Tuesday, March 2, 2010

ചാത്തനാരാ മോന്‍



രു കിലോമീറ്ററില്‍ മിനിമം നാല് അമ്പലങ്ങള്‍, പത്തു കാവുകള്‍, പത്തിരുപതു നൊട്ടോറിയസ് പനകള്‍, പാലകള്‍ പിന്നെ കൌണ്ട് ലെസ്സ് കുറ്റികാടുകള്‍ ഒക്കെ ചേര്‍ന്നതായിരുന്നു എന്‍റെ ഗ്രാമം. സാക്ഷാല്‍ രാമപുരം. അത് കൊണ്ട് തന്നെ യക്ഷിയും, ചാത്തനും, മറുതയും ഒക്കെ അന്നാട്ടിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു.


പോരാത്തതിന് ഗ്രാമത്തിലെ ആസ്ഥാന ഭഗവതിയായ ഭദ്രകാളിയുടെ പേരില്‍ അടിച്ചിറക്കപെട്ട ഭീകര കഥകള്‍ വേറെയും. നേരിട്ട് ഇത് വരെ ടി. ടീമുകളെ ഒന്നും കണ്ടിട്ടില്ലെങ്കിലും കുപ്പി പാല് കുടിക്കുന്ന പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ചാത്തന്റെയും , മറുതയുടെയും കഥകള്‍ മസാല ചേര്‍ത്ത് പറഞ്ഞു കൊടുത്തു പാരമ്പര്യമായി കിട്ടിയ പേടി അടുത്ത തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുന്നതില്‍ രാമപുരത്തെ അമ്മമാര്‍ എന്നും ശ്രദ്ധിച്ചിരുന്നു.

എന്തിനേറെ പറയുന്നു, ഭിത്തിയിലെ പെയിന്റ് ഇളകിയ പാട് കാട്ടി അതൊരു ഗജ പോക്കിരി കുട്ടിച്ചാത്തനാണ് എന്ന് പറഞ്ഞു  പേടിപ്പിച്ചായിരുന്നു  എന്‍റെ അമ്മ പോലും കുഞ്ഞിലെ എന്നെ ഉറക്കിയിരുന്നത്. അങ്ങനെ അങ്ങനെ കള്ള കഥകളിലൂടെ പകര്‍ന്നു കിട്ടിയ പേടി ഓരോ രാമപുരത്തുകാരന്‍റെയും/ കാരിയുടെയും ഒരു സ്വകാര്യ സ്വത്തായിരുന്നു. പകല്‍ നേരത്ത് എത്ര വീര വാദം പ്രസംഗിച്ചാലും രാത്രി പത്തു മണി കഴിഞ്ഞാല്‍ അന്നാട്ടില്‍ വീടിനു പുറത്തു ഒരു മനുഷ്യ ജീവിയെ കാണണമെങ്കില്‍.. നോ..രക്ഷ.
ശാസ്താ നടയുടെ അയല്‍ പറമ്പുകളില്‍ രാത്രി തേങ്ങാ മോഷണം നടത്തിയിരുന്ന ബോംബെ മധുച്ചേട്ടൻ, പാതി രാത്രിയില്‍ നാട്ടില്‍ അങ്ങോളമിങ്ങോളം നടന്നു കോഴിയെ മോഷ്ടിച്ച് കായംകുളത്ത് കൊണ്ട് പോയി വിറ്റ് പുട്ടടിച്ചിരുന്ന പിടക്കോഴി രാമന്‍കുട്ടി തുടങ്ങിയവര്‍ രാമപുരത്തുകാരുടെ ഈ പേടിയെ മുതലെടുത്ത്‌ കഞ്ഞികുടിയും കള്ള് കുടിയും നടത്തി കാലം കഴിച്ചിരുന്നവരായിരുന്നു. അപ്പൊ ഇനി കഥയിലേക്ക്‌ കടക്കാം. ഇതും നടക്കുന്നത് പത്തു പതിനഞ്ചു വര്‍ഷം മുന്‍പാണ്.

മാസ്റ്റർ ഡിഗ്രിയും കമ്പ്യൂട്ടര്‍ ഡിപ്ലോമയും എടുത്ത ശേഷം ഇന്റര്‍വ്യൂ എന്ന പേരില്‍ മാസത്തില്‍ പത്തു ദിവസം ഊര് തെണ്ടുകയും ബാക്കിയുള്ള സമയം സിനിമ, ഉത്സവം, കമ്പനി അടിച്ചു കറക്കം തുടങ്ങിയ നാടന്‍ കലകളില്‍ ശ്രദ്ധയൂന്നുകയും  ചെയ്തിരുന്ന തൊണ്ണൂറുകളിലെ കേരള യുവത്വത്തിന്റെ പ്രതിനിധി ആയിരുന്നു അച്ഛന്റെ ഇളയ അനിയന്‍ രവി കൊച്ചച്ചന്‍.
വീട്ടിലെ അരയേക്കര്‍ കപ്പ കൃഷിക്ക് വെള്ളം കോരുന്ന വകയില്‍ അച്ഛമ്മയോട്‌ ദിവസവും കണക്കു പറഞ്ഞു വാങ്ങുന്ന പത്തു രൂപ, മീന്‍ മേടിക്കാന്‍ കൊടുത്തു വിടുന്നതില്‍ നിന്നും കമ്മിഷന്‍ ഇനത്തില്‍ തരപ്പെടുത്തുന്ന ചില്ലറ, പിന്നെ പഴയ പത്രവും, പറമ്പിലെ കശുവണ്ടിയും വിറ്റ് കിട്ടുന്ന കാശ് ഒക്കെ കൂടെ ചേര്‍ത്ത് വെച്ച് തന്‍റെ തൊഴില്‍ രഹിത ജീവിതം അദ്ദേഹം ഒരുവിധം ഭംഗിയായി ആസ്വദിച്ചു പോന്നു.

ജീവിതം അങ്ങനെ ടോട്ടലി ഹാപ്പി ആയി പോവുമ്പോഴാണ് കിഴക്കേലെ മുരളിച്ചേട്ടന്റെ  മിലിട്ടറിയില്‍ ഉള്ള അളിയന്‍ രമേശന്‍ അവധിക്കു നാട്ടില്‍ ലാന്ഡ് ചെയ്യുന്നത്. മിലിട്ടറി റമ്മും തേങ്ങാ വറുത്തരച്ച താറാവ് കറിയും ഒരുക്കി അദ്ദേഹം നടത്തിയ പ്രലോഭനത്തില്‍ രവി കൊച്ചച്ചനും അടി തെറ്റി വീണു.


മിലിട്ടറി മദ്യത്തിന്റെ വീര്യത്തിൽ തളർന്നു വാൾപ്പയറ്റും നടത്തി ആടി  ആടി  വീട്ടിലെത്തി കട്ടിലിലേക്ക് വീണ പാവം രവി കൊച്ചച്ചനെ  കൃത്യമായി അച്ചച്ചനു കാട്ടി കൊടുത്തു ആഭാസനും , സാമൂഹ്യ വിരുദ്ധനും ആക്കി ചിത്രീകരിച്ചത് എന്‍റെ ഇളയ രണ്ടു അപ്പച്ചിമാരായിരുന്നു.

അതിനെ ഫലമായി പെരുമരത്തിന്റെ കമ്പ് കൊണ്ട് സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ അടി വാങ്ങുകയും ഒരു രാത്രി വീടിനു പുറത്തു കിടന്നു മകരത്തിലെ മഞ്ഞു കൊള്ളേണ്ടി വരികയും ചെയ്ത കൊച്ചച്ചന്‍ പ്രതികാര ദാഹിയായി മാറിയത് തികച്ചും സ്വാഭാവികം മാത്രം.

അങ്ങനെയിരിക്കെയാണ് അച്ഛമ്മയുടെ അനിയത്തി പാറുക്കുട്ടി അമ്മൂമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ആയി അച്ചാച്ചനും , അച്ഛമ്മയ്ക്കും ശാസ്താം കോട്ടയ്ക്കു പോവേണ്ടി വന്നത്. വീടിന്റെയും, സ്ത്രീ ജനങ്ങളുടെയും ടോട്ടല്‍ സെക്യൂരിറ്റി ചാർജ്  രണ്ടു ദിവസത്തേയ്ക്ക് രവി കൊച്ചച്ചന് കൈമാറി രണ്ടാളും അന്ന് തന്നെ ശാസ്താംകോട്ടയ്ക്കു യാത്രയായി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ലോട്ടറി രാമപുരം സുനിതയില്‍ രണ്ടാം വാരം ഓടുന്ന ഗോഡ് ഫാദര്‍, സെക്കന്റ്‌ ഷോ കണ്ടു ആഘോഷിക്കുവനായി കൊച്ചച്ചന്‍ മുങ്ങിയതോടെ വീട്ടില്‍ ആണായി ആകെയുള്ളത് പത്തു വയസുള്ള ഞാന്‍ മാത്രം.

അപ്പച്ചിമാർക്കും ചേച്ചിക്കും അമ്മയ്ക്കും ധൈര്യം പകരാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും, ഇരുട്ടുള്ള മുറിയില്‍ എത്തിനോക്കാന്‍ പോലും അമ്മയുടെ  സാരി തുമ്പില്‍ പിടിച്ചിരുന്ന എന്‍റെ ധൈര്യം അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ട് ആരും അത് കാര്യമായി എടുത്തില്ല. എങ്കിലും പേടി പുറത്തു കാട്ടാതെ എല്ലാവരും തെക്ക് വശത്തെ മുറിയില്‍ മനോരമയില്‍ വന്ന സുധാകര്‍ മംഗളോദയത്തിന്റെ പുതിയ പൈങ്കിളി നോവല്‍ ചര്‍ച്ച ചെയ്തു മണിക്കൂറുകള്‍ തള്ളി നീക്കി.

സമയം പതിനൊന്നായി കാണും. പെട്ടെന്ന് കറന്റ്‌ പോയി. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു അമ്മ പോയി മെഴുകുതിരി കത്തിച്ചു കൊണ്ട് വന്നു. അകത്തു സൂചി വീണാല്‍ കേൾക്കാവുന്ന  നിശബ്ദത. രംഗത്തിന്റെ ഭീകരത കൂട്ടാനായി വടക്കേലെ വാസുവേട്ടന്റെ ടിപ്പു പട്ടി തന്റെ  പതിനായിരം വാട്ട് ആംപ്ലിഫയറിൽ  ഓലി  ഇട്ടതോടെ എല്ലാവരുടെയും നെഞ്ചിടിപ്പ് നാലാം കാലത്തിലായി.

ഠിം..ഠിം..

പുറത്തു ജനലിനരികില്‍ എന്തൊക്കെയോ വന്നു വീഴുന്ന ശബ്ദം.

ചാത്തനേറ്‌  ആണോ..? രമയപ്പച്ചിയുടെ കരയുന്ന പോലെ ഉള്ള ചോദ്യം കേട്ടെങ്കിലും...ആരും ഉത്തരം പറഞ്ഞില്ല.

അതാ നിലാവത്ത് ജനാലയ്ക്കരികില്‍ ഒരു രൂപം.

ചാത്തന്‍ തന്നെ..!

ന്റെ...ഭഗവതീ...ഒന്നല്ല രണ്ടു രൂപം.

ഭാര്യയും ഉണ്ട്..!!

അതോടെ എവിടെ നിന്നോ വീണ്ടെടുത്ത മുറി ധൈര്യത്തില്‍...ചേച്ചി വലിയ വായിൽ  അലറി കൂവി...

അകമ്പടിയായി...അപ്പച്ചിമാരും..കൂടിയതോടെ അയലത്തെ പട്ടികള്‍ ഓലിയിടൽ  നിര്‍ത്തി എവിടെ നിന്നാണ് തങ്ങൾക്ക് കോമ്പറ്റീഷൻ വരുന്നത്  എന്നറിയാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.

ചുറ്റുമുള്ള വീടുകളില്‍ ഒക്കെ ലൈറ്റുകള്‍ തെളിഞ്ഞു..ആരൊക്കെയോ ഓടി കൂടി..


ആരോ..ഓഫ്‌ ആയി കിടന്ന മെയിന്‍ സ്വിച്ച് ഓണാക്കി.

അതാ സിറ്റൌട്ടില്‍ വിയര്‍ത്തു കുളിച്ചു രവി  കൊച്ചച്ചന്‍..കൂട്ടിനു മുരളി ചേട്ടനും.

ചാത്തന്മാര്‍.....!

മിലിട്ടറി വാൾപയറ്റിന്റെ  വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തു ചതിച്ച അപ്പചിമാര്‍ക്കിട്ടു കൊടുത്ത പണി പക്ഷെ സംഘം ചേര്‍ന്ന് ശത്രുക്കള്‍ അലറി കൂവിയതോടെ കൈ വിട്ട് പോയി എന്ന് മനസ്സിലാക്കി എന്ത് ചെയ്യണം എന്നറിയാതെ കുന്തം വിഴുങ്ങിയ പോലെ നില്‍പ്പാണ് രണ്ടും.

പക്ഷെ അയലത്തെ ചന്ദ്രൻ  മാഷിന്  എന്ത് ചെയ്യണം എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു.

കൊടുങ്ങല്ലൂര്‍ ഭരണിക്കും , ചേര്‍ത്തല പടയണിക്കും പോയ എക്സ്പീരിയന്‍സ് വച്ചും പിന്നെ നാട്ടില്‍ തന്നെ കേട്ട് പഠിച്ച അല്ലറ ചില്ലറയില്‍ നിന്നും ഏറ്റവും മനോഹരമായവ ചേര്‍ത്ത് രണ്ടാളെയും അഭിസംബോധന ചെയ്തു തന്റെ  കലിപ്പ് തീര്‍ത്തു മാഷ്‌ പോയി. കൂടുതലൊന്നും അതിൽ ചേർക്കാൻ ബാക്കിയില്ലാത്തതു കൊണ്ട് മറ്റുള്ള അയൽക്കാരും പിറു പിറുത്തു കൊണ്ട്  പിരിഞ്ഞു.

പിറ്റേ ദിവസം തിരികെ എത്തിയ അച്ചാച്ചന്റെ കയ്യില്‍ നിന്ന് പെരുമരത്തിന്റെ കമ്പ് കൊണ്ട് നല്ല പെടയും 'ഒരു കാലത്തും നീ ഗുണം പിടിക്കില്ലെടാ ***** മോനെ' എന്ന് അച്ഛമ്മയുടെ പ്രാക്കും കൂടി കേട്ടതോടെ സഹി കെട്ട രവി  കൊച്ചച്ചന്‍ നാട് വിടല്‍ ഭീഷണി മുഴക്കിയതോടെയാണ് ശിക്ഷാ നടപടികള്‍ പിന്‍വലിക്കപ്പെട്ടത്.


എന്തായാലും അതിനെ തുടര്‍ന്ന് രാമപുരത്തെ അമ്മമാര്‍ക്ക് തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പുതിയൊരു കഥ കൂടെ ആയി. മെയിന്‍ സ്വിച് ഓഫ്‌ ആക്കി, വെള്ളയ്ക്ക എടുത്തു ജനലിനെറിഞ്ഞ ചാത്തന്റെ കഥ. പക്ഷെ നായകന്‍ രവി  കൊച്ചച്ചന് പകരം ശരിക്കുള്ള കുട്ടിച്ചാത്തനും പ്രതികാര ഉദ്ദേശം  അച്ചാച്ചന്‍ നേര്‍ച്ച പറഞ്ഞ 'ചിക്കെന്‍ ഫ്രൈ വിത്ത്‌ ടോഡി' മുടക്കിയത് കൊണ്ട് എന്നും കഥയ്ക്ക്‌ മാറ്റം വന്നിരുന്നു എന്ന് മാത്രം.

ചിത്രങ്ങള്‍ വരച്ചത്: കുക്കു

64 comments:

കണ്ണനുണ്ണി said...

പണ്ട് ചാത്തനെ ക്കെ പേടിയാരുന്നെങ്കിലും ഇപ്പൊ അങ്ങനൊന്നും അല്ലാട്ടോ...
ഇപ്പൊ ചുറ്റും പല സൈസിലെ ചാത്തന്മാരെ കണ്ടു കണ്ടു ശീലായി

Anonymous said...

കണ്ണാ ഞാനൊരു തേങ്ങ അടിക്കാന്‍ പോവാ ട്ടോ ചെവി പൊതിക്കോ ,പനി പിടിച്ചാല്‍ പിന്നെ പണി ആയാലോ

ശ്രീ said...

പാവം ചാത്തന്‍ കൊച്ചച്ചന്‍!


ഈ സംഭവം വായിച്ചപ്പോള്‍ പണ്ട് അമ്മവീട്ടില്‍ വച്ച് നടന്ന ഒരു സംഭവം ഒര്‍മ്മിച്ചു. പറയാനാണെങ്കില്‍ കുറേ ഉണ്ട്, ഒരിയ്ക്കല്‍ ‍പോസ്റ്റാക്കാം.

Unknown said...

കണ്ണാ,
ഉണ്ണികൊച്ചപ്പനാളുകോള്ളമല്ലോ...?
പിന്നെ അന്നെത്തെ പത്ത് വയസ്സുകാരനിപ്പോള്‍ ആവിശ്യത്തിലേറേ ധൈര്യമൊക്കെ ആയില്ലേ...!!
പിന്നെ, നങ്ങ്യാര്‍കുളങ്ങരയ്ക്കും ആര്‍.കെ ജംഗ്‌ഷനും ഇറ്റയില്‍ ഒരു മറുതാമുക്കുള്‍ലത് അറിയുമോ..? അവിടെയാണെപ്പോഴും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. നാട്ടാര്‍ക്ക് പിന്നെ വിശ്വാസം മുറുകാന്‍ കൂടുതല്‍ വല്ലതും വേണോ...?

എറക്കാടൻ / Erakkadan said...

ശരിക്കും ചാത്തൻ എന്ന പദം ഇല്ല... ശാസ്താവ്‌ ലോപിച്ചാണ​‍്‌ ചാത്തൻ എന്ന പദം ഉരുത്തിരിഞ്ഞു വന്നത്‌. ആളുകൾ പറഞ്ഞ്‌ പറഞ്ഞ്‌ അങ്ങിനെയായി എന്ന് മാത്രം. ഇവരുടെ പ്രത്യേകത എന്താന്നു വച്ചാൽ ക്ഷിപ്രപ്രസാദിയും ക്ഷ്പ്രകോപിയും ആണ​‍്‌. അതാണ​‍്‌ ആളുകൾ പേടിക്കാനുള്ള കാരണം എന്ന് തോന്നുന്നു. എന്തായാലും സംഭവം വിവരിച്ചത്‌ നന്നായി. കഴിഞ്ഞ പ്രാവശ്യത്തേതിൽ നിന്നും വത്യസ്തമായൊരു പോസ്റ്റ്‌..അഭിനന്ദനങ്ങൾ

ramanika said...

ശരിക്കും ഒരു നാട്ടുമ്പുറത്ത് എത്തിയ ഒരു തോന്നല്‍
യക്ഷിയും, ചാത്തനും, മറുതയും ഒക്കെ ചുറ്റിനടക്കുന്ന ഒരു ഗ്രാമം
പോസ്റ്റ്‌ കലക്കി

അരുണ്‍ കരിമുട്ടം said...

കായംകുളത്ത് പല ചാത്തന്‍മാരെയും കണ്ട് വളര്‍ന്നതിനാല്‍ ഞാന്‍ ഞെട്ടിയില്ല :)
പോസ്റ്റ് ഇഷ്ടമായി, പഴയ ട്രാക്കില്‍.
പിന്നെ പടം വരച്ച കുക്കുവിനു അഭിനന്ദനങ്ങള്‍, കഥയുമായി യോജിച്ച് നില്‍ക്കുന്ന പടങ്ങള്‍.ആദ്യ കമന്‍റ്‌ എഴുതിയ വ്യക്തിയെക്കാള്‍, ആദ്യം കഥ വായിച്ച് അനുയോജ്യമായ പടം വരച്ച കുക്കുവിനു തന്നാ തേങ്ങ അടിക്കാന്‍ യോഗ്യതയുള്ളത് (ചുമ്മാ, വെറുതെ കത്തിച്ചിടുവാ, പൊട്ടുന്നേല്‍ പൊട്ടട്ടെ!!)

@എറക്കാടന്‍.

പാര്‍വ്വതി ദേവിയുടെ തോഴി ആയിരുന്ന കൂളിവാക ഗണേശനെ മുലയൂട്ടിയ കാരണത്താല്‍ ശാപം കിട്ടി ചണ്ഡാലകുലത്തില്‍ പിറന്നു.എന്നാല്‍ കോപം മാറിയപ്പോള്‍ പാര്‍വ്വതിദേവി, ആ ജന്മത്തില്‍ ശിവ ഭഗവാന്‍റെ പുത്രനെ മുലയൂട്ടി വളര്‍ത്താന്‍ ഭാഗ്യമുണ്ടാകും എന്ന് കൂളിവാകക്ക് വരം നല്‍കി.അപ്രകാരം പരമേശ്വരനില്‍ കൂളിവാകക്ക് ജനിച്ച പുത്രനാണ്‌ ചാത്തന്‍ എന്ന് ഒരു ഐതിഹ്യമുണ്ട്.

അരുണ്‍ കരിമുട്ടം said...

ഒരു കാര്യം കൂടി,
പില്‍ക്കാലത്ത് മാതാ പിതാക്കളെ കാണാന്‍ കൈലാസത്തിലെത്തിയ ചാത്തനെ ഉള്ളില്‍ കടക്കാന്‍ സഹായിച്ചത് വിഷ്ണുഭഗവാന്‍റെ മായ ആയിരുന്നു.ഇങ്ങനെ വിഷ്ണുമായയും ശിവ സങ്കല്‍പ്പവും ഒത്ത് വന്ന കാരണമാകാം, ചാത്തന്‍ ശാസ്താവാണെന്ന് പറയുന്നതെന്ന് തോന്നുന്നു.അല്ലെങ്കില്‍ ചാത്തന്‍ സേവ കാവുകളുമായി ബന്ധപ്പെട്ടതായതും, ശാസ്താ കാവ് എന്ന സങ്കല്‍പ്പവും ഇതിനു തുണ ആയതാകാം.
(ഒരോരുത്തര്‍ക്ക് ഒരോ വിശ്വാസങ്ങള്‍, അറിയാവുന്നത് പറഞ്ഞു.തര്‍ക്കിക്കാന്‍ തക്ക വിവരമില്ല)

@കണ്ണനുണ്ണി:
കമന്‍റ്‌ കഥയില്‍ നിന്ന് വ്യതിചലിച്ചതിനു സോറി.

റോസാപ്പൂക്കള്‍ said...

എന്റെ രാമപുരംകാരാ..എന്റെ നാട്(ഹസ്സിന്റെ) അതിനടുത്താണല്ലോ...അവധിക്കു ചെല്ലുമ്പോള്‍ എന്നെ ചാത്തന്‍ പിടിക്കുമോ.
വളരെ ഇഷ്ടമായി ഈ പോസ്റ്റ്.പുറത്ത് നായ്ക്കളുടെ ഓരി അകത്ത് അപ്പച്ചിമാരുടെ.

ഭായി said...

നന്നായി അവതരിപ്പിച്ചു! നന്നായി ചിരിപ്പിച്ചു!
ചിത്രങളും നന്നായിട്ടുണ്ട്.

ഉണ്ണികൊച്ചച്ചനാരാ മോന്‍?
ഒരൊന്നൊന്നര ചാത്തന്‍ :-)

അഭി said...

ഉണ്ണികൊച്ചച്ചന്‍ കലക്കി

നന്നായി ചിരിച്ചു ,ചിത്രങ്ങളും നന്നായിട്ടുണ്ട്

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കുട്ടിച്ചാത്താ... ഒരു പണി കൈവിട്ടുപോയതും അങ്ങാഘോഷിച്ചു അല്ലെ...
ചിത്രോം നന്നായി... കുക്കു സ്പാറി...

Rare Rose said...

കണ്ണനുണ്ണീ.,ഉണ്ണി കൊച്ചച്ചന്റെ ചാത്തന്‍ വേഷം കലക്കീട്ടോ.ഒരു പുതിയ ചാത്തന്‍ ചരിതം കൂടി അമ്മമാരുടെ കഥപ്പെട്ടിയിലേക്ക് സംഭാവന നല്‍കാന്‍ പറ്റിയത് ചില്ലറക്കാര്യാണോ.:)

കുക്കുവിന്റെ പടങ്ങളെല്ലാം കസറി.പ്രത്യേകിച്ച് ഇരുട്ടില്‍ മുങ്ങിയ വീടും,പരിസരവും ഇത്തിരി കൂടുതല്‍ ഇഷ്ടായി..:)

അനില്‍@ബ്ലോഗ് // anil said...

പാവം ചാത്തന്‍ !!
ഇതു വല്ലതും അറിയുന്നുണ്ടോ?
:)

Anonymous said...

അരുണ്‍ ചേട്ടാ ആ ബോംബു പൊട്ടിയില്ലാ എന്നങ്ങു തീര്‍ത്തു പറയാന്‍ വയ്യ.

Mahesh | മഹേഷ്‌ ™ said...

കൊള്ളാം മച്ചു.. നനായി

"വടക്കേലെ വാസുവേട്ടന്റെ ടിപ്പു പട്ടി" സ്പാറി

രാജീവ്‌ .എ . കുറുപ്പ് said...

ചാത്താ, അല്ല കണ്ണാ എന്തായാലും ചിറ്റപ്പന്‍ ഈ പോസ്റ്റ്‌ വായിച്ചു കാണും എന്ന് കരുതുന്നു. ഇത് പോലെ ഒരു പണി ഞങ്ങളും കൊടുത്തതാ. പക്ഷെ ചീട്ടിയില്ല, വിജയിച്ചു. പിന്നെ ചിത്രങ്ങള്‍ മനോഹരം.

മുരളി I Murali Mudra said...

ഹോ ഈ ചാത്തന്‍......
:)
നല്ല രസമുണ്ടായിരുന്നു കണ്ണാ വായിക്കാന്‍..
പിന്നെ കുക്കുവിന്റെ പടംസ് ഒക്കെ അടിപൊളി.

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണവുണ്ണിച്ചാത്താ നന്നായിട്ടുണ്ട്! ;)

ഒഴാക്കന്‍. said...

കണ്ണാ, ചാത്തന്‍ കലക്കി!

ഇനിയിപ്പോ സത്യത്തില്‍ ഈ ചാത്തന്‍ ഉണ്ടോ.... രണ്ടെണ്ണം അടിച്ചു പോകുമ്പോള്‍ വല്ല ചാത്തന്മാരും പിടിക്കുമോ

കുക്കു.. said...

കണ്ണനുണ്ണി അല്ലേല്‍ കാ‍ന്താരി എന്തിനാ ഒത്തിരി:)
ചാത്തന്‍ കഥ നന്നായിരുന്നു....ഇതിന്റെ അടുത്ത പതിപ്പ് ഉണ്ടോ എനി ഇറങ്ങാന്‍....
@അരുണ്‍ ചേട്ടന്‍....ഞാന്‍ ലേറ്റ് ആയി പോയെ....ഇനിയിപ്പോ ചാത്തനെ കൊണ്ടു വന്നു തേങ്ങ പൊട്ടിക്കണം;)
.

jayanEvoor said...

ഓ....

ഇതെന്തോന്നു കഥ...

(മനുഷ്യനു നൊസ്റ്റാൽജിയ അടിക്കുന്നു; ഞാൻ നാളെ വീട്ടീപ്പോവ്വാ...!!)

Nandan said...

ചാത്തന്മാരെ കൊണ്ടുള്ള ഓരോ കഷ്ടപ്പാടുകള്‍
രസിച്ചു

Nandan said...
This comment has been removed by the author.
കണ്ണനുണ്ണി said...

നെഹെ : അയ്യട ഒരു തേങ്ങ പോട്ടുന്നെ ശബ്ദം കെട്ടോനും ഞന്‍ പേടിക്കില്ല ട്ടോ
ശ്രീ: ന്നാ പിന്നെ അടുത്തത് അതന്നെ ആയികൊട്ടന്നെ
ടോംസ് : ആഹാ ഹരിപ്പാട് ഒക്കെ അറിയാമോ.. അപ്പൊ നാടുകാരന്‍ ആണല്ലോ
ഏറക്കാടന്‍: പുതിയ വിവരം ആണ് ട്ടോ.. നന്ദി... താഴെ അരുണും കൂടുതല്‍ എഴുതിയിട്ടുണ്ട്
രമണിക: നന്ദി മാഷെ
അരുണേ: നന്ദി ട്ടോ... ഒപ്പം ഒരു പാര കൂടെ തന്നല്ലേ...ഹിഹി തിരിച്ചു തരാം ട്ടോ
റോസാ പൂക്കള്‍ : ഇപ്പൊ അവിടെ ചാത്തന്മാരോന്നും ഇല്ല.. അവരൊക്കെ ഗള്‍ഫിലോക്കെയാ
ഭായി: നന്ദി... ചിത്രങ്ങല്ടെ ക്രെഡിറ്റ്‌ കുക്കുവിനാട്ടോ

കണ്ണനുണ്ണി said...

കുരുത്തം കേട്ടവന്‍ : ഹഹ ദീപസ്തംഭം മഹാശ്ചര്യം
റോസ് : പിന്നല്ലാതെ...ഇങ്ങനെ ക്കെ അല്ലെ ഓരോ കഥയോണ്ടാവുന്നെ
അനില്‍ മാഷെ: ഇനി ആള് നാട്ടില്‍ വരുമ്പോ കാണിക്കണം
നെഹെ : :(
മഹേഷ്‌: ടിപ്പു അല്ലേലും ആളൊരു പുലിയാ.. പട്ടിയുടെ രൂപം ഒന്ടെന്നെ ഉള്ളു
ടോം : എന്തിനാ മാഷെ പരസ്യം .. നല്ലതാണെങ്കില്‍ അവിടെ ആള് വന്നോളും ന്നെ..നോക്കാം ട്ടോ
മുരളി ചേട്ടാ : നന്ദി
വാഴേ : ഗ്ര്ര്ര്ര്‍...നന്ദി

കണ്ണനുണ്ണി said...

ഒഴാക്കാന്‍ : ഈ ചാതന്മാരോക്കെ ഒതുങ്ങി പോയി.. പ്രായം കൊറേ ആയില്ലേ.. ഇപ്പൊ ക്കെ കുട്ടി ചാതന്മാരാ
കുക്കൂ : ചാതന്മാര്‍ക്ക് ഇഷ്ടം കള്ളാ... അത് ദെ അരുണിന് നേദിച്ചാ മതി... ചാത്തന്മാരും ഹാപ്പി ആയികൊളും
ജയന്‍ മാഷെ : നാട്ടില്‍ നിന്നിട് ഇത്രേം നൊസ്റ്റാള്‍ജിയ.. അപ്പൊ ഞ്ങ്ങലോക്കെയോ.. ..ശ്ശൊ
നന്ദന്‍ : പിന്നല്ലാതെ

ചെലക്കാണ്ട് പോടാ said...

കണ്ണനുണ്ണി, കാന്താരി എന്തിനാ ഒത്തിരി.

ആ പേടി ഇപ്പളും ഉണ്ടോ കൂടെ?

ആദ്യത്തെ ഗ്രാമഡിസ്ക്രിപ്ഷന്‍ വായിച്ച് വല്ല ബ്ലോഗ്‍പ്രേതങ്ങളും രാമപുരത്തേക്ക് കുടിയേറുമോ എന്തോ?

പ്രഭ said...

അപ്പൊ ചാത്തനെറിന്റെ പിന്നില്‍ ഇങ്ങനെയും ഒരു രഹസ്യം ഉണ്ടായിരുന്നോ
ഉണ്ണി കൊച്ചച്ചന്‍ ഇപ്പൊ ഇവിടെയുണ്ട് എന്നിട്ട് ?

Typist | എഴുത്തുകാരി said...

പോസ്റ്റ് ഇഷ്ടായി, പടങ്ങളും. ഏതാ കൂടുതലിഷ്ടം എന്നു ചോദിച്ചാല്‍....

പട്ടേപ്പാടം റാംജി said...

ഉണ്ണി കൊച്ചച്ഛന്‍ ചാത്തന്റെ വേഷമാണ്‌ കലക്കിയത്.
പണ്ടൊക്കെ ഇത്തരം കഥകള്‍ ഭയപ്പെടുത്തുമായിരുന്നു, ഇപ്പോഴും ഇല്ലാതില്ല.

മാണിക്യം said...

നല്ല പോസ്റ്റ് ഈ ചാത്തന്മാര്‍ എല്ലാ ഏറിയായിലും വരും അല്പ സ്വല്പ വിത്യാസം ഉണ്ടന്നു മാത്രം . കോഴി തേങ്ങാക്കുല വാഴക്കുല ഒക്കെ ചാത്തന്റെ കേറോഫില്‍, അഥവ ഇറങ്ങി നോക്കാന്‍ ശ്രമിച്ചാല്‍ ഓട് ഒക്കെ "ചാത്തന്‍" എറിഞ്ഞുടയ്ക്കും ...ഒരു നാള്‍ ആ ചാത്തനും പിടിയിലായി ... അന്നു ചാത്തന്റെ സോമരസം ലേശം കൂടി പോയി ...
അതില്‍ പിന്നെ ഞങ്ങള്‍ക്ക് ഒക്കെ ചാത്തനും ചാത്തനേറും ചിരിക്കുള്ള വകയായി.....

ചിത്രങ്ങള്‍ ആരാ വരച്ചത് അതി മനോഹരം ശരിക്കും പറഞ്ഞാല്‍ ഈ കഥയുടെ മാറ്റ് കൂട്ടിയത് ഈ ചിത്രങ്ങളാണ്...

G.MANU said...

Chaththa charitham nannayi unni

dhooma kethu said...

രാമപുരത്തിന്റെ അന്താരാഷ്‌ട്ര പ്രശസ്തി വാനോളം ഉയര്‍ത്തിയ അതികായന്മാരായ ബോംബെ മധു ചേട്ടന്‍ , കോഴി രാമന്‍കുട്ടി ,ഉണ്ണി കൊച്ചച്ചന്‍ തുടങ്ങിയവരോട് കണ്ണനുണ്ണി കു ഉള്ള അസൂയ പ്രകടിതം ആകിയ നല്ല രെചന. ഉറക്കത്തില്‍ സത്യം പറയുന്ന കുട്ടിക്കള്ളന്‍ മാരെ പോലെ അറിയാതെ പുറത്തു വന്ന ഈ കുശുമ്പു ഞാന്‍ മൂലം ആരും അറിയില്ല ട്ടോ.
പിന്നെ ഇത്ര അധികം ആളുകള്‍ക്ക് ലാന്‍ഡ്‌ ചെയ്യുവാന്‍ വലിയ ഒരു വിമാനത്താവളവും ഉണ്ടല്ലോ അല്ലെ?
പലപ്പോഴും ഓര്‍ത്തുപോകും ഇത്തരം കള്ളകഥകള്‍ അല്ലെ സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തുന്ന,അവര്‍ക്ക് സ്വന്തം എന്ന് അവകാശപെടവുന്ന ഒരു വ്യക്തിത്വം നല്‍കുന്നതും. മതങ്ങളും സമുദായങ്ങളും നിലനിര്‍ത്തുവാന്‍ ഉപയോഗിക്കപെടുന്ന ശക്തികളും ഇതൊക്കെ തന്നെ അല്ലെ?

രഘുനാഥന്‍ said...

ചാത്തന്‍ കഥ കൊള്ളാം...ചിത്രങ്ങളും...ഉഗ്രന്‍...
ഒരു ചാത്തന്റെ (പത്തു വയസ്സുള്ള) ക്ലോസ് അപ്പ്‌ ചിത്രം കൂടി വരക്കാമായിരുന്നുല്ലെ കുക്കൂ

നന്ദന said...

ചാത്തനേറ് നന്നായിരിക്കുന്നു, കണ്ണനുണ്ണി എന്നാലും ഇതൊക്കെ വിശ്വസിക്കാൻ കഴിയുന്നില്ല, ഈ ചാത്തനേറേ!!!

the man to walk with said...

chathaneru kollaam..:)

Sukanya said...

സുഖലോലുപനായി കഴിഞ്ഞിരുന്ന ഉണ്ണി
കൊച്ചച്ചനെ അങ്ങനെ പെണ്ണുങ്ങള്‍ എല്ലാരും
കൂടെ ചാത്തനാക്കി.
ഈ ചിത്രങ്ങള്‍ വരച്ചതാണോ? ഇഷ്ടമായി.

Unknown said...

ഇത്രേം വയസ്സായ കൊച്ചച്ചന് അടിയും കിട്ടിയോ?!..അയ്യേ!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒറിജിനലിന്റെ ഒരു കുറവുണ്ടായിരുന്നു ചാത്തനേറിന്റെ അല്ലേ?

Ashly said...

പോസ്റ്റ് ഇഷ്ടമായി, പടവും. നല്ല ചേര്‍ച്ച.

എറക്കാടന്‍ & അരുണ്‍ - താങ്ക്സ്, പുത്യ അറിവ് തന്നതിന്.

me honey said...

post kollam.chathente eru kittithu oru pottikuttikka..alle kannanunni

കണ്ണനുണ്ണി said...

കുറുപ്പേ: എന്റെ ഏതെങ്കിലും ചിറ്റപ്പന്‍ ഈ ബ്ലോഗ്‌ കണ്ടാല്‍... അതോടെ തീര്‍ന്നു...ഒരാളെയും ഒഴിവാക്കിട്ടില്ലല്ലോ..
പിന്നെ ആ പണി കൊടുത്ത കഥ പോസ്റ്റ്‌ ചെയ്യ്‌ വേഗം
ചെലക്കാണ്ട് പോടാ: ഇപ്പൊ നല്ല ധൈര്യവാന്നെ..സത്യവാ... പിന്നെ ഇപ്പൊ കൊറേ ഒക്കെ മാറി ന്നെ.. ആ പഴയ ഗ്രാമ അന്തരീക്ഷം
പ്രഭ: മിക്ക ചാത്തന്‍ ഏറും ഇങ്ങനെ ഒക്കെയാ
എഴുത്തുകാരി ചേച്ചി : നന്ദി ട്ടോ...
രാംജി: ഇപ്പൊ ഒറിജിനല്‍ നീലിയുടെ കഥ കേട്ടാ പോലും ചിരി വരും സീരിയല്‍ ഒക്കെ കണ്ടു കണ്ടു
മാണിക്യം ചേച്ചി : അതെ മിക്കപോഴും ഇതൊക്കെ തന്നെ. പടം വരച്ചത് കുക്കുവാ...ക്രെഡിറ്റ്‌ അങ്ങട് പൊയ്ക്കോട്ടേ

കണ്ണനുണ്ണി said...

മനു ചേട്ടാ : സന്തോഷം ട്ടോ ഇതിലെ വന്നതില്‍
ധൂമ കേതു : സത്യമാ ധ്രുവം ചേട്ടാ .. ഒക്കെ കള്ളാ കഥകളാ വിശ്വാസങ്ങള്‍ പലപ്പോഴും
രഘു മാഷെ : അത് ചാത്തനല്ല...നല്ല കുട്ടിയല്ലേ...
നന്ദന : എല്ലാം അന്ധ വിശ്വാസങ്ങലാന്നെ
ദി മാന്‍ : നന്ദി മാഷെ
സുകന്യ ചേച്ചി : നന്ദി ട്ടോ... അതെ വരച്ചതാ..താഴെ കൊടുതിടുണ്ടല്ലോ
തെചികോടന്‍ : പ്രായത്തിനനുസരിച്ചുള്ള പക്വത വന്നില്ലേ പിന്നെ അടി കിട്ടുനതിലാണോ കുറ്റം. അത്ര പ്രയോന്നും ഇല്യരുന്നു അന്ന് ഒരു ഇരുപതു.
കുട്ടിച്ചാത്തന്‍ : ഹഹ ഇപ്പൊ ആ ചാത്തന്‍ ഏറും കൂടെ ആയി,, നന്ദി
ആഷ്ലി: നന്ദി മാഷെ...രണ്ടു വട്ടം
തേനിയമ്മേ : ആണോ..? ആണോ ?

Muralee Mukundan , ബിലാത്തിപട്ടണം said...

ചാത്തനേറിന്റെ ഒരു തനി വിവരണം തന്നെയായിരുന്നിത് കേട്ടൊ കണ്ണനുണ്ണി

Mahesh Cheruthana/മഹി said...

കണ്ണനുണ്ണി ,

കൊച്ചഛനാണു ചാത്തന്‍ സേവയില്‍ ഗുരു അല്ലേ?
ഇത്തരം പാവം ചാത്തന്മാരണു നമ്മുടെ നാട്ടിലെങ്കില്‍ ത്രിശുരില്‍ ചാത്തന്മാര്‍ ഒത്തിരി ഉണ്ടെന്നു തോന്നുന്നു. എവിടെ നോക്കിയാലും ചാത്തന്‍ ബോര്‍ഡ് മാത്രം ...

Manoraj said...

കണ്ണനുണ്ണി : ചാത്തൻ സേവ വളരെ ഇഷ്ടായി.. നല്ല ഒഴുക്കുണ്ട്‌ വായിക്കാൻ. ഇത്തരം കഥകൾ എല്ലാ നാട്ടിലും ഉണ്ട്‌. എന്നെയൊക്കെ പണ്ട്‌ സുന്ദരയക്ഷി വരും എന്ന് പറഞ്ഞാ പേടിപ്പിച്ചിരുന്നേ.. എന്റെ ഒരു കൂട്ടുകാരൻ രാത്രിയായാൽ അവന്റെ വിട്ടിൽ പോയിരുന്നത്‌ ഉറക്കെ പാട്ടുപാടികൊണ്ടായിരുന്നു.. പിന്നെ, കുക്കുവിന്റെ പടങ്ങൾ.. സൂപ്പറായി.. അതിനുള്ള അഭിനന്ദനവും ഇവിടെ തന്നെ എഴുതട്ടെ..

raadha said...

ഉണ്ണി കൊച്ചച്ചന്റെ ചാത്തന്‍ വേഷം ഗംഭീരന്‍ ആയി ട്ടോ.
പിന്നെ ആ പടങ്ങള്‍ വരച്ച കുക്കുവിനു പ്രത്യേക അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച് പേടിപ്പിക്കുന്ന ആ മൂന്നാമത്തെ പടത്തിന്.

vikas said...

unni chaathanum kannanunni chaathanum. alle ?
randaludem kadha ishtamaayi ketto.

വിനുവേട്ടന്‍ said...

ചാത്തന്മാര്‍ക്ക്‌ ഇങ്ങനെ പണി കിട്ടുമെന്ന് വിചാരിച്ചില്ല... നല്ല എണ്ണം പറഞ്ഞ ചാത്തന്മാരെ വേണമെങ്കില്‍ ഞങ്ങളുടെ തൃശൂര്‍ തൃപ്രയാര്‍ക്ക്‌ പോരെ... ബോര്‍ഡ്‌ വച്ചാണ്‌ അവിടെ ചാത്തന്മാര്‍ വിലസുന്നത്‌...

"റോസാ പൂക്കള്‍ : ഇപ്പൊ അവിടെ ചാത്തന്മാരോന്നും ഇല്ല.. അവരൊക്കെ ഗള്‍ഫിലോക്കെയാ"

ആ പറഞ്ഞത്‌ എന്നെ ഉദ്ദേശിച്ചു തന്നെയാ ... ഹി ഹി ഹി ... സോയാ ബീന്‍സിന്റെ പ്രതികാരം അല്ലേ കണ്ണാ...? ചുമ്മാ പറഞ്ഞതാട്ടോ...

mazhamekhangal said...

chathane paedikkanda. namukku chuttum chathammaralle!

Anonymous said...

aa ramapuram pradeshathoke kaalu kuthaan patuvo!!!,onnu varanam ennu vachalum chathane pedichu enganeya.hihi ,nalla post anu.palathum orma varunnu.endee veettil 2 kuttichathanmar undarunnu.katha paranjal ipo venamenkilum eru kittum,njan vittu.

ഗീത said...

ആ ചാത്തന്‍ കൊച്ചച്ചന്‍ ഇപ്പോള്‍ എന്തു ചെയ്യുകാ കണ്ണനുണ്ണീ?

Anil cheleri kumaran said...

...നൊട്ടോറിയസ് പനകള്‍, പാലകള്‍ പിന്നെ കൌണ്ട് ലെസ്സ് കുറ്റികാടുകള്‍...

പ്രയോഗങ്ങള്‍ കലക്കി.. പോസ്റ്റും നന്നായിട്ടുണ്ട്.

പടവും ഈ പോസ്റ്റും തമ്മില്‍ യാ..........തോരു ബന്ധവുമില്ല.

ഒരു നുറുങ്ങ് said...

ചാത്തനേറല്ലേ അറിയൂ..ചാത്തനെന്തു വരയല്ലേ..
എന്ന് ചോദിക്കുന്നില്ല.കഥയും വരയും തമ്മില്‍
ബന്ധമില്ലാ,എന്നാലും കുക്കുവിന്‍റെ വര നന്നായി!
ഗൃഹാതരത്വപ്പെടുന്നു വായിച്ചിട്ട്,

ജോ l JOE said...

നേരത്തെ കുറുപ്പിന്റെ പോസ്റ്റു വായിച്ചിരുന്നു. ... അതിനാല്‍ 'കൊള്ളാം . സൂപ്പര്‍ 'എന്നൊന്നും പറയുന്നില്ല....പക്ഷെ, ഈ പടം വരച്ചത് പോസ്റ്റിനു യോചിക്കുന്നില്ല എന്ന് തോന്നുന്നു. നമ്മുടെ സൂപ്പര്‍ ഫാസ്റ്റിനെ വരക്കാന്‍ ഏല്‍പ്പിച്ചാല്‍ പോരായിരുന്നോ.കിടിലനാക്കുമായിരുന്നില്ലേ ?

നേഹാ... നമുക്കിനിയും കിടിലന്‍ ബോംബുകള്‍ ഉണ്ടാക്കാമെന്നെ... :)

poor-me/പാവം-ഞാന്‍ said...

നാട്ടീല്‍ കുഞുങള്‍ ആഹരം കഴിചില്ലെങ്കില്‍ അമ്മമാര്‍ “കണ്ണനുണ്ണിയെ വിളിക്കും “ എന്നു പരയാറുണ്ട് എന്നു നിങളുടെ നാട്ടുകാരന്‍ പറഞത് സത്യമാണല്ലെ...
സസ്നേഹം പാവംഞാന്‍

വശംവദൻ said...

“ചാത്തന്‍ തന്നെ..!ന്റെ ഭഗവതീ...ഒന്നല്ല രണ്ടു രൂപം. ഭാര്യയും ഒണ്ട്..!!“

ഹ..ഹ..

:) കൊള്ളാം.

കണ്ണനുണ്ണി said...

ബിലാതിപട്ടണം: നന്ദി മാഷെ
മഹി : ഹഹ അതെ അതെ ഗുരു അല്ല ആള് തന്നെ ചാത്തനാ
മനോരാജ്: നന്ദി...ഹിഹി ഉറക്കെ പാട്ട് പാടികൊണ്ടാ ഞാനും പലപ്പോഴും രാത്രി പോയിരുന്നത് പണ്ട്
രാധ : ഹഹ പാവം കൊച്ചച്ചന്‍ .. ആള് ഇവിടെ ഒരു ചാത്തന്‍ ആയി
വികാസ്: നന്ദി
വിനുവേട്ടാ: വിനുവേട്ടനെ ഞാന്‍ ചാത്തനെന്നു വിളിക്കുവോ.. ശോ... ഒന്നുല്യെലും എന്റെ എട്ടനല്ലേ :)
മഴമേഖങ്ങള്‍ : ഹഹ അതെ
ജ്യോതിയമ്മേ : പണ്ട് കുളിമുറിയുടെ ഓടില്‍ കല്ല്‌ പെറുക്കി എറിഞ്ഞ ചാത്തന്മാരല്ലേ..
കഥ ഞാന്‍ കേട്ടിടുണ്ട് ട്ടോ

കണ്ണനുണ്ണി said...

ഗീത: ഗള്‍ഫില്‍ ഭാര്യയും കുട്ട്യോളും ആയി സ്വസ്ഥമായി കഴിയുന്നു
കുമാരേട്ടാ: നന്ദി... അതെന്നാന്നെ.. യാ......തൊരു ബന്ധോം ഇല്ലാത്തെ
ഒരു നുറുങ്ങു: നന്ദി ട്ടോ
ജോ : ഹഹ നന്ദി .. ഹഹ അതെ അതെ യോജിക്കതില്ല..
നെഹെ ജോ പറയുന്ന കേട്ട് വിശ്വസികല്ലേ.. ബോംബ്‌ പോയിട്ട് ഓലപ്പടക്കം പോലും ഒണ്ടാക്കാന്‍ജോയ്ക്ക് അറിയൂല
പാവം ഞാന്‍ : കണ്ണനുണ്ണി പാവാമാന്നെ.. സത്യം :)
വശം വദന്‍ : നന്ദി മാഷെ

പ്രയാണ്‍ said...

ഒരുപാട് സംഭവബഹുലമാണലൊ കണ്ണനുണ്ണി കുട്ടിക്കാലം................കൊതിയാവുന്നു.

ഉല്ലാസ് said...

ചാത്തന്‍ സേവ നന്നായിട്ടുണ്ട്‌. ഞാനും മറ്റൊരു രാമപുരംകാരനാണേ! :-)

Jenshia said...

പാവം ഉണ്ണികൊച്ചച്ചന്‍ :-D

Shaiju E said...

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ



http://eshaiju.blogspot.com/

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...