Monday, May 17, 2010

ആനന്ദവല്ലിയുടെ ആദ്യപ്രണയം
ചിറക്കല്‍ തെക്കതിലെ ചന്ദ്രന്‍ പിള്ള ആന്‍ഡ്‌ ഭാരതിയമ്മ കമ്പനിയുടെ ഫാക്ടറി യൂണിറ്റിലെ മൂന്നാമത്തെയും അവസാനത്തെയും പ്രൊഡക്ഷന്‍ ആയിരുന്നു വല്ലി എന്ന് വിളിപ്പേരുള്ള ആനന്ദവല്ലി. ഇനിയൊരു പ്രോഡക്റ്റ് കൂടി ഈ പൈപ്പ് ലൈനില്‍ നിന്ന് ഉണ്ടാവില്ല എന്നറിയാവുന്നതു കൊണ്ടോ , മൂത്തത് രണ്ടും ആണായി പോയത് കൊണ്ടോ എന്തോ ഒരു എക്സ്ട്രാ കെയര്‍ ആന്‍ഡ്‌ ഷെയര്‍ ആനന്ദവല്ലിക്ക് എന്നും വീട്ടില്‍ നിന്ന് കിട്ടിയിരുന്നു. പക്ഷെ നാട്ടില്‍ തല്ലും പിടിയും ശീലമാക്കിയതിനു പിതാശ്രീ പട്ടാളത്തിലേക്ക് കെട്ടുകെട്ടിച്ച രണ്ടു ഏട്ടന്മാരെക്കാള്‍ ഏറെ ആനന്ദവല്ലി നാട്ടില്‍ ഫേമസ് ആയെങ്കില്‍ അതിനു കാരണം അഞ്ചടി മൂന്നിഞ്ച് ഉയരം, ഇരുനിറം , ഉണ്ട കണ്ണുകള്‍, മീഡിയം ലെന്ഗ്ത് കേശഭാരം എന്നിങ്ങനെയുള്ള അവളുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്‌ ആയിരുന്നില്ല. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ഒന്നിന് പിറകെ ഒന്നായി നീണ്ട അവളുടെ പ്രേമങ്ങള്‍ ആയിരുന്നു അതിന്‍റെ റീസണ്‍. ഏട്ടന്മാരുടെയും അച്ഛന്റെയും പിന്തിരിപ്പന്‍ നയങ്ങള്‍ കാരണം ഇടയ്ക്കിടക്ക് ഓരോ ലൈന്‍ പോളിയുമ്പോഴും വാശിയോടെ അവള്‍ അടുത്ത ലൈന്‍ കെട്ടി കൊണ്ടിരുന്നു. ജനിച്ചത്‌ നായര്‍ തറവാട്ടിലാനെങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും എന്ന നസ്രാണികളുടെ ദൈവ വചനത്തില്‍ ഉള്ള വിശ്വാസം കൊണ്ടാവാം കണ്ടിന്യൂസ് ആയി മുട്ടി കൊണ്ടിരുന്ന ആനന്ദ വല്ലിയുടെ ശ്രമങ്ങള്‍ ഒടുവില്‍ സക്സസ് ആയതു മൂന്നാമത്തെ ചാൻസിലാണ്.

 
യു പി സ്കൂളിലേക്ക് കേറിയ നാള് തൊട്ടേ പഞ്ചാരയില്‍ അസാമാന്യ പാടവം കാട്ടിയിരുന്ന വല്ലിയുടെ പുറത്തറിഞ്ഞ ആദ്യ പ്രേമം ഉടലെടുക്കുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. തനിക്കു ഒരു കൊല്ലം മുന്‍പ് തന്നെ പത്തിലെത്തി പിന്‍ ബെഞ്ചില്‍ സ്ഥാനം പിടിച്ചിരുന്ന സ്വര്‍ണപ്പണിക്കാരന്‍ വിജയേട്ടന്റെ മോന്‍ ശിവ കുമാര്‍ നല്‍കിയ ആപ്ലിക്കേഷന്‍ തള്ളിക്കളയാനും മാത്രം കരുത്തൊന്നും പാവം വല്ലിയുടെ ലോല മനസ്സിന് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു കൊല്ലം രാമപുരം ഹൈ സ്കൂളില്‍ ചന്ദ്രികയും രമണനുമായി നടന്ന ഇരുവരുടെയും ഇടയില്‍ വില്ലനായെത്തിയത് എസ് എസ് എല്‍ സി പരീക്ഷയായിരുന്നു. ഇരുനൂറ്റി പത്ത് എന്ന മാന്ത്രിക സംഖ്യയുടെ അടുത്തെങ്ങും എത്താതെ ഇരുവരും ഫിനിഷിംഗ് പൊയന്റില്‍ കാലിടറി വീണതോടെ സംഗതി കേറി അങ്ങ് സീരിയസ് ആയി. ഡോക്ടര്‍ പ്രതീക്ഷയില്‍ വെള്ളമൊഴിച്ച് വളമിട്ടു വളര്‍ത്തി കൊണ്ട് വന്ന വല്ലി എന്ന വല്ലരിയുടെ പെട്ടെന്നുള്ള മണ്ട വാട്ടത്തിന് കാരണം തേടിയിറങ്ങിയ സഖാവ് ചന്ദ്രേട്ടന്‍ പ്രേമം കയ്യോടെ പിടികൂടി. അന്ന് തന്നെ വിജയേട്ടന്റെ കല്ലുമൂട്ടിലുള്ള സ്വര്‍ണ്ണ കടയില്‍ കേറി പെട്ടിയും ത്രാസ്സും ഒക്കെ തട്ടി മറിച്ചിടുകയും മകനെ പെട്ടിയിലാക്കും എന്ന് ഭീഷണി പെടുത്തുകയും കൂടി ചെയ്തതോടെ വിജയേട്ടന്‍ ആകെ വിരണ്ടു. അന്ന് തന്നെ ജൂനിയര്‍ റോമിയോയെ ചാരുംമൂട്ടിലുള്ള അനിയന്റെ അടുത്ത് സ്വര്‍ണ്ണ പണി പഠിക്കാന്‍ എന്ന പേരില്‍ നാട് കടത്തിയതോടെ ആനന്ദ വല്ലിയുടെ കടിഞ്ഞൂല്‍ പ്രേമം കരച്ചിലില്‍ പര്യവസാനിച്ചു.

പക്ഷെ കരിഞ്ഞു പോയ ഒന്നാം പ്രേമത്തിന്റെ ഒന്നാം വാര്‍ഷികം എത്തുന്നതിനു മുന്‍പ് തന്നെ, പാരലെല്‍ കോളേജില്‍ തന്നെ ചരിത്രം പഠിപ്പിച്ചിരുന്ന സജീവ്‌ മാഷിനു ലവ് ലെറ്റര്‍ കൊടുത്തു വല്ലി ചരിത്രം തിരുത്തി കുറിച്ചു. മകളുടെ പത്തിലെ മൂക്കും കുത്തിയുള്ള ആദ്യ വീഴ്ചയില്‍ മനസ്സ് തകര്‍ന്നു പോയെങ്കിലും പാരലെല്‍ കോളേജില്‍ പോവാന്‍ കാട്ടുന്ന ശുഷ്കാന്തി കണ്ടതോടെ ചന്ദ്രേട്ടന്റെ ഡോക്ടര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു. എന്നാല്‍ നാലഞ്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പ്രേമം നാട്ടില്‍ പാട്ടാവുകയും, അങ്ങനെ നാടന്‍ പാട്ടില്‍ നിന്ന് ഓണത്തിന് ലീവിനെത്തിയ ആങ്ങളമാര്‍ വിവരമറിയുകയും കൂടി ചെയ്തതോടെ വീണ്ടും ഒരു സീരിയസ് രംഗത്തിനു കൂടി കളമൊരുങ്ങി. വൈകിട്ട് കോളേജ് വിട്ടു ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയ സജീവ്‌ മാഷിനെ വല്ലിയുടെ ഏട്ടന്മാര്‍ തൂക്കിയെടുത്തു കനാലിന്‍റെ പിറകില്‍ കുനിച്ചു നിര്‍ത്തി കുമ്മിയടിക്കുകയും തത്ഫലമായി രാജികത്ത് പോലും നല്‍കാതെ മാഷ്‌ പണി ഉപേക്ഷിച്ചു രാമപുരം വിടുകയും ചെയ്തതോടെ വല്ലിയുടെ രണ്ടാമങ്കവും പാതി വഴിയില്‍ കൊടിയിറങ്ങി.

രണ്ടു തവണ താന്‍ കഷ്ട പെട്ട് കെട്ടിയ ലൈന്‍ പൊട്ടിച്ച അച്ഛനെയും ഏട്ടന്മാരെയും ഒരു പാഠം പഠിപ്പിക്കണം എന്ന ചിന്ത കൊണ്ടാണോ എന്തോ, വല്ലി അടുത്ത അപ്ലി കൊടുത്തത് തന്റേടിയും അത്യാവശ്യം തല്ലു കൊള്ളിയും, ഒരു ലോക്കല്‍ ഗുണ്ടയുമൊക്കെയായി രാമപുരത്തു വിലസിയിരുന്ന ഗോവിന്ദന്‍ കുട്ടിക്കായിരുന്നു. ഗാന്ധിജിയുടെ സമ്പൂര്‍ണ്ണ സ്വയം പര്യാപ്ത ഗ്രാമം എന്ന സ്വപ്നം ജീവിത ലക്‌ഷ്യം ആക്കിയവനായിരുന്നു ഗോവിന്ദന്‍ കുട്ടി. ദാഹം തോന്നിയാല്‍ സ്വന്തമായി തന്നെ നെല്ല് വാറ്റി കുടിക്കുകയും , വിശപ്പ്‌ തോന്നിയാല്‍ സ്വയം തന്നെ അടുത്തുള്ള പറമ്പില്‍ കയറി കപ്പ പറിച്ചു പുഴുങ്ങുകയും ചെയ്തിരുന്ന ഗോവിന്ദന്‍ കുട്ടിക്ക് മാത്രമേ തനിക്കൊരു കുട്ടിയെ തരാന്‍ കഴിയൂ എന്ന് വല്ലി ചിന്തിച്ചു പോയതില്‍ നോ വണ്ടര്‍.

ഹവ്വെവര്‍ കയ്യിലിരിപ്പ് കന്നത്തരമാണെങ്കിലും നാട്ടിലെ പേര് കേട്ട തറവാടിലെ ഇളയ സന്താനവും രണ്ടു ബാക്ക് എഞ്ചിന്‍ ബജാജ് ഓട്ടോ റിക്ഷകള്‍ക്ക് ഉടമയുമായിരുന്നു ഗോവിന്ദന്‍ കുട്ടി. നേരിട്ട് ഗോവിന്ദന്‍ കുട്ടിയോട് മുട്ടിയാല്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഒരു ഫേസ് ടൂ ഫേസ് എന്കൌന്ടറിനു ചന്ദ്രേട്ടന്‍ ആണ്ട് സണ്‍സ് തയ്യാറായിരുന്നില്ല. പക്ഷെ ഓട്ടോ മുതലാളിയാണെങ്കിലും ഒരു തെമ്മാടിക്കു മകളെ കെട്ടിച്ചു കൊടുത്തു അവളുടെ ജീവിതം സ്ലം ഡോഗ് നക്കിയ വാഴയിലയാക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.

ഗോവിന്ദന്‍ കുട്ടി വല്ലിക്ക് കത്ത് കൊടുക്കാന്‍ അതി രാവിലെ എരുത്തിലിനു തെക്ക് വശത്തുള്ള കുളിമുറിയുടെ പിന്നില്‍ സ്ഥിരമായി പാത്തും പതുങ്ങിയും കാത്തിരിക്കാറുണ്ട് എന്ന കണ്ടെത്തല്‍ നടത്തിയത് ചന്ദ്രേട്ടന്റെ മൂത്ത മോനും പട്ടാളത്തില്‍ കമാണ്ടോയും ആയ സന്തോഷാണ് . കാശ്മീരില്‍ നുഴഞ്ഞു കയറ്റകാരെ പിടിക്കാന്‍ കെണി വെക്കുന്നത് കണ്ടു (കണ്ടു മാത്രം) ശീലമുള്ള കമാണ്ടോയുടെ പട്ടാള ബുദ്ധി ഉണര്‍ന്നു. നീളന്‍ തടി പലകയില്‍ നിറയെ വരാല് ചൂണ്ട തറച്ചു വെച്ച് കുളി മുറിയുടെ പിറകിലെ ജനലിനു താഴെ അത് കൊണ്ട് പ്രതിഷ്ടിച്ചു അവന്‍ കെണിയൊരുക്കി. രണ്ടിന്‍റെ അന്ന് തന്നെ ഗോവിന്ദന്‍ കുട്ടി കൃത്യമായി കെണിയില്‍ വന്നു ചാടി. കുത്തി കയറിയ ചൂണ്ട കൊളുത്തുകള്‍ കൊണ്ട് അടി മുടി കീറി ,കാറ്റ് പിടിച്ച ബലൂണ്‍ പോലെ, നീര് കൊണ്ട് വീര്‍ത്ത കാലുമായി ഒരു മാസത്തോളം ബെഡ്ഡില്‍ കിടന്നു റെസ്റ്റ് എടുക്കാനായിരുന്നു പാവത്തിന് യോഗം. പക്ഷെ ഈ കൊടും ക്രൂരതയ്ക്ക് ഗോവിന്ദന്‍ കുട്ടി പകരം വീട്ടിയത് രണ്ടു കാലും നിലത്തു കുത്തി നില്‍ക്കാറായതിന്റെ അഞ്ചാം ദിവസം തന്നെ ആനന്ദ വല്ലിയെ അടിച്ചോണ്ട് പോയി രജിസ്റ്റര്‍ മാര്യേജ് ചെയ്ത് കൊണ്ടായിരുന്നു.

സംഗതി തലയില്‍ വെച്ചാല്‍ എലി പിടിച്ചാലോ താഴെ വെച്ചാല്‍ പുലി പിടിച്ചാലോ എന്നൊക്കെ കരുതിയാണ് വളര്‍ത്തി കൊണ്ട് വന്നതെങ്കിലും, നട്ട പാതിരായ്ക്ക് എട്ടിന്റെ പണി കൊടുത്തു വീട്ടില്‍ നിന്ന് ചാടി പോയ മോളെ തിരിച്ചു വിളിക്കാനുള്ള മനസ്സൊന്നും ചന്ദ്രേട്ടനില്ലായിരുന്നു. കുങ്കുമപ്പൂവിട്ട പശൂം പാല് പോലെ തങ്കപ്പെട്ട സ്വഭാവമായത് കൊണ്ടാവാം, കെട്ടി വര്‍ഷം ഒന്ന് തികയുന്നതിനകം ഗോവിന്ദന്‍ കുട്ടിയുടെ തറവാട്ടില്‍ നിന്നും കൂടി എക്സിറ്റ് വിസ അടിച്ചതോടെ വല്ലിയും ഗോവിന്ദന്‍ കുട്ടിയും ഇപ്പൊ താമസം കല്ലുംമൂടിലുള്ള ഒരു കൊച്ചു വാടക വീട്ടില്‍.
ജാതകത്തില്‍, കലിപ്പ് കേറി തിരിഞ്ഞു നില്‍ക്കുന്ന കേതുവിന്റെ അപഹാരം കൊണ്ടാവാം, രാമപുരം സ്റ്റാന്റ്റില്‍ കിടന്നു ഓടിക്കൊണ്ടിരുന്ന ബജാജിന്‍റെ രണ്ടു സോളിഡ് അസ്സെറ്റ്സ് ഉണ്ടായിരുന്ന ഗോവിന്ദന്‍ കുട്ടിയുടെ ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം ആനന്ദ വല്ലിയുടെ ഒക്കത്തിരിക്കുന്ന രണ്ടു ഫ്ലോട്ടിംഗ് അസ്സെറ്റ്സ് മാത്രം.... അച്ചുവും, അപ്പുവും. .
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!

ചിത്രം വരച്ചത്: കുക്കു

58 comments:

കണ്ണനുണ്ണി said...

നാട്ടിലുള്ള പലരും ബ്ലോഗ്‌ ഒക്കെ വായിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് അവിടെയും ഇവിടെയും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ട്ടോ.. ജീവിക്കണ്ടേ :)

ആനന്ദവല്ലിയെ ഇഷ്ടായോ എന്ന് അറിയിക്കണേ .

ramanika said...

വല്ലിയുടെ പ്രേമാഗാഥ അസ്സലായി
ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ .........

പ്രയാണ്‍ said...

കണ്ണനുണ്ണിയുടെ കുസൃതിക്കഥകള്‍ക്കു പ്രായപൂര്‍ത്തിയായിത്തുടങ്ങിയല്ലൊ..........:) നന്നായിട്ടുണ്ട്ട്ടോ..........

രഘുനാഥന്‍ said...

ഹ ഹ ആനന്ദ "വല്ലി" ഗോവിന്ദന്‍ കുട്ടിയുടെ കഴുത്തില്‍ ആനന്ദ "വള്ളിയായി" ചുറ്റി അല്ലേ ഉണ്ണീ ..

ചിത്രവും മനോഹരം തന്നെ

റ്റോംസ് കോനുമഠം said...

ആനന്ദവല്ലി ആള് കൊള്ളാല്ലോ..?
പ്രേമിച്ചു പ്രേമിച്ച്ങ്ങനെ...
വിഷയം കലക്കി കണ്ണാ, ഒപ്പം ചിത്രങ്ങളും ..കുക്കുവിനു പ്രേതെയെകം അഭിനന്ദങ്ങള്‍

ശ്രീ said...

എന്നാലും സാരമില്ല, രണ്ടാളും ഇപ്പഴും ഒരുമിച്ചു തന്നെ ഉണ്ടല്ലോ, ആശ്വാസം.

Naushu said...

കൊള്ളാം... ഇഷ്ട്ടായി.

Suraj said...

വല്ലിമാരെ എല്ലാ നാട്ടിലും കാണാം. പിന്നെ കഥയ്ക്ക്‌ പ്രായ പൂര്‍ത്തി ആയി തുടങ്ങിയതിനാല്‍ തല്ലു കിട്ടാനും കോള് ഒത്തു വരുന്നുണ്ടാകും :) നന്നായിട്ടുണ്ട്.

ദേവ് said...

കണ്ണാ, കണ്ണപ്പ,,,,, കണ്ണപ്പനുണ്ണി.. കൊള്ളാമപ്പാ ......
നന്നായിട്ടുണ്ടെടാ ... നിന്റെ അവതരണ രീതി അടി പൊളി...

all the best

തെച്ചിക്കോടന്‍ said...

ആനന്ദവല്ലിയുടെ അനുരാഗ കഥകള്‍ അസ്സലായി.

ചേച്ചിപ്പെണ്ണ് said...

:)

ചേച്ചിപ്പെണ്ണ് said...

നിന്റെ കുട്ടികഥകള്‍ ആണ് ഇതിനെക്കാള്‍ ഹൃദ്യം എന്ന് പറഞ്ഞാല്‍ ഫീല് ആവില്ലല്ലോ ?

മാറുന്ന മലയാളി said...

ഫ്ളോട്ടിങ്ങ് അസ്സെറ്റ്സ് ഒക്കെ ആയ സ്ഥിതിക്ക് ആനന്ദവല്ലി നിര്‍ത്തിക്കാണുമല്ലേ......പ്രേമം......:)

dhooma kethu said...

ദൃശ്യ മണ്ഡലത്തിന്റെ പരിമിതികള്‍ക്കും അപ്പുറം കാണുവാന്‍ കഴിയുന്ന ദീര്‍ഘ ദര്സി ആണ് ബ്ലോഗ്‌ എഴുത്തുകാരന്‍. ഭാവി തലമുറയുടെ ആശയും ആശംസയും ആയ അച്ചു/അപ്പു ദ്വയങ്ങളുടെ വാഗ്ദാനം എത്ര വില കുറച്ചാണ് ചിത്രീകരിച്ചത്?
ഇത്ര മഹത്തായ പാരമ്പര്യം ഉള്കൊല്ലുവാന്‍ മഹാ ഭാഗ്യം സിദ്ധിച്ച ഈ കുരുന്നുകള്‍ വളരട്ടെ,വളര്‍ന്നു പന്തലികട്ടെ; അതിനുള്ള സമയം അനുവദിക്കൂ , അപ്പോള്‍ , അപ്പോള്‍ മാത്രം അറിയാം ആനന്ദ വള്ളിയുടെ ദീര്‍ഘ വീക്ഷണം.

ഒഴാക്കന്‍. said...

ഇഷ്ടായി, ആനന്ദവല്ലിയെ!

jayanEvoor said...

കഥയൊക്കെ കൊള്ളാം കണ്ണാ...!

ഇനി രണ്ട് നിവേദനങ്ങൾ

1.ഇനിമേലിൽ “ഹവ്വെവര്‍”എന്ന വാക്കുപയോഗിക്കരുത്. മറ്റൊന്നും കൊണ്ടല്ല, അത് വിശാലനെ ഒർമ്മിപ്പിക്കും.

2. രാമപുരത്തെ കഥ പറയുമ്പോൾ അവിടുത്തെ ഭാഷ ഉപയോഗിക്കുക.

വാല്‍നക്ഷത്രം said...

ശരിക്കും ഒന്ന് ചിരിച്ചിട്ട് കുറെ ദിവസമായി എന്ന് ഓര്‍ത്തപ്പോഴാണ് ഈ ബ്ലോഗ്‌
കണ്ണില്പ്പെട്ടതു..ചിരിപ്പിച്ചതിനു നന്ദി ...

കൂതറHashimܓ said...

ഓട്ടോ പോയാലെന്താ, രണ്ട് ട്രോഫി കിട്ടീലേ.. :)

Sukanya said...

ആനന്ദവല്ലി എന്നല്ല പ്രേമവല്ലി എന്ന് ആണ് ചേരുക. നര്‍മവും ചിത്രവും നന്നായി.

മത്താപ്പ് said...

പാവം ഗോവിന്ദന്‍കുട്ടി. :(
സ്ത്രീധനം പോലും വാങ്ങാതല്ലേ രണ്ടു ഫ്ലോടിംഗ് അസറ്റ്സിനെ കൊടുത്തത് ......... ;)

Manoraj said...

കണ്ണാ..
പോസ്റ്റ് വല്ലാതെ ചിരിപ്പിച്ചു. കണ്ണനിൽ നിന്നും ഇത്തരം പോസ്റ്റ് ഞാൻ അധികം വായിക്കാത്തത് കൊണ്ട് എനിക്ക് ഏറെ ഹൃദ്യമായി തോന്നി.. ഇടക്ക് ഇത്തരം വ്യത്യസ്തതകളും ആകാം.. ഏതായാലും അവർ ഒരുമിച്ചുണ്ടല്ലോ.. രണ്ട് ഫ്ലോട്ടിങ് അസെറ്റുമായിട്ട്. അത് നല്ല കാര്യം. അനന്ദവല്ലിയേക്കാൽ അവൾക്ക് ചേർച്ച പ്രേമവല്ലിയെന്ന പേരാ.. ഹ. ഹ.

Nandan said...

ആനന്ദ വല്ലി ഒരു മാതൃകയാണല്ലോ
ഫ്ലോടിംഗ് അസ്സെട്ട്സിന്റെ കാര്യത്തില്‍ അല്ല കേട്ടോ

കുമാരന്‍ | kumaran said...

നല്ല രസായി എഴുതി അവസാനം വരെ. ഒരു ഫിനിഷിങ്ങ് കുറവുണ്ടോ?

അരുണ്‍ കായംകുളം said...

കമന്‍റ്‌ കണ്ടിട്ട് എല്ലാവരും കുട്ടിക്കഥ പ്രതീക്ഷിക്കുന്ന പോലെ!!

:(

പിന്നെ ജയന്‍ ഏവൂരിന്‍റെ കമന്‍റിനു 100 മാര്‍ക്ക്

കണ്ണനുണ്ണി said...

രമണിക മാഷെ : തെങ്ങയടിച്ചതിനു നന്ദി
പ്രയാന്‍ ചേച്ചി : ഇടയ്ക്കൊന്നു മാറ്റി നോക്കിയെന്നെ ഉള്ളു
രഘു മാഷെ : അങ്ങനേം പറയാം
ടോംസ്: അതെ വല്ലിയൊരു ലോക്കല്‍ താരം ആയിരുന്നു
ശ്രീ: അതെ അത് സമ്മതിക്കണം. നല്ല പോരുത്തവാ . സൊ ഫാര്‍
നൌഷു : നന്ദി
സുരാജ് : ഹിഹി അങ്ങനെ പ്രായപൂര്‍ത്തി ആയിട്ടോന്നുമില്ല.. ഇടയ്ക്കൊരു ചേഞ്ച്‌
ദേവേട്ടാ: നന്ദി
തെചിക്കോടന്‍ : നന്ദി മാഷെ

കണ്ണനുണ്ണി said...

ചേച്ചി പെണ്ണ് : ചേച്ചി... ഒരിക്കലും ഫീല്‍ ആവില്ല. ശരിക്ക് പറഞ്ഞാല്‍ അതൊരു കണ്‍ഫ്യൂഷന്‍ ആണ് ഇപ്പൊ .
ഓരോന്ന് എഴുതുമ്പോഴും ഏതു രീതിയില്‍ എഴുതണം എന്ന്
മാറുന്ന മലയാളി : കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ പറയുന്നത്.. വല്ലി നിര്‍ത്തി കാണും എന്നാ :)
ധൂമ കേതു : ഒരിക്കലും വില കുറച്ചല്ല ധ്രുവം ചേട്ടാ . നര്‍മ്മത്തിന്റെ കണ്ണിലൂടെ ചുമ്മാ നോക്കി കണ്ടു എന്നെ ഉള്ളു അവരുടെ ജീവിതത്തെ..
ഒഴാക്കാന്‍ : ഉവ്വോ.. പക്ഷെ ഗോവിന്ദന്‍ കുട്ടി സമ്മതിക്കുമോ ? :)
ജയന്‍ ചേട്ടാ : ആദ്യമേ നന്ദി. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട് ട്ടോ ..
ഒരുപക്ഷെ വിശാലേട്ടന്റെ കഥകള്‍ ഒരുപാട് വായിച്ചിട്ടുള്ളത് കൊണ്ടാവാം, കഥയില്‍ അത്രമേല്‍ ചേര്‍ന്ന് വന്ന ഒരു സ്ഥലത്ത് അങ്ങനെ വന്നു പോയത്. ഒരിക്കലും മനപൂര്‍വം ഏച്ച് കെട്ടിയതല്ല. പക്ഷെ
അങ്ങനെ ചേര്‍ന്ന് വരുന്നിടത്തോളം കാലം, ഒരു പ്രയോഗത്തെയും മാറ്റി നിര്‍ത്തേണ്ടത് ആണെന്ന് എനിക്ക് തോന്നുന്നില്ല. ശരിയല്ലേ ?
വാല്‍നക്ഷത്രം: പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം

കണ്ണനുണ്ണി said...

ഹാഷിം : ഹിഹി അതൊരു ലാഭമാണോ എന്ന് ഭാവിയിലെ അറിയാന്‍ പറ്റു :)
സുകന്യ ചേച്ചി : പ്രേമാനന്ദ വല്ലി എന്നാക്കിയാലോ
മത്താപ്പ് : ആര് പറഞ്ഞു.. ഒരു മാസത്തോളം അല്ലെ സ്ത്രീധനം വാങ്ങി ഹോസ്പിറ്റലില്‍ കിടന്നെ
മനോരാജ് : നന്ദി.. ഒരു പരീക്ഷണം ആയിരുന്നു രീതി അല്പം ഒന്ന് മാറ്റി.
നന്ദന്‍ : നന്ദി
കുമാരേട്ടാ: ഉവ്വോ...എനിക്കറിയില്ല.. ബാക്കി അഭിപ്രായം കൂടി നോക്കട്ടെ..
അരുണ്‍ : ശരിയാണ്... എന്നെ എല്ലാരും കുട്ടിയായി ആണോ കാണുന്നെ എന്നൊരു സംശയം ശ്ശൊ .. :(

കുഞ്ഞൂസ് (Kunjuss) said...

കണ്ണാ, ഏറെ ഹൃദ്യമായി അവതരിപ്പിച്ചു ട്ടോ....
കുക്കുവിനു പ്രത്യേക അഭിനന്ദനങ്ങള്‍!

Anonymous said...

വിശാലന്‍ തിരിച്ചു വന്നല്ലോ.... ഇനിയെങ്കിലും സ്വന്ത മായൊരു ശൈലിയില്‍ എഴുതരുതോ?

mini//മിനി said...

കണ്ണനുണ്ണിനർമ്മം അസ്സലായി.

എറക്കാടൻ / Erakkadan said...

ഹി..ഹി..സൂപ്പർ കൺനനുണ്ണി...നല്ല ചില പ്രയോഗങ്ങൾ....കലക്കി

Prashin said...

അസ്സലായി.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പ്രയോഗങ്ങള്‍ ഇഷ്ടായീ. കഥ രസായി തോന്നീല്ല. പ്രത്യേകിച്ചും അവസാനം. ഒരു കുടുമ്മം കൂടെ കഷ്ടപ്പെടുന്നൂ.. ഞാനവരുടെ കൂടെയാ... ഹും!

Rakesh said...

nannayittundue

shahu said...

രസകരമായ കഥ പറച്ചില്‍ ... എനിക്ക്യ് ഇഷ്ടമായി.. ഇനിയും കാണണമല്ലോ കലികാല കഥകള്‍ ....
സ്നേഹപൂര്‍വം ...

ഹേമാംബിക said...

ഗോവിന്ദന്‍ കുട്ടിക്കിത് വേണം.
മര്യാദക്ക് ''നെല്ല് വാറ്റി കുടിക്കുകയും , കയറി കപ്പ പറിച്ചു പുഴുങ്ങുകയും'' ചെയ്തിരുന്ന ഗോവിന്ദന്‍ കുട്ടിക്ക് ഇത് തന്നെ കിട്ടണം .

siya said...

ആദ്യമായി ഇത് വഴി വന്നതും..വിഷയം പ്രണയവും ..പക്ഷേ വായിച്ചപോള്‍ ചിരിക്കാന്‍ കുറച്ചു കൂടുതല്‍ കാര്യവും ..നല്ലപോലെ ചിരിച്ചു ത്തനെ വായിച്ചു ..നന്നായിരിക്കുന്നു ....അതിലെ ചിത്രവും എടുത്ത്‌ പറയുന്നു .എല്ലാം കൊള്ളാം .

ചാണ്ടിക്കുഞ്ഞ് said...

ഗോവിന്ദന്‍ കുട്ടിയുടെ കൈയീന്നു കിട്ടുമോ കണ്ണനുണ്ണീ...ഞാന്‍ നമ്മുടെ ജയന്‍ ഡോക്ടറിന്റെ അടുത്ത് ഒരു എണ്ണത്തോണി ബുക്ക് ചെയ്തിട്ടുണ്ട്...യോഗമുണ്ടെങ്കീ അവിടെ കാണാം...

പട്ടേപ്പാടം റാംജി said...

രസകരമായ എഴുത്തിലൂടെ
ആനന്ദവല്ലി തിളങ്ങി കണ്ണാ

Typist | എഴുത്തുകാരി said...

കുട്ടിയും വല്ലിയും ഫ്ലോട്ടിംഗ് അസ്സെറ്റ്സും സസുഖം വാഴട്ടെ.

Captain Haddock said...

starting പാര്‍ട്ടില്‍ തമാശ കൊള്ളാം, രസിച്ചു!!! പക്ഷെ അവസാനം ഒരു കുടുമബം കഷ്ടത്തില്‍ ആണല്ലോ എന്ന ഒരു വിഷമം. അത് കൊണ്ട് ആണ് എന്ന് തോന്നുന്നു, രണ്ടു പാര്ട്ടും കൂടെ ഒരു ചെറിയ യോജിപ എല്ലായിമ ഫീല്‍ ചെയ്തു.

അഭി said...

വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!...........

കൊള്ളാം മാഷെ

ചിത്രം വരച്ച കുക്കുവിനു അഭിനന്ദനങ്ങള്‍

വിനുവേട്ടന്‍|vinuvettan said...

കണ്ണാ... ആ ബാല്യത്തിലെ അനുഭവങ്ങള്‍ ഞങ്ങളോട്‌ പങ്ക്‌ വയ്ക്കുന്നതായിരുന്നു കൂടുതല്‍ രസകരം... കണ്ണനെ ഞങ്ങളുടെ കണ്ണനായി കാണാനാണ്‌ രസം...

the man to walk with said...

:)

ഭായി said...

തകർത്തോടി കണ്ണനുണ്ണീ..പക്ഷെ ഫിനിഷിംഗ് പോയിന്റിൽ കാലിടറി....:-) ഗോവിന്ദൻ കുട്ടിക്ക് എക്സിറ്റ് വിസ അടിച്ചപ്പോൾ വല്ലി അടുത്ത എന്ട്രി കണ്ടെത്തണമായിരുന്നു..എന്ത് ചെയ്യാം അപ്പോഴേക്കും വല്ലി ഡീസന്റ് ആയിപ്പോയി അല്ലേ.... :-)

ചെലക്കാണ്ട് പോടാ said...

ഹവ്വെവര്‍ എന്ന വാക്ക് വേറാര്‍ക്കും ഉപയോഗിച്ചൂടെ, വിശാലേട്ടനെ ഓര്‍ത്തോട്ടെ. അതും നല്ലതല്ലേ..

ഓട്ടോ പോയാലും എന്താ ഓട്ടമെത്താറായ അപ്പുവും അച്ചുവും ഒക്കത്തില്ലേ. പിന്നെന്ത് വേണം.

ഒരു യാത്രികന്‍ said...

വല്ലി ഒരു ഒന്നൊന്നര വള്ളി തന്നെ....സസ്നേഹം

ഗന്ധർവൻ said...

കണ്ണനുണ്ണീ,ആനന്ദവല്ലിയെ നിക്ക് പിടിച്ചിരിക്ക്‌ണൂ വല്ലാണ്ട് പിടിച്ചിരിക്ക്‌ണൂ......ട്ടോ

Jimmy said...

കൊള്ളാം... രാമപുരവും വല്ലിയും... പിന്നെ ആ ചിത്രം വരച്ച കുക്കുവിന് നൂറ് മാര്‍ക്ക്‌...

krish | കൃഷ് said...

50.

വല്ലിയാരാ മോൾ, ഒന്നിൽ പിഴച്ചാൽ മൂന്നിൽ സക്സസ്.
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അവസാനം ഗോവിന്ദങ്കുട്ടിയുടെ വീട്ടില്‍ നിന്നു എക്സിറ്റടിച്ചുഎന്ന് ആദ്യം വായിച്ച് പേടിച്ചതാ‌. ഏതായാലും രണ്ടു പേരും കൂടിയല്ലെ സാരമില്ല വല്ലീ

Pranavam Ravikumar said...

Good Work!

Anonymous said...

ചിരിച്ച് വശം കെട്ടല്ലോ കണ്ണനുണ്ണീ. ഒരു കാര്യം പിടികിട്ടി. ഈ ആനന്ദവല്ലിയായിരിക്കും സത്യന്‍ അന്തിക്കാടിന് ഭാഗ്യദേവതയില്‍ പ്രചോദനമായത് അല്ലേ..ജയറാമിന്റെ പെങ്ങള്‍ കഥാപാത്രം. കാര്യമില്ലായ്മയില്‍ നിന്നു കാര്യമുണ്ടാക്കി രസിപ്പിക്കുന്ന ഈ രീതി ബോധിക്കുന്നുണ്ട്.

സന്തോഷ്‌ പല്ലശ്ശന said...

കണ്ണാ കഥ നന്നായി നമ്മുടെ രാജപ്പന്‍ ചേട്ടന്‍റെ കഥാപ്രസംഗം കേള്‍ക്കുമ്പോലെ ഒരു ഇദ്ദ്‌ ഫീല്‍ ചെയ്തു കഥ അവസാനമായപ്പോള്‍ സത്യത്തില്‍ ഗോവിന്ദന്‍കുട്ടിയോടും ആനന്ദവല്ലിയോടും സഹതാപം തോന്നി. അവര്‍ക്ക്‌ ദൈവം തുണ.... :(:(

കുട്ടന്‍ said...

ആനന്ദവല്ലി ചേച്ചി ഒരു നടക്കു പോണ ടീം ഒന്നും അല്ല ല്ലേ....................... കലക്കി ട്ടോ ......വരാന്‍ കുറച്ചു വൈകി .........

ചങ്കരന്‍ said...

കൊള്ളാം...നന്നായിട്ടുണ്ട്‌.

Anonymous said...

പ്രയാണ്‍ said...
കണ്ണനുണ്ണിയുടെ കുസൃതിക്കഥകള്‍ക്കു പ്രായപൂര്‍ത്തിയായിത്തുടങ്ങിയല്ലൊ..........:) നന്നായിട്ടുണ്ട്ട്ടോ..........
hehehe ith sathyam

രവി said...

..
ആദ്യായാണ് ഈ വഴിക്ക്, നന്നായിട്ടുണ്ട്.
..