Tuesday, October 20, 2009

കൈ വിട്ട കൊന്നപ്പത്തല്‍

ടക്കേലെ സുമതിയമ്മയും എന്‍റെ അമ്മാമ്മയും തമ്മില്‍ എന്തൊരു സ്നേഹാരുന്നു. വെള്ളിയാഴ്ച അമ്പലത്തില്‍ പോവുമ്പോഴും, ഞായറാഴ്ച ദൂരദര്‍ശനില്‍ സിനിമ കാണാന്‍ ഇരിക്കുമ്പോഴും ഒക്കെ ഉള്ള രണ്ടാളടേം സ്നേഹം കണ്ടാല്‍, ചേട്ടത്തിയും അനിയത്തിയും ആണെന്നെ ആരും പറയു. എന്‍റെ അപ്പൂപ്പനും സുമതിയമ്മേടെ ഭര്‍ത്താവു തങ്കപ്പേട്ടനും തോളില്‍ കയ്യിട്ടു ഷോലയിലെ ധര്‍മ്മേന്ദ്രയും അമിതാബ് ബച്ചനും പോലെ, നടന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു . പക്ഷെ ഇപ്പൊ കുറെ ഏറെ വര്‍ഷങ്ങളായി ഇവരൊക്കെ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പുമാ.. ഇതിനൊക്കെ കാരണം ഒരു കുഞ്ഞു സംഭവം ആണെന്നെ.. അത്ര കാര്യായി ഒന്നും ഇല്യ..

ചുറ്റുവട്ടത്തുള്ള ഉള്ള മറ്റു വീടുകളില്‍ നിന്ന് ഞങ്ങളുടെ തറവാടിനെ വിത്യസ്തമാക്കിയിരുന്ന ഒരു കാര്യം തൊടിയില്‍ നിറയെ ഉണ്ടായിരുന്ന മാവുകള്‍ ആയിരുന്നു . എല്ലാവരും പറമ്പില്‍ തെങ്ങും, വാഴയും , കപ്പയും ഒക്കെ നട്ടു വളര്‍ത്തിയപ്പോള്‍ എന്‍റെ അമ്മാമ്മേടെ ഹോബി മാവ് വളര്‍ത്തല്‍ ആയിരുന്നു. അങ്ങനെ മൂവാണ്ടനും, വെള്ളരിയും, കിളിച്ചുന്ടനും , കസ്തൂരിയും ഒക്കെ പല നാട്ടില്‍ നിന്നായി ഞങ്ങളുടെ തൊടിയില്‍ ചേക്കേറി മത്സരിച്ചു വളര്‍ന്നു. എവിടെ തിരിഞ്ഞാലും നിറയെ മാവുകള്‍ ഉള്ളത് കൊണ്ടാവും, മാവേല്‍ എറിയാനുള്ള വാസന എനിക്കും ചേട്ടനും കുട്ടിക്കാലം മുതലേ ഉണ്ടായത്.


മാമ്പഴക്കാലം ആയാല്‍ എല്ലാ മാവിലും നിറയെ മാങ്ങയുണ്ടാവും...അപ്പൊ മാന്ചോട്ടില്‍ ചെന്ന് കൊഴി എടുത്തു കണ്ണും പൂട്ടി മേലേക്ക് ചുമ്മാ ഒന്ന് എറിഞ്ഞാല്‍ മതി ഒരു മാങ്ങയെന്കിലും വീഴും. തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'പൊട്ടക്കണ്ണന്ടെ മാവിലേറ്'.
പക്ഷെ അങ്ങനെ പോലും ഒരു മാങ്ങ എറിഞ്ഞു വീഴ്ത്താന്‍ കഴിവില്ലാത്ത ഒരുപാട് പേര്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനും ഏട്ടനും മാവില്‍ ഏറിന്റെ കാര്യത്തില്‍ ആ ചുറ്റ്‌ വെട്ടത്തെ രണ്ടു കുഞ്ഞു സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നുട്ടോ . ഇവന്മാരെ രണ്ടിനേം പഠിക്കാന്‍ വിട്ടു സമയം കളയാതെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വിട്ടാല്‍ 'ചിലപ്പോ' രക്ഷപെട്ടേനെ എന്ന് അപ്പൂപ്പന്‍ ഇടയ്ക്കിടെ പറയാറുണ്ട്‌ . പക്ഷെ കുനുകുനെ മാങ്ങയുള്ള നാട്ടുമാവില്‍ എറിയുന്നത് പോലെ എളുപ്പമല്ല ആകെ ഉള്ള മൂന്നു സ്റ്റമ്പ് ഉന്നം വച്ച് പന്തെറിയുന്നത് എന്ന് പാവത്തിന് അറിയില്ലല്ലോ..മണ്ടന്‍ അപ്പൂപ്പന്‍.

അങ്ങനെ ഇരിക്കെയാണ് അടൂരുള്ള ചെറിയമ്മയും അവരുടെ മൂത്ത മോന്‍ ആരോമലും രണ്ടു ദിവസത്തേക്ക് തറവാട്ടില്‍ എത്തിയത്. എന്നെക്കാള്‍ രണ്ടു വയസിനു ഇളയ ആരോമലിനെ ഞങ്ങള്‍ അന്ന് തന്നെ കുട്ടിപട്ടാളത്തില്‍ വിംഗ് കമാന്‍ഡര്‍ ആയി ചേര്‍ത്തു മുഖ്യ കായിക ഇനമായ മിഷന്‍ മാവിലേറിനായി നിയോഗിച്ചു . അടൂരില്‍ കൂടുതലും ഉള്ളത് റബ്ബര്‍ മരങ്ങള്‍ ആയതിനാലും റബ്ബറിന്റെ മണ്ടയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ പാകത്തിന് ഒന്നും ഇല്ലാത്തതിനാലും ഈ കലാപരിപാടി അത്ര വശമില്ലാത്തതിനാല്‍ ... തുരു തുരാ മാങ്ങ എറിഞ്ഞു വീഴ്ത്തുന്ന എന്നെയും ഏട്ടനേയും കണ്ടു ആരോമലിനു അത്ഭുതവും പിന്നെ അത് വളര്‍ന്നു ആരാധനയും ആയി മാറി. ഒടുവില്‍ മടിച്ചു മടിച്ചു അവന്‍ തന്റെ ആവശ്യം ഉന്നയിച്ചു ...
"മാങ്ങ എറിയാന്‍ പഠിപ്പിക്കണം".
ആദ്യം കുറെ ജാഡ ഒക്കെ കാണിച്ചെങ്കിലും ഒടുക്കം നാല് സൂപ്പര്‍മാന്‍ നയിം സ്ലിപ്പും, ഒരു പാക്കറ്റ് ബൂമര്‍ ബബിള്‍ ഗവും ദക്ഷിണയായി സ്വീകരിച്ചു ഞാന്‍ അവനെ എന്‍റെ ശിഷ്യനാക്കി.

ഇനി പഠനം തുടങ്ങാന്‍ പറ്റിയ മാവ് കണ്ടെത്തണം. തൊടിയില്‍ നിറയെ മാവ് ഉണ്ടെങ്കിലും, ഉയരം കുറഞ്ഞത് ആയതിനാലും , നിറയെ മാങ്ങ ഉള്ളതിനാലും, സര്‍വോപരി ആ സമയത്ത് എനിക്ക് ശനിയില്‍ കേതു കൊടി കുത്തി നിന്ന സമയം ആയതിനാലും വടക്കേ പറമ്പിലെ വെള്ളരി മാവ് തന്നെ ഒടുവില്‍ തിരഞ്ഞെടുത്തു. വിനാശകാലെ വിപരീത ബുദ്ധി..അല്ലാണ്ടെ എന്താ പറയ്യാ..

അങ്ങനെ കുട്ടിപട്ടാളം വടക്കേ പറമ്പിലെത്തി. മാവില്‍ ഏറിന്ടെ ശാസ്ത്രീയ വശങ്ങളെ പറ്റിയും, എറിയാന്‍ ഉപയോഗിക്കുന്ന ശീമകൊന്ന പത്തലെന്ന ആയുധം ഉപയോഗിക്കുന്ന രീതികളെ പറ്റിയും അരമണിക്കൂര്‍ നീണ്ട തിയറി ക്ലാസ്സിനു ശേഷം ഞങ്ങള്‍ പ്രക്ടിക്കലിലേക്ക് കടന്നു.
ആരോമലിന്റെ കയ്യില്‍ ഞാന്‍ ശീമ പത്തല്‍ കൊടുത്തു. കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച്, കൊഴി തൊട്ടു തൊഴുതു രണ്ടു കൈകൊണ്ടും അത് വാങ്ങി അവന്‍ മാവില്‍ ഉന്നം പിടിച്ചു നിന്നു.
"അനിയാ ...നീ ഇപ്പൊ എന്തൊക്കെ കാണുന്നുണ്ട്...?"
"ആ മൂന്നു മാങ്ങ നില്‍ക്കുന്ന കുലയുടെ ഞെടുപ്പു മാത്രം.."
ഞാന്‍ ദ്രോണാചാര്യര്‍ കളിക്കുകയാണ് എന്ന് മനസിലാക്കിയിട്ടു എന്നപോലെ അവന്റെ ഉത്തരം...ഞാന്‍ ഹാപ്പി ആയി
"ഗുഡ്, എങ്കില്‍ ഷൂട്ട്‌...."
ആരോമലിന്റെ കയ്യില്‍ നിന്നും കൊഴി ചീറി പാഞ്ഞു.. ( DTSഇല്‍ കൊഴി ചീറി പായുന്ന ശബ്ദം )
എല്ലാവരും കണ്ണ് ചിമ്മി നോക്കി ..
മാവിനോ, മാങ്ങയ്ക്കോ യാതൊരു കുഴപ്പവുമില്ല...
അല്ലെങ്കിലും നൂറു മീറ്റര്‍ അകലെ കൂടെ ഒരു കമ്പ്‌ പോയാല്‍ എന്ത് കുഴപ്പം ഉണ്ടാവാന്‍ ..
ഇറ്റ്സ്‌ ഒക്കെ..ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം..
നിരാശയോടെ നില്‍ക്കുന്ന ആരോമലിനെ ഞാന്‍ തോളില്‍ തട്ടി ആശ്വസിപ്പിക്കുംപോഴാണ് വേലിക്കപ്പുറത്ത്‌ നിന്ന് സുമതിയമ്മയുടെ വലിയ വായിലെ ഉള്ള നിലവിളി...
ഒരു നിമിഷം പകച്ചു നിന്നെങ്കിലും, സംഭവം ഏതാണ്ടൊക്കെ മനസിലാക്കിയതോടെ ഞങ്ങള്‍ നാല് പാടും ഓടി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല...ചോരയൊലിപ്പിക്കുന്ന തലയില്‍ തോര്‍ത്തും പൊത്തിപിടിച്ച്‌ സുമതിയമ്മയും , അവരെ കൈ പിടിച്ചു നടത്തിക്കൊണ്ട് തങ്കപ്പേട്ടനും മുറ്റത്ത്‌ ഹാജര്‍....
അവരെ കുറ്റം പറയാന്‍ ഒക്കില്ല..ആകയുള്ള ഇത്തിരി മുറ്റത്ത്‌ ഇട്ടല്ലെന്കില്‍ പിന്നെ എവിടെ ഇട്ടാ മുളക് ഉണക്കുക..
പക്ഷെ കൊഴി പാഞ്ഞു വന്നപ്പോ തല മാറ്റി പിടിക്കാത്തത് ആരുടെ കുറ്റം. കുറഞ്ഞത് മുറ്റത്ത്‌ മുളക് ചിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ ?
എന്തായാലും പിന്നവിടെ നടന്നത് പുറത്തു പറയാന്‍ കൊള്ളില്ല. അന്ന് വരെ കേള്‍ക്കാത്ത പല വാക്കുകളും തങ്കപ്പേട്ടനില്‍ നിന്ന് അന്ന് ഞാന്‍ പഠിച്ചു.
ശ്ശൊ അറിവിന്റെ ഒരു കലവറ തന്നെ തങ്കപ്പേട്ടന്‍...
പക്ഷെ അന്ന് ഇറങ്ങി പോയ ആ കലവറയും ഭാര്യയും പിന്നെ ഇന്നു വരെ തിരികെ ഞങ്ങടെ മുറ്റത്ത്‌ കാലു കുത്തിയിട്ടില്ല.
ഈ സംഭവത്തിന്റെ പേരില്‍ കാര്യമായി വഴക്കോ അടിയോ ഒന്നും കിട്ടിയില്ലെങ്കിലും അതിനു ശേഷം മാവില്‍ ഏറ് എന്ന നാടന്‍ കലാപരിപാടിക്ക് വീട്ടില്‍ നിന്ന് കിട്ടിയിരുന്ന പിന്തുണ അപ്പൂപന്‍ ഏകപക്ഷീയമായി പിന്‍വലിച്ചു.
അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം എന്ന വല്യ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് ഒരു കുറ്റമാണോ? അതങ്ങനാ..അല്ലേലും ഒരു നല്ല കാര്യം ചെയ്താ ..അവസാനം ഇങ്ങനെ ഒക്കയെ വരൂ.. നമ്മളെന്തു തെറ്റു ചെയ്തിട്ടാ അല്ലെ ?

71 comments:

കണ്ണനുണ്ണി said...

മാങ്ങയേറിന്ടെ ശാസ്ത്രീയ വശങ്ങള്‍ അറിയനമെന്നുള്ളവര്‍ പറഞ്ഞാല്‍ മതിട്ടോ....സുമതി അമ്മേടെ ഫോണ്‍ നമ്പര്‍ തരാം....

Anil cheleri kumaran said...

മുറ്റത്ത്‌ മുളക് ചിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ ?
ഹഹഹ. രസായിട്ടുണ്ട്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. (വലുതായപ്പോ എറിഞ്ഞതൊക്കെ കറക്റ്റായിട്ടു കൊണ്ടു അല്ലേ...?)

Anonymous said...

അതെ കണ്ണാ,എന്ത് നന്മ ചെയ്താലും കുറ്റം ആയി പോകുന്നത് ആരുടേം തെറ്റുകൊണ്ടല്ല , കയിലിരുപ്പ് മോശം ആയതു കൊണ്ടാ .പാവം സുമതി അമ്മ !!

raadha said...

റബ്ബറിന്റെ മണ്ടയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ പാകത്തിന് ഒന്നും ഇല്ലാത്തതിനാലും....

ഉം ചെന്നാല്‍ മതി റബ്ബറിന്റെ മണ്ടക്ക് എറിഞ്ഞാല്‍ അന്നത്തെ കൊണ്ട് കാര്യം കഴിഞ്ഞു. കാരണം അറിയാലോ? എനിക്ക് അറിയില്ലായിരുന്നു. .അത് വരെ ഞാന്‍ റബ്ബര്‍ കണ്ടിട്ടില്ലായിരുന്നു.കല്യാണം കഴിഞ്ഞു എരുമേലി യില്‍ തറവാട്ടില്‍ ചെന്നപ്പോഴാ അറിഞ്ഞേ...കണ്ണന്‍ ഒന്ന് ആലോചിച്ചു നോക്ക്. അപ്പൊ പിടി കിട്ടും. അതല്ലേ കൂട്ടുകാരന് കല്ലെറിഞ്ഞു പഠിക്കാന്‍ പറ്റാതിരുന്നത്.ഹഹ.

പോസ്റ്റ്‌ ഇഷ്ടായി ട്ടോ. പതിവ് പോലെ എന്ത് നല്ലത് ചെയ്താലും കുറ്റം..!!!!.

രഘുനാഥന്‍ said...

സുമതി അമ്മയ്ക്ക് ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ ഒരു കറിച്ചട്ടി എങ്കിലും തലയില്‍ കമഴ്ത്താമായിരുന്നു...

ഭായി said...
This comment has been removed by the author.
വരവൂരാൻ said...

നിറയെ മാങ്ങ ഉള്ളതിനാലും, സര്‍വോപരി ആ സമയത്ത് എനിക്ക് ശനിയില്‍ കേതു കൊടി കുത്തി നിന്ന സമയം ആയതിനാലും വടക്കേ പറമ്പിലെ വെള്ളരി മാവ് തന്നെ ഒടുവില്‍ തിരഞ്ഞെടുത്തു.

അനിയാ സുപ്പർ

സന്തോഷ്‌ പല്ലശ്ശന said...

കണ്ണാ നല്ല പോസ്റ്റ്‌.... ഇത്ര ചെറിയ സംഭവത്തെ ഡി.ടി.ഏസ്സില്‌ പൊലിപ്പിച്ചെടുത്തല്ലോ.... പിന്നെ അന്ന്‌ നീ ആരോമലിനോട്‌ ഗുരുദക്ഷിണയായി ചോദിച്ചത്‌ ബൂമറാകാന്‍ തരമില്ല ഒരു പക്ഷെ "ബിഗ്‌ ഫണ്‍" എന്ന ബബിള്‍ഗം ആയിരുന്നിരിക്കും. ക്രിക്കറ്റ്‌ കളിക്കാരുടെ പടം അതിലും അടിച്ചു വന്നിരുന്നു. ബൂമറൊക്കെ ഇന്നാളല്ലെ വന്നത്‌...അല്ലെ...?. പിന്നെ നിറയെ കായ്ച്ചു നില്‍ക്കണ മാവില്‍ നിന്ന്‌ മാങ്ങയെറിഞ്ഞു വീഴ്ത്തുന്നത്‌ അത്രവലിയ കേമത്തമൊന്നുമല്ല.... അയ്യട ഒരു ദ്രോണാചാര്യര്‍ വന്നിരിക്കുന്നു.. )P)P:P:P

ശ്രീ said...

ഒരു മാവിലേറ് വരുത്തി വച്ച വിന!

നാട്ടിന്‍പുറങ്ങളില്‍ എപ്പോഴും അയല്‍ക്കാര്‍ തമ്മില്‍ മുട്ടന്‍ വഴക്കുകള്‍ ഉണ്ടാകുന്നത് ഇതേ പോലെ കുഞ്ഞു കുഞ്ഞു സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടായിരിയ്ക്കും.

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണാ നല്ല പോസ്റ്റ്‌....
പാവം സുമതി അമ്മ !!

രാജീവ്‌ .എ . കുറുപ്പ് said...

ആരോമലിനെ ഞങ്ങള്‍ അന്ന് തന്നെ കുട്ടിപട്ടാളത്തില്‍ വിംഗ് കമാന്‍ഡര്‍ ആയി ചേര്‍ത്തു മുഖ്യ കായിക ഇനമായ മിഷന്‍ മാവിലേറിനായി നിയോഗിച്ചു.

അത് കലക്കി മച്ചൂ
എന്തായാലും വലുതായപ്പോള്‍ നീ എറിയാന്‍ പഠിച്ചല്ലോ അത് മതി. ഒരു കൊന്ന പത്തല്‍ ഞാനും വെട്ടി വച്ചിട്ടുണ്ട് മോനെ കണ്ണാ ഉണ്ണി (ബു ഹഹ്)

കുക്കു.. said...

അതെ അതെ..'പൊട്ടക്കണ്ണന്ടെ മാവിലേറ്'.
സമ്മതിച്ചെല്ലോ ...അത്..മതി..ഹി..ഹി.....
:)

ചേച്ചിപ്പെണ്ണ്‍ said...

പക്ഷെ കൊഴി പാഞ്ഞു വന്നപ്പോ തല മാറ്റി പിടിക്കാത്തത് ആരുടെ കുറ്റം. കുറഞ്ഞത് മുറ്റത്ത്‌ മുളക് ചിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ ?
.......

Typist | എഴുത്തുകാരി said...

“അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം എന്ന വല്യ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് ഒരു കുറ്റമാണോ?

അല്ലേ അല്ല, അതല്ലെങ്കിലും അങ്ങനെയാന്നേ. ഇക്കാലത്തു് ഒരു നല്ല കാര്യം ചെയ്തൂടാ!

Jenshia said...

mm...അതെ...

എന്താണ് ഈ കൊഴി...?

Prakash : പ്രകാശ്‌ said...

എറിയാന്‍ ഉപയോഗിക്കുന്ന കമ്പ്‌ ആണ് കൊഴി

Jenshia said...

ahha...കൊഴിഞ്ഞു വീണു കിടക്കുന്ന വല്ല ചെറിയ പച്ച മാങ്ങയുമാണോ എന്നാണ് വിചാരിച്ചത്...

വയ്കി കിട്ടിയ ഒരു ഇന്‍ഫോ കണ്ണനണ്ണിടെ previous post-ഇല്‍ comment ആയി ഇട്ടിട്ടുണ്ട്...[abt spam mails]..

VEERU said...

പൊട്ടക്കണ്ണന്റെ മാവിലേറ് സൂപ്പറ് ട്ടാ..!!
ആശംസകൾ !

ദീപു said...

അവതരണം നന്നായി.. എന്നത്തെയുംപോലെ...

Micky Mathew said...

ബാന്ഗ്ലൂരില്‍ മാവില്‍ ഏറ് എന്ന കലാപരിപാടി ആണോ അവതരിപികുനെ

ഭായി said...

മാവിനോ, മാങ്ങയ്ക്കോ യാതൊരു കുഴപ്പവുമില്ല...
അല്ലെങ്കിലും നൂറു മീറ്റര്‍ അകലെ കൂടെ ഒരു കമ്പ്‌ പോയാല്‍ എന്ത് കുഴപ്പം ഉണ്ടാവാന്‍ ..

അതു കലക്കി..

കണ്ണന്റെ കയ്യില്‍ ഇനി എന്തൊക്കെ അറിവുകളാണ് പകര്‍ന്നു കൊടുക്കാന്‍ കൈയില്‍ ബാക്കിയുള്ളത്!! :-)

കൊള്ളാം,പതിവുപോലെ ഒരുപാട് തമാശ്കള്‍ പ്രതീക്ഷിച്ചു... തമാശകള്‍ കൈമോശം വന്നതു പോലെ തോനുന്നു..

ഇറ്റ്സ്‌ ഒക്കെ..ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.. അല്ലേ.... ഹ ഹ ഹാ..

Sukanya said...

"അല്ലെങ്കിലും നൂറു മീറ്റര്‍ അകലെ കൂടെ ഒരു കമ്പ്‌ പോയാല്‍ എന്ത് കുഴപ്പം ഉണ്ടാവാന്‍ ..ഇറ്റ്സ്‌ ഒക്കെ..ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.." ചിരിച്ചുപോയി കണ്ണനുണ്ണി.
ഇങ്ങനെ ഓരോന്ന് വരുത്തി വെച്ചിട്ട്....കുഞ്ഞു സംഭവം കാരണം ഫാമിലീസ് കീരിയും പാമ്പും ആയില്ലേ? ഇത്രേം അക്രമങ്ങള്‍ കാണിച്ചിട്ടും ഇപ്പോഴും സജീവമാണല്ലോ? എന്താ കഥ?

വശംവദൻ said...

മാവിലേറ് കലക്കി.
:)

PONNUS said...

D T S സൌണ്ട് സിസ്റ്റെം സൂപ്പര്‍ !!!
നന്നായിരിക്കുന്നു !!!!!!!

ഭൂതത്താന്‍ said...

മുറ്റത്ത്‌ മുളക് ചിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ ?

ശരിയാ അങ്ങനെ ഒരു നിയമം തന്നെ പാസ്സാക്കണം .....ഹഹ നന്നായി കണ്ണനുണ്ണിയെ ....

നരിക്കുന്നൻ said...

ഈ കാലത്ത് ഒന്നും നേരാംവണ്ണം ചെയ്യാൻ സമ്മതിക്കൂല. നമ്മൾ ഒരു തെറ്റും ചെയ്തിട്ടല്ല. അവര് ഹെൽമറ്റിടാത്തതിന് ഞമ്മളെന്ത് പെയ്ച്ചൂ...:) ഏതായാലും തങ്കപ്പേട്ടന്റെ അടുത്തൂന്ന് കിട്ടിയ അറിവ് ഇതിനൊക്കെ പകരമായി കൂട്ടാം....

കണ്ണനുണ്ണി said...

കുമാരേട്ടാ: വലുതായപ്പോ മാവില്‍ എറിയുന്നതിന് പകരം നേരിട്ട് ആളുകളുടെ തലയിലെക്കായി...:)
നെഹെ: അടി അടി
രാധ: ഹിഹി തേനിച്ച കൂടിന്റെ കാര്യാ ല്ലേ... യ്യോ ശരിയാ
രഘു മാഷെ : അതെന്നെ
വരവൂരാന്‍: നന്ദി മാഷെ
സന്തോഷേട്ടാ: ഞാന്‍ ഒരു ഏഴിലും എട്ടിലും ഒക്കെ പഠിക്കുമ്പോ ബൂമര്‍ ഒന്ടാരുന്നെന്നെ... പിന്നെ മാവിലെറിന്റെ കാര്യം..ഹിഹി
ശ്രീ: അതെ
വാഴക്കോടന്‍: നന്ദി
കുറുപ്പേ: വെട്ടി വെച്ച പത്തല് കയ്യില്‍ ഇരിക്കത്ത്തെ ഒള്ളു.. അടങ്ങി ഇരുന്നോ ഇല്ലെങ്കില്‍ ഗ്ര്ര്ര്‍ :)

കണ്ണനുണ്ണി said...

കുക്കുവെ: ഇടി മേടിക്കും ഗ്ര്ര്ര്‍
ചേച്ചിപ്പെണ്ണ് : നന്ദി ചേച്ചി
എഴുത്തുകാരി ചേച്ചി : ആ ന്നെ സത്യാ
ജെന്ഷിയ , പ്രകാശ്‌: നന്ദി...പ്രകാശ്‌ പറഞ്ഞ സംഭവം തന്നെ ട്ടോ കൊഴി
ക്യാപ്റ്റന്‍: :)
വീരു: നന്ദി
ദീപു: നന്ദി
മിക്കി: അങ്ങനെ ഒക്കെ ചോദിച്ച ചിലപ്പോ സത്യം പറഞ്ഞു പോവും ഹിഹി
ഭായി: സത്യമാണ് ഇതിനു മുന്‍പ് വന്ന രണ്ടു മൂന്നു പോസ്റ്റ്‌ വെച്ച് നോക്കുമ്പൊ ഇത് അത്രയ്ക്ക് ശരിയായിട്ടില്ല എന്ന് അറിയാം. പക്ഷെ ഇത്ര ചെറിയ ഒരു സംഭവം പറയുമ്പോ തമാശയ്ക്ക് വേണ്ടി ഒത്തിരി സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി വലിച്ചു നീട്ടിയാല്‍ ചിലപ്പോ ഏച്ചു കെട്ടിയത് പോലെ ആയിപോവും ന്നു കരുതി തന്നെ അധികം നീട്ടാതെ ഇരുന്നത്.

കണ്ണനുണ്ണി said...

സുകന്യ: പിന്നല്ലാതെ എല്ലാം വിധിയാന്നെ. ഞാനും മാവും കൊന്ന പത്തലും ഒക്കെ ഒരു നിമിത്തം മാത്രം ഹിഹി
വശംവഥന്‍: നന്ദി മാഷെ
മുംബൈ മലയാളി: നന്ദി
ഭൂതത്താന്‍: പിന്നല്ലാതെ :)
നരിക്കുന്നന്‍: തന്കപെട്ടന്റെ അടുത്തുന്നു പഠിച്ചത് ഇത് വരെ ആരോടും പ്രയോഗിക്കാന്‍ ഒരു അവസരം കിട്ടണില്യ മാഷെ ...:(

ramanika said...

അപ്പൊ ഏറു ബൂമറാങ്ങായി
കലക്കി!

Nandan said...

കൊന്നപ്പത്തല്‍ ഇപ്പോഴും വീട്ടില്‍ ഇരിപ്പുണ്ടോ അതോ ?

Jyothi Sanjeev : said...

അയ്യോ പാവം സുമതി അമ്മ.
വളരെ നല്ല പോസ്റ്റ് കണ്ണനുണ്ണി. ഇത്ര നര്‍മ ബോധത്തോടെ എഴുതാന്‍ നല്ല കഴിവ് വേണം. ഗ്രേറ്റ്‌.

പാവത്താൻ said...

തങ്കപ്പണ്ണന്‍ സുമതിയമ്മയുമായി വന്നപ്പോള്‍ വെറുതെ ഒരു തെളിവിനായി ആ കൊന്നപ്പത്തല്‍ കൂടി കൊണ്ടു വന്നതും അപ്പൂപ്പന്‍ അതു വാങ്ങി അതു കൊണ്ട് എറിയാന്‍ മാത്രമല്ല അടിക്കാനും പറ്റും എന്ന ശാസ്ത്ര സത്യം തെളിയിച്ചതും ഒക്കെ മറച്ചു വച്ചു അല്ലേ???:-)

rays said...

valladathum poyi venam mavel eriyan athum vallavarudem maavil..thrill kalanjallo kannanunni.

പ്രയാണ്‍ said...

ഇത്രേം ചെറിയൊരു കര്യത്തിനു പെണങ്ങീച്ചാ ആ കലവറ അടച്ചു പൂട്ട്വന്നാ ഭേദം.......:)

Areekkodan | അരീക്കോടന്‍ said...

പൊട്ട”ക്കണ്ണനുണ്ണി”യുടെ മാവിലേറ് കലക്കി....

ബിനോയ്//HariNav said...

"..മുറ്റത്ത്‌ മുളക് ചിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ ?.."

തന്നെ തന്നെ ഇന്തോ പാക് അതിര്‍ത്തിയില്‍ പോലും ഇത്രക്ക് സുരക്ഷാ ഭീഷണി ഉണ്ടാകില്ല. കണ്ണനുണ്ണീ കലക്കീട്ടാ :)

അഭി said...

ശ്ശൊ അറിവിന്റെ ഒരു കലവറ തന്നെ തങ്കപ്പേട്ടന്‍...
എന്തായാലും കുറെ നല്ല കാര്യങ്ങള്‍ പഠിക്കാന്‍ പറ്റില്ലോ?

ഓഫീസില്‍ ഇരുന്നാ വായിച്ചതു .ഞാന്‍ തനിയെ ഇരുന്നു ചിരിക്കുനത് കണ്ടപ്പോള്‍ അടുത്തിരിക്കുനവള്‍ക്കൊരു സംശയം ?. മലയാളി അല്ലാത്തതിനാല്‍ കാരണം പറഞ്ഞു മിനകെടന്‍ പോയില്ല

the man to walk with said...

ഏറു കുറിക്കു കൊണ്ടു..ഇഷ്ടായി

കണ്ണനുണ്ണി said...

രമണിക: നന്ദി
നന്ദന്‍: ഹഹ പഠിപ്പിക്കണോ..
ജ്യോതി: നന്ദി ഈ വഴി വന്നതിനു.
പാവത്താന്‍: ഹിഹി എല്ലാം നമുക്ക് അങ്ങ് പറയാന്‍ ഒക്കുവോന്നെ
rays: ഹിഹി അതും ഉണ്ട് മാഷെ.. പറഞ്ഞു വന്നാല്‍ അതാ കൂടുതല്‍
പ്രയാന്‍: ഈയിടേ വീണ്ടും മിണ്ടുകേം പറയുകേം ഒക്കെ ചെയ്തു തുടങ്ങീട്ടുണ്ട് അവര് വീണ്ടും
അരീക്കോടന്‍ മാഷെ: ഗ്ര്ര്ര്‍ ഹഹ
ബിനോയ്‌: പിന്നല്ലാതെ
അഭി : ഹഹ ..അതെയോ
ദി മാന്‍ ടൂ വാക്ക്‌ വിത്ത്‌ : നന്ദി മാഷെ

ഹാഫ് കള്ളന്‍||Halfkallan said...

അറിവിന്റെ കലവറയിലെ മണിമുത്തുകള്‍ ശബ്ദതാരാവലിയില്‍ പോലും കാണില്ല ല്ലേ ..

നല്ല പോസ്റ്റ്‌ ...

ManzoorAluvila said...

ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌.
മനോഹരമായ രചന..ആശംസകൾ

mini//മിനി said...

എറിയുന്നത് കൊള്ളെണ്ടിടത്തു തന്നെ കൊണ്ടു. നന്നായി.

ആര്‍ദ്ര ആസാദ് / Ardra Azad said...

:))

dhooma kethu said...

നാട്ടിലെ ബാല്യകാലം ശൂന്യത ആയേനെ നമ്മുടെ മാവും തെങ്ങും വാഴയും ഉണ്ടായിരുന്നില്ലെങ്കില്‍ .
ആത്മാവിന്റെ എത്ര തേങ്ങലുകള്‍ , ഹൃദയങ്ങളുടെ എത്ര സ്പന്ദനങ്ങള്‍ ,ജീവിതത്തിലെ എത്ര സ്വപ്‌നങ്ങള്‍ നിറം മാഞ്ഞു പോയേനെ അവയുടെ അഭാവത്തില്‍?
നമ്മുടെ കിനാവുകളില്‍ ജീവന്റെ തുടിപുകളില്‍ കാമ്പും കരളും ആയി വീണ്ടും ഒരു മാകന്ദ സ്മരണ സുഗന്ധം പ്രസരിപിച്ച നര്‍മ ഭാവം അവതരിപിചത്തിനു നന്ദി കണ്ണനുണ്ണി

വയനാടന്‍ said...

ഏറുഗ്രനായിരുന്നൂ കണ്ണനുണ്ണീ‍ീ...

Sriletha Pillai said...

kollallo kannanunni.....nalla style..fluent...

അരുണ്‍ കരിമുട്ടം said...

ഇപ്പോ കുറിക്ക് കൊള്ളുന്നുണ്ടന്നാ കേട്ടത്:)

കണ്ണനുണ്ണി said...

ഹാഫ്‌ കള്ളന്‍: അതെ ന്നെ...അമ്മാതിരി ഓരോ സാധനങളാ...
മന്‍സൂര്‍ : നന്ദി ..ഇനിയും വരണേ
മിനി ചേച്ചി : നന്ദി
ആര്‍ദ്ര : നന്ദി
ധ്രുവം ചേട്ടാ: ഇഷ്ടായി എന്ന് അറിയുമ്പോ സന്തോഷം...
വയനാടന്‍: ഹഹ പക്ഷെ കൊണ്ടില്ലല്ലോ
മൈത്രേയി: നന്ദി
അരുണേ: സത്യാ... ഇപ്പൊ കറക്ക്ട്ടാ

Rani said...

നമ്മളെ കൊണ്ട് എങ്ങനെ ഒക്കെ അല്ലെ ഉപകാരം ചെയ്യാന്‍ പറ്റൂ അല്ലേ :D

Kalam said...

കൊള്ളാം.
ആദ്യായിട്ടാണ് ഇവിടെ വരുന്നത്.
ആള് പുലിയാണല്ലേ?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ണാ‍ാ‍ാ‍ാ‍ാ കലക്കി മോനേ...വരികളിലോക്കെ എന്തൊരു നിഷ്കളങ്കത............നല്ല അവതരണം....

ഏറനാടന്‍ said...

ഉപകാരം ഇനീം ചെയ്യാന്‍ മറക്കേണ്ട..

സ്നേഹതീരം said...

kannanu oru kaaryam ithuvare manassilayille?!

aa konnappathalu ottum seriyalla !

:)

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

ശീമകൊന്നപ്പത്തലിനു പകരം മൌഗ്ലിയുടെ കയ്യിലുണ്ടാവുന്ന തരം അല്പം വളവുള്ള വല്ലതുമായിരുന്നെങ്കില്‍ പറന്നു ചെന്നു മാങ്ങാക്കുല ചെത്തിവീഴ്തുമായിരുന്നു, കൊനച്ചലിന്റെ (തെങ്ങിന്‍ പൂക്കുല)തണ്ടായിരുന്നു സ്പേസ് ഷട്ടിലില്‍ ചെന്നു പറിച്ച് വരേണ്ട കണ്ണിമാങ്ങയെ പോലുള്ള അപാര റ്റേസ്റ്റുള്ള ഒരു കുഞ്ഞുമാങ്ങയെ എറിയുന്ന ആയുധം, ഒരു റ്റെക്നോളജി കൈമാറി എന്നേയുള്ളൂ, പിന്നെ ഞങ്ങളീ റിസ്കിനൊന്നും നില്‍ക്കലില്ല, ഒരു ഇന്റര്‍വെല്‍ തീരുന്നതിന് മുന്നെ കയറ്റവും ഇറക്കവും വള്ളി ട്രൌസറില്‍ രണ്ട് പീസ് സ്റ്റോക്കും വരെ കാണും.

“ചോരയൊലിപ്പിക്കുന്ന തലയില്‍ തോര്‍ത്തും പൊത്തിപിടിച്ച്“എന്ന രീതിയില്‍ അതിഭാവുകത്വമില്ലാതെ വല്ല ഓടുപൊട്ടി ചീത്തകേട്ടു എന്നൊക്കെ തട്ടിവിട്ടിരുന്നെങ്കില്‍ എല്ലാം കോപ്പിയടിക്കുന്ന സിനിമക്കാരെ പ്രാകില്ലായിരുന്നു. ഈ സിനിമയാ ആദ്യം ഉണ്ടായത് ബൂലോകമാ ആദ്യമുണ്ടയത്

Unknown said...

അപ്പൊ ഇമ്മിണി ബല്യ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു അല്ലെ... പതിവുപോലെ പൊളപ്പന്‍...

Anonymous said...

"കൈ വിട്ട കൊന്നപ്പത്തല്‍"ഗംഭീരം!
പണ്ട് മാവിന് ‍ചോട്ടിലാ വാസം കയ്യില്‍ ഉപ്പും മുളകുപൊടീം കരുതും
ആ മാവേല് ‍ഏറു കോളജ് ഹോസ്റ്റല്‍ വരെ തുടര്‍ന്നു കണ്ണിമാങ്ങാ .....

മാണിക്യം said...
This comment has been removed by the author.
മാണിക്യം said...

കൈ വിട്ട കൊന്നപ്പത്തല്‍"ഗംഭീരം!
പണ്ട് മാവിന് ‍ചോട്ടിലാ വാസം കയ്യില്‍ ഉപ്പും മുളകുപൊടീം കരുതും
ആ മാവേല് ‍ഏറു കോളജ് ഹോസ്റ്റല്‍ വരെ തുടര്‍ന്നു കണ്ണിമാങ്ങാ .....

പയ്യന്‍സ് said...

ഹ ഹ. അതില്‍ പിന്നെ ആര്‍ക്കെങ്കിലും കോച്ചിംഗ് കൊടുത്തിട്ടുണ്ടോ?

Umesh Pilicode said...

മാഷേ അടിപൊളി

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

ആരോമലു super !

T.A. RASHEED said...

അയല്‍വാസി മുളക് ഉണക്കുമ്പോള്‍ .....അതിരിലെ മാവിലെറിയുന്നവന്‍ കൊന്ന പത്തല്‍ ഉപയോഗിക്കരുത് എന്നാ പ്രമാണം ..........നന്നായിട്ടുണ്ട് ഇനിയും പോരട്ടെ ഉണ്ണി കഥകള്‍

ഗീത said...

ദക്ഷിണ വാങ്ങിച്ചാല്‍ മാത്രം പോര കേട്ടോ നന്നായി വിദ്യ പഠിപ്പിക്കണം. ഗുരുനാഥന്‍ അമ്പേ മോശം.
ഈ എഴുത്ത് ഉഗ്രന്‍.

റോസാപ്പൂക്കള്‍ said...

കൊള്ളാം..ആ അടൂരുകാരന്‍ പിന്നെ അങ്ങോട്ടു വന്നു കാണില്ല അല്ലെ...

shajkumar said...

നന്നായിരിക്കുന്നു

Kasim Sayed said...

ആശംസകള്‍ ... :)

കണ്ണനുണ്ണി said...

റാണി: പിന്നല്ലേ
കലാം, കിലുക്കം പെട്ടി: നന്ദി
ഏറനാടന്‍: ഉറപ്പു മാഷേ
സ്നേഹതീരം: അതെന്നെ
യരലവ: ഞാനും മാങ്ങ ഏറില്‍ പ്രോഫെഷനല്‍ ആരുന്നെന്നെ :)
ജിമ്മി: പിന്നല്ലാതെ
മാണിക്യം ചേച്ചി: വായിച്ചുട്ടോ കണ്ണി മാങ്ങ.. അടിപൊളിയാ
പയ്യന്‍സ്: ആരും വന്നിട്ടില്ല പിന്നെ
ഉമേഷ്‌: നന്ദി
ജാസിം: നന്ദി
റഷീദ്: നന്ദി
ഗീത: ചേച്ചി...എന്റെ കുഴപ്പം അല്ലന്നേ
റോസാപ്പൂക്കള്‍:: വരും.. അവനിപ്പോഴും അതോര്‍മ്മയുണ്ട്
ഷാജ്സ് , കാസിം: നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചെറിയ ചെറിയ സംഭവങ്ങള്‍ രസകരമായ പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതുന്ന കഥകള്‍ ഇഷ്ടപ്പെടൂന്നുണ്ട്‌ നാട്ടുകാരാ

ആശംസകള്‍ പക്ഷെ ഇനിയും ശിഷ്യന്മരെ കൂട്ടി പോകുമ്പോള്‍ സൂക്ഷിക്കണം

തൃശൂര്‍കാരന്‍ ..... said...

ഹ ഹ...കലക്കി..ചിരിച്ചു ചിരിച്ചു വയ്യാണ്ടായി..
തങ്കപ്പെട്ടനുമായുള്ള പിണക്കം മാറാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം,..

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...