ഒഴുക്കാണ് ഈ നഗരത്തിന്റെ മുഖമുദ്ര. എന്തിനോ വേണ്ടി എവിടേക്കോ ഒക്കെ അതി വേഗത്തില്‍ ഒഴുകുന്ന സമൂഹം. മുഖവും ഔചിത്യവും ഇല്ലാത്ത ജന സമുദ്രം. പാതകളില്‍ നിറഞ്ഞു കവിയുന്ന വാഹനങ്ങളിലും കാല്‍നട യാത്രക്കാരിലും, വഴിവക്കിലെ കച്ചവടക്കാരിലും യാചകരുടെ മുഖങ്ങളിലും വരെ
അക്ഷമയുടെയും ധൃതിയുടെയും നിരാശയുടെയും ഒക്കെ മാറി മാറി വരുന്ന ഭാവങ്ങള്‍ മാത്രം.
ജീവിച്ചു എന്നതിലുപരി ജീവിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത. ദിനരാത്രങ്ങള്‍ മാത്രകള്‍ പോലെ വിടര്‍ന്നു കൊഴിയുമ്പോള്‍ അരനാഴിക നേരം അധികം ലാഭിക്കാനുള്ള നെട്ടോട്ടം. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആണെന്ന് തോന്നും. എന്റെ നാട്ടിലെയും ഈ നഗരത്തിലെയും ഘടികാരങ്ങള്‍ക്ക് വേഗം വ്യത്യസ്തം ആണെന്ന് പലപ്പോഴും തോന്നാറുണ്ട് . മൂന്നു നാല് ദിവസങ്ങള്‍ മാത്രം നീളുന്ന നാട്ടിലെ ഹ്രസ്വമായ അവധി ദിനങ്ങള്‍ സമ്മാനിക്കുനത് നനുത്ത ഒരുപാട് ഓര്‍മ്മകള്‍ ആണെങ്കില്‍ ബന്ഗ്ലുരിലെ രണ്ടു ഞായര്‍ ദിനങ്ങളുടെ ഇടയില്‍ ജീവിച്ചു എന്ന് തോനുന്ന നിമിഷങ്ങള്‍ പലപ്പോഴും വിരലില്‍ എണ്ണാവുന്നതു മാത്രം .
മനം മടുപ്പിക്കുന്ന ഈ ഗതി വേഗം കൊണ്ടോ നഗരത്തിന്റെ പ്രൌഡി ക്കും കൃത്രിമ സൌന്ദര്യത്തിനും ഉപരിയായി നാടിന്റെ ശാലീനതയെ സ്നേഹിക്കുന്നത് കൊണ്ടോ എന്തോ ഈ നഗര ദ്രിശ്യങ്ങളും മുഖങ്ങളും ഒരിക്കലും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. പക്ഷെ ഇതില്‍ നിന്നൊക്കെ വേറിട്ട് നില്ക്കുന്ന ഒരു അനുഭവവും ഈ നഗരം എനിക്കായി കരുതി വെച്ചിരുന്നു. ആഴത്തില്‍ സ്പര്‍ശിക്കുകയും ഒരുപാട് ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത വിലപ്പെട്ട ഒരു 'പാഠം ' .
ഓഫീസില്‍ നിന്നും വീട്ടിലേക്കു മടങ്ങും വഴി അലസമായ ഡ്രൈവിങ്ങിനിടയില്‍ എപ്പോഴോ വഴിയരികിലേക്ക് പാളി നോക്കിയപ്പോഴാണ് ഞാന്‍ ആ മനുഷ്യനെ ആദ്യമായി കണ്ടത്. പ്രോമിനേട് റോഡിനു അരികിലുള്ള 'കോള്‍സ് പാര്‍ക്കിന്റെ ' ഗേറ്റിനു മുന്പില് വൃദ്ധനായ ഒരാള്‍. യാചകന് എന്ന് വേഷവും
അടയാളങ്ങളും തോന്നിപ്പിക്കും എങ്കിലും അങ്ങനെ വിളിക്കുവാന്‍ എനിക്ക് കഴിയില്ല. ഒരിക്കലും ഒരാളുടെ മുന്നിലും അയാള്‍ കൈ നീട്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. അക്ഷമയോ, നിരാശയോ ,ദീനതയോ ഒന്നും അയാളുടെ
മുഖത്തുണ്ടായിരുന്നില്ല. സംതൃപ്തമായ ജീവിതം നല്കുന്ന ശാന്ത ഭാവം പോലെ തോന്നി . ജനത്തിരക്കുള്ള ആ പാത വക്കില്‍ ചുറ്റുമുള്ള തിരക്കുകളില്‍ നിന്നും എല്ലാം അകന്നു ശാന്തനായി ഇരിക്കുന്ന ആ മനുഷ്യന് അന്നെന്നില്‍ അല്പം കൌതുകം ഉണര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ആദ്യം മുഖത്ത് കണ്ട ആ ശാന്തത അയാളുടെ സ്ഥായിയായ ഭാവം ആണ് എന്നെനിക്കു മനസിലായി.അതോടെ കേവലം കൌതുകം ആകാംക്ഷയായി മാറി. അയാളെ അല്പം കൂടെ അടുത്ത് നിരീക്ഷിക്കണം എന്ന ആഗ്രഹം ശക്തമായി.
തിരക്കുകള്‍ ഒഴിഞ്ഞ ഒരു വെള്ളിയാഴ്ച അല്പം നേരത്തെ ഓഫീസ് വിട്ടു ഇറങ്ങിയപ്പോള്‍ ഉറപ്പിച്ചിരുന്നു അയാളെ ഇന്ന് അടുത്ത് കാണണം എന്ന്. അല്‍പ്പം അകലെയായി വാഹനം പാര്‍ക്കു ചെയ്തു ഇറങ്ങി നടപ്പാതയിലൂടെ മെല്ലെ നടക്കുമ്പോഴും ശ്രദ്ധ പാതയുടെ അങ്ങേയറ്റത്ത് ചുറ്റുമുള്ള ഒന്നിനെയും ശ്രദ്ധിക്കാതെ ഒരു ചിത്രവും കൈയില്‍ പിടിച്ചു തന്റെ തന്നെ ലോകത്തില്‍ മുഴുകി ഇരിക്കുന്ന ആ മനുഷ്യനിലായിരുന്നു. അടുത്തെത്തിയപ്പോള്‍ കണ്ടു , അയാളുടെ കയ്യില്‍ അരികുകള്‍ പൊട്ടി തുടങ്ങിയ ഒരു പഴയ ഫ്രെയിമില്‍ സായി ബാബയുടെ ഒരു ചില്ലിട്ട ചിത്രം.അടുത്തിരിക്കുന്ന കീറിയ സഞ്ചിയില്‍ രണ്ടു മൂന്നു നരച്ച വസ്ത്രങ്ങള്‍, അയാളുടെ ആകെ സമ്പാദ്യം. തൊട്ടടുത്ത് നിന്ന് ശ്രദ്ധിച്ചു നോക്കുന്ന എന്നെ അയാള്‍ കണ്ടതായി തോന്നിയില്ല. കീശയില്‍ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് നീട്ടുമ്പോള്‍ എനിക്ക് സംശയമുണ്ടായിരുന്നു അയാളത് വാങ്ങുമോ എന്ന്. എങ്കിലും അത്രേയുമെങ്കിലും ചെയ്യാതെ അവിടം വിടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുഖം ഉയര്‍ത്തി എന്നെയും എന്റെ കയ്യിലുള്ള നോട്ടിനെയും മാറി മാറി നോക്കിയ ശേഷം ചെറു ചിരിയോടെ അയാള്‍ കൈ നീട്ടി അത് വാങ്ങി സഞ്ചിയുടെ ഒരു അരികില്‍ ഉള്ള ചെറിയ കീശയിലേക്ക് വെച്ചു . വീണ്ടും മുഖം ഉയര്‍ത്തി തൊഴുതു, ചിരികുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം മുഖത്തുണ്ടായിരുന്നു.
തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ സന്തോഷമോ സംതൃപ്തിയോ ഉത്തരം തേടുന്ന പുതിയ കുറെ ചോദ്യങ്ങളോ എന്തെല്ലാമോ ഉണ്ടായിരുന്നു. പലപ്പോഴും ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ലില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന യാചകരെ അവഗണിച്ച് മുഖം തിരിക്കാറുണ്ടായിരുന്ന എനിക്ക് എന്റെ തന്നെ പ്രവര്‍ത്തിയില്‍ അത്ഭുതം തോന്നി.
തിരികെ വന്നു യാത്ര തുടരുമ്പോഴും ഞാന്‍ ആ നിമിഷം അയാളുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങളുടെ അര്‍ഥം തേടുകയായിരുന്നു. തീര്‍ച്ചയായും അത് യാചകര്‍ നാണയ തുട്ടുകള്‍ നീട്ടുന്ന യാത്രികര്‍ക്ക് പകരം നല്കുന്ന കൃത്രിമമായ ഒരു നന്ദി ആയിരുന്നില്ല. വളരെ ഏറെ സന്തോഷമോ , അതിശയമോ ഒന്നും ആ മുഖത്തു ഉണ്ടായിരുന്നില്ല. ഈ ലോകത്ത് ഒരു നിമിഷമെങ്കിലും തന്നോടു സ്നേഹത്തോടെ പെരുമാറിയ ഒരു സഹജീവിക്ക് നന്ദിയോടെ തിരികെ നല്കുന്ന ഒരു പുഞ്ചിരി, അത്രമാത്രം. പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ആ മനുഷ്യന് ആഗ്രഹിക്കുന്നതായി എനിക്ക് തോന്നിയില്ല. ജീവിതത്തില്‍ ഒന്നിനോടും പരാതിയില്ലാതെ , ലോകത്തോട് നന്ദി മാത്രം ഉള്ളത് പോലെ. സ്വന്തമായി ഒന്നും ഇല്ലെങ്കിലും അതീവ ശ്രദ്ധയോടെ അയാള്‍ കാത്തു സൂക്ഷിക്കുന്ന ആ സായി ബാബ ചിത്രത്തിന് എന്റെ മനസ്സിലുള്ള അയ്യപ്പ സ്വാമിയുടെ ചിത്രത്തേക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. സംതൃപ്തമായ ഒരു ജീവിതം ലഭിക്കാനുള്ള മാര്‍ഗമാണ് ഭക്തി എങ്കില്‍ തീര്‍ച്ചയായും എന്നെക്കാള്‍ ഒരുപാട് അധികമായി അയാള്‍ക്ക് അത് ലഭിക്കുന്നുണ്ട്. അങ്ങനെ എങ്കില്‍ ആ സായി ബാബ ചിത്രത്തില്‍ അത്രേ ഏറെ ഈശ്വര ചൈതന്യം ഉണ്ടാവില്ലേ? ലോകത്തെ നോക്കി ഇത്ര മനോഹരമായി പുഞ്ചിരിക്കാന്‍ കഴിയുന്ന ആ മനുഷ്യന്റെതാണോ ഏറ്റവും മഹത്വമുള്ള സമ്പാദ്യം ?
വാക മരങ്ങള്‍ തണല്‍ വിരിക്കുന്ന ആ പാതവക്കില്‍ ഇപ്പോഴും ആ മനുഷ്യനെ കാണാറുണ്ട്, ഈ നഗരത്തിന്റെ മായകാഴ്ചകള്‍ക്ക് ഇടയില്‍ വ്യത്യസ്തമായ എന്തിന്റെ ഒക്കെയോ ഒരു നേര്‍കാഴ്ച പോലെ...
ചിത്രങ്ങള്‍ വരച്ചത്: കുക്കു
55 comments:
കുറെ മുന്‍പ് എഴുതിയ ഒരു പോസ്റ്റ്.പക്ഷെ ഇപ്പൊ ഇടുന്നത് ഉചിതമാവും എന്ന് കരുതുന്നു.
പതിവ് ശൈലി വിട്ടു ഒന്ന് പരീക്ഷിച്ചിട്ടുണ്ട് ട്ടോ..
അതോണ്ട് തന്നെ എങ്ങനെ ണ്ട് എന്ന് പറയണേ..
മനോഹരമായി സന്ദര്‍ഭത്തിന് ചേരുന്ന ചിത്രങ്ങള്‍ വരച്ചു തന്ന കുക്കുവിനു നന്ദി.
ശൈലി മാറ്റം നന്നായിട്ടുണ്ട്(പണ്ട് ഈ ശൈലി കണ്ടിട്ടുമുണ്ട്).ഇടക്കിടെ കണ്ണനുണ്ണി ഇത്തരം പോസ്റ്റുകളും ഇടണമെന്ന് അപേക്ഷിക്കുന്നു :)
(പിന്നെ തേങ്ങ ഇല്ലാട്ടോ)
അത് അടിക്കാന്‍ ആള്` വേറെ വരുല്ലോ?
:)
ഒരു കാര്യം വിട്ട് പോയി..
കുക്കു കലക്കി!!
(ശരിക്കും സൂപ്പര്‍ ചിത്രം)
കുക്കു ഇപ്പോ ബാംഗ്ലൂരാണോ?
പടം കണ്ടപ്പോ ബാംഗ്ലൂര്‍ ഓര്‍മ്മ വന്നു (ആ ബസ്സ്)
:)
നന്ദി അരുണ്‍ ചേട്ടാ ,തേങ്ങ ഞാനും അടിക്കുന്നില്ല..അരുണ്‍ ചേട്ടന്റെ കമന്റ് കണ്ണനുന്നിയെക്കള് ഞാനാണ് പ്രതീക്ഷിച്ചത്.കൊട്ട്"ഏത് വിധം എന്ന് അറിയാല്ലോ.കുക്കു ചിത്രങ്ങള്‍ "അതി മനോഹരം' ആയിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു ,ഇത്തരം നല്ല പോസ്റ്റുകളും,ചിത്രങ്ങളും..
കണ്ണനുണ്ണി....മാറ്റി പിടിച്ചു എഴുതിയത് നന്നായി......
....
അരുണ്‍ ചേട്ടാ...ഞാന്‍ ബംഗ്ലോരെ അല്ലാ :)...പിന്നെ...........ഞാന്‍ കൊട്ടേഷന്‍ നിര്‍ത്തി ..കഴിഞ്ഞ പ്രാവശ്യം കണ്ണനുണ്ണി ഓഫര്‍ ചെയ്ത നാരങ്ങ മിഠായി ഇനിയും ഇബടെ എത്തിയിട്ടില്ലാx-(......
ഒരു കാര്യം കൂടി നേഹ ,അരുണ്‍ ചേട്ടാ നന്ദി ഫോര്‍ ചിത്രം കമന്റ്സ് :))
പിന്നെ നല്ല ഒരു കഥ യുടെ പ്ലോട്ട് ചിത്രം വരയ്ക്കാന്‍ തന്ന കണ്ണനുണ്ണി ക്ക് എന്റെ താങ്കസ് ...
(എന്ന് കരുതി ഓഫര്‍ ഞാന്‍ മറന്നിട്ടില്ലാ!!! )
നമ്മളിൽ പലരും തിരിച്ചറിയാതെ പോകുന്ന ചില നല്ല മനുഷ്യരും യാചകരുടെ കൂട്ടത്തിൽ ഉണ്ട്.. കൂടുതലും കള്ള നാണയങ്ങളായതിനാൽ നല്ലവരെയും നമ്മൾ അവഗണിക്കുന്നു.. കണ്ണനുണ്ണി.. ശൈലി മാറ്റം നന്നായി.. എല്ലാ ശൈലിയും വഴങ്ങുന്നുണ്ടല്ലോ? അത് അതിലും നല്ലത്.. പിന്നെ കുക്കുവിന്റെ ചിത്രങ്ങൾ... എന്താ പറയുക അത്രയേറെ മനോഹരം തന്നെ.. കുക്കിവിനുള്ള നാരങ്ങാമുഠായി ഞാൻ വാങ്ങി തരാട്ടോ? കൊട്ടേഷൻ നിറുത്തേണ്ട.. കഴിയുമെങ്കിൽ എനിക്കും കുക്കുവൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലോഗ് ഒന്ന് മനോഹരമാക്കണമെന്നുണ്ട്.. കണ്ണനുണ്ണിക്കും കുക്കുവിനും ആശം സകൾ..
ഗ്രാമത്തിലെ ഒഴിവു ദിവസങ്ങളും
നഗരങ്ങള്ളിലെ ഒഴിവു ദിവസങ്ങളും വളരെ different ആണ്
ഈ തിരിക്കിനിടിയിലും ശാന്തത ഉള്ള ഒരാളെ കാണാന്‍ സാധിച്ചതില്‍ സന്തോഷിക്കുക
പോസ്റ്റ് വളരെ ഹൃദയം
ഇതുപോലെ കുടുതല്‍ പ്രതീക്ഷിക്കുന്നു
നമ്മള് സ്ഥിരമായി കാണുന്ന,വഴിയോരത്തു ഒറ്റയ്ക്കിരിക്കുന്ന യാചകരെയൊക്കെ ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു കാര്യം കാണാന്‍ കഴിയും...മിക്കവരുടെയും കയ്യില്‍ അവര്‍ നിധിപോലെ സൂക്ഷിക്കുന്ന എന്തെങ്കിലുമൊരു വസ്തു കാണും..ചിലരുടെ ജീവിതം തന്നെ അങ്ങനെയെന്തിനെയെങ്കിലും ചുറ്റിപ്പറ്റിയുമാവും..ഇവിടെയും അതുപോലെ തന്നെ..നല്ല നിരീക്ഷണം നല്ല എഴുത്ത്...ഈ യൊരു മാറ്റം നന്നായി കണ്ണാ..
പിന്നെ കുക്കുവിന്റെ ബാംഗ്ലൂര്‍ ചിത്രങ്ങള്‍ കലക്കി.
അനുഭവം നന്നായി വിവരിച്ചു..തേങ്ങയടിക്കാൻ അതാ ആർക്കും ഒരു ഉത്സാഹവുമില്ല. വൈകിയ ഒരു തേങ്ങ ഇവിടെ അടിക്കുന്നു. പിന്നെ 100 രൂപ ഏറ്റുത്തു നീട്ടി എന്ന് പറയുന്നത് പുളുവല്ലേ? ഒന്നു കൂടെ കുറക്കാൻ പറ്റുമോ..50,10,5,2,1,.50 പൈസ,.25 പൈസ ... ഒറപ്പിക്കണോ...എന്താ ചെയ്യണ്ടേ ...ഏതിലാ ഒറപ്പിക്കേണ്ടത്...പറയൂ..
പിന്നെ കുക്കുവിന്റെ പടം..പൂയ്..കുക്കുവേയ്...എന്താ ഇപ്പ പറയുക...ഒന്നൂല്യ... കുക്കു പൊങ്ങി പൊങ്ങി ആകാശം മുട്ടും..അപ്പ കുക്കുവിനും മനസ്സിലായിട്ടുണ്ടാവും ഞാനെന്താ ഉദ്ദേശിച്ചതെന്ന്
ആ മുത്തശ്ശന് നൊമ്പരം ഉണ്ടാക്കി.
കണ്ണനുണ്ണി, ഈ നന്മ കാത്തുസൂക്ഷിക്കു.
കുക്കുചിത്രങ്ങള് അതിമനോഹരം.
ഈ മാറ്റം നന്നായി കണ്ണനുണ്ണി..... പക്ഷെ കണ്ണന്റെ കുറുമ്പും ഇഷ്ടമാണ് ട്ടൊ......അതിന്റെടേലൂടൊരു ചോദ്യം ...എന്തായീ നാടകം.........നേഹ.... തേങ്ങ..... :)
നല്ല പോസ്റ്റ്.
"വളരെ ഏറെ സന്തോഷമോ , അതിശയമോ ഒന്നും ആ മുഖത്തു ഉണ്ടായിരുന്നില്ല. ഈ ലോകത്ത് ഒരു നിമിഷമെങ്കിലും തന്നോടു സ്നേഹത്തോടെ പെരുമാറിയ ഒരു സഹജീവിക്ക് നന്ദിയോടെ തിരികെ നല്കുന്ന ഒരു പുഞ്ചിരി, അത്രമാത്രം"
ആ പുഞ്ചിരി നല്കുന്ന സംതൃപ്തിയ്ക്കു പകരം വയ്ക്കുവാന്‍ മറ്റെന്തുണ്ട്?
കുക്കുവിന്റെ ചിത്രങ്ങള്‍ എല്ലാം മനോഹരം!
അരനാഴിക നേരം അധികം ലഭിക്കാനുള്ള ഓട്ടം!
അവസാനം ഓട്ടം മാത്രം ബാക്കി അല്ലേ!!
തിരക്കുകളില്ലാത്ത എന്റെ ഗ്രാമമേ...നിന്നെ സ്വപ്നം കാണാത്ത രാവുകള്‍ ചുരുക്കം!
പക്വത കൈവന്ന ഭാഷ കണ്ണാ.തന്മയത്വത്തോടേ എഴുതി! ആ മനസ്സിന്റെ നന്മ വരികളിലൂടെ വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.
ചിത്രങളും അസ്സലായിട്ടുണ്ട്.
ഓടൊ: നേഹ തേങാ മുതലാളിയായോ..എന്താ ഇവിടെ പ്രശ്നം...എടപെടണോ? :-)
കുക്കൂന്റെ ആദ്യ പടം ഇഷ്ട്ടായി
പോസ്റ്റും രണ്ടാമത്തെ പടവും ഇഷ്ട്ടായില്ലാ
പ്രതിഫലിപിക്കുന്ന ദൃശ്യതെക്കാള് സ്വന്ത വ്യക്തിത്വം ആണ് പലപ്പോഴും കണ്ണാടികള്‍ സമ്മാനികുക.
അതുപോലെ അന്തരാളങ്ങളെ അവതരിപിച്ച പോസ്റ്റ് നന്നായിരിക്കുന്നു കണ്ണന്.
കണ്ണനുണ്ണിയുടെ നിരീക്ഷണവും അവതരണവും അഭിനന്ദനം അര്‍ഹിക്കുന്നു. ഓരോ മനുഷ്യരും വ്യത്യസ്തരാണെങ്കിലും ആ വ്യത്യസ്തത തിരിച്ചറിയുന്നത് ചിലപ്പോള്‍ മാത്രം.
പറയേണ്ടതില്ല, കുക്കുവിന്റെ ചിത്രങ്ങള്‍ മനോഹരം.
കണ്ണന്‍സ്,
ചിത്രങ്ങള്‍ അതിഗംഭീരം(കുക്കുവിനു അഭിവാദ്യങ്ങള്‍ !! ) ! വിവരണവും നന്നായിട്ടുണ്ട്..
പക്ഷെ പ്രമേയം പുതുമ ഉള്ളതാണ് എന്ന് തോന്നുന്നില്ല (എനിക്ക്).. പക്ഷെ കണ്ണനുണ്ണിക്ക് തികച്ചും പുതുമയുള്ള ഒരു അനുഭവം ആയിരുന്നു എന്ന് മനസിലായി ..
ആത്മാര്‍ഥത നിറഞ്ഞ എഴുത്തിനു നൂറു മാര്‍ക്ക് ! കീപ് റയ്റ്റിംഗ് :-)
ഇത്തരം കാഴ്ചകൾ കാണുക, എഴുതുക.. ഇതൊക്കെയില്ലെങ്കിൽ നമ്മളെങ്ങനെ മനുഷ്യരാണെന്നു പറയും!
ആവർത്തനം ആയാലും അതു മനുഷ്യധർമമാണ്.
വെൽ ഡൺ കണ്ണൂസ്!
(നല്ല പടങ്ങൾ; പറ്റം വരച്ച കൊച്ചിനും അഭിനന്ദനം!)
വേറിട്ട പോസ്റ്റ്. ഹെഡ്ഡിങ്ങ് നന്നായിട്ടുണ്ട്. എഴുത്തുകാരനും വരക്കാരിയും തമ്മിലുള്ള കെമിസ്ട്രി നന്നായി വര്ക്കൌട്ടാവുന്നുണ്ട്.
നന്നായിട്ടുണ്ട് കണ്ണാ ... എഴുത്തിന്റെ രീതി നന്നാവുന്നുണ്ട് .. നല്ല മാറ്റം കാണുന്നു .. പിന്നെ മനസ്സില്‍ ഉള്ള ഈ നന്മ കാത്തു സൂഷിക്കുക .. ജീവിതത്തില്‍ നല്ലതേ വരൂ .
nannaayi kannanunni,enikum undu aarum ariyatha itharam sheelangal.anyway (thenga venamenkil njan udakkam,angane oru chadangu iniyum balance undenkil)eniku malayalam font use cheyyan patunnilla,donno why
ജീവിച്ചു എന്നതിലുപരി ജീവിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത. ദിനരാത്രങ്ങള്‍ മാത്രകള്‍ പോലെ വിടര്‍ന്നു കൊഴിയുമ്പോള്‍ അരനാഴിക നേരം അധികം ലാഭിക്കാനുള്ള നെട്ടോട്ടം
സത്യത്തില്‍ ഇവരൊന്നും യാചകരല്ല.
നല്ല മനസ്സിലെ ചില നഷ്ടപ്പെടലുകളോ
നന്മകളെ സ്നേഹിക്കുമ്പോള്‍ സഹിക്കേണ്ടി വന്ന ദുഖങ്ങളോ ആകാം ഇത്തരം മാനസികമായ വിഭ്രാന്തിയിലെക്ക് നയിച്ചിരിക്കുക.
വളരെ നന്നായി പറഞ്ഞിരിക്കുന്നു.
ചിത്രങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു.
കാണാതെ പോവുന്ന എത്ര എത്ര നല്ല കാഴ്ചകള്‍ ഉണ്ട് അങ്ങനെ.
സംതൃപ്തി തന്നെ ആണ് ഏറ്റവും വലിയ ധനം
അരുണ്‍: ആദ്യം തന്നെ അഭിപ്രായം അറിയിച്ചതിനു നന്ദി . തീര്‍ച്ചയായും ഇടയ്ക്ക് ശ്രമിക്കും
നെഹെ: തെങ്ങയെന്തേ... അടി അടി...
കുക്കൂ: നന്ദി... നാരങ്ങ മിട്ടായി പലിശ സഹിതം വാങ്ങി തരാം ന്നെ.. :)
മനോരാജ്: ശരിയാണ്...
രമണിക: നന്ദി
മുരളി ചേട്ടാ: വളരെ നന്ദി...ഇനിയും ശ്രമിക്കാം
ഏറക്കാടന്‍: സാധാരണ ഒരു രൂപയിലും താഴെ എന്തെങ്കിലും കയ്യില്‍ ഉണ്ടോ എന്നാ നോക്കുക.
പക്ഷെ ഇത്തവണ അങ്ങനെ ഒരു അത്ബുധം സംഭാവിച്ചുട്ടോ..നൂറില്‍ തന്നെ ഉറപ്പിച്ചോ
സുകന്യ ചേച്ചി : നന്ദി
പ്രയാന്‍: ചേച്ചി കുറുംബിനു ഒന്നും ഒരു കുറവുമില്ല. അടുത്ത പോസ്റ്റില്‍ ശക്തമായി വീണ്ടും തിരികെ എത്തും.. ഹിഹി .
ശിവ: നന്ദി
ശ്രീ: സത്യമാണ്...ഞാന്‍ ആലോചിച്ചിരുന്നു അതും..
ഭായി: നന്ദി വളരെയേറെ...
ഹഹ ഒടോയ്ക്ക് മറുപടി പിന്നെ പറഞ്ഞു തരാം ട്ടോ..
ഹാഷിം: അഭിപ്രായത്തിനു നന്ദി..ഇനി കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാം ട്ടോ
ധ്രുവം ചേട്ടാ : നന്ദി
ഷൈന്‍: നന്ദി...
കൊലകൊമ്പന്‍: നന്ദി...ഒരു അനുഭവം ഒതുക്കി അവതരിപ്പിച്ചു എന്നെ ഉള്ളു...പ്രമേയത്തില്‍ പുതുമ ഉണ്ടാവില്ല എന്നറിയാം..
ജയന് ചേട്ടാ: അതെ.. ചുറ്റും കാണുന്നതില്‍ നിന്നല്ലേ എന്തെങ്കിലും എഴുതാന്‍ കഴിയുന്നത്.( കുറഞ്ഞ പക്ഷം ഞാന്‍ എങ്കിലും )
കുമാരേട്ടാ: നന്ദി... കെമിസ്ട്രിക്ക് ഇപ്പൊ ട്യൂഷന് പോവുന്നുണ്ട്.. അതാവും ഒരുപക്ഷെ :)
മഴവില്ല് : ചേച്ചി വളരെ നന്ദി
തെനിയമ്മേ : കുറെ ശീലങ്ങള്‍ ഒക്കെ എനിക്ക് പറഞ്ഞു കേട്ട് അറിയാം ട്ടോ. പിന്നെ തേങ്ങ.. അത് ഉടക്കാതെ പോയെ ഒരാള്‍ക്ക് ഒരു അടി കൊടുക്കാമോ ?
മലയാളം ഫോണ്ട് ഇഷ്യൂ .. നോക്കട്ടെ എന്ത് ചെയ്യാന്‍ പറ്റും എന്ന്.
രാംജി: വളരെ നന്ദി മാഷെ..
നന്ദന് : അതെ.. ഒരുപാട് നല്ലത് ഒക്കെ നമ്മള് കാണാതെ പോവുന്നുണ്ട്...ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങള്‍ അവയൊക്കെ തന്നെ ആവാം
നല്ല പോസ്റ്റ് + നല്ല ചിത്രങ്ങള്‍
പിന്നെ ഒരു ചെറിയ correction
ധ്രിതിയുടെയും -> ധൃതിയുടെയും
Liked it. Nice illustrations
മാറ്റം നന്നായി കണ്ണനുണ്ണി.
ജീവിതം തന്നെ ഒരു വിദ്യാലയമാണ്, എന്നും ഓരോ പാഠങ്ങള്‍ കാണും നമുക്ക് പകര്‍ത്താന്‍!.
വര മനോഹരമായിരിക്കുന്നു.
അദ്ദേഹമായിരിക്കും തികച്ചും സംതൃപ്തന്‍.
വളരെ നന്നായി പറഞ്ഞിരിക്കുന്നു.കുക്കുചിത്രങ്ങള് അതിമനോഹരം. ആശംസകൾ..
Congrats both of You.nice post and nice pics too....
ഉണ്ണീ, മനസ്സിലെ നന്മയാണ് ഇത്തരം കാഴ്ചകളെ കാണാന്‍ കഴിയുന്നത് തന്നെ... അവയെ,അണയാതെ സൂക്ഷിക്കുക എന്നും.... വേറിട്ട ചിന്തയും എഴുത്തും നന്നായിട്ടുണ്ട്.
കുക്കുവിന്റെ വരയും അതിമനോഹരം....പ്രത്യേക അഭിനന്ദനങ്ങള്‍.... തീമും വരയും ഒത്തുപോകുന്ന നല്ല കെമിസ്ട്രി. വീണ്ടും കാണാനിടയാകട്ടെ എന്നാശംസിക്കുന്നു.
നല്ല മനുഷ്യരെ കാണാന്‍ മണി മാളികകളില് പോവണം എന്നില്ല.
നല്ല പോസ്റ്റ്
post ishtaayi chithrangalum..
ഡാഷ്ബോര്‍ഡില്‍ പോസ്റ്റ് അപ്ഡേറ്റ് കണ്ടപ്പോ ഒരു തേങ്ങയും പിടിച്ചോണ്ട് വന്നതാണ്.. ബന്നപ്പോ പോസ്റ്റ് കാണാനില്ല.. ആര്‍ക്കെങ്കിലും തേങ്ങാ അടിക്കണം എന്ന അടങ്ങാത്ത മോഹവുമായി ഞാന്‍ തിരിച്ചു പോകുവാ .. "പാതയോരത്തെ വിദ്യാലയം" റെഡി ആവുമ്പോ വരാം
എന്തായാലും ഇന്ന് കൊണ്ടുവന്ന തേങ്ങാ അരച്ച് കൂട്ടാനുണ്ടാക്കി !!
നൂറുരൂപ കൊടുത്തപ്പൊ അയാള്‍ അതു നിരാകരിച്ച് കഥ പുതിയ ഒരു ട്വിസ്റ്റിലേക്ക് വഴിപിരിയും എന്നു വിചാരിച്ചു... അനുഭവത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണല്ലൊ ഈ പോസ്റ്റ് ആനിലക്ക് ട്വിസ്റ്റില്ലായതോണ്ട് കുഴപ്പമില്ല. പിന്നെ "അലസമായി ഡ്രൈവ്" ചെയ്യരുത് ട്ടൊ കണ്ണാ....
അണ്ണാ... നൂറു രൂപ....
ഇനി വല്ല സാമിയും ആണെന്ന് കരുതി കൊടുത്തു നൂക്കീതാണോ ?
കണ്ണ്ന്റെ ഓഫീസിലേക്കുളള് വഴിയൊന്നു പറയാമോ?
ചുമ്മാ.. ഏയ് അതിനൊന്നുമല്ലാന്നേ...
ഇത് മുന്നേ വായിചാരുന്നല്ലോ .. അതോ എന്റെ തോന്നലാണോ ??
nannaayirunnu kannanunni good
കണ്ണാ... നല്ലൊരു പോസ്റ്റ്.
നല്ല നിലയില്‍ ജീവിച്ചിരുന്ന ഏതോ ഒരു വ്യക്തി ആയിരിക്കും അദ്ദേഹം എന്ന് തോന്നുന്നു. പലരും ജീവിതത്തില്‍ കാണിക്കുന്ന ആര്‍ത്തിയുടെ അര്‍ത്ഥമില്ലായ്മ ശരിക്കും മനസ്സിലാക്കിയ വ്യക്തി...
നിത്യ ജീവിതത്തില്‍ നമ്മള് ഇങ്ങനെ എത്ര പേരെ കാണുന്നു അല്ലെ ............ഇങ്ങനെ ഒരാളെ ശ്രദ്ധിക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യം ...........എഴുത്ത് നന്നായി ട്ടോ ചിത്രങ്ങളും
Windee ithu annu paranju tanna aale pattiyulla post alle....ippolano ithu post cheyyunne...anyway gud...tc
നൂറു രൂപ നീ കൊടുത്തോ കണ്ണാ
മിടുക്കന്, കാക്ക മലര്‍ന്നു പറക്കും മിക്കവാറും
നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു.
ഹൃദ്യമായ ഒരു പോസ്റ്റ് , കുക്കുവിന്റെ ചിത്രങ്ങള്‍ മനോഹരം.
ആശംസകള്‍
പോസ്റ്റ് നേരത്തെ വായിച്ചു എങ്കിലും കമന്റ് ഇടാന്‍ ഇപ്പോഴേ നേരം കിട്ടിയുള്ളൂ. ക്ലോസിംഗ് ന്റെ തിരക്ക് തന്നെ തിരക്ക്. തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റ്. ഇടക്കൊക്കെ ഇങ്ങനെയുള്ള പോസ്റ്റുകളും ഇടണം. എഴുത്തിന്റെ ശൈലി മാറ്റവും സ്വാഗതാര്‍ഹം.
ജീവിതത്തിലെ ഒരു പാട് അദ്ധ്യായങ്ങള്‍ പിന്നിട്ട ആളായിരിക്കണം കണ്ണന് കണ്ട ആള്. ഇനിയും നിരീക്ഷിച്ചു കൊണ്ടിരിക്കുക. പാഠങ്ങള്‍ പഠിക്കാന്‍ ഇനിയും കാണും.
പിന്നെ, കുക്കുവിന്റെ പടം അതി മനോഹരം
post valare nanayitunduu.. chilapolokke inganathe postukal idunnathu valare nallathanu.. iniyum itharam postukal pradeekshikkunuu....
Bangalorile oru sthiram kazhcha anuuu bhiksha yaachikunnavar. Plareyum kandal thonnum ivarkku pani eduthu jeevichu koode ennuu..
Ente abhiprayathil nammal orale biksha nalki sahayikkam.. onukil ayal valare avasan anengil. allel valare praayam chenna al anenkil.. Njan eppol kandalum angane ulla alkarkku oru nerathe bakshanam kazhikkan ulla piasa nalkum... Angane ullavarku matram..
Orikal njan nattil pokan trainil irikumpol kanda oru kazcha orikkalum njn marakilla... Oru vridhayaya sthree railway stationil vachirikunna oroo waste patrathil ninnum thante patrathilekkuu oroo coveril ninnum pothiyil ninnum aharam vadichedukkunnuu.. Annenikku manasilayee vishpintee vili... Ingane prayam chennaa arum illatha oru nerathaa bakshanam polum kazhikkathaa etraa alukal...
So iniyenkilum praayam chenna, ellavaralum avaganikka pettaa ora sadhu biksha chodikkunna kandal ayalude avastha nokki oru nerathe bakshanathinu ulla vaka nalkanam enna entee agraham ariyichu kollunnuu....
Kukku chitrangal nannayitunduu.. Sarikkum njettichu kalanjuu.. pinne aha bus kandapol enikkum thonipoyi kukku bangalore kari ano ennuu..
Kanna nannayitundedaaa...
kanna valare nannayittundu. iniyum orupadu ezhuthuka. pakshe ninde kaiyil ithum undennu njan arinjillatto. anyway congratsss...
കൊള്ളാം ഇത്തവണ ചിത്രങ്ങള്‍ക്കൊരു വ്യത്യസ്തത.... പോസ്റ്റിനും.....
ഒരു നേര്‍കാഴ്ച
ഇത് പോലുള്ള രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ...
Post a Comment