ആര്‍ട്സ് കോളേജില്‍ ചേര്‍ന്നത് സമയം കൊല്ലാന്‍ വേണ്ടി മാത്രമാണ് എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് ' പ്രോക്സി' വിളിക്കാന്‍ സുഹൃത്തിനു കമ്മിഷന് കൊടുത്തു ബാലാജി സ്ഥിരമായി ക്ലാസ്സു കട്ട് ചെയ്തു കറക്കം തുടങ്ങി. ആയിടയ്ക്ക് അത് വഴി പോയ എല്ലാ സിനിമയും മുടങ്ങാതെ കണ്ടു . പക്ഷെ മാസത്തില്‍ 30 സിനിമ ഒന്നും റിലീസ് ചെയ്യില്ലല്ലോ. അത് കൊണ്ട് മറ്റു കലാപരിപാടികള്‍ കൂടി കണ്ടു പിടിക്കണം. ആര്‍ട്സ് കോളേജില്‍ പഠിക്കാനുള്ള ഓരോ കഷ്ടപാടുകളെ....
അങ്ങനെ ആണ് തൊട്ടടുത്തുള്ള 'തരകംപാടി' ബീച്ചില്‍ ബാലാജി സ്ഥിരം സന്ദര്‍ശകനായത് . ബീച്ച് ആവുമ്പോ രണ്ടു ഉണ്ട് ഗുണം; ചെല്ലകിളികള് വല്ലതും ഉണ്ടെങ്കില്‍ വായിനോക്കാം.ആരും ഇല്ലെങ്കില്‍ കടലിനോടു ബൈനറി എന്കോഡിങ് ഉം പറഞ്ഞു മണലില്‍ പാസ്കല്സ് ട്രയാന്കിളും വരച്ചു ബുദ്ധി ജീവി ചമഞ്ഞു നടക്കാം. അങ്ങനെ ബാലാജിയുടെ ദിവസങ്ങള്‍ 'തിരക്കുള്ളതായി'.
അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം കോളേജില്‍ സമരം ഉണ്ടാവുന്നത്. ക്ലാസ്സ് വിട്ടു,വിധ്യാര്ത്ഥികള് കൂട്ടത്തോടെ എത്തിയതോടെ ബീച്ചില്‍ നല്ല തിരക്ക്. എവിടെ തിരിഞ്ഞാലും പല നിറങ്ങളില്‍ കിളി കുഞ്ഞുങ്ങള്‍ പറന്നു നടക്കുന്നു. ബാലാജി ഹാപ്പി. ഇത്തിരി ഒതുങ്ങി കിടന്ന ഉയര്‍ന്ന ഒരു പാറകല്ലില്‍ കയറി നിന്ന് സ്കാന്‍ ചെയ്യുമ്പോഴാണ് ഒരു മഞ്ഞ ചുരിദാര്‍ കണ്ണില്‍ പെട്ടത്.... കൊള്ളാലോ വീഡിയോണ്..!! . തലയില്‍ മുല്ലപൂവും കയ്യില്‍ നിറയെ കുപ്പിവളയും ഒക്കെ ആയി ഏതോ തമിഴ് സിനിമയില്‍ സൌന്ദര്യ നില്‍ക്കുന്നത് പോലെ നമ്മുടെ കഥാനായിക. 'ഹെഡ്' ചെയ്യാന്‍ ഒരു വഴി ആലോചിച്ചു നിന്ന ബാലാജിയുടെ മുന്പില് ദൈവം കൂട്ടുകാരിയുടെ രൂപത്തിലാണ് വന്നത്. നായികയുടെ കൂട്ടുകാരി ബാലജിയുടെയും ഫ്രണ്ട് ആയിരുന്നു. പരിചയപെടാന്‍ വഴി തുറന്നു കിട്ടിയ ബാലാജി ഇന്റര്‍വ്യൂ തുടങ്ങി...
"എന്താ പേര് ?" "ശ്രീജ..."
"നൈസ് നെയിം ...ഏതു ബാച്ചില്‍ ആണ് പഠിക്കുന്നെ ?"
"ഫസ്റ്റ് ഇയര്‍ കൊമേഴ്സ്"
"നൈസ് ബാച്ച്.... എന്താ ഇവിടെ ?"
"ചുമ്മാ...തിര എണ്ണാന്‍ വന്നതാ.. "
"നൈസ് ഐഡിയ ....കടല ഇഷ്ടമല്ലേ ?"
തന്റെ കയ്യിലുള്ള നിലകടല പാക്കറ്റ് ബാലാജി അവളുടെ നേരെ നീട്ടി.
അതൊരു തുടക്കം ആയിരുന്നു.കോളേജിലെ വാകമരച്ചോട്ടിലും, കാന്റീന് വരാന്തയിലും, കെമിസ്ട്രി ലാബിന്റെ പിന് വശത്തും ഒക്കെ നിന്നും ഇരുന്നും നടന്നും താന്‍ അവസാനം കണ്ട സിനിമകളുടെ കഥകള്‍ ബാലാജി ശ്രീജയ്ക്ക് പറഞ്ഞു കൊടുത്തു . ' സഹതാപം പ്രേമം ആയി മാറും' എന്ന ഐസക് ന്യൂട്ടന്റെ നാലാം നിയമത്തില്‍ ഉള്ള വിശ്വാസം കൊണ്ട്, പണ്ട് തന്നെ വഞ്ചിച്ചു കടന്നു പോയ തന്റെ കളി കൂട്ടുകാരന് പുരുഷോത്തമന്ടെ കഥ പറഞ്ഞു ബാലാജി സെന്റി അടിച്ചു. എന്തിനധികം പറയുന്നു, കോളേജിലേക്ക് വരാന്‍ മൂന്നു കിലോമീറ്റര്‍ ദൂരം മാത്രം ഉള്ള ശ്രീജ ഓട്ടോ പിടിച്ചു എട്ടു കിലോമീറ്റര്‍ അകലെ ഉള്ള ബാലാജിയുടെ ബസ് സ്റ്റോപ്പില്‍ എത്തി അവിടുന്ന് കോളേജിലേക്കുള്ള ബസ് കയറുവാന്‍ തുടങ്ങി.
മുന്‍പ് അഞ്ചു മണിക്ക് മുന്‍പ് വീട്ടില്‍ എത്തിയിരുന്ന ബാലാജി അതോടെ അവധി ദിവസമായ ശനിയാഴ്ചകളില്‍ പോലും വൈകി എത്തുന്നത് പതിവായപ്പോള്‍ പിതാശ്രീയ്ക്ക് ആകെ കണ്ഫ്യൂഷന്. പതിവ് പോലെ ഒരു ശനിയാഴ്ച വൈകി വന്ന ബാലജിയോടു അദേഹം തന്റെ സംശയം ചോദിക്ക്യ തന്നെ ചെയ്തു.
" എവിടെ പോയതാ നീ ..."
" കോളേജ് ഉണ്ടായിരുന്നു"
"ശനിയാഴ്ചയോ ?.."
"എക്സ്ട്രാ ക്ലാസ്സ് ആയിരുന്നു.. ഒരുപാട് പഠിക്കാന്‍ ഉണ്ട് .... ഇനി ചിലപ്പോ ഞായറാഴ്ച കൂടെ പോവേണ്ടി വരും.."
" നിനക്ക് ട്യൂഷന് വല്ലതും വേണോ മോനെ .." അച്ഛന്റെ വാക്കുകളില്‍ സ്നേഹം, വാല്‍സല്യം....
"വേണ്ട അഛാ ഇതെനിക്ക് ഒറ്റയ്ക്ക് പഠിച്ചു തീര്ക്കാവുന്നത്തെ ഉള്ളു "
"സംശയം വല്ലതും വന്നാല്‍ അച്ഛനോട് ചോദിയ്ക്കാന്‍ മടിക്കണ്ട..കേട്ടോ.."
"ഓഹോ..അപ്പൊ അച്ഛനും പണ്ട് എക്സ്ട്രാ ക്ലാസിനു പോയിട്ടുണ്ട് അല്ലെ.. കള്ളാ..... " മനസ്സില്‍ വന്ന ചിരി പുറത്തു കാണിക്കാതെ ബാലാജി അകത്തേക്ക് പോയി.
പിതാശ്രീയ്ക്ക് മകന്റെ അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹത്തില്‍ അഭിമാനവും സന്തോഷവും തോന്നി. അന്ന് അത്താഴം വിളമ്പുമ്പോള്‍ ഒരു പപ്പടം അധികം എടുത്തു ബാലജിയ്ക്ക് കൊടുത്തു. പാവം ഒരുപാട് പഠിക്കനുള്ളതല്ലേ.. പപ്പടം ബുദ്ധിക്കും ശക്തിക്കും നല്ലതാണത്രേ.
ദിവസങ്ങള്‍ അങ്ങനെ മുന്നോട്ടു നീങ്ങി.അങ്ങനെ ഇരിക്കെ ആണ് LIC ഓഫീസില്‍ ജോലി ചെയ്യുന്ന പിതാശ്രീ അവിടെ എന്തോ കാര്യത്തിനായി വന്ന ബാലാജിയുടെ HOD യെ കാണാനിടയായത്.
"നിങ്ങടെ സിലബസ് ഇത്തവണ നല്ല കട്ടിയാണ് .. അല്ലെ സര് ?"
" എന്ത് പറ്റി..പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലല്ലോ ഇത്തവണത്തെ സിലബസ് ഇന്‍ " , പ്രൊഫസര്‍ ക്ക് അതിശയം
" അല്ല... ഇപ്പൊ പതിവായി ശനിയാഴ്ചകളില്‍ എക്സ്ട്രാ ക്ലാസ്സ് ഉണ്ടല്ലേ , മോന് പറഞ്ഞു "
പ്രൊഫസറുടെ തലയില്‍ ബള്‍ബ് കത്തി. ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
"ഹും ... അതെ ബുദ്ധിയുള്ള കുട്ടികള്‍ക്ക് ചില വിഷയങ്ങളില്‍ ഇപ്പൊ ശനിയാഴ്ചയും ക്ലാസ്സ് വെച്ചിടുണ്ട് ."
" അതെയോ.. നന്നായി സര് " .
തന്റെ മകന്റെ ബുദ്ധി ഓര്‍ത്തു പിതാശ്രീയ്ക്ക് അഭിമാനം.
അടുത്ത ദിവസം കോളേജില്‍ എത്തിയ പ്രൊഫസര്‍ ബാലാജിയെ വിളിപ്പിച്ചു, അടുത്ത് നിര്‍ത്തി, തോളില്‍ തലോടി. " ശനിയാഴ്ച എന്തിന്റെ എക്സ്ട്രാ ക്ലാസ്സായിരുന്നു ...? "
കാര്യങ്ങള്‍ കൈ വിട്ടു പോയി എന്ന് ഉറപ്പായ ബാലാജി " ഒന്ന് ഉപദേശിച്ചു വിട്ടാല്‍ മതി ഞാന്‍നന്നായി കൊളാം എന്ന ഭാവത്തില്‍ "ദയനീയമായി പ്രൊഫസറെ നോക്കി നിന്നു.
"ഹും ...പഠിക്കാനുള്ളത് പഠിച്ചു കഴിഞ്ഞെങ്കില്‍ ഇനി എക്സ്ട്രാ ക്ലാസ്സ് വേണ്ട കേട്ടോ.. പൊയ്ക്കോ "
അതോടെ ശനിയാഴ്ചകളിലെ എക്സ്ട്രാ ക്ലാസ്സ് അവസാനിച്ചു.
മെല്ലെ മെല്ലെ ബാലാജിയുടെ പുതിയ ചുറ്റിക്കളി ക്യാമ്പസ്സില്‍ പാട്ടായി തുടങ്ങി. അങ്ങനെ ഇരിക്കെ ആണ് ആത്മാര്‍ത്ഥ സുഹൃത്തായ ശരവണന് ഒരു ഞെട്ടിക്കുന്ന വാര്‍ത്തയുമായി എത്തിയത്. ശ്രീജയുടെ അച്ഛനും ചേട്ടനും നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകള്‍ ആണത്രേ. കൈ വെട്ടുക, കാലു തല്ലി ഓടിക്കുക തുടങ്ങിയ ചെറുകിട കൊട്ടേഷനുകള്‍ പ്രൊഫഷണല്‍ ആയി ആദായ വിലയ്ക്ക് ചയ്തു കൊടുക്കുന്നത് കൂടാതെ തല വെട്ടുന്നത് പോലെ ഉള്ള വലിയ കരാറുകളും ഈയിടെയായി എടുത്തു തുടങ്ങിയിട്ടുണ്ടത്രേ. സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ തന്റെ അച്ഛന് പോലും അവരുടെ പേര് കേട്ടാല്‍ ഞെട്ടി വിറയ്ക്കും പോലും . ബാലാജിയുടെ നെഞ്ചില്‍ വെള്ളിടി വെട്ടി. കയ്യും കാലും ഇല്ലാതെ തെരുവിലൂടെ ഇഴഞ്ഞു നീങ്ങുന്ന തന്റെ ചിത്രം മനസ്സിലൊന്ന് സങ്കല്പിച്ചു നോക്കിയതോടെ വായിലെ ഉമിനീര് വറ്റി. മുന്‍പ് ശ്രീജയുടെ വീടിനെ പറ്റി താന്‍ ചോദിച്ചപ്പോള്‍ അവള് പറഞ്ഞ മറുപടികള്‍ മനസ്സിലേക്ക് ഓടി എത്തി.
"അച്ഛനെന്താ ജോലി ?"
"കോണ്ട്രാക്ടര് ആണ് ..."
"എന്തിന്റെ കോണ്ട്രാക്റ്റ് ആണ് ?"
"സ്പയെര്‍ പാര്ട്സിന്ടെ.." "ചേട്ടനോ.....?"
"അച്ഛനെ ജോലിയില്‍ സഹായിക്കുന്നു..."
"ഇപ്പോഴും അച്ഛനും ചേട്ടനും വീട്ടില്‍ തന്നെ കാണുമോ ...?"
"ഇടയ്ക്ക് ജോലിയുടെ ഭാഗമായി...സര്‍ക്കാരിന്റെ അതിഥിയായി താമസിക്കേണ്ടി വരും... അപ്പൊ ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങി വരാന്‍ കഴിയാറുള്ളൂ...അല്ലാത്തപ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാവും..."
ഇപ്പോള്‍ ആണ് എല്ലാം മനസ്സിലാവുന്നത്, .... "എടീ ദ്രൊഹീ...എന്റെ കയ്യും കാലും വഴിയിലെ കുപ്പ തൊട്ടിയില്‍ കിടക്കുന്നത് കാണാന്‍ വേണ്ടി ആണ് അല്ലെ ഞാന്‍ അന്ന് ബീച്ചില്‍ വച്ച് കടല വാങ്ങി തന്നപ്പോള്‍ വാങ്ങിയത്."...തിരികെ വീട്ടിലെത്തിയ ബാലജിയ്ക്ക് ഊണും ഉറക്കവും നഷ്ടപെട്ടു. എന്തായാലും ഭാഗ്യം ബാലാജിയുടെ ഒപ്പം ആയിരുന്നു. അടുത്ത ദിവസം തന്നെ എഞ്ചിനീയറിംഗ് അഡ്മിഷന് ഉള്ള ഇന്റര്‍വ്യൂ ലെറ്റര്‍ വീട്ടിലെത്തി. എഞ്ചിനീയറിംഗ് കോളേജില്‍ ജോയിന്‍ ചെയ്യുന്ന ദിവസം ബസ് സ്റ്റോപ്പിലേക്ക് പോവാന്‍ ഇറങ്ങുന്നത് വരെ പിന്നെ ബാലാജി വീടിനു വെളിയിലേക്ക് ഇറങ്ങി ഇല്ല എന്നുള്ളതാണ് സത്യം.
പിന്നെയും പല ചെല്ലകിളികളും മഞ്ഞ ചുരിദാറില്‍ തലയില്‍ മുല്ലപൂ ഒക്കെ വെച്ച് നില്‍ക്കുന്നത് പല ബീച്ചുകളില്‍ വച്ചും ബാലാജി കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഒരു വാക്കത്തിയും വടിവാളും മനസിലേക്ക് ഓടി എത്തും. അതോടെ കണ്ണുകള്‍ ഇറുക്കി അടച്ചു കളയും. ഇനി അഥവാ ഏതെങ്കിലും കിളി ഇങ്ങോട്ട് കടല ഓഫര്‍ ചെയ്താലും ബാലാജി ഒരേയൊരു ചോദ്യമേ ചോദിക്കാറുള്ളു .
50 comments:
എന്തായാലും അതിനു ശേഷം ഇന്ന് വരെ ബാലാജി ഒരു തികഞ്ഞ ബ്രഹ്മചാരി ആണ് ട്ടോ.. കുറഞ്ഞത് അദേഹത്തിന്റെ തന്നെ വാക്കുകളില്‍ എങ്കിലും.
നാളെ പോസ്റ്റ് ചെയ്യാം എന്ന് കരുതിയെങ്കിലും ഇനി 3,4 ദിവസം സ്ഥലത്ത് ഉണ്ടാവില്ലതതതിനാല് ഇന്ന് തന്നെ ചെയ്തേക്കാം ന്നു കരുതി.
തേങ്ങ ഞാന്‍ ഉടച്ചേക്കാം. ബാലാജി ആളൊരു രസികന്‍ കഥാപാത്രം ആണല്ലോ!
കണ്ണപ്പാ മോനെ നീ കലക്കി, ബാലാജി പിന്നെ അവളെ കണ്ടിട്ടേ ഇല്ലെ?
കണ്ണനുണ്ണി, പതിവുപോലെ രസകരമായ വിവരണം. എല്ലാ ചെറുപ്പക്കാരിലും ഒരു "ബാലാജി" ഇല്ലേ ?
ബാലാജി കലക്കീല്ലോ.രസികൻ !
kalakki unni kannaaa...!!
baalaajiyude anubhavam oru munnariyippalle?
ബാലാജിപുരാണം രസിച്ചു..ബാലാജിയുടെ ചോദ്യങ്ങള്‍ക്കുള്ള ശ്രീജയുടെ വിദഗ്ദ ഉത്തരങ്ങള്‍ കിടിലന്‍..:)
Balaji strikes again...
കണ്ണനുണ്ണി....നല്ല രസം ഉണ്ട് വായിക്കാന്‍..
ബാലാജി...റോക്ക്സ്..!!!
:)
ബുദ്ധിയുള്ള കുട്ടികള്‍ക്ക് എക്സ്ട്രാ ക്ലാസ്സുണ്ടാകാറുണ്ടല്ലേ.. പഠിക്കുകയാണെങ്കില്‍ ഇങ്ങനെയുള്ള HOD ടെ കീഴില്‍ പഠിക്കണം !
:)..........gud
എഴുത്തുകാരി ചേച്ചി : തേങ്ങ ഉടച്ചതിനു നന്ദി
കുറുപ്പേ: ബാലാജി പിന്നെ അവള് നില്ക്കുന്നതിനു 10 കിലോമീറ്റര്‍ അകലത്തില്‍ കൂടെ പോലും പോയിട്ടില്യ :)
സുകന്യ: അതെ എല്ലാ ചെറുപ്പകാരിലും ഒരിത്തിരി ബാലാജി ഉണ്ട്...പക്ഷെ ബാലാജിയെ പോലെ ബാലാജി മാത്രം
കാന്തരികുട്ടി: നന്ദി ട്ടോ..
കുമാരന് ജി: നന്ദി, ഹി ഹി അതെ ഒരു മുന്നറിയിപ്പാണ്... ആദ്യം ഒരു കിളിയെ കണ്ടാല്‍ എന്ത് ചോദിക്കണം എന്ന് മനസിലായില്യെ ഇപ്പൊ :)
റോസ്: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ശ്രീജ ആള് പുലിയാണല്ലേ
ശിവാ, കുക്കു : നന്ദി
പെണ്‍കൊടി: ശരിയാണ് കേട്ടോ . ആ HOD യെ കുറിച്ച് പറയുമ്പോ ബാലജിക്കിപോഴും നൂറു നാവാ..
സൂത്രന്: നന്ദി
balaji kollam. avan kalakki.
മോനെ നല്ല പോസ്റ്റ് ...രസകരമായിരിക്കുന്നു ..വായിച്ചു തീര്‍ന്നതറിഞ്ഞില്ല .
മോനെ നല്ല പോസ്റ്റ് ...രസകരമായിരിക്കുന്നു ..വായിച്ചു തീര്‍ന്നതറിഞ്ഞില്ല .
http://www.eadumasika.blogspot.com/ ഏട് ബ്ലോഗ് മാഗസിനിലേക്ക് കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com
nasa randhra ngalude nanutha thaazhavarayil meesaytude adya mukulangal ankurikunna kalam; athine namra madhuramayi aavishkaricha kannanunniyodu alpam asooya mathram. allathe ithinu anomodanathinte niram pakaruvan alla elimayaarnna ente udyamam.
nandi arodu chollendu njan? nanmayudeyum, parisudha premathinteyum nithya pratheekam aaya 'sreeja'kalodo; avare nithyam aayi thetidharikunna punye aathmavukalodo, valsalya athirekam kondu kashtapettu vangiya pappadam polum pullu pole monu kodukunna pithaaji marodo?
കണ്ണനുണ്ണി....
രസകരമായ കഥ; രസകരമായ അവതരണവും...
കാര്യങ്ങള്‍ കൈ വിട്ടു പോയി എന്ന് ഉറപ്പായ ബാലാജി " ഒന്ന് ഉപദേശിച്ചു വിട്ടാല്‍ മതി ഞാന്‍നന്നായി കൊളാം എന്ന ഭാവത്തില്‍ "ദയനീയമായി പ്രൊഫസറെ നോക്കി നിന്നു.
നല്ല നര്‍മ്മം
സിനാന്: ബാലാജിയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
വിജയലക്ഷ്മി ചേച്ചി : നന്ദി ട്ടോ...
ധൂമ കേതു: ഹി ഹി എല്ലാ ചെരുപ്പകാരിലും ഒരു ബാലാജി ഉണ്ട് ...പിന്നെ ഇഷ്ടെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട് കേട്ടോ .
കാസിം: നന്ദി
അരുണ്‍ ജി: നന്ദി
വായിച്ചു .രസിച്ചു.
കണ്ണനുണ്ണി... പോസ്റ്റുകള്‍ എല്ലാം വായിച്ചു. വളരെ നന്നായിരിക്കുന്നു.. ഞാനും 2 കൊല്ലത്തോളം ജീവിച്ച നഗരം ആണത്..
ഇനിയും എഴുതുക ആശംസകള്‍..
ചൂട് വെള്ളത്തില്‍ വീണ പൂച്ച....
രസകരമായിരിക്കുന്നു പോസ്റ്റ് !!
കണ്ണനുണ്ണീ,
ബാലാജി വീണ്ടും തകർത്തിരിക്കുകയാണല്ലോ!
വളരെ രസകരമായി അവതരിപ്പിച്ചി
ട്ടുണ്ട്. നന്നായി ചിരിച്ചു.
appam oru kaaryam kattaayam ee 'baalaaji' vere aarum alla !!!
nannaayittundu..iniyum itharam 'baalaajikathakal' pratheekshikkunnu..
വായിച്ചു. രസിച്ചു.
സംശയം വല്ലതും വന്നാൽ അഛനോടു ചോദിക്കാൻ മടിക്കേണ്ടാ.....:-) :-)
പാവം ഞാന്‍ : നന്ദി
കിഷോര്‍: അതെയോ...ഹ്മം നമ്മ ബെന്ങലുരു.. :) ഹി ഹി
രാധ: ഹി ഹി ബാലാജി ഒരു തവണ ഒന്നും അല്ല ചൂട് വെള്ളത്തില്‍ വീണിട്ടുള്ളത്
വശംവദൻ : നന്ദി ട്ടോ
വീരു: ബാലാജി എന്റെ ഉറ്റ സുഹൃത്താണ്
പാവത്താന്‍: ഹി ഹി ഉറപ്പല്ലേ
കമന്റ് ഇടാന്‍ വൈകി പോയി... ക്ഷമി !
ബാലാജി പതിവ് പോലെ തന്നെ തകര്‍ത്തിട്ടുണ്ട് :)
സ്വന്തം ചരിതങ്ങള്‍ ഇനി എപ്പോഴാണാവോ എഴുതി തുടങ്ങുന്നേ ??? :D
ഹും ...പഠിക്കാനുള്ളത് പഠിച്ചു കഴിഞ്ഞെങ്കില്‍ ഇനി എക്സ്ട്രാ ക്ലാസ്സ് വേണ്ട കേട്ടോ.. പൊയ്ക്കോ "
നന്നായിരിക്കുന്നു.............('!')
മക്കള്‍ സംഘം വീട്ടിലുള്ള സമയമായതിനാല്‍ ഇവിടെയെത്താന്‍ വൈകി.....ഇതിലെ ബാലാജിക്ക് കണ്ണനുണ്ണീടെ ഒരു ഛായ....വെറുതെ തോന്നിയതാവും.....നന്നായിട്ടുണ്ട്.
എനിക്ക് വയ്യായേ...ഈ ഫാലാജീടെ ഒരു കാര്യേ..!!
നന്നായി ഇഷ്ടപെട്ടൂട്ടോ മാഷേ....ഭാവുകങ്ങള്‍.
ഹി ഹി ഹി.. വളരെ രസകരം... ഈ ഭാഗം എനിക്കു വളരെ ഇഷ്ടപ്പെട്ടു..
" അല്ല... ഇപ്പൊ പതിവായി ശനിയാഴ്ചകളില്‍ എക്സ്ട്രാ ക്ലാസ്സ് ഉണ്ടല്ലേ , മോന് പറഞ്ഞു "
പ്രൊഫസറുടെ തലയില്‍ ബള്‍ബ് കത്തി. ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
"ഹും ... അതെ ബുദ്ധിയുള്ള കുട്ടികള്‍ക്ക് ചില വിഷയങ്ങളില്‍ ഇപ്പൊ ശനിയാഴ്ചയും ക്ലാസ്സ് വെച്ചിടുണ്ട് ."
" അതെയോ.. നന്നായി സര് " .
തന്റെ മകന്റെ ബുദ്ധി ഓര്‍ത്തു പിതാശ്രീയ്ക്ക് അഭിമാനം.
പണ്ടത്തെ ചില ഓര്‍മകള്‍... യേത്... ലതു തന്നെ... ഹീഈഈഈഈ....!!
അടിപൊളി ..വളരെ ഇഷ്ടപ്പെട്ടു.....വായിച്ചു തീര്‍ന്നതറിഞ്ഞില്ല..
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... ആശംസകൾ
അടിപൊളി...നന്നായിട്ടുണ്ട് :)
അഭി: ഹി ഹി എന്റെ വീരഗാഥകള്‍ ഇടയ്ക്കു പുട്ടിനു തേങ്ങ പോലെ കയറ്റി വിടുന്നുണ്ട് മാഷെ
മുക്കുറ്റി: നന്ദി
പ്രയാന്‍ ജി: സത്യായിട്ടും എന്റെ സാമ്യം ഇല്യാട്ടോ... എന്റെ strategy വേറെയാ ഹി ഹി
വിബി: ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം
കടിഞ്ഞൂല്‍ പൊട്ടന്: ഓഹ്ഹോ അപ്പൊ മാഷും സ്ഥിരമായി എക്സ്ട്രാ ക്ലാസ്സ് ഇന്‍ പോവാറുണ്ടായിരുന്നു അല്ലെ
റാണി, വരവൂരന്‍, സ്നോ വൈറ്റ് : ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ... വീണ്ടും വരണേ
കണ്ണനുണ്ണി വളരെ രസകരമായി എഴിതി, ഇനിയും പോരട്ടെ
ennaalum ente baleettan ennoodu ithu cheythullooo :'( enne kittaan veendi ee manushyan kallam paranju pidippichathallee, ee aanungal okke ingane pottanmaarum kurukkanmaarum aayaal njangal pennungal enthu cheyyum... kannanunnicku othiri thanks ttoo, ippol enkilum sathyam ariyaan pattiyalloo... :( ethra divasangal njan baleettane kaathu bus-stand il ninnuvennoo...!
രസികന്‍ എഴുത്ത്
കൊള്ളാം നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. ബാലാജിയും കണ്ണനുണ്ണിയും ഒരാളാണോ?
വിധ്യാര്ത്ഥികള് " ധ്യ " അതല്ല "ദ്യ" ആണ് കേട്ടോ.
തെച്ച്ചിക്കോടന്, വല്യമ്മായി : നന്ദി
ശ്രീജ: ഹ ഹ അപ്പൊ അങ്ങനെ ആയിരുന്നു അല്ലെ കാര്യങ്ങള്‍....പാവം ബാലാജി. എന്തായാലും ഞാന്‍ ബാലജിയോടു പറഞ്ഞേക്കാം...id കൊടുത്തേക്കാം..ബാക്കി ഒക്കെ നിങ്ങള്‍ തമ്മില്‍ ആയിക്കൊളുട്ടോ...
സൂരജ്: നന്ദി... ബാലാജി എന്റെ സുഹൃത്ത് ആണ് ട്ടോ.. തിരുത്തിയതിനു നന്ദി...ഇനി ശ്രദ്ധിക്കാം
Very nice to read, Keep it up
"അങ്ങനെ ബാലാജിയുടെ ദിവസങ്ങള്‍ 'തിരക്കുള്ളതായി'" ' "സഹതാപം പ്രേമം ആയി മാറും' എന്ന ഐസക് ന്യൂട്ടന്റെ നാലാം നിയമത്തില്‍ ഉള്ള വിശ്വാസം കൊണ്ട്" നന്നായിട്ടുണ്ട് ... :)
ഈ ബാലാജി ഇന്ത്യന്‍ ക്രികെറ്റ് താരം ആണോ ?
പാവം ബാലാജി....ബാലാജി ചരിതം കൊള്ളാമല്ലോ ഉണ്ണീ
നല്ല രസമുണ്ട് ട്ടോ വായിക്കാന്‍ :-)
very nice kannan. enjoyed reading
ഫൈസല്‍ : നന്ദി
വാല്‍നക്ഷത്രം: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
സൂത്രന്: അല്ലാട്ടോ.. പക്ഷെ അതിനെക്കാള്‍ വലിയ ഒരു താരം ആണ്
രഘു ജി: ഹി ഹി നന്ദി
ബിന്ദു, വിഷ്ണു : നന്ദി
Post a Comment