അമ്പല മണി

ധൈര്യം എന്നൊക്കെ പറയുന്നത് പാരംബര്യായി കിട്ടണേ കാര്യാട്ടോ. കണക്കെടുത്ത് നോക്കി കഴിഞ്ഞാ എന്റെ തറവാട്ടില്‍ കമ്പ്ലീറ്റ്‌ ധൈര്യശാലികലായിരുന്നു. കള്ളിയങ്കാട്ടു സരസ്വതിയെ പുഷ്പം പോലെ പൊളിച്ചടുക്കിയ മോഹനന്‍ കൊച്ചച്ചനായിരുന്നു ഏറ്റോം പേര് കേട്ട പുലി. അര്‍ദ്ധരാത്രി വിജനമായ പടിഞ്ഞാറെ പറമ്പില്‍ ഒറ്റയ്ക്ക് പോയി കപ്പേടെ മൂട് മാന്തിയ തൊരപ്പനെ കെണി വെച്ച് പിടിച്ച വകയില്‍ ഒരു ധൈര്യ ശാലി പട്ടം ഉണ്ണി കൊച്ചച്ചനും കിട്ടീട്ടൊണ്ട്‌. എന്റെ അച്ഛനാണേ കുട്ടികാലത്ത് ഹരിപ്പാട്‌ പോയി സിനിമ കണ്ടു രാത്രി ഒറ്റയ്ക്ക് കാഞ്ഞൂര് പാടം ഒക്കെ മുറിച്ചു കടന്നു വീട്ടിലെത്തിയ ചരിത്രം ഉണ്ട്. പകല് പോലും ഒറ്റയ്ക്ക് കാഞ്ഞൂര്‍ പാടത്ത് ഇറങ്ങി നടക്കാന്‍ ആരും റിസ്ക്‌ എടുക്കാറില്യ . അപ്പൊ മനസിലായില്യെ തറവാട്ടിലുള്ള പുലികള്‍ടെ ഒക്കെ ധൈര്യം.പക്ഷെ പറഞ്ഞു വരുമ്പോ ഇവരെക്കാള്‍ ഒക്കെ പുലി കണ്ണനാ. സംശയോണ്ടേ ...ദെ നോക്കിയേ

തറവാട്ടു പറമ്പിന്റെ തെക്കേ കോണിലാണ് ഞങ്ങടെ കുടുംബ ക്ഷേത്രം. മൂന്നു
ചുറ്റും പാടം ആയതോണ്ട് ആള്‍പെരുമാറ്റം തീരെ കുറവ്. വിളക്ക് കത്തിച്ചു സന്ധ്യാനാമം ചൊല്ലാന്‍ ചെല്ലുന്ന അച്ചമ്മേടെ ശല്യം ഇഗ്നോര്‍ ചെയ്‌താല്‍ ബാക്കിയൊക്കെ സ്വസ്ഥം. അത് കൊണ്ട് ഭദ്രകാളിയും, ഗണപതിയും മറ്റു ജൂനിയര്‍ ചാത്തന്‍സും ഒക്കെ അവിടെ മതില്കെട്ടിനകത്തു 'മുക്കാലാ' പാട്ടും പാടി അടിച്ചു പൊളിച്ചു ജീവിച്ചു പോന്നു. ഇലഞ്ഞി, പാല, മരുത് ,അശോകം തുടങ്ങി യക്ഷിയും ചാത്തനും ഒക്കെ ഫ്ലാറ്റും വില്ലയും പണിയാന്‍ ഉപയോഗിക്കുന്ന ഒരുമാതിരിപെട്ട എല്ലാ മരങ്ങളും മതില്കെട്ടിനകത്തു ഉണ്ടായിരുന്നു. പോരാത്തേന് മതിലിന്റെ തൊട്ടു പടിഞ്ഞാറ് മാറി നാഗക്കാവും കുളവും കുളത്തിന് ചുറ്റും വേലി പോലെ കൈതക്കാടും. വെര്‍തെ മനുഷ്യനെ പേടിപ്പിക്കാനായി അമ്മൂമ്മമാര് ഓരോ കഥകളും കൂടെ പറഞ്ഞു നടന്നത് കൊണ്ട് സമീപത്തെങ്ങും ഒള്ള ഒറ്റ കുഞ്ഞും മണി ആറ് കഴിഞ്ഞാല്‍ ആ പരിസരത്തോട്ട്‌ അടുത്തിരുന്നില്ല.

മാസപ്പൂജ ഒള്ള മകയിരത്തിന് , പായസവും അവിലും മലരും കിട്ടും എന്ന ഒറ്റ കാരണം കൊണ്ട് , ആ ദിവസം അമ്പലത്തില്‍ പോവുന്നതൊഴിച്ചാല്‍ എന്‍റെ ഭക്തി അന്നൊക്കെ വളരെ ലിമിറ്റഡ് ആയിരുന്നു. കൂടാതെ അമ്മൂമ്മാര് ആവശ്യത്തിലേറെ കിട്ടുന്ന ഫ്രീ ടൈമില്‍ പടച്ചു വിടുന്ന ഓരോ
കള്ള കഥകളും കൂടി
ഓര്‍മ്മയില്‍ അങ്ങനെ തങ്ങി നിന്നിരുന്നത് കൊണ്ട് വെറുതെ റിസ്ക്‌ എടുക്കണ്ടാന്നു കരുതി തെക്കേ പറമ്പിലെ കളി തന്നെ വല്യവര് ആരേലും ചുറ്റുവെട്ടത് ഒള്ളപ്പോ മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് എന്‍റെ ധൈര്യത്തിന് നേര്‍ക്ക്‌ ഗുരുതരമായ ഒരു വെല്ലുവിളി ഉയര്‍ന്നത്. ഉന്നം തെറ്റാതെ മാവിലെറിഞ്ഞും, കുട്ടിയും കോലും കളിയില്‍ സ്കോര്‍ ചെയ്തും ഒക്കെ അയലോക്കത് നിന്ന് കുറെ ഫാന്‍സിനെ അന്ന് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്തിരുന്നു. ഇതൊക്കെ കണ്ടു അസൂയ തോന്നിയ (തോന്നിയാരുന്നോ.. ?ചെലപ്പോ തോന്നി കാണും.. ല്ലേ.. ?...ആ )
മനോജാണ് കള്ളനും പോലീസും കളിക്കിടയില്‍ ആരോപണവുമായി രംഗതെത്തിയത്.
സംഭവം നടക്കുമ്പോള്‍ കാഴ്ചക്കാരായി തയ്യിലെ
രാജേട്ടന്റെ മക്കള്‍ പാറുകുട്ടിയും, ആതിരയും ഉണ്ടായിരുന്നു. അവരൊക്കെ എന്‍റെ ഫാന്‍സ്‌ ലിസ്റ്റില്‍ ഉള്ളവരായത് കൊണ്ട് ധൈര്യം തെളിയിക്കേണ്ടത് എന്‍റെ പ്രസ്ടിജിന്റെ പ്രശ്നമായി തീര്‍ന്നു. അത് കൊണ്ട് തന്നെ എന്ത് പരീക്ഷണവും നേരിടാന്‍ തയ്യാറാണെന്ന് അവിടെ വെച്ച് തന്നെ വിത്തൌട്ട് എനി ഡൌട്ട് ,
മറുപടി നല്‍കി. പരീക്ഷണമായി രാത്രി ഒറ്റയ്ക്ക് പോയി അമ്പലത്തിലെ സേവപന്തലില്‍ കെട്ടിയിരിക്കുന്ന മണി അടിക്കണം എന്ന് ആ ദ്രോഹി പറയും എന്ന് ഞാന്‍ തീരെയും കരുതിയില്ല. സംഭവം കേട്ടതോടെ പകുതി ജീവന്‍ പോയെങ്കിലും പാറുകുട്ടിയും ആതിരയും ഒക്കെ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടതോടെ എവിടെന്നോ ഒപ്പിച്ചെടുത്ത ധൈര്യത്തില്‍ വെല്ലുവിളി ഏറ്റെടുത്തു.

ലോക്കല്‍ ഗോസ്റ്റുകള്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോവുന്ന ഭീകര ദിവസമായ വെള്ളിയാഴ്ച തന്നെ പരീക്ഷണ ദിനമായി തിരഞ്ഞെടുത്തു. ഞാന്‍ മണിയടിക്കുന്നുന്ടെന്നു ഉറപ്പു വരുത്താനായി മനോജും, രാജേഷും, ശംഭുവും ചേര്‍ന്ന ഒരു ജഡ്ജിംഗ് പാനല്‍ മതിലിന്റെ പുറത്തു അല്‍പ്പം ദൂരെ വന്നു നിരീക്ഷിക്കും എന്നും തീരുമാനമായി. എന്നെ പോലെ തന്നെ ജഡ്ജിംഗ്പാനലിനും ഇത്തിരി ധൈര്യം കൂടുതല്‍ ഉള്ളത് കൊണ്ട് പരീക്ഷാ സമയം അര്‍ദ്ധ രാത്രി എന്നത് സന്ധ്യക്ക്‌ ഏഴു മണി എന്നാക്കി.

അങ്ങനെ ഒരിക്കലും വരരുതേ എന്ന് ഞാനും എത്രയും വേഗം ആവണേ എന്ന് മനോജും പ്രാര്‍ഥിച്ച വെള്ളിയാഴ്ച ഒടുവില്‍ എത്തി ചേര്‍ന്നു. സന്ധ്യക്ക്‌ നാമം ചൊല്ലല്‍ കഴിഞ്ഞു അച്ഛമ്മ പോയതോടെ എന്‍റെ പരീക്ഷയ്ക്കുള്ള സമയമായി. ജഡ്ജിംഗ് പാനല്‍ അമ്പലത്തിനു കിഴക്കുള്ള മാവിന്‍ചോട്ടില്‍ സ്ഥാനം പിടിച്ചു.
ഞാന്‍ വിറയ്ക്കുന്ന ഫുട് വര്‍ക്കോടെ , മിടിച്ചു പണ്ടാരടങ്ങുന്ന ഹൃദയത്തോടെ അമ്പലത്തിനു നേര്‍ക്ക്‌ നടന്നു.
അപ്പോഴത്തെ നെഞ്ചിടിപ്പിന്റെ താളം പാണ്ടിയാണോ പഞ്ചാരിയാണോ എന്ന് ചിന്തിച്ചു പേടി മറക്കാന്‍ ശ്രമിച്ചു. പക്ഷെ ഇത് രണ്ടും എനിക്ക് വല്യ പിടിയൊന്നും ഇല്ലാത്തത് കൊണ്ടാവാം ചിന്ത വീണ്ടും കറങ്ങി തിരിഞ്ഞു പനമുകളിലെ യക്ഷിയുടെയും , കല്ലെറിയുന്ന ചാത്തന്റെയും ഒക്കെ ഓര്‍മ്മയില്‍ ഫോക്കസ് ചെയ്തു നിന്നു. ചെറിയ നിലാവും പിന്നെ അച്ഛമ്മ കത്തിച്ചു വെച്ചിട്ട് പോയ
വിളക്കിന്റെ മങ്ങിയ വെട്ടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ.

ഗേറ്റ് തുറന്നപ്പോ ഉള്ള കിര് കിര് ശബ്ദം അന്നോളം ഞാന്‍ കേട്ട ഏറ്റവും ഭീകര ശബ്ദമായിരുന്നു. ഹാര്‍ട്ട്‌ ബീറ്റ് അഞ്ചും ആറും ഒക്കെ കഴിഞ്ഞു അറിയാന്‍ പാടില്ലാത്ത കാലത്തിലേക്ക് കടന്നു.
സേവപന്തലില്‍ അതാ കിടക്കുന്നു എന്‍റെ ടാര്‍ഗെറ്റ് 'മണി'. ഇത്തിരി പൊക്കത്തിലാണ് അത് തൂക്കിയിരിക്കുന്നത്. ചാടിയാലെ കൈ എത്തൂ. അച്ചച്ചന്‍ പണ്ട് ഹരിദ്വാറില്‍ പോയപ്പോ കൊണ്ട് വന്നതാ.
ചാടി മണി
ഒന്ന്
അടിക്കുക. ഒറ്റ ഓട്ടത്തിന് ഗേറ്റ് കടക്കുക. അത്രയും ചെയ്‌താല്‍ ഞാന്‍ ഹീറോ. ഫാന്‍സിന്റെ എണ്ണം കൂട്ടാം. വെല്ലുവിളികളുമായി ഒരു മനോജും ഇനി വരില്ല. അത്രയുമൊക്കെ ഓര്‍ത്തപ്പോ ഇത്തിരി ധൈര്യം ഒക്കെ കിട്ടി. ചെട്ടികുളങ്ങര അമ്മയെയും , ഏവൂര്‍ കൃഷ്ണനെയും, ധൈര്യ ശാലികലായ കൊച്ചച്ചന്മാരെയും ഒക്കെ മനസ്സില്‍ ധ്യാനിച്ച്‌ ഒരുവിധം മണിയുടെ ചുവട്ടിലെത്തി.
സ്വാമിയേ....ശര..!!
....ണിം......
കൈ ഉയര്‍ത്തി ചാടാന്‍ തുടങ്ങിയതും ...മണി അടിച്ചു ശബ്ധമുണ്ടാക്കികൊണ്ട് എന്തോ ചാടി വന്നു എന്‍റെ കയ്യിലിടിച്ചതും ഒന്നിച്ചായിരുന്നു.
അലറിക്കൊണ്ട്‌ അവിടെ തന്നെ വീണത്‌ മാത്രമേ ഓര്‍മ്മയുള്ളൂ. പിന്നെ അച്ഛമ്മയും അപ്പച്ചിമാരും ഒക്കെ കൂടെ വെള്ളം തളിച്ച് ഉണര്‍ത്തുന്നത് വരെ അന്ന് വൈകിട്ട് കണ്ട കിഴക്കന്‍ പത്രോസ് സിനിമയുടെ ഏതൊക്കെയോ സീനുകളായിരുന്നു മനസിലെന്നു തോനുന്നു. അമ്മ ഒരു വശത്തിരുന്ന് കരയുന്നു. എല്ലാവരും പേടിച്ചിട്ടുണ്ട്. എന്താ സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഭദ്രകാളി കൊപിച്ചതാണെന്നും എന്നെ വന്നിടിച്ചു പേടിപ്പിച്ചത്‌ ആളുടെ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട ഏതോ അറുകൊലയാണെന്നും ഒക്കെയുള്ള നിഗമനത്തില്‍ അച്ഛമ്മ എത്തിച്ചേര്‍ന്നു. കവടി നിരത്താന്‍ ജോത്സ്യന്റെ അപ്പോയിന്മെന്റ് വാങ്ങാനുള്ള അസ്സൈന്മെന്റും കൊടുത്തു അപ്പൊ തന്നെ അച്ചച്ചനെ പറഞ്ഞു വിടുകേം ചെയ്തു. പക്ഷെ ഉണ്ണി കൊച്ചച്ചന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പിറ്റേന്ന് സത്യം കണ്ടെത്തി.

സേവപന്തലിലെ മണിയില്‍ ഒരു വവ്വാല്‍ റെന്റ് കൊടുക്കാതെ താമസിക്കുനുണ്ടായിരുന്നു. അമ്മാമ്മേടെ സന്ധ്യാ നാമം കഴിഞ്ഞു പോയതിന്റെ പിറകെ ആശാന്‍ തന്‍റെ വാസസ്ഥലത്ത് കയറി തൂങ്ങി
ഉറക്കം പിടിച്ചു വന്നപ്പോഴാണ് ഞാന്‍ ചെന്ന് ചാടിയത്. റെന്റ് ചോദിച്ചു ഹൌസ് ഓണര്‍ വന്നതാണോ അതോ തന്നെ പിടിക്കാന്‍ ഏതോ കുട്ടിച്ചാത്തന്‍ വന്നതാണോ എന്നൊക്കെ ഉള്ള കന്ഫ്യുഷനില്‍ ആള് സ്കൂട്ട് ആവാന്‍ നടത്തിയ പരാക്രമത്തിലാണ് എന്‍റെ കയ്യില്‍ വന്നിടിച്ചത്.
പക്ഷെ സംഭവം മനസ്സിലായപ്പോഴേക്കും നൂറ്റിയഞ്ചു ഡിഗ്രീ പനിയും
മുതുകത്തു രണ്ടു ഇന്ജെക്ഷനും ഞാന്‍ വാങ്ങി കൂട്ടിയിരുന്നു.

സംഭവത്തിനൊക്കെ കാരണക്കാരനായ മനോജിനു അവന്‍റെ അച്ഛന്റെ കയ്യില്‍ നിന്നു കണക്കിന് തല്ലു കിട്ടി. അന്വേഷണ കമ്മിഷന്റെ മുന്നില്‍ എന്‍റെ ഭാഗം ന്യായികരിച്ചു കൊണ്ട് പാറുകുട്ടി മൊഴി കൊടുത്തുത്രെ . എന്തായാലും ഇതൊക്കെ കേട്ടതോടെ വിഷമമൊക്കെ മാറി. പേടിച്ചു ബോധം കേട്ട് വീണെങ്കിലും ഒറ്റയ്ക്ക് രാത്രി അവിടെ വരെ പോവാന്‍ കാട്ടിയ ധൈര്യത്തിന് കൂട്ടുകാര്‍ അഭിനന്ദിച്ചു. ഫാന്‍സിന്റെ എണ്ണം കൂടുകേം ചെയ്തു.
ഇപ്പോഴും തറവാട്ടില്‍ അമ്പലത്തില്‍ വല്ലപ്പോഴും പോവുമ്പോ വെര്‍തെ നോക്കി നില്‍ക്കും...ആ മണിയെ. പൊടിക്കുപ്പികള്‍ക്ക് ധൈര്യം തെളിയിക്കാന്‍ വേണ്ടി അതിപ്പോഴും അവിടെ തന്നെ കിടക്കുന്നു.

പക്ഷെ അച്ഛമ്മ മാത്രം ഈ കാലം വരെ സത്യം അന്ഗീകരിച്ചിട്ടില്ല ട്ടോ..ഇപ്പോഴും ആള്‍ടെ വാദം അച്ചാച്ചന്‍ ഉത്സവം നടത്താതെ ഇരുന്നെന് കാളി ആളെ വിട്ടു വെരട്ടീന്നാ..എന്താ ചെയ്യാ.. പാവം അച്ചച്ചന്‍.. ല്ലേ ?

----
ഒരു ഓഫ്‌ ടോപ്പിക്ക് കൂടി :
സമയം ക്കെ പോണേ ഒരു പോക്കെ...ഇപ്പൊ ദെ ഞാന്‍ ബൂലോകത്ത് വന്നു ചാടീട്ടു ഒരു വര്‍ഷം ആവുന്നു. കുറെ നല്ല ബ്ലോഗ്ഗുകള്‍ ക്കെ വായിച്ചിട്ട് ..ന്നാ പിന്നെ എനിക്കെന്താ ഒരു കയ്യ് നോക്ക്യാല്‍ ന്നു കരുതി ഒരു ആവേശത്തില്‍ അങ്ങട് തോടെങ്ങിതാ. പക്ഷെ ഒരു വര്‍ഷം കൊണ്ട് ഒരുപാട് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി . ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ വളരെ കുറവാ.... എഴുതുന്നത്‌ പൊട്ടത്തരം ആണേലും ഒരുപാട് പ്രോത്സാഹനം കിട്ടി. ചുരുക്കം വിമര്‍ശനങ്ങളും.

അതൊക്കെ കൊണ്ട് തന്നെ ഈ ഒരു കൊല്ലത്തിനു ശേഷം പറയാല്ലോ.. എനിക്കിഷ്ടവാ ഈ ബൂലോകം.
(ഒടനെ എങ്ങും ഇവിടുന്നു വിട്ടു പോവാന്‍ പ്ലാന്‍ ഇല്ല എന്ന് ചുരുക്കം )
നന്ദി പറയാന്‍ ആണേല്‍ ഒരുപാട് പേരുണ്ട് .. അത് കൊണ്ട് ഒന്നോ രണ്ടോ പേര് എടുത്തു പറയാന്‍ നില്‍ക്കണില്ല . എല്ലാര്‍ക്കും അറിയാല്ലോ ല്ലേ? . ഇനിയും ഇത് പോലെ കൂടെ ഉണ്ടാവണേ ട്ടോ.. നല്ലത് എഴുതിയാല്‍ നന്നായി ന്നു പറയുവാന്‍ മാത്രവല്ല, തെറ്റു കണ്ടാല്‍ ചൂണ്ടി കാട്ടുവാനും ...
ഒരു വര്‍ഷം കൊണ്ട് ഈ ബൂലോകത്ത് പരിചയപെട്ട, സ്നേഹിച്ച, സ്വാധീനിച്ച , വിമര്‍ശിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

71 comments:

കണ്ണനുണ്ണി April 20, 2010 8:59 AM  

ഒരാഴ്ച നാട്ടിലായിരുന്നു..വിഷു ക്കെ അല്ലെ..
'അമ്പല മണി' ഇത്തിരി ദിവസം മുന്നേ എഴുതി വെച്ചിരുന്നതാ... ഇപ്പൊ വാര്‍ഷിക പോസ്റ്റ്‌ ആയി ഇടുന്നു ന്നെ ഉള്ളു.

ഒരു വര്‍ഷമായി എന്നെ ഈ ബൂലോകത്ത് പ്രോത്സാഹിപ്പിക്കുന്ന, സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി...

അരുണ്‍ കായംകുളം April 20, 2010 9:03 AM  

ഒന്നാം വാര്‍ഷിക ആശംസകള്‍ :)

പോസ്റ്റിനെ കുറിച്ചുള്ള കമന്‍റ്‌ പുറകേ.

krishnakumar513 April 20, 2010 9:11 AM  

നന്നായിരിക്കുന്നു,കേട്ടോ..ആശംസകള്‍

ഹാഫ് കള്ളന്‍||Halfkallan April 20, 2010 9:31 AM  

ഹാപ്പി ആനിവേഴ്സറി :-)

എറക്കാടൻ / Erakkadan April 20, 2010 9:50 AM  

അമ്പലമണി കൊണ്ട്‌ കൂട്ടമണി അടിച്ച്‌ നമ്മുക്ക്‌ ഈ വർഷികം ആഘോഷിക്കാം......ആശം സകൾ

ശ്രീനന്ദ April 20, 2010 10:06 AM  

കണ്ണനുണ്ണി,
എന്നത്തേയും പോലെ ഈ പോസ്റ്റും ഗംഭീരമായി. ഇയാളുടെ പോസ്റ്റ്‌ വായിക്കുമ്പോ അസൂയ തോന്നിപ്പോവും. കാവും കുളവും കുടുംബക്ഷേത്രവും ഒക്കെയുള്ള പഴയ തറവാട്ടിലെ എത്രയോ അനുഭവസമ്പന്നമായ കുട്ടിക്കാലം. ഒരുവര്‍ഷം ഞങ്ങളെ കുടുകുടെ ചിരിപ്പിച്ച വര്‍ഷഗീതത്തിനു പിറന്നാള്‍ ആശംസകള്‍.

പിന്നെ വിഷു കൈനീട്ടം നിറയെ കിട്ടിയോ...

കൂതറHashimܓ April 20, 2010 10:09 AM  

:)
നല്ല വിവരണം..
<<< അന്വേഷണ കമ്മിഷന്റെ മുന്നില്‍ എന്‍റെ ഭാഗം ന്യായികരിച്ചു കൊണ്ട് പാറുകുട്ടി മൊഴി കൊടുത്തുത്രെ . >>> പാറു ഇപ്പോ എവ്ട്യാ..?? ചുമ്മാ ചോദിച്ചതാ ...ചുമ്മാ.. സത്യം..!!!

ഭായി April 20, 2010 10:19 AM  

ബാറ്റ്മാനും കുരുവിയുമൊന്നും ഇല്ലാത്ത ഒരു കടിപൊളി മണിയടിച്ചുകൊണ്ട് ഈ ഭായിയുടെ വഹ വാർഷികാശംസകൾ! അപ്പോൾ ചുരുക്കത്തിൽ ഇപ്പോഴും ഒന്നുരണ്ട് പെൺകുട്ടികൾ അടുത്തുണ്ടെങ്കിൽ ആളാകാൻ വേണ്ടി കണ്ണനുണ്ണിയോട് താലിബാനിൽ പോയി മൊല്ലാനസറിന്റെ വീട്ടിന്റെ കാളിംഗ് മണി അടിച്ചിട്ട് വരാമോന്ന് ചോദിച്ചാ‍ൽ സമ്മതിക്കും അല്ലേ...:-) കള്ളിയങ്കാട്ട് സരസ്വതി വായിച്ച് ചിരിച്ച അത്രയും ചിരിച്ചു ഇത് വായിച്ചിട്ട്! നന്നായിട്ടുണ്ട്.

★ shine | കുട്ടേട്ടൻ April 20, 2010 10:53 AM  

കഴിഞ്ഞ ഒരു വര്‍ഷമായി ഇടക്കൊക്കെ വന്നു ചിരിപ്പിച്ചു പോവുന്നതിനു വളരെ നന്ദി...

പതിവുപോലെ ഈ അനുഭവകഥയും ഇഷ്ടമായി.

ഇനിയുമിനിയും എഴുതുക..

Captain Haddock April 20, 2010 11:22 AM  

:) ഒന്നാം വാര്‍ഷിക ആശംസകള്‍ !!!

ശ്രീ April 20, 2010 11:32 AM  

പോസ്റ്റ് പതിവു പോലെ നന്നായി. പഴയ 'മോര്‍ച്ചറി' എന്ന സിനിമ ഓര്‍മ്മിച്ചു. :)

മാത്തൂരാൻ April 20, 2010 12:25 PM  

ഒന്നാം വാര്‍ഷിക ആശംസകള്‍

നേഹ April 20, 2010 12:26 PM  

ഒരു വര്ഷം കൊണ്ട് എഴുതി തെളിയിച്ച വീര കഥകള്‍ കണ്ണന്റെ ധൈര്യത്തെ പിന്താങ്ങുന്നു. ഒപ്പം ഞാനും.
പിന്നെ കൂതറ'hashim' സര്‍. അങ്ങനെ ഒരു സംഗതി ഞാനും ഇപോഴ ആലോചിച്ചത്. എന്തായാലും,ഒന്നാം വാര്‍ഷിക ആശംസകള്‍ '

Typist | എഴുത്തുകാരി April 20, 2010 12:44 PM  

കണ്ണനുണ്ണീ, ആശംസകള്‍.

നന്ദന April 20, 2010 12:47 PM  

ആശംസകള്‍

തെച്ചിക്കോടന്‍ April 20, 2010 2:33 PM  

വാര്‍ഷികം മണിയടിച്ചു ആഘോഷിക്കാം !
ആശംസകള്‍.

dhooma kethu April 20, 2010 2:37 PM  

വിഷുവിനോട് അനുബെന്ദിച്ചു എത്രയെത്ര വീര ശൂര പരാക്രമികള്‍ ആണ് രംഗപ്രവേശം ചെയ്യുക! ആ ദീര്‍ഘ ശ്രുംഘലയില്‍ പെട്ട അവസാനത്തെ കണ്ണിയുടെ പേര്:കണ്ണനുണ്ണി.

അന്നല്ലേ,സൂര്യഭഗവാന്‍ ഭൂമധ്യ രേഘയുടെ സുരക്ഷിതത്വം കൈവെടിഞ്ഞു ഉത്തരായനം തുടങ്ങുക? അന്നല്ലേ ഭൂതം മുക്കുവന്റെ കുടത്തില്‍ നിന്നും പുറത്തു ചാടി ഭൂലോകം കണി കണ്ടത്? അമ്പല മണിയടിയുടെ പൌരുഷ്യപരാക്രമത്തിന്റെ ധീരത കണ്ടു 'കണ്ണന്‍ ആരാധക മന്ദ്രം' വിപുലമായതും അതേ
സുദിനത്തില്‍ ആയതു വെറും യാദൃശ്ചികം.

Sukanya April 20, 2010 4:23 PM  

ആശംസകള്‍.

ദിവസങ്ങളായി ഞാന്‍ ബൂലോകത്തില്ല. എന്‍റെ അമ്മ (അമ്മായിഅമ്മ എന്ന് പറയുന്നതിനേക്കാള്‍ നല്ലത് അമ്മ തന്നെ) ഭൂലോകത്ത് നിന്നും വിട പറഞ്ഞു. അങ്ങനെ എന്‍റെ ഒരു ആശ്വാസവും നിലച്ചു.

കുമാരന്‍ | kumaran April 20, 2010 8:34 PM  

തലക്കെട്ടുകള്‍ സൂപ്പര്‍ ആണ്. ആശംസകള്‍!

വാല്‍നക്ഷത്രം April 20, 2010 9:00 PM  

Happy anniversary

Nandan April 20, 2010 9:25 PM  

ഒരു വര്‍ഷം, ഒത്തിരി കഥകള്‍,
അതില്‍ ഓര്‍മ്മയില്‍ നില്ക്കുന്നവ അനേകമുണ്ട്.
ഇനിയും പ്രയാണം തുടരുക സുഹൃത്തേ. ആശംസകള്‍

Marar April 20, 2010 10:38 PM  

നന്നായിരിക്കണൂ...
ഇനിയും ഒരുപാട്‌ ഒരുപാട്‌ എഴുതണം...
എല്ലാവിധ ആശംസകളും...

----മാരാര്‍

കൊലകൊമ്പന്‍ April 20, 2010 10:47 PM  

കണ്ണാ.. നല്ല പോസ്റ്റ്‌ ..

ഒരു സജഷന്‍ മാത്രം .. 'സി സി അടഞ്ഞു തീരാറായ അമ്മൂമ്മാര്' - എവിടേയോ ഒരു അരോചകം പോലെ ..

ബാക്കി എല്ലാം ഗംഭീരം ..
ഹാപ്പി ആനിവേര്‍സറി !

ദീപു April 20, 2010 11:31 PM  

ആശംസകൾ...

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat April 21, 2010 12:13 AM  

phaya.. ante oru dhairyam.. nee sulaimanalla hanumananu..

onnam varshikasamsakal..

ആര്‍ദ്ര ആസാദ് / Ardra Azad April 21, 2010 1:16 AM  

ഒന്നാം പിറന്നാള്‍ ആശംസകള്‍...

കുഞ്ഞൂസ് (Kunjuss) April 21, 2010 4:02 AM  

കണ്ണാ...പോസ്റ്റ്‌ രസകരമായീട്ടോ...
കൂടെ വാര്‍ഷിക ആശംസകളും നേരുന്നു!

മാണിക്യം April 21, 2010 5:34 AM  

കണ്ണനുണ്ണീ മണിയടിക്കാൻ വിരുതനാണെന്ന് അറിയാരുന്നു ഇപ്പൊ ധീരനാണെന്ന് കൂടി തെളിഞ്ഞു അല്ലേലും എനിക്ക് ഒരു സംശയവും ഇല്ലാരുന്നു ... ശരിയാ നേരം പോണപോക്കെ ...വർഷ ഗീതത്തിനു വയസ്സ് ഒന്ന് ആയി അല്ലേ ? ഏതു നേരത്തും വായിക്കാൻ കൊള്ളാവുന്ന ഒരു ബ്ലോഗ് ആണു വർഷഗീതം.... ഇനിയും ഇനിയും വിശേഷങ്ങളുമായി വരിക.അനുമോദനങ്ങൾ സർവ്വ ഐശ്വര്യങ്ങളും നേരുന്നു ...

കണ്ണനുണ്ണി April 21, 2010 8:17 AM  

അരുണേ,കൃഷ്ണ, പ്രഫുല്‍ : നന്ദി
ഏറക്കാട: ആയിക്കോട്ടെ... :)
ശ്രീ നന്ദ : സന്തോഷം ഇണ്ട് കേക്കുമ്പോ . പിന്നെ കൈനീട്ടം ഇപ്പൊ ഞാന്‍ കൊടുക്കുവാ ചെയ്യണേ.. ജോലി ക്കെ കിട്ടി വല്യതായില്ലേ
ഹാഷിം : പാറു കുട്ടി ഇപ്പൊ അവള്‍ടെ ഭര്‍ത്താവിന്റെ വീട്ടിലാ :) . വിളിക്കണോ ?
ഭായി : ഹിഹി ഇപ്പൊ അതൊക്കെ നിര്‍ത്തിന്നെ... പിന്നെ ഇതിനൊരു കള്ളിയങ്കാട്ടു സരസ്വതി ടച്ച്‌ ഇന്ടെന്നു എഴുതിയപ്പോ തന്നെ തോന്നിതാ . സെയിം പശ്ചാത്തലം ല്ലേ ..
കുട്ടേട്ടാ : നന്ദി .. തീര്‍ച്ചയായും
ആഷ്ലി : നന്ദി
ശ്രീ: ഹഹ ശരിയാ...
മാത്തൂരാന്‍ : നന്ദി
നേഹ : നന്ദി... ഹാഷിമിന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞിട്ടുണ്ട് ട്ടോ :)

കണ്ണനുണ്ണി April 21, 2010 8:18 AM  

എഴുത്ത് കാരി ചേച്ചി : നന്ദി
നന്ദന : നന്ദി
തെച്ചി കോടന്‍ : ആശംസകള്‍
ധ്രുവം ചേട്ടാ : ശ്ശൊ അന്ന് അങ്ങനെ ഒരു ദെവസം ആയിരുന്നു ല്ലേ .. എനിക്ക് വയ്യ ... :)
സുകന്യ ചേച്ചി : :( വിഷമത്തില്‍ പങ്കു ചേരുന്നു.
കുമാരേട്ടാ : ന്നു വെച്ചാ തലകെട്ട് മാത്രേ കാര്യം ഉള്ളു ന്നാണോ ?
വാല്‍ നക്ഷത്രം : നന്ദി
നന്ദന്‍ : നന്ദി മാഷെ
മാരാര്‍ : നന്ദി.. തീര്‍ച്ചയായും
കൊല കൊമ്പന്‍ : തീര്‍ച്ചയായും ശരിയാണ്. പോസ്റ്റിന്റെ മൊത്തം ശൈലിക്ക് അവിടം ജോലിക്കുന്നില്ല. ഞാന്‍ ആ ഭാഗം ഒന്ന് എഡിറ്റ്‌ ചെയ്തു.. ഇപ്പൊ നോക്ക്യേ ...നന്ദി ട്ടോ
ദീപു : നന്ദി
കിഷോര്‍: ഹിഹി ഗ്ര്ര്ര്ര്ര്‍
ആര്‍ദ്ര : നന്ദി
കുഞ്ഞൂസ് : നന്ദി ചേച്ചി
മാണിക്യം ചേച്ചി : ഹിഹി പിന്നല്ലാതെ...ഭയങ്കര ധൈര്യവാ...
വര്‍ഷഗീതത്തെ പറ്റി യുള്ള വാക്കുകള്‍ സന്തോഷം ഉണ്ടാക്കുന്നു. നന്ദി

കണ്ണനുണ്ണി April 21, 2010 8:18 AM  
This comment has been removed by the author.
രഘുനാഥന്‍ April 21, 2010 9:41 AM  

നാട്ടിലെത്തിയിട്ട് കാണാന്‍ പറ്റിയില്ലല്ലോ കണ്ണാ..

ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആശംസകള്‍.. ട്രീറ്റ് ഒന്നുമില്ലേ?

ചേച്ചിപ്പെണ്ണ് April 21, 2010 10:25 AM  

റെന്റ് ചോദിച്ചു ഹൌസ് ഓണര്‍ വന്നതാണോ അതോ തന്നെ പിടിക്കാന്‍ ഏതോ കുട്ടിച്ചാത്തന്‍ വന്നതാണോ എന്നൊക്കെ ഉള്ള കന്ഫ്യുഷനില്‍ ആള് സ്കൂട്ട് ആവാന്‍ നടത്തിയ പരാക്രമത്തിലാണ് എന്‍റെ കയ്യില്‍ വന്നിടിച്ചത്...
:)

jayanEvoor April 21, 2010 11:57 AM  

ഹായ് കണ്ണൻസ്!
ഞാനല്പം വൈകിപ്പോയി!
സ്ഥിരം തേങ്ങയടിക്കാരിയെ കണ്ടില്ല....
(ഒടുവിൽ നേഹയുടെ കണ്ണു തുറപ്പിക്കാൻ കൂതറ ഹാഷിം വേണ്ടി വന്നു എന്ന് റിസർച്ച് നടത്തി ഞാൻ കണ്ടു പിടിച്ചു!ഹോ! എന്നെ സമ്മതിക്കണം!)

ഒഴാക്കന്‍. April 21, 2010 3:31 PM  

കണ്ണാ കൂടെയുണ്ട്

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! April 21, 2010 3:53 PM  

ഫീകര ധൈര്യം തന്നെ. ധൈര്യവാന്‍ കണ്ണേട്ടന്‍!!!

INDULEKHA April 21, 2010 6:23 PM  

വാര്‍ഷിക ആശംസകള്
ധൈര്യപൂര്‍വ്വം തുടര്‍ന്നും എഴുതുക :)

പട്ടേപ്പാടം റാംജി April 21, 2010 8:22 PM  

ഇലഞ്ഞി, പാല, മരുത് ,അശോകം തുടങ്ങി യക്ഷിയും ചാത്തനും ഒക്കെ ഫ്ലാറ്റും വില്ലയും പണിയാന്‍ ഉപയോഗിക്കുന്ന ഒരുമാതിരിപെട്ട എല്ലാ മരങ്ങളും മതില്കെട്ടിനകത്തു ഉണ്ടായിരുന്നു

വിവരണം നാന്നായിരിക്കുന്നു.
ഒപ്പം വര്‍ഷിക ആസംസകളും..

Manoraj April 21, 2010 9:15 PM  

കണ്ണാ,
പോസ്റ്റ് പതിവ് പോലെ മനോഹരം.. ഒരിക്കൽ ഇതെന്താ ഹഷിമിന്റെ ചോദ്യത്തിന് നേഹയുടെ ഒരു അർത്ഥം വച്ചുള്ള മറുപടി.. ഒന്നും മനസ്സിലായില്ല.. പ്രസക്തമായ എന്തേലുമാണേൽ സൂചിപ്പിക്കുക..

പിന്നെ, ഒന്നാം വിവാഹ.. അയ്യേ തെറ്റി ഒന്നാം പിറന്നാൾ ആശംസകൾ

സജിന്‍ April 21, 2010 9:46 PM  

ഒന്നാം പിറനാള്‍ ആശംസകള്‍.
പോസ്റ്റ്‌ പതിവ് പോലെ മനോഹരം കണ്ണാ

മഴവില്ല് April 21, 2010 10:03 PM  

ഹ ഹ കണ്ണാ . ധൈര്യം കൂടി പേടിച്ചു ബോധം കേട്ടത് വായിച്ചപ്പോള്‍ ചിരിച്ചു പോയി . എഴുത്തിന്റെ ലോകത്ത് ഒരു വര്ഷം പിന്നിട്ട കണ്ണനും, ബ്ലോഗിനും എന്റെ ആശംസകള്‍ . പിന്നെ ഒരു കാര്യം അക്ഷര തെറ്റുകള്‍ ഉണ്ട് ശ്രെദ്ധിക്കുമല്ലോ ...

അനില്‍കുമാര്‍. സി.പി. April 22, 2010 12:13 AM  

കണ്ണന്‍ ആളൊരു ധൈര്യശാലിയാണെന്ന് പോസ്റ്റ്‌ വായിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്!

വര്‍ഷഗീതം ഇനിയും ഒരുപാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ഇടയാവട്ടെ,കൂടെ രസകരമായ ഒരുപാട് പോസ്റ്റുകള്‍ വായിക്കാന്‍ ഞങ്ങള്‍ക്കും സാധിക്കുമല്ലോ.ആശംസകള്‍!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 22, 2010 6:15 AM  

ബോധം കെട്ടു കിടന്ന ആളിന്റെ കയ്യിൽ എന്തോ വന്നിടിച്ചെന്ന് മറ്റുള്ളവർ എങ്ങനെ അറിഞ്ഞു കണ്ണാ ?

വാർഷികാശംസകൾ

shahu April 22, 2010 12:20 PM  

കണ്ണന്‍ ആളൊരു അപാര ധൈര്യശാലിയാണെന്ന് പോസ്റ്റ്‌ വായിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്! all the best....

വിനുവേട്ടന്‍|vinuvettan April 22, 2010 10:52 PM  

കണ്ണാ... ബ്ലോഗായനം തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികാശംസകള്‍..

പിന്നെ "ലോക്കല്‍ ഗോസ്റ്റുകള്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുന്ന ഭീകര ദിവസമായ വെള്ളിയാഴ്ച..." അത്‌ കലക്കി... നര്‍മ്മം അടിച്ചുതുടങ്ങി അല്ലേ... കൊള്ളാം... ശരിക്കും ചിരിച്ചു പോയി...

raadha April 23, 2010 1:54 AM  

കണ്ണനുണ്ണിക്കു രാധേച്ചിയുടെ വക ഒന്നാം പിറന്നാള്‍ ആശംസകള്‍!! പോസ്റ്റ്‌ ഇഷ്ടപ്പെട്ടു ട്ടോ. എന്തായാലും ഫാന്‍സ്‌ നെ നഷ്ടപ്പെട്ടില്ലല്ലോ..

മത്താപ്പ് April 23, 2010 10:13 AM  

bravo bravo .......

ഒന്നാം വാര്‍ഷിക ആശംസകള്‍


ഈ പോസ്റ്റും ഗംഭീരമായി.........

സന്തോഷ്‌ പല്ലശ്ശന April 23, 2010 5:55 PM  

കണ്ണാ... ജോലിത്തിരക്ക്‌ പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ..അതോണ്ടാ.. വരാന്‍ വൈകിയത്‌... ഒരു വര്‍ഷം കടന്നു പോയതറിഞ്ഞില്ല സത്യം... ഞാനും ഒരു വര്‍ഷത്തോളമായി ഈ ബൂലോകത്ത്‌ വന്നിട്ട്‌ ഫെബ്രുവരിയില്‍ എനിക്കും ഒരു വയസ്സായി... കാര്യം ഞാനേട്ടനാണേലും ബൂലോകത്ത്‌ നമ്മള്‍ ഒരേ പ്രായക്കാരാണ്‌... വാര്‍ഷിക പോസ്റ്റ്‌ നന്നായി... പിറന്നാള്‍ ആശംസകള്‍

ramanika April 23, 2010 7:22 PM  

വാടക കൊടുക്കാതെ താമസിച്ച വൌവലിനു നന്ദി
ഒരു കിടിലന്‍ പോസ്റ്റ്‌ ക്ട്ടിയല്ലോ അതുകൊണ്ട്

ഇനിയും പലവരഷങ്ങള്‍ ഞങ്ങളെ ഇതുപോലെ ചിരിപ്പക്കാന്‍ സാധിക്കട്ടെ
എല്ലാ ആശംസകളും

കണ്ണനുണ്ണി April 23, 2010 9:35 PM  

രഘു മാഷെ : ഇത്തവണ പറ്റിയില്ലേ എന്താ..നമ്മളെന്നും അവിടെ തന്നെ അല്ലെ..കാണാം ന്നെ
ചേച്ചി: :)
ജയന്‍ ചേട്ടാ: സ്ഥിരം തേങ്ങയടി ക്കാരി.. ലീവിലാ..:)
ഒഴാക്കാന്‍ : നന്ദി
കുരുത്തം കേട്ടവന്‍ : മം.. പുലിയാ...:)
ഇന്ദു ലേഖ: നന്ദി
രാംജി: നന്ദി മാഷെ
മനോരാജ്: നന്ദി മാഷെ... ഹഷിമിനും നെഹയ്ക്കും സംശയം തോന്നിതാ.. മാഷെ..ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്
സജിന്‍ : നന്ദി
മഴവില്ല് : തീര്‍ച്ചയായും അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കാം. ഞന്‍ കുറെ ഒക്കെ വായിച്ചു തിരുതുന്നതാ.. അതും കഴിഞ്ഞു വരുന്നത ഇതൊക്കെ.

കണ്ണനുണ്ണി April 23, 2010 9:35 PM  

പണിക്കരേട്ടാ: ശ്ശൊ ബോധം കേട്ട് കിടന്ന ആള് ഇത്തിരി കഴിയുമ്പോ എനീക്കില്ലേ..അപ്പൊ മിണ്ടുലെ...മണ്ടന്‍ പണിക്കരേട്ടന്‍ :)
അനില്‍ മാഷെ നന്ദി : തീര്‍ച്ചയായും ഇനിയും ഏറെ പോസ്റ്റുകള്‍ വരും.. രസകരം ആവുമോ എന്ന് ദൈവത്തിനറിയാം. :)
ഷാഹു : ഹിഹി നന്ദി
വിനുവേട്ടാ: നന്ദി.. നിങ്ങളൊക്കെ തരുന്ന ഈ സ്നേഹവും പിന്തുണയും എന്നും ഉണ്ടാവണേ എന്ന് പ്രാര്‍ഥിക്കുന്നു.
രാധേച്ചി : നന്ദി
മത്താപ്പ് : നന്ദി മാഷെ
സന്തോഷേട്ടാ: ശ്ശൊ അപ്പൊ ഇനി ബ്ലോഗ്ഗ് എഴുത്തും കുറയുമോ.തിരക്ക് കാരണം . പാടില്യാട്ടോ..
ഹിഹി അപ്പൊ രണ്ടു മാസത്തെ പ്രായ കൂടുതല്‍ ഉള്ളു ല്ലേ എവിടെ.. ഗ്ര്ര്ര്ര്‍ എന്നിട്ട എന്നേം ഇത്രേം നാള് വെരട്ടി കൊണ്ട് ഇരുന്നെ
രമണിക : നന്ദി മാഷെ... വവ്വാലിന് പക്ഷെ അന്ന് തന്നെ സീ ഓഫ്‌ കൊടുത്തെന്നെ .. ആ മണിക്കകത്ത്‌ അന്ന് കള്ളി പാലാ കെട്ടി തൂക്കി ഇട്ടാരുന്നു

Anoop April 24, 2010 7:42 AM  

അപ്പൊ ഒരു വവ്വാലിനും പറ്റും ഉണ്ണിയെ പേടിപ്പിക്കാന്‍.... നല്ലരസമുണ്ട് വായിക്കാന്‍..
ഞാന്‍ പുതിയ ആളാണേ... ബാക്കി സാഹസിക കഥകള്‍ വായിച്ചു വരുന്നതെയുള്ളൂ.....

Anoop April 24, 2010 7:45 AM  

അയ്യോ ഹാപ്പി ബെര്‍ത്ത്‌ഡേ പറയാന്‍ മറന്നു ... താമസിച്ചെങ്കിലും ഇതുംകൂടി.........

കുക്കു.. April 25, 2010 2:53 PM  

കണ്ണനുണ്ണി ഹാപ്പി ബര്‍ത്ത് ഡേ:)
ഞാന്‍ ഇത്തിരി ലേറ്റ് ആയി പോയി...

ജിമ്മി April 27, 2010 11:14 AM  

തകര്‍പ്പന്‍ പോസ്റ്റ്‌... വാര്‍ഷികം വെടിക്കെട്ടാക്കി... അഭിനന്ദനങ്ങള്‍...
എന്നാലും ഈ ഉണ്ണിടെ ഒരു ധൈര്യം...

the man to walk with April 27, 2010 4:13 PM  

:) happy aniverssary

ചെലക്കാണ്ട് പോടാ April 27, 2010 10:25 PM  

വാര്‍ഷികത്തിന് മ്മളെ ഒക്കെ വിളിച്ചൊരു സദ്യ തരണില്ലേ?

കുട്ടിച്ചാത്തന്‍ April 28, 2010 6:20 PM  

ചാത്തനേറ്: പഞ്ചാരയിട്ട പാലെന്നപോലെ കഥയ്ക്കുള്ളില്‍ ഇഴുകിച്ചേര്‍ന്ന പ്രയോഗങ്ങള്‍ കലക്കി.

വാര്‍ഷികാശംസകള്‍

കുറുപ്പിന്‍റെ കണക്കു പുസ്തകം April 29, 2010 10:06 AM  

അമ്പലമണി കലക്കി, പിന്നെ നിന്റെ ധൈര്യം സമ്മതിച്ചു.

എന്തായാലും ഒന്നാം പിറന്നാളിന് ആശംസകള്‍, എല്ലാ നന്മകളും നേരുന്നു. ഇനിയും ഒരു പാട് പിറന്നാളുകള്‍ ഉണ്ടാവട്ടെ

ചങ്കരന്‍ April 30, 2010 3:48 PM  

ഹാപ്പി ആനിവേര്‍സറി കണ്ണനുണ്ണി!

റോസാപ്പൂക്കള്‍ April 30, 2010 4:49 PM  

ആശംസകള്‍ കണ്ണനുണ്ണി...ഇനിയും ധാരാളം എഴുതാനാകട്ടെ.
പതിവുപോലെ ഇപ്രാവശ്യവും നന്നായി എഴുതി.പനി പിടിച്ചു മുതുകത്ത് രണ്ടു കുത്തുകിട്ടിയല്ലേ പാവം.

അനിൽ@ബ്ലോഗ് April 30, 2010 6:37 PM  

അല്പം താമസ്സിച്ചു പോയി.
എന്നാലും ധൈര്യം അളക്കാതെ പോകാന്‍ പറ്റില്ലല്ലോ.
:)

വാര്‍ഷികാശംസകള്‍.

ഹേമാംബിക April 30, 2010 9:00 PM  

രാജാവിന്റെ വകേം ഇരിക്കട്ടെ ആശംസകള്‍ ..
ആരവിടെ, ഒരു വര്‍ഷം തികച്ച ഈ വ്യക്തിക്ക് 5 കിഴി സ്വര്‍ണം ...
:)

anupg April 30, 2010 11:01 PM  

hai iam anup from muthukulam working in dubai i know this person sing a song

anupg April 30, 2010 11:44 PM  

hai iam anup from muthukulam now iam in dubai

abhi May 1, 2010 11:08 PM  

അപാര ധൈര്യം തന്നെ.... സമ്മതിച്ചിരിക്കണൂ :)

poor-me/പാവം-ഞാന്‍ May 1, 2010 11:23 PM  

ആആശംസകള്‍....വീണ്ടും വീണ്ടും വരും

എന്‍.ബി.സുരേഷ് May 2, 2010 9:41 PM  

ഈ കണ്ണനുണ്ണീടെ ഒരു കാര്യം ചിരിച്ചു ചിരിച്ചു പേടിച്ചു പോയി.

അപ്പോ ഇവിടെയൊക്കെ തന്നെ കാണും ല്ലേ.

നിരക്ഷരന്‍ May 3, 2010 6:13 PM  

ഒന്നാം പിറന്നാളാശംസകള്‍ കണ്ണനുണ്ണീ

Mahesh Cheruthana/മഹി May 7, 2010 11:36 PM  

കണ്ണനുണ്ണീ,


ഒന്നാം വാര്‍ഷിക ആശംസകള്‍ !

വര്‍ണ്ണതുമ്പി May 29, 2010 12:05 PM  

എഴുതുന്ന ശൈലി എന്നത്തേയും പോലെ ഉഗ്രന്‍
പക്ഷെ ഒരു സാങ്കേതിക പ്രശ്നം..
സന്ധ്യ സമയത്തിന്‍ വാടക വീട്ടില്‍ ഉറങ്ങാന്‍ ചുരുണ്ട് കൂടുന്ന വവ്വാല്‍ ആളൊരു കുഴിമടിയന്‍ ആണല്ലോ
അവര്‍ ഇര തേടി ഇറങ്ങുന്ന സമയമല്ലേ അത്..