തയ്യിൽ തെക്കതിലെ സുധേച്ചീടെ മോള് ശ്രീജ അണലി കടിച്ചു മരിക്കുമ്പോ എനിക്ക് പ്രായം അഞ്ചോ ആറോ ആയിരുന്നു. അണലിയും മൂര്‍ഖനും മഞ്ഞച്ചേരയും തമ്മിലുള്ള വ്യത്യാസം ഒന്നും അറിയാന്‍ മേലെങ്കിലും നീണ്ട് ഉരുണ്ടു ഇഴഞ്ഞു നടക്കുന്നതെല്ലാം പാമ്പാണെന്നും , അത് കടിച്ചാല്‍ വിതിന്‍ ട്വെന്റി ഫോര്‍ അവേഴ്സ് പരലോകത്തേക്കുള്ള ഓൺ അറൈവൽ വിസയും, എന്‍ ഓ സിയും കിട്ടുമെന്നും അന്ന് തന്നെ എങ്ങനെയോ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു. അത് കൊണ്ട് തന്നെ പാമ്പിനെ കാണുന്ന ഏരിയ പോയിട്ട് ചുറ്റു മതിലിൽ പാമ്പിന്റെ പ്രതിമ വച്ചിട്ടുള്ള മണ്ണാറശാല അമ്പലത്തിലേക്ക് പോലും പോവാന്‍ തല്ലി കൊന്നാലും എന്നെ കിട്ടില്ലായിരുന്നു അന്നൊന്നും .
പക്ഷെ നിറയെ ഇടത്തോടുകളും വയലുകളും ഒക്കെയുള്ള രാമപുരത്തു ഗവണ്മെന്റ് യു പി സ്കൂളിലെ പച്ചയും വെള്ളയും ഉടുപ്പിട്ട പിള്ളേരെ പോലെ എവിടെ തിരിഞ്ഞു നോക്കിയാലും നീര്‍ക്കോലി, ചേര തുടങ്ങിയ ടീംസിനെ കണ്ടു മുട്ടാതെ നടക്കാന്‍ കഴിയുമായിരുന്നില്ല അന്നൊന്നും. ഒരു കരുതലിന് വേണ്ടി ഇവരുടെ സ്ഥിരം റോമിംഗ് ഏരിയ ആയ കിഴക്കേ ചാല് , വടക്കേ പറമ്പിലെ കുളം, അമ്പലത്തിനു തൊട്ടുള്ള പതിനഞ്ചു പറ പാടം തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ ഡെയിലി റൂട്ട് മാപ്പില്‍ നിന്ന് അന്ന് ഫുള്‍ ആയി ഒഴിവാക്കിയിരുന്നു. വെറുതെ ഉജാലയിട്ടു കഴുകിയ വെള്ള ഷര്‍ട്ട് പോലെ ദേഹം മുഴുവന്‍ നീലിച്ചു തലയില്‍ കെട്ടും കെട്ടി കിടക്കാനുള്ള മടിക്ക്.
ചെറിയ തോതില്‍ ഒരു പേടിയെ ആദ്യം ഉണ്ടായിരുന്നുള്ളൂ എങ്കിലും അതിനെ വല്ലാണ്ടെ അങ്ങട് പ്രൊമോട്ട് ചെയ്തു വലുതാക്കി എടുത്തത് എന്റെ അച്ചമ്മയായിരുന്നു.
ഭക്തി ഒരു അഡിക്ഷനും നാമം ചൊല്ലല്‍ ഹോബ്ബിയുമാക്കിയിരുന്ന അച്ഛമ്മയുടെ കാഴ്ചപ്പാടില്‍ ചുറ്റുമുള്ള വാലുള്ളതും വാലില്ലാത്തതുമായ എല്ലാ ജീവികളും ഓരോരോ അവതാരങ്ങളായിരുന്നു. എന്തിനേറെ പറയണം , പത്തായത്തില് അനധികൃതമായി കേറി നെല്ല് കട്ട് തിന്നുന്ന പെരുച്ചാഴിയെ വരെ ഗണപതിയുടെ പ്രൈവറ്റ് വെഹിക്കിള്‍ എന്ന കൺസഷൻ കൊടുത്തു വെറുതെ വിട്ടിരുന്ന അച്ഛമ്മയെ സംബന്ധിച്ച് പാമ്പിന്റെ സ്ഥാനം വളരെ ഉയരെ ആയിരിക്കുമല്ലോ.
സ്വന്തമായി മിനിമം അഞ്ചു ഷോ റൂമുള്ള ഒരു ജ്വല്ലറി തുടങ്ങാനുള്ള ആസ്തി ഉണ്ടായിട്ടും ശ്രീ പരമശിവന് സച്ചിന് ചെയിന്‍ പകരം കഴുത്തിൽ ഇട്ടിരിക്കുന്നത് 24 കാരറ്റ് പാമ്പിനെ ആണത്രേ. സുനിദ്രേടെ അടിപൊളി ഫോം ബെഡ് സ്ത്രീധനം ആയി കിട്ടിയിട്ടും സാക്ഷാല്‍ മഹാവിഷ്ണു റബ്കോയില്‍ നിന്ന് ഓണ പർച്ചേസിൽ വാങ്ങി മെത്ത ആക്കിയതും പാമ്പിനെ ആണല്ലോ. അത് കൊണ്ട് തന്നെ പാമ്പ് വല്യ സംഭവമാണെന്നും , തൊട്ടാല്‍ വിവരം അറിയുമെന്നും എന്നെ പറഞ്ഞു പഠിപ്പിച്ചത് അമ്മൂമ്മയായിരുന്നു. ഞങ്ങടെ പറമ്പില്‍ ഇടക്ക് കറങ്ങി നടക്കാറുള്ള പാമ്പുകളൊക്കെ മണ്ണാറശ്ശാലയിൽ നിന്ന് പറഞ്ഞു വിട്ടിരിക്കുന്നതാണത്രേ. പറമ്പിലെവിടെയെങ്കിലും വെച്ച് ഒരു പാമ്പ് കുറുകെ വന്നാല്‍ അപ്പൊ തന്നെ മണ്ണാറശാല വരെ പോയി മഞ്ഞളും കര്‍പ്പൂരവും കൊടുത്തു ഹെഡ് ഓഫീസിലുള്ളവരെ ഹാപ്പി ആക്കുന്നതില്‍ അച്ഛമ്മ വളരെ കെയർഫുൾ ആയിരുന്നു എന്നും.
സംഗതി ഇത്ര ഒക്കെ പാമ്പിനെ താന്‍ ബഹുമാനിക്കുന്നെകിലും പുതിയ തലമുറയ്ക്ക് അവറ്റകളോട് പേടിയും ബഹുമാനവും അത്രയ്ക്കങ്ങ് ഇല്ലെന്നു തോന്നിയിട്ടോ എന്തോ, ഇടി വെട്ടി മഴ പെയ്യുന്ന ഒരു തുലാവര്‍ഷ കാലത്ത് ഒരു ഇടിവെട്ട് സത്യം അച്ഛമ്മ ഫാമിലിക്ക് മുന്നില്‍ വെളിപ്പെടുത്തി.
ഞങ്ങടെ പടിഞ്ഞാറേ പറമ്പില്‍ തുണി അലക്കുന്ന കല്ലിന്റെ അടുത്തുള്ള ഇല്ലിക്കൂട്ടം മുതല്‍ കുടുംബ ക്ഷേത്രത്തിനു പിന്നിലുള്ള കാവ് വരെ ഏതാണ്ട് നൂറു മീറ്റര്‍ ദൂരം കാണും. അത്രയും നീളത്തില്‍ നാല് തലയുള്ള ഒരു പാമ്പ് മണ്ണിനടിയില്‍ ആ ലൊക്കേഷനില്‍ കിടക്കുനുണ്ടുത്രേ . അതിന്റെ തല കാവിലും വാല് ഇല്ലികൂട്ടതിനു അടിയിലും ആണ് പോലും. പൊതുവേ സൂര്യ പ്രകാശം അധികം ഇഷ്ടമല്ലാത്തത് കൊണ്ടോ എന്തോ പുറത്തേക്കൊന്നും കാണാത്ത ഇദ്ദേഹം ചില പ്രത്യേക ദിവസങ്ങളില്‍ കാവ് വഴി ഇറങ്ങി അമ്പലത്തില്‍ വന്നു ഒന്ന് വലതു വെച്ച് സേവപന്തലില്‍ വന്നു നമസ്കരിച്ചിട്ട് തിരികെ പോവും പോലും. സംഭവത്തിന് വിശ്വാസ്യത വരുത്താനോ എന്തോ, കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ രണ്ടോ മൂന്നോ തവണ താന്‍ നേരിട്ട് തന്നെ ആ സീന്‍ കണ്ടിട്ടുണ്ടെന്നും കൂടെ അച്ഛമ്മ പറഞ്ഞതോടെ ഞാനെന്തായാലും കേറിയങ്ങ് വിശ്വസിച്ചു പോയി.
പിന്നെയുള്ള ദിവസങ്ങളില്‍ ചേച്ചിയും മനോജേട്ടനും ഒക്കെ അച്ചമ്മേടെ ഒറിജിനൽ സ്റ്റോറിയില്‍ തങ്ങളുടെ വക മസാല കൂടെ ചേര്‍ത്ത്, സംഭവം കൂടുതല്‍ ഭീകരമാക്കി അവതരിപ്പിച്ചതോട് കൂടി, ഇല്ലികാട് ടൂ ഇലഞ്ഞികാവ് ഏരിയ എനിക്ക് നിരോധിത മേഘല ആയി മാറി. നാല് തലയുള്ള നൂറു മീറ്റര്‍ നീളമുള്ള പാമ്പ് പല രാത്രികളും എന്റെ സ്വപ്നങ്ങളില്‍ ഇഴഞ്ഞു കേറാന്‍ തുടങ്ങി.
അങ്ങനെ പാമ്പിനോടുള്ള അടങ്ങാത്ത പേടിയുമായി കുറെ വര്‍ഷങ്ങള്‍ മുന്നോട്ടു പോയി.
അഞ്ചിലോ ആറിലോ ആയി കാണും. അന്നൊരു ശനിയാഴ്ച ആയിരുന്നു. ശരീഫിക്കയുടെ കടയില്‍ നിന്ന് ഒരു കിലോ ചുവന്നുള്ളിയും അര കിലോ തക്കാളിയും വാങ്ങി തിരികെ വന്നു വീട്ടിലേക്കു കയറുമ്പോള്‍ ആയിരുന്നു അത് കണ്ടത്. സിറ്റ്ഔട്ടിലേക്ക് കയറുന്ന മൊസൈക് ഇട്ട പടിയുടെ സൈഡില്‍ ഉള്ള വിടവിലൂടെ അനങ്ങുന്ന ഒരു വാല്.
ഇടക്കൊന്നു അനങ്ങും, പിന്നെ നിക്കും..
അങ്ങനെ അവാര്‍ഡ് പടം പോലെ നില്ക്കുന്ന വാലിനെ നോക്കി കുറെ നേരം നിന്നു.
മനസ്സില്‍ പണ്ടേയുള്ള പേടി പതിയെ തലപൊക്കി. രണ്ടടി പിന്നോട്ട് മാറി, വലതു കാല് മുന്നോട്ടു വെച്ച് ഒരു നിമിഷം നിന്നു. അടുത്ത നിമിഷം ഉള്ളിയും വലിച്ചെറിഞ്ഞു കാറി കൂവിയുള്ള ഓട്ടം അവസാനിച്ചത് അടുക്കളയില്‍ തേങ്ങാ ചിരകി കൊണ്ടിരുന്ന അച്ചമ്മേടെ മുന്നിലായിരുന്നു.
ഇല്ലികൂട്ടത്തില്‍ താമസിക്കുന്ന പാമ്പ് റൂട്ട് മാറ്റി സിറ്റ്ഔട്ടിനു കീഴിലൂടെ പുതിയ വഴി വെട്ടി എന്ന എന്റെ സാക്ഷി മൊഴി അച്ഛമ്മയ്ക്ക് അത്രയ്ക്ക് അങ്ങട് വിശ്വാസം വന്നില്ല.
ഹവ്വെവര്‍ വിതിന്‍ തെര്‍ത്ടി സെക്കന്റ് , സിറ്റ്ഔട്ടിനു മുന്‍വശം കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞു. ഒരുമാതിരി പെട്ട പാമ്പൊക്കെ ഈസി ആയി ഇറങ്ങി പോരാവുന്ന ആ ഗ്യാപ്പിലൂടെ ഇറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ ഇത് സംഭവം നാല് തലയുള്ള മെഗാ പാമ്പ് തന്നെ എന്ന് അച്ഛമ്മയും ഉറപ്പിച്ചു. പാമ്പിനു നല്ല ബുദ്ധി കൊടുത്തു പഴയ റൂട്ടില്‍ തന്നെ പറഞ്ഞു വിടാന്‍ മണ്ണാറശാലയിലേക്ക് നൂറും പാലും കര്‍പ്പൂരവും അച്ഛമ്മ അപ്പോള്‍ തന്നെ നെര്ന്നെങ്കിലും വല്യ ചേഞ്ച് ഒന്നും അത് കൊണ്ട് ഉണ്ടായില്ല. ഒന്ന് രണ്ടു നാഴിക കഴിഞ്ഞിട്ടും വാല് അവിടെ തന്നെ നിന്നു തുള്ളി കളിച്ചു കൊണ്ടിരുന്നു .
ചെറിയൊരു ആള്‍ക്കൂട്ടവും ബഹളവും കണ്ടിട്ടാവും, വഴിയെ പോയ പണിക്കരേട്ടന് സന്തത സഹചാരിയായ സൈക്കിളുമായി അപ്പോഴാണ് സ്ഥലത്തെത്തിയത്. അനങ്ങുന്ന വാലും, ഓടാന്‍ തയ്യാറായി നില്ക്കുന്ന കാലുകളും കണ്ടതോടെ ആള്‍ക്ക് സംഭവത്തിന്റെ ഗൌരവം പിടികിട്ടി. കുറെ നേരം വട്ടത്തിലും നീളത്തിലും നടന്നു ചാഞ്ഞും ചരിഞ്ഞും വാലിനെ നോക്കി ഒടുവില്‍ പണിക്കരേട്ടന് ഒരു വഴി കണ്ടെത്തി. മനോജേട്ടന് കച്ചിപ്പുരയില്‍ ഇരുന്ന കൂന്താലി എടുത്തു കൊണ്ട് കൊടുത്തു. പിള്ളേരെ ഒക്കെ ദൂരെ മാറ്റി നിര്‍ത്തി പണിക്കരേട്ടന് പണി തുടങ്ങി. വാലിന്റെ അടുത്തുള്ള മണ്ണ് കൂടുതല്‍ മാറ്റി വിടവ് അല്‍പ്പം കൂടി വലുതാക്കി .
ചുറ്റും വെളുത്തുള്ളി വിതറി. മണ്ണെണ്ണ കുടഞ്ഞു കത്തിച്ച ഒരു ചൂട്ടും അവിടെ കൊണ്ട് ഇട്ടു. പുകയടിച്ചതോടെ വാലിന്റെ അനക്കം അവാര്‍ഡ് പടം വിട്ടു രജനീകാന്ത് പടം പോലെ വേഗത്തിലായി.
ഏതാനം നിമിഷങ്ങള്‍. പുകയടിച്ച വെപ്രാളത്തില്‍ സര്‍വ്വശക്തിയും സംഭരിച്ചു കഥാനായകന് പുറത്തേക്കു ചാടി.
ഠിം...നാല് തലയും നൂറു മീറ്റര്‍ നീളവും പ്രതീക്ഷിച്ചു നിന്ന ഞങ്ങളുടെ മുന്നില്‍ കഷ്ടിച്ച് മൂന്നടി നീളമുള്ള ഒരു മഞ്ഞച്ചേര. പക്ഷെ കഴുത്തിന് താഴെ ഫുട് ബോള്‍ പോലെ വീര്‍ത്തിരിക്കുന്നു.
മോസൈക്കിന്റെ വിടവില്‍ ഒരു പെരുച്ചാഴി ആന്‍ഡ് ഫാമിലി താമസിച്ചിരുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. പക്ഷെ ഇത് കണ്ടെത്തിയ ചേര സമയോം രാഹു കാലോം നോക്കി ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു വന്ന പെരുച്ചാഴിയുടെ പിറകെ കയറി ആളെ വായിലാക്കി. വായില്‍ പെരുച്ചാഴി കയറിയതോടെ തല അകത്തു സ്റ്റക്ക് ആയി പോയി. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ, എന്ത് ചെയ്യണം എന്ന കണ്ഫ്യുഷനില് ആലോചിച്ചു നിന്നപ്പോഴാണ് ഞാന്‍ സംഭവം സ്പോട്ട് ചെയ്തതും എല്ലാം സ്പോയില് ചെയ്തതും.
എന്തായാലും കനപ്പിച്ചു ഞങ്ങളെ ഒക്കെ ഒന്ന് നോക്കി, നിന്നെ പിന്നെ കാണാട്ടോ എന്ന് എന്നെ നോക്കി മനസ്സില്‍ പറഞ്ഞു മഞ്ഞചേര ഏന്തി വലിഞ്ഞു, വടക്കേ കൈതകാട്ടിലേക്ക് പോയി. തന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി കിട്ടിയ സന്തോഷത്തില്‍ സംഭവം ആഘോഷിക്കാന്‍ പണിക്കരേട്ടന് ചായക്കടയിലേക്ക് വെച്ച് പിടിച്ചു. തൊട്ടടുത്ത് കുറെ നേരം ഒരു പാമ്പിനെ കണ്ടത് കൊണ്ട് എന്റെ പേടി കുറെ ഒക്കെ കുറഞ്ഞു കിട്ടി. മോസൈക്കിന്റെ വിടവ് അന്ന് രാത്രി തന്നെ രവി കൊച്ചച്ചന് സിമന്റ് വെച്ച് അടച്ചു.
അച്ഛമ്മ പക്ഷെ എന്നിട്ടും മൊത്തത്തിൽ കൺവിൻസ്ഡ് ആയില്ല . തന്റെ ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാണെന്നു ഈയിടെയും ഒരിക്കല്‍ രവി കൊച്ചച്ചന്റെ മോന് മൂന്നു വയസ്സുകാരന് വിക്കൂസിനു പറഞ്ഞു കൊടുക്കുന്നത് കേട്ടു. അവന്റെ പേടിച്ചരണ്ട മുഖം കണ്ടു കഷ്ടം തോന്നിയെങ്കിലും തിരുത്താന്‍ ഒന്നും പോയില്ല. കുറ്റികാടും, നിറഞ്ഞ കുളവും ഒക്കെ കിടക്കുമ്പോ കുഞ്ഞിപ്പിള്ളേർക്ക് ഒരിത്തിരി പേടി നല്ലതാണല്ലോ.

57 comments:
തിരക്കും ജോലീം കാരണം ഒരു രക്ഷേം ഇല്ലന്നെ.. ബ്ലോഗ് എഴുതാനൊക്കെ ഉള്ള സമയം കുറഞ്ഞു ...ഇത് തന്നെ ദെ ഇപ്പൊ ഒരു മാസം കൂടീട്ടാ...
പഴയൊരു ഓര്‍മ്മകുറിപ്പ്...എങ്ങനെ ഇന്ടെന്നു പറയണേ ട്ടോ...
കഥയ്ക്ക് വേണ്ട ഇമ്മിണി എക്സ്ട്രാ കയ്യിന്നു ഇട്ടിട്ടുണ്ടേ...പറഞ്ഞില്ലെന്നു പറയല്ലു പിന്നെ
“മഞ്ഞച്ചേര മലർന്നു കടിച്ചാൽ
മലയാളത്തിൽ മരുന്നില്ല!”
ഇങ്ങനെ പറഞ്ഞ് എന്നെ പേടിപ്പിച്ച ഒരു ടീമുണ്ട്!
അതെഴുതാം എന്നു വിചാരിച്ചപ്പം എന്റെ മണ്ടക്കിട്ടു താങ്ങി!
ആ... അതിനി പിന്നെഴുതാം!
dai ninte old mud stories pole allato..!! kollam. Nammude hostelile "sankes" ne kurichu oru alakku alakku machu....!!!
"പാമ്പിന്റെ ഡമ്മി ഒട്ടിച്ചു വെച്ചിട്ടുള്ള ഹരിപ്പാടിനടുത്തുള്ള മണ്ണാറശാല അമ്പലത്തിലേക്ക് പോലും പോവാന്‍"
"പത്തായത്തില് അനധികൃതമായി കേറി നെല്ല് കട്ട് തിന്നുന്ന പെരുച്ചാഴിയെ വരെ ഗണപതിയുടെ പ്രൈവറ്റ് വെഹിക്കിള്‍ എന്ന കണസഷന്‍ കൊടുത്തു വെറുതെ വിട്ടിരുന്ന"
"സ്വന്തമായി മിനിമം അഞ്ചു ഷോ റൂമുള്ള ഒരു ജ്വല്ലറി തുടങ്ങാനുള്ള ആസ്തി ഉണ്ടായിട്ടും ശ്രീ പരമശിവന് സച്ചിന് ചെയിന്‍ പകരം കഴുതിലിട്ടിരിക്കുന്നത് 24 കാരറ്റ് പാമ്പിനെ ആണത്രേ. സുനിദ്രേടെ അടിപൊളി ഫോം ബെഡ് സ്ത്രീധനം ആയി കിട്ടിയിട്ടും സാക്ഷാല്‍ മഹാവിഷ്ണു റബ്കോയില്‍ നിന്ന് ഓണ പര്ചെസില് വാങ്ങി മെത്ത ആക്കിയതും പാമ്പിനെ ആണല്ലോ"
പൊന്നുമോനേ, കളി ഇവരോട് വേണോ?
:)
ഭക്തി ഒരു അഡിക്ഷനും നാമം ചൊല്ലല്‍ ഹോബ്ബിയുമാക്കിയ മറ്റൊരുവന്.
"തന്റെ ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാണെന്നു"
ഹി..ഹി..ഹി
ഇത് അലക്ക്!!
ചേര ഒരു പേടി തൊണ്ടനാ കണ്ണനുണ്ണിയെ പോലെ തന്നെ.
(വാല്‍കഷ്ണം: (പാമ്പിന്റെ അല്ല) -എന്താ ഒരു ഓര്മ ഒരു കിലോ ചുവന്നുള്ളിയും അരക്കിലോ തക്കാളിയും ആണ് അന്ന് വാങ്ങിയതെന്ന് ... )
കൊള്ളാം...
രസകരമായി അവരിപ്പിച്ചിരിക്കുന്നു കണ്ണന്...
"രണ്ടടി പിന്നോട്ട് മാറി, വലതു കാല് മുന്നോട്ടു വെച്ച് ഒരു നിമിഷം നിന്നു. അടുത്ത നിമിഷം ചോന്നുള്ളിയും വലിച്ചെറിഞ്ഞു കാറി കൂവിയുള്ള ഓട്ടം അവസാനിച്ചത് ..."
ഹ ഹാ..
ആശംസകള്‍....
ഇടക്ക് പറഞ്ഞ ആ കാര്യത്തിൽ അല്പം വാസ്തവമുണ്ട്, പുതിയ തലമുറക്ക് പാമ്പിനെ അത്ര പേടി പോരാന്നാ തോന്നുന്നത്.
:)
ഞമ്മന്റെ വീട്ടിന്റെ വർക്ക് ഏരിയയിൽ നിന്നും ഒരു മൂർഖൻ സിങിനെ തല്ലിക്കൊന്ന് ഒരു ഫോട്ടൊ ഇന്നളിൽ പബ്ലിഷ് ചെയ്തിരുന്നു.
ഇന്ന് രാവിലെ എഴുന്നേറ്റു ആദ്യം വായിച്ചതും നാല് തലയുള്ള പാമ്പ് ആണ് ... വായിച്ചു കമന്റ് ചെയ്യാന്‍ വിചാരിച്ചപോള്‍ ആ വാചകം അതുപോലെ ത്തനെ സുകന്യ എഴുതിയും പോയി ....സാരമില്ല ..പാമ്പിനെ പേടിയുള്ള വേറെ ഒരു ആളെ എനിക്ക് അറിയാം ..ഇതുപോലെ ഒരു പാമ്പ് വേട്ട നടത്തിയിട്ടും ഉണ്ട് .....എനിക്കും പാമ്പിനെ നല്ല പേടി ആണ് .കൂടെ തവളയും ഉണ്ട് ...അയ്യോ ..അതും ഓര്‍ക്കാപുറത്ത് മുന്നില്‍ ചാടും ..പിന്നെ നമ്മളെ വട്ടം ചുറ്റിക്കും ...
ലണ്ടനില്‍ വന്നപ്പോള്‍ ഏറ്റവും വലിയ സന്തോഷം ഇവിടെ പാമ്പ് ഉണ്ടാവില്ലായിരിക്കും എന്ന് ആണ് .ഒരു ഫ്രണ്ട് ടെ വീട്ടില്‍ കുറച്ചു നാള് മുന്‍പ് ഒരു പാമ്പിനെ പിടിച്ചു ..വിളിച്ചു പറഞ്ഞു ആളുകള്‍ ഒക്കെ വന്നപ്പോള്‍ അവര്‍ പറയുന്നു .അത് പാമ്പ് അല്ല വേറെ ഏതോ നശിച്ചു കൊണ്ടിരിക്കുന്ന തും ,പൂന്തോട്ടത്തില്‍ ഒക്കെ കാണുന്ന ഒരു LONG WORM ആണെന്നും പറഞ്ഞു അവര്‍ അതിനെ പിടിച്ചു കൊണ്ട് പോയി ... ഇന്ന് എന്റെ ഒരു പോസ്റ്റ് ഉണ്ടാവും തിരക്ക് ഒക്കെ കഴിയുമ്പോള്‍ അത് വഴി വരൂ ...
ഹി ഹി ഹി .. ഗൊള്ളാം ... പ്യാടി തൊണ്ടന്
ഈ കണ്ണനുണ്ണിയുടെ ഒരു കാര്യം!! എന്തിനാ കണ്ണനുണ്ണീ ഈ പാംബുകളെ ഇത്ര ഭയപ്പെടുന്നത്? പാംബ് എന്ന് പറഞാൽ അത് നാഗമാണ് സർപ്പമാണ്...!!! നാം അതിനെ ഉപദ്രവിക്കാതിരുന്നാൽ മതി. അത് നമ്മെ ഒന്നും ചെയ്യില്ല!!! അത് ഒരു ഉരഗ വർഗ്ഗ സാധു ജീവിയാണ്.
ഓ.ടോ( ഇന്ന് തന്നെ ഒരു കോഡ് ലെസ്സ് മൌസ് വാങണം.ഈ മൌസിന്റെ Wire അനങുന്നത് കാണുംബോൾ ഒരു വശപിഷക്. പണ്ടാരമടങാൻ ഓരോരോ പോസ്റ്റുകളുമായി വന്നോളും മനുഷേന പേടിപ്പിക്കാനായിട്ട്)
പിള്ളേര്‍ക്ക് ഒരിത്തിരി പേടി നല്ലതാ..അല്ലേ
:)
Nice.. ;)
കൊള്ളാം കണ്ണനുണ്ണീ... രസകരമായി അവതരിപ്പിച്ചു, കുട്ടിക്കാലവും സര്‍പ്പക്കാവും പരിസരവുമെല്ലാം ഒന്നു കൂടെ ഓര്‍മ്മയിലേയ്ക്ക് കൊണ്ടു വന്നു.
ഇന്നും പാമ്പിനോടുള്ള പേടിയ്ക്കു മാത്രം കാര്യമായ കുറവില്ല!
സ്വന്തമായി മിനിമം അഞ്ചു ഷോ റൂമുള്ള ഒരു ജ്വല്ലറി തുടങ്ങാനുള്ള ആസ്തി ഉണ്ടായിട്ടും ശ്രീ പരമശിവന് സച്ചിന് ചെയിന്‍ പകരം കഴുതിലിട്ടിരിക്കുന്നത് 24 കാരറ്റ് പാമ്പിനെ ആണത്രേ..
നല്ല രസായിട്ടുണ്ട് ചില പ്രയോഗങ്ങള്‍.
ശ്രീപരമശിവന്റെ ചെയിനും വിഷ്ണുവിന്റെ കിടക്കയും വല്ലാതെ ചിരിപ്പിച്ചു. പിന്നെ സുനീന്ദ്രയേക്കാളും വിലയുണ്ടെന്ന് തോന്നുന്നു റബ്കോ കിടക്കക്ക്. ഹി..ഹി. ഞാനും ഇന്ന് ഒരു മൻഷ്യപാമ്പിന്റെ പോസ്റ്റ് ഇട്ട് ഇരിക്കുകയാ..ഇതെന്താ പാമ്പ് ഡേയോ?
രസായി കണ്ണാ.
പഴയ ഒരു പോസ്റ്റിലും ഇത്തരം ഒരു പശ്ചാത്തലം തന്നെ ഒരുക്കിയത് ഓര്‍ക്കുന്നു.
കാവും പറമ്പും മരവും ഒക്കെയായി. അത്തരം സ്ഥലങ്ങള്‍ എനിക്ക് വളരെ ഇഷ്ടാ. ചെറുതായി പേടിപ്പെടുത്തുന്ന അന്തരീക്ഷം നിലനില്ക്കാറുന്ടെന്കിലും.
നന്നായി ഇഷ്ടപ്പെട്ടു.
കൊള്ളാം കണ്ണനുണ്ണീ,
സമയം കിട്ടുമ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് തന്നെ ധാരാളം
രസകരമായ പ്രയോഗങ്ങളും അവതരണവും.
സുകന്യയുടെ അതേ സംശയം, എനിക്കും....കണ്ണന്റെ ഓര്‍മശക്തി അപാരം തന്നെ!
നല്ല പോസ്റ്റ് ! ആസ്വദിച്ച് തന്നെ വായിച്ചു. പല പ്രയോഗങ്ങളും സൂപ്പർ !
ശിവന്റെ ചെയിനും മഹാവിഷ്ണുവിന്റെ കിടക്കയും ശരിക്കും ചിരിപ്പിച്ചു ... നന്നായീട്ടാ ....
മാങ്ങാത്തൊലി! മനുഷ്യനെ പേടിപ്പിക്കുന്നതിനു് ഒരു പരിധിയുണ്ടേ..പറഞ്ഞില്ലെന്നു് വേണ്ട.
പാമ്പാത്രേ പാമ്പ്.. വേറെ ഒന്നും കിട്ടീല്യ ല്ലേ, ന്നെ പേടിപ്പിക്കാൻ? പണ്ടാരടങ്ങാൻ, പണ്ടുമുതലേ പാമ്പിനെ പേടിയാ.
ഡിസ്കവറിയിലൊക്കെ പാമ്പിനെ കാണിക്കുമ്പൊ സൈഡ്വാരം പോവാൻ നോക്കും.
ചെറുപ്പത്തിൽ കേട്ട ഓരോ കഥകളുടെ ഇഫക്റ്റ്..
“ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാ“ ഊക്കൻ!!
കൊള്ളാല്ലോ കണ്ണാ ഈ ഉണ്ണിക്കഥ. രസമായി കേട്ടോ.
ഇതുപോലെ ഒത്തിരി സംഭവങ്ങള്‍ പലരുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവാം... പക്ഷെ കണ്ണനുണ്ണി അതിനെ പങ്കും ബുള്ഗാനുമൊക്കെ ഫിറ്റുചെയ്യിച്ചങ്ങടു കാച്ചും... ലേറ്റായാലും ലേറ്റസ്റ്റായ് വന്താച്ച്... പയലേ....തമ്പീ...
"തന്റെ ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാണെന്നു ഈയിടെയും ഒരിക്കല്‍ ഉണ്ണി കൊച്ചച്ചന്റെ മോന് മൂന്നു വയസ്സുകാരന് അപ്പൂസിനു പറഞ്ഞു കൊടുക്കുന്നത് കേട്ടു. "
ഹ..ഹ..ഹ :)
അച്ചമ്മയാണോ പ്രധാന ശത്രു...മിക്ക കഥയിലും അച്ചമ്മയ്ക്കിട്ട്ടു ആണല്ലോ പണി കൊടുക്കുന്നത്. :)
ജയന് ചേട്ടാ : ഹഹ ഒരു രണ്ടാഴ്ച വെയിറ്റ് ചെയ്തിട്ട് എടുത്തു താങ്ങ്...
സുധി : ഡാ.. ശരിയാക്കനുണ്ട് ട്ടോ.. ... ഈ കുട്ടി പ്രായം ഒന്ന് തീര്‍ത്തോട്ടെ.. ഹോസ്റ്റലില്‍ ഒള്ളെ ഓരോ കഥേം എണ്ണി പെറുക്കി എഴുതാനുണ്ട്...
അരുണേ : ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്.നിര്ധോഷമായ ഡയലോഗ് ആണ്.. പിണങ്ങരുതേ എന്ന്..
സുകന്യേച്ചി, കുഞ്ഞുസേ : നന്ദി ട്ടോ, സംഭവം ചോന്നുള്ളിയും തക്കാളിയും ആണോ എന്ന് ഒറപ്പ് പോരാ.. പക്ഷെ എന്റെ ആദ്യ കമന്റ് കണ്ടില്ലേ..
അത്യാവശ്യം മസാല എഴുത്തില്‍ തേച്ചു പിടിപ്പിക്കും എന്ന്.. .. എത്ര നല്ല കോഴി ആണേലും അരപ്പ് തേച്ചു ഇല്ലെങ്കില്‍ കഴിക്കാന്‍ ടേസ്റ്റ് ഇന്ടാവുമോ..? :)
നൌഷു, നസീഫ് : നന്ദി
അനില്‍ മാഷെ : സംഭവം ശരിയാ .. ഇപ്പൊ ദെ ലേറ്റസ്റ്റ് തലമുറ ആയപ്പോ തീരേം പേടിയില്ല.
സിയാ : നന്ദി.. ഞാന്‍ കണ്ടിരുന്നുട്ടോ...
പ്രഫുലെ : ഗ്ര്ര്ര്
>> ഇന്ന് തന്നെ ഒരു കോഡ് ലെസ്സ് മൌസ് വാങണം.ഈ മൌസിന്റെ Wire അനങുന്നത് കാണുംബോൾ ഒരു വശപിഷക്.
ഹഹ ഭായി..
ദി മാന്‍ : നന്ദി മാഷെ
സിനി, ശ്രീ : നന്ദി
കുമാരേട്ടാ : ഉവ്വോ... ഹിഹി :)
മനോരാജ് : റബ്കോ യ്ക്ക് വിലയുന്ടെലും ഫുള്‍ ടൈം ആദായ വില്പന അല്ലെ.. അതോണ്ട് സുനിദ്രെ പിടിച്ചു
രാംജി : അച്ഛന്റെ തറവാട് നിക്കണേ അങ്ങനെ ഒരു ചുറ്റുപാടിലാ.. ഞാന്‍ പത്താം ക്ലാസ്സ് വരെ വളര്‍ന്നതും അവിടെ നിന്നാ...അതാവും കാരണം.
ടോംസ് : നന്ദി മാഷെ
വശംവഥന്‍ , ഏറക്കാടന്‍ : നന്ദി
ചിതല് : ഹഹ പേടിക്കണ്ടാന്നെ.. ബാന്ഗ്ലൂര് അത്ര പ്രശ്നം ഇല്ല.. കുറഞ്ഞ പക്ഷം അണ്ടര്‍ ഗ്രൌണ്ട് പാമ്പുകള്‍ എങ്കിലും ഇല്ല.
അനില്‍ കുമാര്‍ : നന്ദി മാഷെ
സന്തോഷേട്ടാ : ഹഹ... പിന്നല്ലാതെ ... നല്ല എരിയുള്ള മുളക് മീന്‍ കറി വെച്ചിട്ട് തോട്ടു പുളി ഇട്ടില്ലെങ്കില്‍ പിന്നെ എന്നാതിനു കൊള്ളാം...
പണിക്കരേട്ടാ : നന്ദി
നന്ദന് : അച്ചമ്മയാവുംപോ ഇപ്പൊ പ്രായം ഒക്കെ ആയോണ്ട് ചാടി കേറി ആക്രമിക്കില്ലല്ലോ.. ആ ധൈര്യത്തിലാ :)
O,,അത് പാമ്പല്ല, വെറുമൊരു ചേരയാ,
ശ്രീപരമശിവന്റെ ചെയിനും വിഷ്ണുവിന്റെ കിടക്കയും കലക്കി !!
രസമുള്ള എഴുത്ത്, എല്ലാര്ക്കുമൂണ്ടാകും ഓരോ പമ്പുകഥ. ജയന് പറഞ്ഞതു പോലെ. എന്താ നമുക്കൊക്കെ പാമ്പിനെ ഇത്ര പേടീ? ആലോചിക്കേണ്ട കാര്യമാണ്.
"തന്റെ ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാണെന്നു"
കൊള്ളാം മാഷെ
Its nice to read.
നാല് തലയുള്ള പാമ്പെന്നു പറഞ്ഞു താനെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ!
പാമ്പ് കടിക്കാനായിട്ട് പാമ്പിന്റെ കഥയും കൊണ്ട് ഇറങ്ങിക്കോളും... (കടപ്പാട് - വിശാല്‍ജി).
ഹൗ എവര്‍... ബാല്യത്തിലെ ഓര്‍മ്മകള്‍ പതിവ് പോലെ രസകരമായി അവതരിപ്പിച്ചൂട്ടോ... (ആ ഹൗ എവര്‍ വിശാല്‍ജി കാണണ്ടാട്ടോ
oru gramathinte aathmavinu chorcha varaathe bhava bhamgikum swapna varnagalkum mangal elkathe manoharamayi avatharipichu. pakshe vydya sasthraparam aaya oru samsayam bakki.
swantham aayi mutta idaatha peruchazhi cherayude vayatil ninnum alle undavuka? garbhini aaya cheraye bhakshana kothiyan ennu pothu jeanm thetidharichal kutavali: kannan unni.
kanna,
nannaayittundu...tto
sreeyechi
കണ്ണാ .ഇനി ചെറിയപേരില് വിളിക്കാം ..എന്നെ ഇവിടെ 'ഷിയ 'എന്ന് ആണോ പറഞ്ഞിരികുന്നത് എന്ന് നോക്കാന്‍ വന്നതും ആണ് .ഇവിടെ എന്നെ 10വര്‍ഷം ആയി അറിയുന്ന ഒരു കുടുബം മുഴുവന്‍ ഇപ്പോളും ഷിയ എന്ന് ആണ് വിളിക്കുന്നതും .അവര്‍ക്ക് മാറ്റം അവശ്യ ഇല്ല എന്നും പറഞ്ഞ് അതുപോലെ തുടരുന്നു .പിന്നെ ഒരു തിരുത്ത് കൂടി ..ഞാനും പറഞ്ഞത് കണ്ണന്റെ ഓര്മ യെ കുറിച്ച് ആണ് .പേടി തൊണ്ടന് എന്ന് അല്ലാട്ടോ ..ലണ്ടന്‍ പാമ്പ് വിഷയം എഴുതിയപോള്‍ അത് വിട്ടു പോയതും ആണ് .അവിടെ വന്നതിലും നന്ദി
ചിന്തയില്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി.
സത്യം പറയാല്ലോ, നാലു തലയുള്ള പാമ്പ് എന്ന് കണ്ടപ്പോള്‍ ക്ലിക്കാതെ വിട്ടു. ഒരു തലയുള്ളതിനെ തന്നെ പേടിയാ. പിന്നെ നാലു തലയുന്ടെങ്കിലോ. വേറെ പുതിയ പോസ്റ്റൊന്നും കാണാത്തതുകൊണ്ട് കുറച്ചു ധൈര്യം സംഭരിച്ചാ ഇത് ഓപ്പണ്‍ ചെയ്തത്.
ഓര്‍മ്മകുറിപ്പും കയ്യിന്നു എക്സ്ട്രാ ഇട്ടതും നന്നായിരുന്നു. എന്റെ പേടിയും കുറച്ചു കുറഞ്ഞൊന്നു തോന്നുന്നു.
ചെറുപ്പത്തില്‍ ഇത്ര പേടി ഉണ്ടായിരുന്നില്ല. തല്ലിക്കൊന്ന ഒരു വട്ടക്കൂറയെ എന്റെ സൈകിള്ന്റെ പിറകില്‍ വള്ളിയുട്ടു കെട്ടി
സൈകിള്‍ ചവിട്ടിയിരുന്നു ഒരിക്കല്‍.
nannayittund kannanunni
കണ്ണനുണ്ണീ, പാമ്പിനെയൊക്കെ അൽപ്പം പേടിക്കുന്നതു നല്ലതാ, രസകരമായ എഴുത്ത്, ഇനിയും വരാം, എഴുതണം, ‘ഇടവേള (ബാബു അല്ലാട്ടോ) വേണ്ടേ മഹത്തായ ജിവിതവൃത്തിയിൽ?’
അയ്യോ കണ്ണാ പാമ്പ് ..
അപ്പൊ പാമ്പിനെ ശരിക്കും പേടി തന്നെ
കൊള്ളാം !!!!
കൊള്ളാം...
ഈ പാമ്പുകളെക്കൊണ്ടുള്ള ഓരോരോ പ്രശ്നങ്ങളേ.:)
കണ്ണനുണ്ണീ
നല്ല ഓർമ്മകൾ നല്ല രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
നിക്ക് ശ്ശി ബോധിച്ചിരിക്ക്ണൂ ട്ടോ..
ഇടക്കാലത്ത് ഒന്നു വലുതായ കണ്ണനുണ്ണി അങ്ങനെ വീണ്ടും കുഞ്ഞനായി അല്ലേ.:)
പഴേ അമ്മൂമ്മക്കഥകളൊക്കെ വീണ്ടുമോര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്..
ഭൂതപ്രേതപിശാച്ചുക്കള് തുടങ്ങി ചെകുത്താന്മാര് വരെ ഉണ്ടായിരുന്നു അന്നത്തെ അമ്മൂമ്മക്കഥ ലിസ്റ്റില്‍.പിന്നെ ഭാഗ്യത്തിനു അവിടെയിത്രേം പാമ്പുകള്‍ ഇല്ലാത്തോണ്ട് കഥയിലും പാമ്പുകള്‍ കുറവായിരുന്നു.അല്ലെങ്കില്‍ നാലഞ്ചു തലയും,വാലുമുള്ള പാമ്പുകളെ ഞാനും കണ്ടു പിടിച്ചു ചരിത്രം സൃഷ്ടിച്ചേനെ.:)
ചിരിപ്പിച്ചു ...
kollaam.. ormmayil virinja cherapuraanam...
:-))
രസമായി വായിച്ചു പോയി...:-)
പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല
പട്ടിയെ പേടിച്ച് മുറ്റത്തിറങ്ങൂല
എന്ന് പണ്ടാരോ പാടിയത് കണ്ണനുണ്ണിമാരെ കുറിച്ചായിരുന്നൂല്ലെ.
പത്തികള്‍ വിടര്‍ത്തി ആടി, ഫോര്‍ ഹെഡ്ഡ്സ് പാമ്പ്.
തയ്യിലെ സുധേച്ചിയുടെ....
അപ്പോൾ ഞങ്ങളുടെ ബന്ധുക്കൾ ഹരിപ്പാടും ഉണ്ടോ...
അല്ലാ ഈ പാമ്പുപുരാണമെഴുതാൻ നമ്മുടെ ദൈവ്വേട്ടന്മാരുടെ മാലേം,ബെഡുമെല്ലാം കടം വാങ്ങീല്ലെ
സംഭവെന്തായാലും കിണ്ണങ്കാച്ചി സാധനായിട്ടുണ്ട്....കേട്ടൊ കണ്ണാ
"ഗണപതിയുടെ പ്രൈവറ്റ് വെഹിക്കിള്‍ ",
"സ്വന്തമായി മിനിമം അഞ്ചു ഷോ റൂമുള്ള ഒരു ജ്വല്ലറി തുടങ്ങാന്‍ ആസ്തിയുള്ള ശ്രീ പരമശിവന്",
"സുനിദ്രേടെ അടിപൊളി ഫോം ബെഡ് സ്ത്രീധനം ആയി കിട്ടിയ സാക്ഷാല്‍ മഹാവിഷ്ണു"
ഹഹ.. എനിക്കിഷ്ടായി അത്..
Post a Comment