Monday, August 30, 2010

പാറുക്കുട്ടി

തൊടിയിലെ ചുവന്ന പൂവിട്ട ചെമ്പകം കിഴക്കോട്ടു ചാഞ്ഞു നിന്നത് കിഴക്കേ വീട്ടിലെ പാറുക്കുട്ടിക്ക് പൂ വേണോ എന്ന് ചോദിക്കാനായിരുന്നു. പൊതുവേ വരണ്ടു പെയ്യാതെ മടിച്ചു നിന്നിരുന്ന വൃശ്ചിക മേഘങ്ങള്‍ ഇന്നലെ പതിവില്ലാതെ പെയ്തിറങ്ങിയത്‌ ഈറനണിഞ്ഞു നിന്നാല്‍ പാറുവിന്റെ  സൌന്ദര്യം പതിന്മടങ്ങാവും എന്ന് കാട്ടി തരാന്‍ വേണ്ടിയായിരുന്നു.

അങ്ങനെ പോക്കുവെയിലിനും, പുലരിമഞ്ഞിനും, കാറ്റിനും, കമുകിനും കാണുന്നതിനൊക്കെയും  അവളെ ചേര്‍ത്ത് അർഥങ്ങൾ  കണ്ടു തുടങ്ങിയതോടെ ഒന്ന് മനസ്സിലായി... എനിക്ക് പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണെന്ന്.കറ്റ കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കിഴക്കെക്കാരുടെ പറമ്പിലൂടെ പാറുക്കുട്ടി ഓടി നടക്കുന്നത് വേലിക്ക് ഇപ്പുറത്ത് നിന്ന് എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്. പോയി ഇങ്ങു  കൂട്ടി കൊണ്ട് വന്നാലോ എന്ന് കരുതും. പക്ഷെ അതിനൊള്ള ധൈര്യം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല. മന്ദാരത്തിന്റെ ചില്ലയില്‍ കൂട് കൂട്ടിയ മൂളക്കുരുവിയുടെ കൂട് നോക്കുന്നത് പോലെ, ചെമ്പോട്ടിയുടെ വേരില്‍ പിടിച്ചു വളരാന്‍ തുടങ്ങുന്ന പുതിയ ചിതല്‍ പുറ്റ് പൊടിയാതെ നോക്കുന്നത് പോലെ പാറുക്കുട്ടിയോടുള്ള  ഇഷ്ടത്തെയും ഞാന്‍ കാത്തു കാത്തു വെച്ചു. ഇടയ്ക്കൊന്നു എടുത്തു നോക്കി തേച്ചു മിനുക്കി നിറം മങ്ങാതെ ആ ഇഷ്ടത്തെ വളര്‍ത്തി എടുത്തു.ഒടുവിൽ ഒരു ദിവസം  പാറുവിനേം അമ്മയെയും  വിളിച്ചു കൊണ്ട്  പോവാന്‍ പത്തിയൂര് നിന്നും  ആരോ വണ്ടീംവണ്ടിയും ഒക്കെയായി എത്തിയിട്ടുണ്ട്  എന്നറിഞ്ഞപ്പോ ചങ്ക് പൊട്ടി പോവുന്ന പോലെ തോന്നി. പാറൂനെ കൊണ്ട് പോവാൻ  സമ്മതിക്കല്ലേ എന്ന് അച്ചച്ചനോട് പറയുമ്പോ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ അച്ഛച്ചൻ  ചിരിച്ചു, എന്‍റെ നെറ്റിയില്‍ തലോടി, ചേര്‍ത്ത് പിടിച്ചു, പിന്നെ എന്നെയും  കൊണ്ട് കിഴക്കേ വീട്ടിലേക്കു നടന്നു.


ചെന്നപ്പോൾ തന്നെ  കണ്ടു വീടിന്  മുന്നില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു . റോഡിലും ഒന്ന് രണ്ടു പേര് നിൽക്കുന്നു . ആരുടേയും  മുഖത്തേക്ക് നോക്കാതെ തലകുനിച്ചു വാതില്‍ക്കലേക്ക് നടന്നു.


എന്താ ദേവേട്ടാ ..പതിവില്ലാതെ,

ആഹാ കണ്ണനും ഉണ്ടല്ലോ കൂടെ... മോനിന്നു സ്കൂളില്ലാരുന്നോടാ ...


കിഴക്കേലെ ശാരദേടത്തി ഞങ്ങളെ കണ്ടു ചിരിച്ചു കൊണ്ട്  മുറ്റത്തേക്കിറങ്ങി വന്നു...ലക്ഷ്മീം പാറൂം ഇന്ന് പോവാണ്  അല്ലെ ?

ഉവ്വ്... അവരെ കൊണ്ട് പോവാനാ  ദെ വണ്ടി.... പത്തിയൂര്‍ക്കാ...!അച്ചാച്ചന്റെ ചോദ്യത്തിന് ശാരദേടത്തിയുടെ  അലസമായ മറുപടി കേട്ടപ്പോ എനിക്കവരോട് വല്ലാതെ  ദേഷ്യം തോന്നി.

നല്ല മിടു മിടുക്കി കുട്ടിയാ  ... ഇവന്  അവള് പോവുന്ന കാര്യം അറിഞ്ഞപ്പോ വല്യ വിഷമം. അവനെ ഒന്ന് കൂടെ  കാണിക്കാം എന്ന്  കരുതി കൊണ്ട് വന്നതാ ... അച്ചച്ചന്‍ ചിരിച്ചു.


അതിനെന്താ .. കാണാലോ...വാ മോനെ...


എത്ര കിട്ടീ..?? അച്ചച്ചന്‍ റോഡില്‍ കിടന്ന വണ്ടിയിലേക്ക് നോക്കി ഏടത്തിയോടായി ചോദിച്ചു...

പന്ത്രണ്ടു അഞ്ഞൂറ് ..!


ശാരദേടത്തി  എന്‍റെ കയ്യില്‍ പിടിച്ചു കൊണ്ട് വടക്കേപുറത്തുള്ള തൊഴുത്തിലേക്ക്‌ നടന്നു.

63 comments:

കണ്ണനുണ്ണി said...

എല്ലാരടേം ഓണം ഒക്കെ കഴിഞ്ഞില്ലേ ..
ഞാന്‍ ഇത്തവണ നാട്ടില്‍ പോയി പടക്കം പൊട്ടിച്ചു കൈ കൂടെ പൊള്ളിച്ചു...
എന്നാ പിന്നെ അതിന്റെ വിഷമോം ദേഷ്യോം ക്കെ ഇവിടെ തീര്‍ത്തേക്കാം ന്നു കരുതി..
അതാ ദെ വീണ്ടും ഒരു കഥ... :)

അരുണ്‍ കായംകുളം said...

കൈ പൊള്ളിയ വിഷമം തീര്‍ക്കാന്‍ ഇങ്ങനെ നല്ല നല്ല കഥകള്‍ എഴുതാന്‍ പറ്റുമെങ്കില്‍, ഇടക്കിടെ പടക്കം പൊട്ടിക്കണേ..

ഹാഫ് കള്ളന്‍||Halfkallan said...

ഹി ഹി .... എന്തോ ഒരു പന്തികേട്‌ ആദ്യമേ തോന്നി .. വൃശ്ചിക മേഘം ... കുന്തം കുടച്ചക്രം .. എന്തൊക്കെ ആരുന്നു :( ..
:-) :-)

ramanika said...

കഥ കൊള്ളാം !

ആളവന്‍താന്‍ said...

ഒരു സ്പെല്ലിംഗ് മിസ്റ്റെക് എവിടെയൊക്കെയോ തോന്നിയിരുന്നു. സത്യം പറയാല്ലോ, ഞാന്‍ ഒരു പോമറേനിയനെയാണ് പ്രതീക്ഷിച്ചത്....! ഏതായാലും കഥ പോദിച്ചു..

ശ്രീനാഥന്‍ said...

നല്ല ലിറിക്കലായ ഭാഷ, സുന്ദരം, അഭിനന്ദനങ്ങൾ!

keraladasanunni said...

ഓണത്തിന്ന് പടക്കം പൊട്ടിക്കുമോ. പാലക്കാട് വിഷുവിന്നും ദീപാവലിക്കുമാണ് പടക്കം 
പൊട്ടിക്കാറ്. കഥ ഇഷ്ടപ്പെട്ടു.

SULFI said...

വരികളിലെ അതി ഭാവുകത്വം കണ്ടപ്പോഴേ ഉറപ്പിച്ചു പാറുക്കുട്ടി മറ്റേന്തോ ആണെന്ന്.
എന്നാലും വെറുതെ പ്രതീക്ഷിച്ചു അത് സുന്ദരിയായ, ദാവണി ഒക്കെ ഉടുത്തു മുടി രണ്ടായി പിണി പാവാടയൊക്കെ ഉടുത്ത സുന്ദരിക്കുട്ടി ആയിരിക്കുമെന്ന്.
വെറുതെ
കഥ നന്നായി പക്ഷേ സാഹിത്യം ഇത്ര വെണ്‍ടിയിരുന്നോ?

SULFI said...

വരികളിലെ അതി ഭാവുകത്വം കണ്ടപ്പോഴേ ഉറപ്പിച്ചു പാറുക്കുട്ടി മറ്റേന്തോ ആണെന്ന്.
എന്നാലും വെറുതെ പ്രതീക്ഷിച്ചു അത് സുന്ദരിയായ, ദാവണി ഒക്കെ ഉടുത്തു മുടി രണ്ടായി പിണി പാവാടയൊക്കെ ഉടുത്ത സുന്ദരിക്കുട്ടി ആയിരിക്കുമെന്ന്.
വെറുതെ
കഥ നന്നായി പക്ഷേ സാഹിത്യം ഇത്ര വെണ്‍ടിയിരുന്നോ?

Echmukutty said...

അമ്പടാ, തട്ടിപ്പേ.
കഥ കൊള്ളാം കേട്ടോ.
ഭാഷാ നൈപുണ്യം അപാരമാണല്ലോ.

കൈപൊള്ളിയാൽ കഥയെഴുതും?

രാധിക said...

nannayirikkunnu,,,parukkutty ippo ammayum ammommayumokke ayittundavum,,pinnedeppolenkeilum kando??

ഹാഫ് കള്ളന്‍||Halfkallan said...

കണ്ണനുണ്ണി യുടെ പിറക്കാതെ പോയ മക്കളുടെ അമ്മ :D

തെച്ചിക്കോടന്‍ said...

പാറുക്കുട്ടി എന്നാ പേര് ആദ്യമേ ഒരു ക്ലൂ തന്നിരുന്നു.
കണ്ണനുണ്ണിയുടെ ആദ്യ പ്രണയത്തിന്റെ കഥ നന്നായി.

പട്ടേപ്പാടം റാംജി said...

ഓണം സ്പെഷ്യല്‍ വളരെ മനോഹരമാക്കി. പാറുക്കുട്ടി മനസ്സിലുടക്കി.
ഭംഗിയായ ശൈലി കണ്ണാ.

siya said...

പടക്കം പൊട്ടിച്ച് കൈ പൊള്ളിച്ച വിഷമം പാവം പാറുക്കുട്ടി യില്‍ തീര്‍ത്തു .കൊള്ളാം .അപ്പോള്‍ സദ്യ കഴിച്ച് പോന്ന വിഷമം എവിടെ തീര്‍ക്കും ?,അടുത്ത കഥ പെട്ടന്ന്തന്നെ എഴുതണം ...ഓണത്തിന്‍റെ ചൂട് തീരുന്നതിന് മുന്‍പ് കേട്ടോ

കുമാരന്‍ | kumaran said...

ഹും.. വെറുതെ മോഹിപ്പിച്ചു..

Manoraj said...

കണ്ണാ കഥ കൊള്ളാം. ഒരു കൊച്ച് കഥ. പിന്നെ ഓണത്തിന് പടക്കം പൊട്ടിക്കുമോ ? ഞങ്ങളുടെ ഇവിടെയൊക്കെ വിഷു ദീപാവലി എന്നിവക്കാണ് പടക്കം പൊട്ടിക്കുക. പിന്നെ ന്യൂഇയര്‍, അമ്പലത്തിലെ ഉത്സവം, ഇലക്ഷന്‍ ഇത്രയും അവസരങ്ങളിലേ പടക്കം പൊട്ടിച്ച് കണ്ടിട്ടുള്ളൂ.. ഓണപ്പടക്കം ആദ്യ കേള്‍വി തന്നെ.. ഏതായാലും ഇനിയും പടക്കം പൊട്ടിക്കൂ.. അരുണ്‍ പറഞ്ഞ പോലെ നല്ല കഥ വരുമല്ലോ.. :)

വിനുവേട്ടന്‍|vinuvettan said...

പറഞ്ഞു പറ്റിച്ചു അല്ലേ കണ്ണനുണ്ണീ... മിടുക്കന്‍ ...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കലക്കി ...കേട്ടൊ കണ്ണാ...
സാക്ഷാൽ കണ്ണന്റെ പണി തന്നെ ഈ പാറുക്കുട്ടിമാരെ പരിപാലിക്കലായിരുന്നുവല്ലോ...ആളോളെ വടിയാക്കി എല്ലാവിഷമവും തീർത്തു അല്ലേ

Nandan said...

കള്ള കണ്ണാ :-)

the man to walk with said...

mm..
katha ishtaayi

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ണേ നീ കഥ പറഞ്ഞു തുടങ്ങിയപ്പോഴെ എനിക്കു മനസ്സിലായേ അതു നമ്മടെ കുറുമ്പത്തിയാണന്ന്.......

എല്ലാ ആശംസകളും.

ഓ:ടോ: പഴയ കുറുമ്പിനു ഒട്ടും കുറവില്ല അല്ലെ? കൈപൊള്ളിച്ചു . ങൂം..... അടി

Sukanya said...

നിഷ്കളങ്കന്‍ കണ്ണനുണ്ണി, പക്ഷെ വായിക്കുന്നവര്‍ നിഷ്കളങ്കരല്ലാത്തോണ്ടാവും പാറുകുട്ടിഎന്നൊക്കെ കണ്ട്എന്തൊക്കെയോ പ്രതീക്ഷിച്ചത്.

Jishad Cronic said...

കഥ കൊള്ളാം...

Typist | എഴുത്തുകാരി said...

പറഞ്ഞുതുടങ്ങിയപ്പഴേ മനസ്സിലായി ഇതെന്തോ പറ്റിക്കലാണെന്നു്!

jayanEvoor said...

നല്ല ഭാഷ.
പക്ഷെ ഭാഷയിലെ പുതുമ സസ്പെൻസിൽ ഉണ്ടായില്ല.
എങ്കിലും “ദാ ഇപ്പ വരും ലവൾ..!” എന്നു കരുതി എല്ലാരും വായിച്ചു!

Akbar said...

എനിക്ക് അവസാനം വരെ പിടി കിട്ടിയില്ല കേട്ടോ. പാറുക്കുട്ടി ഒരു കൊച്ചു കുട്ടിയാകാം എന്ന നിഗമനത്തില്‍ എത്താന്‍ നേരത്താണ് സംഗതി പോളിഞ്ഞത്. കഥ കലക്കി കേട്ടോ കണ്ണനുണ്ണി. ഇഷ്ടമായി.

Anonymous said...

പശുവിനെ വരെ!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം :) എന്നാലും ഇതൊരു ചതിയായി..

കള്ളടിച്ച് കഥയുണ്ടാക്കുന്നവർക്കിടയിൽ കൈപൊള്ളിച്ച് കഥപടക്കുന്ന കണ്ണനുണ്ണി .ഒരു ഉണ്ണി തന്നെ.. ആശംസകൾ

അനില്‍കുമാര്‍. സി.പി. said...

അവസാനം ചിരിപ്പിച്ചു കളഞ്ഞല്ലോ ഉണ്ണീ :)

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

rahool... said...

my sympathies to u for partin wit ur love .... :-D

ഒഴാക്കന്‍. said...

ishttayi!!

ചാണ്ടിക്കുഞ്ഞ് said...

എന്തായാലും പാറൂനെ വീട്ടിലോട്ടു കൂട്ടിക്കൊണ്ടു വരാതിരുന്നത് നന്നായി...അല്ലെങ്കീ....അരുതാത്തത് സംഭവിച്ചേനെ.....

കുക്കു.. said...

ഹി..ഹി..ഒരു പറ്റിക്കല്‍ ഉണ്ടെന്നു തോന്നിയിരുന്നു..എന്നാലും ഇങ്ങനെ!..കുഞ്ഞു കഥ ഇഷ്ട്ടായി...:)

dhooma kethu said...

നന്നായിരിക്കുന്നു കണ്ണന്‍.
പക്ഷെ വ്യക്തിപരം ആയ ചില പ്രശ്നങ്ങള്‍ ഉണ്ട്.
പാറുകുട്ടി എന്ന പേരിന്റെ ഒരു പര്യായപദം പണ്ട് മഴവില്ല് വിരിയിച്ച ആകാശ നീലിമയില്‍ ഒളിഞ്ഞിരിക്കുന്ന മൌന നൊമ്പരങ്ങല്ക് പുനെര്‍ജെന്മം നല്‍കിയില്ലേ?
ആ പേരിന്റെ ആത്മാവിനും മുഗ്ധ സ്നിഗ്ധത കൈവന്നില്ലേ?
എന്നാലും ഭാവവും രീതിയും നന്നായി
നന്ദി

കണ്ണനുണ്ണി said...

അരുണേ : അതെ അതെ ഇനീം പൊട്ടിച്ചത് തന്നെ ..ഓടിക്കോണം
ഹാഫ് കള്ളന്‍ : ഹിഹി ഞാന്‍ എന്ത് ചെയ്തിട്ടാ :)
രമണിക : നന്ദി
വിമല്‍ : ഹിഹി
ശ്രീനാഥന്‍ : നന്ദി
കേരളദാസന്‍ : മധ്യ തിരുവിതാം കൂറില്‍ അങ്ങനെയാ...
സുള്‍ഫി : വെറുതെ പരീക്ഷിച്ചതാ മാഷെ
എച്ച്മുകുട്ടി : നന്ദി...തട്ടിപ്പോ ഞാനോ.. ങേ..
രാധിക : ആവോ... പോയില്ലേ.. പിന്നെ നോക്കീല്ലാന്നെ
പ്രഫുലെ : ഗ്ര്ര്ര്‍ അടി വേണോ
തെചിക്കോടന്‍ : നന്ദി മാഷെ, പക്ഷെ ഈ പ്രണയിനി നമ്മുടെ പ്രഫുലിന്റെ ആയിരുന്നു

കണ്ണനുണ്ണി said...

സിയാ : ഓണം ഒക്കെ തണുത്തു .. പോസ്റ്റ്‌ ഇനി അടുത്ത മാസം...
കുമാരന്‍ : ശ്ശൊ പൈക്ക്ടാവിനെ കണ്ടിട്ടും കുമാരേട്ടന് മോഹവോ... കൊല്ലു കൊല്ലു
മനോ : അങ്ങനെ ആരുന്നെങ്കില്‍ വീരപ്പനൊക്കെ ഒന്നൊന്നര കഥാ കാരന്‍ ആയേനെ
വിനുവേട്ടന്‍ : ആരാ പറഞ്ഞെ .. ഞാന്‍ പറ്റിച്ചിട്ടില്ല... പറ്റിച്ചോ ?
മുരളി ചേട്ടാ : അതെ അതെ കണ്ണന് ഡയറി ഫാം ആരുന്നല്ലോ
നന്ദന്‍ : :)
ദി മാന്‍ : നന്ദി മാഷെ

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

ഉഷശ്രീ : കള്ളം പറയല്ലേ... അയ്യട
സുകന്യ : അതെന്നെ...എന്റെ കുറ്റം അല്ല...
ജിഷാദ്: നന്ദി
എഴുത്തുകാരി ചേച്ചി : ഹിഹി പാവം കണ്ണന്‍
ജയന്‍ ചേട്ടാ : ഭാഷയിലാ ശ്രദ്ധ കൊടുത്തെ ഇത്തവണ.. വെറുതെ പരീക്ഷിച്ചു
അക്ബര്‍: താങ്കളെ പ്രതീക്ഷിച്ചാ ഞാന്‍ ഈ കഥ എഴുതിയെ :)
വിനു : ഗ്ര്ര്‍....ഡോണ്ട് ടൂ
ബഷീര്‍ : നന്ദി മാഷെ
അനില്‍ ഭായി : നന്ദി
പ്രദീപ്‌ : നന്ദി
രാഹുല്‍, ഒഴാക്കാന്‍ : :) നന്ദി
ചാണ്ടി കുഞ്ഞേ : ഹിഹി ഉവ്വ്
കുക്കു : ഉവ്വ്.. നമ്മടെ അഞ്ജലിടെ ടീം ആ പാറുകുട്ടീം
ധ്രുവം ചേട്ടാ : ഒന്നും മനസ്സിലായില്ല.. ഹിഹി

റോസാപ്പൂക്കള്‍ said...

പാവം കണ്ണനുണ്ണി .അവനു പ്രേമിക്കാന്‍ കിട്ടിയത്‌ ഒരു പശുക്കുട്ടിയെ. എന്നാലും ആളു ഹാപ്പിയായിരുന്നു കേട്ടോ.

Joy Palakkal ജോയ്‌ പാലക്കല്‍ said...

നന്നായിരിയ്ക്കുന്നു. ആശംസകള്‍!!

ഒഴാക്കന്‍. said...

ചാണ്ടി പറഞ്ഞപോലെ .. രക്ഷപെട്ടു എന്ന് കൂട്ടിക്കോ

നിയ ജിഷാദ് said...

കഥ കൊള്ളാം

raadha said...

വായിച്ചു ട്ടോ. കഥ വായിച്ചപ്പോഴേ തോന്നി..ഇത് വല്ല പൂച്ചക്കുട്ടിയോ, പശുക്കുട്ടിയോ ആവുമെന്ന്...

smitha adharsh said...

ഇങ്ങനെ പറ്റിക്കെണ്ടിയിരുന്നില്ല്യ.
ന്നാലും രസിച്ചു.അസ്സലായി.
ഓണത്തിനു പടക്കം മാത്രേ പൊട്ടിച്ചുള്ളോ? പുല്‍ക്കൂട്‌ കൂടി കെട്ടായിരുന്നു.

Anonymous said...

njanivide okke ndu .parukutti poyi ippo puthiya ammukutty vannu.ini manikutteem ,kunjamminiim okke varum..

മഹേഷ്‌ വിജയന്‍ said...

"അങ്ങനെ പോക്കുവെയിലിനും, പുലരിമഞ്ഞിനും, കാറ്റിനും, കമുകിനും കാണുന്നതിനോക്കെയും അവളെ ചേര്‍ത്ത് അര്‍ഥങ്ങള്‍ കണ്ടു തുടങ്ങിയതോടെ ഒന്ന് മനസ്സിലായി... എനിക്ക് പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണെന്ന് "

അങ്ങനെ എന്തെല്ലാം മോഹങ്ങളായിരുന്നു...
അവസാനം പാറുക്കുട്ടിയെ കുളിപ്പിച്ച് പശുവാക്കി..

anoop said...

ഒരു കിസ്സിംഗ് സീനെങ്കിലും പ്രതീക്ഷിച്ചു വന്നതായിരുന്നു..
പിന്നെ എത്ര ലിറ്റര്‍ കിട്ടുമായിരുന്നു ?
പന്ത്രണ്ട് അഞ്ഞൂറ് കുറഞ്ഞു പോയീന്നു തോന്നുന്നു..

മേഘമല്‍ഹാര്‍(സുധീര്‍) said...

സുന്ദരം,സുന്ദരന്‍ ..

സന്തോഷ്‌ പല്ലശ്ശന said...

നറേഷനില്‍ ഇങ്ങിനെ നാട്ടുവര്‍ത്തമാനത്തിന്റെ ശൈലി വരുന്നുണ്ട്.... അത് ഒരു പരിധിയില്‍ കൂടുതല്‍ ആവാതെ ശ്രദ്ധിക്കുക. പിന്നെ കഥാപാത്രത്തിന്റെ മാനസികാ വ്യാപാരത്തിനേയും തേഡ പേര്‍സണ്‍ നറേഷനേയും വേര്‍തിരിച്ചറിഞ്ഞ് എഴുതുക. ബ്ലോഗ്ഗുവായനയുടെ ഒരു രസത്തിനു വേണ്ടിയാണ് ഇങ്ങിനെ കൊച്ചുവര്‍ത്തമാനത്തിന്റെ ശൈലിയില്‍ കണ്ണന്‍ തൂങ്ങിക്കിടക്കുന്നത് എന്നു തോന്നുന്നു. പക്ഷെ ഒരു കാര്യം കണ്ണനു പോലും അറിയുമൊ എന്തൊ.

വളരെ മെച്യൂരിറ്റി വരുന്നുണ്ട് കണ്ണന്റെ എഴുത്തിന്

Example:

മന്ദാരത്തിന്റെ ചില്ലയില്‍ കൂട് കൂട്ടിയ മൂളക്കുരുവിയുടെ കൂട് നോക്കുന്നത് പോലെ, ചെമ്പോട്ടിയുടെ വേരില്‍ പിടിച്ചു വളരാന്‍ തുടങ്ങുന്ന പുതിയ ചിതല്‍ പുറ്റ് പൊടിയാതെ നോക്കുന്നത് പോലെ പാറു കുട്ടിയോടുള്ള ഇഷ്ടത്തെയും ഞാന്‍ കാത്തു കാത്തു വെച്ചു

അഭി said...

കഥ കൊള്ളാം.

ആശംസകള്‍

വീ കെ said...

കണ്ണനുണ്ണി... ഇത് ഏതാ ഇനം...?
‘വെച്ചൂർ‘ ഇനമാണൊ...?

വെറുതെ കൊതിപ്പിച്ചു ഗള്ളാ...!!

ആശംസകൾ....

ഭായി said...

ഈ ചാണ്ടിയും ഒഴാക്കനുമൊക്കെ ഇത്ര വൃത്തികെട്ടവന്മാരാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഒരു പശുവിനോടുപോലും ആക്രാന്തം കാട്ടുന്നവന്മാർ....!!!

ഓ.ടൊ: ആ പശു കാണാനെങിനെയായിരുന്നു കണ്ണനുണ്ണീ...?

ഗുണ്ട said...

നിങ്ങളുടെ ബ്ലോഗ്‌ എപ്പോഴുംഎന്റെ നിരീക്ഷണത്തിലായിരിക്കും , മക്കള് നന്നായി എഴുതൂ ഞാന്‍ ഇവിടെ ഉണ്ട് എന്തിനും ഏതിനും.

ഉപാസന || Upasana said...

സുന്ദരമായി എഴുതി, ചിലയിടങ്ങളില്‍ വായ്‌മൊഴിയുടെ അതിപ്രസരം ഒഴിച്ചുനിര്‍ത്തിയാല്‍...
:-)
ഉപാസന

മാരാര്‍ said...

വിന്റെ ,കുറെ നാളുകള്‍ക്കു ശേഷാ ഞാന്‍ ഇവടെ ഒന്നെത്തി നോക്ക്യേ....പറ്റിച്ചു കളഞ്ഞല്ലോ..ഹ ഹ...
നന്നായിരിക്കണൂ...
പാറുക്കുട്ടീടെ രൂപം മനസ്സില്‍ വരച്ചു കൊണ്ടിരുന്നപ്പോഴാണ്‌ പൊടുന്നനെ എല്ലാം തകര്‍ത്തത്...
എന്തായാലും ഒരു നേരമ്പോക്കായി...
എന്ന് മാത്രമല്ല വളരെ നന്നായി എഴുതിയിരിക്കണൂ...

Anonymous said...

ella postum vaayikarund,comments idarillenneyuloo..ashamsakal

Malayalam Songs said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

ജിതിന്‍ രാജ് ടി കെ said...

പാറൂട്ടി സൂപ്പര്‍

എന്റെ ബ്ലോഗ് നോക്കണേ

www.jithinraj.in

www.blog.shahalb.in

ഭായി said...

എവിടെയാ കണ്ണനുണ്ണീ, കാണാനില്ലല്ലോ..:(

ഇതിലേ പോയപ്പോൾ ഒന്ന് കയറി നോക്കിയതാ.

പുതിയത് പോരട്ടേ....യ്.:)

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

congratulations

എന്‍.ബി.സുരേഷ് said...

ആരും വിചാരിക്കും പഴയ ഫ്യൂഡൽ കാലത്തെ അതികാല്പനിക കഥയുടെ പാർമ്പര്യത്തിലാണ് എന്ന്. പക്ഷേ ഒടുവിൽ എല്ലാവരെയും കൊഞ്ഞണം കുത്തി കഥ മറ്റൊരു തലത്തിൽ എത്തുന്നു. എന്നാലും കുട്ടികളും കാലികളും തമ്മിലുള്ള ഒരു ഹൃദയബന്ധവും ഉണ്ട് കേട്ടോ.