Tuesday, December 1, 2009

അക്കുവാണ് താരം






                     രാമനാശാരീടെ മോന്‍ ആര്യൻ കുമാര്‍ എന്ന അക്കു നാട്ടില്‍ പ്രസിദ്ധനായത്‌ തന്‍റെ കൂടെപിറപ്പായ സൈക്കിളില്‍ കാഴ്ചവച്ചിരുന്ന ഒടുക്കത്തെ പ്രകടനങ്ങളുടെ പേരിലായിരുന്നു. സ്വതവേ ശാന്തശീലനും, എള്ളോളം  അലസനും സര്‍വ്വോപരി  പരോപകാരിയുമായിരുന്ന അക്കുവിന്റെ ട്രേഡ്മാര്‍ക്ക്  ആയിരുന്നു  പാരമ്പര്യമായി കിട്ടിയ തുരുമ്പു പിടിച്ച  ആ ഹെര്‍ക്കുലീസ്‌ സൈക്കിള്‍. പൊതുവേ  മര്യാദയ്ക്ക് സൈക്കിള്‍ ചവിട്ടിയിരുന്ന അക്കു വയലന്റ് ആവുന്നത് തന്റെ വിഷ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന  ശോഭന, വിജയ, സൌമ്യ, സന്ധ്യ തുടങ്ങിയ പരിസരത്തെ ജൂനിയര്‍ ഐശ്വര്യ റായിമാരെ  കാണുമ്പോഴാണ്. 


              തന്റെ ടെക്നിക്കൽ ആൻഡ് സോഫ്റ്റ് സ്‌കിൽസ് കാട്ടി കൊടുത്തു ക്ടാങ്ങളെ കൊണ്ട് ....വൗ ...എന്ന് പറയിപ്പിക്കുവാനായി അവനെന്തും ചെയ്യുമായിരുന്നു. രണ്ടു കയ്യും വിട്ടു ചവിട്ടുക, ഹാന്റിലില്‍  കാലെടുത്തു വെച്ച് ഓടിക്കുക, ഓടുന്ന സൈക്കിളിന്റെ  കാരിയറില്‍ കയറി നിന്ന് ടാറ്റ കാണിക്കുക  തുടങ്ങി പലവിധ റെയർ ആൻഡ് ഹൊറർ ഐറ്റംസ്  ഈ കിളിക്കുഞ്ഞുങ്ങൾക്കായി   അക്കു കാലാകാലങ്ങളില്‍  കാഴ്ചവച്ചിരുന്നു.

 ഒരിക്കല്‍ ട്യുഷന് പോവാന്‍ റോഡിലൂടെ നടന്നു പോയ സന്ധ്യയെ കണ്ടു തിരിഞ്ഞിരുന്നു സൈക്കിള്‍  ചവിട്ടി കൈതക്കാട്ടില്‍ ചെന്ന് കയറിയതും, കൈതമുള്ള്  കൊണ്ട് ബോഡി പയിന്റില്‍ സ്ക്രാച്ച് വീണതും ഒന്നും  അക്കുവിന്റെ പ്രതിഭയെ കൂടുതല്‍ ശക്തനാക്കിയതല്ലാതെ തളര്‍ത്തിയില്ല. 

എന്തിനേറെ പറയുന്നു.. 'അക്കുവിനെ പോലെ സൈക്കിള്‍  ചവിട്ടാന്‍ അറിയാമെങ്കിൽ  പരിഗണിക്കാം '... എന്ന് പെണ്‍കുട്ടികള്‍ തങ്ങളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ ഒതുക്കാനായി പറയുക വരെ ചെയ്തിരുന്നു അന്നൊക്കെ.


അങ്ങനെയിരിക്കെയാണ് രാമപുരം ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം വന്നെത്തിയത്. വടക്കേകരയുടെ കെട്ടുകാഴ്ചയും കാവടിയും ഒക്കെ എല്ലാ കൊല്ലവും പുറപ്പെടാന്‍ തുടങ്ങുന്നത് എന്റെ തറവാടിനു മുന്നിലുള്ള കലുങ്ക് ജംക്ഷനിൽ  നിന്നാണ് . ഉച്ചയ്ക്ക് തന്നെ  അമ്മൻകുടവും , പൂക്കാവടിയും, കെട്ടു കുതിരയും ഒക്കെ റോഡില്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങി. അത്   കാണുവാനായി റോഡിനിരുവശം ആബാലവൃദ്ധം ജനങ്ങളും നിരന്നത്തോടെ  ആകെ കൂടെ റോഡില്‍ ഒരു ഉത്സവത്തിന്റെ പ്രതീതി. മഞ്ജുവും പിഞ്ചുവും എന്ന് വേണ്ട അക്കുവിന്റെ ലിസ്റ്റിലെ എല്ലാ പെരുകാരും അവിടെ ഹാജരുണ്ട്. 
അപ്പോഴാണ്‌ തെക്ക് നിന്നും   ജങ്ക്ഷനില്‍  വന്നു ചേരുന്ന ഗ്രാവലിട്ട കൈവഴിയിലൂടെ നീട്ടി ബെല്ലടിച്ചു കൊണ്ട് നമ്മുടെ കഥാനായകന്റെ രംഗപ്രവേശം. 
ദൂരെ നിന്നുള്ള  സ്കാന്നിങ്ങില്‍ തന്നെ സന്ധ്യയും സൌമ്യയും ഉള്‍പ്പടെ കിളികളുടെ ഒരു ചാകര തന്നെ കണ്ണില്‍ പെട്ടതോടെ അക്കുവിലെ സൈക്കിള്‍ അഭ്യാസി ഉണര്‍ന്നു. തന്റെ കിടിലന്‍  പ്രകടനം കണ്ടു കോരി തരിച്ചു തന്നെ സ്വപ്നം കാണുന്ന കുമാരിമാരെ മനക്കണ്ണില്‍ കണ്ടതോടെ അക്കുവൊരു അക്ഷയ്‌ കുമാറായി മാറി.



 ഇടവഴി  പ്രധാന റോഡിലേക്ക് വന്നു ചേരുന്നത് സാമാന്യം നല്ല ഒരു കയറ്റമാണ്. ഇടതു ഭാഗത്ത് കൂടെ കൈത്തോടും ഉണ്ട്. തുരു തുരെ ബെല്ലടിച്ചു സദസ്സിന്റെ ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് അക്കു സൈക്കിളിനു  വേഗത കൂട്ടി. കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുന്ന കാണികളെ കണ്ട ആവേശത്തില്‍ എഴുനേറ്റു  നിന്ന് രണ്ടു കയ്യും വിട്ടു അക്കു ജന്ക്ഷനിലെ കയറ്റം പാഞ്ഞു കയറി. 

 ഠിം....!  ക്ലിം.....ടപ്പേ..!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 

റോഡിനു സൈഡില്‍ കാലത്ത് ടെലിഫോണ്‍ കേബിള്‍ ഇടാന്‍ വേണ്ടി നീളത്തില്‍ കുഴിയെടുത്തു പോയത്  പാവം അക്കു അറിഞ്ഞിരുന്നില്ല. പാഞ്ഞു വന്നു കുഴിയില്‍ ചാടിയ സൈക്കിളിന്റെ മുന്‍ ചക്രം തൊണ്ണൂറു  ഡിഗ്രി  വെട്ടി തിരിഞ്ഞു  കുഴിയില്‍ വീഴുകയും പിന്‍ചക്രം തൊണ്ണൂറു ഡിഗ്രി മുകളിലേക്കുയരുകയും ചെയ്തതിന്റെ ഫലമായി നൊടിയിടയില്‍... മായാവിയെപ്പോലെ പറന്നു വന്നു അക്കു റോഡിനു നടുവില്‍ ലാന്‍ഡ്‌ ചെയ്തു.

 അടിപൊളി...

സൂപ്പര്‍ ലാന്ടിംഗ്!

 ..പക്ഷെ ഒരു വ്യത്യാസം  മാത്രം.

 ബാലരമയിലെ മായാവിക്ക് തന്റെ സ്ഥിരം യൂണിഫോം ആയി ഒരു സെക്കന്റ്‌ പേപ്പര്‍ സ്ഥിരമായി  ഉണ്ടായിരുന്നെങ്കില്‍ ....ചാട്ടത്തിനിടയിൽ  മുണ്ട് സൈക്കിളില്‍ കുരുങ്ങി അഴിഞ്ഞു പോയ അക്കുവിനു അതില്ലായിരുന്നു !


ഒരു നിമിഷം കൈ വിട്ടു പോയ ബോധം തിരികെ കിട്ടിയ അക്കു കണ്ടത് തന്റെ  'പ്രകടനം' കണ്ടു കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കുന്ന നാട്ടുകാരെയാണ്. അക്കു പെണ്‍കുട്ടികളുടെ ഇടയിലേക്ക് ദയനീയമായി പാളി നോക്കി....അതാ..സൌമ്യയും സന്ധ്യയും...ബയോളജി ക്ലാസ്സില്‍ പിന്‍ കുത്തി  കുരിശില്‍ തറച്ച തവളയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കൌതുകത്തോടെ തന്നെ ആകെ മൊത്തം നിരീക്ഷിക്കുന്നു. 


    നാണം മറയ്ക്കുവാനായി അക്കു നേരെ കൈത്തോട്ടിലേക്ക് എടുത്തു ചാടി. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. കെട്ടു കുതിര പോവുമ്പോള്‍ മുകളില്‍ തട്ടാതെ ഇരിക്കുവാനായി   മാവിന്റെ താഴ്ന്ന ചില്ലകള്‍ മുറിച്ചു തോട്ടിലേക്ക് തള്ളിയിട്ടു പണിക്കരേട്ടന്‍ അങ്ങോട്ട്‌ മാറിയിട്ട്  ഉണ്ടായിരുന്നുള്ളൂ. സേഫ്ടി ഫിറ്റിങ്സ്   ഒന്നും തന്നെ ഇല്ലാതെ തോട്ടില്‍ കിടന്ന  മാവിന്റെ കൊമ്പില്‍ ആയത്തില്‍  വന്നു അക്കുവിന്റെ അടിപൊളി ലാന്ടിംഗ്.

 ...ശരിക്കും കുന്തത്തിന്റെ മുകളില്‍ ഇരിക്കുന്ന ലുട്ടാപ്പി തന്നെ!

പക്ഷെ ഒരു വിത്യാസം മാത്രം..!

ലുട്ടാപ്പിക്കും ഒരു സെക്കന്റ്‌ പേപ്പര്‍ സ്ഥിരമായി ഉണ്ടായിരുന്നു!

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഹരിപ്പാട് തന്നെ ഉള്ള ഒരു   ക്ഷേത്രത്തിലെ ജീവനക്കാരനായ അക്കുവിന്റെ കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെൻഡർ  വഴിയില്‍ കണ്ടാല്‍ ഇത്തിരിയില്ലാത്ത  പീക്കിരികള്‍ വരെ വിളിച്ചു കൂവും.. 

ആക്കൂ ..മച്ചാ....കൈ വിട്ടു ഓടിക്കെടാ...!

80 comments:

കണ്ണനുണ്ണി said...

ഒത്തിരി സന്തോഷിച്ച കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് ഒരു പൊട്ട കഥ കൂടി.

ഇതൊക്കെ ആണേലും ഈ അക്കുവേട്ടന്‍ പക്ഷെ പണിക്കരേട്ടന്‍ കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ഏറ്റവും ഇഷ്ടം ഉള്ള ആളാണ്‌ ട്ടോ

അരുണ്‍ കരിമുട്ടം said...

"ബയോളജി ക്ലാസ്സില്‍ പിന്‍ കുത്തി കുരിശില്‍ തറച്ച തവളയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കൌതുകത്തോടെ തന്നെ ആകെ മൊത്തം നിരീക്ഷിക്കുന്നു."
ഹ...ഹ..ഹ
അക്കുവിന്‍റെ ഫോട്ടോ കൂടി ഇട്ടാല്‍ ആ രംഗം ഉഷാറാക്കാമായിരുന്നു.

Anonymous said...

കണ്ണന് അക്കുവിനെ പോലെ സൈക്കിള്‍ ചവിട്ടാന്‍ അറിയാമോ :).....

Anonymous said...
This comment has been removed by the author.
രാജീവ്‌ .എ . കുറുപ്പ് said...

കണ്ണാ സോറി അക്കു കഥ സൂപ്പര്‍, പിന്നെ ഉപമകള്‍ കിടു
അല്ല പിന്നെ അക്കു ബാംഗ്ലൂരില്‍ ജോലി കിട്ടി വന്നതും, പിന്നീടു ജോലി വിട്ടു ദേവസ്വത്തില്‍ കേറിയത്‌ ഒന്നും പറഞ്ഞില്ലാ. സ്പ്ലെന്‍ഡാര്‍ എടുത്ത പാര്‍ട്ടി നീ തന്നാരുന്നല്ലോ..:)

ശ്രീ said...

അതോടെ അക്കു സൈക്കിള്‍ അഭ്യാസം നിര്‍ത്തി ഡീസന്റായോ... അതോ???

സന്തോഷ്‌ പല്ലശ്ശന said...

ഡേയ്‌ കണ്ണനുണ്ണീ താന്‍ ചെവി നുള്ളിക്കോടേയ്‌.... .അടുത്ത്‌ രാമപുരത്തെ മീനഭരണിക്ക്‌ നീ വാ മോനേ ദിനേശാ. നീ നമ്മുടെ അക്കൂനെ കളിയാക്കും ല്ലെടാ.... അവനാരാണെന്നാറിയാവൊ നിനക്ക്‌......!!! അവനാണ്‌ ശിങ്കക്കുട്ടി.... പുലിക്കുട്ടി... സ്പ്ളെണ്ടറുകൊണ്ട്‌ അവന്‍ ഇനിയും അഭ്യാസം കാണിക്കും ഞാനാണ്‌ ഇനിയവന്‍റെ ആശാന്‍... ശോഭന്‍, വിജയ, സൌമ്യ , സിന്ധു... ഒക്കെ കെട്ടിപ്പോയോടേയ്‌.... എങ്കില്‍ അവളുമാരുടെ ഭാഗ്യദോഷം...

അക്കൂ നീയി കണ്ണനുണ്ണിയെ ഒരു പോസ്റ്റില്‍ നേരെ തിരിച്ചെഴുതിക്കണം
അമ്പടാ....

പരിപാടി കഴിയുമ്പൊ ഈ കണ്ണനുണ്ണിയെക്കൊണ്ട്‌ നിന്‍റേ പേര്‌ ഈ ബ്ളോഗ്ഗില്‍ തന്നെ ആയിരം പ്രാവശ്യം ഇമ്പോസിഷന്‍ എഴുതിക്കാ ട്ടൊ... വെഷമിക്കണ്ട...

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണാ അക്കു കസറി കെട്ടാ :)

പ്രയാണ്‍ said...

കണ്ണനുണ്ണി... കുറെ ചിരിച്ചുട്ടൊ.....thanx....:)

ഭായി said...

രാമനാശാരീടെ മോന്‍ അക്കുവിനോടാ കളി?
ഹീറോ ഹോണ്ട സ്പ്ലെണ്ടറിൽ അക്കു രാവിലേ നിക്കറുമിട്ട് എങോട്ടാ പോക്ക്?!
അക്കു വരും പുതിയ നംബറുകളുമായി!!!
ടെലിഫോണിനുകുഴി കുത്തിയവനും മാങ്കൊബ് വെട്ടി തോട്ടിലിട്ടവനും എല്ലാം ജാഗ്രതൈ!
കിളികളേ... അക്കു വിൽ റീലോഡട്!

നന്നായി ചിരിച്ചു കണ്ണാ.:-)

കുക്കു.. said...

"അതാ..സൌമ്യയും സന്ധ്യയും...ബയോളജി ക്ലാസ്സില്‍ പിന്‍ കുത്തി കുരിശില്‍ തറച്ച തവളയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കൌതുകത്തോടെ തന്നെ ആകെ മൊത്തം നിരീക്ഷിക്കുന്നു..."

..................
ഇതു സൂപ്പർ..
:)

dhooma kethu said...

ശിന്ന പീക്കിരികളും നാടന്‍ ഐശ്വര്യമാരും പിന്നെ കണ്ണനുണ്ണി പോലെ വിവരം ഇല്ലാത്തവരും എന്തും പറഞ്ഞോട്ടെ , നീ താന്‍ എന്‍ 'ഹീറോ' അക്കു. ഇരു ചക്ര വണ്ടി ഓടിക്കുവാന്‍ കൂടി അറിയാത്ത എന്റെ വീര പുരുഷാ നമോവാകം .

വശംവദൻ said...

കലക്കി. സൂപ്പര്‍ ലാന്ടിംഗ് :)

jayanEvoor said...

കണ്ണനുണ്ണീ ...

കലക്കി!
രാമനാശാരിയും, അക്കുവും,
രാമപുരവും, എവൂരും....!
ഞാന്‍ വീണു!

Typist | എഴുത്തുകാരി said...

പാവം അക്കു. ഈ എഴുതിപിടിപ്പിക്കുന്നതൊക്കെ അറിയുന്നുണ്ടോ ആവോ?

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ഇതാണു സംഗതികളിടുമ്പോ ഷട്ജം ഇടാന്‍ മറക്കരുതെന്നു പറയുന്നത്..
ഈ കഥയില്‍ ആത്മകഥാംശം ഒന്നുമില്ലല്ലോ??

Anil cheleri kumaran said...

ഹഹഹ... അക്കു കലക്കി... രസകരമായി എഴുതി.. അക്കു ഇപ്പോള്‍ എത്തിപ്പെട്ട സ്ഥലവും കൊള്ളാലോ..

മഴവില്ല് said...

kannaaaa chirichittu vayyaaaa alla oru samsyam annu penkuttikla kannanodum paranjittundo ithu pole abhyasam ndathiyale mind cheyyu ennu:d nannayittundu too, pavam akku ithu vallathum ariyunnundavumo:d

ഭൂതത്താന്‍ said...

അക്കു പുലിയാണ് ട്ടാ ....അക്കുന് ഒരു കോണകം (പഴയത് ...പുതിയത് എനിക്ക് പോലും ഇല്ല ...) സ്പോന്‍സര്‍ ചെയ്തിരിക്കുന്നു ....അടുത്ത ഉത്സവത്തിന്‌ കാണാം

ramanika said...

അക്കു ആള് ഒരു ഹീറോ അല്ല സീറോ തന്നെ !

kunjiyum pinney njanum said...

kannan nee neha parayunathu kettu cycle kayyu vittu odikalley... second paper ettalum aa odikal seri avillaaaaa......

mini//മിനി said...

ലാന്റിങ്ങ് കൊള്ളാം. പറ്റിയ സ്ഥലം.

Nandan said...
This comment has been removed by the author.
Nandan said...

അക്കുവിനെ ഒന്ന് കാണട്ടെ. ചോദിക്കണം സൈക്കിള്‍ അഭ്യാസം പഠിപ്പിക്കുനതിനു എത്രയാ ഫീസ്‌ എന്ന്

കണ്ണനുണ്ണി said...

അരുണേ: അക്കുവിന്റെ ഇതു പോസിലെ ഫോടോയ ഉദ്ദേശിച്ചത് ?

നെഹെ: ഇല്ലന്നെ... :(

കുറുപ്പേ: അടി അടി... എനിക്കിട്ടു വെക്കുന്നോ.. പോസ്റ്റ്‌ അടുത്തത് അവിടെ വരുവല്ലോ.. പണി നല്ല ഭംഗിയായി അങ്ങ് വരുവേ .. ഹിഹി

ശ്രീ: ഹഹ അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ :)

സന്തോഷേട്ടാ: അല്ലേല്ലും എനിക്കറിയാം നിങ്ങള് കമ്പനി ആണെന്ന്. ആ പാവം ചെക്കന്‍ ഇങ്ങനെ ആയെ നിങ്ങളൊക്കെ കൂടെ കൂടിയ :)

വാഴേ : നന്ദി

പ്രയാന്‍ : നന്ദി

ഭായ് : ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം ട്ടോ

കണ്ണനുണ്ണി said...

കുക്കൂ : നന്ദി
ധ്രുവം ചേട്ടാ: ഉവ്വ ഉവ്വ ഹീറോ, എല്ലാരും കൂടെ പാവം പയ്യനെ ലുട്ടാപ്പി ആക്കി

വശംവഥന്‍: നന്ദി മാഷെ ...

ജയന്‍ ചേട്ടാ: ഇത് ചേട്ടന് ഇഷ്ടപെടും എന്ന് എനിക്ക് ഉറപ്പായിരുന്നു. എത്രയായാലും നമ്മുടെ രാമപുരം അല്ലെ .. മീന ഭരണി അല്ലെ :)

എഴുത്തുകാരി ചേച്ചി: അറിയാന്‍ ഒരു വഴിയും ഇല്ല. അഥവാ യ്ക്ക് അറിഞ്ഞാല്‍ പിന്നെ ഞാന്‍ നാട്ടിലോട്ടില്ല. അവനവിടെ ഒരു കുട്ടി പട്ടാളം സ്വന്തായി ഉണ്ട്

കിഷോര്‍: ഹഹ ഇത്തവണ ആത്മകഥാംശം ഇല്ല. എനിക്കുള്ളത് ഞന്‍ പറഞ്ഞു തന്നെ വാങ്ങനുണ്ടല്ലോ ..:)

കണ്ണനുണ്ണി said...

കുമാറേട്ടാ: ഞാന്‍ അറിയനുണ്ട്‌ എനിക്കിട്ടു വെക്കണ പാറ. ഒരീസം എന്റെ കയ്യില്‍ കിട്ടും ..ഗ്ര്ര്ര്ര്‍.. :)

മഴവില്ല്: ഇല്ലന്നെ.. എനിക്ക് അന്നൊക്കെ കിളി പിടിക്കാന്‍ ചമ്മലാരുന്നു.. :)

ഭൂതത്താന്‍: ഇപ്പൊ ആള് അക്കാര്യത്തില്‍ സ്വയം പര്യാപ്തത നേടി മാഷേ. .. നാട്ടുകാരുടെ ഭാഗ്യം
രമണിക: അതെ സ്വന്തായി ഒരു സീറോ ഹോണ്ടയും ഉണ്ട്

മേഘം: ഹഹ ഇല്ലന്നെ. എന്നോട് അങ്ങനെ പറയില്യ...

മിനി ചേച്ചി: ഇതിലെ വന്നതിനു നന്ദി ട്ടോ

നന്ദന്‍: ലോക്കല്‍ ഗുരുക്കന്മാരെ തേടു മാഷേ..തലയും കുത്തി വീഴാന്‍ കാശ് കൊടുത്തു ഇവിടെ വന്നു പഠിക്കണോ :)

nandakumar said...

ഹഹഹ അക്കുവിന്റെ ഒരു കാര്യം. ഇതൊന്നും ഹരിശീഅശോകനും ബിജുകുട്ടനുമൊന്നും കാണണ്ട. എടുത്ത് സിനിമയിലാക്കിക്കളയും :)

രസിപ്പിച്ചു

ചേച്ചിപ്പെണ്ണ്‍ said...

കണ്ണാ , അക്കു നന്നായിട്ടുണ്ട് ട്ടോ ..
അവന്റെ അഭ്യാസം അന്നോതെടെ നിര്‍ത്തി കാണും ല്ലേ ...?

വര്‍ണ്ണതുമ്പി said...

കണ്ണന്‍റെ പോസ്റ്റ്‌ എല്ലാം വായിക്കാറുണ്ട് ..പലപോളും ഇത് എന്റെ കുട്ടികാലത്തോട്‌ ഒരുപാട് സാമ്യം തോന്നാറുണ്ട് .. പല caracters ഉം പരിചയം ഉള്ള പോലെ .

Rani Ajay said...

കണ്ണാ അഭ്യാസം നന്നായിരിക്കുന്നു.

രഘുനാഥന്‍ said...

ഹ ഹ ..അക്കുവിന്റെ സെക്കണ്ട് പേപ്പര്‍ ഇല്ലാത്ത ശരീരത്തിന്റെ ഭംഗി ഓര്‍ത്തിട്ടു ചിരിക്കതിര്‍ക്കാന്‍ വയ്യ...ഇപ്പോള്‍ എങ്ങിനെയാ കക്ഷി? സെക്കന്റ്‌ പേപ്പര്‍ ഇടുമോ?

Unknown said...

കണ്ണനുണ്ണി അക്കു കലക്കി... നല്ല സരസ്സമായി എഴുതിയിരിക്കുന്നു. ഇങ്ങനെ ഓരോ താരങ്ങൾ എല്ലാ നാട്ടിലും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടാവും...

പാവപ്പെട്ടവൻ said...

ഹാ ഹാ ഹാ ഹാ ചിരിക്കാനുള്ള ഓരോ വഴികളെ കലക്കി മാഷേ

VEERU said...

അക്കുവേ നമഹ..!! ലവനിപ്പോളും സെകന്റ് പേപ്പറിന്റെ അലർജിയുണ്ടോ? സൈക്കിളായാലും സ്പ്ലെണ്ടറായാലും ചതിച്ചാൽ പണിപാളുമല്ലോ
അക്കുവിന്റെ വീരകഥ ക്ഷ ബോധിച്ചു ട്ടാ..
ആശംസകൾ !!

Jenshia said...

അങ്ങനെ അക്കുവേട്ടന്‍ എവെര്‍ഗ്രീന്‍ ഹിറ്റ്‌ ആയി ലെ ?

അഭി said...

അക്കൂ ഒരു സംഭവം തന്നെ
:)

Irshad said...

രണ്ടു ചാട്ടത്തിന്റേയും ഒടുവിലെ കണ്ടെത്തല്‍ ഇഷ്ടപ്പെട്ടു. മായാവിക്കും ലുട്ടാപ്പിക്കും ഷഡ്ജമുണ്ടായിരുന്നു എന്നു.

നല്ല പോസ്റ്റ്. ഒരുപാട് ചിരിപ്പിച്ചു

ANITHA HARISH said...

:D

മുരളി I Murali Mudra said...

akku rocks..!!

കലക്കി! കണ്ണനുണ്ണീ അഭ്യാസം...

മത്താപ്പ് said...

ഹി ഹി ഹി......
ആ ലാൻഡിങ്ങ് ആലോചിച്ചിട്ട് ചിരി നിർത്താൻ പറ്റണില്ല്യ....

വരവൂരാൻ said...

നിന്റെ അവതരിപ്പിക്കാനുള്ള കഴിവ്‌ അപാരം ആശംസകൾ

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

നന്ദേട്ടാ: ഇതിലെ വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇഷ്ടയെന്നറിഞ്ഞതില്‍ നന്ദി
ചേച്ചി: ഇല്ല.. യ്ക്ക് ഇപ്പോഴും അഭ്യാസങ്ങള്‍ തുറന്നു കൊണ്ടേ ഇരിക്കുന്നു. അഭ്യസ്മ നിര്‍ത്തിയാല്‍ പിന്നെ അക്കൂ ഇല്ലല്ലോ.
തുമ്പി: അങ്ങനെ ഇണ്ടാവും. നാട്ടിന്‍ പുറത്തു ജനിച്ചു വളര്ന്നവ്രുടെ ഓര്‍മ്മകളില്‍ ഒരുപാട് സാമ്യം ഉണ്ടാവും.
റാണി: നന്ദി
രഘു മാഷെ: പിന്നീട് അങ്ങനെ ഒരു സൈക്കിള്‍ അഭ്യാസം സാക്ഷ്യം വഹിക്കാന്‍ കഴിയാത്തത് കൊണ്ട് ഇപ്പൊ സെക്കന്റ്‌ പേപര്‍ ഇടുമോ എന്നറിയില്ല :)
അവസരം വരട്ടെ.. നോക്കാം.. കാത്തിരിക്കാം :)
ജിമ്മി: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ

കണ്ണനുണ്ണി said...

പാവപ്പെട്ടവന്‍: നന്ദി മാഷെ
വീരു: എന്റെ ഊഹം ശരിയാണെങ്കില്‍.. ആക്കൂ ഇപ്പൊ മിനിമം രണ്ടു സെക്കന്റ്‌ പേപ്പര്‍ എങ്കിലും ഇല്ലാതെ പുറത്തിറങ്ങാന്‍ വഴിയില്ല. പക്ഷെ.. ഊഹം മാത്രം ആണ് ട്ടോ :)
ജെന്ശിയ: അതെ ഹിറ്റ്‌ ആയി. പക്ഷെ ഇവര്‍ ഗ്രീന്‍ എന്നാണോ ചേരുക എന്ന് അറിയുല :)
അഭി: പിന്നല്ലാതെ
പഥികന്‍: ഹഹ അത് അല്ലേലും ബാലരമ ക്കാര് എല്ലാ ആഴ്ചയും നമുക്ക് വരച്ചു കാട്ടി തരാറില്ലേ മാഷെ
മുരളി: നന്ദി മാഷെ
അനിത: നന്ദി
മത്താപ്പ്: എന്തെ.. ഒന്ന് ചാടി നോക്കുന്നോ?
വരവൂരാന്‍ മാഷെ: ഈ അഭിനന്ദനം ഒത്തിരി സന്തോഷം ഉണ്ടാക്കുന്നു. നന്ദി ട്ടോ

ജ്വാല said...

നന്നായിരിക്കുന്നു.ബാല്യകാല സ്മരണകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

raadha said...

...ശരിക്കും കുന്തത്തിന്റെ മുകളില്‍ ഇരിക്കുന്ന ലുട്ടാപ്പി തന്നെ!

കണ്ണാ അക്കുവിന്റെ കഥ ചിരിപ്പിച്ചു ട്ടോ.

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം, അക്കുവിന്റെ വിക്രിയകൾ, കുട്ടിക്കാലത്തെ വിശേഷങ്ങൾ എന്നും രസകരവും സുന്ദരവും തന്നെ... നന്നായിരിക്കുന്നു...

poor-me/പാവം-ഞാന്‍ said...

This one already read where is the new one?

വീകെ said...

കണ്ണനുണ്ണി മാഷെ...’
അക്കൂനെക്കൊണ്ട്.. നന്നായൊന്നു ചിരിപ്പിച്ചൂല്ലെ..?
ഇത്തരം കഥാപാത്രങ്ങൾ എല്ലാ നാട്ടിലും കാണും..!!
നന്നായിരിക്കുന്നു..

ആശംസകൾ...

വാല്‍നക്ഷത്രം said...

നല്ല പോസ്റ്റ് . ആശംസകള്‍

ഡോ.വാസുദേവന്‍ നമ്പൂതിരി said...

ഗ്രാമക്കാഴ്ചകളിലെ അക്കുവിനെ പരിചയപ്പെടാന്‍
കഴിഞ്ഞതില്‍ സന്തോഷം.

വാസുദേവന്‍നമ്പൂതിരി said...

അക്കുവിനെ പരിചയപ്പെടുത്തിയതില്‍
സന്തേഷം
ഗ്രാമകാഴ്ചകളിലെ നന്മകള്‍
കാണാന്‍ കഴിയട്ടെ

വാസുദേവന്‍നമ്പൂതിരി said...

അഭിനന്ദനങ്ങള്‍

വിനുവേട്ടന്‍ said...

കണ്ണാ... ഇത്‌ കലക്കി... അവസാനം ആ തോട്ടിലേക്കുള്ള ലാന്റിംഗ്‌... ഹ ഹ ഹ.... വാഴക്കോടന്റെ സൈമണ്‍ ചേട്ടന്‍ പറ്റിയ പോലെ ആയിക്കാണില്ലെന്ന് വിചാരിക്കട്ടെ...? പിന്നെ, ഈ അക്കു ഇതെങ്ങാനും അറിഞ്ഞാല്‍ ... ഞാനിപ്പോള്‍ ശങ്കരേട്ടനെ പേടിച്ച്‌ നടക്കുന്നത്‌ പോലെ നടക്കേണ്ടി വരും...

Unknown said...

അക്കു കസറി, നന്നായി ചിരിച്ചു. ആശംസകള്‍

mello said...

jennyeee peru maattiyal aalu maarumo..real name thanne idarunnu kadhayilum ..kannan ennu..kanikalude koottathil annu njanum indayirunnu....

കണ്ണനുണ്ണി said...

ജ്വാല: നന്ദി, തീര്‍ച്ചയായും ഇനിയും പ്രതീക്ഷിക്കാം
രാധേച്ചി: ഉവ്വോ...ഹിഹി
ഗോപന്‍: നന്ദി മാഷെ, ഇനിയും വരണേ
പാവം ഞാന്‍: അടുത്ത ആഴ്ച്ചയെ ഉള്ളു ന്യൂ :)
വി കെ: അതെ എല്ലായിടത്തും ഉണ്ട്
വാല്‍ നക്ഷത്രം: നന്ദി
വാസുദേവന്‍ നമ്പൂതിരി: നന്ദി ഇതിലെ ആദ്യമായി വന്നതിനു. പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ
വിനുവേട്ടാ: നന്ദി , ലിങ്ക് നോക്കട്ടെ ട്ടോ
തെചിക്കോടന്‍: നന്ദി മാഷെ

കണ്ണനുണ്ണി said...

ജെന്നിയെ...എവിടെയാ കണ്ടിട്ട് കുറച്ചീസം ആയല്ലോ. വേഗം വന്നു offline ഇട്ടോ.. അല്ലെങ്കില്‍ അടി ഗ്ര്ര്ര്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആക്കൂ ..മച്ചാ....കൈ വിട്ടു ഓടിക്കെടാ.....

60 താമത്തെ കമന്റ്..ഞാന്‍ ഇടുന്നു.

ഒരു സത്യം പറയട്ടെ കണ്ണാ നിന്റെ മുഴുവന്‍ പോസ്റ്റുകളും എത്രയ്യോ തവണ ഞാന്‍ വായിച്ചിട്ടുണ്ട്ന്നോ...

ഒരു വലിയ ക്ഷമ ചോദിക്കുന്നു...

ചേച്ചിപ്പെണ്ണ്‍ said...

..
എന്റെ ക്രിസ്മസ് സ്പെഷ്യല്‍ പോസ്റ്റ്‌ ഉണ്ട് ട്ടോ
from
chechippenu
http://keyboardandfingers.blogspot.com

2009/11

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്‍റെ കടിഞ്ഞൂല്‍ സിഗരറ്റ്

കൈ വിട്ട കൊന്നപ്പത്തല്‍

കള്ളിയങ്കാട്ടു സരസ്വതി

എന്നാലും..ന്‍റെ അഞ്ജലീ..

ഓരോ അടി വരുന്ന വഴിയെ

കാരിയും കൊന്ജും പിന്നെ ഞാനും

ശകുന്തളയുടെ കവര്‍ ഡ്രൈവ്

വിജയ്‌ മോന്‍ സുന്ദരനായിരുന്നു

ഒരു ഒന്നൊന്നര സ്കൈ ഡൈവിങ്

ലവ് ഇന്‍ തന്ജാവൂര്‍

ശ്ശൊ, ഈ പണിക്കരേട്ടന്ടെ ഒരു കാര്യം ........

കണ്ണാ മോനെ ഇതെല്ലാം വായിച്ചു കുറേ ചിരിച്ചിട്ടുണ്ട്.എനിക്കു എപ്പോള്‍
മനസ്സിനു വിഷമം വരുമ്പോള്‍ ഈ ബ്ലോഗില്‍ വന്നു “ശകുന്തളയുടെ കവര്‍ ഡ്രൈവിംഗ്” വായിക്കും.നമസ്ക്കാരം, ഗന്ധിജി, പോര്‍ബന്തര്‍....ആ ഭഗം വരുമ്പോഴേക്കും ഞാന്‍ ചിരിച്ചിട്ട് മൂഡോഫ് ഒക്കെ മാറും.
പിന്നെ ഈ കണ്ണന്‍ കുഞ്ഞിന്റെ കുസൃതികളും.....നമ്മടെ അമ്മൂമ്മേടെ പണിക്കരു ചേട്ടനിലുള്ള് വിശ്വാസവും, ചിറ്റപ്പന്റെ നാരങ്ങാമുട്ടായി, അഞലിയെയൂം ആ പ്രായ്ത്തിലുള്ള കിടവുകളേയെയും കണ്ണന്‍ ഇനി കളിക്കാന്‍ കൂട്ടില്ല എന്ന തീരുമാനവും അങ്ങനെ അങ്ങനെ എല്ലാമെല്ലാം...... .കണ്ണന്റെ പ്രിയപ്പെട്ടവരെല്ലാം ഇപ്പോള്‍ എനിക്കും പ്രിയപ്പെട്ടവരായി കണ്ണാ നിന്റെ വരികളിലൂടെ....

നിന്നോട് ഇതൊന്നും ഞാന്‍ എന്തെ ഇതുവരെ പറയാതിരുന്നത്???എനിക്കറിയില്ല.അതോ ഈ കുസൃതിക്കുട്ടനെ നീ അറിയാതെ ഈ അമ്മ ആസ്വദിക്കയായിരുന്നൊ???
അതും അറിയില്ല.....

എല്ലാ ആശംസകളും..നന്മകളും..
ഒരുപാടു സ്നേഹവും.....എന്റെ കുട്ടിക്ക്....

Sukanya said...

എന്താ പറ്റീത് എന്നറിയില്ല. ഞാന്‍ ഇപ്പോഴാ ഈ പോസ്റ്റ്‌ കണ്ടത്. ഒക്കെത്തിനും ഒരു സമയം ഉണ്ടെന്നു കേട്ടിട്ടില്ലേ?

ബയോളജി ക്ലാസ്സിലെ തവളയുടെ കിടപ്പ് പോലെ അക്കു... അക്കു ഒരു പാഠം പഠിച്ചു കാണണം സെക്കന്റ്‌ പേപ്പറിന്റെ ആവശ്യം.:)

ദിയ കണ്ണന്‍ said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

അക്കുത്തിക്കുത്താനവരമ്പത്തച്ചൻ കൊമ്പത്ത്..അക്കു തുമ്പത്ത് മാവിൻ ചില്ല തുഞ്ചത്ത്...തോട്ടിൽ നടുവത്ത്
ഞങ്ങൾ ചിരിയുടെ തുമ്പത്ത് !

കണ്ണനുണ്ണി said...

ചേച്ചി പെണ്ണെ : നോക്കാം ട്ടോ .. ഇന്നാ സമയം കിട്ടിയത്...
സുകന്യ: ഹഹ ഒരു പാഠവും പടിചില്ലെന്നാ പില്‍ക്കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. :)
ദിയ: :)
ബിലാത്തിപട്ടണം: ആഹാ , വരികള്‍ ഇഷ്ടായിട്ടോ...

കണ്ണനുണ്ണി said...

കിലുക്കം പെട്ടി: എന്താ പറയ്കാ...കമന്റ് വായിച്ചിട്ട് മനസ്സ് നിറഞ്ഞു.. കണ്ണും.
ഇപ്പോഴും എപ്പോഴും...എനിക്ക് മിസ്സ്‌ ചെയ്യുന്ന എന്റെ കുട്ടിക്കാലം ബ്ലോഗ്ഗിലൂടെ ഇത്തിരി നര്‍മ്മം ചാലിച്ച് പറയുമ്പോ നല്ല സുഖവാ.. ഇത്തിരി നേരം അവിടെ എത്തിയ പോലെ തോന്നും..
പക്ഷെ അതിനെക്കാള്‍ ഒക്കെ ഒരുപാട് മടങ്ങ്‌ സന്തോഷം തോനുന്നു.. എന്റെ പൊട്ട കഥകളെ അത്രയ്ക്ക് ഇഷ്ടപെടുന്നു എന്ന് കേള്‍ക്കുമ്പോ..... വിഷമം മാറാന്‍ ഈ കുഞ്ഞി കഥകള്‍ ഒക്കെ ഒരു വഴിയായി എന്ന് ഒക്കെ കേക്കുമ്പോ.. എന്ത് സന്തോഷം..
എനിക്ക് ബ്ലോഗ്‌ എഴുത്ത് തുടങ്ങിയ ശേഷം കിട്ടിയ ഏറ്റവും വിലപ്പെട്ട കമന്റ് ആയി ഞാന്‍ ഇതിനെ കാണുവാട്ടോ... ഇനിയും എഴുതുവാനുള്ള വലിയൊരു പ്രചോദനം കൂടെ ആണ് ഇത്
ഒരുപാട് നന്ദിയുണ്ട്.. സന്തോഷവും...

Ashly said...

പ്രയോഗങള്‍ കൊള്ളാം !!! nice post!

Khadar Cpy said...

കൊള്ളാം ട്ടോ..

Unknown said...

ഇത് കൊല്ലം ചെങ്ങാതി ശെരിക്കും നാട്ടിന്‍ പുറത്തു പൊയ് നിന്ന പോലത്തെ ഒരു തോന്നലല്

ആളവന്‍താന്‍ said...

അക്കു ആള് പറക്കും പുലി ആണല്ലേ...
അല്ല കണ്ണാ ഇത് ഇന്ന് എങ്ങനെ എന്റെ ഡാഷ് ബോര്‍ഡില്‍ വന്നു?

പട്ടേപ്പാടം റാംജി said...

ചാടിയ കൈത്തോടാണോ മുകളിലെ ചിത്രം.
ആരാ വരച്ചത്? വര നന്നായിരിക്കുന്നു.
എങ്ങിനെ ഇരിക്കുന്ന തവളയാന്നാ പറഞ്ഞത്‌...
ഇത്തരം വിരുതന്മാരെ പല ഗ്രാമങ്ങളിലും കാണാം.

ശ്രീനാഥന്‍ said...

അക്കുവിന്റെ അഭ്യാസങ്ങൾ നല്ല രസകരമായി! ഇച്ചിരെ കൈവിട്ട കളിയായിപ്പോയി, പാവം!

കുഞ്ഞൂസ് (Kunjuss) said...

ഇതു ഞാൻ നേരത്തേ വായിച്ചിട്ടുണ്ടല്ലോ... പക്ഷേ,അന്നു കമെന്റ് ഇട്ടില്ലാന്നു തോന്നുന്നു.

പിന്നേയ് കണ്ണാ, ആളവന്താന്റെ സംശയം എനിക്കും ഉണ്ട് ട്ടോ...

Naushu said...

കൊള്ളാം നന്നായിട്ടുണ്ട്

മഹേഷ്‌ വിജയന്‍ said...

പ്രിയ കണ്ണനുണ്ണി...
ഒരുപാട് പറഞ്ഞ്, എഴുതി കേട്ട് മടുത്ത ഒരു ഹാസ്യം അല്ലെ ഇതിലുള്ളത് ?
ഇതിനു നിലവാരം കുറവാണ് എന്ന് പറയേണ്ടി വരും.. എഴുത്തിന്റെ അല്ല, വിഷയത്തിന്റെ പ്രശ്നം ആണ്..
(പണ്ട് എഴുതിയ പോസ്റ്റ് ആണെന്ന് പിന്നീടാണ് കണ്ടത്... എങ്ങനെ ഇവന്‍ ഡാഷ് ബോര്‍ഡില്‍ എത്തി ?
)

Unknown said...

മോനെ കണ്ണനുണ്ണീ,,മോന്‍റെ ആ സൈക്കിള്‍ ഇപ്പോഴും വീട്ടിലുണ്ടല്ലോ,,അല്ലെ,,!!!!!!!!!

Unknown said...

കഴിഞ്ഞ കൊല്ലത്തെ പോസ്റ്റ്‌ എങ്ങനെ ഡാഷ്ബോര്‍ഡില്‍ എത്തി?

ചിതല്‍/chithal said...

ഹൗ ഹൗ ഹൗ.. പഴയ പോസ്റ്റായാലും പുതിയതായാലും എനിക്കിഷ്ടപ്പെട്ടു! പണ്ട്‌ സൈക്കിളിൽ അഭ്യാസം കാണിച്ച്‌ ഞാനും വീണിട്ടുണ്ട്‌. അതിന്റെ പാട്‌ ഇപ്പോഴും മുഖത്തുണ്ട്‌ :)

കണ്ണനുണ്ണി said...

ഇതെങ്ങനെ വീണ്ടും അപ്ഡേറ്റ് ആയി എന്നാ കാര്യം ദൈവത്തിനും ഗൂഗിളിനും മാത്രം അറിയാം... ഞാന്‍ ഈ പോസ്റ്റില്‍ ഈ അടുത്ത കാലത്തൊന്നും തൊട്ടിട്ടില്ല :(

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...