Wednesday, April 22, 2009

വേനല്‍ മഴ

രണ്ട ഒരു ഏപ്രില്‍ പകലിനെ നനയിച്ച് വിരുന്നെത്തിയ മഴ. വിരസമായ ഒരു സായാഹ്നത്തിനു പുതിയ നിറം കൊടുത്തു കൊണ്ട് ആര്‍ത്തു പെയ്യുന്ന മഴയെ നോക്കി ചില്ലിട്ട വാതിലിന് ഇപ്പുറം എത്ര നേരം നിന്നു എന്നറിയില്ല. ഇടയ്ക്ക് അകത്തേക്ക് പാളി വീഴുന്ന മഴത്തുള്ളികളുടെ തണുപ്പ്. അകത്തേക്ക് അടിച്ചു കയറുന്ന തണുത്ത കാറ്റിന്‍റെ സുഖമുള്ള തലോടല്‍ അല്‍പ നേരത്തെക്കെങ്കിലും എന്നെ ഈ നഗരത്തില്‍ നിന്നും എന്‍റെ നാട്ടില്‍ എത്തിച്ചു. പാടവും തൊടിയും കുളവും നിറച്ചു രാപകല്‍ തകര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ രൌദ്ര ഭാവം ഇല്ല എങ്കിലും, കാറ്റിന്‍റെയും , മൂടല്‍ മഞ്ഞിന്റെയും അകമ്പടിയോടെ വന്ന ഈ വേനല്‍ മഴയ്ക്ക്‌ നാട്ടിലെ മഴക്കാലത്തിന്ടെ മാധുര്യം.

തറവാട്ടില്‍ വെറുതെ പുതച്ചു മൂടി കിടന്നു ജനാലയിലൂടെ തൊടിയില്‍ മഴ പെയ്യുനതു കണ്ടിരുന്ന ഒരു കുട്ടിക്കാലം എല്ലാവരെയും പോലെ എനിക്കും സ്വന്തമായിരുന്നു. പുതുമഴയില്‍ ഓടില്‍ നിന്നും വീഴുന്ന മഴവെള്ളം പല ചാലിട്ടു മുറ്റത്തു കൂടെ ഒഴുകുമ്പോള്‍ അതിലൂടെ കടലാസുതോണി ഒഴുക്കിവിട്ടിരുന്നത് , ചക്ക ഉപ്പേരിയും പോക്കറ്റില്‍ ഇട്ടു കൊണ്ട് അടുക്കള വാതിലില്‍ ഇരുന്നു മഴ കണ്ടത് ,ചേച്ചിയോട് വഴി നീളെ വഴക്കിട്ടു കൊണ്ടു മഴ നനഞു കടയില്‍ പോയിരുന്നത്, അവ്യക്തം എങ്കിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപാട് ഓര്‍മ്മകള്‍ മനസിലൂടെ മിന്നി മാഞ്ഞു.പെയ്തു തീര്‍ന്ന മഴയുടെ നനവില്‍ തൊടിയില്‍ നട്ടിരിക്കുന്ന കപ്പയുടെ ഇടയിലൂടെ ഓടുമ്പോള്‍ മുഖത്തേക്ക് തെറിച്ചു വീഴുന്ന വെള്ളത്തുള്ളികള്‍ഓര്‍മ വന്നപ്പോള്‍ അറിയാതെ മുഖം തുടച്ചു.

പഠനത്തിന്‍റെയും പരീക്ഷകളുടെയും നിയന്ത്രണങ്ങളില്ലാതെ പറന്നു നടക്കാവുന്ന മധ്യവേനലവധിക്കാലത്ത് ക്ഷണിക്കപെടാത്ത അതിഥിയായി കടന്നെത്തുന്ന വേനല്‍ മഴ ഇടയ്ക്കെങ്കിലും എന്നെ അലോസര പെടുത്തിയിരുന്നു മുന്‍പ്. കണികൊന്നയിലെ പൂക്കള്‍ എല്ലാം തല്ലികൊഴിക്കുന്ന തെമ്മാടി മഴയോട് ഒത്തിരി ദേഷ്യവും തോന്നിയിട്ടുണ്ട്‌ പലപ്പോഴും. പക്ഷെ ഇന്നീ കന്നഡ നാട്ടില്‍, നിരന്തരം ഒഴുകുന്ന നഗര തിരക്കിന്റെയും പാശ്ചാത്യ സംസ്കാരത്തെ നെഞ്ചോടു ചേര്‍ക്കുന്ന സമൂഹത്തിന്റെയും നടുവില്‍ ഈ വേനല്‍ മഴ എനിക്ക് ഏറെ പ്രിയപെട്ടതാവുന്നു. ഇനിയും നന്മയും നൈര്‍മല്യവും നഷ്ടപെട്ടിട്ടില്ലാത്ത നാടിന്റെ ഓര്‍മ പ്പെടുത്തലാവുന്നു . ഒരു നിമിഷമെങ്കിലും പുഴയും, കാവും, കുയിലുകളും കണികൊന്നയും , തെച്ചിയും, നന്ദ്യാര്‍വട്ടവും ഒക്കെ മനസ്സിനെ കുളിരണിയിക്കുംപോള്‍ ഈ മഴ തോരതെ, ഈ സായാഹ്നം ഇരുള്‍ വീഴാതെ ഇങ്ങനെ നിന്നെകില്‍ എന്ന് വെറുതെ എങ്ങിലും ഒരു നിമിഷം ആശിച്ചു പോവുന്നു.

കാട് കയറിയ ചിന്തകളില്‍ നിന്നും മടങ്ങി എത്തിയപ്പോഴേക്കും മഴ പെയ്തു തോര്‍ന്നിരുന്നു. മൂടികെട്ടിയ ആകാശവും, നനഞ സിമെന്റ് ബെന്ഞും , വഴിയില്‍ വീണു കിടന്ന നനഞ്ഞ വാക പൂക്കളും ബാക്കിയാക്കി കൊണ്ടു ...

11 comments:

ഛരത് said...

നന്നായിട്ടുണ്ട്. എനിക്കു മഴ പെയ്യുമ്പോൾ സ്കൂൾ കാലം ഓർമ്മ വരും. പുത്തൻ ഉടുപ്പും ബാഗും,കുടയുമായി ഒക്കെ ജൂൺ മാസ്സത്തെ (മിക്കപ്പോഴും 2ആം തിയതി ആയിരിക്കും സ്കൂൾ തുറക്കുക)ആദ്യത്തെ സ്കൂൾ ദിവസ്സം. തകർത്തു പെയ്യുന്ന മഴയിൽ........ഒക്കെ നനഞ്ഞു ഒലിച്ച്.....

Anonymous said...

കണ്ണന്റെ ശൈലി മനോഹരമാണ്, ചിട്ടയും ലാളിത്യവും ഉള്ള ഒരു പ്ര്യത്യേക ശൈലി.ഇ ഒഴുക്കില്‍ കണ്ണന്‍ എഴുതിക്കോ എന്റെ ആശംസകള്‍

കണ്ണനുണ്ണി said...

ഉണ്ണി...ചരത്.. നന്ദി..

അരുണ്‍ കരിമുട്ടം said...

കണ്ണാ, നന്നായിരിക്കുന്നു, എന്ന് പറഞ്ഞാല്‍ പോരാ, മനോഹരം
ഇത് പോലെ വിഷു നഷ്ടപ്പെട്ട ഒരു പയ്യനാ ഞാനും

നിരക്ഷരൻ said...

ഉവ്വ് മാഷേ...

കണിവെക്കാന്‍ കുറച്ച് മഞ്ഞപ്പൂവ് എവിടെന്നെങ്കിലും കിട്ടുമോന്നറിയാന്‍ ഈ ഇംഗ്ലീഷ് കണ്ട്രിസൈഡിലെ പാതകളിലൂടൊക്കെ അലഞ്ഞപ്പോള്‍ ഇപ്രാവശ്യം ഞാനും കേട്ടു ആ തേങ്ങല്‍‍. സ്പിങ്ങ് അവസാനിച്ചതുകൊണ്ട് മഞ്ഞയെന്നെല്ല, എല്ലാത്തരം പൂക്കളും കൊഴിഞ്ഞുകഴിഞ്ഞിരുന്നു.

പ്രവാസികള്‍ക്ക് എന്നും ഇതൊക്കെ നൊസ്റ്റാള്‍ജിയ ആയിത്തന്നെ നില്‍ക്കും.

Lathika subhash said...

മോനേ,
ഞാന്‍ വൈകി.
നഷ്ടപ്പെട്ട വിഷുവിനെക്കുറിച്ച് നന്നായി എഴുതിയിരിയ്ക്കുന്നു.
ആശംസകള്‍!!!

കല്യാണിക്കുട്ടി said...

excellent narration...............
nostalgic aaya presentation...serikkum oru vishudinathil ethiya pole..........

Nandan said...
This comment has been removed by the author.
Nandan said...

കൊള്ളാം കണ്ണനുണ്ണി...നല്ല മഴ ഓര്‍മ്മകള്‍

Tomkid! said...

വളരെ നല്ല ഭാഷ.

ഒരു ശക്തനായ മലയാളം ബ്ലോഗറെ ഞാന്‍ താങ്കളില്‍ കാണുന്നു...

Sulfikar Manalvayal said...

ഈ സാഹിത്യ അസുഖം മുമ്പേ ഉണ്ടല്ലേ
നല്ല രസകരമായി കോര്‍ത്തിണക്കിയിരിക്കുന്നു
ആദ്യ പോസ്റ്റ് ഒന്ന് വന്നു നോക്കിയതാ . നല്ല വരികള്‍
ആശംസകള്‍

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...