Saturday, August 1, 2009

ശകുന്തളയുടെ കവര്‍ ഡ്രൈവ്

ത്തവണ വീണതും അബദ്ധം പറ്റിയതും ഒന്നും കണ്ണന് അല്ലാട്ടോ. എന്‍റെ ഒരു കൂട്ടുകാരിയുണ്ടേ..ഒരു തിരോന്തോരംകാരി. മണ്ടത്തരത്തിന് കയ്യും കാലും വെച്ചിട്ട് ഒരു പേരും ഇട്ടു. .. 'സ്വാതി'.
പഠിക്കുന്ന കാര്യത്തില്‍ ആള് പുലി ആയിരുന്നെങ്കിലും പരീക്ഷ പേപ്പറില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതില്‍ കയ്യും കണക്കുമില്ല . ഉത്തരം ശരിയാണോ എന്ന് നോക്കിയാല്‍ അല്ല.. അല്ലെ എന്ന് ചോദിച്ചാല്‍ ആണ്. ഒന്നും പൂര്‍ണ്ണമായി ഉണ്ടാവില്യ എങ്കിലും എന്തെങ്കിലും ഒക്കെ കാണുകയും ചെയ്യും. ഇങ്ങനെ കള്ളത്തരങ്ങള്‍ പതിവാക്കിയപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ കാതറീന്‍, സ്വാതിക്ക് ഫ്രീ ആയി ഒരു ചെല്ലപേര് കൊടുത്തു ..."അര തട്ടിപ്പ് , മുക്കാല്‍ വെട്ടിപ്പ്".

ഒരു ഗാന്ധി ജയന്തിക്കു ആണെന്ന് തോന്നുന്നു , കാത്തി ടീച്ചര്‍ടെ വക ഒരു സൂപ്പര്‍ പാര നമ്മുടെ കഥാനായികയ്ക്ക് കിട്ടിയത്. സ്കൂളില്‍ പ്രസംഗ മത്സരം നടക്കുന്ന വേദിയുടെ സൈഡില്‍ കറങ്ങി നടന്ന സ്വാതിയുടെ നെഞ്ചില്‍ ഇടിത്തീ വെട്ടിച്ച് കൊണ്ട് മൈക്കിലൂടെ അനൌണ്സ്മെന്‍്റ്റ് ..
"പ്രസംഗ മത്സരത്തില്‍ അടുത്തതായി പങ്കെടുക്കാന്‍ എത്തുന്നത് ....സ്വാതി മേനോന്‍ , ക്ലാസ്സ്‌ ഐയിറ്റ്‌ എ..".
തന്‍റെ ശിഷ്യയെ പറ്റി അപാര ആത്മവിശ്വാസം ഉള്ളതിനാല്‍ ആരോടും ചോദിയ്ക്കാതെ തന്നെ കാത്തി ടീച്ചര്‍ പ്രസംഗത്തിന് പേര് ചേര്‍ത്തിരുന്നു. അനൌണ്സ്മെന്റ്റിന്റ്റെ ഷോക്കില്‍ , സ്ടാച്യു ജന്ക്ഷനിലെ ദിവാന്‍ പ്രതിമ പോലെ നിന്ന സ്വാതിയെ, കൂട്ടുകാര്‍ ഉന്തി തള്ളി സ്റ്റേജില്‍ കയറ്റി വിട്ടു. പ്രസംഗത്തിന് വിഷയം...ഗാന്ധിജി.
'ഗാന്ധി ഈസ്‌ ദി ഫാദര്‍ ഓഫ് ദിനേശന്‍' ..എന്നെങ്കിലും പറയും എന്ന് കരുതി കാത്തിരുന്ന ഉറ്റ സുഹൃത്ത്‌ മായയെ പോലും നിരാശപ്പെടുത്തി കൊണ്ട് സ്വാതി മൈക്കിലൂടെ പറഞ്ഞത് മൂന്നേ മൂന്നു വാക്ക്.
....നമസ്ക്കാരം..!!
.....ഗാന്ധിജി..!!
....പോര്‍ബന്ദര്‍......!!!
ഒടുവില്‍ സ്റ്റേജില്‍ നിന്ന് കാത്തി ടീച്ചര്‍, മൈക്കോട് കൂടി ചുമന്നു മാറ്റുമ്പോഴും സ്വാതിയുടെ മനസ്സില്‍ ഒരേയൊരു സംശയം മാത്രമായിരുന്നു... ' സത്യത്തില്‍ ഗാന്ധിജിയുടെ ആരായിരുന്നു പോര്‍ബന്ദര്‍ ?'

അന്ന് കൈവിട്ട അഭിമാനം തിരിച്ചു പിടിക്കാനുള്ള അവസരം സ്വാതിയെ തേടിയെത്തിയത് അടുത്ത വര്‍ഷം റിപബ്ലിക്‌ ദിനത്തോട് അനുബന്ധിച്ചാണ്. റിപബ്ലിക്‌ ദിന പരേഡില്‍ ശകുന്തളയായി വേഷമിടാനുള്ള സൂപ്പര്‍ ലോട്ടോ സ്വാതിയെ തേടിയെത്തി. അടുത്ത കൂട്ടുകാരികള്‍ ഒക്കെ മദര്‍ തെരേസയും, മാഡം മേരി ക്യുറിയും പോലെ ഗ്ലാമറില്ലാത്ത വേഷത്തില്‍ നില്‍ക്കുമ്പോള്‍ തലയില്‍ മുല്ലപൂവും, കഴുത്തില്‍ കാശു മാലയും കയ്യില്‍ പ്ലാസ്റ്റിക്‌ കുടവും ഒക്കെയായി ഫുള്‍ സെറ്റപ്പില്‍, റോഡ്‌ സൈഡില്‍ നില്‍ക്കുന്ന ലോക്കല്‍ ദുഷ്യന്തന്മാരുടെ മുന്നില്‍, വിലസാന്‍ പറ്റിയ ഗോള്‍ഡന്‍ ചാന്‍സ് . അത് കൊണ്ട് തന്നെ സംഭവം ആര്‍ഭാടം ആക്കാന്‍ കഥാനായിക ഒരുമ്പെട്ടു ഇറങ്ങി .

പരേഡ്‌ തുടങ്ങുന്ന സ്കൂളില്‍ നിന്ന് രണ്ടു മൂന്നു കിലോമീറ്റര്‍ അകലെ ഉള്ള കൂട്ടുകാരിയുടെ വീട്ടിലാണ് ശകുന്തളയുടെ മേക്കപ്പ്‌ റൂം. അതിരാവിലെ തുടങ്ങിയ ഒരുക്കം പരേഡ്‌ തുടങ്ങേണ്ട സമയം അടുത്തിട്ടും പാതി വഴി പോലും എത്തിയിട്ടില്ല . ഗാന്ധിജി റെഡി, ടീച്ചര്‍ മാര്‍ റെഡി, ബാന്‍ഡ്‌ റെഡി... പക്ഷെ ശകുന്തള ഇപ്പോഴും എവേ സ്റ്റാറ്റസ് ഇട്ടു ഒരുക്കത്തിലാണ്. ഒടുവില്‍ തൃശൂര്‍ കാരി കാത്തി ടീച്ചറിന്റെ വായില്‍ നിന്ന് ഫോണില്‍ കൊടുങ്ങല്ലൂര്‍ ഭാഷ വന്നു തുടങ്ങിയതോടെ മനസ്സില്ലാമനസ്സോടെ മേക്കപ്പ്‌ അവസാനിപ്പിച്ചു ശകുന്തള കാറില്‍ കയറി .

സ്കൂളിന്റെ ഗേറ്റില്‍ കാര്‍ എത്തിയപ്പോഴേക്കും പരേഡ്‌ സ്കൂള്‍ മുറ്റത്ത്‌ നിന്ന് നീങ്ങി തുടങ്ങിയിരുന്നു .ദേശീയ പതാക പിടിച്ചു കൊണ്ട് ഏറ്റവും മുന്നിലുള്ള സ്കൂള്‍ ലീഡര്‍ ആനീ ഫിലിപ്പ് സ്കൂള്‍ ഗേറ്റിനു പുറത്തേക്കു കടക്കുന്നു. ദുഷ്യന്തനെ പ്രതീക്ഷിച്ചു കൊണ്ട് കാറിന്റെ ഡോര്‍ വലിച്ചു തുറന്നു ചാടി ഇറങ്ങിയ ശകുന്തള കണ്ടത് ദുര്‍വാസാവിനെ പോലെ നില്‍ക്കുന്ന കാത്തി ടീച്ചറെ.വീണ്ടും ഒരു ഭരണി പാട്ടിനു ഇട കൊടുക്കാതെ , യൂറിന്‍ പരിശോധിക്കുന്ന ലാബ് ടെക്നീഷ്യനെ പോലെ ടെസ്റ്റ്‌ ട്യുബും പിടിച്ചു നിന്നിരുന്ന മേരി ക്യൂറിയുടെ പിറകില്‍, തന്‍റെ പൊസിഷനില്‍ കയറി അറ്റെന്ഷനില്‍ നിന്നു കണ്ണടച്ച് ശ്വാസം നേരെ വിട്ടു . പക്ഷെ ശകുന്തള വന്നിട്ടും പരേഡ്‌ തുടങ്ങുന്നില്ല. മിനിട്ടുകള്‍ കടന്നു പൊയ്കൊണ്ടിരിക്കുന്നു. എല്ലാവരും മുഖത്തോട് മുഖം നോക്കി. കാത്തി ടീച്ചറിന്റെ മുഖത്ത് ..പട്ടി റൊട്ടി കടിച്ച ഭാവം... എന്താണാവോ കാര്യം ?

അല്‍പ സമയത്തിന് ശേഷം അതാ ടോയിലെറ്റിന്റെ ഭാഗത്ത് നിന്നു ഒരു ആള്‍ക്കൂട്ടം. രണ്ടു ടീച്ചര്‍ മാരുടെ അകമ്പടിയോടെ നനഞ്ഞു കുളിച്ചു, കരഞ്ഞു കൊണ്ട് നടന്നു വരുന്നു സ്കൂള്‍ ലീഡര്‍..ആനമ്മ !!
ജാഥയുടെ മുന്നില്‍ കൊടിയും പിടിച്ചു നിന്ന ഇവളെങ്ങനെ ഈ കോലത്തില്‍?
സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മറ്റു പലരെയും പോലെ പാവം സ്വാതിയ്ക്കും മനസ്സിലായത്‌ അടുത്ത ദിവസം പൂച്ച എന്ന് വട്ടപ്പേരുളള കാത്തി ടീച്ചര്‍ പുലിയെ പോലെ തന്‍റെ നേരെ പാഞ്ഞു വരുന്നത് കണ്ടപ്പോള്‍ മാത്രമായിരുന്നു.

സംഭവം ഇനിയും മനസ്സിലായില്യെ ?

കാര്‍ നിര്‍ത്തിയപ്പോള്‍ നമ്മുടെ ശകുന്തള ധൃതിയില്‍ ഡോര്‍ വലിച്ചു തുറന്നത്, സ്ലാബ്‌ ഇളക്കി ഇട്ടിരുന്ന ഓടയിലേക്കു വാതില്‍ക്കല്‍ നിന്ന ലീഡര്‍ ആനി കൊച്ചിനെ കവര്‍ ഡ്രൈവ് ചെയ്തു കൊണ്ട് ആയിരുന്നു !!

പാവം ശകുന്തള...ഒന്നും മനപൂര്‍വ്വം ആയിരുന്നില്ലല്ലോ !!

67 comments:

കണ്ണനുണ്ണി said...

തന്നെപ്പറ്റി, അല്പം കളിയാക്കി ആണ് എഴുതുന്നത്‌ എന്ന് അറിയാമെങ്കിലും പോസ്റ്റ്‌ ഇടാനും അതില്‍ സ്വന്തം പേര് തന്നെ ഉപയോഗിക്കുവാനും പൂര്‍ണ്ണ മനസ്സോടെ സമ്മതം തന്ന സ്വാതിയ്ക്ക് തന്നെ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.
പിന്നെ പോസ്റ്റില്‍ പറയുന്നത് പോലെ ആള് അത്ര മണ്ടൂസ് ഒന്നും അല്ലാട്ടോ...ശരിക്കും ഒരു പുലി തന്നെയാ...

ramanika said...

ഒന്നും മനപൂര്‍വമല്ല, അറിയാതെ ചിരിച്ചുപോയി!

രഘുനാഥന്‍ said...

ഹഹ പാവം ശകുന്തള.. ലോക്കല്‍ ദുഷ്യന്തന്‍മാരുടെ മുന്‍പില്‍ ശരിക്ക് ഷൈന്‍ ചെയ്തു കാണുമല്ലോ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

ഉണ്ണി said...

വളരെ നന്നായിട്ടുണ്ട് കണ്ണാ..( ഒടുവില്‍ സ്റ്റേജില്‍ നിന്ന് കാത്തി ടീച്ചര്‍, മൈക്കോട് കൂടി ചുമന്നു മാറ്റുമ്പോഴും) ഇതു വായിച്ചപ്പോള് എന്റെ ആദ്യത്തെ സ്റ്റേജ് അനുഭവം ഓര്മ വന്നു .മൈക് നു മുന്പില് നിന്നു വാക്കുകള് കിട്ടാതെ പ്രതിമ പോലെ നിന്ന എന്റെ രണ്ടാം ക്ലാസ്സിലെ സ്വതന്ത്ര ദിനം . ഇപ്പോഴും ഓര്കുമ്പോള് നാണം കൊണ്ടു വിഷമിക്കുന്ന അനുഭവം .

Typist | എഴുത്തുകാരി said...

പാവം ആനിക്കൊച്ചു്.

പ്രയാണ്‍ said...

പാവം സ്വാതിയെന്തു പിഴച്ചു..... ആ ശകുന്തളയുടെ പണിയായിരുന്നില്ലെ എല്ലാം.....:):)

Nandan said...

സത്യത്തില്‍ ഗാന്ധിജിയുടെ ആരാ പോര്‍ബന്ദര്‍ ? :)

കുക്കു.. said...

:)

കണ്ണനുണ്ണി said...

രമണിക, രഘു മാഷെ.: അതെ പാവം ശകുന്തള
ഉണ്ണി: ഹിഹി ആള്‍ക്കൂട്ടം കണ്ടപ്പോ പേടിച്ചു പോയി അല്ലെ
രാമചന്ദ്രന്‍ ജി: നന്ദി
നന്ദന്‍: ആവോ എനിക്കറിയില്ല്യ :)
എഴുത്തുകാരി ചേച്ചി, കുക്കു, പ്രയാന്‍: നന്ദി

siva // ശിവ said...

ഗാന്ധി ഈസ്‌ ദി ഫാദര്‍ ഓഫ് ദിനേശന്‍.... സൂപ്പര്‍ബ് കണ്ണനുണ്ണി...

Jayesh/ജയേഷ് said...

nalla sakunthala

Sukanya said...

..."അര തട്ടിപ്പ് , മുക്കാല്‍ വെട്ടിപ്പ്".
ഹഹഹഹ അത് കലക്കി.
കാത്തി ടീച്ചറിന്റെ മുഖത്ത് ..പട്ടി റൊട്ടി കടിച്ച ഭാവം...
ക്ലൈമാക്സ്‌ -നേക്കാള്‍ രസിച്ചത് ഈ പ്രയോഗങ്ങള്‍ ആയിരുന്നു.

raadha said...

'ഗാന്ധി ഈസ്‌ ദി ഫാദര്‍ ഓഫ് ദിനേശന്‍' അത് കലക്കീട്ടോ . ആദ്യായിട്ട ഈ പ്രയോഗം കേള്‍ക്കണേ. എന്നാലും സ്വാതി..ഈ കത്തിക്ക് മുന്‍പില്‍ നിന്ന് കൊടുക്കണമായിരുന്നോ? :P

Jayasree Lakshmy Kumar said...

:)

മാണിക്യം said...

കണ്ണനുണ്ണീ..
കഥ നല്ലത് എനിക്ക് സ്വാതിയെ പെരുത്തിഷ്ടമായി ..
തട്ടിപ്പും വെട്ടിപ്പും ഇല്ലങ്കില്‍ പിന്നെ എന്തോന്ന് സ്വാതി?
സ്കൂള്‍ അധിക്രുതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ട്
കുട്ടികള്‍ വരുകയും പോകുകയും ചെയ്യുന്നാ
വഴിയിലേ സ്ലാബ് ഇളകി എന്നത് കണ്ടില്ലന്നോ ഗുരുതരമായാ അനാസ്ഥ . കുറ്റപ്പെടുത്തേണ്ടത് അവരെയാണു സ്വാതിയെ അല്ലാ ...

എന്നാലും കണ്ണനുണ്ണീ കഥ ഇത്തിരി കൂടി മിനുക്കാമായിരുന്നു..

dhooma kethu said...

ആലുവാ മണല്‍ പുറത്തു വെച്ചാവും , അല്ലെങ്കില്‍ വേറെ ഏതോ മണല്പുറത്തു ചിലപ്പോള്‍ ഏതോ ഒരു പുനെര്‍ജെന്മത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ,സബ്ദം കേട്ടിട്ടുള്ള സ്വാതി യുടെ പ്രതിമയെ ദിവാന്റെ പ്രതിമ എന്ന് തെടിധരിച്ച കണ്ണനുണ്ണി . (സ്വാതിയുടെ അന്ത്യക്ഷരവും ദിവാന്റെ ആദ്യ അക്ഷരവും ചേര്‍ത്ത് പ്രാസം ഉണ്ടാകിയതാണോ )?

പിന്നെ എന്റെ അഭിപ്രായം പറയുന്നതിന് മുന്‍പ് ചില വിവരങ്ങള്‍ കൂടി അവശ്യം ഉണ്ട്.
൧. കാളിദാസന്റെ അഭിജ്ഞാന സകുന്തലം
൨.സ്വാതി തിരുനാള്‍ മഹാരാജാവിനെ പറ്റി ഉള്ള ചരിത്ര പുസ്തകങ്ങല
൩. കത്തി ടീച്ചര്‍,ആന്നിഎ ഫിലിപ്പ് ,സ്വാതി, മായ, കണ്ണനുണ്ണി തുടങ്ങിയ കഥ പത്രങ്ങളുടെ ഇടവും പുതിയ ആത്മ കഥകള്‍
൪. പല തരാം പട്ടികള്‍ പല തരാം റൊട്ടികള്‍ തിന്നുന്ന ചിത്രങ്ങള്‍

കണ്ണനുണ്ണി said...

ശിവ, ജയേഷ്: നന്ദി
സുകന്യ: ഇഷ്ടായി എന്ന് അറിഞ്ഞതില്‍ സന്തോഷം :)
രാധ: ഞാന്‍ മുന്‍പെവിടെയോ കേട്ട ഒരു പ്രയോഗം ആണ് ട്ടോ അത്. കോപ്യ്രിറെ എനിക്കല്ല :)
ലക്ഷ്മി: :)
മാണിക്യം ചേച്ചി : സത്യാണ് ട്ടോ, എട്ടാം ക്ലാസ്സില്‍ പടിക്കണേ കുട്ടിയെ മാത്രം കുറ്റം പറയാന്‍ കഴിയില്ല . പിന്നെ കഥ ഇത്തവണ അത്രയ്ക്ക് അങ്ങട് ശരിയായില്യ എന്ന് പോസ്റ്റ്‌ ചെയ്യുന്നതിനും മുന്‍പ് തന്നെ എനിക്കും തോന്നിയിരുന്നു . ക്ലൈമാക്സ്‌ പ്രതേകിച്ചും. അടുത്ത തവണ ശ്രദ്ധിക്കാം ട്ടോ...
ധ്രുവം ചേട്ടാ: ഹി ഹി സ്വാതിയുടെ വീട് ദിവാന്‍ പ്രതിമയുടെ പരിസരത്തായിട്ടു വരും. പിന്നെ വേഗം റഫറന്‍സ് ഒക്കെ സന്ഘടിപ്പിക്ക് ട്ടോ

Unknown said...

നന്നായിട്ടുണ്ട്... ആശംസകള്‍
http://neelambari.over-blog.com/

വിഷ്ണു | Vishnu said...

ശകുന്തളയുടെ കവര്‍ ഡ്രൈവ് ഇഷ്ടായി......ആദ്യമായാണ് ഈ വഴി....നല്ല ബ്ലോഗ്‌ ടെമ്പ്ലേറ്റ്...അഭിനന്ദനങ്ങള്‍!!
കവര്‍ ഡ്രൈവ് എന്ന് ടോപ്പിക്ക് കണ്ടപ്പോള്‍ ഞാന്‍ ആദ്യം കരുതി എന്നെ പോലെ ഒരു ക്രിക്കറ്റ്‌ ഭ്രാന്തന്‍ ആകും എന്ന്....

ബിനോയ്//HariNav said...

:)

ചന്തു said...

:)). നല്ല ഭാഷാപ്രയോഗം

Rani said...

സ്വാതി ഒരു പുലി തന്നെ....കണ്ണന്റെ അല്ലെ കൂട്ടുകാരി
ചക്കിക്ക് ഒത്തൊരു ചങ്കരന്‍ :)
വളരെ നന്നായിട്ടുണ്ട്

Areekkodan | അരീക്കോടന്‍ said...

ഹ ഹ. കലക്കി

താരകൻ said...

പാവം സ്വാതി...നല്ല രസമുണ്ട് വായിക്കാൻ...

കണ്ണനുണ്ണി said...

വശംവദൻ ,നീലാംബരി, ബിനോയ്‌, ചന്ദു : നന്ദി
അരീക്കോടന്‍ മാഷെ, തരകന്‍ : നന്ദി ട്ടോ, ഇനിയും വരണേ
വിഷ്ണു: എനിക്ക് ക്രിക്കറ്റ്‌ ഭ്രാന്ത് ഇല്യട്ടോ.. ചിന്നസ്വാമി സ്ടെടിയത്തില്‍ T20 നടക്കുമ്പോ അതിന്റെ മുന്നിലൂടെ പോയ പോലും അകത്തു കേറാന്‍ തോന്നിയിട്ടില്യ :)
റാണി: ഹിഹി കണ്ണന്‍റെ ഫ്രണ്ട് ആയി എന്ന ഒറ്റ കൊഴപ്പവേ ഉള്ളു... :)

Sapna Anu B.George said...

Beautiful page,Sorry for the english,Mozhy keyman crashed and i do not know how to rectify,as it does not allow me to write in blogs but everyhwere else..

Ashly said...

"മണ്ടത്തരത്തിന് കയ്യും കാലും വെച്ചിട്ട് ഒരു പേരും ഇട്ടു. .. 'സ്വാതി'. "

അതെങ്ങനെ ??? എന്റെ വാമ ഭാഗത്തിന്റെ പേര്‍ സ്വാതി ആല്ലലോ !!!

khader patteppadam said...

രസകരം

പാവത്താൻ said...

ഒന്നും മനപ്പൂര്‍വമല്ലായിരുന്നു അല്ലേ.
അര തട്ടിപ്പെന്നു പറഞ്ഞപ്പോള്‍ ഇങിനെ തട്ടുമെന്നു കരുതിയില്ല.

ചിന്താശീലന്‍ said...

അര തട്ടിപ്പ് , മുക്കാല്‍ വെട്ടിപ്പ്.കൊള്ളാം:)

ശ്രീ said...

തന്നെ തന്നെ. പാ‍വം ശകുന്തള...

രാജീവ്‌ .എ . കുറുപ്പ് said...

എന്നതാ എന്റെ സ്വാതി കൊച്ചെ ഈ കാണിച്ചേ, പാവം ആനി കൊച്ചിനെ ഇങ്ങനെ ദ്രോഹിക്കാന്‍ പാടുണ്ടോ,
മച്ചൂ കണ്ണോ കലക്കി, ക്ലൈമാക്സ്‌ ഇച്ചിരി കൂടെ മൂപ്പിക്കായിരുന്നു

Basheer Vallikkunnu said...

സ്വാതിയുടെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു..

കണ്ണനുണ്ണി said...

സപ്ന: നന്ദി
ക്യാപ്റ്റന്‍: ഇപ്പൊ മനസ്സിലായില്ലെ , താങ്കളുടെ ഭാര്യയെ പോലെ വേറെയും ആളുകള്‍ ഉണ്ടെന്നു :)
ഖദര്‍, ചിന്തശീലന്‍, പാവത്താന്‍: നന്ദി, ഇനിയും വരണേ
കുറുപ്പേ : സ്വാതി അല്ലല്ലോ ശകുന്തളയല്ലേ....
ബഷീര്‍: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

കൂട്ടുകാരൻ said...

എന്തെരെടീ ആനീ വെള്ളങ്ങളക്കെ നനഞ്ഞു...ഹി ഹി ...കൊള്ളാം. സത്യത്തില്‍ ഗാന്ധിജിയുടെ ആരായിരുന്നു പോര്‍ബന്ദര്‍

abhi said...

ഹ ഹ ഹ .... പ്രയോഗങ്ങളൊക്കെ കലക്കിയിട്ടുണ്ട്...
നമ്മള്‍ പരേഡില്‍ പങ്കെടുത്തില്യ ? ;)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

കാത്തി റ്റീച്ചറിനെക്കൊണ്ട് കത്തി എടുപ്പിച്ചല്ലേ..
കൊള്ളാം

വിജയലക്ഷ്മി said...

nalla post ..rasakaram...

വരവൂരാൻ said...

ഓർമ്മകളെ കവർ ഡ്രൈവ്‌ ചെയ്തു കളഞ്ഞല്ലോ..ആശംസകൾ
നല്ല പോസ്റ്റ്‌

കണ്ണനുണ്ണി said...

കൂട്ടുകാരന്‍: അപ്പൊ സ്വാതിയെ മാത്രം കുറ്റം പറയാന്‍ പറ്റില്യ അല്ലെ
അഭി: ഗേള്‍സ്‌ സ്കൂളില്‍ ഞാന്‍ പരേഡില്‍ പങ്കെടുക്കാനോ
കിഷോര്‍: കത്തി എടുത്തില്ല.. എടുത്തേനെ.
വരവൂരാന്‍, വിജയലക്ഷ്മി ചേച്ചി : നന്ദി

Appu Adyakshari said...

നിഷ്കളങ്കമായ ഈ സ്കൂള്‍ തമാശകള്‍ വായിച്ചു വായിച്ചു ഊറിച്ചിരിച്ചു.

Anonymous said...
This comment has been removed by the author.
OAB/ഒഎബി said...

‘പട്ടി റൊട്ടി കടിച്ച ഭാവം‘ അത് മാത്രം മനസ്സിലായില്ലല്ലൊ....
ഇവിടെ അങ്ങനെ ഒരു ഭാവവിത്യാസങ്ങളൊന്നും പട്ടികൾക്കില്ല...
:):):)...

അരുണ്‍ കരിമുട്ടം said...

കണ്ണനുണ്ണി,
അന്നു ചാറ്റില്‍ പറഞ്ഞത് തന്നെ, ഒന്നൂടെ..
അടുത്തത് കലക്കണം കേട്ടോ

Anonymous said...

valare nalla ezhuthu...
oru vythysthatha thonnunnu..

Nandan said...
This comment has been removed by the author.
Nandan said...

സ്വാതിയെ ട്വന്റി ട്വന്റി ടീമില്‍ എടുത്താലോ കണ്ണനുണ്ണീ :)

കണ്ണനുണ്ണി said...

അപ്പു മാഷെ: ഇതിലെ വന്നതില്‍ സന്തോഷം ട്ടോ..ഇനിയും വരണേ
OAB: പട്ടിയുടെ കയ്യില്‍ ഒരു റൊട്ടി കഷ്ണം കൊടുത്തു നോക്കിയെ...അതിന്റെ മുഖഭാവം മാറും ന്നെ..
അരുണ്‍: ശ്രമിച്ചു നോക്കാം...:)
അശ്വതി: നന്ദി,
നന്ദന്‍: ഞാന്‍ പറഞ്ഞതാണ് ഇത് ആളോടു :)

Rare Rose said...

ഹി..ഹി..രസിച്ചു..പാവം ശകുന്തള അറിഞ്ഞോണ്ടല്ലല്ലോ ഈ പണിയൊപ്പിച്ചത്..:)

jayanEvoor said...

കഥയേക്കാള്‍, ശകുന്തളയുടെ "കവര്‍ ഡ്രൈവ് " എന്ന പ്രയോഗം ഇഷ്ടപ്പെട്ടു!

ഇനിയും ഇത്തരം പ്രയോഗങ്ങള്‍ പോരട്ടെ!

smitha adharsh said...

ഭഗവാനെ ... എന്നെ വെട്ടിക്കുന്ന ഒരു സ്വാതിയോ?
സംഭവം kal
ആക്കി..കിടിലന്‍..മൈക്കോടുകൂടി ചുമന്നത് സത്യം തന്നെയല്ലേ?

വയനാടന്‍ said...

രസകരമായിരിക്കുന്നു കണ്ണാ. എങ്കിലും അവസാന ഭാഗം അൽപം കൂടി ഭംഗിയാക്കാമായിരുന്നു. അതിനുള്ള സംഗതികൾ ഉണ്ടായിരുന്നതു കൊണ്ടു തോന്നിയതാണു,

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പക്ഷേ പോര്‍ബന്തര്‍???

സബിതാബാല said...

നന്നായി...ദുഷ്യന്തന്‍മാരൊന്നും ശകുന്തളയെ മറന്നില്ലല്ലോ? ഭാഗ്യം....

ഒരു നുറുങ്ങ് said...

കഥ നന്നായി...പരിസമാപ്തി , കുറച്ചു കൂടി ആഞ്ഞു
പിടിച്ചാല്‍ നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചതാ..
ഒടുവിലാ ത്രില്ല് പെട്ടെന്ന് കൈമോശം വന്നോ...

കണ്ണനുണ്ണി said...

റോസ്: ഹിഹി അതെ അതെ...
ജയന്‍: സ്ക്വയര്‍ കട്ട്‌ എന്ന് ഇടണം എന്ന് കരുതിയെ ആരുന്നു ..:)
സ്മിത: ഹിഹി ...മൈക്കും പിടിച്ചു കുന്തം വിഴ്ഴുങ്ങിയ പോലെ നിന്നാല്‍ കാത്തി ടീച്ചര്‍ പിന്നെ എന്നാ ചെയ്യാനാ
വയനാടന്‍: ശരിയാ മാഷെ, എനിക്ക് തന്നെ മനസ്സിലായി ക്ലൈമാക്സ്‌ കൈ വിട്ടു പോയി എന്ന്... ഇനി ശ്രദ്ധിക്കാം
കുരുത്തം കേട്ടവന്‍ : :)
സബിത: ഇപ്പോഴും മറന്നിട്ടില്ല
ഹരൂണ്‍: ശരിയാണ്...ക്ലൈമാക്സ്‌ ഒഴുക്ക് നഷ്ടപ്പെട്ട് പോയി... ഇനി ശ്രദ്ധിക്കാം...

സന്തോഷ്‌ പല്ലശ്ശന said...

കണ്ണനുണ്ണി...ചതിയാ... വഞ്ചകാ....നിന്‍റെ തനിനിറം ഇന്നു പിടികിട്ടിയെടാ ആന നുണയാ..... പാവം സ്വാതി ഇതില്‍ തെറ്റുകാരിയല്ല സുഹൃത്തുക്കളെ നിങ്ങള്‍ ഇവന്‍ പറയുന്നത്‌ വിശ്വസിക്കരുത്‌. പ്രസംഗമത്സരത്തിന്‍റെ കേട്‌ തീര്‍ക്കാന്‍ ഭംഗിയായി ഒരുങ്ങിവന്ന സ്വാതിയുടെ പരിപാടിപൊളിക്കാന്‍ ഇവനാണ്‌ കാറ്‌ മനപ്പൂര്‍വ്വം ആനമ്മയുടെ അടുത്തുകൊണ്ട്‌ ട്രോപ്പു ചെയ്തത്‌. ദേഷ്യം കൊണ്ടു വിറച്ചു നിന്ന നമ്മുടെ കാത്തി പസഫിക്‌ താനിറക്കിയ പുതിയ വിമാനം വരുന്നതു നോക്കി ആകാശം നോന്നി നിന്നിട്ടുണ്ടാകും അവര്‍ ഇവന്‍റെ ഈ വേലത്തരം കണ്ടിട്ടുണ്ടാവില്ല. ഇതൊക്കെ ഞാനെങ്ങിനെ അറിഞ്ഞു എന്നല്ലെ...ആനമ്മ എന്നെ വിളിച്ചിരുന്നു...അന്ന്‌ കാര്‍ ഡ്രൈവു ചെയ്തത്‌ ഈ കണ്ണനുണ്ണിച്ചെക്കനായിരുന്നത്രെ....വീണതാനമ്മയെങ്കില്‍ വീഴ്ത്തിയതെ കാന്താരി കണ്ണനുണ്ണീതന്നെ.

കണ്ണനുണ്ണി said...

അയ്യട.. സന്തോഷേട്ടാ കള്ളം പറയണ്ടാ......
അന്ന് ഞാന്‍ കുഞ്ഞായിരുന്നു.. കാറ് ഡ്രൈവ് ചെയ്യാനൊന്നും അറിയതില്ല്യാരുന്നു..... അയ്യേ പറ്റിച്ചേ...
പിന്നെ ആനമ്മ ഇപ്പൊ അമേരിക്കെലാ....ഫോണ്‍ ചെയ്തെന്നു പറയുന്നേ ഒക്കെ കള്ളവാ...

yousufpa said...

ഹല്ല, ഒനും മനപ്പൂര്‍വ്വമായിരുന്നില്ലല്ലോ..?

തൃശൂര്‍കാരന്‍ ..... said...

hi hi...kalakki...

Anonymous said...

polppan

ബദര്‍ ദരിസ് നൂറന്‍ said...

....നമസ്ക്കാരം..!!
.....ഗാന്ധിജി..!!
....പോര്‍ബന്ദര്‍......!!!
.......നല്ലോണം ചിരിച്ചു...അഭിനന്ദനങ്ങള്‍ കണ്ണനുണ്ണി...!

ബദര്‍ ദരിസ് നൂറന്‍ said...
This comment has been removed by the author.
ബദര്‍ ദരിസ് നൂറന്‍ said...
This comment has been removed by the author.
ബദര്‍ ദരിസ് നൂറന്‍ said...

സത്യത്തില്‍ ഗാന്ധിജിയുടെ ആരായിരുന്നു പോര്‍ബന്ദര്‍ എന്ന സംശയം ഇപ്പോഴെങ്കിലും സ്വതിക്ക് തീര്‍ന്നു കാണുമോ ??
നന്നായി ചിരിച്ചു കണ്ണനുണ്ണി..അഭിനന്ദനങ്ങള്‍ !

ആളവന്‍താന്‍ said...

ഹ ഹ ഹ
നമസ്കാരം!!!!
ഗാന്ധിജി!!!
പോര്‍ബന്ദര്‍ !!
കലക്കന്‍ പോസ്റ്റ്‌ മച്ചാ...

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...