ജനിച്ചു വളര്‍ന്ന നാട്ടിലെ ഓരോ മണല്തരിക്കും സുപരിചിതനാവുക എന്ന അസുലഭ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു തയ്യില്‍ കിഴക്കതില്‍ രാമേട്ടന്‍. മുതുകുളത്ത് രാമേട്ടനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഹതഭാഗ്യവാന്മാര്‍ കുറെ ഒക്കെ ഉണ്ടെങ്കിലും രാമേട്ടന്റെ ഒരു ഫ്രഞ്ച് കിസ്സ് എങ്കിലും കിട്ടാത്ത പൊതുവഴികളും ഒരു ഹഗ് എങ്കിലും കിട്ടാത്ത മൈല്‍ കുറ്റികളും മുതുകുളത്ത് ചുരുക്കം. എന്നും അന്തിക്ക് തണ്ണിയടിച്ചു പാമ്പായി കോണ്‍ തെറ്റി വരുന്ന രാമേട്ടന് കളി പറയാനും, ചിരിക്കാനും, തല്ലു കൂടാനും ഒടുവില്‍ ഉറങ്ങുമ്പോള്‍ കൂട്ട് കിടക്കാനും വരെ ഭാര്യ മാധവി ചെച്ച്ചിയെക്കാള്‍ കൂട്ടായിരുന്നത് മുതുകുളത്തെ ടെലിഫോണ്‍ പോസ്റ്റുകളും , കലുങ്കുകളും പഞ്ചായത്ത് പൈപ്പുകളും ആയിരുന്നു.

രാമേട്ടന്‍ കോണോടു കോണ്‍ നടന്നു വീതി അളന്നിട്ടില്ലാത്ത ഇടവഴികളും അന്തിയുറങ്ങിയിട്ടില്ലാത്ത കലുങ്കുകളും മുതുകുളം പഞ്ചായത്തില്‍ വളരെ ചുരുക്കം. സൂര്യ ഭാഗവാനുമായുള്ള രഹസ്യ എഗ്രിമെന്റ് കൊണ്ടോ എന്തോ പുള്ളി ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ മാത്രമേ രാമേട്ടന്‍ കുടിക്കൂ. പകല്‍ സമയം സൌമ്യനും പരോപകാരിയും നല്ലൊരു പാട്ടുകാരനും കൂടി ആയിരുന്നു എങ്കിലും സന്ധ്യ കഴിഞ്ഞാല്‍ ആളുടെ ഭാവം മാറും.
'ഫുള്‍ ഉടാ കര്‍ പിയോ ' എന്ന ആശയത്തില്‍ വിശ്വസിക്കുന്നതിനാല്‍, തല ഉയര്‍ത്തി പിടിച്ചു നിന്ന നില്‍പ്പില്‍ ഒരു കുപ്പി കള്ള് കേറ്റി ഷാപ്പിലെ ഈവനിംഗ് പ്രോഗ്രാമ്മിനു മുടങ്ങാതെ തേങ്ങയടിക്കുന്ന രാമേട്ടനെ 'കുടിയന്മാരുടെ അമീര്‍ഖാന്‍' എന്ന് അസൂയക്കാര് വിളിക്കാറുണ്ട്. അങ്ങനെ മുതുകുളം പഞ്ചായത്തിന്റെ കണ്ണിലുണ്ണിയും ആസ്ഥാന കുടിയനുമൊക്കെ ആയിരുന്നു രാമേട്ടന്‍.
ജന്മം കൊണ്ട് കുടിയനാണെങ്കിലും കര്‍മ്മം കൊണ്ട് രമേട്ടനൊരു തയ്യല്‍ക്കാരനായിരുന്നു. കുറഞ്ഞ ചിലവില്‍ കയ്യ് വെട്ടുക കാലു വെട്ടുക, ഷര്‍ട്ടിനു ബട്ടന്‍സ് പിടിപ്പിക്കുക തുടങ്ങിയ കൊട്ടേഷന്‍ വര്‍ക്കുകള്‍ ഭംഗിയായി പറഞ്ഞ സമയത്ത് തീര്‍ക്കുന്നതില്‍ രാമേട്ടനെ കഴിഞ്ഞേ പഞ്ചായത്തില്‍ വേറെ തയ്യല്‍കാര്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒറ്റ കുഴപ്പമേ ഉള്ളു. പണി തീര്‍ന്നു ടെലിവറിക്ക് കൊണ്ട് പോവുന്ന ഷര്‍ട്ടും പാന്റുമൊക്കെ പിറ്റേ ദിവസം വഴിയരികിലെ ഏതെങ്കിലും കലുങ്കിലോ , ചിലപ്പോ പണയ ഉരുപ്പടിയായി ഷാപ്പിലോ ഒക്കെയാവും കണ്ടെത്തുക. ആ വകയില്‍ ഭരണി പാട്ടും, ചിലപ്പോഴൊക്കെ കുനിച്ചു നിര്‍ത്തി നടുവിന് നല്ല കുത്തിയോട്ടവും വഴിപാടായി നടത്തിയിട്ടുണ്ട് നാട്ടുകാര്‍ പലരും പലവട്ടം. എങ്കിലും രാമേട്ടനും നാട്ടുകാരും ഈ കലാപരിപാടികള്‍ ഇന്നും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായിട്ടില്ല.
പണ്ടൊക്കെ പാമ്പായി കഴിഞ്ഞാല്‍ വഴിയെ പോവുന്ന പാവങ്ങളുടെ മേല്‍ കുതിര കയറുന്ന സ്വഭാവം രമേട്ടനുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഫുള്‍ ഫോമില്‍ നില്‍ക്കെ, വഴിയെ പോയ പട്ടാളം സുധാകരെട്ടനോട്, അദേഹത്തിന്റെ പിതാവ് ആരാണെന്നു സംശയം ചോദിക്കുകയും പട്ടാളത്തിന്റെ ശക്തവും വ്യക്തവുമായ മറുപടി താങ്ങാനാവാതെ മൂന്നു ദിവസം അത്യാവശ്യ കാര്യങ്ങള്‍ക്കായി ട്യുബ് ഇടേണ്ടി വരികയും ചെയ്തു. അതിനു ശേഷം പാമ്പായി വഴിയെ പോവുമ്പോള്‍ കുഞ്ഞു പിള്ളേര്‍ റോഡിലൂടെ പോയാല്‍ വരെ മുണ്ടിന്റെ മടക്കഴിച്ചിട്ട് വിനയത്തോടെ തൊഴുന്നത് രമേട്ടനൊരു ശീലമായി. അല്ലെങ്കിലും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നവരാണല്ലോ മഹാന്മാര്‍. പക്ഷെ മനുഷ്യരോടുള്ള ഈ ബഹുമാനം മറ്റൊന്നിനോടും പുള്ളി കാട്ടിയിരുന്നില്ല. കല്ലുമൂട്ടില്‍ കിഴക്കുള്ള വലിയ തത്ത ചുണ്ടന്‍ മാവും , അയലത്തെ കാര്‍ത്യായനി ചേച്ചിടെ സിന്ധി പശുവുമൊക്കെ രാമേട്ടന്റെ കയ്യില്‍ നിന്ന് തന്തക്കു വിളി കേട്ടതിനു കയ്യും കണക്കുമില്ല. എങ്കിലും രമേട്ടനോടുള്ള പേടി കൊണ്ടോ എന്തോ അവയൊന്നും തിരികെ ഒരക്ഷരം പറയാന്‍ ഇത് വരെ ധൈര്യം കാട്ടിയിട്ടില്ല. അങ്ങനെ പണി എടുത്തും , പാമ്പായി വാള് വെച്ച് ഷാപ്പിലെ ദിവാകരേട്ടന് ഡെയിലി പണി കൊടുത്തും രാമേട്ടന്‍ മുതുകുളത് അടിച്ചു പൊളിച്ചു കഴിഞ്ഞു കൂടുന്ന കാലം.
അന്ന് പാണ്ഡവര്‍ കാവിലെ കൂട്ടം കൊട്ടായിരുന്നു.
കാലം തെറ്റി വന്ന മഴയില്‍ കുതിര്‍ന്നു ഉത്സവത്തിന്റെ പകിട്ട് കുറഞ്ഞെങ്കിലും രണ്ടു കുപ്പി അന്തി കൂടുതല്‍ കുടിക്കാന്‍ കാരണം നോക്കി നടക്കുന്ന രാമേട്ടന് മഴയൊന്നും ഒരു വിഷയമേ ആയിരുന്നില്ല. പോരാത്തതിന് ഉത്സവതോടന്ബന്ധിച്ചു ഷാപ്പില്‍ അന്ന് കപ്പയ്ക്ക് കൂട്ടായി സ്പെഷ്യല്‍ നീറു മീന്‍ കറിയും ഉണ്ടായിരുന്നു. ഷാപ്പ് അടക്കേണ്ട സമയമായിട്ടും ഒരു കയ്യില്‍ കുപ്പിയും മറ്റേ കയ്യില്‍ കപ്പയും പിടിച്ചു ഫുള്‍ ഫോമില്‍ ഓട്ടന്‍ തുള്ളല്‍ നടത്തി കൊണ്ടിരുന്ന രാമേട്ടനെ ദിവാകരെട്ടനും ഭാര്യ രമണിയും കൂടി ഒടുവില്‍ കത്തി കാട്ടി കൊന്നു കളയും എന്ന് പേടിപ്പിച്ചാണ് അന്ന് വീട്ടിലേക്കു പറഞ്ഞു വിട്ടത്.
ഷാപ്പില്‍ നിന്ന് ടാറിട്ട റോഡിലേക്ക് പാടത്തിനു നടുക്ക് കൂടെ അര കിലോമീറ്റര്‍ വരുന്ന ഒരു ഒറ്റയടി പാതയുണ്ട്. അവിടെ നിന്ന് ഒന്ന് കൂവിയാല്‍ പോലും ഒരു കുഞ്ഞും കേള്‍ക്കില്ല. ഏഴെട്ടു വര്ഷം മുന്‍പ് ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ അവിടെ വെച്ച് വെട്ടി കൊന്നിട്ടുണ്ട്. അതൊക്കെ കൊണ്ട് തന്നെ രാത്രിയായാല്‍ ഒറ്റയ്ക്ക് ആരും അതിലെ പോവുക പതിവില്ല. പക്ഷെ വീട്ടുകാരേക്കാള്‍ ഏറെ പൊതുവഴികളെയും , പോസ്റ്റുകളെയും സ്നേഹിച്ചിരുന്ന രാമേട്ടന് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.

ഭരണി പാട്ടും പാടി രാമേട്ടന്‍ പാതി വഴി എത്തി കാണും. കനത്ത മഴയില്‍ വഴിയില്‍ പത്തടിയോളം വീതിയില്‍ മട വീണിരിക്കുന്നു. വെള്ളം ശക്തമായി ഒഴുകുന്നുണ്ട്. സാധാരണ രീതിയില്‍ അഞ്ചു വയസ്സുള്ള കുട്ടിക്ക് വരെ നടന്നു പോകാവുന്നത്ര ഒഴുക്കെ ഉള്ളുവെങ്കിലും സിനീമാറ്റിക് ഡാന്സിനു സ്റ്റെപ്പ് ഇടുന്ന പോലെ ആടി കൊണ്ടിരുന്ന തന്റെ കാലുകളെ രാമേട്ടന് അത്ര വിശ്വാസം പോരായിരുന്നു. വെള്ളം മുറിച്ചു കടക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ അക്കരെ എത്തുന്നതിനു പകരം ഒഴുകി അറബി കടലില്‍ എത്തിയാലോ എന്ന ചിന്തയില്‍ മുന്നോട്ടു പോവുന്നത് ഒരു വന്‍ റിസ്ക് ആയി രാമേട്ടന് തോന്നി. പക്ഷെ തിരികെ ഷാപ്പിലേക്ക് പോയാല്‍ ദിവാകരേട്ടന്റെ ഇറച്ചി വെട്ടുന്ന കത്തിക്ക് അതൊരു പണിയാവുമല്ലോ എന്ന ചിന്ത കൂടി ആയതോടെ ആകെ കണ്ഫ്യുഷനിലായി. അവിടെ തന്നെ കിടക്കാം എന്ന് വെച്ചാല്‍ പാര്‍ട്ടികാരുടെ പ്രേതം ചിലപ്പോ പിരിവിനു ഇറങ്ങിയാലോ. കൂട്ടിനാണെങ്കില്‍ ഒരു ടെലിഫോണ്‍ പോസ്റ്റ് പോലുമില്ല താനും. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു റിസ്ക് എടുക്കാന്‍ തന്നെ രാമേട്ടന്‍ തീരുമാനിച്ചു. എന്ത് വന്നാലും മുന്നോട്ടു തന്നെ.
മുണ്ട് മടക്കി കുത്തി, തോര്‍ത്ത് തലയില്‍ കെട്ടി, ചെരുപ്പൂരി കയ്യില്‍ പിടിച്ചു രാമപുരത്തമ്മയെ മനസ്സില്‍ ധ്യാനിച്ച് രാമേട്ടന്‍ വെള്ളത്തിലേക്കിറങ്ങി. അകത്തെ വെള്ളത്തിന്റെ ശക്തിയും പുറത്തെ വെള്ളത്തിന്റെ ഒഴുക്കും കൂടിയായപ്പോള്‍ ഐസ് മലയില്‍ ഇടിച്ച ടൈറ്റാനിക് പോലെ രാമേട്ടന്‍ ആടി ഉലഞ്ഞു. മുക്കാല്‍ ദൂരം എത്തി കാണും. പെട്ടെന്ന് എന്തോ കാലില്‍ ചുറ്റി പിടിച്ചു. കടിക്കുവാണോ എന്തോ...നോവുന്നുണ്ട്. ഒഴുക്കിനൊപ്പം പിടിച്ചു വലിക്കുന്നത് പോലെ ഒരു തോന്നല്‍.
ഒരു നിമിഷം കൊണ്ട് കള്ളിന്റെ കിക്കിറങ്ങി. പഞ്ചായത്തിലെ കഥകളില്‍ കറങ്ങി നടക്കുന്ന ലോക്കല്‍ പ്രേതങ്ങളും പ്രതേകിച്ചു ആ പാടത്ത് തന്നെ സ്ഥിര താമസമാക്കിയ പാര്‍ട്ടി പ്രേതങ്ങളുമൊക്കെ ഒരു നിമിഷം രാമേട്ടന്റെ ഓര്‍മ്മയില്‍ നിന്ന് ചിരിച്ചു കാട്ടി. കാലില്‍ പിടിച്ചു വലിക്കുന്ന സ്ഥിതിക്ക് പാര്‍ട്ടി പ്രേതങ്ങള്‍ തന്നെ ആവും. പോരാത്തേന് രമേട്ടനാണേ മറ്റേ പാര്‍ട്ടിയും.
ന്റമ്മേ!!!..........എന്നെ കൊല്ലാന്‍ പോണേ..... എന്ന് പാടം കിടുങ്ങിയ ഒരലര്‍ച്ച..
രാമേട്ടന്‍...ഡിം..!
വാഴ വെട്ടിയിട്ട പോലെ പാട വരമ്പത്ത്... ക്രാഷ് ലാന്ടിംഗ്...തീര്‍ന്നു .
നേരം വെളുത്തിട്ടും രാമേട്ടന്‍ വീട്ടില്‍ എത്താതതിനാല്‍ പരിഭ്രമിച്ചിരിക്കുന്ന മാധവിചെച്ചിയോടു രാമേട്ടന്‍ മരിച്ചു എന്ന് പറഞ്ഞത് തയ്യിലെ രാജേഷാണ്. കേട്ട പാതി കുട്ട്യോളെയും പിടിച്ചു വലിച്ചു അലറി കൂവിക്കൊണ്ട് പാടത്തെക്കൊടിയ മാധവിചെചിയും , കൂടെ ഓടിയ അയല്കാരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
പാട വരമ്പത്ത് ബോധം കെട്ടുറങ്ങുന്ന രാമേട്ടന്‍. രാത്രിയില്‍ പരാക്രമത്തിനിടയില്‍ പകുതി അഴിഞ്ഞു പോയ കൈലി മുണ്ട്. വഴക്കിട്ടു പിണങ്ങി കിടക്കുന്ന കെട്ട്യോളെ പോലെ രണ്ടടി ദൂരെ മാറി കിടക്കുന്ന അഞ്ചു ബാറ്റെറിയുടെ ടോര്‍ച്ച്. തലയ്ക്കല്‍ കത്തിച്ചു വെച്ച് ഉരുകി തീരാറായ മെഴുകുതിരി. കാലില്‍ കുരുങ്ങി കിടക്കുന്ന ഉണങ്ങിയ കൈതച്ചെടി. തലേന്നത്തെ ഒഴുക്കില്‍ എവിടെ നിന്നോ ഒഴുകി വന്നു രാമേട്ടന്റെ കാലില്‍ ചുറ്റി പിടിച്ചത് .
ആസ് യൂഷ്വല്‍, സംഭവം വെറും ബോധം കെടലാണെന്നു മനസ്സിലായതോടെ അടുപ്പില്‍ പുഴുങ്ങാന്‍ ഇട്ട കപ്പയുടെ ഓര്‍മ്മ മാധവിചെയിയുടെ മനസ്സില്‍ ഓടിയെത്തി. തന്റെ കരച്ചില്‍ വേസ്റ്റ് ആയെന്നറിഞ്ഞത്തിന്റെ ഫ്രസ്ട്രെഷനില്‍ പിറുപിറുത്തു കൊണ്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പുള്ളിക്കാരി വീട്ടിലേക്കു മടങ്ങി. രാവിലെ വഴിയെ പോയെ തല തെറിച്ച പിള്ളേര്‍ ആരോ ഒപ്പിച്ച പണി . തലയ്ക്കല്‍ കത്തി ഇരുന്ന മെഴുകുതിരി കണ്ടു തെറ്റി ധരിച്ചു പോയതാണെങ്കിലും രാജേഷിനെ തെറി വിളിച്ചു അപ്പോള്‍ തന്നെ കണക്കു തീര്‍ക്കുന്നതില്‍ പക്ഷെ മാധവിചെയി തെല്ലും മടി കാട്ടിയില്ല. (അവനതു വേണം, പാവത്തിനെ വെറുതെ ആശിപ്പിച്ചു കളഞ്ഞതല്ലേ. )
മെഴുകു തിരി കത്തിച്ച മഹാന്‍ ആരാണെന്നു ഇന്നും അറിയില്ലെങ്കിലും അന്തിയടിച്ചു പാമ്പായി കഴിഞ്ഞുള്ള ഡെയിലി ഭരണി പാട്ടിലും തന്തക്കു വിളിയിലും ആ അനോണിയെ കൂടെ ഉള്‍പ്പെടുത്താന്‍ പിന്നീട് ഇന്ന് വരെ ഒരു ദിവസവും രാമേട്ടന്‍ മറന്നിട്ടില്ല. എന്തായാലും അതിനു ശേഷം രമേട്ടനൊരു പുതിയ പേര് കൂടി നാട്ടുകാര്‍ സമ്മാനിച്ചു.
പരേതന്‍ രാമേട്ടന്‍ !
ചിത്രം വരച്ചത്: കുക്കു
96 comments:
രാമേട്ടന് ഇതൊന്നും അറിയനുണ്ടാവില്ല എന്ന് കരുതാം...
ഉണ്ടെങ്കില്‍ ഇനി എന്നെ കാണുമ്പോ ഒരു വരവുണ്ട്.. ഓര്‍ക്കാന്‍ കൂടെ വയ്യാ ...
ചിത്രം വരച്ചു തന്ന കുക്കുവിനു നന്ദി .
irikkatte ramettante mandaikkoru thengaa....comment pinnee
ഹി ഹി ഹി ... .. പാമ്പുകള്‍ക്ക് മാളമുണ്ട് ... രാമേട്ടന് വരംബുമുണ്ട് ...!
Ella nattilum kanum minimum oru ramettan enkilum..
kollam.. :)
അസാധ്യ എഴുത്ത്. ഓരോ വരിയും ചിരിപ്പിക്കുന്നു. ക്വോട്ട് ചെയ്യാനാണെങ്കില്‍ മൊത്തം കോപ്പി ചെയ്യേണ്ടി വരും. വിശാലമനസ്കനൊപ്പം നില്‍ക്കുന്ന പ്രതിഭ. കലക്കി.
കുടിയന്മാരുടെ അമീര്‍ഖാന്‍ ആയ പരേതന്‍ രാമേട്ടന്‍ കസറി !!!!!!!!
അകത്തെ വെള്ളത്തിന്റെ ശക്തിയും പുറത്തെ വെള്ളത്തിന്റെ ഒഴുക്കും കൂടിയായപ്പോള്‍ ഐസ് മലയില്‍ ഇടിച്ച ടൈറ്റാനിക് പോലെ രാമേട്ടന്‍ ആടി ഉലഞ്ഞു.
സുന്ദരം..നല്ല നര്‍മം.. ഒഴുക്കും....
(ആദ്യമായാണ് ഈ വഴി.. ഇനി സ്ഥിരമാക്കിക്കോളാം..)
കണ്ണനുണ്ണി
പ്രയോഗങ്ങളോക്കെ കുറിക്ക് കൊള്ളുന്നുണ്ട്.
ചിരിച്ച് മറിഞ്ഞ്, കാർപ്പെറ്റ് കപ്പി. (മണ്ണില്ലട്ടോ, ഒന്നട്ജസ്റ്റ് ചെയ്യൂട്ടാ)
ഓടോ.\
അക്ഷരത്തെറ്റുകൾ റിപീറ്റായി വന്നു എന്ന് എനിക്ക് പോലും കണ്ട്‌പിടിക്കാം. ആവേശത്തിൽ വന്നതാണ് പലതും എന്നത് അക്ഷരപ്രയോഗങ്ങളുടെ സ്ഥാനം തെളിയിക്കുന്നു. ഒന്നൂടെ വായിച്ച്, എഡിറ്റ് ചെയ്യുക.
Sulthan | സുൽത്താൻ
ജന്മം കൊണ്ട് കുടിയനാണെങ്കിലും കര്‍മ്മം കൊണ്ട് രമേട്ടനൊരു തയ്യല്‍ക്കാരനായിരുന്നു...
കലക്കി. :)
കണ്ണാ ,ഏറ്റവും നല്ല പോസ്റ്റില്‍ ഒന്നാണ് ഇത്.ആസ്വദിക്കാന്‍ പറ്റാത്ത ഒരു വരികളും ഇല്ല.തുടക്കത്തില്‍ ചിരിച്ചു തുടങ്ങിയാല്‍ വായിച്ചു കുറെ നേരം കഴിഞ്ഞും ചിരി മായുന്നില്ല .കുക്കു ചിത്രം മനോഹരം,പറയാതെ വയ്യ,
കണ്ണനുണ്ണിയുടെ പോസ്റ്റുകളില്‍ ഏറ്റവും മനോഹരം ഇത് ആണെന്ന് തോന്നുന്നു. ചിരിക്കാനുള്ള കൊറേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നു.. കിടിലന്‍.
"വഴക്കിട്ടു പിണങ്ങി കിടക്കുന്ന കെട്ട്യോളെ പോലെ രണ്ടടി ദൂരെ മാറി കിടക്കുന്ന അഞ്ചു ബാറ്റെറിയുടെ ടോര്‍ച്ച് "
കൊള്ളാം കൊള്ളാം
അവസാനത്തെ ആ പേരുണ്ടല്ലോ ... "പരേതന്‍ രാമേട്ടന്‍" ആ പേര് കലക്കി.
kidu maashe , kidu......
raavile thottu mood off aarunnu
ippol innoru subhadinam aakum nnu thonnanu
:)
;)
enthaayalum ithu one of the best posts till nw, no doubt
സൂര്യ ഭാഗവാനുമായുള്ള രഹസ്യ ധാരണയാലോഎന്തോ "വൈകിട്ടല്ലേ പരിപാടി" അത്രയെങ്കിലും സമാധാനം മാധവി ചേച്ചിക്ക്. ഈ അഗ്രിമെന്റ് ചിരിപ്പിച്ചു. പിന്നെ സിനിമാറ്റിക്ഡാന്‍സ് പ്രയോഗം ഒക്കെ ചിരിപ്പിച്ചുട്ടോ കണ്ണനുണ്ണി
രസിച്ച് വായിച്ചു
രാമേട്ടന്റെ കഥ വായിച്ചപ്പോള്‍ ഉള്ളില്‍ കാണുകയായിരുന്നു ആ സ്ഥലങ്ങളൊക്കെ. നല്ല വിവരണം.
"വഴിയെ പോയ പട്ടാളം സുധാകരെട്ടനോട്, അദേഹത്തിന്റെ പിതാവ് ആരാണെന്നു സംശയം ചോദിക്കുകയും പട്ടാളത്തിന്റെ ശക്തവും വ്യക്തവുമായ മറുപടി താങ്ങാനാവാതെ
----
കല്ലുമൂട്ടില്‍ കിഴക്കുള്ള വലിയ തത്ത ചുണ്ടന്‍ മാവും , അയലത്തെ കാര്‍ത്യായനി ചേച്ചിടെ സിന്ധി പശുവുമൊക്കെ രാമേട്ടന്റെ കയ്യില്‍ നിന്ന് തന്തക്കു വിളി കേട്ടതിനു കയ്യും കണക്കുമില്ല. എങ്കിലും രമേട്ടനോടുള്ള പേടി കൊണ്ടോ എന്തോ അവയൊന്നും തിരികെ ഒരക്ഷരം പറയാന്‍ ഇത് വരെ ധൈര്യം കാട്ടിയിട്ടില്ല.
"
ഈ എഴുത്ത് വളരെ രസിച്ചു
ബാക്കി രസിച്ചില്ലെന്നല്ല കേട്ടൊ
പരേതന്‍ രാമേട്ടന് !
sambhavam kalakki!!!
nannayi chirippichu ketto :)
ഹ ഹ പരേതന്‍ രാമേട്ടന്‍ ആള് പുലിയാണല്ലോ കണ്ണാ
"...രാമേട്ടന്റെ ഒരു ഫ്രഞ്ച് കിസ്സ് എങ്കിലും കിട്ടാത്ത പൊതുവഴികളും ഒരു ഹഗ് എങ്കിലും കിട്ടാത്ത മൈല്‍ കുറ്റികളും.."
ലത് കലക്കി ട്ടാ..
"കുക്കുവിനു നന്ദി " എന്നത് നമ്മുക് ഹെഡ്ഡര്‍ ആകിയാലോ ? ആസ്ഥാന പെയിന്റ്‌കാരി എന്ന സ്ഥാനതോടെ.
ചാത്തനേറ്: ഒഴുക്കുള്ള കഥ.
കുമാരന്‍ | kumaran
March 30, 2010 9:41 AM
അസാധ്യ എഴുത്ത്. ഓരോ വരിയും ചിരിപ്പിക്കുന്നു. ക്വോട്ട് ചെയ്യാനാണെങ്കില്‍ മൊത്തം കോപ്പി ചെയ്യേണ്ടി വരും. വിശാലമനസ്കനൊപ്പം നില്‍ക്കുന്ന പ്രതിഭ. കലക്കി.
കുമാരാ, ഒരു കമന്റ് തന്റെ പോസ്റ്റിനു കിട്ടാന്‍ വേണ്ടി ഇത്ര അതിക്രമം പറയണോ? വിശാലമനസ്കനെ താന്‍ വായിച്ചിട്ടുണ്ടോടോ? വെറുതെ അയാളെ ഇങ്ങനെ അവഹേളിക്കരുത്.കുമാരന്റെ ചവറിനേക്കാള്‍ അല്‍പ്പം നിലവാരം ഈ പോസ്റ്റുനുണ്ടെന്ന് തോന്നുന്നു. :) അവനു കോട്ടാന്‍ വയ്യാത്രെ. കണ്ണനുണ്ണീ നീ ക്ഷമി.ഇതു പോലുള്ള കൂതറകളുടെ വാക്ക് അതിന്റെ രീതിയില്‍ കണ്ടാല്‍ മതി!
കണ്ണനുണ്ണി നന്നായി എഴുതിയിരിക്കുന്നു, നർമ്മം മതിയായില്ല എന്നൊരു അഭ്യിപ്രായമുണ്ട്. കഥയെന്ന കുൾമ് നീണ്ടു നീണ്ടു പുഴയായി മാറിയതായി തോന്നി.
മുകളില്‍ ഞാന്‍ ഇട്ട ഒരു കമന്റ് എടുത്ത് മാറ്റുന്നുണ്ട്, അതില്‍ രാമന്‍ എന്ന് ഉദ്ദേശിച്ചിടത്ത് കുമാരന്‍ എന്നാണ് ഞാന്‍ മാറി ടൈപ്പ് ചെയ്തത് , ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.. സോറി.. സോറി..!!
പതിവുപോലെ രസകരം.
എല്ലാ പ്രദേശത്തും ഇതു പോലെ രസികൻ ചില കുടിയൻ കഥാപാത്രങ്ങൾ കാണും.
ഞങ്ങളുടെ പാറ്റയെ ഓർമ്മ വന്നു.
നന്ദി.
കണ്ണാ, വളരെ രസകരമായ പോസ്റ്റ്.തുടക്കം മുതല്‍ അവസാനം വരെ ശരിക്കും ചിരിപ്പിച്ചു ഈ രാമേട്ടന്‍.
അപ്പോള്‍, ഈ കണ്ണനുണ്ണി മുതുകുളംകാരനാണ് അല്ലേ? ഞാന്‍ കായംകുളം ആണ്.
ഓ മറന്നു, കുക്കുവിനു പ്രത്യേക അഭിനന്ദനങ്ങള്‍!
കണ്ണാ രാമേട്ടന്‍ തകര്‍ത്തു. ആദ്യന്തം രസ്സായി വായിച്ചു. ശരിക്കും മുന്നില്‍ കാണും പോലെ ലളിതമായി വര്‍ണിച്ചിട്ടുണ്ട് നാട്ടിന്‍പുറം.
എഴുത്ത് ഗംഭിരം തന്നെ....
പരേതന്‍ രാമേട്ടന്‍ കസറി. മറക്കില്ലൊരിക്കലും.
കണ്ണാ,
പോസ്റ്റ് നന്നായി.. എനിക്ക് ഒരു സ്ഥലത്ത് ചെറിയ എന്തോ പിശക് (ടൈപ്പിങ് എറർ ആകാം) പറ്റിയോ എന്ന് സംശയം.
“കേട്ട പാതി കുട്ട്യോളെയും പിടിച്ചു വലിച്ചു അലറി കൂവിക്കൊണ്ട് പാടത്തെക്കൊടിയ മാധവിചെചിയും , കൂടെ ഓടിയ അയല്കാരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.“ - ഇവിടെ കെട്ട്യോളെയും വലിച്ച് ഓടി എന്ന് പറയുമ്പോൾ മാധവിച്ചേച്ചീയല്ലേ കെട്ട്യോൾ? എന്റെ തെറ്റാണെങ്കിലും തിരുത്തണേ..
പിന്നെ, കുക്കൂ.. പടം അടിപൊളി.
അപ്പോള്‍ ഞങ്ങളുടെ വേലായുധേട്ടന്റെ ഒപ്പം നില്‍ക്കും ഈ രാമേട്ടന്‍ അല്ലേ?
@ Manoraj,
കുട്ട്യോളെയും(കുട്ടികളേയും)എന്നു തന്നെ ആണ് മാഷെ ഒന്നൂടെ നോക്ക്
@ കണ്ണനുണ്ണി,
കുട്ട്യോളേയും, ളാക്ക് ദീര്‍ഗം വേണ്ടെ??
എല്ലാവരെയും പോലെ നന്നായി, രേസം ഉണ്ട്, ഗുനപാട സമൃദ്ധം , എന്നൊക്കെ പറയുവാന്‍ ആഗ്രഹം ഉണ്ട്.
പക്ഷെ എന്റെ മനസിനെ പിടിച്ചു നിര്‍ത്തിയ വിവരകേട്: കോണോടു കോണ്‍ എന്ന് മുതല്‍ ആണ് 'വീതി' ആയതു?
വേറെ ഒന്നും പറയുന്നില്ല, ഇപ്പോള്‍; എനിക്കും ഇഷ്ടായി എന്ന് മാത്രം.
കണ്ണനുണ്ണി, കുടിയന്മാരെ ശരിക്കും വരച്ച് കാണിച്ചിരിക്കുന്നു.
രമേട്ടന്റെയും മാധവി ചേച്ചിയുടെയും കുട്ടിയെ കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലല്ലോ. ഒരു രസികന്‍ കഥാപാത്രം ആവുമല്ലോ അതും.
ആവാതെ വഴിയില്ലല്ലോ.
നേഹെ : തെങ്ങയടിച്ചതിനു നന്ദി
ഹാഫ് കള്ളാ : അതെ അതെ.. രാമേട്ടന് മാത്രമല്ല മറ്റു പലര്‍ക്കും വരംബുമുണ്ട്.
കിഷോര്‍: ഒന്നോ.. ഇത് കേരളവല്ലേ മാഷെ.. മിനിമം ഒരു ദാസന്‍ രാമേട്ടന്‍ മാറ് ഒണ്ടാവും ഓരോ പഞ്ചായത്തിലും
കുമാരേട്ടാ: പോസ്റ്റ് ഇഷ്ടായി ന്നു അറിഞ്ഞതില്‍ സന്തോഷം ട്ടോ.. പക്ഷെ വിശാലേട്ടന്‍ ഒന്നും അറിയണ്ട.. കേസ് കൊടുക്കും
രമണിക : ഹഹ നന്ദി മാഷെ
മൈലാഞ്ചി: ആദ്യായി ഇവടെ വന്നു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഒരു കസേര ഞാന്‍ മാറി ഇട്ടേക്കാം .. ഇടയ്ക്ക് വന്നോളൂ
സുല്‍ത്താന്‍ : നന്ദി.. ഒന്നുടെ എഡിറ്റ് ചെയ്യാം ട്ടോ.. ഒന്ന് രണ്ടു തവണ വൃത്തി അക്കിയതാന്നെ.. ന്നിട്ടും കടന്നു കൂടി
രാധിക : നന്ദി .. ഇനിയും വരണേ
സുരാജ്: വളരെ സന്തോഷം തോനുന്നു. കുറെ പോസ്റ്റുകള്‍ കൂടി ഇത് കുറെ ഏറെ സന്തോഷം തന്നതാ എഴുതിയപോഴും
കലാവല്ലഭന്‍: കൊള്ളാം :)
ശ്രീ: അത് കേള്‍ക്കെ വിളിക്കനവര്ടെ നെഞ്ച് രാമേട്ടന്‍ ഇടിച്ചു കലക്കും ന്ന പറഞ്ഞേക്കണേ..
മത്താപ്പേ : റൊമ്പ നന്ദ്രി
സുകന്യ ചേച്ചി: നന്ദി... പിന്നെ മാധവി ചേച്ചിക്ക് അത്ര സമാധാനം ഉണ്ടെന്നു എനികിത് വരെ തോന്നിട്ടില്ല. :)
ഹാഷിം: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. പ്രത്യേകിച്ചും തൊട്ടു മുന്‍പത്തെ പോസ്റ്റ് താങ്കള്‍ക്കു അത്ര ഇഷ്ടപെട്ടില്ല എന്ന് ഞാന്‍ ഓര്‍ക്കുന്നു.അത് കൊണ്ട്
തെച്ചി കോടന്‍ മാഷെ: നന്ദി
പണിക്കരേട്ടാ : കുറെ നാള് കൂടി ആണല്ലോ ഇപ്പൊ വീണ്ടും ഈ വഴിക്ക്. എന്തായാലും വന്നതില്‍ സന്തോഷം ട്ടോ
ഒഴാക്കാന്‍: നന്ദി മാഷെ
രഘു മാഷെ : പിന്നെ പുപ്പുലിയാ ഇടയ്ക്ക് മുതുകുളം വഴി ഒന്ന് കറങ്ങു 'പുതിയ ബൈക്കില്‍ ആളെ കാണാം
ആഷ്ലി: അത് ഒരു നല്ല ഐഡിയ ആണ് ട്ടോ.. നന്ദി
ചാത്താ : നന്ദി
അനോണി ചേട്ടാ : അഭിപ്രായത്തിനു നന്ദി. പക്ഷെ സ്വന്തം ഐടിയില്‍ വന്നു പറയാമായിരുന്നു എന്ത് തന്നെ ആയാലും.
നന്ദന: ശരിക്കും എഴുതി വന്നപോ അറിഞ്ഞില്ല നീളം കൂടി പോയത്.. വായിക്കുമ്പോ നീളം കൂടിയതായി ഫീല്‍ ചെയ്യുനുണ്ടോ.. ?
എഴുത്ത് കാരി ചേച്ചി : നന്ദി ട്ടോ
കരീം മാഷെ : ആരാ പാറ്റ ?
കുഞ്ഞൂസ്: ശരിക്കും ഞാന്‍ മുതുകുളം അല്ലാട്ടോ.. രാമപുരം ആണ്. മുതുകുളം തൊട്ടു അടുത്താ. പിന്നെ പഠിച്ചതൊക്കെ കായംകുളത്താ.. മുന്‍പത്തെ പോസ്റ്റുകളില്‍ ഒക്കെ എഴുതിട്ടുണ്ട്.. കായംകുളം വിശേഷം. അവിടെ എവിടെയാ ?
മനോജേ : നന്ദി
റാംജി : ഞാനും മറക്ക്കില്ല..
മനോരാജ് : താഴെ ഹാഷിം പറഞ്ഞത് പോലെ അത് 'കുട്ട്യോളെ' എന്നാ... കെട്ട്യോളെ എന്നല്ല.. ഇഷ്ടയെന്നറിഞ്ഞതില്‍ സന്തോഷം
വിനുവേട്ടാ: രാമേട്ടന്‍ വേലയുധേട്ടന്റെ ഒരു സ്റെപ് മുകളില്‍ കേറി നില്‍ക്കും.. സത്യം
ധ്രുവം ചേട്ടാ: ചൂണ്ടി കാട്ടിയെ ഒരു പോയിന്റ് ആണ് ട്ടോ. പക്ഷെ കോണോടു കോണ്‍ എന്ന് ഞന്‍ ഉദേശിച്ചേ.. ഒരു ഡിസില്‍ നിന്ന് നീളത്തില്‍ മറ്റേ സൈഡ് അങ്ങനെയാ.. ശരിയല്ലേ ?
മിനി ടീച്ചറെ: നന്ദി .. കുടിയന്മാരെയല്ലേ എളുപ്പം പറഞ്ഞു വയ്ക്കാന്‍ കഴിയുക . അത്രയ്ക്കുണ്ടല്ലോ മാനറിസം
നന്ദന്‍ : അരം പ്ലസ് അരം കിന്നരം എന്ന് കേട്ടിടില്ലേ. അത് പോലെ ആ സംഭവം. അനീഷ് എന്ന് പേര്. അസുര ജന്മം എന്ന് പറയാം .. ഹിഹി
ഞാന്‍ എഴുതണം എന്നു ഉദ്ദേശിച്ച എല്ലാ അഭിപ്രായങ്ങളും എനിക്ക് മുന്നെ വന്നവര്‍ പറഞ്ഞിട്ടു പോയി അതു കൊണ്ട് മുന്നില്‍ കിടക്കുന്നു 37 കമന്റിന്റെയും ചേര്‍ത്ത് വായിക്കുക.. ചുരുക്കത്തില്‍ രാമേട്ടനെ പെരുത്തിഷ്ടമായി. രാമേട്ടന്‍ കുക്കുവിനെ വെറുതെ വിടുകില്ല ഉറപ്പ്!
കണ്ണനുണ്ണി..
രസികൻ പോസ്റ്റ്..
കണ്ണനുണ്ണീ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ എല്ല പോസ്റ്റുകളും വായിച്ചിട്ടുണ്ട്. പിന്നെ ബഹുവ്രീഹി ഒരിക്കല്‍ എനിക്കു കമന്റെഴുതിയതുപോലെ കമന്റാനുള്ള സമയവും മുഹൂര്‍ത്തവും ഒക്കെ ഒത്തുകിട്ടാത്തതുകൊണ്ട് പലയിടത്തും അതു ചെയ്തില്ലെന്നെ ഉള്ളു.
ഒരു പോസ്റ്റിലെ ഒരു എതിരഭിപ്രായം തോന്നിയുള്ളു- കഥാതന്തുവിന് അതിനു തൊട്ടു മുമ്പ് മറ്റൊരിടത്തു വന്ന കഥയോട് ഒരു തരം സാമ്യം കണ്ടത്.
അടിപൊളി കണ്ണനുണ്ണീ....
കുട്ടിക്കാലത്തു മുതുകുളത്തുള്ള അപ്പച്ചിയുടെ വീട്ടിലേക്കു സ്ഥിരം പോയി വന്നിരുന്ന റൂട്ടിലാണല്ലോ ഈ തയ്യീക്കെഴക്കേലെ ചേട്ടൻ അർമാദിച്ചിരുന്നത്!
ആൾ ഒറിജിനൽ ആണെങ്കിൽ ഞാൻ കണ്ടിട്ടുണ്ടാവും തീർച്ച!
പാമ്പായി നടന്ന രാമേട്ടനെ പാമ്പ് കടിക്കുകയോ?
ചിത്രങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ കൊള്ളാം.
www.kathaakaaran.blogspot.com
പതിവുപോലെ വളരെ നന്നായി കണ്ണനുണ്ണീ..
കണ്ണനുണ്ണിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അറിയാതെ അങ്ങു ഒച്ചവെച്ചു ചിരിച്ചു പോകും.എന്നാലും ആ കെട്ട്യോളെ ആ രാജേഷ് ഇങ്ങനെ ആശിപ്പിക്കരുതായിരുന്നു.
കണ്ണാ .. ഉണ്ണീ ..
പെര്‍ഫെക്റ്റ് ! നോ മോര്‍ കമന്റ്സ്
മെഴുകുതിരി കത്തിച്ചതാരാണെന്നു മനസിലായി കണ്ണാ...
രസകരമായി എഴുതിയിരിക്കുന്നു കണ്ണനുണ്ണി.
വിശാലന്റെ കഥകളെ കോപ്പിയടിക്കല്ലെ...
ഈ കഥ വിശാലന്റെ ‘ ഗൂര്‍ഖ’ എന്ന കഥയുടെ അസ്സല്‍ കോപ്പിയാണ്..
മാണിക്യം ചേച്ചി : ശ്ശൊ അവരൊക്കെ എഴുതിയെ ഭാഗ്യം. അല്ലെങ്കില്‍ ഇതെല്ലം കൂടെ ചേച്ചി ഇവിടെ ഒന്നിചെഴുതുന്നെ ഒര്ത്തയാ .. ഹിഹി
ദീപു: നന്ദി
പണിക്കരേട്ടാ: യ്യോ സോറി ട്ടോ.. കമന്റ് ഒന്നും കാനന്ജോണ്ട് ഞാന്‍ കരുതിയെ ഇങ്ങട് വന്നിട്ട് കുറെ കാലം ആയിന്നാ...
"ഒരു പോസ്റ്റിലെ ഒരു എതിരഭിപ്രായം തോന്നിയുള്ളു" -> ഇത് ഏതാണെന്ന് പറയാമോ. തീര്‍ച്ചയായും അറിഞ്ഞു കൊണ്ട് സംഭവിച്ചതല്ല എന്ന് ഉറപ്പിച്ചു പറയാം. പക്ഷെ അത് കാണാന്‍ ഒരാഗ്രഹം.
ജയന്‍ ചേട്ടാ: കണ്ടിട്ടുണ്ടാവും തീര്‍ച്ച.. ആളിപ്പോഴും ഉണ്ട് അവിടെ ഒക്കെ കറങ്ങി നടക്കണുണ്ട്.
സമീര്‍: നന്ദി
റോസ് :അതെ അതെ ആന കൊടുത്താലും ആശ കൊടുക്കരുതാരുന്നു.
കൊല കൊമ്പന്‍ : നന്ദി മാഷെ
വിജിത : ആരാ ആരാ ? വിജിതെടെ വീട് അതിനടുതാരുന്നോ അപ്പൊ ?
ശിവ: നന്ദി മാഷെ
@ അനോണി : വ്യക്തമായ ധാരനയില്ലെങ്കില്‍ വെറുതെ ആരോപണം ഉന്നയിക്കരുത്.
അഥവാ അങ്ങനെ പറയണം എന്ന് തോന്നിയാല്‍ സ്വന്തം ഐ ഡിയില്‍ വന്നു പറയാനുള്ള 'നട്ടെല്ല്' എങ്കിലും മിനിമം കാണിക്കണം.
തല്‍ക്കാലം ഞാന്‍ എന്റെ അനോണി ഓപ്ഷന്‍ ക്ലോസ് ചെയ്യുന്നു.
ഇനി എന്തെങ്കിലും പറയുവാനുണ്ടെങ്കില്‍ സ്വന്തം ഐടിയില്‍ വന്നു പറയാം.
താങ്കള്‍ പറഞ്ഞത് കേട്ട് ഞാന്‍ വിശാലന്റെ 'ഗൂര്‍ഖ' എന്ന കഥ ചെന്ന് നോക്കി. ഇതാ ലിങ്ക്
http://kodakarapuranam.sajeevedathadan.com/2005/12/blog-post_22.html
സ്വബോധം ഉള്ളവരാരും ഇത് അതിന്റെ കോപ്പി ആണെന്ന് പറയും എന്ന് തോനുന്നില്ല.
മാത്രമല്ല, ഒരു പോസ്റ്റ് എഴുതാന്‍ എനിക്ക് അത്രയേറെ തരികിട കാട്ടേണ്ട കാര്യമില്ല എന്ന് എന്നെ അറിയുന്നവര്‍ക്കറിയാം.
കണ്ണനുണ്ണീ.. ഞാന്‍ വീണ്ടും വന്നു.. കസേര മാറ്റിയിട്ടോളാം എന്ന പ്രലോഭനം കൊള്ളാം..ഇപ്പോ വന്നത് ആ കസേരയുടെ ഉറപ്പ് നോക്കാനല്ല എന്തായാലും.. വിശാലന്റെ ഗൂര്‍ഖയുടെ കോപ്പിയാണെന്ന് പറഞ്ഞ മഹാനെ ഒന്ന് നമസ്കരിക്കാനാ..
എന്താ സംശയം കോപ്പി തന്നെ.. ബോബനും മോളിയും കോപ്പിയടിച്ചല്ലേ റാംജിറാവ് സ്പീക്കിംഗ് എടുത്തത് ? അല്ലെങ്കില്‍ ബൈബിള്‍ കോപ്പിയടിച്ചല്ലെ തലയിണമന്ത്രം എടുത്തത്? അപ്പോ ഇതും കോപ്പി തന്നെ...
അല്ലേ?
ആ സൈക്കിളില്‍ നിന്നും സെക്കന്‍ഡ് പേപ്പര്‍ ഇല്ലാതെ കൂപ്പുകുത്തിയത്
മൈലാഞ്ചി: അത് ശരിയാ...ബാലരമേലെ ഡിങ്കന്‍ കോപ്പി അടിച്ചല്ലേ ശക്തിമാന്‍ ഒന്ടാക്കിയെ ... ഹിഹി . എന്നാലും ആ കസേര വേണ്ടാന്നു പറയണ്ടാരുന്നു. ശ്ശൊ :( ആദിത്യ മര്യാദ കാട്ടിയെതാ..
പണിക്കരേട്ടാ : അക്കു ശരിക്കും ഉള്ള കഥാപാത്രം തന്നെയാ. ഞങ്ങടെ പഞ്ചായത്ത് പ്രസിടെന്റിന്റെ ( ജി എസ് പണിക്കര്‍ ) മോനായിരുന്നു. കഥയ്ക്ക് ചേരുന്ന രീതിയില്‍ ഇത്തിരി ഏച്ചു കെട്ട് ഒക്കെ നടത്തി എന്നല്ലാതെ .. സംഭവം നടന്നത് തന്നെയാ.
ഞാന്‍ കുറ്റം പറഞ്ഞതല്ല പക്ഷെ ഏകദേശം അതുപോലെ ഒരു തീം അതിനു തൊട്ടു മുമ്പു വായിച്ചുപോയി അതുകാരനം ഒരു സുഖക്കുറവനുഭവപ്പെട്ടു എന്നു മാത്രം
താങ്കളുടെയും അരുണ്‍ കായംകുളത്തിന്റെയും ഒരു സ്ഥിരം വായനക്കാരന്‍ തന്നെയാണ് കമന്റു താമസിച്ചാലും മനസ്സില്‍ എപ്പോഴും നിങ്ങള്‍ ഉണ്ട് ആശംസകള്‍
ഇത് വായിച്ചാ മിക്കവാറും ആ ലിസ്റ്റില്‍ കണ്ണനുണ്ണിക്കും ഒരു സ്ഥാനം ലഭിക്കും... തീര്‍ച്ച
കണ്ണനുണ്ണി പോസ്റ്റ് കലക്കി.കുക്കുവിന്‍റെ ആദ്യപടം പോരാട്ടോ, പക്ഷേ രണ്ടാമത്തെ കലക്കന്‍, ശരിക്കും രാമേട്ടന്‍.
(ഇക്കുറി കായംകുളത്ത് പോകുമ്പോള്‍ രാമപുരം വരെ ഒന്ന് പോകണം, ചുമ്മാതെ)
'കുടിയന്മാരുടെ അമീര്‍ഖാന്‍'
കണ്ണനുണ്ണി കൊള്ളാം :)
അനോണിയെ പരേതൻ രാമേട്ടനെകൊണ്ട് കണ്ണനുണ്ണി തെറിവിളിപ്പിച്ചതിനാലാകണം പോസ്റ്റിൽ അനോണി ശല്യം
:-)
രസകരം,ചിരിക്കാൻ കുറേയുണ്ട് പോസ്റ്റിൽ.
ഇത് ഒന്നാം തരം കോപ്പി അടി തന്നെ. ഒരു സംശയവും ഇല്ല.
ഈ പോസ്റ്റിലെ അതെ ലിപികള്‍ ആണ് വിശാലനും ഉപ്യോഗിചിരിക്കുനത്. ഫോണ്ട് കളര്‍ വരെ സെയിം. പല കുത്തുകളും, കോമകളും അതെ പോലെ, ഷേപ്പ് മാറ്റാതെ ഉപയോഗിച്ചിരിക്കുന്നു.
പിന്നെ, ആ ചിത്രങ്ങള്‍. അത് സ്പാനിഷ് രാജ്യക്കാരനായ ചിത്രകാരനും ശില്പിയും ആയ പാബ്ലോ പിക്കാസോ എന്ന ആളുടെ ക്യൂബിസം പടങ്ങള്‍ എടുത്തു ആംഗിള്‍ അങ്ങോട്ട് എങ്ങോട്ട് മാറ്റി വയല്‍ ആകിയിരിക്കുന്നു. അത്താണ് ഫസ്റ്റ് പടം.
Three Musicians എന്ന പടത്തിന്റെ ഇച്ച കോപ്പി ആണ് രണ്ടാമത്തെ പടം.
ആ പടങ്ങള്‍, ഇതാ...ഇവിടെ കാണാം.
http://en.wikipedia.org/wiki/File:Picasso_three_musicians_moma_2006.jpg
http://en.wikipedia.org/wiki/File:Picasso_Portrait_of_Daniel-Henry_Kahnweiler_1910.jpg
കണ്ണന്‍ ഉണ്ണി എത്രയും പെട്ടന്ന് ബ്ലോഗ് നിര്‍ത്തുക. കുക്കു വരയും.
(കൂട്ടത്തില്‍, കുമാരനും നിര്‍ത്താം.)
ഈശ്വരാ ഞാന്‍ കുത്തും കോമയും കോപ്പി അടിച്ചത് വരെ കണ്ടെത്തിയോ..എനിക്കിനി ജീവിക്കണ്ട.
വിശാലേട്ടന്‍ എങ്ങാനം അറിഞ്ഞാല്‍ കേസ് കൊടുക്കും ഇനി. ആള്‍ടെ കോമ്മ അടിച്ചു മാറ്റിന് പറഞ്ഞ് :(
അപ്പൊ കുക്കുവും ഈ പടം ഒക്കെ നോക്കിയാനല്ലേ വരച്ചേ...ശ്ശൊ അതും കണ്ടു പിടിച്ചു
തെറി വിളിച്ചത് രംട്ടനനെലും പണി കിട്ടിയത് എനിക്കായല്ലോ..
ഈ അനോണി ചേട്ടനെ ഒന്ന് നേരില്‍ കണ്ടിരുന്നെങ്കില്‍... സത്യായും ഒരു ലഡ്ഡു വാങ്ങി കൊടുക്കാമായിരുന്നു
എന്താ ഒരു നിരീക്ഷണ പാടവം.
ജന്മം കൊണ്ട് കുടിയനാണെങ്കിലും കര്‍മ്മം കൊണ്ട് രമേട്ടനൊരു തയ്യല്‍ക്കാരനായിരുന്നു...
കലക്കി. :)
നന്നായിട്ടുണ്ട്
Janikkuvanne ramettanayittu janikkanam... Life kushalallee... Istam pole nadakkam... Evide ninnu venelum pattu padam... Areyum enthum parayam.. Evide venelum kidannurangam. Thonumpoo joli niruthi shappil pokam... Irakki vidunna vare vellam adikkam...
Pinne idakkokke arelum chila trophy okke tharum.. adu vangi veetil kondum vekkam.....
Nannayittunduu kanna.. Idu vayikumpol nammude auto binuneyaa orma varunne.. Allu full time pamp anelum vazhi kidakkillaa ade ullu vethyaaasam...
pakshee bangaloril oru 1 2 varsham munpu vareee idu polee pala ramettan marum odayilekku thalayum ittu kidanurangunnathuuu ravile oru sthiram kaazcha arunnuu..... cover chaarayam nirodikkum varee... :).... kukku padam nannayitunduu... color vene njangade kadennu vangichoo.. kannanteee pattil ezhuthikollamm :-)
നന്നായി എഴുതിയിരിക്കുന്നു ട്ടോ ..പ്രയോഗങ്ങള്‍ ഒക്കെ സൂപ്പര്‍ .കണ്ണനുണ്ണി , മൊത്തത്തില്‍ സംഗതി കലക്കി
daa ramettantae munnil chennu chadendaa... ramettan blog vayichu kaanumoo:-)
വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ആദ്യ പാരാ....
സൂപ്പര്‍
ഇതുപോലുള്ള രാമേട്ടന്മാർ ഞങ്ങളുടെ നാട്ടിലും ഉണ്ട്...
കഥ നന്നായിരിക്കുന്നു..
ആശംസകൾ...
രാമേട്ടനെ ഭാവനയില്‍ കാണാന്‍ സാധിച്ചു..നല്ല കഥ.
ആശംസകള്‍.
കഥയോ ലേഖനമോ എന്തുമാകട്ടെ എഴുതാനുള്ള കണ്ണനുണ്ണിയുടെ അ കഴിവു സമ്മതിക്കാതെ നിർവ്വാഹമില്ല....എന്തെങ്കിലും ഒരു കമന്റ് ഇട്ടാൽ അത് ഒരിക്കലും മനസ്സിനെ തൃപ്തമാക്കില്ല. താൻ മുന്നേറുക തന്നെയാണ്....പറയുകയാണെങ്കിൽ അവതരണരീതി പ്രയോഗങ്ങൾ, എല്ലാം എടുത്ത് പറയേണ്ടവ തന്നെയാണ്....എനിക്കങ്ങു വല്ലാതെ അങ്ങ് ഇഷ്ടപെട്ടു
പണിക്കരേട്ടാ: നന്ദി
കുരുത്തം കേട്ട ചെക്കാ : ചുമ്മാ കരിനാക്ക് എടുത്തു വളയ്ക്കല്ലേ
അരുണേ: എന്നാത്തിനാ ഷാപ്പില്‍ പോവാനോ അതോ രാമേട്ടനെ കാണാനോ
രഞ്ജിത്: നന്ദി
ഭായി: ഹഹ ചെലപ്പോ ആരിക്കും ന്നെ.. പക്ഷെ ആ അനോണി ഈ അനോണി തന്നെ ആണോ.. ?
വിശാലേട്ടന്റെ ഒരു കറ തീര്‍ന്ന ഫാന്‍ ആണെന്ന് തോനുന്നു ഈ അനോണി
കാക്കര: നന്ദി മാഷെ
ഡാ ഹാക്കെ : സത്യം പറ ഓടയില്‍ കിടന്നെന്നു പറഞ്ഞെ നിന്റെ കാര്യം തന്നെ അല്ലെ
കുട്ടാ : നന്ദി ഇന്ദു ട്ടോ
ദിലീപ്: നീയാ കണ്ണനുണ്ണി എന്ന് ഞാന്‍ പറയാം.. എങ്കില്‍
ചെലക്കാണ്ട് പോടാ : നന്ദി
വീ കെ : നന്ദി
വായാടി : നന്ദി
ഏറക്കാടന്‍ : ശ്ശൊ മാഷെ എനിക്ക് വയ്യ. ഞാന്‍ ദെ ഉത്തരത്തില്‍ ചെന്ന് മുട്ടി നില്‍ക്കുവാ.. ഹഹ
ഞാന്‍ വളരെ വളരെ വൈകിപ്പോയി..കമന്റ് ഇടാന്‍...
എഴുത്ത് അടിപൊളി ആയിട്ടുണ്ട്...
അല്ലാ എനിക്ക് ഒരു സംശയം ഇത്ര കൃത്യമായി കണ്ണനുണ്ണി എങ്ങനെ രാമേട്ടനെ ഫോളോ ചെയ്തു...കൂടെ ഉണ്ടായത് പോലെ ഉണ്ട് വിവരണം...;)
മാണിക്യം ചേച്ചി...രാമേട്ടന്‍ ഫസ്റ്റ് കണ്ണനുണ്ണി യെ ഓടിക്കും ..അത് കഴിഞ്ഞേ എന്നെ നോക്കു...
അരുണ്‍ ചേട്ടാ ആദ്യത്തെ പടം അത്ര ശെരി ആയില്ലാ അല്ലേ..എനിക്ക് തോന്നിയിരുന്നു:(..
പിന്നെ രണ്ടാമത്തെ പടം കുറച്ചു ഒപ്പിക്കാം;)..
ക്യാപ്റ്റന്‍ എന്നാലും പിക്കാസോ ..ഹി..ഹി..വിക്കി മൊത്തം സെര്‍ച്ച് ചെയ്തോ.:D.. എനി കോപ്പിറൈറ്റ് ടാഗ് ഇടാം ചിത്രത്തില്‍
എന്റെ അഭിപ്രായത്തില്‍ ആളൊരു പാവമാണ് അങ്ങേരോട് ഇതുചെയ്തത് ശരിയായില്ല... അയ്യപ്പ ബൈജു അനശ്വരമാക്കുന്നത് രാമേട്ടനെപോലുള്ളവരുടെ മാനറിസങ്ങളെയാണ്. എല്ലാ നാട്ടിലുമിണ്ടാകും ഇതുപോലെ ചില രാമേട്ടന്‍മാര്‍ യാഥാര്‍ത്ഥത്തില്‍ ഇവരിത്തിരി ശല്യക്കാരാണെങ്കിലും പഞ്ചപ്പാവങ്ങളാ...
വായിച്ചു തീര്‍ന്നപ്പോള്‍ ഒരു നൂറടിച്ച പ്രതീതി.
സംഭവം തലയ്ക്ക് പിടിച്ചു.
ചിലയിടത്ത് ചിരിച്ചു, ചിരിപ്പിച്ചു..
നല്ല എഴുത്ത്..
ഒഴുക്കോടെ വായിക്കാം..
നല്ല പോസ്റ്റ്...
നല്ല പ്രയോഗങ്ങൾ, ശരിക്കും ചിരിപ്പിച്ചു.
:)
:) നന്നായിട്ടൂണ്ട്. നല്ല ഒഴുക്കോടെ വായിച്ചു രസിച്ചു,
ചിത്രങ്ങള്‍ വളരെ നന്നായി, പ്രത്യേകിച്ച് ആദ്യ ചിത്രം
കണ്ണനുണ്ണി,
ഓരോ വരിയും ചിരിപ്പിച്ചു കേട്ടോ. പ്രത്യേകിച്ചും ആദ്യത്തെ പാര. മുതുകുളം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തെയും അവിടുത്തെ ആസ്ഥാന കുടിയനെയും കുക്കു നന്നായി ചിത്രീകരിച്ചു. ഇതുവരെ വന്നതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്.
കണ്ണാ രാമേട്ടന്‍ അലക്കി പൊളിച്ചു.നല്ല രസമുണ്ട്
രാമേട്ടൻ ശരിക്കും രസിപ്പിച്ചു...
രാമേട്ടനെ പോലെ ഒരാള്‍ എന്‍റെ നാട്ടിലുമുണ്ട്. പത്മനാഭന്‍. പേര് പോലെ തന്നെ ഫുള്‍ ടൈം താമര
അത്മകഥ എഴുതി തുടങ്ങിയതില്‍ സന്തോഷം കണ്ണനുണ്ണി.നന്നായിട്ടുണ്ട്..അവസാന ഭാഗം സത്യത്തില്‍ നിന്നു വ്യതിചലിച്ചു.ഭാര്യയും മക്കളും വന്ന പോര്‍ഷന്‍
ramanunni)* nice....
കണ്ണനുണ്ണീ..സംഭവം കിണ്ണനുണ്ണീ.....സസ്നേഹം
വായിക്കാൻ വളരെ വൈകിപ്പോയി കണ്ണനുണ്ണീ
നന്നായിരിക്കുന്നു.
കണ്ണാ!
കുറച്ചു വയ്കി പോയി.
കൊള്ളാട്ടോ രാമേട്ടന്റെ കുടി കഥ. രസായിട്ടുണ്ട്!
പുഴുങ്ങാന്‍ ഇട്ട കപ്പ എന്തായോ എന്തോ??
നല്ല എഴുത്ത്!!
പുഴുങ്ങാന്‍ ഇട്ട കപ്പ എന്തായോ എന്തോ??
നല്ല എഴുത്ത്!!
പുഴുങ്ങാന്‍ ഇട്ട കപ്പ എന്തായോ എന്തോ??
നല്ല എഴുത്ത്!!
:)
ramettan adipoli ...
തയ്യില്‍ കിഴക്കതില്‍ എന്നത് എന്‍റെയും വീട്ടു പേരാണേ... ആകെ നാണക്കെടയല്ലോ.. :) :)
കഥ കലക്കി,.. :) :)
ഗ്രാമത്തിന്റെ നൈര്‍മല്യം നിറഞ്ഞ പോസ്റ്റ്,
രാമേട്ടന്‍ അതോടെ നന്നായോ ആവോ??
പിന്നെ ചിത്രങ്ങള്‍ കഥയോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നു.
paavam ramettan.............
really funny...........
ശരിക്കും മെഴുകുതിരി കത്തിച്ചത് മാധവിചേച്ചിയല്ലേ ? നല്ല അവതരണം.
Congrats for writer
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net
http://i.sasneham.net/main/authorization/signUp?
എന്റേയും,വിനുവേട്ടന്റേയും ബന്ധുവായ(തയ്യിൽ വീട്ടുകാർ) ഈ പരേതൻ രാമേട്ടനെ അന്ന് ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതാണെന്നാണെന്നാണെന്റെ ഓർമ്മ...!
ദെവട്യാ..ഭായ് ഇപ്പോൾ..?
ഉം...ന്തേയ്..എഴുത്തൊക്കെ വെച്ചുകെട്ടിയോ കണ്ണനുണ്ണീ..?! :)
Post a Comment