Tuesday, September 22, 2009

എന്നാലും..ന്‍റെ അഞ്ജലീ..

ഞ്ജലി, അവളെന്‍റെ കളിക്കൂട്ടുകാരി ആയിരുന്നു. ഞങ്ങള് തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ ആദ്യായി പിച്ച വെച്ച് തുടങ്ങിയ മുറ്റത്ത്‌ തന്ന്യാ അഞ്ജലിയും പിച്ച വെച്ചത്. അതൊക്കെ കൊണ്ട് തന്നെ എന്‍റെ ബാല്യകാല ഓര്‍മ്മകളിലെ നിറഞ്ഞ സാന്നിധ്യം ആയിരുന്നു അഞ്ജലി. അന്നൊക്കെ എപ്പോഴും അഞ്ജലി പെണ്ണിന്‍റെ കൂടെ പാടത്തും തൊടിയിലും ഓടി ചാടി നടക്കണെ ആയിരുന്നു എന്‍റെ പ്രധാന വിനോദം . എന്ത് കിട്ടിയാലും അവള്‍ക്കു കൂടെ കൊണ്ട് കൊടുത്തിട്ടേ കഴിക്കു. അതൊക്കെ കൊണ്ട് തന്നെ അഞ്ജലിക്കും എന്നെ ജീവനായിരുന്നു...
അന്ജലീ ...' ന്നു ഒന്ന് നീട്ടി വിളിച്ചാല്‍ മതി..
വാലും ആട്ടി..തലയും കുലുക്കി ..മറുപടി തരും..'ബ്രേ...'
ഞെട്ടിയോ.. ??
ഞെട്ടേണ്ട.. അഞ്ജലി നമ്മടെ അമ്മിണി പശു കടിഞ്ഞൂല്‍ പെറ്റു ഉണ്ടായ പൈക്കുട്ടിയാ ..!
അമ്മാമ്മേടെ പെറ്റ് ആയിരുന്നു അമ്മിണി പശു..അത് കൊണ്ട് തന്നെ...കുടുംബത്തിലെ ആദ്യത്തെ കുട്ടിയായ എനിക്ക് കിട്ടിയ അതെ പരിഗണന തന്നെ അമ്മിണിടെ മോള്‍ക്കും കിട്ടി..എങ്ങും കെട്ടി ഇടില്യ, എപ്പോഴും ഓടി ചാടി നടക്കാം, എന്ത് കുറുമ്പും കാണിക്കാം.
അങ്ങനെ ഓടിയും ചാടിയും ഡെയിലി ഞാന്‍ കൊണ്ട് കൊടുക്കുന്ന പഴത്തൊലി കഴിച്ചും ഒക്കെ അഞ്ജലി വളര്‍ന്നു വല്യ പെണ്ണായി. ഇനി കെട്ടാതെ വിട്ടാല്‍ ലവള് വേലി ചാടിയാലോ എന്ന് പേടിച്ചു ആവാം അമ്മമ്മ അഞ്ജലിയേം കെട്ടി ഇടാന്‍ തുടങ്ങി.
പക്ഷെ കയറു കഴുത്തില്‍ വീണതോടെ അവടെ കളിയും ചിരിയും എല്ലാം പോയി.. കളിക്കുടുക്ക വാങ്ങി കൊടുത്താലോ എന്ന് വരെ അത് കണ്ടു ഞാന്‍ സീരിയസ് ആയി ചിന്തിച്ചിരുന്നു അന്നൊക്കെ. എന്തായാലും അതോടെ തൊടി മുഴുവന്‍ ഓടി നടന്നുള്ള കളിക്ക് പകരം, അഞ്ജലിയെ കെട്ടുന്ന തെങ്ങിന്‍ മൂട്ടിലായി ഞങ്ങടെ കളി. ഇടയ്ക്കു ഒരു രസത്തിനു അഞ്ജലി പശുവിന്റെ പുറത്തു കയറി ,ശീമ കൊന്നയുടെ കമ്പും ഒക്കെ കയ്യില്‍ പിടിച്ചു തലയൊക്കെ മാക്സിമം ഉയര്‍ത്തി ഞാന്‍ ഒരിരുപ്പ് ഇരിക്കാറുണ്ട .
ശ്ശൊ, ഒന്ന് കാണണ്ടേ കാഴ്ച തന്നെയാ!
കാലന്‍ പോലും നാണിച്ചു പോത്തിന്റെ പുറത്തു നിന്ന് താനേ താഴെ ഇറങ്ങും '.. അത്ര സെറ്റപ്പാ..

കാലം പിന്നെയും കടന്നു പോയി.. ഞാന്‍ എല്‍ കെ ജി ക്ലാസിലേക്കും അവിടുന്ന് ഉന്നത പഠനത്തിനായി തൊട്ടു അടുത്ത വര്‍ഷം യു കെ ജി യിലേക്കും ചേക്കേറി. അഞ്ചു കിലോ ഉള്ള ബാഗും വാട്ടര്‍ബോട്ടിലും ചുമന്നു സ്കൂളില്‍ ചെന്ന് ലത ടീച്ചറിന്റെ അടിയും വാങ്ങി ഇരിക്കുന്ന അന്നൊക്കെ അഞ്ജലിയോടു എനിക്ക് കടുത്ത അസൂയ തോന്നീട്ടുണ്ട്..
എന്ത് സുഖവാ...എപ്പോഴും വീട്ടില്‍ നില്‍ക്കാം...തോന്നുന്ന സമയം വരെ ഉറങ്ങാം,ആരും ഒന്നും ചോദിക്കൂല...തോനുന്നിടതൊക്കെ അപ്പിയിടാം...ചാണകം വരെ അമ്മമ്മ എടുത്തു സൂക്ഷിച്ചു വയ്ക്കും.. മുടിഞ്ഞ ഭാഗ്യം തന്നെ..
എന്‍റെ കൃഷ്ണാ...അടുത്ത ജന്മത്തില്‍ എങ്കിലും നീ എന്നെ ഒരു പശുകുട്ടിയായി ജനിപ്പിക്കണേ.. ഇടങ്ങഴി പാലും ഒരു കൊട്ട ചാണകവും കൈക്കൂലി താരമേ...എന്ന് വരെ പ്രാര്‍ത്ഥിച്ചിട്ടുന്ട് .


അങ്ങനെ ഒരു പശുകുട്ടിയായില്ലെന്കിലും , പശുകുട്ടിയുടെ ഫ്രണ്ട് എങ്കിലും ആവാന്‍ കഴിഞ്ഞ സന്തോഷത്തില്‍ മതി മറന്നു നടക്കുന്ന കാലം.
അന്നൊരു ശനിയാഴ്ചയായിരുന്നു..സ്കൂളില്‍ പോവേണ്ട..മറ്റു പറയത്തക്ക പണികള്‍ ഒന്നും ഇല്ല. ഉച്ചയ്ക്ക് എന്നെ പിടിച്ചു കിടത്തി ഉറക്കാനുള്ള ശ്രമത്തിനിടയില്‍.. എന്‍റെ പാവം അമ്മ ഉറങ്ങി പോവുകേം ചെയ്തു. മിണ്ടാനും പറയാനും ആരും ഇല്യാതെ ആയതോടെ മെല്ലെ മുറ്റത്തേക്കിറങ്ങി. മുറ്റത്തെ വെള്ളരിമാവിന്റെ ചോട്ടില്‍ പാതി ഉറക്കത്തില്‍ അയവെട്ടി കൊണ്ട് മയങ്ങുന്നു നമ്മുടെ കഥാനായിക..മിസ്സ്‌ അഞ്ജലി.
അമ്പടി, അങ്ങനെ ഇപ്പൊ ചാച്ചണ്ട..വാ നമുക്ക് കളിക്കാം എന്നും പറഞ്ഞു ഓടി ചെന്ന് അതിന്‍റെ പുറത്തേയ്ക്ക് ചാടി കയറുന്നത് വരെ എല്ലാം ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നു. പക്ഷെ പിന്നെ എല്ലാം കൈ വിട്ടു പോയി...
ഉറക്കത്തില്‍ നിന്ന് ഞെട്ടി എണീറ്റപ്പോള്‍ ഒരു കുട്ടിച്ചാത്തന്‍ തന്റെ നേരെ ചാടി വീഴുന്നത് കണ്ടാവാം.. ചാടി എണീറ്റ പശുകിടാവ് ദേഹത്ത് ചെള്ള്‌ പോലെ പിടിച്ചിരുന്ന എന്നെ കുടഞ്ഞു താഴെ ഇട്ടു..
അപ്രതീക്ഷിതമായ ആക്രമണത്തില്‍ പതറിയെങ്കിലും ഞാന്‍ ദയനീയമായി പറഞ്ഞു നോക്കി...
അഞ്ജലി.. ഇത് ഞാനാ.. രാവിലെ കൂടി നിനക്ക് രണ്ടു പഴത്തൊലി ഒക്കെ കൊണ്ട് തന്നത് ഓര്‍മ്മയില്യെ..കൂള്‍ ഡൌണ്‍
എവിടെ..ആര് കേള്‍ക്കാന്‍..
തലങ്ങും വിലങ്ങും ഓടുന്ന പൈക്ടാവിന്റെ ചവിട്ടു മൂന്നു നാലെണ്ണം ദേഹത്ത് എവിടെ ഒക്കെയോ കിട്ടി.
ലവളിത്ര നന്ദി ഇല്ലാത്തവള്‍ ആണെന്ന് മനസ്സിലാക്കാത്തത്‌ എന്‍റെ തെറ്റ് .
ഇനിയും മിണ്ടാതിരുന്നാല്‍ നെഞ്ച് ഇന്ജ്ച ചതച്ചത് പോലെ ആവും എന്ന് മനസിലായതോടെ ഞാന്‍ വല്യ വായിലെ കാറി കൂവി..
എവിടെ നിന്നോ അമ്മമ്മ ഓടി വന്നു , അഞ്ജലിയെ കയറില്‍ പിടിച്ചു നിര്‍ത്തി. കയറില്‍ കുരുങ്ങി , ട്രാക്ടര്‍ കേറിയ പുന്ചപ്പാടം പോലെ കിടന്ന എന്നെ ഒരു വിധത്തില്‍ പിടിച്ചു എഴുനെല്‍പ്പിച്ചു കയ്യാലപ്പുറത്തു കൊണ്ട് ചെന്നിരുത്തി. നെഞ്ചത്ത് കാര്യമായി ഒരു ചവിട്ടു കിട്ടിയത് കൊണ്ടാവാം, ശ്വാസം എടുക്കാന്‍ അമ്മാമ്മേടെ റിപ്പയര്‍ പണികള്‍ കുറെ വേണ്ടി വന്നു.


വൈകിട്ട് മുറ്റത്ത്‌ അരമതിലില്‍ കിടത്തി അമ്മയുടെയും അമ്മാമ്മയുടെയും തിരുമ്മു ചികിത്സ. തിരുമ്മലിന്ടെ വേദനയില്‍ ഞരങ്ങുന്ന എന്നെ കണ്ടിട്ട് അമ്മയ്ക്ക് ദേഷ്യം സഹിക്കുന്നില്ല.
'പശുന്റെ ചവിട്ടും കൊണ്ട് കേറി കെടന്നു മോങ്ങുന്നോ...പോടാ ചെന്ന് രന്ടെണ്ണം കൂടെ മേടിച്ചോണ്ട് വാ...ദോ നിന്ന് നോക്കുന്നു നിന്റെ കുന്ജലി..'
ഞാന്‍ മെല്ലെ തല ഉയര്‍ത്തി നോക്കി.
എരുത്തിലില്‍ നിന്ന് ഒന്നും അറിയാത്തപോലെ പുല്ലു തിന്നുന്നു അഞ്ജലി പശു.ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്. മുഖത്ത് ഒരു പരിഹാസച്ചിരി ഉണ്ടോന്നു സംശയോണ്ട്..
'ന്നാലും..ന്റെ അഞ്ജലി..നീ എന്നോടിങ്ങനെ...'
എന്തായാലും അതിനു ശേഷം അഞ്ജലിയോടെന്നല്ല , ആ പ്രായത്തിലുള്ള ഒരു ക്ടാവിനോടും ഞാന്‍ കമ്പനി അടിക്കാന്‍ പോയിട്ടില്ല.. വെറുതെ എന്തിനാ.. അല്ലെ ?

69 comments:

കണ്ണനുണ്ണി said...

ഓര്‍മ്മകളില്‍ നിന്ന് എടുത്ത ഒരു പോസ്റ്റ്‌ കൂടി. ഈ കുഞ്ഞു കുഞ്ഞു ഓര്‍മ്മകളൊക്കെ എല്ലാവര്‍ക്കും ഇഷ്ടാവും ന്നു കരുതുന്നു.. ഇല്ലെങ്കില്‍..പ്ലീസ് ഒന്ന് ഇഷ്ടപെടൂന്നെ..ഇത്തിരി നേരത്തേക്ക്.

കൊട്ടോട്ടിക്കാരന്‍... said...

അഞ്ജലി അഞ്ജലി അഞ്ജലി... ചിന്ന
കണ്‍മണി കണ്മണി കണ്മണി...
നല്ല ഓര്‍മ്മക്കുറിപ്പ്. സത്യത്തില്‍ ഇങ്ങനെയുള്ള ഓര്‍മ്മകളാണ് പില്‍ക്കാല ജീവിതത്തെ ഭാവനാ സമ്പന്നമാക്കുന്നതെന്നു തോന്നുന്നു.

വശംവദൻ said...

:)

കൊള്ളാം, നല്ല ഓര്‍മ്മക്കുറിപ്പ്.

രഘുനാഥന്‍ said...

എന്നാലും എന്റെ (അല്ല കണ്ണനുണ്ണിയുടെ) അഞ്ജലീ...ഒരു ചവിട്ടു കൂടുതല്‍ കൊടുത്തില്ലല്ലോ നീ..

കൊള്ളാം നല്ല വേദനയുള്ള ഓര്‍മ്മകള്‍ തന്നെ

ramanika said...

കുറച്ചു നേരം നിങ്ങളുടെ കൂടെ പറമ്പില്‍ ഓടി നടന്ന പോലെ ഒരു തോന്നല്‍
മനോഹരം ഈ ഓര്മ കുറിപ്പ് !

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

അഞ്ജലി എന്ന പേര് കണ്ടു ഒരു പ്രേമം ഉറപ്പായും ഉണ്ടാവും എന്ന് വിചാരിച്ചു വന്നപ്പോള്‍ ദാണ്ടെ ഒരുത്തന്‍ പശൂന്റെ ചവിട്ടും കൊണ്ട് വന്നിരിക്കുന്നു .
അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി,
അഞ്ജലി അഞ്ജലി സ്നേഹാഞ്ജലി
ഈ ഗാനം ചവിട്ടു കൊണ്ട് കിടക്കുന്ന നിനക്ക് ചുമ്മാ ഡെഡിക്കേറ്റ് ചെയ്യുന്നു

കുക്കു.. said...

ഇപ്പോ ഒരു പുതിയ പാട്ട് ഇല്ലേ..
പിച്ച വെച്ച നാള്‍ മുതല്‍...
അത് ബാക്ക് ഗ്രൌണ്ട് ആയി കൊടുത്താല്‍ .....മതി....
എപ്പടി...
;)

ശ്രീ said...

പാവം അഞ്ജലിയുടെ പുറത്ത് ഓടിക്കയറി അതിനെ പേടിപ്പിച്ചിട്ട് അവസാനം കിടന്നു മോങ്ങിയാല്‍ മതിയല്ലോ. ;)

വീട്ടിലെ ആട്ടിന്‍ കുട്ടികളുടെയും പശുക്കുട്ടിയുടെയും (ഞങ്ങളുടെ പശുക്കുട്ടിയുടെ പേര് കിങ്ങിണി എന്നായിരുന്നു) കൂടെ കളിച്ചു നടക്കുന്നത് എന്റെയും ഒരു ഇഷ്ട വിനോദമായിരുന്നു. അഞ്ജലിയുടെ കാര്യം പറഞ്ഞതു പോലെ ഞങ്ങളുടെ കിങ്ങിണിയ്ക്കും ഫുള്‍ ഫ്രീഡം ഉണ്ടായിരുന്നു, എല്ലായിടത്തും :)

അതെല്ലാം ഓര്‍മ്മിപ്പിച്ചു, ഈ പോസ്റ്റ്.

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം നല്ല ഓര്‍മ്മകള്‍ തന്നെ :)

Captain Haddock said...

അഞ്ജലി ....അഞ്ജലി.....പുഷ്പാഞ്ജലി .....അഞ്ജലി, അഞ്ജലീന ജോളി ആയി

രഞ്ജിത്‌ വിശ്വം I ranjith viswam said...

വന്നു വന്ന് ഇപ്പോള്‍ പശൂനൊക്കെ ഇടുന്ന ഓരോ പേരുകളേ..പണ്ടൊക്കെ നന്ദിനി എന്നൊക്കെ പേരുള്ള പശൂനൊക്കെ മിസ്സ് യൂണിവേഴ്സ് കിട്ടിയ അഹങ്കാരമായിരുന്നു. ഇങ്ങനെ പോയാല്‍ പാലാച്ചന്തയില്‍ അറക്കാന്‍ കൊണ്ടുവരുന്ന മൂരിക്കുട്ടനെ ഡാ.. രഞ്ജിത്തേ എന്നു വിളിക്കുന്നത് കേള്‍ക്കേണ്ടി വരുമല്ലോ ഭഗവാനേ.
അഞ്ജലി എന്റെ വീട്ടുപേരാണ്... കഥ അടിപൊളിയായി കണ്ണന്സ്...

സന്തോഷ്‌ പല്ലശ്ശന said...

കളിക്കൂട്ടുകാരിയാന്ന്‌ പറഞ്ഞിട്ടൊന്നും കാര്യമില്ല കണ്ണാ....അതൊക്കെ ഒരു ഒരു ചെറിയ കാലപരിധിവരെയല്ലെ പറ്റുള്ളു... അവള്‌ പെട്ടെന്ന്‌ വളര്‍ന്ന്‌ ഒരൊത്ത പെണ്ണായത്‌ കണ്ണനറിഞ്ഞില്ല... അതോണ്ട്‌ അവളുടെ കൈയ്യില്‍ നിന്നു വേണ്ടത്‌ വാങ്ങിച്ചില്ലെ...:):):) കണ്ണന്‍റെ കുട്ടിക്കാലം ഇനിയും കഴിഞ്ഞിട്ടില്ല കഴിഞ്ഞ കുറെ കഥകളും കുട്ടികാലത്തെക്കുറിച്ചുള്ളതായിരുന്നല്ലൊ...കണ്ണാ നീ വേഗം വളര്‌....(ഇതു ശ്രീകൃഷ്ണ സീരിയലിലെ കൃഷ്ണന്‍റെ കുട്ടിക്കാലം പോലെ ഒരനുഭവം) വീഴ്ച്ചകളും തല്ലികൊള്ളിത്തരവുമായി........

പതിവു പോലെ ഇതും രസികന്‍ പോസ്റ്റ്‌...

abhi said...

കൊള്ളാം.... അഞ്ജലി നെഞ്ചത്ത് ഡിസ്കോ ഡാന്‍സ് കളിച്ചിട്ടും കാര്യമായി ഒന്നും പറ്റിയില്ലല്ലോ... അതോര്‍ത്തു സമാധാനിക്ക് :)

വേദ വ്യാസന്‍ said...

ന്നാലും..ന്റെ അഞ്ജലി...................

അടിപൊളി :)

പ്രയാണ്‍ said...

കണ്ണനുണ്ണീ അഞ്ജലി പൈക്കുട്ട്യാന്നറിഞ്ഞപ്പൊ വായിക്കാനുള്ള മൂഡുപോയി.....ന്നാലും നല്ല രസമുണ്ട്ട്ടൊ...............

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അന്നു പോയപ്പൊ ഒരു മഞ്ഞപ്പട്ടും ചുറ്റി മയില്‍പീലിയും ഒക്കെ ചൂടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ചിവിട്ടില്‍ നിന്നും രക്ഷ കിട്ടിയേനേ ഏതായാലും ഇനി ഓര്‍മ്മിച്ചോണേ.

ഹ ഹ ഹ്‌ രസികന്‍ എഴുത്തു കേട്ടൊ

കിഷോര്‍ലാല്‍ പറക്കാട്ട് said...

പാവം അഞ്ജലി...
തന്നെ പീഡിപ്പിക്കാന്‍ വന്നതാണെന്നു വിചാരിച്ചു കുതറിയതാവും..

വല്ല കാര്യവുമുണ്ടോ??

Deepu said...

:)

Unni Kollam said...

ആഹ ..കൊല്ലാആം .....പക്ഷെ ഒരു ഡൌട്ട്.. നിങ്ങള് രണ്ടു പേരും ഒരു സ്ഥലത്ത് തന്നെയാണൊ പിച്ച വെച്ചത് [ഓര്‍ എടുത്തത്‌ ]..എങ്ങനെ ഉണ്ടായിരുന്നു കളക്ഷന്‍ ? :)

thabarak rahman said...

പ്രിയപ്പെട്ട കണ്ണനുണ്ണി
അഞ്ജലിയെ കുറിച്ചുള്ള കുറിപ്പ് വായിച്ചു, ആദ്യം ഞെട്ടി, പിന്നെ ചിരിച്ചുപോയി.
ഏതായാലും കളിക്കുടുക്ക വാങ്ങിച്ചു കൊടുക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ വീണ്ടും ചിരിച്ചു പോയി.
നന്നായിരിക്കുന്നു. സര്‍വ നന്മകളും നേരുന്നു.
മുടങ്ങാതെ എഴുതുക. നല്ലതുവരട്ടെ. ആ പിന്നെ എന്റെ കഥയുടെ ബാക്കിഭാഗം പഴയതിന്റെ കൂടെ
കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വീണ്ടും എഴുതുക.

എന്ന്
പ്രിയപ്പെട്ട അനുജന്.
ജേഷ്ടന്‍
തബരാക് റഹ്മാന്‍

കണ്ണനുണ്ണി said...

കൊട്ടോട്ടികാരന്‍: ശരിയാണ് ട്ടോ..
വശംവ്ദന്‍ : നന്ദി
രഘു മാഷെ: പോയെ പോയെ ചവിട്ടാനോ ...ഹിഹി
രമണിക: നന്ദി മാഷെ
കുറുപ്പേ: ഉവ്വ്.. എനിക്കറിയാം അങ്ങനെ തന്നെ കരുതും ന്നു...
കുക്കു : ഒരു ചെറിയ വ്യത്യാസം വേണം... "പിച്ച എടുത്ത നാള്‍ മുതല്‍" എന്നായാലോ...
ശ്രീ: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...
വാഴക്കോടന്‍: നന്ദി
ക്യാപ്റ്റന്‍: പാവം അഞ്ജലി പശുനെ അഞ്ജലീന ജോല്ല്ലി ആക്കല്ലേ :)
രഞ്ജിത്ത്: ഹിഹി ആടിന് രഞ്ജിത്ത് എന്ന പേര് കൊള്ളാം..പക്ഷെ കോഴിക്കു ആരും അങ്ങനെ പേര് ഇടാതെ ഇരുന്നാ മതിയാരുന്നു ...ഹിഹി

കണ്ണനുണ്ണി said...

സന്തോഷേട്ടാ: ആദ്യം പഴയത് മുഴുവന്‍ പറഞ്ഞു തീര്‍ക്കട്ടെന്നെ..മാത്രല്ല കുഞ്ഞിലെ ഓര്‍മ്മകള്‍ക്ക് ഭംഗി കൂടുതലാ ...ഇപ്പൊ ഒക്കെ എല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഓര്‍മ്മകള്‍ മാത്രവാ :(
അഭി : :-)
വ്യാസാ: നന്ദി
പ്രയാന്‍: കുറുപ്പിനെ പോലെ തന്നെ വല്ല പാഴായ്‌ പ്രേമവും ആണെന്ന് കരുതി ല്ലേ.. സാരവില്ല പിറകെ വരും അതൊക്കെ ...:)
പണിക്കര്‍ മാഷെ : ഇനി നോക്കാം ട്ടോ :)
കിഷോര്‍: ഹിഹി ഞാന്‍ നല്ല കുട്ടിയാ
ദീപു :)
ഉണ്ണി : പിച്ച എടുക്കും ഇങ്ങനെ പോയാ :)
റഹ്മാന്‍ മാഷെ: നന്ദി ട്ടോ, ഞാന്‍ നോക്കാമേ

അനിൽ@ബ്ലൊഗ് said...

ഹ ഹ.
ചിരിച്ച് തലകുത്തി മറിഞ്ഞു.
മനസ്സ് തണുപ്പിക്കുന്ന ഈ പോസ്റ്റിനു നന്ദി.

Nandan said...

അഞ്ജലിക്ക് കൊടുക്കണം ഒരു കൈ , നന്നായി
ഒരു ചവിട്ടിന്റെ കുറവുണ്ടായിരുന്നു :-)

ഗീത said...

അഞ്ജലിക്കൊരു അഞ്ജലി.....

കുമാരന്‍ | kumaran said...

കൊള്ളാം. കണ്ണനുണ്ണിയുടെ കുട്ടിക്കാല നേരമ്പോക്കുകൾ.. രസായിട്ടെഴുതി. (കുറുപ്പന്മാർക്ക് പെണ്ണുങ്ങളുടെ ഓർമ്മയേ ഒള്ളോ...)

മാണിക്യം said...

ഞാന്‍ കുറെ ഓര്‍ത്തു ചിരിച്ചു. ഒരിക്കല്‍ ഞങ്ങള്‍ നാട്ടില്‍ എത്തി, ടിവിയിലും ചിത്രത്തിലും മൃഗങ്ങളെ കണ്ട മകന്‍.വീട്ടില്‍ ആടും പശുവും കോഴി താറാവ് എന്നു വേണ്ടാ അവന് സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.അപ്പോഴാ വീട്ടിലെ പശു പ്രസവിച്ചത് അവന്‍ പശുക്കൂട്ടില്‍ ആയി ഊണും കളിയും ഒക്കെ എത്രയോ ദിവസം അവിടെ നിന്ന് തൂക്കിയെടുത്ത് അകത്ത് കൊണ്ടു വരുമ്പോള്‍ അമ്മപറയും "ന്റെ ചക്കരകുട്ടാ ആ പശുകുട്ടിക്കും നിനക്കും ഒരെ മണമായല്ലൊ!"എന്ന്,ആ മണം ഇവിടെയും... ഏതാണ്ട് കണ്ണനുണ്ണിയുടെ കഥാകാലഘട്ടം തന്നെയാവും.

വായിച്ചപ്പോള്‍ ഞാന്‍ വളരെ ആസ്വദിച്ചു ഈ കഥ.
സ്നേഹാശംസകളോടേ മാണിക്യം

കൂട്ടുകാരന്‍ said...

കണ്ണനുണ്ണിയുടെ കുട്ടിക്കാല നേരമ്പോക്കുകൾ വായിക്കുമ്പോള്‍ ശരിക്കും പഴയ കാര്യങ്ങള്‍ മനസ്സില്‍ ഓടി എത്തുന്നു. നമ്മുടെ സ്ഥലങ്ങള്‍ തമ്മില്‍ വലിയ വെത്യാസം ഇല്ലാത്ത കൊണ്ടാകാം. കൊള്ളാം നല്ല അവതരണം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കണ്ണനുണ്ണീ,

വായിച്ചു...ചിരിച്ചു പോയി..നന്നായി അവതരിപ്പിച്ചു..നന്ദി ആശംസകൾ!

bilatthipattanam said...

കണ്ണന്റെ വാഹനമാണല്ലൊ പശു/അപ്പൊ ഈ സവാരി ഗിരിഗിരി നന്നായി കേട്ടൊ...
ഉന്തുട്ടാ... പറയാ... ഈ ബുലോഗത്തെ ക്ടാ‍ങ്ങള് മൻഷ്യനേ ചിരിപ്പിച്ചുചിരിപ്പിച്ച് കൊല്ലുംട്ടാ...

Typist | എഴുത്തുകാരി said...

അഞ്ജലി, പേരു കേട്ടപ്പോ പശുക്കുട്ടിയാ‍ന്നു കരുതിയില്ല.അങ്ങനേം ഒരു അനുഭവം അല്ലേ?

Patchikutty said...

കാലന്‍ പോലും നാണിച്ചു പോത്തിന്റെ പുറത്തു നിന്ന് താനേ താഴെ ഇറങ്ങും '.. അത്ര സെറ്റപ്പാ.....കണ്ണാ ആകെ മൊത്തം ടോട്ടല്‍ നല്ല രസമായിട്ടുണ്ട്.

ബിനോയ്//HariNav said...

ഹ ഹ നന്നായി എഴുത്ത്. പണ്ട് "ഷണ്മുഖന്‍" എന്ന പേരില്‍ വീട്ടിലുണ്ടായിരുന്ന ഒരു പൂച്ചയെ ഓര്‍ത്തുപോയി :)

Anonymous said...

Ennalum ente anjali.. ithraku vendiyirunno?
ninaku pazhatholi tharan vendi mathramalle kannan pazham thinnathu?

കുളക്കടക്കാലം said...

'ഓര്‍മകളെ കൈവള
ചാര്‍ത്തി വരൂ വിമൂകമീ വേദി '
നന്നായിട്ടുണ്ട്

Sukanya said...

കണ്ണനുണ്ണി, ഞാനും അഞ്ജലി ഒരു സുന്ദരി പെണ്‍കൊടിയായിരിക്കും എന്നാ കരുതിയത്‌.
പൈകിടാവിന്റെ അടുത്ത് കളിച്ചാല്‍ ....
വീഴ്ച പരമ്പര ദൈവങ്ങളെ, പാവമല്ലേ കണ്ണനുണ്ണി? (ഉറങ്ങുമ്പോള്‍! )

VEERU said...

കഥ സുപ്പർ കണ്ണാ..!!

കണ്ണനുണ്ണി said...

അനില്‍ മാഷെ: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
നന്ദന്‍: ഗ്ര്ര്ര്‍
ഗീത: നന്ദി
കുമാരന്‍: നന്ദി മാഷെ.... പിന്നെ കുറുപ്പിന്റെ കാര്യം പറഞ്ഞാല്‍.. പണ്ടേ...കിളിപിടിത്തം അല്ലെ പ്രധാന ഹോബി
മാണിക്യം ചേച്ചി: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ.. ഈ ഓര്‍മ്മകള്‍ ഒക്കെ നാട്ടിന്‍ പുറത്തു ജനിച്ചു വളര്‍ന്ന മിക്കവര്‍ക്കും ഉള്ളതാ അല്ലെ..
കൂട്ടുകാരന്‍: എന്നതാ ആ പഴയ അനുഭവം...ആരേലും ചവിട്ടിയതാണോ
സുനിലേ: നന്ദി

കണ്ണനുണ്ണി said...

ബിലാത്ത്തിപ്പട്ടണം: ഹിഹി പശു ന്നു വെച്ച് എന്റെ വാഹനം ഒന്നും അല്ലാട്ടോ...
എഴുത്തുകാരി ചേച്ചി: ഹിഹി എനിക്കറിയാം....
പാചികുട്ടി : നന്ദി
ബിനോയ്‌: പൂച്ചയ്ടെ പേര് ഷണ്മുഖന്‍ ..കര്‍ത്താവേ....
അനോണി മാഷെ: നന്ദി
കുലക്കടക്കാലം: നന്ദി
സുകന്യ: ഹിഹി എനിക്കറിയാം ആദ്യം അങ്ങനെയേ കരുതു എന്ന്...അങ്ങനെ കരുതാന്‍ വേണ്ടി തന്നെ ആണല്ലോ...ആദ്യം കൊറേ ചുറ്റി ചുറ്റി എഴുതിയതും...:)
വീരു: നന്ദി

Devadootan said...

Kanna its super.
so u always remember the same story once u see PAI { PEN ) KUTTY.ha ha ha

good one da

Rani said...

കിട്ടേണ്ടത് കിട്ടിയപ്പോള്‍ സമാധാനം ആയി അല്ലെ ...

ആത്മ said...

പോസ്റ്റ് ആദ്യമേ വായിച്ചായിരുന്നു.
അഭിനന്ദനങ്ങള്‍ ഇപ്പോള്‍ അറിയിക്കുന്നു.
ഇനിയും എഴുതൂ നല്ല നല്ല കഥകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ഒരുപാട്‌ ചിരിച്ചു കണ്ണന്‍ :)
അഭിനന്ദനങ്ങള്‍

ഒരു ദേശത്തിന്റെ കഥ !!!!!!!!!! said...

കണ്ണപ്പ ഞാന്‍ വീണ്ടും വരാം !!!!!! ഇപ്പോള്‍ ഇച്ചിരി തിരക്കില്‍ ആണ് .!!!ക്ഷമിക്കണേ

വിഷ്ണു said...

ന്നാലും എന്‍റെ അഞ്ജലി ചവിട്ടു മാത്രമേ കൊടുത്തുള്ളൂ...കണ്ണന് ഒരു ചാണക നേദ്യം കൂടെ ആവാമായിരുന്നു ;-)

Areekkodan | അരീക്കോടന്‍ said...

തുടക്കത്തില്‍ വായനക്കാരെ ഞെട്ടിപ്പിച്ചു,ഒടുക്കത്തില്‍ അഞലി തന്നെ ഞെട്ടിപ്പിച്ചു...അനുഭവിച്ചവന് രസമില്ലെങ്കിലും വായിക്കാന്‍ നല്ല രസം...

പള്ളിക്കുളം.. said...

ഹഹ..
നല്ല അവതരണം.
തനി ഹരിപ്പാടൻ ഭാഷ.
“ദോ നിന്നു നോക്കുന്നു നിന്റെ കുഞ്ജലി”
ഞാനും ഒരു ഹരിപ്പാട്ടുകാരനാണേ.. ആറാട്ടുപുഴ.

ജ്വാല said...

ബാല്യകാല ലീലകള്‍ കൊള്ളാം..തുടരൂ

കണ്ണനുണ്ണി said...

ദേവേട്ടാ: നന്ദി
റാണി: ഹിഹി ആയി
ആത്മ: നന്ദി
പകല്കിനാവാന്‍ മാഷെ: നന്ദി
ഒരു ദേശത്തിന്റെ കഥ : ആയിക്കോട്ടെ
വിഷ്ണുവേ....ഗ്ര്ര്ര്‍
അരീക്കോടന്‍ മാഷെ : :)
പള്ളിക്കുളം: ആഹാ അതെയോ..ത്രിക്കുന്നപുഴ ആറാട്ടുപുഴ ഒക്കെ അറിയാം....അങ്ങനെ ഒരു നാട്ടുകാരനെ കൂടെ കണ്ടു
ജ്വാല: നന്ദി

ഗൗരി said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

dhooma kethu said...

അഞ്ജലിയുടെ ആത്മകധയ്യില്‍ നിന്നും ഒരു എട്

ശയ്സവ നയര്‍മലയത്തിന്റെ നാളുകളില്‍ ഒരു പൈകുട്ടിയെ ചൂഷണം ചെയ്യുവാന്‍ ശ്രമിച്ച കണ്ണനുണ്ണി എന്ന മനുഷ്യ കുട്ടിയെ ഓര്‍മയുണ്ട് .വാല്‍സല്യത്തിന്റെ വാല്‍മീകം കൊണ്ട് മൂടുപടം ചൂടിയ സ്വാര്‍ത്ഥതയില്‍ എന്റെ ഇളം നട്ടെല്ല് ഒടിച്ചു തകര്കുവാന്‍ ഇട്ട പദ്ധതി തകര്‍ക്കാന്‍ കഴിഞ്ഞതില്‍ ഇന്നും സന്തോഷവും ഉണ്ട് .

അരുണ്‍ കായംകുളം said...

"അവനൊരു പണിയുമില്ല, വെറുതെ കാള കളിച്ച് നടക്കുവാ"
ചില വീട്ടില്‍ ചെല്ലുമ്പോള്‍ മക്കളെ പറ്റി മാതാപിതാക്കള്‍ ഇങ്ങനെ പറയുന്ന കേള്‍ക്കാം.അത് ഇതാണോ???

അനിത / ANITHA said...

ommmmmm kollam.... shooo alla, nannaayittundeyyyyyyyy......

നിഷാർ ആലാട്ട് said...

കണ്ണനുണ്ണീ ...,

കഥ വളരെ അധികം ഇഷ്ടപ്പെട്ടു.

ഈ വഴിയിൽ

പുതുമുഖമാന്നു

അത് കൊണ്ടു പഴയതൊന്നും വായിക്കാൻ പറ്റീല ,

പക്ഷെ ഇതുക്കൂട്ട് ആന്നെങ്കിൽ അത് വായിച്ചിട്ടെ ഉള്ളു അടുത്ത പരിപാടീ.

വീണ്ടും കാണാം....

Nandan said...
This comment has been removed by the author.
Nandan said...

ഒരു ചവിട്ടു കൂടുതല്‍ കൊടുക്കാമായിരുന്നു അഞ്ജലീ

Anonymous said...

അഞ്ജലി കൊള്ളാം മിടുക്കി തന്നെ
ആശംസകള്‍
വിനയ്‌

കണ്ണനുണ്ണി said...

ധ്രുവം ചേട്ടാ: പാവം കണ്ണന്‍...ഒരു പദ്ധതിയ്യും ഇല്യാരുന്നു...വെറുതെയാ ചവിട്ടു കിട്ടിയേ :(
അരുണേ: ഇത് അതല്ല.. പക്ഷെ ലത് പോലെ ഒക്കെ വരും.യേത്..ഹഹ
അനിത: നന്ദി
നിഷാദ്: ആദ്യാനല്ലേ ..വെല്‍ക്കം ..ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ..
നന്ദാ: ഉവ്വ് ഉവ്വ്
വിനയ്‌: നന്ദി...അഞ്ജലി മാത്രല്ല കണ്ണനും നല്ല പയ്യനാരുന്നു..സത്യം

unni said...

kaariyude kuthum,pashuunte chavittum thozhim,thalakuthi veezhchayum okke kazhinjittu kannan ippo enthu paruvathila.. pathivu pole ithavanayum nannaayittundu kannaa.

കൊട്ടോട്ടിക്കാരന്‍... said...

:)

raadha said...

കളിക്കുടുക്ക വാങ്ങി കൊടുത്താലോ എന്ന് വരെ അത് കണ്ടു ഞാന്‍ സീരിയസ് ആയി ചിന്തിച്ചിരുന്നു അന്നൊക്കെ

ആദ്യത്തെ ചിരി അവിടെ പൊട്ടി. ന്നാലും എന്താ, അഞ്ജലിയുടെ ചവിട്ടു കിട്ടിയെങ്കിലും, നല്ല ഒരു പോസ്റ്റ്‌ ഇടാന്‍ പറ്റിയല്ലോ? ഇതാ പറയുന്നത്, ആളും തരവും അറിഞ്ഞു പെരുമാറണം എന്ന്. കൂട്ടുകാരിയാ എന്നൊക്കെ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ലന്നെ.

എന്തായാലും ഒരു പാഠം പഠിച്ചു അല്ലെ?

അഭി said...

കഥാനായിക..മിസ്സ്‌ അഞ്ജലി. കൊള്ളാം മാഷെ

ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ said...

പശു പാല്‍ മാത്രം അല്ല പലതും തരും എന്ന് മന്സിലകുനത് നനയിരികും!

sangha said...

niyk valya ishtaayito.. kannanunniyem, pykidaavinem....

mello said...

nnalum kanna ithrem vendiyirunnillya....anjalinna perenkilum athoru paikidavanennenkilum orkkende....onninem veruthe vidillya..vrithikettavan :)

കണ്ണനുണ്ണി said...

ഉണ്ണി: ഹിഹി പറയൂല
കൊട്ടോട്ടിക്കാരന്‍: :)
രാധ: ഒരു അഞ്ചു ആറ് പാഠം ഒറ്റ ദിവസം കൊണ്ട് പഠിച്ചു പോയെന്നെ
അഭി: എങ്കില്‍ നമുക്കൊന്ന് ആലോചിച്ചാലോ അഭി :)
ജാസിം: ഹിഹി
സംഘ: നന്ദി ട്ടോ ..
ജെന്നിയെ.... എവിടെയാ കറങ്ങി നടക്കണേ കൊറേ നാളായല്ലോ കണ്ടിട്ട്...ഗ്ര്ര്ര്‍ ...ഇടി കിട്ടും ട്ടോ...:)

mello said...

jennyee evideya..ippo blog l mathramayo..oru msg ittittu oru reply m illya...innukoodi avide kandillenkil ivide vannu comment ittu jennyde blog njan kolamakkum...pandaram

മുല്ലപ്പൂ said...

ennaalum ente ... :)

Crazy Mind | എന്‍റെ ലോകം said...

അല്ലേലും പെണ്‍ പിള്ളേർ എപ്പോഴും ഇങ്ങനെയാ കണ്ണനുണ്ണി :)