Tuesday, January 19, 2010

കടുവയെ പിടിച്ച കിടുവാ


കാത്തിരിപ്പിനൊടുവിൽ മഞ്ഞിൽ കുളിച്ചു വീണ്ടും ഒരു മകരമാസം വന്നെത്തി. ഇത് ഉത്സവങ്ങളുടെയും പറ എഴുന്നിള്ളിപ്പുകളുടെയും കാലമാണ് . നാട്ടിലെ എല്ലാ അമ്പലങ്ങളിലും പറയ്ക്ക് എഴുന്നള്ളിപ്പ് തുടങ്ങും. ഏവൂർ , രാമപുരം , പാണ്ഡവര്‍ കാവ് , ഈരയിൽ, ചെറിയ പത്തിയൂർ , കുറുമ്പകര  അങ്ങനെ നാടിന്റെ നാല് അതിരുകളിലെയും  അമ്പലങ്ങളിലെ എഴുന്നള്ളിപ്പുകള്‍ നാട്ടു വഴികളിലെ നിത്യ കാഴ്ചയാകും. എഴുന്നള്ളിപ്പിന്റെ വരവറിയിക്കുന്ന ചെണ്ടമേളം എവിടെയും മുഴങ്ങും. ചിട്ടയും താളവുമുള്ള ഈ ചെണ്ട താളത്തിന്റെ ഫാൻ അല്ലാത്ത ആരും നാട്ടിൽ ഇല്ല  . കൂട്ടത്തില്‍ ഏറ്റവും ഗംഭീരം  രാമപുരത്തെ പറയെടുപ്പിന്റെ ചെണ്ട കൊട്ട് തന്നെ. ഭദ്രകാളിയും , ഭുവനേശ്വരിയും  ഇരട്ട പ്രതിഷ്ഠയുളള  രാമപുരം ക്ഷേത്രത്തിലെ ചെണ്ട കൊട്ടില്‍ എല്ലാ വാദ്യങ്ങളും ഇരട്ടയാണ്. രണ്ടു ശംഖ് , രണ്ടു കുഴല്‍, രണ്ടു ഇലത്താളം, രണ്ടു സെറ്റ് ചെണ്ട അങ്ങനെ. അത് കൊണ്ട്  തന്നെ കൊഴുപ്പ് കൂടും. വിശദമായി ഇതൊക്കെ വർണ്ണിക്കുമ്പോഴും ചെണ്ട കൊട്ടിനെ പേടിച്ചു ഉറക്കം നഷ്ടപെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും. ആ ഫ്ലാഷ് ബാക്കിലേക്കു വരാം.


കൃത്യമായി പറഞ്ഞു വന്നാല്‍ ചെണ്ട കൊട്ടിനെ അല്ലായിരുന്നു പേടി. ഓണക്കാലത്ത്  കൊട്ടിനൊപ്പം വരുന്ന കടുവയെ ആയിരുന്നു. റബ്ബര്‍ തലയും, ചുവന്ന നാവും , മുഖത്ത്  റൂഡ് ലുക്കുള്ള  രണ്ട്  ഉണ്ട കണ്ണും, തുണി കൊണ്ടുള്ള വാലും ഒക്കെ ഫിറ്റ്‌ ചെയ്തു വരുന്ന നാടന്‍ കടുവ തന്നെ. രണ്ടോ മൂന്നോ വയസ്സുള്ളപ്പോ ഒരിക്കല്‍ ഓണത്തിന് കടുവ വേഷം കെട്ടി വന്ന എക്സ് മിലിട്ടറി ശങ്കരേട്ടന്‍ മുഖം മൂടി വെച്ച്, കടിക്കാന്‍ വരുന്നത്  പോലെ ഓടിച്ചപ്പോ മനസ്സില്‍ കേറി കൂടിയ  പേടി. പിന്നെ ഒരഞ്ചാറു കൊല്ലം എന്നോടൊപ്പം ആ പേടിയും വളര്‍ന്നു വന്നു. അങ്ങനെ കടുവയുടെ എന്‍ട്രി സൂചിപ്പിക്കുന്ന ചെണ്ട കൊട്ടിനെയും പേടിയായി തുടങ്ങി. അത് വളര്‍ന്നു വളര്‍ന്നു ഒടുവില്‍ അങ്ങ് ദൂരെ കാഞ്ഞൂര് അമ്പലത്തില്‍ ചെണ്ട കൊട്ട് കേട്ടാല്‍ വീട്ടിലിരിക്കുന്ന  എന്റെ  ചങ്ക് ഇരട്ടി ടെമ്പോയില്‍ അതിനു സപ്പോര്‍ട്ട് കൊടുക്കുന്ന രീതിയിലായി കാര്യങ്ങള്‍.


ഓണപ്പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലെ കുട്ടികളുടെ ഒക്കെ ഒരു മെയിന്‍ വിനോദം കടുവാ കളിക്ക് അകമ്പടി പോവുക എന്നതായിരുന്നു. ഓരോ വീട്ടിലും കേറി കടുവയോടൊപ്പം കളിച്ചു തിമിര്‍ത്തു അങ്ങനെ നടക്കാം. എന്നാല്‍ കടുവ എന്ന് വേണ്ട 'ക' എന്ന് കേട്ടാല്‍ തന്നെ പേടിച്ചോടുന്ന എനിക്ക് അങ്ങനെ ഒരു നേരമ്പോക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്റെ ഈ കടുവ പേടി കൂട്ടുകാര്‍ക്ക് ചിരിക്കുള്ള ഒരു പ്രധാന വഴി ആയിരുന്നു അന്നൊക്കെ. തരം കിട്ടുമ്പോ ഒക്കെ ഇത് പറഞ്ഞു എന്നെ കളിയാക്കാറുള്ള അയലത്തെ വിനീഷിന്റെ  സൈക്കിളിന്റെ കാറ്റ് ആരും കാണാതെ ഊരി വിട്ടും , കീചെയിൽ എടുത്തു കിഴക്കേ തോട്ടിൽ എറിഞ്ഞും   കാലാ കാലങ്ങളില്‍ ഞാനെന്റെ പ്രതികാരം തീര്‍ത്തിരുന്നു.


കടുവാക്കൊട്ടിന്റെ ശബ്ദം വഴീലെവിടെങ്കിലും കേട്ടാൽ  തന്നെ മുട്ടിടിക്കുന്ന എനിക്ക് അപ്പൊ വീട്ടില്‍ കടുവ കളി വന്നാല്‍ ഉള്ള അവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളു. കരഞ്ഞു വിളിച്ചു ചെവിയും പൊത്തി അടുപ്പിലെ പാദകത്തിന്റെ അടിയില്‍ കേറി ഇരിക്കും. വീട്ടുകാരൊക്കെ കടുവാ കളി കാണാന്‍ മുറ്റത്ത്‌ നിക്കുമ്പോ വിറച്ചു വിറച്ചു അടുപ്പിന്റെ അടിയില്‍ ഇരുന്നു അര്‍ജുന പത്തു ചൊല്ലുക എന്നതായി എന്റെ റൂട്ടീൻ. കളി കഴിഞ്ഞു കടുവ പോയി എന്ന് ഉറപ്പു വരുത്തി പാദകത്തിന്റെ അടിയില്‍ നിന്ന് പുറത്തിറങ്ങി ആശ്വാസത്തോടെ വിയര്‍ത്തു നിൽക്കുന്ന  എന്നെ നോക്കി  ചേച്ചിക്ക് ഒരു ചിരിയുണ്ട്. ആ നേരം കയ്യില്‍ ഒരു ചുറ്റിക കിട്ടിയാല്‍ ഒറ്റയടിക്ക് അവള്‍ടെ പല്ല് മുഴുവന്‍ തറയില്‍ നിരത്തണമെന്ന് തോന്നുമെങ്കിലും, വിറയല് മാറാത്തത് കൊണ്ട് കയ്യുടെ ഉന്നം തെറ്റ് മെന്നു കരുതി മാത്രം ആ ചിന്ത  ഉപേക്ഷിക്കും.അങ്ങനെ കളിയാക്കലുകളോട് കോമ്പ്രമൈസ് ചെയ്തും കടുവ കളിയോട് മാക്സിമം ഡിസ്റ്റന്‍സ് കീപ്പ് ചെയ്തും അഞ്ചാം ക്ലാസ് വരെ എത്തി . അഞ്ചിലെ ഓണ പരീക്ഷയുടെ അവധി സമയം. മിലിട്ടറിയില്‍ ഹവില്‍ദാര്‍ ആയ രാഘവൻ  ചിറ്റപ്പന്‍ അവധിക്കു നാട്ടില്‍ ഉണ്ട്. ആ ചുറ്റുവട്ടത്തൊക്കെ  ധൈര്യത്തിന്റെ അവസാന വാക്കാണ്‌ ചിറ്റപ്പന്‍. മൊത്തത്തില്‍ ചിറ്റപ്പനോടു എനിക്ക് ഇഷ്ടം ഒക്കെ ആണെങ്കിലും പുള്ളിക്കാരന്‍ തികഞ്ഞൊരു കടുവാ കളി ഫാന്‍ ആണെന്നത് ആളുടെ ഒരു കുറവായി എനിക്ക് തോന്നിയിരുന്നു. എന്തെന്നാല്‍ ദൂരെ എവിടെ കൂടെ എങ്കിലും ഒരു കടുവാ കളി സംഘം പോയാല്‍ ആള് അവരെ വിളിച്ചു വീട്ടില്‍ കൊണ്ട് വരും. പിന്നെ ഒരു പത്തിരുപതു മിനിട്ടെങ്കിലും മുറ്റത്ത്‌ നിര്‍ത്തി കളിപ്പിച്ചു കൈ നിറയെ ടിപ്സും കൊടുത്തേ  വിടൂ. അത്രയും  നേരം ഒക്കെ അടുപ്പിന്റെ അടിയില്‍ വിറച്ചു വിയര്‍ത്തു ഇരിക്കുന്നതിന്റെ  കഷ്ടപ്പാട്.കടുവാകളി വീട്ടിലെത്തുന്ന സമയം ഞാന്‍ കൂട്ടത്തില്‍ നിന്ന് സ്കൂട്ട് ആവുന്നതും, പാദകത്തിന്റെ അടിയില്‍ കൃത്യമായി പൊങ്ങുന്നതും എങ്ങനെയോ ചിറ്റപ്പന്റെ ശ്രദ്ധയില്‍ പെട്ടു. സ്ഥലത്തെ പ്രധാന ധൈര്യ ശാലിയായ തന്റെ പാരമ്പര്യം കാക്കേണ്ട കൊച്ചുമോന്‍ വെറുമൊരു റബ്ബര്‍ കടുവയെ പേടിക്കുന്നത് മൂപ്പര്‍ക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു. എന്റെ പേടി മാറ്റിയിട്ടു തന്നെ കാര്യം എന്ന് ചിറ്റപ്പന്‍ രഹസ്യമായി ഉറപ്പിച്ചു. ഉത്രാടത്തിന്റെ അന്ന് രാത്രി   ഒരു കടുവാ കളി സംഘം വീട്ടിലെത്തി. പതിവ് പോലെ ഞാന്‍ പാദകത്തിന്റെ അടിയിലെ ബാല്‍ക്കണിയില്‍ നേരത്തെ തന്നെ കേറി  കണ്ണടച്ച് ചെവി പൊത്തി ഇരുപ്പ്  ഉറപ്പിച്ചു.

ചിറ്റപ്പന്‍ വന്നു വിളിച്ചു...നോ രക്ഷ...ഞാന്‍ അനങ്ങിയില്ല.

പുളി വടി എടുത്തു കൊണ്ട് വന്നു കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു

പിന്നേ... പുലി വരുമ്പോഴാ പുളി വടി..എന്റെ ഡോഗ് വരും പുറത്തോട്ട്.വേണേ രണ്ടു തല്ലിക്കോ..

ഞാന്‍ ഒന്ന് കൂടി അകത്തേക്ക് ചുരുണ്ട് ഇരുന്നു.

അതോടെ ചിറ്റപ്പന്‍ അറ്റ കൈ പുറത്തെടുത്തു. മുറ്റത്ത്‌ നിന്ന കടുവയെ കൊണ്ട് വന്നു അടുക്കളയില്‍ പാദകത്തിന്റെ മുന്നില്‍ നിര്‍ത്തി.

അതോടെ എന്റെ കരച്ചില്‍ ഫുള്‍ വോളിയത്തിലായി. കണ്ണ് രണ്ടും ഇറുക്കി അടച്ചു പിടിച്ചു.

കുറെ നേരം അലറി കരഞ്ഞപ്പോ ചിറ്റപ്പന്‍ ശ്രമം ഉപേക്ഷിച്ച്ചിട്ടുണ്ടാവും എന്ന ധൈര്യത്തില്‍ ഒരു കണ്ണ് തുറന്നു നോക്കി.

അതാ മനുഷ്യന്റെ തലയും കടുവയുടെ തോലുടുപ്പും വാലും ഫിറ്റ്‌ ചെയ്തു തയ്യിലെ മാധവേട്ടന്റെ മോന്‍ കിച്ചു എന്ന കൃഷ്ണകുമാറ് നിന്ന് ചിരിക്കുന്നു.

അവന്റെ കടുവാ തല ചിറ്റപ്പന്റെ കയ്യിലുണ്ട്. ആള് അതെന്റെ നേരെ നീട്ടുന്നു.

പേടിയോടെ ആണെങ്കിലും കടുവാ തല കയ്യില്‍ വാങ്ങി. അതിന്റെ ചോപ്പ് റബ്ബര്‍ നാക്കില്‍ പിടിച്ചു വലിച്ചു നോക്കി. കടുവയ്ക്ക്  അനക്കമില്ല.

കണ്ണില്‍ കുത്തി നോക്കി. നോ റെസ്പോൺസ് . അതോടെ ഇത്തിരി ധൈര്യമൊക്കെ എവിടെ നിന്നോ  വന്നു ചേര്‍ന്നു. മെല്ലെ പാദകത്തിന്റെ പുറത്തിറങ്ങി. ചിറ്റപ്പന്‍ ആ കടുവാത്തല എന്റെ തലയില്‍ വെച്ച് തന്നു.

നിക്കറും ഉടുപ്പും ഇട്ടു നിക്കുന്ന വാലില്ലാത്ത കുട്ടി കടുവയെ കണ്ടു ചുറ്റും നിന്ന എല്ലാവരും പൊട്ടി ചിരിച്ചു.

കടുവാ തലയ്ക്കു സ്തുതി. എന്റെ ചമ്മിയ മുഖം ആരും കണ്ടില്ല.


വര്‍ഷങ്ങളായുള്ള അകാരണമായ കടുവാപ്പേടി മെല്ലെ പടിയിറങ്ങുകയായിരുന്നു. പിന്നീട് എല്ലാവരെയും പോലെ കടുവാ കളികാണാന്‍ മുന്‍പില്‍ തന്നെ ഇറങ്ങി തുടങ്ങി. മറ്റു കൂട്ടുകാരോടൊപ്പം കടുവാ കളിക്ക് അകമ്പടി പോയി. പറ എഴുന്നെള്ളിപ്പ് വരുമ്പോള്‍ മുന്‍പില്‍ നിന്ന് നെല്ല് അളന്നിട്ടു കൊടുത്തു. അങ്ങനെ അങ്ങനെ ഞാനും ഒരു കുഞ്ഞു ധൈര്യ ശാലി ആയി മാറി.


പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം , കടുവാ കളി കണ്ടു പേടിച്ചു കരഞ്ഞു ബെഡ് റൂമിന്റെ വാതിലിനു പിന്നില്‍ ഒളിച്ചു നിന്ന ഇളയ ചിറ്റപ്പന്റെ രണ്ടു വയസ്സുള്ള മോന്‍ ദീപുവിന്  ഞാനും കൊണ്ട് കൊടുത്തു ഒരു കടുവാത്തല. ഇത്തിരി പേടിയോടെ ആണെങ്കിലും അവനതു തലയില്‍ വെച്ച് ചുറ്റും ഓടി നടക്കുന്നത് നോക്കി നില്‍ക്കുമ്പോ എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പത്ത് വയസ്സുകാരന്‍റെ പേടിച്ചരണ്ട മുഖമായിരുന്നു.

66 comments:

കണ്ണനുണ്ണി said...

പക്ഷെ ഇപ്പൊ വല്യതായി.. കടുവയെ ഒക്കെ പുല്ലു വിലയാ...സത്യായിട്ടും...

ഭായി said...

കടുവ ആയത്കൊണ്ട് ഒരു വെടി വെച്ചിട്ട് പോകാം
ഠോ...........

the man to walk with said...

kaduva katha ishtaayi..
oru kaduva kaattil ninnum chaadi veenu enneyum pedippichittundu varshangalkku munpu aa kaduvaye orthu ..
best wishes

അരുണ്‍ കായംകുളം said...

എനിക്കും ഈ പേടി ഉണ്ടായിരുന്നു.പക്ഷേ അത് കടുവയെ അല്ല, സായിപ്പിനെ.ആ കശമലന്‍ വെടിവക്കാനുള്ള ഉണ്ട നിറക്കാന്‍ നമ്മുടെ അടുത്തോട്ട് വരുന്ന കാണുമ്പോ ചങ്ക് തകരും :)
അവതരണം നന്നായി

മുരളി I Murali Nair said...
This comment has been removed by the author.
മുരളി I Murali Nair said...

പണ്ട് കടുവയെ പേടിച്ചിരുന്നെങ്കിലെന്താ..ഇപ്പോള്‍ കണ്ണന്‍ പുലി ആയില്ലേ..??
:)
ഞങ്ങളുടെ നാട്ടില്‍ കടുവയ്ക്ക് പകരം കരടി ആയിരുന്നു ഉത്സവ എഴുന്നള്ളത്തുകളില്‍ സാധാരണ ഉണ്ടാവാറ്......
ഞങ്ങള്‍ കുട്ടികളുടെ പേടി സ്വപ്നമായി 'ചില ഭീകര കരടികള്‍ ' വരുമായിരുന്നു...
അതൊക്കെ ഒരു കാലം..

Anonymous said...

കണ്ണനുണ്ണി said...
പക്ഷെ ഇപ്പൊ വല്യതായി.. കടുവയെ ഒക്കെ പുല്ലുവിലയാ...സത്യായിട്ടും.. ഇത് ചുമ്മാ :P

Anonymous said...

നല്ല പോസ്റ്റ്‌.ഒരു കുഞ്ഞിന്റെ നിഷ്കളങ്കത എവിടെ ഒക്കെയോ ..

ഭായി said...

കടുവാക്കാര്യം പറഞ് കളിയാക്കിയത് കൊണ്ട് മനോജിന്റെ സൈക്കിളിന്റെ കാറ്റഴിച്ച് വിട്ടു.

ആനക്കാര്യമെങാനുമായിരുന്നു വിഷയമെങ്കില്‍ മനോജിന്റെ കാറ്റ് തന്നെ കണ്ണനുണ്ണി അഴിച്ചുവിടുമായിരുന്നല്ലോ!!

എനിക്ക് ചെറുപ്പത്തില്‍, കാളിയൂട്ട് മഹോത്സവത്തിലെ ഭദ്രകാളിയെയായിരുന്നു പ്യാടി!
ഒരുപ്രാവശ്യം കാളിയെ പിടിച്ചിരുന്ന മല്ലന്മാരുടെ പിടിവിട്ട് ജനക്കൂട്ടത്തില്‍ നിന്ന എന്നെ വെട്ടാന്‍ വന്നു..!! അതിനു ശേഷം കഥകളി വേഷം കണ്ടാലും(സിനിമയിലായാലും) കുറച്ചുനാളത്തേക്ക് ഞാന്‍ പേടിച്ച് കരയുമായിരുന്നു.

നന്നായിട്ടുണ്ട് കണ്ണനുണ്ണീ.

വശംവദൻ said...

:)

ചേച്ചിപ്പെണ്ണ് said...

ഈ പോസ്റ്റ്‌ ഉം ഇഷ്ടായി കണ്ണന്‍ ഉണ്ണീ , പതിവുപോലെ ..

രഞ്ജിത് വിശ്വം I ranji said...

Good Kannans..

ശ്രീ said...

അവസാന ഭാഗം കൂടി ആയപ്പോള്‍ മനോഹരമായ ഒരു പോസ്റ്റ് കൂടിയായി.
:)

Shine Narithookil said...

തങ്ങള്‍ക്ക് ഭയം തോന്നുന്ന കാര്യം മുതിര്‍ന്നവര്‍ക്ക് തമാശയാണെന്നത് കുട്ടികള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്..

jayanEvoor said...

ഇഷ്ടപ്പെട്ടു കടുവാപുരാണം!
വിശാലമായി അടുത്ത ഓണക്കാലത്തൊന്നെഴുതണം എന്നു മനസ്സിൽ കരുതിയിരുന്നു... കണ്ണൻ എന്നെക്കാൾ മുൻപേ പറന്നു!

ചെണ്ടകൊട്ടുന്ന ഒരു താളം ഞങ്ങൾ കുട്ടിക്കാലത്തു ചൊല്ലുമായിരുന്നു -
ഹരി-പ്പാട്ടെ-ക്കുറു-പ്പച്ചൻ
തുണി-ത്തുമ്പിൽ-പണം-കെട്ടി!

അഭി said...

നല്ല പോസ്റ്റ്‌ , ഇഷ്ടമായി . എന്നാലും കണ്ണന്റെ പേടി മാറിയില്ലേ

എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു പേടി , വെളിച്ചപ്പാടിനെ കാണുമ്പോള്‍ . ചിലങ്കയുടെ സൌണ്ട് കേട്ടാല്‍ പിന്നെ എന്നെ കണികാണാന്‍ പോലും കിട്ടില്ല . ഇപ്പോള്‍ പേടിയൊക്കെ മറിട്ടോ

ബിനോയ്//HariNav said...

"..പിന്നീട് എല്ലാവരെയും പോലെ കടുവാ കളികാണാന്‍ മുന്‍പില്‍ തന്നെ ഇറങ്ങി തുടങ്ങി.."

ഞാന്‍ വിശ്വസിച്ചൂട്ടാ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പേടിയായിരുന്നിട്ടും പേടിയില്ല എന്നഭിനയിക്കേണ്ടിവരുന്നതും കഷ്ടം തന്നെ. എനിക്കു ചെറുപ്പത്തില്‍ അങ്ങനെ ഒരവസ്ഥയായിരുന്നു

Seema Menon said...

നല്ല പോസ്റ്റ്, രസമായി വായിച്ചു പോയി.

ഇപ്പോ ഇമാജിനറി‘’കുക്കു’നെ പേടിച്ചു ബ്ലാങ്കെറ്റ് തലവഴി മൂടി കിടക്കുന്ന എന്റെ മൂന്നു വയസ്സുകാരന്റെ മനസ്സിലും ഇതൊക്കെ തന്നെ ആയിരിക്കുമല്ലെ.

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ വിശ്വസിച്ചൂട്ടാ :)

ramanika said...

ഒരു പാട് നല്ല ഓര്‍മ്മകള്‍ തന്നു ഈ പോസ്റ്റ്‌
അമ്പലവും, മേളങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷം മനസാകെ നിറച്ചു
പോസ്റ്റ്‌ മനോഹരം!

dhooma kethu said...

മനുഷ്യ മനസിന്റെ ആഴ കയങ്ങളില്‍ അനേകം മുത്തുകള്‍ ഇങ്ങനെ ഒളിച്ചു ഇരിക്കുന്നുണ്ട്‌ .ചാരം മൂടിയ തീക്കനലുകള്‍ പോലെ.
പക്ഷെ ചിലര്‍ക്ക് മാത്രം അത് ഊതി തീജ്വാലകള്‍ ആക്കുവാന്‍ കഴിയും.
അങ്ങനെ ഒരു പുതുനാളം പുതു വല്സരത്തില്‍ തന്നതിന് നന്ദി, കണ്ണന്‍.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അപ്പോൾ ഭയങ്കര ധൈര്യ ശാലിയായിരുന്നു അല്ലേ :)

കടുവാകഥ കലക്കി

me honey said...

ഇപ്പോള്‍ പേടി ഇല്ല പോലും..ഹോ!!രക്ഷപെട്ടു ,വളരെ കാലം കൂടി ഒരു ധൈര്യ ശാലിയെ കണ്ടു പിടിച്ചു .ശിക്കാരി ശംഭു .ഒന്ന് പോയേ കണ്ണനുണ്ണി......

ശ്രദ്ധേയന്‍ | shradheyan said...

കടുവാകളി ടീവിയില്‍ കണ്ടുള്ള പരിചയമേ ഉള്ളൂ. കുടവയര് കൊണ്ടും ഉപകാരമുണ്ട് എന്ന് അത് കാണുമ്പോള്‍ തോന്നാറുണ്ട്. :)

അനുഭവവിവരണം ഹൃദ്യമായി.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഇനിയിപ്പോ പേടിയൊക്കെ മാറിയില്ലേ, സന്താക്ലോസിനെ വരെ ഇനി പേടിയില്ലല്ലോ അല്ലെ. ഇനി നിനക്ക് അതല്ലേ വേണ്ടത് ഏത്?? ഹഹഹഹ
പോസ്റ്റ്‌ സൂപ്പര്‍ പതിവുപോലെ

Sukanya said...

ഇപ്പൊ പേടിയില്ലെന്നോ, വേഷത്തെ അല്ലെ? ശരിക്കുള്ള കടുവ വന്നാല്‍ കണ്ണനുണ്ണിയെ പാദകത്തിന്റെ അടിയിലെ ബാല്‍ക്കണിയില്‍ നോക്കിയാല്‍ മതിയേ.....ഹഹഹഹ

എറക്കാടൻ / Erakkadan said...

ഇതു വായിച്ചിട്ട്‌ ചിരിക്കാതെ പിന്നെ...................

തെച്ചിക്കോടന്‍ said...

പക്ഷെ ഇപ്പൊ വല്യതായി.. കടുവയെ ഒക്കെ പുല്ലു വിലയാ...സത്യായിട്ടും...

ശരിക്കും..?! ചൈനീസ്‌ കടുവയെ (പാവ)ആയിരിക്കും!

Anonymous said...

എന്റെ ബ്രദര്‍ നു രണ്ടു കുട്ടികള്‍ ഉണ്ട് ,അവരിലൊരാള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഓണാഘോഷ പരിപാടി യുടെ ഭാഗമായി സ്കൂളില്‍ നടത്തിയ പുലികളി കണ്ടു പേടിച്ചു ഒന്നിന് പോയി ഡസ്ക് നു അടിയില്‍ ഒളിച്ചിരിരുന്നു. ആളെ കണ്ണന്‍ അറിയില്ല ,എങ്കിലും ഇടയ്ക്കിടെ ഓരോ ബ്ലോഗ്‌ എഴുതാറുണ്ട്.എന്റെ ഇളയ കുട്ടിക്ക് ആള്‍ മാത്സ് പറഞ്ഞു കൊടുക്കുന്നുണ്ട്. ആ സത്യം പറഞ്ഞത് കൊണ്ട് ഇന്ന് മുതല്‍ ടുഷന്‍ അത് ഉണ്ടാവുമോ എന്നറിയില്ല

SAJAN SADASIVAN said...

നല്ല പോസ്റ്റ്‌
ഇഷ്ടമായി :)

അനിൽ@ബ്ലൊഗ് said...

കൊള്ളാം .
മനശ്ശാസ്തപരമായ ഒരു സമീപനം തന്നെയായിരുന്നതല്ലെ?
:)

കുമാരന്‍ | kumaran said...

ഇതല്ലേ കടുവയെ പിടിച്ച കണ്ണന്‍?

നല്ല പോസ്റ്റ്.

വിനുവേട്ടന്‍|vinuvettan said...

കണ്ണന്റെ വീട്‌ ഞങ്ങളുടെ തൃശൂര്‌ വല്ലതുമായിരുന്നെങ്കില്‍... എനിയ്ക്കാലോചിക്കാനേ വയ്യ...

Nandan said...
This comment has been removed by the author.
Nandan said...

ഇപ്പൊ പേടി മാറി എന്ന് പറയുന്നതൊന്നും വിശ്വസിക്കാന്‍ പറ്റില്ല.
കാട്ടില്‍ പോയി ഒരു പുലിയെ പിടിച്ചോണ്ട് വന്നാല്‍ ഒക്കെ , എന്താ ?

kiran said...

ഇളയ ചിറ്റപ്പന്റെ രണ്ടു വയസ്സുള്ള മോന്‍ ശ്രേയസിനു ഞാനും കൊണ്ട് കൊടുത്തു ഒരു കടുവാത്തല. ഇത്തിരി പേടിയോടെ ആണെങ്കിലും അവനതു തലയില്‍ വെച്ച് ചുറ്റും ഓടി നടക്കുന്നത് നോക്കി നില്‍ക്കുമ്പോ......ഇപ്പൊ പേടി മാറി

ഇപ്പൊ പേടി മാറി??????

കണ്ണനുണ്ണി said...

ഭായീ: തേങ്ങയ്ക്ക് നന്ദി
മാന്‍ ടൂ വാക്ക് വിത്ത്‌: അത് ഒറിജിനല്‍ ആയിരുന്നോ അപ്പൊ
അരുണേ: സായിപ്പിനേം പെടിയാരുന്നു എനിക്ക്.. പറഞ്ഞില്ലെന്നെ ഉള്ളു
മുരളി: ഓഹ്ഹോ അപ്പൊ അവിടേം ഇത് തന്നെ ആയിരുന്നു ല്ലേ
നെഹെ: ആണോ ന്നെ.. സത്യായിട്ടും ? :)
ഭായി: കാളിക്ക് ഉന്നം തെറ്റിയോണ്ട് ഞങ്ങക്ക് ഒരു ബ്ലോഗ്ഗര്‍ കൂടെ കിട്ടി ല്ലേ..
വശംവതന്‍ : നന്ദി
ചേച്ചി പെണ്ണ് : നന്ദി ചേച്ചി
രഞ്ജിത്ത് : നന്ദി
ശ്രീ: നന്ദി
ഷൈന്‍: സത്യാ.. പക്ഷെ അത് മനസ്സിലാക്കാന്‍ നമ്മള് വലുതായി വരണം
ജയന്‍ ചേട്ടാ: അത് മനസിലാക്കിയോണ്ടാല്ലേ ഞാന്‍ മുന്നേ പോസ്ടിയെ ...:)

കണ്ണനുണ്ണി said...

അഭി: സത്യായിടും മാറിയോ ...വിശ്വസിക്കണോ ?
ബിനോയ്‌: നാരങ്ങ മിട്ടായി തരാം... വിശ്വസിക്കെന്നെ
പണിക്കര് ചേട്ടാ : അതെന്താ ഉണ്ടായേ.. വിശദമായി പറയുന്നേ
സീമ : മം അതെന്നെ.. പാവം ...
വാഴേ: ഗ്ര്ര്ര്ര്‍ മര്യാദക്ക് വിശ്വസിച്ചോ
രമണിക : നന്ദി
ധൂമ കേതു : ധ്രുവം ചേട്ടാ , ഇഷ്ടയെന്നരിഞ്ഞതില്‍ സന്തോഷം ണ്ട് ട്ടോ
ബഷീര്‍: ഹിഹി കളിയാക്കിയതാ ല്ലേ
തേനി: ഗ്ര്ര്ര്‍... ഞാന്‍ ഡാകിനി ന്നു വിളിക്കുവേ...
ശ്രദ്ധേയന്‍ : ഓണക്കാലത്ത് ഞങ്ങടെ നാട്ടിലോട്ടു വാ മാഷെ.. പല സൈസ് കടുവാ കളി കാട്ടി തരാം
കുറുപ്പേ : സാന്ത ക്ലോസിനേം പെടിയാരുന്നു ന്നെ.. അത് പക്ഷെ പെട്ടെന്ന് മാറി

കണ്ണനുണ്ണി said...

സുകന്യ ചേച്ചി : ശരിക്കൊല്ലേ കടുവ വന്നാല്‍ ചേച്ചി തട്ടിന്‍ പുറത്തു ആരിക്കുല്ലേ ...സത്യം പറഞ്ഞോ...
എരക്കാടന്‍: നന്ദി
തെചിക്കോടന്‍: ഹഹ ഞാന്‍ പറഞ്ഞെ റബ്ബര്‍ കടുവേടെ കാര്യാ..
സാജന്‍: നന്ദി
അനിലേട്ടാ : അങ്ങനെ പറയാം. പക്ഷെ അത് ഗുണം ചെയ്തു എന്നതാ സത്യം
കുമാറേട്ടാ : നന്ദി ഇതിലെ വന്നതിനു
വിനുവേട്ടാ: ഹഹ അത് കുടവയറുള്ള കടുവയല്ലേ.. ആ ക്ലാസ്സ്‌ എനിക്ക് പേടിയില്ല...
പിന്നെ എഴുത്തുകാരി ചേച്ചിടെ പേര മരം വെട്ടിയത് ഞാന്‍ അല്ലാട്ടോ..സത്യം :)

കണ്ണനുണ്ണി said...

ജ്യോതിയമ്മേ : ഞാന്‍ ഊഹിച്ചു നോക്കട്ടെ ;
ആദ്യത്തെ അക്ഷരം ആനയിലുണ്ട് , രണ്ടാമത്തെ അക്ഷരം വാഹനതിലുണ്ട്..
രണ്ടക്ഷരമേ ഉള്ളു.. ശരിയാണോ...?
ഹിഹി സ്റ്റോറി ഞാന്‍ കേട്ട് ട്ടോ

നന്ദന്‍ : മാഷ്‌ കൂടെ വരാമെങ്കില്‍ ഞാന്‍ ഡബിള്‍ ഒക്കെ
കിരണ്‍ : വിശ്വാസായില്യെ.. സത്യായിട്ടും പേടി മാറി....

Typist | എഴുത്തുകാരി said...

ചുരുക്കത്തില്‍, പേടിയൊക്കെ മാറി ‍ ഭയങ്കര ധൈര്യവാനായി മാറി എന്നു ഞങ്ങളൊക്കെ വിശ്വസിക്കണമെന്നു് അല്ലേ? ശരി അങ്ങനെയായിക്കോളാം :)

പിന്നെ, വിനുവേട്ടനെന്തെങ്കിലും പറഞ്ഞോട്ടെ, എനിക്കറിയില്ലേ കണ്ണനുണ്ണിയെ!

(ഇനി വിനുവേട്ടന്‍ വീണ്ടും ഈ വഴി വരുമോ ആവോ?) :):)

Captain Haddock said...

പൊസ്സ്റ്റ് ഇഷ്ട്ടായി...ട്ടാ

വിനുവേട്ടന്‍|vinuvettan said...

ഞാന്‍ വീണ്ടും വന്നു... ഹി ഹി ഹി ...

കണ്ണന്‍ ഇങ്ങനെ ആണയിട്ട്‌ പറയുന്നത്‌ കൊണ്ട്‌ ഞാന്‍ വിശ്വസിച്ചിരിക്കുന്നു... പോട്ടെ... ഇനി എവിടെയും ചെന്ന് ആരുടെയും സോയാബീന്‍ ചെടിയോ പേരമരമോ വെട്ടാതിരുന്നാല്‍ മതി...

പാലക്കുഴി said...

ബൂലോഗത്ത് അദികമായില്ല.എത്താൻ വളരെ താമസിച്ചു , വായിച്ചപ്പോൾ വളരെ സന്തൊഷം . ബാല്യത്തിന്റെ നിഷ് കളങ്കത കൈവിടാതെ എഴുതി . ആശംസകൾ

Diya said...

കടുവാകഥ മനോഹരമായി. :)

രഘുനാഥന്‍ said...

ആഹാ അപ്പോള്‍ കടുവയെ "പേടിക്കുന്ന" കിടുവാ ആയിരുന്നു അല്ലേ...

vinus said...

ചിറ്റപ്പൻ ആളൊരു കടുവ തന്നെ.വായിച്ചു കഴിഞ്ഞും ഒരു നനുത്ത ചിരി നിലനിർത്തുന്ന പോസ്റ്റ്

കുക്കു.. said...

കണ്ണനുണ്ണി..കുട്ടിത്തം നിറഞ്ഞ നല്ല പോസ്റ്റ്‌ ട്ടോ...
:)

mello said...

jennyee veendum kaduva pulu...ippo pullu vila ulla kaduva odayile kaduva allyee..hehehe...jennyde kaduvaa pulu nirthan ganapthikku oru thenga adikkendi varuo

Mahesh Cheruthana/മഹി said...

കണ്ണനുണ്ണി,
ഒത്തിരി ഓര്‍ മ്മകളിലേക്കു തിരിച്ചുകൊണ്ടുപോയി ഈ പോസ്റ്റ്, ഇപ്പോള്‍ പേടിയില്ലല്ലോ ?എങ്കില്‍ വിഷുവിനു ഹരിപ്പാടു പൂരം കാണാന്‍ വരണേ,കണ്ണനെ ആനപ്പുറത്തു കയറ്റാം ,പിന്നെ ജയന്‍ മാഷേ ആ ചൊല്ലു ഇപ്പോഴും ഉണ്ട്

gireeshuv@yahoo.com said...

രസികന്‍... ജ്ജ് ആളൊരു പുലിയാണു കേട്ടാ...

ഗിരീശന്‍ കാങ്കോലിയന്‍ said...

കിടിലന്‍.. ജ്ജ് വെറും പുലിയല്ല.. പുപ്പുലി തന്നെ...

mazhamekhangal said...

nalla resamundu ketto kaduva kadha

VEERU said...

ഇപ്പോൾ കടുവ നമ്മളെ കണ്ടാൽ ഓടിയൊളിക്കുമായിരിക്കും അല്ലേ??
കൊള്ളാം നന്നായിരിക്കുന്നു കടുവാക്കഥ !!

CyclopZ said...

Windeeee ee kariyathil njan orangineee support cheyyunnu...hehe.

Post gollam ketto...

mukthar udarampoyil said...

പഹയാ...

മാണിക്യം said...

പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം , കടുവാ കളി കണ്ടു പേടിച്ചു കരഞ്ഞു ബെഡ് റൂമിന്റെ വാതിലിനു പിന്നില്‍ ഒളിച്ചു നിന്ന ഇളയ ചിറ്റപ്പന്റെ രണ്ടു വയസ്സുള്ള മോന്‍ ശ്രേയസിനു ഞാനും കൊണ്ട് കൊടുത്തു ഒരു കടുവാത്തല! തനിയാവര്‍ത്തനം! ഇതാണ് ഈ കതയിലെ ഏറ്റവും നല്ല ഭാഗം! കണ്ണനുണ്ണീ നന്നായി അവതരിപ്പിച്ചു!

Jenshia said...

പക്ഷെ ഇപ്പൊ വല്യതായി.. കടുവയെ ഒക്കെ പുല്ലു വിലയാ...സത്യായിട്ടും...

ഉവ്വുവ്വേ...ഞങ്ങളു വിശ്വസിച്ചു ട്ടോ..

എനിക്കുമുണ്ടാരുന്നു ഇത് പോലൊരു പേടി...കടുവയെ അല്ല ട്ടോ...കാളവണ്ടിയോടായിരുന്നു ആ പേടി...

Anonymous said...

kannanunni puli kadha kalakki..
Iniyum kannanunniyudee nalla nalla rasakaramulla kadhakal predeekshichu kondu oru puli.....

Manoraj said...

നല്ല പോസ്റ്റ്‌. കണ്ണനുണ്ണി

പട്ടേപ്പാടം റാംജി said...

ചെണ്ട മേളം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകാന്‍ വഴിയില്ലെന്ന് തോന്നുന്നു.
കടുവയിലൂടെ ഓര്‍മ്മകളിലെക്കുള്ള ഊളയിടല്‍ നന്നായി കണ്ണനുണ്ണി.

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

ഇതൊക്കെ നിന്റെയൊരു നമ്പറല്ലേ കണ്ണാ ..

jayarajmurukkumpuzha said...

ellaa nanmakalum nerunnu........

Suraj P M said...

കൊള്ളാമായിരുന്നു.. കുട്ടിക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി.

pygmalion said...

ഒക്കെ കണ്ടു കേട്ടു.. ചെണ്ട കൊട്ടും, അടുക്കളയും, balcony യും ..
നന്നേ രസിച്ചു.. നന്ദി .. എഴുതുക വീണ്ടും വീണ്ടും .. ഭാവുകങ്ങള്‍