Monday, February 15, 2010

സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി

ഴിഞ്ഞ ഒരു ദശകത്തില്‍ വൈദ്യ ശാസ്ത്രം നടത്തിയ കുതിച്ചു ചാട്ടത്തിലെ ഏറ്റവും പ്രധാനപെട്ട നാഴികക്കല്ല് എന്ന് ഒരുപക്ഷെ വിശേഷിപ്പിക്കാവുന്നതാണ് 'സ്റ്റെം സെല്‍ ചികിത്സ'. വര്‍ഷങ്ങളായി വിവിധ തരം പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും അവയുടെ വിജയങ്ങളിലൂടെയും ശൈശവ ദിശ പിന്നിട്ട ഈ ചികിത്സാ രീതി ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണ ഘട്ടം പിന്നിട്ടു വാണിജ്യ അടിസ്ഥാനതിലേക്ക് കടക്കുന്നു. കടുത്ത ഹൃദ്രോഗം , ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, ബ്രെയിന്‍ ട്യൂമര്‍, നേത്ര സംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ തുടങ്ങി ഒരുപാട് ചെറുതും , വലുതുമായ രോഗങ്ങള്‍ സ്റ്റെം സെല്‍ ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ വലിയൊരു ശതമാനം ജനങ്ങളും ഈ അത്ഭുത ചികിത്സാ രീതിയെ പറ്റി ഇനിയും അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഈ അവസരത്തില്‍ ഈ രീതിയെ പറ്റിയുള്ള ഒരു ചെറിയ പരിചയപ്പെടുത്തല്‍ അവസരോചിതമാവും എന്ന് പ്രതീക്ഷിക്കുന്നു.


സ്റ്റെം സെല്‍ , അഥവാ ' മൂല കോശം ' എന്നത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും അടിസ്ഥാനമാണ്.സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ വിത്യസ്ത കോശങ്ങളും, കലകളും, അതില്‍ നിന്ന് പിന്നീട് അവയവങ്ങളും ഒക്കെ രൂപപ്പെടുന്നത് പൂര്‍ണ്ണ വളര്‍ച്ച എത്തി കഴിഞ്ഞ ഒരു മനുഷ്യ ശരീരത്തില്‍,സ്റ്റെം സെല്ലുകള്‍ മജ്ജയിലും,കണ്ണിലും, ചര്മ്മതിനടിയിലും, മറ്റു പല ഭാഗങ്ങളിലുമായി നിദ്രാവസ്ഥയില്‍ കിടക്കുന്നു. ശരീരത്തില്‍ എവിടെ എങ്കിലും കേടു പാടുകള്‍ സംഭവിക്കുമ്പോള്‍ നിദ്ര വിട്ടു ഉണരുന്ന ഈ സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ പുതിയ കലകള്‍ ഉണ്ടാകുന്നതും കേടായ ഭാഗം വീണ്ടും ശരിയായി രൂപാന്തരം പ്രാപിക്കുന്നതും. ഒരര്‍ത്ഥത്തില്‍ ശരീരത്തിലെ ഒരു മെക്കാനിക് എന്ന് പറയാം. കാലങ്ങളോളം വിഭജനം നടക്കാതെ മയങ്ങി കിടക്കുവാനും, പിന്നീട് ആവശ്യമായ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അതിവേഗം വിഭജിച്ചു കൂടിച്ചേര്‍ന്നു, കേടായ ഭാഗം നന്നാക്കുവാനും ഉള്ള സ്റ്റെം സെല്ലുകളുടെ ഈ കഴിവിനെ ആധാരമാക്കി ആണ് സ്റ്റെം സെല്‍ ചികിത്സാ രീതി.


ഇനി എന്താണ് സ്റ്റെം സെല്‍ ചികിത്സ എന്ന് നോക്കാം. ഉദാഹരണമായി ഹൃദ്രോഗം തന്നെ എടുക്കാം. കടുത്ത ഒരു അറ്റാക്ക്‌ ഉണ്ടാകുമ്പോള്‍ വളരെയധികം കോശങ്ങളും കലകളും നശിക്കുന്നു. ഇത് ഹൃദയത്തിന്റെയും മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാം. ഈ അവസരത്തില്‍ ചെറിയ ഒരളവില്‍ സ്റ്റെം സെല്ലുകള്‍ കേടു വന്ന ഭാഗത്തേക്ക് ഇന്‍ജെക്റ്റ് ചെയ്യുന്നു. തുടര്‍ന്ന് ശരീരം അവയെ തിരസ്കരിക്കാതെ അവയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു. ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ഈ സ്റ്റെം സെല്ലുകള്‍ വിഭജിച്ചു കേടു വന്ന ഭാഗത്തെ പൂര്‍ണ്ണമായും പുതുക്കി പ്രവര്‍ത്തന ക്ഷമമാക്കുന്നു . ചികിത്സയ്ക്ക് ആവശ്യമായ സ്റ്റെം സെല്ലുകള്‍ ശേഖരിക്കുന്നത് മജ്ജയില്‍ നിന്നോ, കണ്ണില്‍ നിന്നോ, പ്രസവ വേളയില്‍ എടുക്കുന്ന പൊക്കിള്‍ കോടി കോശങ്ങളില്‍ നിന്നോ ആവാം. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയ ആണ് ഇത് എങ്കിലും വിജയകരമായി ഇതു പരീക്ഷിക്കുന്നതില്‍ വൈദ്യ ശാസ്ത്രം ഇന്ന് വളരെയേറെ മുന്‍പോട്ടു പോയിട്ടുണ്ട്.



സ്റ്റെം സെല്‍ ചികിത്സയ്ക്ക് ആധാരമായ മൂല കോശങ്ങള്‍ എവിടെ നിന്ന് ശേഖരിക്കുന്നു എന്ന് നോക്കാം. സ്റ്റെം സെല്‍ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ അഥവാ 'ഭ്രൂണ മൂല കോശങ്ങള്‍'. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഉണ്ടാവുന്ന ഭ്രൂണത്തില്‍ നിന്നാണ് ഇവ ശേഖരിക്കപെടുന്നത്. എന്നാല്‍ 'ഒരു ജീവനെ നഷ്ടപെടുത്തി മറ്റൊന്ന് രക്ഷിക്കുന്നതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്തു' മത സംഘടനകളും മറ്റും രംഗത്ത് വന്നതോടെ അമേരിക്കയില്‍ ബുഷ്‌ ഭരണകൂടം എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ ഉപയോഗിക്കുന്നതിനു വിലക്കെര്‍പ്പെടുതിയിരുന്നു. പക്ഷെ തുടര്‍ന്ന് വന്ന ഒബാമ ഭരണകൂടം ഈ വാദങ്ങള്‍ തള്ളി കളയുകയും എമ്രിയോനിക് സ്റ്റെം സെല്ലുകളുടെ ഉപയോഗത്തിന് പിന്തുണ നല്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എന്തായാലും അങ്ങനെ ഒരു വിലക്ക് ഉണ്ടായിട്ടില്ല. പ്രസവ സമയത്ത് പൊക്കിള്‍ കോടിയില്‍ നിന്നും മൂല കോശങ്ങള്‍ ശേഖരിക്കാം. ഇങ്ങനെ എടുക്കുന്ന മൂല കോശങ്ങള്‍ ഭാവിയിലെ ചികിത്സയ്ക്ക് ഉപയോഗ പെടും വിധം സൂക്ഷിച്ചു വെക്കാനായി 'സ്റ്റെം സെല്‍ ബാങ്കുകള്‍' തന്നെ ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഇത് രണ്ടും കൂടാതെ മജ്ജയില്‍ നിന്നും, കണ്ണിലെ ലിമ്ബസില്‍ നിന്നും മറ്റുംചികിത്സയ്ക്ക് വേണ്ട മൂല കോശങ്ങള്‍ ശേഖരിക്കാറുണ്ട്.


ഇന്ത്യയില്‍, 'ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്' ആണ് സ്റ്റെം സെല്‍ ചികിത്സാ രംഗത്ത് ആദ്യമായി വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയത്. തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള 'റിലയന്‍സ് ലൈഫ് സയന്‍സ്', 'ഹൈദരാബാദ് ആസ്ഥാനമായുള്ള എല്‍ വി പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട്' , മദ്രാസ് മെഡിക്കല്‍ മിഷന്‍ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങള്‍ ഈ മേഖലയിലെ പരീക്ഷണങ്ങളില്‍ ശ്രധയൂന്നുകയും വിജയകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും, കൂടുതല്‍ സാധ്യതകള്‍ തേടിയുള്ള പഠനങ്ങളുമായി മുന്‍പോട്ടു പോവുകയും ചെയ്യുന്നു. സ്റ്റെം സെല്‍ ചികിത്സയിലൂടെ നേത്ര സംബന്ധമായ തകരാറുകള്‍ പരിഹരിക്കുന്നതിനായി വാണിജ്യ അടിസ്ഥാനത്തിലുള്ളചികിത്സ ആരംഭിച്ചു കൊണ്ട് "റിലയന്‍സ് ലൈഫ് സയന്‍സ്' അടുത്ത ഘട്ടത്തിലേക്ക് കടന്നത്‌ വരെ എത്തി നില്‍ക്കുന്നു ഇന്ത്യയിലെ ഈ രംഗത്തുള്ള നേട്ടങ്ങള്‍. ഈ മേഘലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ രംഗം വളരെ അധികം മുന്‍പോട്ടു പോയിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകള്‍ വേണ്ട സഹായങ്ങള്‍ നല്‍കി എന്നത് വളര്‍ച്ചയുടെ ആക്കം കൂട്ടി. വിദേശ രാജ്യങ്ങളില്‍ ഉള്ള പോലെ, ഇതിന്‍റെ പരീക്ഷണങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്നതും ഒരു അനുകൂല ഘടകമാണ്.

ഫലത്തിന്റെ കാര്യത്തില്‍ മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് മുന്‍പില്‍ നില്‍ക്കുമ്പോഴും , സ്റ്റെം സെല്‍ ചികിത്സയുടെ ചെലവ് വളരെ തുച്ചമായിരിക്കും എന്നാണ് അറിയുവാന്‍ കഴിഞ്ഞത് . പൂര്‍ണ്ണമായും കാഴ്ച നശിച്ച ആള്‍ക്ക് കാഴ്ച തിരികെ നേടിക്കൊടുത്തു കൊണ്ടും, കരള്‍ മാറ്റി വെക്കല്‍ മാത്രമാണ് വഴി എന്ന് കരുതിയ ആള്‍ക്ക് കേടായ സ്വന്തം കരള്‍ തന്നെ വീണ്ടെടുത്ത്‌ കൊടുത്തു കൊണ്ടും ഒക്കെ ഇതിനകം ഈ ചികിത്സാ രീതി ഇന്ത്യയില്‍ അടക്കം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. വിത്യസ്തരായ രോഗികളിലും, സാഹചര്യങ്ങളും അനുസരിച്ച് അടിസ്ഥാന ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങളെയും മറ്റും കുറിച്ച് വൈദ്യ ശാസ്ത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേ ഇരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനകം പൊതു സമൂഹത്തില്‍ ഈ ചികിത്സാ രീതി വളരെ ശക്തമായി അതിന്റെ സാന്നിധ്യം അറിയിക്കും എന്ന് കരുതപ്പെടുന്നു. ഇതിനകം പ്രചാരതിലുള്ളതും ലഭ്യമായതുമായ ചികിത്സകള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ നിരാശരാകുന്ന രോഗികള്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷ ഉണര്തുന്നതാണ് സ്റ്റെം സെല്‍ ചികിത്സ.

ഇതിനെ പറ്റി ഉള്ള എന്‍റെ അറിവുകള്‍ ഇപ്പോഴും വളരെ പരിമിതമാണ്. കൂടുതല്‍ വിശദമായി അറിയണം എന്ന് താല്പര്യം ഉള്ളവര്‍ക്ക് താഴെ ഉള്ള ലിങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഈ ലിങ്കുകളില്‍ നിന്നുള്ള അറിവുകള്‍ ഈ ലേഖനത്തിന് അടിസ്ഥാനമായി എന്നതിനാല്‍ അതിനുള്ള കടപ്പാട് ഇവിടെ രേഖപെടുത്തുന്നു.കൂടാതെ ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് എടുത്തിട്ടുള്ളവയാണ്.


ആശ നഷ്ടപെട്ട ഒരു ജീവനെങ്കിലും ഈ അറിവുകള്‍ സഹായകമാവും എന്ന പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ,
സസ്നേഹം,
കണ്ണനുണ്ണി.

87 comments:

കണ്ണനുണ്ണി said...

പതിവായെഴുതുന്നതില്‍ നിന്ന് വിത്യസ്തമായ ഒരു വിഷയമായത് കൊണ്ട് അല്‍പ്പം കൂടി ഗൌരവത്തില്‍ എഴുത്തിനെ സമീപികുവാന്‍ ശ്രമിച്ചിട്ടുണ്ട്.
എങ്ങനെ ഒരു ചികിത്സാ രീതിയെ പറ്റി ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കുക എന്ന ഉദേശം മാത്രമേ ഈ പോസ്റ്റിനു പിന്നില്‍ ഉള്ളു.
തെറ്റുകള്‍ വന്നു കൂടിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ..

jayanEvoor said...

നല്ല ഉദ്യമം കണ്ണനുണ്ണീ!

ലിങ്കുകൾ കൂടി വായിക്കാം...

ഒരാൾക്കെങ്കിലും ഇതു പ്രയോജനപ്പെട്ടാൽ അത്രയും പുണ്യം.

അഭിനന്ദനങ്ങൾ!

Unknown said...

കണ്ണനുണ്ണീ,

വായിച്ചു. ഏറെ അറിവുകള്‍ പ്രദാനം ചെയ്യുന്ന ഇതുപോലെയുള്ള നല്ല രചനകള്‍ താങ്കളില്‍ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നു.
ആശംസകള്‍...!!

അരുണ്‍ കരിമുട്ടം said...

ഇങ്ങനൊരു പോസ്റ്റിനുള്ള വിവരങ്ങള്‍ ശേഖരിച്ചതിനു ആദ്യം അഭിനന്ദനങ്ങള്‍.ഈ ചികിത്സാരീതിയെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.പക്ഷേ കണ്ണനുണ്ണി എഴുതിയത് വായിച്ചിട്ട് ഒരു ബേസിക്ക് ഐഡിയയേ കിട്ടിയുള്ളു, ഞാന്‍ മറ്റ് ലിങ്ക് കൂടി ഒന്ന് നോക്കട്ടെ.കൂടുതല്‍ അറിയാവുന്ന ആരെങ്കിലും വിവരങ്ങള്‍ പങ്ക് വെച്ചാല്‍ അത്രം നന്നായിരുന്നു.എന്തായാലും ആരോടെങ്കിലും ഒന്ന് ചോദിച്ച് നോക്കട്ടെ..

ഒരു ഓഫ് ടോപിക്ക്:
സാധാരണ നൊസ്റ്റാള്‍ജിയ ഈ ബ്ലോഗിലും, സീരിയസ്സ് വിഷയങ്ങള്‍ നമ്മുടെ ബൂലോകത്തിലുമാണെല്ലോ കാണുന്നത്, ഇക്കുറി എന്ത് പറ്റ്?

Sandeepkalapurakkal said...

ഇങ്ങനെയൊരു ചികിത്സയെ കുറിച്ച് അറിയില്ലായിരുന്നു, പറഞ്ഞു തന്നതിന് നന്ദി,

അരുണ്‍ കരിമുട്ടം said...

കണ്ണനുണ്ണി ഈ ലിങ്ക് നോക്കിയെ..

ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശങ്ങള്‍

Ashly said...

നല്ല ലേഘനം.

സ്റ്റെം സെല്‍ ബാങ്ക നമ്മുടെ നാരായണ ഹൃദയാല അടുത്ത് തന്നെ തുടങ്ങ്ങും എന്ന് ദേവി ഷെട്ടി ഡോക്ടര്‍ കുറച് കാലം മുമ്പ് പരഞ്ഞുരുന്നു.

let me add my 2 cents :-

there are 2 type of Banks. 1) you can pay and preserve cells @ the time of your babies birth. Which would be life saving for the kid, kids bro/sis/dad/mom and others. But the charges for this is high. the +ve is you will get the best matching cells when you want.

2) Public bank :- you can donate the cells, but you may not get the cells that you donated. you can buy matching cells from these banks.

Typist | എഴുത്തുകാരി said...

ഇതിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നു, പക്ഷേ കൂടുതലൊന്നും അറിയില്ലാ‍യിരുന്നു.

Dileep Krishna said...

kannanunnnii,, nee itra serious topis okke ezhuthaan tudangiyyoo.. kollaammm nalla article anu:-)

ഹാഫ് കള്ളന്‍||Halfkallan said...

ഇതിനെ പറ്റി കേട്ടിരുന്നു .. കൂടുതല്‍ വിവരങ്ങള്‍ക്കും ലിങ്കുകള്‍ക്കും നന്ദി ..
പഠിച്ചു ലളിതമായി എഴുതിയിരിക്കുന്നു ..

ആശംസകള്‍ ..

Tomz said...

കണ്ണനുണ്ണിയുടെ ഈ പോസ്റ്റ്‌ വളരെ ഏറെ അറിവ് പകര്‍ന്നു തന്നു..നന്ദി..ഇനിയും ഇത്തരം എഴുത്ത് കുത്തുകള്‍ തുടരുമല്ലോ അല്ലെ?

dhooma kethu said...

Truly great introduction to a complicated field, unfamiliar to most of the reading public.
Thanks for the brave attempt.

Even when not a panacea for human ailments; stem cell treatment offers great benefit in a variety of illnesses as mentioned. Normally living entities tend to reject any thing that is not their own; but this is much less frequent with stem cells. in situations like blood cancer or anemia developing from bone marrows failure to generate blood cells, the whole stem cell reserve can be eliminated with medications (chemotherapy)/radiation; and can be reconstituted with stem cells transplanted from bone marrow.

Unknown said...

പുതിയ അറിവുകള്‍ നല്‍കി, നന്ദി.

സന്തോഷ്‌ പല്ലശ്ശന said...

ഇഷ്ടായി അനിയാ...ഒത്തിരി... വളരെ സമഗ്രമല്ലെങ്കിലും ഈ വിഷയത്തെക്കുറിച്ച്‌ കൂടുതലറിയാനയി ഒരു ശ്രമം ഈ പോസ്റ്റു വായിച്ച എല്ലാവരും നടത്തും- തീര്‍ച്ച. അതുകൊണ്ടു തന്നെ കണ്ണനുണ്ണി വിജയിച്ചിരിക്കുന്നു. ഒരു പുതിയ കാര്യത്തിലേക്ക്‌ ശ്രദ്ധപതിപ്പിക്കാനും അതിന്‍റെ നന്‍മയെ നോക്കി കാണാനും ഈ പോസ്റ്റ്‌ സഹായിച്ചു. ഇനി സ്റ്റെം സെല്ലിനെ കുറിച്ച്‌ എവിടെ കണ്ടാലും ഞാന്‍ ശ്രദ്ധിക്കും.
നന്ദി കണ്ണാ.

ramanika said...

thanks for sharing the valuable information!

ManzoorAluvila said...

Dear Kannan,

Very good informations ....keep it up and all the very best for you...

manzoor

ശ്രീ said...

ഈ പരിചയപ്പെടുത്തല്‍ ഏതായാലും നന്നായി, കണ്ണനുണ്ണീ.

കുക്കു.. said...

കണ്ണനുണ്ണി നല്ല പോസ്റ്റ്‌ ..ഇതിനെ പറ്റി ആദ്യമായി കേള്‍ക്കുന്നതാണ്...
ലിങ്ക് കൂടി നോക്കട്ടെ...

മുരളി I Murali Mudra said...

വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്‌...
ഒരുപാട് അറിവുകള്‍ കിട്ടി..നന്നായി പഠിച്ചിട്ടാണ് എഴുതിയത് അല്ലേ..
ഇടക്കൊക്കെ ഇത്തരം പോസ്റ്റുകള്‍ കൂടി വേണം..
അഭിനന്ദനങ്ങള്‍..

Prasanth Iranikulam said...

Thanks for sharing the information
good work.

the man to walk with said...

good effort..best wishes

Mahesh Cheruthana/മഹി said...

കണ്ണനുണ്ണി ,
ഉപകാരപ്രദമായ ലേഖനത്തിനു അഭിനന്ദനങ്ങള്‍!

Rakesh R (വേദവ്യാസൻ) said...

നന്നായിട്ടുണ്ട് :) നന്ദി :)

FIRDOUSE said...

namakku ariyavuna kariyam mattulavarkku paranjukodukkanulla manas dayivaanugrahamulavarke sadiku
thangalku inte congratulations

Anil cheleri kumaran said...

‘എല്ലാ’ കാര്യങ്ങള്‍ക്കിടയിലും ഇത്ര ഗഹനമായ വിഷയങ്ങള്‍ പഠിക്കുവാന്‍‌ സമയം‌ കണ്ടെത്തുന്ന മനസ്സിനെ സമ്മതിച്ചിരിക്കുന്നു. നന്ദിയോടെ.

Unknown said...

Hi Kannanunni,

Thankaludee ee prayathnam valaree adhikam prasamsa arhikunnu.. Stem cell chiliksaye pattiyulla vivaram sadara kaaraya janangalilekku ethikkan idinu kazhiyum ennu njan vishwasikkunu. Matramalla jeevitham ini illa ennu karuthi niraasaraaya chilarkkenkilum oruu velicham ayii maariyekkam ee varikal.. allenkil oru pratheekshaa.. Anyway you have done a good work.. Expect more like this.........

mello said...

super post jennyyy...ee post orupaadu aalukalkku aaswasam aakatte ennu aasikkunnu.... kurachu naal munpu ee stem cell treatmentne kurichu enikku ariyan kazhinjirunnenkil :(

xyz said...

really informative windey... nice post..

കണ്ണനുണ്ണി said...

ജയന്‍ ചേട്ടാ, ടോംസ്, സന്ദീപ്‌ , എഴുത്തുകാരി ചേച്ചി , ദിലീപ് : നന്ദി
ക്യാപ്ടന്‍ : കൂടുതല്‍ കാര്യങ്ങള്‍ കൂട്ടി ചേര്‍ത്തതിനു നന്ദി ഇണ്ട് ട്ടോ ..
ഹാഫ് കള്ളന്‍, ടോംസ്, തെച്ചി കോടന്‍: നന്ദി
ധ്രുവം ചേട്ടാ: കൂടുതല്‍ അറിവുകള്‍ പകര്‍ന്നു തന്നതിനും പോസ്റ്റ്‌ എഴുതുന്ന വേളയില്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതിനും നന്ദി
സന്തോഷേട്ടാ: പൊതുവായി ഒരു ധാരണ നല്‍കുക എന്ന് മാത്രമേ ഞാനും കരുതിയുള്ളു.. സമഗ്രം ആക്കാനുള്ള അറിവെനിക്കില്യാ...നന്ദി ട്ടോ
രമണിക , മന്‍സൂര്‍, ശ്രീ , കുക്കൂ: നന്ദി
മുരളി: തീര്‍ച്ചയായും കുറെ ഏറെ വായിച്ചിരുന്നു.

കണ്ണനുണ്ണി said...

പ്രാശാന്ത്, ദി മാന്‍:മഹി, വ്യാസാ: നന്ദി
ഫിര്‍ദൌസ്: അതെ വളരെ ശരിയാണ്
കുമാരേട്ടാ: എല്ലാ കാര്യം ന്നു ഉദേശിച്ചേ എന്നതാന്നെ?
രതീഷേ: ഡാ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ജെന്നി: പക്ഷേയുടെ ബാക്കി കേട്ടപ്പോ വിഷമം തോന്നി. മറ്റൊരല്‍ക്കെങ്കിലും ആ ഗതി ഉണ്ടാവാതെ ഇരിക്കാന്‍ പ്രാര്‍ഥിക്കാം
ഷൈന്‍: നന്ദി മാഷെ

കണ്ണനുണ്ണി said...

അരുണ്‍: നന്ദി, അഭിപ്രായം വിശദമായി പറഞ്ഞതില്‍. ബേസിക് ആയി പര്യുവാനെ ശ്രമിച്ചുള്ളു ഞാനും .
ആ ലിങ്കിനു നന്ദി ട്ടോ..ഞാന്‍ കയറി വായിച്ചിരുന്നു. ഇനിയും കാണുകയാണെങ്കില്‍ ഷെയര്‍ ചെയ്യണേ.
പിന്നെ ഓഫ്‌ ടോപ്പിക്കിനെ പറ്റി :
അങ്ങനെ ഒന്നുല്ല..ഒരുപാട് വല്യ വിഷയത്തെ കുറെ ഏറെ ലളിതമാക്കി പറയാന്‍ നോക്കിയതാ...അപ്പൊ ചിലപ്പോ മണ്ടത്തരം ആയിപോവും പറഞ്ഞു വരുമ്പോ.
ആധികാരികത അത്രയ്ക്ക് അവകാശപ്പെടാനാവില്ല. അത് കൊണ്ട് ഉത്തരവാദിത്വം ഒറ്റയ്ക്ക് എടുക്കുന്നതാവും ഉചിതം എന്ന് തോന്നി.
പിന്നെ എന്നും കുട്ടി കഥ മാത്രം മതിയോ...ഇടയ്ക്ക് വല്ലപ്പോഴും ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ ?

Unknown said...

നല്ല അറിവുകള്‍ ...നന്നായിട്ടുണ്ട്.. ഇനീം എഴുതു.. നന്ദി...

Manikandan said...

കണ്ണാ ആദ്യമേ അഭിനന്ദനങ്ങള്‍, തികച്ചും നൂതനമായ ഈ ചികിത്സാരീതിയെക്കുറിച്ച് ആമുഖമായിട്ടെങ്കിലും ഇത്രയും ലളിതമായി എഴുതിയതിന്. എന്നെ സംബന്ധിച്ചിടത്തോളം ഇതിലെ കാര്യങ്ങള്‍ പുതിയ അറിവാണ്. വൈദ്യശാസ്ത്രരംഗത്തെ ഈ മുന്നേറ്റം തികച്ചും ആശാവഹം തന്നെ. പ്രത്യേകിച്ചും ഹൃദയം കരള്‍ എന്നിവയുടെ കാര്യത്തില്‍. ഹൃദയത്തിന്റേയും കരളിന്റേയും കോശങ്ങള്‍ നശിക്കുന്നതുവഴി ജീവിതത്തില്‍ തന്നെ പ്രതീക്ഷനശിച്ച നിരവധി പേര്‍ക്ക് പുത്തന്‍ ഉണവും പ്രതീക്ഷയും നല്‍കുന്ന ഒന്നാണ് ഈ വാര്‍ത്ത. പലപ്പോഴും പുതുതായി ആവിഷ്കരിക്കപ്പെടുന്ന ചികിത്സാ രീതികള്‍ ചിലവേറിയതാണ്. എന്നാല്‍ ഇവിടെ അക്കാര്യത്തിലും നമുക്ക് നല്ല വാര്‍ത്തയാണ്. ഈ ചികിത്സാരീതിക്ക് പണച്ചിലവ് കുറവാണെന്നതും ആശാവഹം തന്നെ. ഇത്രയും പുതിയ അറിവുകള്‍ നല്‍കിയ കണ്ണന് എന്റെ ആത്മാര്‍ത്ഥമായ നന്ദി.

ഹരിതാഭം said...

അപ്പളേ മകാനെ, ഇത് ഒര് ഔണ്‍സ് എടുത്ത് നേരെ ഹാര്‍ട്ടിലേക്ക് കുത്തിവിട്ടാ മതിയാ?

വിനുവേട്ടന്‍ said...

കണ്ണനുണ്ണിയുടെ വേറിട്ടൊരു മുഖം...

പുതിയ അറിവുകള്‍ക്ക്‌ നന്ദി കണ്ണാ...

CyclopZ said...

വിന്ടെ നല്ല പോസ്റ്റ്‌....സധാരണ എഴുതുനതില്‍നിന്നു വ്യസ്തമായ ഒന്ന്... ഇത് പോലത്തെ ഇന്ഫോര്‍മട്ടിവായ പോസ്റ്റുകള്‍ ഇനിയും പ്രതീഷിക്കുന്നു....

എതിരന്‍ കതിരവന്‍ said...

Hope you have noticed my earlier post on this:
http://ethiran.blogspot.com/2009/09/blog-post_13.html

ജോ l JOE said...

കണ്ണനുണ്ണി,
പുതിയ ചില വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി. ഇനി ലിങ്കുകള്‍ വായിച്ചു പഠിക്കട്ടെ.
ആര്‍ക്കെങ്കിലും സഹായകമായി എന്തെങ്കിലും വിവരം കൊടുക്കുവാന്‍ പറ്റുമോ എന്ന് നോക്കാം.

അരുണ്‍ കായംകുളം ,
പറഞ്ഞത് ശരിയാ, കണ്ണനുണ്ണി ആരെയും അറിയിക്കാതെ ഇവിടെ പോസ്റ്റി.
അറിഞ്ഞിരുന്നെങ്കില്‍ ഞാനൊന്ന് ട്രൈ ചെയ്തേനെ , നമ്മുടെ ബൂലോകത്തില്‍ ഇടുവാന്‍.

അരുണ്‍ കരിമുട്ടം said...

കണ്ണനുണ്ണിയുടെ ബ്ലോഗ് ബൂലോകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലന്ന് എനിക്ക് നന്നായറിയാം.എങ്കിലും ഈ ലേഖനം കൂടുതല്‍ പേരില്‍ എത്തണമെന്ന് ഒരു ആഗ്രഹം.അതിനാല്‍ ഇതിലേക്ക് ലിങ്കിട്ട് ഞാനൊരു പോസ്റ്റ് എഴുതിയിട്ടുണ്ട്.ഒന്ന് നോക്കണേ..

അരുണ്‍ ഡോക്ടറായി

പിന്നെ ബൂലോകം ഓണ്‍ലൈനിലും ഒരു കഥ വായിച്ചു, ദേ ലിങ്ക്..

http://www.boolokamonline.com/?p=3164

മൊട്ടുണ്ണി said...

കണ്ണനുണ്ണി,
ഈ വിഷയത്തെ കുറിച്ച് വലിയ അറിവൊന്നും ഇല്ല.എങ്കിലും ഇതേ കാര്യം സംസാരിച്ച് നടക്കുന്ന കുറേ സുഹൃത്തുക്കളെ അറിയാം.ഭാവിയില്‍ ഇത് ചിലവ് കുറഞ്ഞ ഒരു ചികിത്സാ രീതി ആവുമായിരിക്കും.എന്നാല്‍ ഇന്ന് ഇത് അല്പം ചിലവുള്ളത് തന്നെയാണെന്നാണ്‌ എന്‍റെ വിശ്വാസം.മാത്രമല്ല സെല്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുക്കണം.എന്തായാലും ഈ പരിശ്രമത്തിനു അഭിനന്ദനങ്ങള്‍

വിനോദ് said...

"പക്ഷെ സമൂഹത്തിലെ വലിയൊരു ശതമാനം ജനങ്ങളും ഈ അത്ഭുത ചികിത്സാ രീതിയെ പറ്റി ഇനിയും അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം."

ഇത് സയന്‍സാണെന്ന് കരുതി ഇന്നലെ ഉപേക്ഷിച്ചതാ.ഇന്ന് നമ്മുടെ ബൂലോകത്തില്‍ വിശകലനം കണ്ടോണ്ട് കേറിയതാ.ഇതൊരു അത്ഭുത ചികിത്സയാണെന്ന് എനിക്ക് അഭിപ്രായമില്ല.കാരണം വളര്‍ന്ന് കൊണ്ടിരിക്കുന്ന പലതരം ചികിത്സകളില്‍ ഒന്ന് മാത്രം.നാളെ ഒരു കാലത്ത് ഇത് മുമ്പന്തിയില്‍ നില്‍ക്കാം, എന്നാല്‍ ഈ കോശങ്ങള്‍ ശേഖരിക്കാനുള്ള ബുദ്ധിമുട്ടും അവ ഉപയോഗിച്ച് ചികിത്സികാനുള്ള സാവകാശവും ഇന്നും ഈ ചികിത്സക്ക് തടസ്സമായി നില്‍ക്കുന്നു.വിവരങ്ങള്‍ക്ക് നന്ദി

അഭിമന്യു said...

I think this is my first comment in a blog.very informative, best wishes

ചാണ്ടിച്ചൻ said...

Kannanunni..Nice effort..
BTW, multinationals are exploring the business out of stem cells...Richard Branson of Virgin Atlantic has started a stem cell bank where the stem cells are collected from new born's umbilical cord and store for later use...They have opened a research centre and bank in Doha..in Qatar Science & Tech. Park

ഫോട്ടോഗ്രാഫര്‍ said...

നേരത്തെ നിരവധി ആളുകള്‍ ചര്‍ച്ച ചെയ്ത വിഷയമാണിത്.എങ്കില്‍ കൂടിയും വളരെ ലളിതമായി വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞതാണ്‌ താങ്കളുടെ വിജയം.ഇടക്കിടെ ഇത്തരം പോസ്റ്റുകള്‍ താങ്കളുടെ എഴുത്തിനെ കൂടുതല്‍ നല്ല നിലയില്‍ എത്തിക്കും.
സ്നേഹപൂര്‍വ്വം
ഐസക്ക്
(ഞാനാ അരുണിന്‍റെ പോസ്റ്റിലെ ഐസക്ക്)
:)

റോസാപ്പൂക്കള്‍ said...

വളരെ നല്ല ഒരു പോസ്റ്റ്.ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട് ഇതിനെപ്പറ്റി.“വനിത“യിലാണെന്നു തോന്നുന്നു
അഭിനന്ദനങ്ങള്‍

ഗോപന്‍ said...

അണ്ണാന്‍കുഞ്ഞും തന്നാലായത്.ഞാനുമിട്ടു ഒരു പോസ്റ്റ് കണ്ണനുണ്ണിയുടെ ലിങ്ക് കൊടുത്ത്.ഒറ്റ പ്രശ്നം ഇതൊരു ഫിലിം റിവ്യു ആണ്.

ഒരു മുടിഞ്ഞ റിവ്യു

കണ്ണനുണ്ണിയുടെ വിവരണത്തിനു നന്ദി.

ഗോപന്‍ said...

സോറി പറയാന്‍ വിട്ട് പോയി.എന്‍റെ ഒരു സുഹൃത്ത് ഇതിനെ കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്.അത് പക്ഷേ ഒരു കഥ ബേയ്സ് ചെയ്താ.ഞാന്‍ അവനോട് ചോദിച്ചിട്ടുണ്ട്.കിട്ടിയാല്‍ ലിങ്ക് അയച്ച് തരാം.അത് കൂടി ഈ പോസ്റ്റിലെ ലിങ്കില്‍ ഉള്‍പ്പെടുത്തണേ :)

ഭായി said...

പുതിയ അറിവുകള്‍ പകര്‍ന്ന് ന്‍ല്‍കിയതിന് നന്ദി!

ഒപ്പം മെക്കാനിക്ക് ചേട്ടന്‍ സ്റ്റെം സെല്‍ അണ്ണന് അഭിവാദ്യങള്‍.

കരിമുട്ടം അരവിന്ദ് said...

Good Work.Keep it up.

Deepa said...

നല്ല ഉദ്യമം, അഭിനന്ദനങ്ങള്‍

me honey said...

chilarkku oru spark mathil life thirichu kittan.kannanunni cheythathu athanu .nanni.puthan pratheekshakal nalkan idayakkiyathinu.Theni

നന്ദന said...

പുതിയ അറിവുകൽ പകർന്നതിന് നന്ദി മാഷേ

Unknown said...

Gud one.. valuable information.. keep it up..RAPID

Pyari said...

Hey, that was very informative!
Is your domain biotechnology????

Anonymous said...

Superb kannaa . Best kannaa best.
Stem cells treatment is very simply explained. Hope it will do a world of good to lot of people. Well-done.
joe

Anonymous said...

കണ്ണാ ഞാന്‍ കുറേ താമസിച്ചു പോയി.കണ്ണന്‍ അങ്ങ് വല്യ ആളായി പോയല്ലോ.സീരിയസ് ടോപ്പിക് ഒക്കെ?.എന്തായാലും നന്നായി.ഒത്തിരി പേര്‍ക്ക് ജീവാമൃതം പോലെ ആയേക്കും എന്ന് തോന്നുന്നു ഈ സ്റെം സെല്‍ തെറാപ്പി .നന്നായി പഠിച്ചു അല്ലെ ഇതിനെ പറ്റി..വളരെ ആധികാരികമായി എഴുതിയിരിക്കുന്നു.

Sukanya said...

Good. Very informative.

വിനോദ് said...

നിങ്ങളുടെ ബ്ലോഗ് എന്നെ കൊണ്ട് കുറേ അന്വേഷണങ്ങള്‍ നടത്തിച്ചു.നിങ്ങള്‍ക്ക് ഈ ലിങ്കുകളും പ്രയോജന പ്രദമാകുമെന്ന് കരുതുന്നു.

മാതൃകോശം മാറ്റിവെക്കല്‍

പുതിയ സ്‌റ്റെം സെല്‍ ഉറവിടം കണ്ടെത്തി

Nithin said...

കണ്ണാ, സീരിയസ് ആയല്ലോ? കൊള്ളാം, കുറേയേറെ കളിക്കിടയിൽ അല്പം കാര്യമാകാകണമല്ലോ, അല്ലേ?
നല്ല സമീപനം കണ്ണാ.....തുടറ്ന്നും ഈ തരത്തിലുള്ള കൂടുതല് പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു
സസ്നേഹം

Muralee Mukundan , ബിലാത്തിപട്ടണം said...

“ഉന്തുട്ടാണെങ്കിലും,ഈ കുന്ത്രാണ്ടത്തെ കുറിച്ച്, ഇമ്മിണി അറിയാൻ സാധിച്ചൂട്ടാ‍ാ..
അല്ല കണ്ണാ..നീ ഡോട്ടറാ അഥാ എഞ്ചിനീറാ ?“

ഈ പുത്തൻ അറിവുകൾക്ക് നന്ദി..കേട്ടൊ

Anonymous said...

unni njan athymaya engane oru chikilsa reediye pati kelkunnadu yedayyaalum ethu kondu yeniku ethrikoodi ethine pati ariyaan sadichu thankyouuu _

jyo.mds said...

വളരെ വിഗ്ഞാനപ്രദം.ഈ അറിവ് പകര്‍ന്നു തന്നതിനു നന്ദി

Manoraj said...

വിനോദത്തിനിടയിൽ അല്പം വിജ്ഞാനം.. താങ്കൾ വളരെ ഉപയോഗപ്രദമായ ഒരു പോസ്റ്റാണ് ഇതിലൂടെ ബൂലോകത്തിന് നൽക്കിയത്. അഭിനന്ദനങ്ങൾ

praveen said...

Puthiye chikilsa reethiye kurichu ariyanulla thwarayum athu sadharana karanilekku athikkanulla aaveshavum thikachum swagatharhamanu…...engane sevanam cheyyanam ennathinu oru uthama udhaharanamanu kannante ee uddiyamam…
Ente ella abhinadhanagalum

ഛരത് said...

yyo. ingane oru chikilsareethiye kurichu kettitte illayirunnu. innadyaayittu ketu. sherikkum puthiya arivu. ithrelum othukkandaayirunnu, kurachukoode vivaranam aavaamaayirunnu. iniyum ithupolulla lekhanangal pratheekshikkunnu.

raadha said...

കണ്ണാ, പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായ പോസ്റ്റ്‌. ഞാന്‍ ആദ്യമായിട്ടാണ് ട്ടോ ഇങ്ങനെ ഒരു ചികിത്സാരീതിയെ കുറിച്ച് കേള്‍ക്കുന്നത്. വളരെ അധികം വിജ്ഞാനപ്രദമായ പോസ്റ്റ്‌. കൊറേ കഷ്ടപ്പെട്ട് അല്ലെ ഇത്രയും materials സംഘടിപ്പിക്കാന്‍ അഭിനന്ദനങ്ങള്‍ ട്ടോ. ഇനിയും ഇത് പോലെ ഇടയ്ക്കു വ്യത്യസ്തമായ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു!!

കണ്ണനുണ്ണി said...

ഷാജി,വിനുവേട്ടാ : നന്ദി
മണി ചേട്ടാ: ചെലവ് വളരെ ഏറെ കുറവായിരിക്കും എന്ന് കേട്ടു .പക്ഷെ എത്ര എന്ന് ഇനിയും അറിയില്ല
മമ്മൂഞ്ഞ്: താങ്കളുടെ ചോദ്യം ശരിക്ക് മനസ്സിലായില്യ...എങ്കിലും ഉദേശം മനസ്സിലായി. ചോദ്യം ഒന്ന് കൂടെ വ്യക്തമാക്കാമോ മാഷെ
ഷാഹിന്‍: നന്ദി
എതിരന്‍ കതിരവന്‍: മാഷേ ഞാന്‍ വായിച്ചു ഇപ്പൊ. ലിങ്ക് തന്നതിന് നന്ദി ട്ടോ
ജോ: നന്ദി, ഹഹ അറിയിക്കണേ കാര്യം മറന്നു പോയിന്നെ...
അരുണ്‍: നന്ദി അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനും അത് വഴി .. ഇത് കൂടുതല്‍ പെരിലെക്കെതുവാന്‍ അത് തീര്‍ച്ചയായും സഹായകമായി..
മോട്ടുണ്ണി , വിനോദ് : നന്ദി

കണ്ണനുണ്ണി said...

അഭിമന്യു: ആഹ അപ്പൊ അരങ്ങേറ്റം ആയിരുന്നുവോ...അതിവിടെ ആയതില്‍ സന്തോഷം...
ചാണ്ടി കുഞ്ഞേ: മള്‍ട്ടി നാഷനല്സ് ഇത്തിരി കൂടെ കാശ് കൊണ്ട് പോയാലും വേണ്ടില്ല..
അത്ര മികച്ച ചികിത്സ ആണെങ്കില്‍, അവരത് കുറ്റമറ്റ രീതിയില്‍ നടത്തുമെങ്കില്‍.
പോരാളി: ഐസക്കെ നന്ദി.... തീര്‍ച്ചയായും കൂടുതല്‍ ഇനിയും ഇതുപോലെ എഴുതുവാന്‍ ശ്രമിക്കാം
റോസാ പൂക്കള്‍ : ഉവ്വോ...ഞാനും പലയിടത്തും ചെറുതും വലുതുമായ ലേഖനങ്ങള്‍ കണ്ടിട്ടുണ്ട് , മലയാളം പ്രസിദ്ധീകരണങ്ങളില്‍ ഇതിനെ പറ്റി
ഗോപാ: പോസ്റ്റ്‌ വായിച്ചിരുന്നു.. ഒരുപാട് നന്ദി.... തീര്‍ച്ചയായും ലിങ്ക് തരു, ഉള്‍പ്പെടുതാലോ
ഭായ്: നന്ദി മാഷെ
അരവിന്ദ്, ദീപ, നന്ദന, സര്‍ക്യുറ്റ് : നന്ദി ട്ടോ
തെനിയമ്മേ : ഞാന്‍ പ്രതീക്ഷിച്ചു ഇരുന്ന ഒരു കമന്റ്‌ ആണ് ട്ടോ ഇത്. ഒരുപാട് സന്തോഷം ണ്ട് വായിക്കുമ്പോ

കണ്ണനുണ്ണി said...

പ്യാരി: അല്ലാ ട്ടോ , ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആണ് എന്‍റെ ഫീല്‍ഡ്... :)
നേഹാ: നന്ദി.. പിന്നെ ആധികാരികം എന്ന് ഒരിക്കലും പറയാനാവില്ല ഈ പോസ്റ്റ്‌ .. ഒരു ചെറിയ introduction മാത്രം
വിനോദ്: ലിങ്കിനു നന്ദി..കയറി നോക്കാം ട്ടോ
വക്കുടഞ്ഞ വാക്കുകള്‍ : അതെ മാഷെ, കളിയില്‍ അല്‍പ്പം കാര്യം :)
ബിലാത്തി പട്ടണം , ജ്യോ : നന്ദി ട്ടോ
പ്രവീണ്‍, ചരത്, മനോരാജ്:നന്ദി
രാധേച്ചി: ഒരു താല്പര്യം തോന്നി വായിച്ചു.. അപ്പൊ എഴുതി എന്നെ ഉള്ളു.. അല്ലാതെ എഴുതാന്‍ വേണ്ടി പഠിച്ചതൊന്നും അല്ലായിരുന്നു. നന്ദി

വീകെ said...

സ്റ്റെം സെൽ ചികിത്സയെപ്പറ്റി ഒരു പൊതു വിഞ്ജാ‍നം ഉണ്ടാക്കാൻ ഇതു സാധിച്ചു. ഇനി ഈ വിഷയം എവിടെ കണ്ടാലും വായിക്കാനുള്ള ഒരു മൂട് ഉണ്ടാക്കിത്തന്നതിനു നന്ദി...
ചിലവു കുറഞ്ഞ ചികിത്സ ആണെങ്കിൽ ഉപകാരപ്രദമായേനെ...

Anonymous said...

നന്നായിട്ടുണ്ട് കണ്ണന്‍ ,അഭിനന്ദനങ്ങൾ!

രാജീവ്‌ .എ . കുറുപ്പ് said...

കണ്ണാ തികച്ചും അറിവ് നല്‍കിയ പോസ്റ്റ്‌, ഞാനിതു രണ്ടു മൂന്നാവര്‍ത്തി വായിച്ചു നോക്കി, കാരണം സയന്‍സ് എനിക്കത്ര പരിചയം ഇല്ലാത്ത മേഖലയാ. എന്തായാലും ഇങ്ങനെ ഒരു ചികിത്സ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം, ഇത് ഞങ്ങളുമായി പങ്കു വച്ചതില്‍ അതിലേറെ സന്തോഷം, സാധാരണ ഇങ്ങനത്തെ സാധനം നമ്മുടെ ബൂലോകത്തില്‍ ആണല്ലോ നീ പോസ്റ്റ്‌ ചെയ്യുന്നത്, നോക്കട്ടെ സയന്‍സ് പോസ്റ്റിനു നൂറു മാര്‍ക്കു കിട്ടുമോന്നു, അല്ല പിന്നെ???:))

വിജയലക്ഷ്മി said...

vetthyasttha maaya palarkkum upakaarapradamaaya vishayam pankuvechathu nannaayirikkunnu mone.

സഹവാസി said...

പുതിയ രീതിയിലുള്ള ഈ ചികിത്സ രീതിയെ കുറിച്ചുള്ള അറിവ് പകര്‍ന്നു തന്നതിനു നന്ദി

കുഞ്ഞൂസ് (Kunjuss) said...
This comment has been removed by the author.
Santhosh Varma said...

ആദ്യമായാണ്‌ ഇങ്ങനെയൊരു ചികിത്സാ രീതിയെ കുറിച്ചറിയുന്നത്..മാണിക്യം ചേച്ചി തന്ന ലിങ്കാണ് ഇവിടെ എത്താന്‍ സഹായിച്ചത്..കണ്ണനുണ്ണി, നല്ല ഉദ്യമം!!

കൂട്ടുകാരൻ said...

ഇനിയും ഇതോപോലത്തെ വെത്യസ്തമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...എന്നാലും ആ പഴയ കാലത്തെ വിറ്റു കളയല്ലേ.....:)

Anonymous said...

very informative post.

Jenshia said...

Informative Post..

പട്ടേപ്പാടം റാംജി said...

ഞാന്‍ ആദ്യമായാണ്‌ ഈ ചികിത്സ രിതിയെക്കുറിച്ച് അറിയുന്നത്.
പരിചയപ്പെടുത്തിയതിന് നന്ദിയുണ്ട് കണ്ണനുണ്ണി.

വാല്‍നക്ഷത്രം said...

Nice of you to choose to write upon this subject (our subject :)). Amazed to find that so few people knew about it. You did a nice job publishing a serious post in between humorous ones. Nice post and please keep writing such imformative bits too.

നീലത്താമര said...

വളരെ വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍.

ഒഴാക്കന്‍. said...

really informative thanks!!

മാരാര്‍ said...

കണ്ണനുന്ണി,
എവിടെയോ കേട്ട ഒരു ചെറിയ ഓര്‍മ മാത്രം...സ്റ്റേം സെല് തെറാപ്പി....വിന്റ്‌ പകര്‍ന്നു തന്ന ഈ അറിവ്‌, വൈദ്ദ്യ ശാസ്ത്ര രംഗത്തെ ഈ നൂതന കാല്‍വൈപിനെ കുറിച്ചു കൂടുതല്‍ വായിക്കാനും അറിയാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുമുള്ള ഒരു ആവേശം എന്നില് നിറച്ചിരിക്കുന്നു...എല്ലപേര്‍ക്കും ഈ ലേഖനം ഏതെങ്കിലും വിധത്തില്‍ ഉപകാരപ്രദമാകും തീര്‍ച്ച...

അഭിനന്ദനങ്ങള്‍......

അറിവ്‌ പകര്‍ന്നു കൊടുക്കുമ്പോള്‍ അതു വര്‍ധിക്കുന്നു...
അറിവ്‌ പകര്‍ന്നു കൊടുക്കുന്ന ആള്‍ ഗുരു തുല്യനാകുന്നു....

ഒരായിരം പൂച്ചെന്ടുകള്‍....
_________________സ്നേഹപൂര്‍വം വിനോദ് മാരാര്‍

അഭി said...

ഈ ചികിത്സ രീതിയെ കുറിച്ച് കേട്ടിടുണ്ടയിരുനെങ്കിലും കൂടുതല്‍ അറിയില്ലായിരുന്നു . ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും

Umesh Pilicode said...

:-)

★ Shine said...

ഇങ്ങനെയൊരു ചികിത്സയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി, ഒരുപാട് അറിവുകള്‍ കിട്ടി..

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...