Friday, May 22, 2009

പബ്ലിസിറ്റി ബാലാജി

പേര്: ബാലാജി
വയസ്സ്: 27 ( സംഭവ ബഹുലമായ 27 വര്‍ഷങ്ങള്‍..)
സ്വദേശം: ഇന്ത്യയിലെ ഒരേയൊരു കോസ്മോപോളിറ്റന്‍ നഗരമായ തന്ജാവൂര്‍.

ഫീസിലെ ഞങ്ങളുടെ ഒക്കെ സുഹൃത്തും, കണ്ണിലുണ്ണിയും ... പല കാര്യങ്ങളിലും എല്ലാവരുടെയും ഗുരുവും വഴികാട്ടിയും ഒക്കെ ആണ് . പബ്ലിസിറ്റിക്ക് വേണ്ടി എന്ത് കഷ്ടപാടും സഹിക്കും എന്നത്കൊണ്ട് കഴിഞ്ഞ പിറന്നാളിന് ഞങ്ങള്‍ സുഹൃത്തുക്കള്‍ സന്തോഷത്തോടെ അദേഹത്തിന് നല്‍കിയ സമ്മാനമാണ് 'പബ്ലിസിറ്റി ബാലാജി' എന്ന ഓമന പേര്. പക്ഷെ സമ്മാനം ലഭിച്ച സാക്ഷാല്‍ ശ്രീമാന്‍ ബാലജിയ്ക്ക് അത് അത്രയ്ക്ക് അങ്ങട് സന്തോഷം ഉണ്ടാക്കിയതായി തോന്നുന്നില്ല, കാരണം ആരെങ്കിലും അങ്ങനെ സംബോധന ചെയ്താല്‍ അദേഹത്തിന്റെ മുഖം പട്ടി റൊട്ടി കടിച്ച പോലെ ആവുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഇദേഹത്തെ പരിചയപെട്ടിരുന്നില്ല എങ്കില്‍ ജന്മം തന്നെ പാഴായി പോയേനെ എന്ന് പലപ്പോഴും ഞങ്ങള്‍ക്കൊക്കെ തോന്നിയിട്ടുണ്ട്. ഗുരുവായൂരപ്പന്‍ നേരിട്ട് പ്രത്യക്ഷപെട്ടു ... മോനെ കുട്ടാ... നിനക്ക്.. ഒബാമേടെ കൂടെ ടെന്നീസ് കളിക്കണോ.. അതോ....ബാലജിടെ കൂടെ ഒരു കാപ്പി കുടിക്കണോ എന്ന് ചോദിച്ചാല്‍ ഞാന്‍ കണ്ണടച്ച് പറയും..." കമ്പ്യൂട്ടര്‍ ട്രിഗ്ഗര്‍ ഓപ്ഷന്‍ ബി.. കോഫി വിത്ത്‌ ബാലാജി ...." അതാണ്‌ ബാലാജി .... ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍... ഒരു സംഭവം, ... ഒരു പ്രസ്ഥാനം..

സൂര്യന് താഴെയും മുകളിലും വലതു വശത്തും (കാര്‍ള്‍ മാര്‍ക്സ് ഇനോടുള്ള അഭിപ്രായ വ്യത്യാസം കൊണ്ട് ഇടത്തോട്ടു അധികം ചായില്ല ) ഉള്ള എന്തിനെ കുറിച്ച് ചോദിച്ചാലും രണ്ടു മാര്‍ക്കിന്റെ കാപ്സ്യുല്‍ ഉത്തരമോ പന്ത്രണ്ടു മാര്‍ക്കിന്റെ മഹാകാവ്യമോ റെഡി. ജീവനുള്ള ഒരു വിക്കിപീഡിയ എന്ന് അദേഹം സ്വയം വിശേഷിപ്പിക്കുന്നതില്‍ തെറ്റു പറയാന്‍ ഇല്യട്ടോ.. ചോള രാജവംശത്തിന്റെ ആസ്ഥനമെന്നും കര്‍ണാടക സംഗീതത്തിന്റെ തൊട്ടിലെന്നും ഒക്കെ തന്ജാവൂരിനെ കുറിച്ച് സാമൂഹ്യ പാഠത്തില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു പുസ്തകത്തിലും കാണാത്ത ഒരുപാട് പുതിയ അറിവുകള്‍ തന്‍റെ നാടിനെ പറ്റി ബാലാജി പകര്‍ന്നു തന്നിടുണ്ട് . കടുത്ത വേനല്‍ കാലത്ത് പോലും തന്ജാവൂരില്‍ മൈനസ് 7 ഡിഗ്രി വരെ ഒക്കെ താപനില വരാറുണ്ട് ത്രെ,,,, (ശ്ശൊ എന്താ കഥ ല്ലേ.. ) .തന്ജാവൂരില്‍ വീടിനും കടകള്‍ക്കും ഒന്നും വാതിലും പൂട്ടും താക്കോലും ഒന്നും ഉണ്ടാവാറില്ല .. തന്ജാവൂര്‍ അതിര്‍ത്തിയിലെ മുള്ള് വേലി കടന്നാല്‍ ഏതു കൊടി കെട്ടിയ കള്ളനും പാവം കുഞ്ഞാടായി മാറും . (ഇന്ത്യയില്‍ തന്നെ ആണോ ആവൊ ഈ സ്ഥലം ).. അവിടൊക്കെ നെല്ല് കുത്തിയാല്‍ അരി കളഞ്ഞു തവിടാണോ കഞ്ഞി വെക്കുന്നത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ ഗുരു നിന്ദ ആവില്യെ...ചോദിചില്യ.

താനൊരു തികഞ്ഞ ബ്രഹ്മചാരി ആണെന്ന് ദിവസത്തില്‍ മൂന്നു നേരം ബാലാജി ആവര്‍ത്തിക്കാറുണ്ട്‌. പക്ഷെ മിസ്റ്റര്‍ ബ്രഹ്മചാരി സമയം കിട്ടിയാല്‍ ഫ്ലാറ്റിനു എതിര്‍ വശത്തുള്ള വര്‍ക്കിംഗ്‌ വിമെന്‍സ്‌ ഹോസ്റ്റെലിലേക്ക് കുറുക്കന്‍ കോഴിക്കൂട്ടിലേക്ക് നോക്കുന്നത് പോലെ അസാധ്യ ശ്രദ്ധയോടെ നോക്കി നില്‍ക്കുന്നത് എന്തിനാവും എന്ന് സംശയം തോന്നുക സ്വാഭാവികം അല്ലെ? ഒരിക്കല്‍ ഈ സംശയം തുറന്നു ചോദിച്ച എന്നോട് ആകാശത്തെ ചിത്തിര നക്ഷത്രവും കാര്‍ത്തിക നക്ഷത്രവും തമ്മിലുള്ള ദൂരം അളക്കുകയാണു എന്ന മറുപടി തന്നു അദേഹം അളവെടുപ്പ് തുടര്‍ന്നു.. ഇങ്ങനെ അളവെടുത്താല്‍ ശരിക്കും നക്ഷത്രം എണ്ണും എന്ന് പറയാന്‍ തോന്നിയെങ്കിലും ഗുരു നിന്ദ ആവില്യെ ... പറഞ്ഞില്ല..

എണ്ണിയാലൊടുങ്ങാത്ത കഥകളിലെ നായകനാണെങ്കിലും താനൊരു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന ഭാവം ഒന്നും ബാലാജി മുഖത്ത് വരുത്താറില്ല. കണ്ടും കേട്ടും അറിഞ്ഞ കഥകളില്‍ ചിലതെങ്കിലും ബ്ലോഗില്‍ ചേര്‍ത്തോട്ടെ എന്ന് ചോദിച്ചു നഖം കടിച്ചു നിന്ന എന്നോട്, .. " ശ്ശൊ ഈ പിള്ളേരെ കൊണ്ട് കഷ്ടം ആയിലോ.. നിര്‍ബന്ധം ആണെങ്കില്‍ ആയിക്കോട്ടെ .." എന്ന് പറഞ്ഞെങ്കിലും, അയല കഷ്ണം കിട്ടിയ പൂച്ചയെ പോലെ, പബ്ലിസിറ്റി ക്ക് പുതിയൊരു വഴി തുറന്നു കിട്ടിയതിന്‍റെ സന്തോഷം ആ മുഖത്ത് മിന്നുനുണ്ടായിരുന്നു .
എന്തായാലും അദേഹത്തെ വളരെ സ്പര്‍ശിച്ച ഞങ്ങളുടെ ഒക്കെ കണ്ണ് നനയിച്ച ഒരു കഥ ഇതാ ഇവിടെ.. * * * * * *
സംഭവത്തിന്‍റെ ആദ്യ പാദം നടക്കുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.. അന്ന് നമ്മുടെ കഥാനായകന് പ്രായം ഏഴ്. തുമ്പിയെ പിടിച്ചും തുമ്പപ്പൂ പറിച്ചും നടക്കുന്ന കാലം.. ഗ്രാമത്തിലെ പഞ്ചസാര ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്ന പോലെ , മകന് കളിക്കൂട്ടിനും ഒപ്പം എലികളുടെ ശല്യത്തിന് ഒരു പോംവഴി എന്ന നിലയ്ക്കും വീട്ടിലേക്കു കൊണ്ട് വന്നതാണ് ഒരു പൂച്ചകുട്ടിയെ. ബാലാജി സന്തോഷം കൊണ്ട് തുള്ളി ചാടി .ഏറ്റവും അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ഇരുപത്തെട്ടു കെട്ടി പൂച്ചകുട്ടിക്ക് പേരും ഇട്ടു ' പുരുഷോത്തമന്‍' . അന്ന് മുതല്‍ ബാലാജി യുടെ ബെസ്റ്റ് ഫ്രണ്ട് ആയി പുരുഷോത്തമന്‍. ഉണ്ണുന്നതും ഉറങ്ങുന്നതും മറ്റു പലതും എല്ലാം ഒരുമിച്ചായി. മുന്‍പ് ഒന്നിനെ സഹിച്ചാല്‍ മതിയായിരുന്ന പാവം പിതാശ്രീയ്ക്ക് ഇപ്പൊ തലവേദന രണ്ടായി . താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്നല്ലേ.., പാവം.
കാലം നടന്നും ഓടിയും തളര്‍ന്നപ്പോള്‍ ഓട്ടോ പിടിച്ചും നീങ്ങികൊണ്ടിരുന്നു . ബാലാജി വളര്‍ന്നു , പുരുഷോത്തമന്‍ വളര്‍ന്നു , ബാലാജിക്ക് ഒരു വണ്‍വേ ലൈന്‍ ആയി. പുരുഷോത്തമനും ആയി ഗേള്‍ ഫ്രണ്ട് ഇഷ്ടം പോലെ (ലൈന്‍ അടിക്കുന്ന കാര്യത്തില്‍ പുരുഷു ന്റെ ഗുരു സാക്ഷാല്‍ ഭഗവന്‍ ശ്രീ കൃഷ്ണന്‍ ആണെന്നാണ് ബാലാജി എന്നോട് പറഞ്ഞിട്ടുള്ളത് ). അങ്ങനെ ഇരിക്കെ ബാലാജിയുടെ അച്ഛന് ട്രാന്‍സ്ഫര്‍ ആയി. ആ ഗ്രാമം വിട്ടു ദൂരേയ്ക്ക് പോവേണ്ടതായി വന്നു. വിങ്ങുന്ന മനസ്സുംമായി ചങ്ങാതിയേയും കയ്യിലെടുത്തു വീടിനോട് ടാറ്റാ പറഞ്ഞു ബാലാജി ജീപ്പില്‍ കയറി. ജീപ്പ് ഗ്രാമത്തിന്റെ കവാടത്തില്‍ എത്തിയപ്പോള്‍ പുരുഷോത്തമന്റെ ഭാവം മാറി. തന്നെ മടിയില്‍ എടുത്തു വെച്ചിരുന്ന ബെസ്റ്റ് ഫ്രണ്ട് ബാലാജിയുടെ കയ്യ്‌ മാന്തി കീറി, രജനി കാന്ത് സ്റ്റൈലില്‍ ജീപ്പില്‍ നിന്നും ഡൈവ് ചെയ്തു ഒറ്റ ഓട്ടം തിരികെ വീട്ടിലേക്കു. തന്നെക്കാളേറെ തന്റെ സുഹൃതിനിഷ്ടം വീട്ടിലെ എലികളെയും തൊട്ടടുത്ത വീട്ടിലുള്ള ഗേള്‍ ഫ്രണ്ട് അമ്മിണി പൂച്ചയെയും ഒക്കെ ആയിരുന്നു എന്ന സത്യം ഞെട്ടലോടെ ബാലാജി മനസിലാക്കി. പുരുഷോത്തമന്‍ ബൈ പറഞ്ഞ വിഷമം സഹിക്കാന്‍ കഴിയാതെ കണ്ണീരൊലിപ്പിചു നിന്ന പയ്യന്‍സിനെ അച്ഛന്‍ സമാധാനിപ്പിച്ചു ജീപ്പില്‍ കയറ്റി.
ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആ നാട്ടില്‍ പഴയ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കുവാന്‍ ബാലാജി വീണ്ടും എത്തിച്ചേര്‍ന്നു. തന്‍റെ ബാല്യകാല സുഹൃത്തിനെ പറ്റി അന്വേഷിച്ച ബാലാജിക്ക് അറിയുവാന്‍ കഴിഞ്ഞത് അദേഹം 2005 വരെ അതെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നും, വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ ഇഹലോകവാസം വെടിഞ്ഞു എന്നുമായിരുന്നു.

"ഹീ ഡിച്ഡ് മീ മാന്‍..." വികാരാധീനനായി ബാലാജി പറഞ്ഞു നിര്‍ത്തി. ഞങ്ങളോട് ഈ കഥ പറയുമ്പോഴും അന്ന് കേവലം ഏതാനും എലികള്‍ക്കും ഒരു ഗേള്‍ ഫ്രണ്ട് ഇനും വേണ്ടി തന്നെ തള്ളി പറഞ്ഞ പ്രിയ സുഹൃത്തിന്റെ ചതി ഓര്‍ത്തു ആയിരുന്നു പാവം ബാലാജിയുടെ ദുഖം.

വാല്‍കഷ്ണം : പൂച്ചകളോടുള്ള കമ്പനി അന്ന് അവസാനിപ്പിച്ച ബാലാജിയുടെ ഇപ്പോഴത്തെ അടുത്ത സ്നേഹിതന്‍ ഒരു നായ ആണ് . പേര്; ജാനകി രാമന്‍. 'ജാന ' എന്ന് ചെല്ല പേര്. ശുദ്ധ സസ്യ ഭുക്കാണ്‌ . മൂന്നു നേരം തൈര് സാദം മാത്രം ( ...പാവം...) . പക്ഷെ നായ ആണേലും ആള് പുലിയാണുട്ടൊ.. എങ്ങനെ ആവാതിരിക്കും.. ബാലാജിയുടെ അല്ലെ ഫ്രണ്ട് ...

( ബാലാജിയെ എല്ലാവര്‍ക്കും ഇഷ്ടായോ? ഇടയ്ക്ക് വല്ലപ്പോഴും അദ്ധേഹത്തിന്റെ വീരസാഹസിക കഥകള്‍ പോസ്റ്റ്‌ ചെയ്യണം എന്ന് കരുതുന്നു. )

45 comments:

കണ്ണനുണ്ണി said...

തന്നെ കുറിച്ച് എഴുതുവാന്‍ നിറഞ്ഞ മനസ്സോടെ അനുവാദം തന്ന ബാലാജിക്ക് തന്നെ ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു

സന്തോഷ്‌ പല്ലശ്ശന said...

ഗുരുവിണ്റ്റെ ചെറിയൊരു പാസ്സ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടൊ കൊടുത്താല്‍ ഗുരുനിന്ദയാവില്ലായിരുന്നു. ഒരു പബ്ളിസിറ്റിക്കേയ്‌ ...മൂപ്പര്‍ക്ക്‌ സന്തോഷാവ്വെങ്കി ആയിക്കോട്ടെന്നേയ്‌.....

ശിവ said...

തഞ്ചാവൂരിന്റെ സ്വന്തം ബാലാജിയെ കൂടുതല്‍ പരിചയപ്പെടുത്തൂ...

പാവത്താൻ said...

ആ പൂച്ച ആളു കൊള്ളാമല്ലോ. അല്ല സോറി പൂച്ചയല്ല, ബാലാജി എന്നാണുദ്ദേശിച്ചത്‌.:-)

Rare Rose said...

ബാലാജി തൈര് സാദം മാത്രം കഴിപ്പിച്ച് ശീലിച്ച ജാനയെ കണ്ടപ്പോള്‍ എന്റെയൊരു കൂട്ടുകാരീടെ പട്ടിക്കുട്ടികളെ ഓര്‍മ്മ വന്നു..അവരുമേകദേശം ജാന സ്റ്റൈലില്‍ തന്നെ...സാദത്തിനു പകരം ഏറ്റവും ഇഷ്ടം അവിയല്‍ ആണെന്നു മാത്രം...:)
കൂടുതല്‍ ബാലാജി വീരകഥകള്‍ ഇനിയും പോരട്ടെ..

Anonymous said...

കൊള്ളാം കണ്ണനുണ്ണീ.നല്ല എഴുത്ത്‌.എഴുത്ത്‌ തുടരുക.ആശം സകൾ.

കണ്ണനുണ്ണി said...

സന്തോഷ്‌: തീര്‍ച്ചയായും ഫോട്ടോ ചേര്‍ക്കാം.. ഇപ്പൊ അല്ല ഇനിയൊരിക്കല്‍... :)
ശിവ, റോസ് : തീര്‍ച്ചയായും ഇനിയും ഇടയ്ക്ക് പ്രതീക്ഷിക്കാം ട്ടോ ബാലാജിയുടെ സാഹസങ്ങള്‍
പാവത്താന്‍: ഹഹ പൂച്ചയും ഒട്ടും മോശം അല്ല , ബാലാജി അല്ലെ കമ്പനി
വേറിട്ട ശബ്ദം : നന്ദി..

abhi said...

രസിച്ചു വായിച്ചു കേട്ടോ :)

"ഹീ ഡിച്ഡ് മീ മാന്‍..." ---> ഇതാണ് ടോപ്‌ ടയലോഗ് !

പി എ അനിഷ്, എളനാട് said...

കൊള്ളാം
ആശംസകള്‍

Anonymous said...

ജാനയെ‌ങ്കിലും ബാലാജിയെ ചതിക്കാതിരിക്കട്ടെ...:)

കുക്കു.. said...

ബാലാജി കൊള്ളാം...


"ഹീ ഡിച്ഡ് മീ മാന്‍..."

ഇത് കിടു..

:)

കാപ്പിലാന്‍ said...

കണ്ണനുണ്ണി ,കഥകള്‍ പോരട്ടെ .എനിക്കാ നായക്കുട്ടിയെ ഇഷ്ടപ്പെട്ടൂ .അതുപോലെ ഒരെണ്ണം കൂടി കിട്ടുമോ ?

Patchikutty said...

:-)Nice

അരുണ്‍ കായംകുളം said...

പുതിയൊരു കഥാപാത്രം: ബാലാജി
ഇഷ്ടപ്പെട്ടു.പിന്നെ ഒരു 4 വര്‍ഷം മുമ്പ് ചെന്നിരുന്നെങ്കില്‍ പുരുഷോത്തമനെ കാണാമായിരുന്നു അല്ലേ?
:)

പാവപ്പെട്ടവന്‍ said...

വളരെ നന്നായി നര്‍മത്തില്‍ ചാലിച്ച് ബാലാജി അവതരിപ്പിച്ചതിന് നന്ദി ആശംസകള്‍

കണ്ണനുണ്ണി said...

അഭി, കുക്കു : " hi ditched me man ".. ഈ ഡയലോഗ് ഓഫീസിലും വന്‍ ഹിറ്റ്‌ ആയിരുന്നു ഈ കഥയ്ക്ക്‌ കേട്ട ശേഷം..
അനിഷ്, പാച്ചി കുട്ടി : നന്ദി
ബ്ലോഗിങ്ങ് പയ്യാ: ജാനയ്ക്ക് ഗേള്‍ ഫ്രണ്ട് ഇല്ല എന്നാണ് ബാലാജി ഒടുവില്‍ നല്‍കിയ റിപ്പോര്‍ട്ട്‌ .
കാപ്പിലാന്‍: ഞാന്‍ ചോദിക്കാം ട്ടോ ബാലജിയോടു അതിന്റെ വിത്ത് വല്ലോം എടുത്തു ബാക്കി വെച്ചിടുണ്ടോ എന്ന്..ഹി ഹി
അരുണേ: നന്ദി,..... എനിക്കും ആഗ്രഹം ഉണ്ടായിരുന്നു പുരുഷോത്തമനെ ഒന്ന് കണ്ടിരുനെന്കില്‍ എന്ന്.. എന്ത് ചെയ്യാന്‍ :(
പാവപെട്ടവന്‍: നന്ദി,,,ഇനിയും ഇടയ്ക്ക് പ്രതീക്ഷിക്കാം ട്ടോ ബാലാജിയുടെ കഥകള്‍

Anonymous said...

സംഭവം കൊള്ളാം... ജാനകി രാമനു തൈരു സാദം കൊടുക്കുന്ന കാര്യം പറഞ്ഞപോള്‍ എന്റെ വയിലു വെള്ളം നിറഞ്ഞു.. :(

തൈരു സാദവും ചിക്കനും Mango+ginger ഉറുഗയ്‌ ... എന്തമ്മേ എതോരു റ്റേയ്സ്റ്റാന്നോ....

permission തന്നെകിലും പുള്ളി ഇതോന്നും വയിക്കിലന്നു കണ്ണനുണ്ണിക്ക്‌ ഉറപ്പ്പാണു അല്ലേ???? ഹി ഹി ഹി...

അതേ... എന്താ...ഇയാള്‍ക്ക്‌ എന്നെ തീരെ പിടിച്ചില്ലേ???? ചില പ്രകടമായ മാറ്റങ്ങള്‍ കണ്ടു...ഹി ഹി ഹി.... പോസ്റ്റ്‌ കലക്കി മാഷേ....

കണ്ണനുണ്ണി said...

ടിന്റുവേ.., ഈ curd rice um ബാലാജിയും തമ്മില്‍ ഒരു അഭേദ്യമായ ബന്ധം ഉണ്ട്.. സംഭവം പിന്നെ ഒരിക്കല്‍ പോസ്റ്റാം... പിന്നെ ബാലാജി ക്ക് മലയാളം തെരിയാത്...ഇടയ്ക്ക് 2 മാസം അനന്തപുരിയില്‍ താമസിച്ചപ്പോള്‍ പഠിച്ചത് ആകെ 3 അക്ഷരങ്ങള്‍ ആണ്... 'ഷ' , 'ക' , & 'ല' . എവിടുന്നു എങ്ങനെ പഠിച്ചു എന്ന് ചോദിച്ചാല്‍ ബാലാജി പറഞ്ഞു തരില്യ.... :)

ശ്രീ said...

ബാലാജി ആള്‍ കൊള്ളാമല്ലോ. പബ്ലിസിറ്റിയെ മാത്രമല്ല, ഈ പോസ്റ്റും ഇഷ്ടമായി.

തുടര്‍ന്നും എഴുതൂ

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

ഇഷ്ടപ്പെട്ടു ..
ബാലാജി ചരിതം ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.
എന്നാലും ആ പുരുഷു ചെയ്തത് വലിയ ചതിയായിപ്പോയി അല്ലെ..?

poor-me/പാവം-ഞാന്‍ said...

Late by just four years...

ധൃഷ്ടദ്യുമ്നൻ said...

ഹ ഹ മനോഹരമായിരിക്കുന്നു..കലക്കി മച്ചു..ബാലാജി കഥകൾ ഇനിയും പോരട്ടേ...:D

വിജയലക്ഷ്മി said...

Thanjjavoorinte omanaputhran "Balaaji " aalukollaalo...thakarppan post mone..

വിജയലക്ഷ്മി said...

Thanjjavoorinte omanaputhran "Balaaji " aalukollaalo...thakarppan post mone..

Sapna Anu B.George said...

അകെപ്പാടെ കൊള്ളാം കണ്ണനുണ്ണീ

...പകല്‍കിനാവന്‍...daYdreamEr... said...

:) ഇഷ്ടപ്പെട്ടു കണ്ണനുണ്ണി.

neeraja said...

ബാലജിയോടു അന്വേഷണങ്ങള്‍

ㄅυмα | സുമ said...

പൂച്ചക്കും പട്ടിക്കും ഒക്കെ ഇടാന്‍ പറ്റിയ പേരുകള്!! വെറുത്യല്ല ഒക്കെതും ചാടി പോണേ... :P

"ഹീ ഡിച്ഡ് മീ മാന്‍" അത് ടോപ്‌!!! :D :D

കണ്ണനുണ്ണി said...

ശ്രീ: നന്ദി
hAnLLaLaTh: പറയാനുണ്ടോ.. പാവം ബാലാജി
പാവം ഞാന്‍: അതെ 4 വര്‍ഷം
ധൃഷ്ടദ്യുമ്നന്‍: നന്ദി
നന്ദി വിജയലക്ഷ്മി ചെച്ചീ
സപ്ന, പകല്‍ ജി, നീരജ : നന്ദി
ഹ ഹ ...സുമേ...ചിലപ്പോ സത്യവും ട്ടോ.. ഓരോരോ പേരുകളെ

വശംവദൻ said...

വളരെ നന്നായി എഴുതിയിട്ടുണ്ട്. ഇനിയും ബാലാജി കഥകൾ പ്രതീക്ഷിക്കുന്നു.

raadha said...

കണ്ണനുണ്ണി ടെ പോസ്റ്റ്‌ നന്നായിട്ടുണ്ട്. എനിക്കും പൂച്ചകള്‍ ഉണ്ട്. 3 ആണ്‍ പൂച്ചകള്‍. അത് കൊണ്ട് തന്നെ പൂച്ചകളുടെ സ്വഭാവം അറിയാം. പാവം ബാലാജി. ആ പൂച്ചക്കുണ്ടായ സ്വാതന്ത്ര്യം പോലും അദ്ദേഹത്തിനുണ്ടായില്ലെല്ലോ. ഇനിയും എഴുതുക. നല്ല അവതരണം ആണുട്ടോ. ബാലാജി അത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ടു.

വരവൂരാൻ said...

ഹ ഹ നല്ല അവതരണം ഇഷ്ടപ്പെട്ടു

ആശംസകൾ

Sekhar said...

കൊള്ളാം :)

saritha said...

കൃഷ്‌ണാ...
ഈ ബാലാജി ആള്‌ കൊള്ളാല്ലോ? He ditched me maan...വായിക്കാന്‍ നല്ല ഇമ്പമുണ്ട്‌. ഇനിയും വരാട്ടോ.കാണാന്‍ നല്ല ഭംഗിയുള്ള blog

ഹരിശ്രീ said...

ഹഹ...
നല്ല പോസ്റ്റ്,
മനോഹരമായിരിയ്ക്കുന്നു...

ആശംസകളോടെ...

:)

Anonymous said...

ബാലാജിയെ ഇഷ്ടപ്പെട്ടുട്ടോ.എഴുത്ത്‌ നന്നായി.

കുമാരന്‍ | kumaran said...

നല്ല ശൈലിയാണു.
കഴിഞ്ഞ പോസ്റ്റുകൾ വെച്ചു നോക്കുമ്പോ ഒരിത്തിരി.. പിന്നോട്ടായോ എന്നൊരു സംശ്യം....
സാരല്ല്യ..

ഛരത് said...

കണ്ണൻ സഖാവ് മുന്നോട്ട് തന്നെ...ഒരിക്കലും പിന്നോട്ടല്ല...

കണ്ണനുണ്ണി said...

രാധ: ശരിയാണ് ട്ടോ..എനിക്കും പൂച്ചകളുമായി അത്ര അടുപ്പം ഇല്യ..
വരവൂരാൻ, ശേഖര്‍: നന്ദി
സരിത: നന്ദി..ഇനിയും പ്രതീക്ഷിക്കാം ട്ടോ ബാലാജിയെ
ഹരിശ്രീ, മാളു കുട്ടി : ഇഷ്ടമായെന്നു അറിഞ്ഞതില്‍ നന്ദി
കുമാരന്‍ ജി : ശരിയാണ്...കഴിഞ്ഞ പോസ്റ്റിനെ അപേക്ഷിച്ച് ഇതിനു ഇത്തിരി ഒഴുക്ക് കുറഞ്ഞു എന്ന് എനിക്കും തോന്നിയിരുന്നു.. ഇനി ശരിയാക്കാന്‍ ശ്രമിക്കാം ട്ടോ.. ബാലാജിയുടെ കഥകള്‍ ഇനിയും കിടക്കുന്നത്തെ ഉള്ളു ഡസന്‍ കണക്കിന്.. ഹി ഹി.. ആത്മാര്‍ഥമായ അഭിപ്രായത്തിന് നന്ദി
ചരത്: ഹ ഹ ..നന്ദി കൂട്ടുകാരാ ..

Typist | എഴുത്തുകാരി said...

ഞാനിപ്പഴാ എത്തിയതു്. ബാലാജി കഥകള്‍ ഇനിയും പോരട്ടെ.

ഏറനാടന്‍ said...

പോന്നോട്ടെ..

സൂത്രന്‍..!! said...

sharikkum ishttayi

Crazy Mind said...

ഇത്ര ധൈര്യപൂര്‍വ്വം എഴുതണമെങ്കില്‍ ഈ ബാലാജിക്ക് മലയാളം അറിയില്ല. അല്ലെ..? എന്നാലും 'ഗുരു നിന്ദ' ചെയ്യാതെ മാന്യമായി എഴുതി കേട്ടോ... കൊള്ളാം..

indu said...

ഭംഗിയായി എഴുതിയിരിക്കുന്നു..വിഷുവിനു കണി വൈപ്പും,പടക്കവും ഒന്നും പതിവില്ലേ..ഗ്രാമത്തിന്റെ വിഷുവിനെ കുറിച്ച് എനിക്കും ചില കുറിപ്പുകള്‍ ഉണ്ട്.. ആഖോഷങ്ങളില്‍ ഏറ്റവും ഇഷ്ട്ടംഎനിക്കുംവിഷു തന്നെയാണ് ...ആശംസകള്‍ സുഹൃത്തേ..എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും..വേറെ ഒരു നന്ദി ഉണ്ട് കേട്ടോ