Tuesday, July 14, 2009

വിജയ്‌ മോന്‍ സുന്ദരനായിരുന്നു

ന്ന് ഞാന്‍ തീരെ കുഞ്ഞായിരുന്നു ട്ടോ.. ഒന്നിലോ രണ്ടിലോ പഠിക്കുന്ന പ്രായവാ..... മൂത്ത മാമന്‍ അന്ന് ആദ്യമായി സ്കൂട്ടര്‍ എന്ന അത്ഭുത വസ്തു വീട്ടിലേക്കു കൊണ്ട് വന്ന ദിവസം. നല്ല ആപ്പിള്‍ പോലെ ചുവന്ന നിറമുള്ള ഒരു സുന്ദരന്‍ വിജയ്‌ സൂപ്പര്‍!! പേര് പോലെ തന്നെ ആളും സൂപ്പര്‍!!! തറവാട്ടില്‍ അന്ന് എന്തായിരുന്നു ഒരാഘോഷം.. എല്ലാവരും മുറ്റത്ത്‌ ഇറങ്ങി നിന്ന് അവനെ വരവേറ്റു.താക്കോല്‍ എരുവ അമ്പലത്തില്‍ കൊണ്ട് പോയി പൂജിച്ചു, ശുഭ മുഹൂര്‍ത്തം നോക്കി തേങ്ങയടിച്ചു ഫോര്‍മല്‍ ആയി 'വിജയ്‌ മോന്‍' സര്‍വീസില്‍ ജോയിന്‍ ചെയ്തു.

സൈക്കിളിനു അപ്പുറത്തേക്ക് ഒരു ഇരുചക്ര വാഹനം അപൂര്‍വമായി മാത്രം കണ്ടിരുന്ന ആ കാലത്ത്, വീട്ടിലും നാട്ടിലും 'വിജയ്‌ മോന്‍' ഒരു താരമായി മാറി...അവന്റെ 'ടര്‍ര്‍ര്‍.... ' ശബ്ദം നാട്ടുകാര്‍ക്ക് അസൂയയും വീട്ടുകാര്‍ക്ക് അഭിമാനവും ആയിരുന്നു. റോഡിലൂടെ പോവുന്ന കുട്ടികള്‍ ഗേറ്റിലൂടെ എത്തിനോക്കുന്നത് കാണുമ്പോ ഞാന്‍ ഓടി ചെന്ന് സീറ്റില്‍ കയറി ഹാന്‍ഡില്‍ പിടിച്ചു ഗമയില്‍ ഇരിക്കും.... "സ്കൂട്ടറിന്റെ മുകളില്‍ ഏതാ ഒരു കുട്ടി കുരങ്ങന്‍ ഇരിക്കണേ" .. എന്ന് ഒരീസം ഒരു വികൃതി വിളിച്ചു ചോദിക്കുന്നത് വരെ പതിവ് തുടര്‍ന്നു.


തറവാട്ടില്‍ അന്നെന്റെ രാജ വാഴ്ച കാലം ആയിരുന്നേ.. അമ്മയുടെ തറവാട്ടിലെ ഒരേയൊരു കുട്ടി സമയത്ത് ഞാന്‍ ആണ്....അത് കൊണ്ട് തന്നെ കൊന്ജിക്കാനും കളിപ്പിക്കാനും ഒക്കെ എല്ലാവരും ക്യൂ നിക്കണെ സമയാ... . സ്വാഭാവികമായി സ്കൂട്ടറില്‍ ഇടയ്ക്കിടയ്ക്ക് ഒരു കറക്കം എന്‍റെ അവകാശം ആയി മാറി. മാമന്‍ സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ സീറ്റില്‍ കയറിയിരുന്നു ഹാന്‍ഡില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ഇടയ്ക്ക് ഞാന്‍ സ്റ്റാന്‍ഡില്‍ ഇരിക്കുന്ന സ്കൂട്ടറില്‍ ഒറ്റയ്ക്കും സവാരി നടത്താറുണ്ട്‌..വൈകിട്ട് സ്കൂള്‍ വാന്‍ ഗേറ്റില്‍ വന്നു നിര്‍ത്തിയാല്‍ ഇറങ്ങി നേരെ ഒരു ഓട്ടം ആണ് ഷെഡ്ഡില്‍ ഇരിക്കണ ഫ്രണ്ട് ഇനെ കാണാന്‍. അവനെ സാധാരണ കുളിപ്പിക്കുന്ന ഞായറാഴ്ച ദിവസം എന്‍റെയും കുളി കിണറ്റുകരയിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു. എന്തിനേറെ പറയുന്നു വിജയ്‌ മോനും ഞാനും ഉറ്റ ചങ്ങാതിമാരായി മാറി.

മാമന് ഞങ്ങടെ ചങ്ങാത്തം അത്രക്കങ്ങട് ഇഷ്ടം ആയിരുന്നില്യട്ടോ. പക്ഷെ എന്നെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്‌താല്‍ കരഞ്ഞു കൂവി എല്ലാവരെയും അറിയിച്ചു അതൊരു അന്താരാഷ്ട പ്രശ്നം ആക്കി എടുക്കും എന്ന് അറിയാവുന്നതിനാല്‍,
."മോനെ നീ സ്കൂട്ടറില്‍ നിന്ന് ഇറങ്ങി മുറ്റത്ത്‌ പോയി കളിക്ക് കുട്ടാ....നല്ല കുട്ടിയല്ലേ.."
എന്ന് ഡിപ്ലോമാടിക് ആയി പറയുകയേ ചെയ്യൂ. പക്ഷെ ഞാന്‍ ആരാ മോന്‍...പാലസ്തീന്റെ സന്ധി സംഭാഷണങളോട് 'കല്ലി വല്ലി' എന്ന് പറയുന്ന ഇസ്രയേലിനെ പോലെ മാമന്റെ ഡിപ്ലോമസിക്ക് ഞാന്‍ പുല്ലു വില കൊടുക്കില്യ . .

അങ്ങനെയിരിക്കെ എന്തോ കാര്യം കൊണ്ട് ഒരീസം സ്കൂള്‍ നേരത്തെ വിട്ടു. വീട്ടിലെത്തിയ ഞാന്‍ നേരെ പടിഞ്ഞാറെ ഷെഡ്ഡിലെക്കു പാഞ്ഞു. സ്കൂട്ടര്‍ അവിടെ ഇല്ല!!. നേരെ അടുക്കള മുറ്റത്തേക്ക്‌ ഓടി.. അവിടേം ഇല്യ. കിണറ്റുകരയിലേക്ക്‌ ഓടി.. യുറേക്കാ....!! അതാ ഇരിക്കുന്നു.. കുളിച്ചു സുന്ദരകുട്ടപ്പനായി നമ്മുടെ കഥാനായകന്‍. വെള്ളം തോര്‍ന്നിട്ടില്ല...കഴുകി വെച്ചിട്ട് മാമന്‍ എവിടേക്കോ പോയതേ ഉള്ളു.
"മിസ്സ്‌ യു ഡാ..." എന്ന് പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാടി കയറി.
വെള്ളം വീണു കുതിര്‍ന്നുകിടന്ന കിണറ്റുകരയിലെ മണ്ണ് ചതിച്ചു. എന്റെ ചാട്ടത്തിന്റെ ആയത്തില്‍ സ്റ്റാന്ട് ഇളകി. സ്കൂട്ടറും ഞാനും ഏതോ പഴയ സിനിമയിലെ ജയനും സീമയും പോലെ, കെട്ടിപിടിച്ചു കൊണ്ട് അതാ കിടക്കുന്നു...നിലത്ത്!!! പക്ഷെ ഒരു വ്യത്യാസം മാത്രം. ഇത്തവണ സ്കൂട്ടര്‍ ആയിരുന്നു മുകളില്‍.

വലിയ വായില്‍ കാറി കൂവി കരഞ്ഞെങ്കിലും ഒരു ടോമ്മിയും( വീട്ടിലെ പട്ടി ) കേള്‍ക്കുന്നില്ല. സ്കൂട്ടറിനു അടിയില്‍ കാലു കുരുങ്ങിയതിനാല്‍ എണീക്കാന്‍ കഴിയണില്യ. എവിടെ ഒക്കെയോ നോവുന്നു. കരഞ്ഞു കൊണ്ട് കാലു വലിച്ചെടുക്കാന്‍ ശ്രമിച്ചു...നോ രക്ഷ. നൌ വാട്ട്‌ ടു ഡൂ? പാവം കണ്ണന്‍.

ഭാഗ്യത്തിന് അപ്പോഴേക്കും അമ്മൂമ്മയും മാമനും എവിടെ നിന്നോ ഓടി എത്തി. മാമന്‍ സ്കൂട്ടര്‍ പിടിച്ചുയര്‍ത്തി. അമ്മൂമ്മ എന്നെ പിടിചെഴുനെല്പിച്ചു. എവിടെയൊക്കെയോ നല്ല വേദന.കൈമുട്ടിലെ കുറെയേറെ തൊലി..റ്റാ..റ്റാ പറഞ്ഞു പോയിരിക്കുന്നു.പക്ഷെ നോവും നീറ്റലും ഒക്കെ സഹിക്കാം. എന്‍റെ ചങ്ക് തകര്‍ന്നു പോയത് മറ്റൊരു കാഴ്ച കണ്ടിട്ടായിരുന്നു. 'നിനക്കെന്തെങ്കിലും പറ്റിയോ മോനെ?' എന്നൊരു വാക്ക് പോലും ചോദിക്കാതെ മാമന്‍ അതാ സ്കൂട്ടറിന്റെ ചുറ്റും നടന്നു നോക്കുന്നു. പറ്റിയ മണ്ണൊക്കെ തൂത്ത് കളയുന്നു.വീണ്ടും കുളിപ്പിക്കുന്നു. ഈ സ്കൂട്ടര്‍ ആണോ അപ്പൊ ഇവിടുത്തെ കുഞ്ഞ്. എന്നെ ആര്‍ക്കും വേണ്ടേ . ഇന്നലെ കേറി വന്ന സ്കൂട്ടറിനെ കണ്ടപ്പോ അഞ്ച് ആറ് വര്‍ഷമായി... മാമാ.... ന്നു വിളിച്ചു പിറകെ നടന്ന എന്നെ മറന്നു.. ദുഷ്ടന്‍!!! സങ്കടം സഹിക്കാന്‍ കഴിയാതെ ഞാന്‍ പൊട്ടികരഞ്ഞു.

എന്തായാലും ഈ സംഭവത്തിനു ശേഷം വിജയ്‌ മോനോട് സ്നേഹം കൂടാതെ അല്പം പേടിയും ബഹുമാനവും ഒക്കെ വന്നുട്ടോ... ഒന്നുല്ലേ എന്നെക്കാള്‍ നാല് അഞ്ചു ഇരട്ടി ഭാരം അവനില്ലേ.. അതിന്‍റെ ബഹുമാനം കൊടുക്കണ്ടേ...എന്തിനാ വെറുതെ...കാലു മെനക്കെടുത്തുന്നെ. അല്ലെ ?

61 comments:

കണ്ണനുണ്ണി said...

വീണ്ടും പഴയ നല്ല ഓര്‍മ്മകള്‍ പൊടി തട്ടി എടുത്തതില്‍ നിന്ന് ഒരു കുഞ്ഞു പോസ്റ്റ്‌. എല്ലാവര്ക്കും ഇഷ്ടാവും എന്ന് കരുതുന്നുട്ടോ.ഇസ്തായാലും ഇല്യെലും മനസ്സില്‍ തോന്നുന്ന അഭിപ്രായം പറയണേ....

ചെറായി മീറ്റിനോടുള്ള എന്‍റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഈ പോസ്റ്റ്‌ ആ കൂട്ടായ്മയ്ക്കായി സമര്‍പ്പിക്കുന്നു. പങ്കെടുക്കാന്‍ കഴിയില്ല എന്ന് ഏകദേശം ഉറപ്പായി. എങ്കിലും അവിടെ എത്തിച്ചേരുന്ന എല്ലാവര്ക്കും എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുവാനുള്ള ഒരു നല്ല ദിവസം ആവട്ടെ എന്ന് ആശംസിക്കുന്നു.

രഘുനാഥന്‍ said...

ഉണ്ണീ..................... കലക്കി .........തേങ്ങ എന്റെ വക
സ്കൂട്ടര്‍ പുറത്തു വീണു ഉണ്ണിയുടെ ഉണ്ണി പൊട്ടാതിരുന്നത് ഭാഗ്യം...!!!!

ramanika said...

ഇത് പോലൊരു അനുഭവം സൈക്ലില്‍ നിന്നുണ്ടായിട്ടുണ്ട്
വിവരണം മനോഹരം !

ശ്രീ said...

വിജയ് മോന്റെ പെയിന്റ് പോയിരുന്നെങ്കില്‍ മാമന്റെ മറ്റൊരു മുഖം കൂടി അന്ന് കണ്ടേനെ... ;)

സംഭവം രസകരമായിട്ടുണ്ട്. :)

Ashly said...

:) Nice, enjoyed !

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:വിജയ് മോനുമായി പിന്നേം സ്നേഹം പ്രകടിപ്പിക്കാഞ്ഞത് നന്നായി. അമ്മാവന്റെ സ്നേഹം കുറഞ്ഞേനെ.

പ്രയാണ്‍ said...

തൊലി റ്റാ റ്റാ പറഞ്ഞത് കണ്ണനുണ്ണിടെ ആയത് നന്നായി അല്ലെങ്കില്‍ കാണായിരുന്നു.:)

കണ്ണനുണ്ണി said...

രഘുനാഥന്‍ ജീ: തേങ്ങയ്ക്ക് നന്ദി ട്ടോ.... അതെന്നെ..ഭാഗ്യായി...
ramaniga:സൈക്കിള്‍ ഇല്‍ നിന്ന് വീണതിനു കയ്യും കണക്കും ഇല്യ.. അത് കൊണ്ട് കൂട്ടത്തില്‍ variety ഉള്ള സ്കൂട്ടര്‍ അനുഭവം എഴുതിയതാ .. ഹി ഹി
ശ്രീ: ഹിഹി അതെയതെ.. മണ്ണില്‍ ആയതോണ്ട് പെയിന്റ് പോയില്യ...
ക്യാപ്റ്റന്‍: നന്ദി
കുട്ടിച്ചാത്തന്‍: ഹിഹി പക്ഷെ മാമന്റെ മക്കള്‍ revenge എടുക്കുന്നുണ്ട് ചാത്താ... എന്‍റെ വണ്ടിയുടെ പിറകില്‍ മാമന്റെ മൂത്ത മോന്റെ ഒരു സമ്മാനം ഉണ്ട്...കല്ല്‌ കൊണ്ട് നീളത്തില്‍ വരച്ചതാ... കൊരങ്ങന്‍
പ്രയാന്‍ ജി: ഹി ഹി..അതെ...പാവം ഞാന്‍

കുക്കു.. said...

അതാണ്‌ പറയുന്നത് സ്വതം ശരീരം നോക്കി യെങ്കിലും കൂട്ട് കൂടണം എന്ന്....ഒന്നുമില്ലേല്‍ നാല് അഞ്ചു ഇരട്ടി ഭാരം അവനില്ലേ...!!!


nice..as usual
:)

Anil cheleri kumaran said...

..പാലസ്തീന്റെ സന്ധി സംഭാഷണങളോട് 'കല്ലി വല്ലി' എന്ന് പറയുന്ന ഇസ്രയേലിനെ പോലെ..

അതു കലക്കി...

രസായിരിക്കുന്നു കുഞ്ഞുമനസ്സിലെ കാഴ്ചകള്‍.

Sukanya said...

കണ്ണനുണ്ണി, ഇങ്ങനെ എത്ര വീഴ്ചകള്‍ പറ്റിയിട്ടുണ്ട്? എന്നിട്ടും????????????. ഹ ഹ ഹ. അസ്സലായി, വീഴ്ചയല്ലട്ടോ, വിവരണം.

അരുണ്‍ കരിമുട്ടം said...

തലേക്കെട്ട് വായിച്ചപ്പോഴെ കഥ മനസിലായെങ്കിലും വിവരണം കലക്കി.പിന്നെ നര്‍മ്മമുള്ള വരികളും ഉണ്ടല്ലോ..
"സ്കൂട്ടറിന്റെ മുകളില്‍ ഏതാ ഒരു കുട്ടി കുരങ്ങന്‍ ഇരിക്കണേ" .. എന്ന് ഒരീസം ഒരു വികൃതി വിളിച്ചു ചോദിക്കുന്നത് വരെ ഈ പതിവ് തുടര്‍ന്നു.

Typist | എഴുത്തുകാരി said...

പോയതു സ്വന്തം തൊലി ആയതു ഭാഗ്യം. സ്കൂട്ടറിന്റെ ആയിരുന്നെങ്കില്‍‍ കാണായിരുന്നു മാമന്റെ സ്നേഹം!

വരവൂരാൻ said...

"സ്കൂട്ടറിന്റെ മുകളില്‍ ഏതാ ഒരു കുട്ടി കുരങ്ങന്‍ ഇരിക്കണേ"

ഇടക്കിടെക്ക്‌ ഇതേ ചോദ്യം എനിക്കിട്ടും പണിതിട്ടുണ്ട്‌..ഇഷ്ടായ്‌ ഈ പോസ്റ്റ്‌

സന്തോഷ്‌ പല്ലശ്ശന said...

അറിയാത്ത പിള്ളക്കു ചൊറിയുമ്പൊ അറിയും....
മാമന്‍ ഡിപ്ളോമസിക്കു പകരം അടിച്ചു തുടപ്പൊട്ടിക്ക്യാവേണ്ടിയിരുന്നത്‌....
കിക്കറിന്‍റെ കമ്പിയൊ വല്ലോം കൊണ്ടിരുന്നേല്‌ കാണായിരുന്നു പുകില്‌...
വികൃതി ചെക്കാ നാണല്ല്യേടാ നിനക്ക്‌...ന്നിട്ട്‌ ഞെളിഞ്ഞു നിന്നു പറയ്യാ എന്തോ വല്യ കാര്യം ചെയ്തപോലെ എന്‍റെ കൈയ്യിലെങ്ങാനും കിട്ടീര്‍ന്നെങ്കി ചന്തിയിലെ തോലെടുത്തേനെ....അധികപ്രസംഗി... കാന്താരി... (കാന്താരിക്കുട്ടിയെ അല്ല ട്ടൊ)

നിം പോരട്ടെ ബാക്കി...അടുത്തത്‌ മുന്‍പിലെ റോഡു പണിക്കു വന്ന റോളറിനടുത്ത്‌ ചങ്ങാത്തം കൂടാന്‍ പോയില്ലെ...ന്നിട്ടു വേണം.... ന്നെക്കൊണ്ടൊന്നും പറയിക്കണ്ട...ങ്‌ ഹാ.... :):):)

കണ്ണനുണ്ണി said...

കുക്കൂ: എന്‍റെ ഇളയ മാമന്‍ വാങ്ങിയത് ഒരു ബുള്ളറ്റ്‌ ആയിരുന്നു.. എന്തായാലും അപ്പോഴേക്കും ഞാന്‍ കുറച്ചു കൂടെ വളര്‍ന്നിരുന്നു. വിജയ്മോന് പകരം അതെങ്ങണം വീണാല്‍ ഉള്ള കര്യോന്നോര്‍ത്തു നോക്കിയെ.. ഹി ഹി

കുമാരന്‍ ജി: നന്ദി, ഹി ഹി :)
സുകന്യ: വീഴ്ചകള്‍ എണ്ണാന്‍ തുടങ്ങിയാല്‍ ഞാന്‍ കണക്കു മാഷാവും..എന്തായാലും ഓര്‍ത്തിരിക്കുന്ന വീഴ്ചകള്‍ ചിലതൊക്കെ എഴുതാം..
അരുണേ: നന്ദി, ഇഷ്ടായിട്ടുണ്ടാവും ലോ .. ല്ലേ.....
എഴുത്തുകാരി ചേച്ചി : ഹി ഹി അതെയതെ എന്‍റെ തൊലി ആയോണ്ട് ഞാന്‍ എന്നോട് മാത്രം സമാധാനം പറഞ്ഞ മതിയല്ലോ...
വരവൂരാന്‍: നന്ദി.. ഹി ഹി മാഷ് ചുള്ളനല്ലേ.. ആരാ പറഞ്ഞെ കുരങ്ങന്‍ എന്ന് :)

സന്തോഷേട്ടാ : ഹി ഹി റോഡ്‌ റോളറിന്റെ കഥ എപോഴെന്കിലും എഴുതാം...അല്ലന്നേ.. ഞാന്‍ എന്ത് തെറ്റ ചെയ്തേ..ഒരു സഹജീവിയുമായി friendly ആയതോ.. സ്കൂട്ടര്‍ ആണേലും വിജയ്‌ മോനും ഒരു ജീവിയല്ലേ :)

siva // ശിവ said...

രസകരം ഈ കുറിപ്പ്....പണ്ട് എന്റെ വീടിലും ഒരു വിജയ് സൂപ്പര്‍ ഉണ്ടായിരുന്നു.... ഇതൊക്കെ വയിക്കുമ്പോള്‍ ആ ദിനങ്ങളൊക്കെ ഓര്‍മ്മ വരുന്നു....

രാജീവ്‌ .എ . കുറുപ്പ് said...

കണ്ണപ്പാ നീ കരയണ്ട കേട്ടോ, നീ മാമന്റെ നമ്പര്‍ താ, ഇപ്പം ശരിയാക്കി തരാം.

പോസ്റ്റ്‌ കലക്കി, നര്‍മം ഒത്തിരി ഇഷ്ടമായി.

Areekkodan | അരീക്കോടന്‍ said...

കണ്ണാ....തൊലി റ്റാറ്റ പറഞ്ഞപ്പോള്‍ ഒരു ചുവന്ന വെള്ളം വന്നിരുന്നോ?(അത്‌ സ്കൂട്ടറിന്റെ പെയ്ന്റ്‌ പിടിച്ചതാന്ന് കരുതി അല്ലേ?)

vishnu said...

കണ്ണാ വീഴ്ച അടിപൊളി. ഇനിയും വീഴണേ
വീഴുമ്പോള്‍ എഴുതാനും മറക്കണ്ട :)

Anonymous said...

valiya vaayil kaarikoovi
karanjittum ,anchaaruvarsham maamaa
ennu vilichu pirake nadanna paavam
'kannappanunni'ye maranna aa
maaman oru pakka dushtan thanne,
samsayamilla keto...
-geetha-

Sabu Kottotty said...

ഹ...
നന്നായെടോ....
നന്നായി ആസ്വദിച്ചു...

സൂത്രന്‍..!! said...

ഹ ഹ ഹ കുട്ടികുരങ്ങ്ന്‍

എന്റെ നാടും ഞാനും said...

HAI ITHU KALAKKI

കണ്ണനുണ്ണി said...

ശിവ: ആ വിജയ്‌ സുപെറിന്റെ ഫോട്ടോ ഒന്ടെന്കില്‍ ഇടാമായിരുന്നില്ലേ.. ശരിക്കും അതിപോ ഒരു പുരാവസ്തു ആയി
കുറുപ്പേ: ഹിഹി മാമന് കൊട്ടേഷന്‍ കൊടുക്കാന്‍ പോവണോ ? :)
അരീക്കോടാ: ഹിഹി ചോപ്പ് വെള്ളം വന്നാരുന്നു.. എഴുതി ഇല്യന്നെ ഉള്ളു
വിഷ്ണു: ഗ്ര്ര്ര്‍ ..ഇനിയും വീഴണം എന്നോ... :)
ഗീതേച്ചി : അതെന്നെ...ദുഷ്ടന്‍
കൊണ്ടോട്ടിക്കാരന്‍, സൂത്രന്‍, എന്റെ നാടും ഞാനും: ഹിഹി ....നന്ദി ട്ടോ

Calvin H said...

എന്നിട്ട് വിജയ് ക്കു വല്ലോം പറ്റിയോ? ;)

Anonymous said...

വിദൂരമാമൊരു മാരിവില്‍ വര്‍ണങ്ങള്‍
ഗതകാല സ്മൃതികള്‍ തന്‍ മര്‍മരങ്ങള്‍
പനിനീരില്‍ അലിന്ജോരാ വര്നാഭ സലഭങ്ങള്‍
കിനാക്കളില്‍ പടരുമ്പോള്‍ ഉതിരുന്ന സൌരഭ്യം

ഒരികല്‍ കൂടി നുകരുവാന്‍ അവസരം തന്നതിന് നന്ദി കണ്ണനുണ്ണി

dhooma kethu said...

വിദൂരമാമൊരു മാരിവില്‍ വര്‍ണങ്ങള്‍
ഗതകാല സ്മൃതികള്‍ തന്‍ മര്‍മരങ്ങള്‍
പനിനീരില്‍ അലിന്ജോരാ വര്നാഭ സലഭങ്ങള്‍
കിനാക്കളില്‍ പടരുമ്പോള്‍ ഉതിരുന്ന സൌരഭ്യം

ഒരികല്‍ കൂടി നുകരുവാന്‍ അവസരം തന്നതിന് നന്ദി കണ്ണനുണ്ണി

Sureshkumar Punjhayil said...

Athu nannayi... Oru bahumanamokke nallatha ketto...!

Manoharam, Ashamsakal...!!!

hi said...

കൊള്ളാം ...വിജയ്‌ മോന്‍ സുന്ദരനായിരുന്നു അല്ലെ

കണ്ണനുണ്ണി said...

കാല്‍വിന്‍ , സുരേഷ്കുമാര്‍, അബ്കാരി: ഇത് വഴി വന്നതിനു നന്ദി

ധ്രുവം ചേട്ടാ: ഒരുപാട് നാളുകള്‍ക്കു ശേഷം ഒരു നാല്‌ വരി വെറുതെ എങ്കിലും എഴുതുവാന്‍ എന്റെ പോസ്റ്റുകള്‍ കാരണമായി എന്നതില്‍ ഒരുപാട് സന്തോഷം... എന്ത് നല്ല വരികള്‍.... മുന്‍പ് എഴുതിയതൊക്കെ ഒന്ന് പെറുക്കി കൂട്ടി ഈ ബൂലോകത്ത് പങ്കു വെച്ച് കൂടെ

ആര്‍ദ്ര ആസാദ് / Ardra Azad said...

പാവം വിജയ് മോന്‍.... അവനൊന്നും പറ്റിയിലല്ലൊ....

താരകൻ said...

ഈ പോസ്റ്റ് കലക്കി..ആശംസകൾ

കാളിന്ദി said...

നല്ല പോസ്റ്റ്. എന്നിട്ട് ഇപ്പൊ പേടി മാറിയോ‌

OAB/ഒഎബി said...

വീണത് വിദ്യയാക്കാൻ വലിപ്പമില്ലാത്ത ഉണ്ണീ..
ഇനിയും വീഴുക...കല്ലീ വല്ലി. വീണ്ടും വീഴുക. ..

എന്നിട്ടെഴുതുക.
എങ്കിലല്ലെ ഞങ്ങൾക്ക് ചിരിക്കാൻ പറ്റൂ..

Sreejith said...

nice kannanunni .. nalla unnikkatha all the best

Bindhu Unny said...

വീണപ്പോ അറിഞ്ഞു അല്ലേ വിജയ്‌മോനെ സൂക്ഷിക്കണമെന്ന്?
ഇഷ്ടമായി ഈ ഓര്‍മ്മകള്‍ :-)

കണ്ണനുണ്ണി said...

ആര്‍ദ്ര ആസാദ്‌, താരകന്‍ : നന്ദി
കാളിന്ദി: ഇപ്പൊ ഞാന്‍ വളര്‍ന്നില്യെ..പേടി മാറാതെ ഇരിക്കുമോ...:)
OAB: ഹി ഹി അനുഭവ കഥ എഴുതാന്‍ വേണ്ടി എപ്പോഴും വീഴാന്‍ തുടങ്ങിയാല്‍ അദികം വീഴാന്‍ ഞാന്‍ ബാക്കി ഉണ്ടാവില്യ.. :)
ശ്രീജിത്ത്‌: നന്ദി
ബിന്ദു: ഹി ഹി ഒരു അടി കിട്ടിയാല്‍ അല്ലെ പഠിക്കൂ.. ഞാന്‍ ആരാ മോന്‍ :)

മാണിക്യം said...

എഴുതിയത് ഇപ്പൊഴാണെലും ആ കുഞ്ഞു മനസ്സ് കൈ മോശം വന്നില്ല എന്നു മനസ്സിലായി :)
നന്നായി എഴുതിയിരിക്കുന്നു ..
ബാല്യത്തിലെ ഓരോരോ വികൃതികളേ!!
എന്നും പുതുമ നഷ്ടപ്പെടാത്ത അമൂല്യമായ ഓര്‍മ്മകള്‍!!.

നന്മകള്‍ നേരുന്നു........

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

"അങ്ങനെയിരിക്കെ എന്തോ കാര്യം കൊണ്ട് ഒരീസം സ്കൂള്‍ നേരത്തെ വിട്ടു. വീട്ടിലെത്തിയ ഞാന്‍ നേരെ പടിഞ്ഞാറെ ഷെഡ്ഡിലെക്കു പാഞ്ഞു"

അങ്ങിനെ ഇഷ്ട്ടന്‍ സ്കൂളിലൊക്കെ പോയിട്ടുണ്ടെന്നു തെളിയിച്ചിരിക്കുന്നു.

Suмα | സുമ said...

കണ്ണപ്പോ 'പ്രയോഗങ്ങളൊ'ക്കെ കലക്കി...

ഞാന്‍ വരാന്‍ ഇത്തിരി വൈകിയ കാരണം പറയാനിള്ളതൊക്കെ ബാക്കിള്ളോരു പറഞ്ഞു കഴിഞ്ഞു... :-/

keraladasanunni said...

ഞാനും കൂട്ടുകാരന്‍ വേണുവും സ്കൂള്‍ വിട്ട് വരുമ്പോള്‍ ബാങ്കിന്‍റെ മുന്നില്‍ ഒരു സൈക്കില്‍ ഇരിക്കുന്നു. വേണു അതിന്‍റെ ഹാന്‍ഡില്‍ ബാറിലെ സ്വിച്ചില്‍ ഒന്ന് അമര്‍ത്തി. ഹോണ്‍ മുഴങ്ങി. വീണ്ടും വീണ്ടും ശബ്ദം ആസ്വദിക്കവെ അകത്ത് നിന്ന് ഒരാള്‍ ഇറങ്ങി വന്നു. വേണുവിന്‍റെ ചെവിയില്‍ ഒരു പിടുത്തം. ബാല്യത്തിലെ കൌതുകങ്ങള്‍ ഒര്‍ക്കാന്‍ പറ്റി.
palakkattettan

khader patteppadam said...

കണ്ണനുണ്ണിയുടെ നര്‍മ്മം! അങ്ങനെ ചില അനുഭവങ്ങള്‍ എനിക്കുമുണ്ട്. പക്ഷെ, നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിക്കുവാനുള്ള കഴിവില്ല.

കളി കാര്യമായ ഒരു സംഭവം ബൈക്ക് കാണുംപോഴൊക്കെ ഓര്‍മ്മ വരും. അതിലെ നായിക‍ പഴയ ഒരു 'രാജ്ദൂതാ'ണ്. അവള്‍ എന്നേയും വഹിച്ചുകൊണ്ട് ഒരു കല്ല്യാണത്തിനു പോവുകയായിരുന്നു. ആരുമില്ലാത്ത ഒരു വളവില്‍ വെച്ച് അവള്‍ ഞാന്‍ പോലും അറിയാതെ എതിരെ വന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സിനെ പ്രണയിച്ചു. സംഭവം ശുഭം . കാമുകന്‍ടെ ആലിംഗനത്തില്‍ അവളുടെ എല്ലുകള്‍ മുച്ചൂടും തകര്‍ന്നു. മുഖം പ്ലാസ്ടിക് സര്‍ജറിക്കു പോലും പറ്റാതായി.ഞാനൊന്നും അറിഞ്ഞില്ല,വലതു കൈയുടെ തോളെല്ലിന് ഒരു ചെറിയ ഫ്രാക്ചര്‍. അത്ര മാത്രം! പക്ഷേ,ഉമ്മ അന്നു പറഞ്ഞു : 'മോനിനി ആ കുന്ത്രാണ്ടം ഓടിക്കരുത്'. അതിനു ശേഷം ഞാന്‍ ബൈക്കിന്‍ടെ പിന്നിലേ ഇരുന്നിട്ടുള്ളു, മുന്നിലിരുന്നിട്ടില്ല.

നന്ദി കണ്ണനുണ്ണി, ആ ഓര്‍മ്മകള്‍ പങ്കു വെയ്ക്കാന്‍ അവസരം ഉണ്ടാക്കിത്തന്നതിന്.

വയനാടന്‍ said...

നല്ല ഓർമ്മ; രസകരമായിപറഞ്ഞിരിക്കുന്നു; ആശം സകൾ

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

മാണിക്യം ചേച്ചി : നന്ദി ,.... ശരിയാണ് ട്ടോ....കുട്ടിക്കാലം ഇപ്പോഴും പല നിറങ്ങളില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു... എനിക്ക് കേള്‍ക്കാനും പറയാനും ഒക്കെ ഇഷ്ടം ആണ് അന്നത്തെ കാര്യങ്ങള്‍ ഒക്കെ

ഗോപിക്കുട്ടാ: ഹി ഹി കാര്യം മനസ്സിലായി അല്ലെ...:)

സുമ: നന്ദി ട്ടോ...ശ്ശൊ എന്ത് പറ്റി വൈകിയേ... 10.10 ന്റെ ലിമിറ്റഡ് സ്റ്റോപ്പ്‌ മിസ്സ്‌ ആയോ
പാലക്കട്ടെട്ടാ: വന്നതിനു നന്ദി....ആ ഓര്‍മ്മകള്‍ ഒക്കെ പോസ്റ്റ്‌ ചെയ്യ് വായിക്കാന്‍ ഞങ്ങളൊക്കെ റെഡി
കാദര്‍: ആരാ പറഞ്ഞെ, അത്യാവശ്യം നരമ്മമം ഈ കമന്റില്‍ തന്നെ ഉണ്ടല്ലോ... ചുമ്മാ പോസ്റ്റു ന്നെ...
വയനാടന്‍: നന്ദി മാഷെ

Kasim Sayed said...

രസകരമായിട്ടുണ്ട്, ആശം സകൾ ...

abhi said...

ബൈക്കില്‍ നിന്ന് വീണു നല്ല പരിചയം ഉള്ളത് കൊണ്ട് അവസ്ഥ ഊഹിക്കാം...
പോസ്റ്റ്‌ കലക്കിയിട്ടുണ്ട് :)

raadha said...

കണ്ണനുണ്ണി, കഴിഞ്ഞ പോസ്റ്റില്‍ ഊഞ്ഞാലില്‍ നിന്ന് വീണു, ഇപ്പൊ ദാ സ്കുടെരില് നിന്നും .. വേഗം വേറെ എവിടെ നിന്നെങ്ങിലും കൂടി ഒന്ന് വീഴൂ... പുതിയ പോസ്റ്റ്‌ വരട്ടെ. :)

Rani Ajay said...

കണ്ണനുണ്ണി പണ്ട് ഞാനും ഇതു പോലെ എന്റെ അമ്മാവന്റെ ബജാജ്ല്‍ നിന്ന് വീണിട്ടുണ്ട് ..ഇതു വായിച്ചപ്പോള്‍ ഞാന്‍ ആ കാലം ഒക്കെ ഓര്‍ത്തു പോയി ... നല്ല പോസ്റ്റ്‌

പിരിക്കുട്ടി said...

hmmm
nannayippoyi...
athikam gama paadilla pillerkku ......

സബിതാബാല said...

ഹരിപ്പാടിന്റെ മാനം കാത്തു....

Sekhar said...

കലക്കി മാഷെ.

സബിതാബാല said...

അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പം പഠിക്കും എന്നൊരു ചൊല്ലുണ്ട്...

കണ്ണനുണ്ണി said...

സാക് : നന്ദി
അഭി: ഹിഹി എങ്കില്‍ അതൊരു പോസ്റ്റ്‌ ആക്കു
രാധ: ഇനിയും ഇനിയും വീഴുവാന്‍ കണ്ണന്റെ ജീവിതം പിന്നെയും ബാക്കി
റാണി: അതെയോ... വന്നതിനു നന്ദി, ഇനിയും വരണേ
പിരിക്കുട്ടി: ഹിഹി ഗമ കൂടെപ്പിറപ്പല്ലേ
സബിത, ശേഖര്‍,: നന്ദി

ബഷീർ said...

കണ്ണനുണ്ണീ . വീഴുകയാണെങ്കിൽ അമ്മാവന്റെ സ്കൂട്ടറിന്നു വീഴണമെന്നല്ലേ പറയാറ് . ..അതൊന്നും അറിയാത്ത മാമൻ ..കഷ്ടം !

നന്നായി കുട്ടി(കുരങ്ങ്)ക്കാൽ പരാക്രമങ്ങൾ :)

ബഷീർ said...

കുട്ടിക്കാലം കുട്ടിക്കാൽ ആയി മാറി. അതൊന്നു മറിച്ചിട്ട് വായിക്കുമല്ലോ. സ്കൂട്ടർ മറിച്ചപോലെ :)

ഉപാസന || Upasana said...

അമ്മാവന്‍ യെസ്‌ഡി വാങ്ങിയ കാലം, അമ്മ അതിനെപ്പറ്റി പറയാറുള്ളത്... എല്ലാം ഓര്‍മവന്നു.

“ഒരു” എന്നതും അതുപോലുള്ള ചില വാക്കുകളും ആവശ്യമുള്ളിടത്ത് മാത്രം ഉപയോഗിച്ചാല്‍ മതി.

ആശംസകള്‍
:-)
ഉപാസന

വശംവദൻ said...

നന്നായി ചിരിപ്പിച്ചു. ആശംസകൾ

കണ്ണനുണ്ണി said...

ബഷീറിക്കാ : അതെ അതെ മാമന്‍ മാറ് സ്കൂട്ടര്‍ വാങ്ങനെ തന്നെ അനന്തിരവന്മാര്‍ക്ക് വീഴാന്‍ വേണ്ടി അല്ലെ :)
വശംവ്ദന്‍: നന്ദി
ഉപാസന: നന്ദി മാഷെ.....ശരിക്ക് ഞാന്‍ ശ്രദ്ധിചിരുന്നില്ല അങ്ങനെ അആവര്‍ത്തനം വരുന്നത്.. ഇനി ശ്രദ്ധിക്കാം ട്ടോ...നന്ദി ചൂണ്ടി കാട്ടിയതിനു

T.A. RASHEED said...

hha.......hha....mattullavar marinju veezhumbol chirikkunnathu nammal malayaalikalkoru haramalle .....kannanunnieeeeeeee......ethaayaalum adutha veezhchakku vendi kaathirikkunnu .

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...