Monday, January 24, 2011

പുല്ലുകുളങ്ങര ഗണേശന്‍


കായംകുളത്തിന് പടിഞ്ഞാറുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിലെ പേര് കേട്ട ഗജവീരനായിരുന്നു ഗണേശന്‍. തലയെടുപ്പുള്ള കൊമ്പന്‍. അടുത്തുള്ള മിക്ക ക്ഷേത്രങ്ങളിലും തിടമ്പേറ്റുന്നവന്‍. കായംകുളത്തിന് ചുറ്റുമുള്ള ഒട്ടനവധി ഗ്രാമങ്ങളിലെ പല കഥകളിലെയും ഹീറോ. എട്ടോ പത്തോ വയസ്സുള്ളപ്പോഴാണ് ഗണേശനെയും അവന്റെ ഡ്രൈവര്‍ ശങ്കരന്‍ പാപ്പാനെയും നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത്. അമ്മവീട് നില്‍ക്കുന്ന എരുവയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു അത്. ഒറ്റ നോട്ടത്തില്‍ ആനകളിലെ ഒരു അക്ഷയ് കുമാര്‍. ആനക്ക് മാച്ച് ചെയ്യുന്ന കളറും ഫിഗറും വയറും കൊണ്ട് ശങ്കരന്‍ പാപ്പാനും ഒരു കാഴ്ച തന്നെയായിരുന്നു.

ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ തടി പിടിത്തതിനും നാട്ടിലെ അത്യാവശ്യം പൊതു മരാമത്ത് പണിക്കുമൊക്കെ ഗണേശന്‍ പങ്കെടുക്കാറുണ്ട്. ഒരിക്കല്‍ ഞങ്ങടെ പറമ്പില്‍ വളര്‍ച്ച മുരടിച്ചു നിന്ന തെങ്ങിനെ ഒറ്റ കിക്കും ഒരേയൊരു സൈഡ് പഞ്ചും കൊണ്ട് രണ്ടു പീസാക്കി മറിച്ചിട്ടതോടെ മി. ഗണേശന്റെ ശക്തിയെക്കുറിച്ച് അപാരമായ ഒരു ബോധം എനിക്കുണ്ടാവുകയും തന്‍ നിമിത്തം പിന്നീടെപ്പോഴും കുറഞ്ഞത്‌ അഞ്ചു മീറ്റര്‍ ദൂരം പാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. പണ്ടെപ്പോഴോ ഒന്ന് ഇടയുകയും ആരെയോ കുത്താന്‍ ഓടിക്കുകയും ചെയ്തു എന്ന ഒരു ഗോസിപ്പൊഴിച്ചാല്‍ ഗണേശന്റെ സര്‍വീസ് റെക്കോര്‍ഡ്‌ പൊതുവേ ക്ലീന്‍ ആയിരുന്നു. അത് കൊണ്ട് തന്നെ 'നമ്മ സ്വന്തം ആന' എന്ന മട്ടില്‍ കുട്ടികളും എരുവയിലെ പട്ടികളും വരെ ഗണേശനെ തൊട്ടുരുമ്മി കൂടെ നടക്കാറുണ്ടെങ്കിലും അവന്‍ ആരെയും ഇത് വരെ ഉപദ്രവിച്ചിട്ടില്ല.

നാട്ടിലെ പ്രധാന തൊഴില്‍രഹിതനും പേരുകേട്ട ആനപ്രേമിയും കുപ്രസിദ്ധ വായിനോക്കിയും ആയിരുന്നു റേഷന്‍ കട നടത്തുന്ന ചെമ്പില്‍ കരുണെട്ടന്റെ ഒറ്റ മോന്‍ സി. കെ. കുട്ടപ്പന്‍ എന്ന ആനക്കുട്ടപ്പന്‍. സ്കൂളിലെ പഠിത്തം ബുദ്ധി കൂടുതലുള്ളത് കൊണ്ട് അഞ്ചാം ക്ലാസ്സില്‍ തന്നെ നിര്‍ത്തേണ്ടി വന്നതിന്റെയും , ജോലിക്ക് നിന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം സ്വഭാവ ഗുണം കൊണ്ട് മാസം രണ്ടു തികയും മുന്‍പ് ഇറക്കി വിട്ടതിന്റെയും എല്ലാം ഇന്ഫീരിയോറിട്ടി കോമ്പ്ലെക്സ് കുട്ടപ്പന്‍ തീര്‍ത്തത് ആനകളോടുള്ള ചങ്ങാത്തത്തിലൂടെയായിരുന്നു . പഠിത്തത്തിലും തൊഴിലിലും തോറ്റെങ്കിലും കരയിലെ ഏറ്റവും വലിയ ജീവിയുടെ ക്ലോസ് ഫ്രണ്ട് എന്ന നിലയ്ക്ക് താനും ആ 'കരയിലെ' ഒരു വല്യ സംഭവം തന്നെയാണെന്ന് നാട്ടുകാരെ ബോധ്യപെടുത്തുന്നതില്‍ കുട്ടപ്പന്‍ ഹാപ്പിനെസ്സ് കണ്ടെത്തി. എരുവയില്‍ ഏതെങ്കിലും ആന കാലു കുത്തിയാല്‍ തിരികെ അതിന്റെ നാല് കാലും, വാലുണ്ടെങ്കില്‍ അതും പുത്തന്‍ റോഡ്‌ കടന്നു നാഷണല്‍ ഹൈവേയില്‍ എത്തുന്നത്‌ വരെ സൂപ്പര്‍ വൈസിംഗ് ചാര്‍ജ് കുട്ടപ്പന്‍ സ്വയം ഏറ്റെടുക്കും. കയ്യിലൊരു പെരുമരത്തിന്റെ കമ്പുമായി നെഞ്ചും വിരിച്ചു ആനയുടെ മുന്നില്‍ നടക്കുന്ന കുട്ടപ്പനെ കണ്ടാല്‍ , വെറുമൊരു ചുള്ളികമ്പ് കൊണ്ട് ഈ ജന്തുവിനെ ഒതുക്കി നിര്‍ത്തുന്ന യെവനൊരു പുലി തന്നെ എന്ന് ആരും പറഞ്ഞു പോവും... നോ ഡൌട്ട്. ഹവ്വെവര്‍ ആനകളും കുട്ടപ്പനുമായുള്ള ഹാര്‍മണി വല്യ കുഴപ്പമില്ലാത്തത് കൊണ്ടും അത്യാവശ്യം ഒരു ബീഡിക്കോ ഒരു തൊടം കള്ളിനോ ഉപകാരപ്പെടും എന്നത് കൊണ്ടും പയ്യന്റെ ആഗ്രഹം നടക്കട്ടെയെന്നു കരുതി പാപ്പാന്മാരും കണ്ണടച്ച് പോന്നിരുന്നു .

ദേശത്തിന്റെ സമൃദ്ധിയും അഭിവൃദ്ധിയും നേരിട്ട് കാണാന്‍ ശ്രീകൃഷ്ണ സ്വാമി പറയ്ക്ക് എഴുന്നെള്ളുന്ന എരുവയിലെ ഒരു മകരമാസം. ഗണേശന്റെ പുറത്താണ് ആ കൊല്ലം തിടമ്പ്. ചാണകം മെഴുകിയ മുറ്റത്ത്‌ പറയും , നെല്ലും, തെങ്ങിന്‍ പൂക്കുലയും,നിലവിളക്കും,കരിമ്പും ഒരുക്കി വെച്ച് എല്ലാവരും കാത്തിരിക്കുന്നു. തിടമ്പുമായി വരുന്ന ഗണേശന് ഉള്ളതാണ് കരിമ്പ്‌ . കരയിലെ ഒട്ടു മിക്ക വീടുകളിലും ശര്‍ക്കരയോ കരിമ്പോ അങ്ങനെ കരുതി വെച്ചിരിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗണേശനും പഞ്ചാരി മേളവും ഒക്കെയായി എഴുന്നെള്ളിപ്പ് വീട്ടിലെത്തി. പതിവുപോലെ ആനയെ തൊട്ടും പിടിച്ചും കുട്ടപ്പനും സംഘത്തിലുണ്ട്. അരി അളന്നു ചാക്കിലേക്കിടുന്ന കൂട്ടത്തില്‍ ഗണേശന്റെ കരിമ്പ്‌ ആരോ കുട്ടപ്പന്റെ കയ്യിലെക്കെടുത്തു പിടിപ്പിച്ചു. അതില്‍ നിന്ന് ഒരു തുണ്ട് ഓടിച്ചു ചവച്ചു കൊണ്ട് കുട്ടപ്പന്‍ ബാക്കി ഗണേശന്റെ വായിലേക്ക് വെച്ചു. 'നോക്ക് കൂലി'യൊന്നും അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്ന അക്കാലത്ത് തനിക്കു വെച്ചതില്‍ നിന്ന് ഒരു തുണ്ട് കമ്മിഷനെടുത്ത കുട്ടപ്പന്റെ പ്രവര്‍ത്തി ഗണേശന് അത്രയ്ക്ക് ഇഷ്ടപെട്ടില്ലെന്നു വ്യക്തം.നെല്ല് അളന്നെടുത്തു, കളത്തില്‍ പൂവ് വാരി എറിഞ്ഞു ശാന്തിയും ചെണ്ടക്കാരും മറ്റും തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കുട്ടപ്പന്‍ വീട്ടിലുള്ളവരെ നോക്കി ചിരിച്ചും ആവശ്യക്കാര്‍ക്ക് അനുഗ്രഹം കൊടുത്തും കൊണ്ട് നില്‍ക്കുന്നു.

എഴുന്നെള്ളിപ്പ് കണ്ടു നിന്നവരില്‍ നിന്ന് പൊട്ടിച്ചിരിയും അലര്‍ച്ചയും ഒറ്റപെട്ട കൂവലുകളും ഉയര്‍ന്നത് പെട്ടെന്നായിരുന്നു. തലയില്‍ കൈ വെച്ച് ചിരിക്കുന്ന അമ്മൂമ്മമാരെയും, എന്തോ കണ്ടു പേടിച്ച മുഖത്തോടെ നില്‍ക്കുന്ന സ്ത്രീജനങ്ങളെയും, മുട്ട് കുത്തി നിന്ന് ചിരിക്കുന്ന കുട്ടികളെയും കണ്ട കുട്ടപ്പന് കാര്യം അത്ര പന്തിയായി തോന്നിയില്ല. മുണ്ട് മടക്കി കുത്താനായി താഴേക്ക്‌ പോയ കൈ എവിടെയും എത്താത്തതില്‍ സംശയം തോന്നിയ കുട്ടപ്പന്‍ ഞെട്ടലോടെ താഴേക്ക്‌ നോക്കി ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. എന്നും കൂടെയുണ്ടാവും എന്ന് കരുതി അരയില്‍ ചുറ്റിയിരുന്ന ഒരേയൊരു കാവിമുണ്ട്‌ താഴെയൊരു ശൂന്യത മാത്രം അവശേഷിപ്പിച്ചു കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു. . കാവിലമ്മേ ചതിച്ചോ എന്ന് വിളിച്ചു തലയില്‍ കൈ വെച്ച് തിരിഞ്ഞ കുട്ടപ്പന്‍ ആ കാഴ്ച കണ്ടു തളര്‍ന്നു പോയി . വേലക്കാരി സരോജിനിയെടത്തി കുറ്റി ചൂല് കൊണ്ട് മുറ്റമടിക്കുന്നത് പോലെ തന്റെ കാവി മുണ്ട് തുമ്പിക്കയ്യില്‍ ചുറ്റി നിലം തുടച്ച് , നടന്നു നീങ്ങുന്ന ഗണേശന്‍. അവന്റെ വായില്‍ തന്നെ കാണിക്കാന്‍ എന്ന വണ്ണം പാതി ചവച്ചു തീര്‍ന്ന കരിമ്പ്‌.

ഒന്നോ രണ്ടോ ആയി തുടങ്ങി കൂട്ടപ്പൊരിച്ചിലില്‍ അവസാനിക്കുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട്‌ പോലെ കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവര്‍ കൂടി ചേര്‍ന്ന് ചിരിയുടെ പൂരം പോലിപ്പിക്കവേ, ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചു മിതത്വം ശീലിച്ചിരുന്ന കുട്ടപ്പന് അന്നാദ്യമായി മുണ്ടിനു താഴെ മറ്റൊരു വസ്ത്രം ബാക്കപ്പ് ആയി, അതും പൊതു വേദികളില്‍, ധരിക്കെണ്ടതിന്റെ ആവശ്യം മനസ്സിലായി. ഗണേശന്റെ കയ്യില്‍ നിന്ന് കാവി മുണ്ട് തിരികെ വാങ്ങുക ഇമ്പോസ്സിബിള്‍ ആണെന്നും, അഥവാ വാങ്ങിയാല്‍ തന്നെ ഇതിനകം ഫിഷിംഗ് നെറ്റ് പോലെ ആയ മുണ്ട് കൊണ്ട് ഒന്നും മറയ്ക്കാന്‍ ആവില്ല എന്നും കുട്ടപ്പന്‍ മനസ്സിലാക്കി. താമസിക്കുന്ന ഓരോ നിമിഷവും , ബയോളജി ലാബില്‍ തൂക്കിയിട്ടിരിക്കുന്ന അസ്ഥികൂടത്തിന്റെ അവസ്ഥയാവും തനിക്ക് എന്ന് തിരിച്ചറിഞ്ഞ കുട്ടപ്പന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു, ഓടി അടുക്കളയ്ക്ക് പിറകില്‍ തെക്കേ തൊടിയിലെ കുളിമുറിയില്‍ കയറി അഭയം പ്രാപിച്ചു.

എഴുന്നെള്ളിപ്പുകള്‍ എരുവയില്‍ പിന്നെയും ഒരുപാട് കാലം ഉണ്ടായി. ഗണേശന്‍ വീണ്ടും ഒരുപാട് തവണ എരുവയുടെ മണ്ണിലൂടെ ചങ്ങലയും കിലുക്കി നടന്നു പോയി. പക്ഷെ അവന്റെ മുന്നില്‍ പെരു മരത്തിന്റെ കമ്പും പിടിച്ചു നെഞ്ചും വിരിച്ചു നടക്കുന്ന കുട്ടപ്പനെ മാത്രം നാട്ടുകാര്‍ക്ക് പിന്നീട് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഗണേശനായി മാറ്റിവെച്ച കരിമ്പ്‌ രുചിച്ചു നോക്കാന്‍ പിന്നീട് ഒരിക്കലും കരയിലെ മുണ്ടുടുത്ത ഒരാണ്കുട്ടിയും ധൈര്യം കാട്ടിയിട്ടും ഇല്ല.

55 comments:

കണ്ണനുണ്ണി said...

കുട്ടിക്കാലത്ത് ഞങ്ങളൊക്കെ ഒരുപാട് സ്നേഹിക്കുകയും , ആവേശത്തോടെ കാണുകയും ചെയ്തിരുന്നു ഗണേശന്‍ ആനയെ.
രണ്ടു വര്‍ഷം മുന്‍പ് ഒരുപാട് കഥകളും ഓര്‍മ്മകളും ബാക്കി വെച്ച് അവന്‍ ചരിഞ്ഞു. ഈ പോസ്റ്റ്‌ ഗണേശന് ഉള്ള എന്റെ സമ്മാനമാണ്.

Anonymous said...

പിറന്നാള്‍ ആശംസകള്‍ ,പോസ്റ്റ്‌ നന്നായി. ഗണേശന് എന്റെ വക തേങ്ങ

മഹേഷ്‌ വിജയന്‍ said...

ചിരിച്ചു...:-)
എന്നാലും കുട്ടപ്പനോട് ഈ ചതി വേണ്ടിയിരുന്നില്ല..
ഗണേശന് വീട്ടുകാര്‍ കൊടുത്ത കരിമ്പില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്ത പാവം കുട്ടപ്പന്റെ ഒരു ഗതി നോക്കണേ..

ramanika said...

പോസ്റ്റ്‌ നന്നായി.....

paarppidam said...

പുല്ലുകുളങ്ങര ഗണേശന്റെ മരണം ഇന്നും ഒരു മരീചികയാണ്. അവനെ രക്ഷിക്കുവാന്‍ അയില്ലല്ലോ അവിടത്തെ തട്ടകത്തുകാര്‍ക്ക്. നല്ല ആനകള്‍ പലതും അപ്രതീക്ഷിതമായാണ് നമ്മെ വിട്ടു പോകുന്നത്.

നന്നായിരിക്കുന്നു ഈ കഥ. ഒപ്പം ഒരിക്കല്‍ കൂടെ പുല്ലുകുളങ്ങര ഗണേശന്‍ മനസ്സില്‍ എത്തുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

പോസ്റ്റ് നന്നായി കണ്ണാ!
ആന എന്നും ഏത് പ്രായത്തിലും നമുക്ക് ആവേശമാണ്.

Echmukutty said...

അപ്പോ ഗണേശൻ ഒരു ആന മാത്രമായിരുന്നില്ല!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

വേലക്കാരി സരോജിനിയെടത്തി കുറ്റി ചൂല് കൊണ്ട് മുറ്റമടിക്കുന്നത് പോലെ തന്റെ കാവി മുണ്ട് തുമ്പിക്കയ്യില്‍ ചുറ്റി നിലം തുടച്ച് , നടന്നു നീങ്ങുന്ന ഗണേശന്‍.

കലക്കന്‍ ഉപമ, നല്ല പോസ്റ്റ്‌ കണ്ണപ്പ

Naushu said...

നന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

വിവരമുള്ള ഗണേശന്റെ വിദ്യകള്‍ അസ്സലായി. ഇത്തവണത്തെ പോസ്റ്റ്‌ വളരെയധികം സൌന്ദര്യത്തോടെ നല്‍കിയിരിക്കുന്നു കണ്ണാ.
ഇതാണ് ആന. അവന്‍ ഉപദ്രവിക്കാതെ കാര്യം ഉഷാറാക്കിയില്ലേ.
നന്നായി രസിപ്പിച്ചു എഴുത്ത്‌.

~ex-pravasini* said...

രസിപ്പിച്ച എഴുത്ത്‌.
കുട്ടപ്പന്‍ മുന്നിലങ്ങനെ നടക്കുന്ന രംഗം വിവരിച്ചപ്പോള്‍ കൊച്ചിന്‍ ഹനീഫയാണ് മനസ്സിലേക്ക് വന്നത്.
കലക്കി കണ്ണനുണ്ണീ..
ഗണേശന്‍ ഇന്നില്ല എന്നറിഞ്ഞു സങ്കടവും ഉണ്ട്.

Sukanya said...

ഗണേശന്‍ ആനക്ക് പ്രണാമം. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. ബാക്കപ്പ് ആവശ്യം കുട്ടപ്പന്‍ മനസ്സിലാക്കിയതൊക്കെ വായിച്ച് ചിരി ഒരു വരവായിരുന്നു.

jayanEvoor said...

എഴുന്നെള്ളിപ്പുകള്‍ എരുവയില്‍ പിന്നെയും ഒരുപാട് കാലം ഉണ്ടായി. ഗണേശന്‍ വീണ്ടും ഒരുപാട് തവണ എരുവയുടെ മണ്ണിലൂടെ ചങ്ങലയും കിലുക്കി നടന്നു പോയി. പക്ഷെ ....!

കലക്കി!

കുഞ്ഞൂസ് (Kunjuss) said...

ഗണേശനുമായി ഒന്നു രണ്ടൂ തവണ മീറ്റ് ചെയ്തിട്ടുണ്ട്...മണ്മറഞ്ഞതറിഞ്ഞു സങ്കടം തോന്നുന്നു.
എഴുത്ത് വളരെ നന്നായി ട്ടോ...

തെച്ചിക്കോടന്‍ said...

എന്നാലും കുട്ടപ്പനോട് ചെയ്തത് വല്ലാത്ത ചതിയായിപ്പോയി!

കുമാരന്‍ | kumaran said...

ഒറ്റ നോട്ടത്തില്‍ ആനകളിലെ ഒരു അക്ഷയ് കുമാര്‍.
അത് കലക്കി.

Manoraj said...

ഉത്സവക്കാലമായപ്പോള്‍ ആനപോസ്റ്റുമായീ ഒരോ കൊമ്പന്മാര്‍ ഇറങ്ങിക്കോളും. ദേ, എന്റെയൊരു സുഹൃത്ത് നാളെ ഉത്സവം കൂടാന്‍ വേണ്ടി മാത്രം ലീവെടുത്ത് നാട്ടില്‍ വരുന്നു. പോസ്റ്റ് നന്നായി..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്
ആദ്യമായാണിവിടെ...
വന്നത് വെറുതെയായില്ല...
"കുട്ടപ്പന്‍ വീട്ടിലുള്ളവരെ നോക്കി ചിരിച്ചും ആവശ്യക്കാര്‍ക്ക് അനുഗ്രഹം കൊടുത്തും കൊണ്ട് നില്‍ക്കുന്നു."ഇവിടം വായിച്ചപ്പോ തന്നെ ഒരു സംശയം തോന്നിയിരുന്നു.കുട്ടപ്പനു പണി കിട്ടിയെന്ന്.എന്തായാലും ബാക്കി കൂടി വായിച്ചപ്പോ എല്ലാം ക്ലിയറായി....
നന്നായി എഴുതിയിരിക്കുന്നു ട്ടോ...

Nandan said...
This comment has been removed by the author.
Nandan said...

കഥ വായിച്ചു രസിച്ചെങ്കിലും ഗണേശന്‍ ചരിഞ്ഞു എന്ന് കേട്ടപ്പോള്‍ എന്തോ ഒരു വിഷമം പോലെ

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സ്വന്തം നാട്ടുകാർക്ക് വേണ്ടി,എല്ലാ ആന പ്രേമികൾക്കും വേണ്ടി കണ്ണനുണ്ണീ ഗണേശന് പ്രണാമമായി ഈ എഴുത്ത് സമർപ്പിച്ചതിൽ ആദ്യമായൊരു ഹാറ്റ്സ് ഒഫ്..!
എന്നാലും ആ ഗണേശൻ കുട്ടപ്പന്റെ തുമ്പിക്കൈ നാട്ടുകാർക്ക് കാണിപ്പിച്ചു കൊടുത്തല്ലോ..

Rare Rose said...

രസായി..നാട്ടിലെ ഉത്സവക്കാലം ഓര്‍മ്മ വന്നു..

ഭായി said...

ലവൻ കരിംബ് ശകലം ഒടിച്ച് വായിൽ വെച്ചിട്ട് ബാക്കി ഗണേശന് കൊടുത്തത്ത് ഭാഗ്യം. പകുതി കരിംബെങാനും എടുത്തിരുന്നെങ്കിൽ കുട്ടപ്പനെ ഗണേശൻ ഏടുത്ത് മുറ്റമടിച്ചേനേ..!

കൊള്ളാം ചിരിപ്പിച്ചു കണ്ണനുണ്ണീ..:))

ഭായി said...

ഗണേശൻ ചരിഞു എന്നറിഞതിൽ സങ്കടമുണ്ട് :((
കണ്ണനുണ്ണിയുടെ ഈ പോസ്റ്റിലൂടെ നമ്മുടെ മനസ്സിൽ ഗണേശൻ ജീവിക്കും!!

ആളവന്‍താന്‍ said...

ചില സ്ഥലങ്ങളില്‍ തകര്‍ത്ത് വാരി. നല്ല പ്രയോഗങ്ങള്‍ . കീപ്പ്‌ ഇറ്റ്‌ അപ്പ്...കീപ്പ്‌ ഇറ്റ്‌ അപ്പ്!

റോസാപ്പൂക്കള്‍ said...

കണ്ണനുണ്ണി നന്നായി.
കുട്ടപ്പന്റെ കാര്യം ഓര്ത്തി്ട്ടു ചിരി അടങ്ങുന്നില്ല ..

Typist | എഴുത്തുകാരി said...

കളി ഗണേശനോടോ? ആന വന്നാൽ പുറകിൽനിന്നു മാറാത്ത ഇത്തരം വിദ്വാന്മാർ ഞങ്ങളുടെ നാട്ടിലുമുണ്ട്.

ജിപ്പൂസ് said...

'ഗണേശനായി മാറ്റിവെച്ച കരിമ്പ്‌ രുചിച്ചു നോക്കാന്‍ പിന്നീട് ഒരിക്കലും കരയിലെ മുണ്ടുടുത്ത ഒരാണ്കുട്ടിയും ധൈര്യം കാട്ടിയിട്ടും ഇല്ല.'

ഹല്ല പിന്നെ.ഗണേശനോടാ കളി.ആനക്കഥ രസിപ്പിച്ചു കണ്ണാ.ആശംസകള്‍

siya said...

കണ്ണാ ,നന്നായി ചിരിക്കാനുള്ള ഒരു പോസ്റ്റ്‌ !!, കുട്ടപ്പനും ,ഗണേശനും എല്ലാം എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ചു വല്ലേ ?ഇതിലെ അവസാന വാചകം വായിച്ചപോള്‍ ചിരിയും വന്നു .

''ഗണേശനായി മാറ്റിവെച്ച കരിമ്പ്‌ രുചിച്ചു നോക്കാന്‍ പിന്നീട് ഒരിക്കലും കരയിലെ മുണ്ടുടുത്ത ഒരാണ്കുട്ടിയും ധൈര്യം കാട്ടിയിട്ടും ഇല്ല.''

ഒരു ആറാം തമ്പുരാന്‍ സ്റ്റൈല്‍ ഒക്കെ ആണല്ലോ ?

the man to walk with said...

........
:)
Best Wishes

Jishad Cronic said...

നന്നായിരിക്കുന്നു ഈ പോസ്റ്റ്‌ ...

Villagemaan said...

ബാക്ക് അപ്പ്‌ ഇല്ലാതെ ഇരുന്നാല്‍ ഇങ്ങനെ ഇരിക്കും.!

തകര്‍ത്തു കേട്ടോ !

sreejith said...

"എഴുന്നെള്ളിപ്പ് കണ്ടു നിന്നവരില്‍ നിന്ന് പൊട്ടിച്ചിരിയും അലര്‍ച്ചയും ഒറ്റപെട്ട കൂവലുകളും ഉയര്‍ന്നത് പെട്ടെന്നായിരുന്നു. തലയില്‍ കൈ വെച്ച് ചിരിക്കുന്ന അമ്മൂമ്മമാരെയും, എന്തോ കണ്ടു പേടിച്ച മുഖത്തോടെ നില്‍ക്കുന്ന സ്ത്രീജനങ്ങളെയും, മുട്ട് കുത്തി നിന്ന് ചിരിക്കുന്ന കുട്ടികളെയും കണ്ട കുട്ടപ്പന് കാര്യം അത്ര പന്തിയായി തോന്നിയില്ല. മുണ്ട് മടക്കി കുത്താനായി താഴേക്ക്‌ പോയ കൈ എവിടെയും എത്താത്തതില്‍ സംശയം തോന്നിയ കുട്ടപ്പന്‍ ഞെട്ടലോടെ താഴേക്ക്‌ നോക്കി ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. എന്നും കൂടെയുണ്ടാവും എന്ന് കരുതി അരയില്‍ ചുറ്റിയിരുന്ന ഒരേയൊരു കാവിമുണ്ട്‌ താഴെയൊരു ശൂന്യത മാത്രം അവശേഷിപ്പിച്ചു കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു. . കാവിലമ്മേ ചതിച്ചോ എന്ന് വിളിച്ചു തലയില്‍ കൈ വെച്ച് തിരിഞ്ഞ കുട്ടപ്പന്‍ ആ കാഴ്ച കണ്ടു തളര്‍ന്നു പോയി . വേലക്കാരി സരോജിനിയെടത്തി കുറ്റി ചൂല് കൊണ്ട് മുറ്റമടിക്കുന്നത് പോലെ തന്റെ കാവി മുണ്ട് തുമ്പിക്കയ്യില്‍ ചുറ്റി നിലം തുടച്ച് , നടന്നു നീങ്ങുന്ന ഗണേശന്‍. അവന്റെ വായില്‍ തന്നെ കാണിക്കാന്‍ എന്ന വണ്ണം പാതി ചവച്ചു തീര്‍ന്ന കരിമ്പ്‌". ഒരുപാടു ചിരിച്ചു. ചിരിപ്പിച്ചതിനു നന്ദി. നല്ല അവതരണം

shinod said...

Thanks for this fine narration

ഒഴാക്കന്‍. said...

കായം കുളത്തുള്ള ഒരാളെ പോലും വിടില്ല അല്ലെ ... ചിരിച്ചു ട്ടോ

കണ്ണനുണ്ണി said...

ഉണ്ണീ: താങ്ക്യൂ ... ആശംസക്കും തേങ്ങയ്ക്കും .
മഹേഷ്‌: ചതിയൊന്നും അല്ല... കയ്യിലിരിപ്പ് കൊണ്ട് തന്നാ :)
രമണിക: നന്ദി
പാര്‍പ്പിടം: അതെ, തീരെ പ്രതീക്ഷിക്കാത്ത മരണം ആയിരുന്നു..
വാഴേ: നന്ദി...
എച്മു കുട്ടി : തന്നെ തന്നെ... ഒരു പശുവും കാളയും... പോത്തും എല്ലാം കൂടെ ആയിരുന്നു :)
കുറുപ്പേ: നന്ദി ട്ടോ
നവ്ഷു: നന്ദി
രാംജി : നന്ദി... ആന എന്നും ആന തന്നാ
എക്സ് പ്രവാസിനി : അത് ശരിയാ... കൊച്ചിന്‍ ഖനീഫ ചേരും.

കണ്ണനുണ്ണി said...

സുകന്യ : ഹ്മം എല്ലാത്തിനും ഒരു ബായ്ക്കപ്പ് വേണമല്ലോ...
ജയന്‍ ചേട്ടാ : നന്ദി...ഗണേശനെ അറിയുമാരിക്കുമല്ലോ ല്ലേ..
എവൂരും ഉണ്ടല്ലോ ഒരു കുറുമ്പന്‍... കണ്ണന്‍....
അവന്റെ കഥ ഒരുപാടുണ്ടല്ലോ.. ഇടക്കൊന്നു എഴുതി നോക്കെന്നേ...

കണ്ണനുണ്ണി said...

കുഞ്ഞൂസേ: നന്ദി... ആഹ ഗണേശനെ കണ്ടിട്ടുണ്ടോ...
തെചിക്കോടന്‍ : എന്താ ചെയ്യാ... പറ്റി പോയില്ലേ :)
കുമാരേട്ടാ : നന്ദി
മനോ: ഹിഹി....ഞാനും ലീവ് എടുത്തിട്ടുണ്ട്... രാമപുരത്തെ മീന ഭരണി കണക്കാക്കി..
റിയാസ്: നന്ദി മാഷെ
നന്ദാ: അതെ വിഷമം തന്നെയാ... എന്താ ചെയ്യാ...
മുരളി ചേട്ടാ: ഹിഹി .. നന്ദി
റോസേ : നന്ദി
ഭായി: സത്യം.... കുറെ പേര്‍ക്ക് കൂടി ഗണേശന്‍ എന്നാ ആനയെ ഓര്‍ത്തിരിക്കാന്‍ ഞാന്‍ കാരണമായാല്‍ അത് സന്തോഷം തന്നെ
വിമല്‍ : നന്ദി
റോസാപൂക്കള്‍ : നന്ദി...
ഇന്ദിര ചേച്ചീ... സത്യവാ.. എല്ലാ നാട്ടിലും ഉണ്ട്

കണ്ണനുണ്ണി said...

ജിപ്പൂസ്: നന്ദി
സിയാ: ഗണേശന്‍ ആനയാരുന്നെലും ആളൊരു പുലിയാരുന്നു
ദി മാന്‍ : നന്ദി
ജിഷാദ്: നന്ദി
വില്ലജ് മാന്‍ : നന്ദി മാഷെ
ശ്രീജിത്ത്‌ : നന്ദി
ഷിനോദ് : നന്ദി
ഒഴാക്കാന്‍ : കായംകുളത് ഇനി ഒരാളുണ്ട്... എടുത്തു അലക്കാന്‍.. പക്ഷെ എന്ത് ചെയ്യാനാ..
അയാളും ഒരു ബ്ലോഗ്ഗറായി പോയി...:)

പ്രയാണ്‍ said...

അന്നു തിളക്കം ഇറങ്ങിയിട്ടില്ലല്ലൊ (ദിലീപിന്റെ സിനിമ). അതുകൊണ്ട് ഗണേശന്‍ അതു കണ്ടുകാണാന്‍ വഴിയില്ല....:) ഒറിജിനല്‍ ഐഡിയ ഗണേശന്റെയാവും. അവര്‍ ഗണേശനെ കോപ്പി ചെയ്തതാവും അല്ലെ............

നന്ദു | naNdu | നന്ദു said...

ഹാ.. ഗണേശനോടാ കളി!?
എങ്കിലും ഇങ്ങനെയൊരു ക്ലൈമാക്‌സ് പ്രതീക്ഷിച്ചില്ല.
നന്നായി ചിരിച്ചു.

:)

ചെലക്കാണ്ട് പോടാ said...

നെക്സ്റ്റ് ടൈം നിങ്ങളൊന്ന് കരിമ്പൊടിക്കല്‍ ട്രൈ ചെയ്തൂടേ....

K@nn(())raan കണ്ണൂരാന്‍...! said...

ചേനക്കാര്യം പറയുന്നതിനിടയിലെ ആനക്കാര്യം കൊള്ളാം. നല്ല പോസ്റ്റ്‌.

സന്തോഷ്‌ പല്ലശ്ശന said...

മുണ്ടുരിഞ്ഞ കുറുമ്പന്‍ ഗണേശനേം കുട്ടപ്പനേയും നന്നേ ബോധിച്ചു

വീ കെ said...

ആനക്കഥ കൊള്ളാം..
എന്നാലും ഒരു ‘ബാക്കപ്പു’മില്ലാതെ... ഛെ..!!

പ്രഭന്‍ ക്യഷ്ണന്‍ said...

ആനക്കഥ നന്നായീട്ടോ... ആശംസകള്‍...!!

raadha said...

എന്നാലും ഒരു കഷണം കരിമ്പ് ഒടിച്ചതിന് പാവം കുട്ടപ്പനോട് ഇത്ര കടുത്ത ശിക്ഷ വേണമായിരുന്നോ? :) ആന കുറുമ്പ്.

പിന്നെ, പോസ്റ്റിനു നമ്മുടെ കായംകുളം അരുണിന്റെ ഹാസ്യ ശൈലി തോന്നീട്ടോ. ചിരിപ്പിക്കാന്‍ കണ്ണനും മോശമല്ല എന്ന് തെളിയിച്ചു ഈ പോസ്റ്റ്‌.

ഒരു വട്ടന്‍ said...

അത്‌ നോമിന്‌ ബോധിച്ചിരിക്കുണു...

ചങ്കരന്‍ said...

കണ്ണനുണ്ണിക്ക്‌ ധൈര്യം ഉണ്ടോ

jayarajmurukkumpuzha said...

valare nannnaayi..... aashamsakal.....

അരുണ്‍ കായംകുളം said...

പുല്ലുകുളങ്ങര ഉത്സവത്തിനു ഗണേശന്‍റെ പുറത്ത് എഴുന്നെള്ളിക്കുന്നത് കണ്ട് നിന്ന് ഒരു കാലം ഉണ്ടായിരുന്നു.ഇപ്പോ ഗണേശന്‍ ഓര്‍മ്മയായി...
അവന്‍റെ വികൃതികള്‍ ഒരുപാട് കേട്ടിരിക്കുന്നു, ഇപ്പൊ രസകരമായി ഒന്നൂടെ :)

abhi said...

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും :)
എന്നത്തേയും പോലെ ചിരിപ്പിക്കുന്ന മറ്റൊരു പോസ്റ്റ്‌...NICE :)

കൂതറHashimܓ said...

നല്ലത്‌ , നന്നായി തന്നെ പറഞ്ഞിരിക്കുന്നു
ഇഷ്ട്ടായി

ഒത്തിരി ഇംഗിളീഷ്‌ വാക്കുകൾ കണ്ടപ്പോ എന്തോ തോന്നി (ഫിഷിംഗ് നെറ്റ്)
കുറച്ചൊക്കെ/ഒഴിവാക്കാൻ പ്രയസമുള്ള വക്കുകൾ മാത്രം ഉപയോഗിക്കുന്നതല്ലേ നല്ലത്‌ (എന്റെ അഭിപ്രായം മാത്രം, ശരിയാവണമെന്നില്ല)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കണ്ണനുണ്ണിയുടെ എഴുത്തിന്റെ ലാളിത്യം വളരെ ഇഷ്ടപ്പെട്ടു.

കുട്ടപ്പനോട്‌ പറയണം ബാക്കപ്‌ അഴിഞ്ഞു പോകുന്ന തരം ആകരുത്‌ കെട്ടി ഉറപ്പിക്കുന്ന തരം ആക്കണം എന്ന് ഹ ഹ :)

ജോ l JOE said...

" പാര്‍ട്ടി ഓഫീസിനു മുന്നില്‍ ജെ സി ബി കണ്ട സി പി ഐയെ പോലെ..."


ഹോ, എന്റെ ഉപമനുണ്ണീ

കടമ്പനാട്ടെ ജാനുവമ്മൂമ്മ

                     അ ച്ചമ്മേടെ കസിന്‍ സിസ്റ്റര്‍ ആയിട്ട് വരും കടമ്പനാട്ടെ സുധാകരന്‍ ചിറ്റപ്പന്റെ അമ്മ ജാനുവമ്മൂമ്മ. പണ്ട് ഒന്നിച്ച് ഇന്‍ ...