ആയിടയ്ക്കാണ് പട്ടാളത്തില്‍ ജോലി ചെയ്യുന്ന കൊച്ചച്ചന് നാട്ടില്‍ ലീവിനു ലാന്‍ഡ് ചെയ്യുന്നത്. കളര്‍ വെടിയുണ്ട ഉള്ള തോക്കും, റിമോട്ട് കൊണ്ട് ഓടിക്കുന്ന കാറും ഒക്കെ മേടിച്ചു കൊണ്ട് തന്നത് കൊണ്ടാവാം.. എനിക്ക് ആളെ ആദ്യേ ശരിക്കങ്ങട് ഇഷ്ടായി... കൊച്ചച്ചന്റെ കൂടെ ആണ് ഞാന്‍ ആദ്യായി വീടിനു അല്പം അകലെ ഉള്ള ബഷീറിക്കയുടെ പീടികയില്‍ പോവുന്നത്. കൊച്ചച്ചനും ബഷീറിക്കയും ബാല്യകാല സുഹൃത്തുക്കളാണ്. ആ സ്നേഹം കൊണ്ട് എപ്പോ പീടികയില്‍ ചെന്നാലും ഇക്ക എനിക്ക് നാരങ്ങ മിട്ടായി ഗിഫ്റ്റ് ആയി തരാറുണ്ട്. വേണ്ട എന്ന് വിനയം കൊണ്ട് പറയുമെങ്കിലും.. പറഞ്ഞു തീരുന്നതിനു മുന്‍പ് തന്നെ മിട്ടായി വാങ്ങി വായില്‍ ഇടുകയാണ് പതിവ് എന്നതിനാല്‍ ബഷീറിക്കായ്ക്കു ഓഫര്‍ പിന്‍വലിക്കാന്‍ ഒരിക്കലും അവസരം കിട്ടാറില്ല .
ഓ കുഞ്ഞല്ലേ... അത്രയ്ക്കുള്ള വിനയം ഒക്കെ മതിന്നെ .. അല്ലെ?
അങ്ങനെ ഇരിക്കെയാണ് ഒരീസം അമ്മ ഹരിപ്പാട് കാനറാ ബാങ്കില്‍ പോയി വന്നപ്പോ ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങികൊണ്ട് വന്നത്. കിട്ടിയപാടെ ഒരെണ്ണം വായിലും രണ്ടു മൂന്നെണ്ണം പോക്കറ്റിലും ആക്കി ഞാന്‍ മുറ്റത്തേയ്ക്ക് ഓടി.. അവിടെ അര മതിലില്‍ കാറ്റ് കൊണ്ട് കിടക്കുന്നു കൊച്ചച്ചന് ഹവില്‍ദാര്‍ മോഹനചന്ദ്രന് . എള്ളുണ്ട കണ്ടു മൂപ്പര് കയ്യ് നീട്ടി..
കാര്യൊക്കെ ശരിയാ ..എനിക്ക് തോക്ക് ഒക്കെ കൊണ്ട് തന്നു .. പക്ഷെ പട്ടാളക്കാര്‍ക്ക് ഇത്രെയ്ക്ക് എള്ളുണ്ട കൊതി പാടുണ്ടോ... ?
അതോണ്ട്...... , അതോണ്ട് മാത്രം.... ഞാന്‍ കൊടുത്തില്ല.. .
കൊച്ചച്ചന് സെന്റി അടിച്ചു കാണിച്ചു...
കല്ലി വല്ലി.. കണ്ണനോടാ കളി.... ആ മൂന്നു എള്ളുണ്ടയും ഞാന്‍ അവിടെ നിന്ന് തന്നെ തിന്നു. ബാക്കി കവറില്‍ ഉള്ളത് കൊണ്ടോയി ഒളിപ്പിച്ചു വെക്കുകയും ചെയ്തു...ഇനിപ്പോ ആരും ചോദിക്കില്യാല്ലോ.
ഞാന്‍ നയം വ്യക്തമാക്കിയതോടെ ചിറ്റപ്പന് ഒന്ന് മിണ്ടാതെ എഴുനേറ്റു ഷര്‍ട്ടും ഇട്ടു കൊണ്ട് പുറത്തേയ്ക്ക് പോയി..ഞാന്‍ ചേച്ചിയോടൊപ്പം കുട്ടിയും കോലും കളി പോസ്റ്റ് ലഞ്ച് സെഷന് ആരംഭിക്കുകയും ചെയ്തു .
പത്തു മിനിറ്റ് കഴിഞ്ഞില്ല , ദെ വരുന്നു പട്ടാളക്കാരന്. കയ്യില്‍ ഒരു പൊതി നിറയെ നാരങ്ങ മിട്ടായി.
ഡൈവിങ് ക്യാച്ചെടുത്ത കീപ്പറിനെ അനുമോദിക്കാന്‍ ഓടി ചെല്ലുന്ന ബൌളറെ പോലെ, കൈ രണ്ടും നിവര്‍ത്തി ഓടി ചെന്ന എന്നെ, തരിമ്പും മൈന്‍ഡ് ചെയ്യാതെ ചിറ്റപ്പന് അരമതിലില്‍ കയറി ഇരുന്നു നാരങ്ങ മിട്ടായി ഓരോന്നായി എടുത്തു കഴിക്കാന്‍ തുടങ്ങി. എള്ളുണ്ട സംഭവത്തില്‍ പകരംവീട്ടുകയാണ് എന്ന് മനസ്സിലായെങ്കിലും, പൊതിക്കുള്ളില്‍ ഇരുന്നു നാരങ്ങ മിട്ടായി എന്നെ മാടി വിളിച്ചുകൊണ്ട് ഇരുന്നതിനാല്‍ ആത്മാഭിമാനം മാറ്റി വെച്ച്, സോറി പറഞ്ഞോണ്ട് ചെന്ന് കയ്യ് നീട്ടി....
പക്ഷെ ദുഷ്ടന് ഒരെണ്ണം പോലും തന്നില്ല...
മനസ്സില്‍ പ്രതികാരം ആളിക്കത്തി..ഇതങ്ങനെ വിട്ടു കൊടുത്താല്‍ പറ്റില്ല... !
രണ്ടു ചുവടു പിന്നിലേക്കു മാറി..!
വലതു കാല് മുന്നോട്ടു വെച്ചു.!.
കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ചു..!
പിന്നെ ഒരോട്ടം ആയിരുന്നു....അത് അവസാനിച്ചത് ബഷീറിക്കയുടെ പീടികയിലും...
വൈകിട്ട് അച്ഛന് കാശ് തരും എന്ന് പറഞ്ഞു ഒരു പൊതി നാരങ്ങ മിട്ടായി വാങ്ങി... ഒരെണ്ണം അപ്പൊ തന്നെ വായിലിട്ടു. പ്രതികാരം അല്പം തണുത്ത പോലെ. തിരികെ വീട്ടിലേക്കു നടക്കുമ്പോഴാണ് ഒറ്റയ്ക്കാണ് ഇത്രെയും ദൂരം വന്നതെന്ന് ഓര്‍മ്മിച്ചത്.. പക്ഷെ പേടിയൊന്നും തോന്നിയില്യ..
തിരികെ വീടിന്റെ വേലിക്കല് എത്തിയപ്പോഴേ ഒരു പന്തികേട് തോന്നി... എല്ലാവരും വാതില്ക്കല് വന്നു നോക്കി നില്ക്കുന്നു...
അമ്മയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെ പോലെ...
പക്ഷെ കുറ്റം പറയാന്‍ ഒക്കില്ല..ഒറ്റ മോന് റോഡിലിറങ്ങി ഓടി വല്ല വണ്ടിയുടെം അടിയില്‍ പെട്ട് തീര്‍ന്നിരുന്നെങ്കില്‍..!... ..പാവം പേടിച്ചു പോയി കാണും
എന്തായാലും സിറ്റുവേഷന് ഒന്ന് തണുപ്പിക്കാന്‍ വേണ്ടി കൊച്ചച്ചന് ഒഴികെ എല്ലാവര്ക്കും ഓരോ നാരങ്ങ മിട്ടായി ഓഫര്‍ ചെയ്തു എങ്കിലും ചേച്ചി ഒഴികെ ആരും അത് വാങ്ങിയില്ല..
വീടിനകത്തേയ്ക്ക് കടക്കാന്‍ പടിയില്‍ കാലെടുത്തു വെച്ചപ്പോ ആണ് പുറകില്‍ നിന്ന് പിടി വീണത്..
ആരാണെന്നു ആദ്യം മനസ്സിലായില്യ...
കൈ രണ്ടും കൂട്ടി പിടിച്ചു.. വായുവിലേക്ക് ഉയര്‍ത്തിയത് മനസ്സിലായി..
പിന്നെ അറിയുന്നത്.. തുടയില്‍.. മിശ്രചാപ്പ് താളത്തില്‍ പതിയുന്ന പുളിങ്കമ്പിന്ടെ തലോടല്‍ ആണ്...
തകിട... തക..ധിമി...
ഒരു താളവട്ടം പൂര്‍ത്തിയാക്കി താഴെ നിര്‍ത്തിയപ്പോ ആണ് മനസ്സിലായത്....അച്ഛന് ആണ്.
ഞാന്‍ എന്ത് തെറ്റാ ചെയ്തേ? ആദ്യം പോയി മിട്ടായി വാങ്ങിയതും എനിക്ക് തരാതെ ഇരുന്നതും കൊച്ചച്ചന് അല്ലെ. പട്ടാളക്കാരന് ആയോണ്ട് പേടിച്ചു അച്ഛന് മൂപ്പരെ ഒന്നും ചെയ്തില്ല...
ഇടയ്ക്ക് ബഷീറിക്കയുടെ പീടികയില്‍ പോയി പടക്കവും നെയിം സ്ലിപ്പും വാങ്ങാറുണ്ട് ചേച്ചി... ആരും തല്ലുന്നത് കണ്ടിട്ടില്ല..
ഇപ്പൊ ദെ ഞാന്‍ വാങ്ങിക്കൊണ്ടു വന്ന മിട്ടായി എല്ലാവര്ക്കും കൊടുക്കുക വരെ ചെയ്തു.. എന്നിട്ടും ചന്തുവിന് തല്ലു മാത്രം ബാക്കി...
എന്റെ കണ്ണുകള്‍ നിറഞ്ഞു വന്നു....
എന്തിനാണാവോ ദൈവം ഈ അച്ചന്മാരെ സൃഷ്ടിച്ചേ...
ആരോടും ഒന്നും മിണ്ടാതെ തെക്കേ തൊടിയിലെ ചെമ്പോട്ടിയുടെ ചോട്ടില് പോയിരുന്നു കരഞ്ഞു... സോപ്പിടാന്‍ വന്ന അമ്മയെയും അമ്മൂമ്മയെയും .. ചെമ്പോട്ടിക്ക എറിഞ്ഞു ഓടിച്ചു പ്രതിഷേധം അറിയിച്ചു. ഒടുവില്‍ സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയ്ക്ക് പുറത്ത് ഇരിക്കാന്‍ അത്ര ധൈര്യം പോരത്തത് കൊണ്ട് ചേച്ചി കൊണ്ട് തന്ന കട്ടന്‍ കാപ്പി കുടിച്ചു,വൈകിട്ട് സമരം അവസാനിപ്പിക്കുംപോഴേക്കും ഞാന്‍ ഒന്ന് രണ്ടു കടുത്ത പ്രതിന്ജകള്‍ എടുത്തിരുന്നു...
1. തല്ലി കൊന്നാലും ഇനി റോഡിലിറങ്ങി ഓടാന്‍ കണ്ണനെ കിട്ടില്ല. (വെറുതെയെന്തിനാ അച്ഛന്റെ കയ്ക്ക് പണി ഉണ്ടാക്കുന്നേ)
2. ബഷീറിക്കയുടെ പീടിക അവിടെ ഉള്ളിടത്തോളം കാലം, വീട്ടില്‍ വരുന്ന പട്ടാളക്കാരെ എള്ളുണ്ട കാട്ടി പ്രകൊപിപ്പിക്കില്ല.
സംഭവം ഇങ്ങനെ ഒക്കെ ആണേലും.. രാത്രി... കിടക്കാന്‍ നേരം അച്ഛന് വന്നു ഒരു വലിയ പൊതി നാരങ്ങ മിട്ടായി കൊണ്ട് തന്നു സോറി ഒക്കെ പറഞ്ഞു ഞങ്ങള്‍ തമ്മിലുള്ള പെണക്കം മാറ്റിയാരുന്നുട്ടോ ..
പാവം അല്ലെ .. ഒന്നുല്ലേലും അച്ഛന് അല്ലെ.. ഇത്രേം നാരങ്ങ മിട്ടായി ഒക്കെ കൊണ്ട് തന്നില്ലേ..
കൂട്ട് കൂടിയേക്കാം ന്നെ.. അല്ലെ ?
69 comments:
അച്ഛന്റെ കയ്യിന്നു വാങ്ങിയ തല്ലിന്റെ കഥകള്‍ എഴുതാന്‍ തോടെങ്ങിയാ ഞാന്‍ പിന്നെ അത് മാത്രേ എഴുതനുണ്ടാവു.. തല്ലുകളില്‍ ഓര്‍മ്മയില്‍ നിക്കണേ ഒരു തല്ലാ ഇത്. അതോണ്ട് അത് ദെ എല്ലാരോടും പറയുന്നു.
അച്ഛനാണച്ഛാ അച്ഛന്!!!
:)
ഇത് ഞാന്‍ പെണ്ണുങ്ങളുടെ കഥ എഴുതുന്ന പോലെയാണെല്ലോ, കണ്ണനുണ്ണിയുടെ അടിക്കഥ(ഒരുപാട് ഉണ്ട് അല്ലേ?)
:)
നന്നായിരിക്കുന്നു.മിക്കവാറും എല്ലാവരും ഫെയ്സ്സ് ചെയ്ത ഒരു സന്ദര്‍ഭമാ ഇത്.
കണ്ണനുണ്ണി, നന്നായിരിക്കുന്നു.
nalla ormakal!
പട്ടാളം ചിറ്റപ്പന് (കൊച്ചച്ചന്) അന്ന് അങ്ങനെ ചെയ്തത് കൊണ്ട് ഞങ്ങള്‍ക്ക് നല്ല ഒരു കഥ കിട്ടി !! ഈ പോസ്റ്റ് ചിറ്റപ്പനെ കാണിക്കണേ ;-)
ഇത്ര കുഞ്ഞിലേ പ്രതികാരം ആളിക്കത്തിച്ച് ഒറ്റയ്ക്ക് കടയിലേക്കോടി ചെല്ലാന്‍ മാത്രം മിടുക്കോ.വെറുതെയല്ല പാവം അച്ഛന് മിശ്രചാപ്പ് താളത്തില്‍ തന്നെ പെരുക്കിയതൂ..:)
കുഞ്ഞിലെ കുസൃതി ഓര്‍മ്മകള്‍ വായിക്കാന്‍ നല്ല രസമുണ്ടു..ഇനിയും പോരട്ടെ..
.ഒറ്റയാണേല് ഒലക്കോണ്ട് തല്ലണംന്നാണ് ...അച്ഛനത്റിയാഞ്ഞത് നന്നായി....ഞങ്ങക്കിത് വായിക്കാന്‍ കിട്ടില്ലായിരുന്നല്ലൊ....:)
കണ്ണാ നന്നായിരിക്കുന്നു !!!!!!!!!!
അപ്പോള്‍ പണ്ട് അടി കുറെ..കിട്ടിയിട്ട് ഉണ്ട്..ല്ലേ....ഗുഡ്...:)
ഞാനും ഇതു പോലെ വാങ്ങിയിട്ടുണ്ട്...പക്ഷേ അത് അമ്മയുടെ കൈയ്യില്‍ നിന്നു ആണ്..അതൊന്നും ഓര്‍മ്മയില്ല :(...ഒന്നോ രണ്ടോ എന്ന് വെച്ചാല്‍ ഓര്‍മ്മിക്കുന്നതിനു കുഴപ്പം ഒന്നും ഇല്ല...;)അല്ലേല്‍ ബ്ലോഗ് ല്‍ പോസ്റ്റ് ചെയ്തിട്ട് നമ്മുക്ക് അടിപുരാണം competition വെയ്ക്കാമായിരുന്നു...
എപ്പടി..;)
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഒരോ കാരണമുണ്ട്ന്നു പറയും പോലെ അടി കിട്ടാനും ഓരോ കാരണവുമുണ്ട് അല്ലേ... കുക്കു പറഞ്ഞപോലെ അടി നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നതു കൊണ്ട് ഒരു അടിക്കഥാ മല്‍സരം വെയ്ക്കാന്‍ മാത്രം എന്റെ കൈയ്യിലും സ്റ്റോക്കുണ്ട്.
അടി പുരാണം കലക്കി. തലക്കെട്ട് കണ്ടപ്പോള്‍ അയ്യപ്പ ബൈജു ആണെന്ന് കരുതി.. ഇത് നമ്മുടെ ആരോമലുണ്ണിയുടെ വികൃതികള്‍ അല്ലേ?
ഓര്‍മ്മചെപ്പിലെ ഈ കുറിപ്പ് ഹൃദ്യമായി....ബാല്യകാലത്തേക്ക് തിരിച്ചുപോയി...
മോനെ കണ്ണാ, വളരെ നന്നായിട്ടുണ്ട് നിന്റെ എഴുത്ത്,എന്റെ കുട്ടിക്കാലവും ഓര്‍ത്ത് പോയി. ഞാന്‍ തല്ലെത്ര കൊണ്ടതാ :)
കുട്ടിക്കാലത്ത് കാണിച്ചു കൂട്ടിയ കുറുമ്പെല്ലാം ഓര്‍മ്മിപ്പിച്ചു.
എഴുത്ത് രസമായി, ട്ടോ
ഇപ്പോഴും സ്വഭാവത്തിന് വല്യ മാറ്റമൊന്നും ഇല്ല , അല്ലെ കണ്ണാ..
cheruppathil enikkumundaayirunnu ee joli
enikkarenkilum vallom thannillenkil avare kothippikkal...
allathe kannanunnyude pole chodhichaal kodukaathirunnittilla
നന്നായിട്ടുണ്ട്.
:)
കണ്ണനുണ്ണീ...കഥ നന്നായി..ഓർമ്മകളിലൂടെ ബാല്യത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമാക്കിത്തന്നതിനു നന്ദി!!!!
അരുണേ: അത് ശരിയാണ് ട്ടോ... എനിക്ക് അടി ഒരുപാട് കിട്ടിയത് കൊണ്ട് അടി കഥ കൊറേ എഴുതാന്‍ പറ്റി... പക്ഷെ എനിക്ക് മനസ്സിലാവാത്തത് അതല്ല. അരുണ്‍ മൂന്നു പോസ്റ്റ് ഇടുമ്പോ അതിലൊന്ന് ഏതേലും പെണ്ണിനെ കുറിച്ചാവും.. ( ശകുന്തള, ത്രയംബക, മന്ദാകിനി, ഉത്തര) എനിക്ക് അടി കിട്ടിയത് പോലെ ഇതും കരുതാമോ ?
പാചികുട്ടി , രമണിക,മുംബൈ മലയാളി : നന്ദി
വിഷ്ണു : പിന്നല്ലാതെ...
റോസ്: ഹിഹി അടി വാങ്ങുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ അങ്ങനാരുന്നു. :)
പ്രയാന്‍: അച്ചനറിയാന് വയ്യതോണ്ടാല്ല. ഞാനും ഇടയ്ക്കു പര്യുമാരുന്നു.. 'അച്ഛന് ഒന്നേ ഉള്ലെന്കില് ഉലയ്ക്കയ്ക്ക് അടിക്കണം' എന്ന്.
കുക്ക്, രഞ്ജിത്ത്: ഹിഹി അടികഥ മത്സരം ആണോ.. ഞാന്‍ തയ്യാര്‍ :)
ശ്രദ്ധേയന്‍ , അരീക്കോടന്‍,വാഴക്കോടന്‍ മാഷെ ,ശ്രീ : ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.. ഇനിയും വരണേ
ഉണ്ണി: അല്പം പോലും മാറ്റം ഇല്യ
പിരിക്കുട്ടി: ഞാനും കൊടുക്കുംന്നെ.. എള്ളുണ്ട പക്ഷെ exception ആ
വശംവഥന്‍, വീരു: നന്ദി
"മിശ്രചാപ്പ് താളത്തില്‍ പതിയുന്ന പുളിങ്കമ്പിന്ടെ തലോടല്‍ ആണ്...
തകിട... തക..ധിമി...
ഒരു താളവട്ടം പൂര്‍ത്തിയാക്കി താഴെ നിര്‍ത്തിയപ്പോ ആണ് മനസ്സിലായത്....അച്ഛന് ആണ്."
കുട്ടികളെ ആരെങ്കിലും തല്ലുന്നത് കണ്ടാല്‍ എനിക്ക് സഹിക്കില്ല. പക്ഷെ ഇതു വായിച്ചു ചിരിച്ചു പോയി.
വളരെ നന്നായിട്ടുണ്ട് ഈ തല്ലുപുരാണം.
ലളിതമായ ഭാഷ. വളരെ ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ടു എന്നു പറഞ്ഞതു കേട്ട് ഇനി പോയി തല്ലു വാങ്ങണ്ട കേട്ടൊ
അടിക്കഥ നന്നായി.ബഷീറിക്കയുടെ പീടിക ഇപ്പഴുമുണ്ടോ അവിടെ?
ഹോ വല്ലവനും അടി കിട്ടീത് വായിച്ച് രസിക്കാന്‍ എന്താ രസം...വേറെ ഇണ്ടാ ഈ ജാതി ഐറ്റംസ്??
ഇതിന്റെ നെക്സ്റ്റ് ഡേ അടി കിട്ടിയതിന്റെ റീസന്‍ പോരട്ടെ....
ഇത് വായിച്ചിരിക്കെ വലതു കൈ അറിയാതെ തുടയിൽ പരതുകയായിരുന്നു. പണ്ടത്തെ അടിയുടെ പാട് ഇപ്പോഴും മായാതെ കിടപ്പുണ്ടോന്ന് നോക്കീതാ..!
വളരെ നന്നായി വിവരണം.
എന്തിനാണാവോ ദൈവം ഈ അച്ചന്മാരെ സൃഷ്ടിച്ചേ...
അതു കലക്കി... നന്നായിട്ടുണ്ട്. കേട്ടൊ..
അടി...അടി..
നല്ല വിവരണം.
സുകന്യ: ചിരിക്കണ്ട...തല്ലു കിട്ടുമ്പോ പഠിച്ചോളും... ഹും :)
പണിക്കര്‍ മാഷെ : ഇനി തല്ലാന്‍ കണ്ണന് നിന്ന് കൊടുത്തിട്ട് വേണ്ടേ...
എഴുത്തുകാരി ചേച്ചി: ഉണ്ട് ഉണ്ട്... അതും ഒരു നൊസ്റ്റാള്‍ജിയ ആ
സുമേ: പള്ളിയില്‍ പറഞ്ഞ മതി...അടി കഥ നിര്‍ത്തി...:)
വി കെ: ഇഷ്ടായി എന്നറിഞ്ഞതില്‍ നന്ദി
കുമാറേട്ടാ : നന്ദി ട്ടോ
വേണു മാഷെ: നന്ദി
ormakalkku naarangamitaayiyude madhuram
alle kannaaaa ?
-geethachechi-
വളരെ നന്നായിട്ടുണ്ട് എല്ലാര്ക്കും ഉള്ളതുപോലെ എനിക്കുമുണ്ട് ഇത്തരത്തില്‍ ഉള്ള ഓര്‍മ്മകള്‍, ഇത് വായിച്ചതിലൂടെ ഞാനും എന്റെ കുട്ടികാലത്തിലേക്ക് പോയി , ഒത്തിരി നന്നായിട്ടുണ്ട്ട്ടോ ഇനിയും ഇത്തരത്തിലുള്ള രസകരമായ കഥകള്‍ പ്രതിക്ഷിക്കുവാണ്
സ്നേഹപൂര്‍വ്വം
അനുജന്
കണ്ണപ്പ മഹനേ എടാ നാണമില്ലേ നിനക്ക് നാരങ്ങാ മിട്ടയിക്ക് വേണ്ടി തല്ലു കൂടാന്‍, എങ്ങനെ നിന്റെ കൂടെ ഞാന്‍ കൂട്ട് കൂടും. ഒരു കാര്യം ചെയ്യ് ഒരു പൊതി നാരങ്ങ മിട്ടായി വാങ്ങി വാ, എന്നിട്ട് ആലോചിക്കാം ട്ടാ
കണ്ണാ നന്നായി ഈ ഓര്‍മകള്‍, ഒരു നാരങ്ങ മിട്ടായി നുണഞ്ഞ പോലെ. (പണ്ട് വിജയ് സൂപ്പര്‍ കേസില്‍ മാമ്മന്‍, ഇത്തവണ കൊച്ചച്ചന്, ടൂള്‍സ് എടുക്കട്ടെ)
ഹി ഹി ഉണ്ണീ പട്ടാളക്കാര്ക്കിട്ടൊരു കുത്താണല്ലോ..ഒരു പട്ടാളക്കാരന് എല്ലാം വായിക്കുന്നുണ്ട് കേട്ടോ..
പോസ്റ്റ് കൊള്ളാം
very lovely post..... :) liked it
നാരങ്ങ മിട്ടായിയും എള്ളുണ്ടയും ഒക്കെ കൂടെ ബാല്യത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോയി ശരിക്കും
കഥ വളരെ ഇഷ്ടമായി.
അഭിനന്ദനങ്ങള്‍!
അച്ഛനാരാ മോന്..
എന്തായലും പട്ടാളക്കാരോടു കളിക്ക്ല്ലെന്നു മനസ്സിലായില്ലേ..
ഓരോ പോസ്റ്റിനുള്ള വകുപ്പൊക്കുന്ന വഴിയേ...!
ഇത് ശരി അല്ല ട്ടോ. ആരൊക്കെ എന്തൊക്കെ ചെയ്താലും കുറ്റം ഇല്ല. കണ്ണന് മാത്രം അടി പ്രതിഫലം!
ദെ ഇപ്പൊ ഒന്ന് ഓടി പോയി എന്ത് മേടിച്ചു തിന്നാലും ആരും ഒന്നും പറയുന്നും കൂടി ഇല്ല. കലികാലം
തന്നെ. അല്ലെ ?
ഗീതേച്ചി: നന്ദി
വിഷ്ണു: അനിയാ....കേട്ട്ടപ്പോ വളരെ സന്തോഷം
ക്യാപ്റ്റന്‍,നന്ദന്, ആത്മ : നന്ദി
കുറുപ്പ് മാഷെ: ഒരു പാക്കറ്റ് നാരങ്ങ മിട്ടായി വാങ്ങി അങ്ങോട്ട് അയക്കനുണ്ട് ..പോരെ..:) റൂള്‍സ് ഇപ്പോഴേ എടുക്കണ്ട.. ഇനിം കുറച്ചു പേരുടെ കര്യോടെ എഴുതി കഴിയട്ടെ...
രഘു മാഷെ: ഇത് പോസ്റ്റ് ചെയ്യാന്‍ നേരം ഞാന്‍ മാഷ്ടെ കാര്യോം ഓര്ത്തരുന്നു.. മാഷിന് എള്ളുണ്ട എങ്ങിനെ.. കൊതിയുണ്ടോ ? :)
കിഷോര്‍: താങ്കളും പട്ടാളക്കരനാണോ?
കൊണ്ടോട്ടിക്കാരന്‍: സത്യം... :)
രാധ: പണ്ട് കുഞ്ഞിലെ ഇതാരുന്നു ന്നെ സ്ഥിരം പരിപാടി.. അടി കൊള്ളാന്‍ കണ്ണനും മിട്ടായി വാങ്ങാന്‍ രമ്യ ചേച്ചിയും :(
pavam kannan :-)....nalla post ketto..
വര്‍ഷ ഗീതമാനെന്നു പറഞ്ഞിട്ട് വര്‍ഷം മാത്രമേ ഉള്ളല്ലോ? ഗീതം ഇല്ലല്ലോ?
പിന്നെ ആ നാരങ്ങ മുട്ടായിയുടെ ഓര്‍മ്മകള്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
എന്നാലും പാവം കൊച്ചച്ചന്..ഒരു എള്ളുണ്ട എങ്കിലും കൊടുക്കാമായിരുന്നു...
കഥ കലക്കി ട്ടോ...
തല്ലുകൊള്ളിത്തരം ഒരു സീരീസ് ആയിട്ട് എഴുതാന്‍ പാകത്തിന് കൈവശം ഉണ്ടെന്നു തോന്നുന്നു ;)
എന്തായാലും കൊള്ളാം :D :D
ഓരോ പോസ്റ്റ് വരുന്ന വഴിയേ....!! :)
ബാല്യകാല നുറുങ്ങുകള്‍... നന്നായി അവതരിപ്പിച്ചു.
ചെകുത്താനെയും ബാധിച്ചു സാമ്പത്തിക മാന്ദ്യം .
ഇപ്പോള്‍ കുട്ടികളെ പ്രലോഭിപികുവാന് ഉള്ള സാധനങ്ങല്ക് എന്താണ് വില?
എന്നാലും അത്യാവശ്യം ഉള്ള സാധനങള് വാങ്ങാതെ കഴിയുമോ?
ഇന്ന് വാങ്ങിയ വസ്തുകള്‍ :
നാരങ്ങ മൊട്ടായി
എള്ളുണ്ട
കണ്ണന് ഉണ്ണിയുടെ ജീവ ചരിത്രം .
ഇതില്‍ കൂടുതല്‍ അപകടം അവസാനം വാങ്ങിയത് .
നന്നായി ട്ടോ കണ്ണനുണ്ണി
മൂത്ത മകന് മന്നുവിന്റെ കുട്ടിക്കാലത്ത് നിത്യം വൈകീട്ട് അവനെ മോപ്പാന്റെ പീടികയില്‍ കൊണ്ടുപോകും. മിട്ടായി വാങ്ങിക്കൊടുക്കും. ഒരു ദിവസം അവന് ആരും കാണാതെ ഒറ്റക്ക് പോയി. രണ്ട് കയ്യിലും സ്വര്‍ണ്ണവള, കഴുത്തില്‍ ചെയിന്‍,അരയില്‍ സ്വര്‍ണ്ണ അരഞ്ഞാണം. ധരിച്ചിരിക്കുന്നത് അരയില്‍ ഒരു കറുപ്പ് ചരട് മാത്രം. കിള പണീക്കിടെ ചായക്ക് പോയ ലക്ഷ്മണന് കുട്ടിയെ വീട്ടിലെത്തിച്ചു. ദൈവാധീനം. വാഹനങ്ങളൊന്നും തട്ടിയിട്ടില്ല. ആ സംഭവം ഓര്‍മ്മ വന്നു.
palakkattettan.
രാജി: മം പാവം കണ്ണന്.. :)
ടോംസ്: വരും ന്നെ ..നോക്കി ഇരുന്ന മതി :)
ത്രിശുര്‍ക്കാരന്‍: ഹിഹി കൊടുക്കാരുന്നു.. ഇനി പറഞ്ഞിട്ട് കാര്യം ഇല്യാലോ.
അഭി: കൊള്ളാം ...അത് ഒരു വല്യ ബുക്ക് അക്ക്കാന് പാകത്തിന് ഉണ്ട്
സന്തോഷേ : ഹിഹി
ഖാദര്‍ : നന്ദി
ധ്രുവം ചേട്ടാ : എന്റെ ജീവചരിത്രം പിള്ളേരെ ഒന്നും കാണിക്കരുത്.. അവരൊക്കെ കുരുത്തക്കേട് ആയി പോവും ന്നെ.. ഹിഹി
ഏട്ടാ : അങ്ങനെ ഒന്ന് രണ്ടു തവണ ഞാനും ഓടി പോയിട്ടുണ്ട്.. ഇപ്പൊ ഒര്കുംപോ രസം ആണെങ്കിലും ശരിക്കും അപകടം ആയിരുന്നു അതൊക്കെ
ഉഗ്രൻ പോസ്റ്റ്. അടിയുടെ ഓർമ്മകളും ഉഗ്രൻ
:)
ഇത്തരം അടിയനുഭവം ഏവറ്ക്കുമുള്ളതാണ്
പ്ക്ഷേ ഈ അവതരണഭംഗിയാറ്ക്കൊക്കെ
അഹിനാണ് കാശ്..കലക്കീട്ടിണ്ട്...
അല്ല ഇത്രേം അടി കിട്ടിയിട്ടും കണ്ണനെന്താ നന്നാവാത്തെ :P
അന്നത്തെ കുഞ്ഞു മനസ്സിന്റെ നൊമ്പരം മുഴുവന്‍ വാക്കുകളില്‍...
നിഷ്കളങ്കമായ ഈ ചിത്രങ്ങള്‍ ഹൃദ്യം തന്നെ
വായിക്കാന്‍ നല്ല രസമുള്ള post..
കണ്ണാ..
ഒരു തല്ല് കൊണ്ട് തന്നെ ബ്ലൊഗ് നിറഞ്ഞു!
ഒരു പാടു തല്ല് കിട്ടാര്ന്നത് ഭാഗ്യായീട്ടോ,അല്ലാംചാല്
ബൂലോഗത്ത് വല്യെ പരിമിത്യാവും..
എന്തായാലും,സംഗതി രസായീട്ടോ!
കുഞ്ഞുന്നാളത്തെ ചില ഓര്മകളങ്ങന്യാ,പാവം...
ഇത്രയെങ്കിലും ഓര്‍ത്തു വയ്ക്കാന്‍ പറ്റിയല്ലോ!
ഞാന്‍ പിന്നെ വളരെ നല്ല കുട്ടി ആയിരുന്നത് കൊണ്ട് കുട്ടിക്കാലത്ത് തല്ലൊന്നും കിട്ടിയിട്ടില്ല!
ha ha good....
വയനാടന്‍: നന്ദി
ബിലാത്ത്തിപട്ടണം : നന്ദി
വ്യാസ: പലരും പലവട്ടം ചോദിച്ച ചോദ്യവ അത്
ജ്വാല: ഇതിലെ വന്നതിനു നന്ദി
ജെന്ശിയ : നന്ദി
ഹരൂണ്‍: തല്ലു കൊണ്ട് ബ്ലോഗ് നിറയ്ക്കാന്‍ തന്നെയാ ഉദേശം...:)
പയ്യന്‍സ്: ഉവ്വ്...വെട്ടിലുല്ലോരോട് ചോദിച്ച അറിയാം...നല്ല കുട്ടിടെ ശീലങ്ങളൊക്കെ
nobody: നന്ദി
കണ്ണാ... നിന്റെ പ്രതിജ്ഞ കുറച്ചു കടുത്തതായി പോയി.. കഴിഞത് കഴിഞ്ഞു.. എല്ലാം നല്ല രസമുള്ള ബാല്യകാല ഓര്‍മകള്‍..
കണ്ണാ മിഠായിക്കഥ ഇഷ്ടായി...... അടി ഒരുപാടു വാങ്ങുന്ന ചന്തിയായിരുന്നു കണ്ണന്റേത് എന്നുറപ്പായി.... അതിന്റെ ഒരു ഫോട്ടൊ വേണ്ടിയിരുന്നു :):):) നാലുവയസ്സിലെ നാവിനിത്ര മൂര്‍ച്ചയും ശൌര്യവും വാശിയുമായിരുന്നേല്....അച്ചന് നിന്നെ തല്ലലായിരുന്നിരിക്കും പ്രധാന ഡ്യൂട്ടി. :):):)
നല്ല പോസ്റ്റ്
:-)
തകിട... തക..ധിമി...
(ആത്മഗതം: ഇപ്പൊ ബ്ലോഗില്‍ എങ്ങോട്ട് നോക്കിയാലും പുലികള്‍ മാത്രമാണല്ലോ)
നന്നെ രസിച്ചു വായിച്ചു..ബഹുമാനം തോന്നി! സ്ഥിരം തല്ലു വാങ്ങിയാലും, പിന്നെയും, പിന്നെയും മൽസരിച്ചു വാങ്ങുന്നവരോടു എനിക്കു പണ്ടേ ഒരു ബഹുമാനമുണ്ട്..
രണ്ടടി കൂടുതല്‍ കൊണ്ടാലെന്താ... രാത്രി കൈ നിറയെ മിഠായി കിട്ടിയില്ലേ..
നല്ല ഹൃദ്യമായ വിവരണം..
അപ്പോള്‍ രാത്രീല് ഉറങ്ങാന്‍ നേരം ഒരു വലിയപൊതി നാരങ്ങാമുട്ടായി കിട്ടിയപ്പോള്‍ തോന്നില്ലേ ഈ അച്ഛന്മാരെ സൃഷ്ടിച്ചത് നന്നായീന്ന്?
kanna nammayirikkunnu motham vayikkan pattiyittilla.
ഓരോ അടി വരുന്ന വഴിയേ..
പാട് കിട്ടിയ അടികള്‍ ഓര്‍ത്തുപോയി..കൊല്ലം കണ്ണനുണ്ണി..
എഴുത്ത് ഹൃദ്യമായി....
തകിട... തക..ധിമി...
‘അച്ഛന്റെ കയ്യിന്നു വാങ്ങിയ തല്ലിന്റെ കഥകള്‍ എഴുതാന്‍ തോടെങ്ങിയാ ഞാന്‍ പിന്നെ അത് മാത്രേ എഴുതനുണ്ടാവു...’
കഥാകൃത്താകാന്‍ എളുപ്പവഴി? ഒന്നു പരീക്ഷിച്ചാലോ എന്നൊരു ശങ്ക...!
ജനിക്കണമെങ്ങിൽ അച്ചനായി ജനിക്കണം....
Post a Comment