തറവാട്ടിലെ ഓണക്കാലം ആലോചിക്കുമ്പോ ആദ്യം തന്നെ മനസ്സിലേക്ക് ആടി ഓടി വരുന്ന ഒന്നാണ് തെക്കേ തൊടിയിലെ വല്യ പുളിമരവും അതില്‍ കെട്ടുന്ന ഊഞ്ഞാലും. എത്ര നന്ദി പറഞ്ഞാലാ മതിയാവുക രണ്ടാളോടും? . വിമാനത്തില്‍ കയറുന്നതിനും എത്രയോ മുന്‍പ് എന്നെ പറക്കാന്‍ പഠിപ്പിച്ചതിന്ടെ കടപ്പാട് തീര്‍ത്താല്‍ തീരില്യ ..!
വിശാലമായ തെക്കേ തൊടിയില്‍ തല ഉയര്‍ത്തി അഹങ്കാരത്തോടെ നിക്കണ പുളി മരത്തിനു എന്നെക്കാള്‍ പ്രായമുണ്ട്. പണ്ടൊക്കെ സ്കൂളിന്നു വന്നാല്‍ ഞാനും ചേച്ചിയും നേരെ ഓടും അതിന്റെ ചോട്ടില് പുളി പെറുക്കാന്‍ . എന്തൊരു ഉയരവാ... ചുമ്മാതല്ല ഇത്ര ജാഡ. ചുറ്റും ഉള്ള പറങ്കിമാവും , ചെമ്പകവും, ആഞ്ഞിലിയും ഒക്കെ എത്ര അസൂയപെടുന്നുണ്ടാവും എന്ന് ഓര്‍ത്തിട്ടുണ്ട് അന്നൊക്കെ. പുളിയുടെ തെക്ക് വശത്ത് വിശാലമായ കുളം ആണ്. പറമ്പിലെ കപ്പയ്ക്കും കാച്ചിലിനും ചേമ്പിനും ഒക്കെ സമയാ സമയം വെള്ളം എത്തിക്കാന്‍ വേണ്ടി ഉള്ള ജലസേചനപദ്ധതിയുടെ ഒന്നാം ഘട്ടം ആണ് അത്. കിഴക്ക് ഭാഗത്ത് വിശാലമായ ചിറ.എപ്പോഴും ഒരടി എങ്കിലും വെള്ളം കെട്ടി കിടക്കുന്ന അവിടെയും നിറയെ വെട്ടു ചേമ്പ് ഒക്കെ നട്ടിടുണ്ടാവും.
അത്തം പിറന്നാല്‍ അന്ന് തന്നെ അമ്മൂമ്മ വടക്കേതിലെ ശങ്കരേട്ടനെ വരുത്തി നല്ല നീളത്തിലും വീതിയിലും ഒരു ഊഞ്ഞാല് അങ്ങട് കെട്ടിയ്ക്കും നമ്മുടെ പുളിമരത്തിന്റെ തെക്കേ കൊമ്പില്‍. ഓണപരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളെ പിടിച്ചാല്‍ കിട്ടില്യെ...! രാവിലെ എന്തേലും കഴിച്ചെന്നു വരുത്തും .. പിന്നെ ഒറ്റ ഓട്ടം ആണ് പുളിയുടെ ചോട്ടിലേക്ക് . അയല്പക്കത്തെ കുട്ടികള്‍ ഒക്കെ കൂടെ ഒരു വാനരപട എപ്പോഴും പ്രെസന്റ് ആയിരിക്കും അവിടെ. ഒരു മൂലയ്ക്ക് പെണ്കുട്ട്യോള് കഞ്ഞീം കറിയും വെക്കണുണ്ടാവും . ഇടയ്ക്ക് കുളത്തില്‍ തലപോക്കുന്ന നീര്‍ക്കോലികളുടെ തലമണ്ടയ്ക്ക് തന്നെ മണ്‍കട്ട എറിഞ്ഞു കൊള്ളിക്കുന്നതിലാണ് ചില പൊടിക്കുപ്പികളുടെ സന്തോഷം. ദ്രോഹികള്‍ ...അവന്മാരെയൊക്കെ മേനക ഗാന്ധി കണ്ടിരുന്നെങ്കില്‍ തെരണ്ടി വാല് കൊണ്ട് അടിച്ചേനെ.
പ്രധാന കലാപരിപാടി ഊഞ്ഞാലാട്ടം തന്നെ ആണ്. ഊഞ്ഞാല് ടേണ്‍ വെച്ചാണ് ആടുക. ഒരാള്‍ക്ക് 20 ആട്ടം എന്നാണു കണക്ക് . നിന്നും ഇരുന്നും കിടന്നും തല കുത്തിയും ഒക്കെ പല പോസില്‍ ആണ് ആട്ടം. രമ്യ ചേച്ചിയും (എന്റെ അപ്പച്ചിയുടെ മോള്) സന്ധ്യെച്ചിയും (അയലത്തെ ചേച്ചി) ഒക്കെ ചില്ലാട്ടം പറന്നു പോയി പുളിയില കടിച്ചെടുത്തു കൊണ്ട് വരുന്നത് കാണുമ്പോ എനിക്കാകെ ദേഷ്യം ആണ്. 'കിട്ടാത്ത പുളിയില പുളിയ്ക്കും' എന്നാണല്ലോ പറയാറ്.
സംഗതി ഞാന്‍ ഒരു ആണ്‍കുട്ടി ആണേലും കുഞ്ഞല്ലേ. അങ്ങനെ റിസ്ക് എടുത്തു ആടാന്‍ ആരും സമ്മതിയ്ക്കില്ല. എന്നെ കേറ്റി ഇരുത്തി മെല്ലെ ആട്ടി തരും. ഇടയ്ക്കു പിണങ്ങി നോക്കിയാലും ഒരു കാര്യോമില്ല . "നിന്റെ അമ്മേടെ കയ്യിന്നു വഴക്ക് എനിക്കാ കിട്ടുക. ഇത്രേം ആടിയാല്‍ മതി ..അല്ലെങ്കില്‍ ഇപ്പൊ മാമിയോടു പറഞ്ഞു കൊടുക്കുവേ " ചേച്ചിടെ ഭീഷണിക്ക് വഴങ്ങി ഒരു ത്രില്ലും ഇല്ലാതെ ആടിതീര്‍ക്കും പാവം ഞാന്‍ :( . എന്റെ പ്രായം ഉള്ള മറ്റു പിള്ളേര്‍ക്ക് ഒന്നും ഒരു നിയന്ത്രണവും ഇല്ല. തോന്നുന്നത് പോലെ ആടാം..നടുവും തല്ലി വീഴാം..എന്നിട്ട് തടവിക്കൊണ്ട് മാറി എവിടെങ്കിലും അടങ്ങി ഇരിക്കാം. എനിക്ക് മാത്രം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പൌരാവകാശ ലംഖനം അല്ലെ ?..... അല്ലെ ?? ചുണയുണ്ടെങ്കില്‍ പുളിയില കടിചെടുതോണ്ട് വാടാ... എന്നുള്ള വെല്ലുവിളികള്‍ പല തവണ ഉണ്ടായി. അപ്പോഴൊക്കെ ഞാന്‍ ചേച്ചിയെ ദയനീയമായി നോക്കും. അവളുടെ മുഖത്ത് കടന്നല് കുത്തിയ പോലെ നിഷേധ ഭാവം. ഇത്രയ്ക്ക് ജാഡ കാണിക്കാന്‍ ഇവളാര് ഝാന്‍സി റാണിയോ ? അതോ മംമ്ത ബാനര്‍ജിയോ ...? തിളച്ചു വരുന്ന ദേഷ്യം ഉള്ളിലൊതുക്കി ഞാന്‍ ദാനം കിട്ടുന്ന ചെറിയ ആട്ടം ആടി തീര്‍ക്കും.
അങ്ങനെ ഇരിക്കെ ഒരീസം തിരുവോണം കഴിഞ്ഞു ചേച്ചിയെ ചെറിയമ്മ അടൂരേക്ക് കൂട്ടികൊണ്ട് പോയി. അമ്മ എന്തോ ആവശ്യത്തിനു ഹരിപാട് പോയിരിക്കുന്നു. അഴിഞ്ഞാടാന്‍ പറ്റിയ അവസരം. ഞാന്‍ ഊഞ്ഞാലിന്റെ അടുത്തേയ്ക്ക് ഓടി. അവിടെ കുറെ കുട്ടികുരങ്ങന്മാര് ഹാജരുണ്ട്. അക്കൂട്ടത്തില്‍ എന്നെ വെല്ലുവിളിച്ച പലരും ഉണ്ട്. ഇന്ന് എല്ലാ കണക്കും ഞാന്‍ തീര്‍ക്കും. ചന്തുവിനോടാണോ കളി....! ഞാന്‍ ആരാ മോന്...ഇന്ന് കാട്ടി കൊടുക്കാം എല്ലാത്തിനും..!!
രജനികാന്തിനെ പോലെ സ്റ്റൈലില്‍ .. സ്ലോ മോഷനില്‍ ഞാന്‍ ഊഞ്ഞാലില്‍ വലിഞ്ഞു കയറി. കുറച്ചു നേരം ഇരുന്നു ആടി ആയം കിട്ടിയപ്പോ മെല്ലെ എണീറ്റു. ഗിയര്‍ മെല്ലെ സെക്കന്റില്‍ നിന്ന് തേര്ഡിലേക്കും പിന്നെ ഫോര്ത്തിലെക്കും മാറ്റി . സംഗതി തരക്കേടില്ല. ഞാന്‍ താഴെ നില്‍ക്കുന്നവരെ ഒക്കെ ഒന്ന് പാളി നോക്കി. വായും പൊളിച്ചു നോക്കി നില്ക്കുന്നവരുടെ മുഖത്ത് ആകാംക്ഷ , ആരാധന ഒക്കെയുണ്ട്. ആട്ടത്തിന്റെ സ്പീഡ് കൂടി കൂടി വന്നു. ഇപ്പൊ പുളിയിലയുടെ തൊട്ടു അടുത്ത് വരെ ആടിയെത്തുന്നുണ്ട് . പക്ഷെ കടിച്ചെടുക്കാന്‍ ടൈമിംഗ് ശരിയാവണില്ല. ഇപ്പൊ കടിക്കും ഇപ്പൊ കടിക്കും എന്ന് തോന്നിപ്പിചെന്കിലും പുളിയില എനിക്ക് 'കടി തരാതെ' മാറി നിന്നു . എനിക്ക് നിരാശയായി.
ഈശ്വരാ എന്റെ അഭിമാനം ഇന്ന് കപ്പല്‍ കയറുമോ. താഴെ നിന്ന് കളിയാക്കി കൂവി വിളിക്കണ മനോജിന്റെ തലയില്‍ ഒരു പുളിന്കൊമ്പ് ഒടിഞ്ഞു വീഴണേ ഭഗവാനെ ...!!. പുളിയില ഇല്ലാതെ താഴെ ഇറങ്ങിയാല്‍ ...പിന്നെ തല ഉയര്‍ത്തി നടന്നിട്ട് കാര്യമില്ല. എന്റെ പേര് ടോമ്മിക്ക് (വീട്ടിലെ പട്ടി ) ഇടുന്നതാവും പിന്നെ നല്ലത്.
ഭഗവാനെ ....കൃഷ്ണാ ...എനിക്ക് മാത്രം നീ എന്തിനാ ഇങ്ങനെ പണി തരുന്നെ. പൂജയ്ക്ക് വാങ്ങി വെക്കുന്ന കല്‍ക്കണ്ടം ഞാന്‍ കട്ടെടുത്തു തിന്നുമെന്കിലും അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ രമ്യ ചേച്ചിയല്ലേ? അവള്‍ക്കു കടിക്കാന്‍ കൊടുത്ത പുളിയില നീ എനിക്ക് മാത്രം എന്താ തരാതിരിക്കുന്നെ ?.... കൊമ്പ്രോമൈസ്.. ഇനി കല്‍ക്കണ്ടം എടുക്കില്ല ഇത് സത്യം സത്യം സത്യം...!!!
അവസാനമായി സര്‍വ്വ ശക്തിയും സംഭരിച്ച് ഒന്ന് കൂടെ ശ്രമിക്കാന്‍ തീരുമാനിച്ചു.
...കാവിലമ്മേ കാത്തോണേ...!!.
അതാ പുളിയില തൊട്ടു മുന്നില്‍...ഞാന്‍ മുന്നോട്ടു പരമാവധി ആഞ്ഞു..
....ഒരു നിമിഷം ഒന്നും മനസ്സിലായില്ല..
..ഭാരമില്ലാത്ത അവസ്ഥ.. നോക്കുമ്പോള്‍ പുളിമരവും ഊഞ്ഞാലും അകന്നകന്നു പോവുന്നു.
അതെ... ഞാന്‍ പറക്കുകയാണ്..!!!
അമ്പലത്തിലേക്കുള്ള ഇടവഴിക്കും ചെറി മരത്തിനും മുകളിലൂടെ കിഴക്കേ ചിറയിലേക്ക് ഒരു ക്രാഷ് ലാന്ടിന്ഗ്.
....ഠിം......!!!
ആദ്യം നിലത്തു തൊട്ടതു മൂക്ക് ആണെന്ന് തോന്നുന്നു. ചേമ്പിന് മൂട്ടിലെ ചെളിയില്‍ മൂക്കും കുത്തി വീണതാണെന്നു മനസ്സിലാക്കന്‍ ഏതാനം സെക്കന്റുകള്‍ വേണ്ടി വന്നു. കണ്ണില്‍ നല്ല പ്രകാശം. നേരം വെളുത്തത് പോലെ. ചുറ്റും ഉള്ള ഒന്നും മനസിലാവണില്ല. ആരൊക്കെയോ ഓടി വന്നു താങ്ങിയെടുത്ത് വരമ്പത്തു ഇരുത്തി. വായിലും മൂക്കിലും ഒക്കെ ചെളിയാണ്. മുഖം ബ്യൂട്ടി പാര്‍ലറില്‍ മാസ്ക് ഇടുന്നത് പോലെ. വെള്ളത്തില്‍ ലാന്‍ഡ് ചെയ്തത് കൊണ്ട് മുറിവോ സാരമായ പരിക്കോ ഇല്ല.
ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായതോടെ ആകാംക്ഷ ചിരിക്കു വഴി മാറി. ചുറ്റും ഉയരുന്ന പൊട്ടിച്ചിരികള്‍ വകവയ്ക്കാതെ ഞാന്‍ കുളിമുറിയിലേക്ക് ഓടി.
എന്തായാലും അതോടെ ആ ഓണക്കാലത്ത് ഒറ്റയ്ക്ക് തെക്കേ തൊടിയിലെക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കപെട്ടു കൊണ്ട് തറവാട്ടിലെ മെയിന്‍ ഡിവിഷന് ബെഞ്ച് ആയ ചിറ്റപ്പന് ഉത്തരവിറക്കി.
പക്ഷെ പിന്നീട് ഒരിക്കലും പുളിയില കടിച്ചെടുക്കാന്‍ എന്നെ ആരും വെല്ലുവിളിച്ചിട്ടില്ല. അല്ലേലും പുളിയില കടിച്ചെടുക്കാന്‍ ഏതു പോലീസ് കാരനും കഴിയും. പറന്നു പോയി കൃത്യമായി ചേമ്പിന് മൂട്ടില് ലാന്‍ഡ് ചെയ്യുന്നത് ചില്ലറ കാര്യമാണോ. ഇന്ന് വരെ ആ റെക്കോര്‍ഡ് എന്റെ തറവാട്ടില്‍ പിറന്ന ഒരു ആണ്തരിയും പെണ്തരിയും മറി കടന്നിട്ടുമില്ല.....
64 comments:
ഈ ഓണകുറിമാനം ഒന്നാംതരമായിരിക്കുന്നു..
ഇത്തിരി ചമ്മല് ഒക്കെ തോന്നുമെങ്കിലും ഇതുപോലെ ഉള്ള കുറെ നല്ല ഓര്‍മ്മകള്‍ ആണ് ഇപ്പോള്‍ ഒട്ടൊക്കെ യാന്ത്രികമായി തീര്‍ന്ന നഗരജീവിതത്തിനു അല്‍പ്പം പച്ചപ്പ് നല്‍കുന്നത്.
നാടിനെയും സ്വന്തം കുട്ടിക്കാലത്തെയും ഒക്കെ നഷ്ടപ്പെട്ട് വേദനിക്കുന്നവര്‍ക്ക് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.
ഒരു ഓണക്കാലവും ഊഞ്ഞാലാട്ടവും പുഴയും നീന്തലും പന്തുക്കളിയും ഓര്‍മ്മയില്‍ കൊണ്ടുവന്നു ഈ പോസ്റ്റ്
ശരിക്കും മനസ്സുകൊണ്ടൊരു മടക്കയാത്ര
ഇനി തിരികെ വരാന്‍ സമയമെടുക്കും !
അതൊരു ഒന്നൊന്നര ലാന്റിങ്ങു തന്നാ...
ഇനിയാരും ആ റിക്കാര്‍ഡ് തകര്‍ക്കാനും പോണില്ല....
ഇതുപോലെ ഞാനും ഒന്ന് വീണിട്ടുണ്ട് ചേച്ചിമാര് എന്നെ ഇരുത്തി മുങ്ങാം കുഴിയിട്ടപ്പോള്....പക്ഷെ ചളിയിലല്ല ....നല്ല ഉറച്ചമണ്ണില്‍ .ചേച്ചിമരുടെ തലോടലും നാണക്കേടുംകാരണം വേദന അറിഞ്ഞില്ല.ആ കാലത്തേക്ക് കൊ്ണ്ടുപോയി.
നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വരികള്‍.ഇതില്‍ ഗ്രാമത്തിന്റെ നന്മയുണ്ട്, കുട്ടിക്കാലത്തെ ഓര്‍മ്മകളുണ്ട്, ചേച്ചിയുടെ സ്നേഹവും സംരക്ഷണയുമുണ്ട്.
ഒരോരുത്തര്‍ക്ക് ഒരോ വഴികള്‍..
കണ്ണനുണ്ണി,
നൊസ്റ്റാള്‍ജിയയുടെ വരികള്‍ നിനക്ക് ഇണങ്ങുന്നു
ഒരുപാട് ഇഷ്ടായി..
വിവരണം വായിച്ചപ്പോള്‍ കുട്ടിക്കാലത്ത് ഇതുപോലെ ഞങ്ങളുടെ വീട്ടുമുറ്റത്തെ മാവില്‍ ഊഞ്ഞാല് കെട്ടി ആടി തകര്‍ത്തതും (ഞാന്‍ പക്ഷെ അധികം സാഹസം കാണിച്ചിട്ടില്ല, പക്ഷെ എന്റെ അനിയത്തിമാര് കേമികള്‍ ആയിരുന്നു) എന്റെ കസിന്സിനെയും ഒക്കെ ഓര്മ വന്നു. കണ്ണനുണ്ണി വീണത് ഭാവനയില്‍ കണ്ടു ഒരുപാട് ചിരിച്ചു. പിന്നെ അവസാനം എന്താ എഴുതിയത് "വീണിടം വിഷ്ണുലോകം" അല്ലെ? ഹും. . ..
താരകൻ : നന്ദി
ramaniga: താങ്കളെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോവാന്‍ എന്റെ ഈ പൊട്ടത്തരത്തിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം
കൊണ്ടോട്ടിക്കാരന്‍: ഹി ഹി ..പിന്നല്ലാതെ.. :)
പ്രയാന്‍ ജി : അത് എഴുതികൂടെ ഒന്ന്
അരുണ്‍: നൊസ്റ്റാള്‍ജിയ കൂടുതല്‍ വഴങ്ങുന്നു എന്ന് എനിക്കും തോന്നിയിട്ടുണ്ട്, ഇനി ശ്രദ്ധിക്കാം ട്ടോ ...നല്ല അഭിപ്രായത്തിന് നന്ദി
സുകന്യ: ഇപ്പോഴും വൈകിയിട്ടു ഇല്യാലോ..നാല് മുഴം കയറിന്റെ ഒരു ഊഞ്ഞാലിന് നമ്മളെ ഒരുപാട് പിന്നിലേക്കു കൂട്ടികൊണ്ട് പോവാന്‍ കഴിയും...:) ഹി ഹി
വളരെ നന്നായി എഴുതിയിരിക്കുന്നു.
ആശംസകൾ
Best Kannaa best.!!!!!
-geethachechi-
കണ്ണാ വലിയ മേനിനടിക്കല്ലേ....അന്ന് ആ ചെളിക്കു പകരം വല്ല ഖരവസ്തുവിലും "മെഡുല ഒബളാം കോട്ട" തട്ടി ആ സാദനങ്ങട് പൊട്ടിയിരുന്നുവെങ്കിലോ !!! പിന്നെ എന്റെ കണ്ണാ നീയിപ്പോ വളഞ്ഞു കുത്തിയിരുന്നെഴുതേണ്ടി വന്നേനെ ഈ ബ്ളോഗ്ഗ്...ഹീ ഹീ ഹീ ...വെഷമിപ്പിക്കാന്‍ പറഞ്ഞതല്ലട്ടൊ...അടിതെറ്റിയാ മാത്രല്ല ആട്ടം തെറ്റിയാലുമുണ്ട് പുകില്.
പിന്നെ ഞാനുമിതുപോലെ വിണിട്ടുണ്ട് ഒരുപാട്, വേനലവധിയായാല്‍ ശരീരംമുഴുവന്‍ പാച്ചുവര്‍ക്ക് ചെയ്തപോലിരിക്കും. മൊത്തം ഉരഞ്ഞ പാടുകളായിരിക്കും. ഇന്നും ആ മുറിവുകളുടെ അടയാളങ്ങളുണ്ട് ബാല്യത്തിന്റെ ഓര്‍മ്മകളെ നൊട്ടിനുണയാനായി ഒരു ഓര്‍മ്മപ്പെടുത്തലായി... കണ്ണാ നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്
:):):)
രസമുണ്ടായിരുന്നു വായിക്കാന്‍. അതെ ഹരിപ്പാടുകാരന് എങ്ങനെയാ വള്ളുവനാടന്‍ slang വന്നേ?
ക്രാഷ് ലാന്‍ഡിങ്ങില്‍ വലിയ പരുക്കൊന്നും പറ്റാതിരുന്നതു ഭാഗ്യം.
ഈ പോസ്റ്റ് എന്നെയും കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ടു പോയി. ആരുടെയോ സുക്രുതം കൊണ്ടാ അന്നൊന്നും സംഭവിക്കാഞ്ഞത്. എത്ര എത്ര വീഴ്ചകള്‍ .. എത്ര എത്ര തിരിച്ചു വരവുകള്‍:)
വശംവദൻ: നന്ദി
ഗീതേച്ചി : നന്ദി
സന്തോഷ്: ഹിഹി ...സന്തോഷേ...സത്യത്തില്‍ അന്ന് ഭാഗ്യം ഇല്യരുന്നെ ഞാന്‍ ഇപ്പൊ ചിലപ്പോ ഉണ്ടാവില്യാരുന്നു...ഇപ്പൊ ഓര്‍ക്കുമ്പോ തമാശ ആണെങ്കിലും
സൂരജ്: നന്ദി, ഹി ഹി കോളേജില്‍ നിന്ന് കിട്ടിയതാ ഈ പാലക്കാടന്‍ സ്ലാന്ഗ്...ഇപ്പോ ഞാന്‍ ഇങ്ങനെ ആയിപോയിന്നെ
എഴുത്തുകാരി ചേച്ചി : ആന്നേ.. ഭാഗ്യം
പ്രദീപ്: നന്ദി, ഇനിയും വരണേ...
വല്ല സര്‍ക്കസ് കമ്പനിക്കാരും നിന്നെ തട്ടികൊണ്ട് പോകാഞ്ഞത് ബ്ലൊഗനാര്കാവിലമ്മെടെ ഫാഗ്യം. കണ്ണാ പഴയ പല വന്‍ വീഴ്ചകളും ഓര്‍മ്മിപ്പിച്ചു.....
ഇനിയും വരാം പക്ഷെ ഇനിയും തുടരണം....ഹി ഹി വീഴ്ചയല്ല എഴുത്ത് :)
കണ്ണനുണ്ണീ നല്ല എഴുത്താണ് രസമായി വായിച്ചു. ഓണം വരുന്നുണ്ട് പിന്നെയും
ഈ കമന്റെഴുതുന്നതും ഒരു പണിക്കരാണ് പഴേ കഥയിലെ അല്ല കേട്ടൊ
hai...nice...
"അല്ലേലും പുളിയില കടിച്ചെടുക്കാന്‍ ഏതു പോലീസ് കാരനും കഴിയും. പറന്നു പോയി കൃത്യമായി ചേമ്പിന് മൂട്ടില് ലാന്‍ഡ് ചെയ്യുന്നത് ചില്ലറ കാര്യമാണോ"......
ഇത് തന്നെ എനിക്കും പറയാന്‍ ഉള്ളത്...:))
നല്ല രസം ഉണ്ട് വായിക്കാന്‍...ഇനിയും എഴുതുക...
my wishes
മൂക്ക് അടിച്ചു ചെളിയില്‍ വീണത് ഏതായാലും നന്നായി അല്ലെങ്കില്‍ ഒരു പക്ഷെ ചൈന ക്കാര് പോലും തോറ്റു പോയേനെ . .. നന്നായിട്ടുണ്ട് ...കാത്തിരിക്കുന്നു അടുത്ത പോസ്റ്റിനു വേണ്ടി ..
ഓര്‍മ്മകള്‍ ഉണര്‍ത്തി.വായിക്കാന്‍ നല്ല രസമുള്ള എഴുത്തും. നന്നായിട്ടുണ്ട്.
കണ്ണാ എഴുത്തു മനോഹരം. കുട്ടിക്കാലത്ത് ഊഞ്ഞാലാട്ടത്തിലേയ്ക്ക് എന്നേയും ഈ പോസ്റ്റ് കൊണ്ടുപോയി.
"അല്ലേലും പുളിയില കടിച്ചെടുക്കാന്‍ ഏതു പോലീസ് കാരനും കഴിയും."... ഇത് പണ്ട് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പരന്ച്ച കുറുക്കന്റെ പോളിസി തന്നെ !
എന്തായാലും പറന്നു പോയി കൃത്യമായി ചേമ്പിന് മൂട്ടില് ലാന്‍ഡ് ചെയ്തത് ഭാഗ്യം.. പോസ്റ്റ് വളരെ നന്നായിരിക്കുന്നു...
നന്ദി,
Crazy Mind
വാഴക്കോടാ: ഹി ഹി അതെ, സര്ക്കസ്കാര് കാണാത്തത് ഭാഗ്യം.. ഇനിയും വരണേ
india heritage: ആഹ പണിക്കരാണോ...എന്റെ കഥാപാത്രം പണിക്കരേട്ടനെ അറിയുമോ...? :)
നീരജ: നന്ദി
കുക്കു : നന്ദി, ഇനിയും വരണേ
paachikutty : നന്ദി
മണികുട്ടാ: വായിച്ചു ല്ലേ..സന്തോഷമായി...ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍..ചേച്ചിക്ക് സുഖല്ലേ ..?
കണ്ണാ ആ പണിക്കരേട്ടന് ഞാനല്ല എന്നറിയാം
എന്നാലും അവിടെ കമന്റാഞ്ഞത് ഇനി വേലിയില്‍ ഇരിക്കുന്നതൊന്നും എടുത്തെങ്ങും വക്കണ്ടാ എന്നു വിചാരിച്ചായിരുന്നു
പോസ്റ്റ് കൊള്ളാം. അപകടം ഒന്നും പറ്റാതിരുന്നത് ഭാഗ്യം. കുട്ടിക്കാലത്ത് കാനിച്ചിട്ടുള്ള ചില വികൃതികള്‍ ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എനിയ്ക്കും പേടീ തോന്നാറുണ്ട്.
ഹ ഹ ഹ ഹ നല്ല വിവരണം ... പുളിയിലക്ക് പകരം ചേമ്പില യായാലും മതി .... ധീര യുവാവെ അഭിന്ദനങ്ങള്‍ ...
നന്നായിട്ടുണ്ട്.
ഗിന്നസ് ബുക്ക് കൂടി ഒന്ന് ട്രൈ ചെയ്യൂ...
sweet
ഓണക്കാലം , പുളിമരവും ഊഞ്ഞാലും... കുറെ നല്ല ഓര്‍മ്മകള്‍ .. നന്ദി
ഇന്ത്യ ഹെറിടജ്: ഹി ഹി ...ഹേ അങ്ങനെ ഒന്നുല്ല്യട്ടോ...വെളിയില്‍ ഇരികനെ പാമ്പോന്നും തോളില്‍ കയറാതെ ഞന്‍ നോക്കികോളം ന്നെ.. ധൈര്യായിട്ട് കമെന്റുന്നെ..
ശ്രീ: ഹി ഹി endless വിക്രിതികള്‍ അല്ലായിരുന്നു കുഞ്ഞിലെ...
സൂത്രന്: അഭിനന്ദനത്തിനു നന്ദി...ഹി ഹി അങ്ങിനെ ചേമ്പില കടിച്ചെടുത്തു അവസാനം
കുമാരന് ജി, ശിവ, ഷാജ്, പകല്‍ കിനാവന് ജി : നന്ദി ട്ടോ ..ഗിനെസ്സ് ബുക്കില്‍ ഒന്ന് ട്രൈ ചെയ്യാം ല്ലേ..
കണ്ണാ, ഇത്രയും എഴുതിയ സ്ഥിതിയ്ക്ക് അമ്മയുടെ കയ്യീന്ന് അന്ന് കിട്ടിയ, പുളിങ്കമ്പു കൊണ്ടുള്ള അടിയുടെ കണക്കു കൂടി പറയാമായിരുന്നു :)
എഴുത്ത് അസ്സലായി, ട്ടോ.
എസ് താങ്കള്‍ പറഞ്ഞത് കൊണ്ട് മാത്രം വെറുതെ പാടിനോക്കി...സംഗീതം മനസ്സില്‍ മാത്രം.. വേറെ വല്ല പാട്ടിന്റെ ഈണം തോന്നുന്നെങ്കില്‍ ക്ഷമിക്കുക ,
http://mygeetham.blogspot.com/
എസ് താങ്കള്‍ പറഞ്ഞത് കൊണ്ട് മാത്രം വെറുതെ പാടിനോക്കി...സംഗീതം മനസ്സില്‍ മാത്രം.. വേറെ വല്ല പാട്ടിന്റെ ഈണം തോന്നുന്നെങ്കില്‍ ക്ഷമിക്കുക ,
http://mygeetham.blogspot.com/
കലക്കി കണ്ണപ്പാ.....
Thundering typhoons!!!! What a landing !!!!
Nice post !!! :)
ഹ ഹ ഹ നന്നായിട്ടുണ്ട്.
അഭിന്ദനങ്ങള്‍....
:D
bst wshsss...
nannaayittundu kannanunneede "Diving"
ഗ്യഹാതുരസ്മരണകള്‍ നന്നായിരിക്കുന്നു.ഓര്‍മ്മയുടെ മണിച്ചെപ്പില്‍ സൂക്ഷിച്ചുവെയ്ക്കുന്ന മയില്‍ പ്പീലിയാണല്ലൊ ഓണം പോലൂള്ള വിശേഷങ്ങള്‍.അവയൊക്കെ നഷ്ട്ട്മാകാതിരിക്കട്ടേ എനിക്കും നിങ്ങള്‍ക്കും എല്ലാം.
കണ്ണനുണ്ണി
എഴുത്ത് വളരെ മനോഹരമായിട്ടുണ്ട്! ഒരു 15 കൊല്ലം പുറകോട്ട് പോയ പോലെ!
'പൂച്ചാംകൂട്ടി'യിട്ട് ഉയരത്തില്‍ ആടുന്നത് ഇന്നലത്തേതെന്നപോലെ മനസ്സില്‍ നില്കുന്നു!
ഈ ഓര്‍മ്മകള്‍ മാത്രമാണ് എന്നത്തേയും സ്വത്ത്!
ഉണ്ണീ വിവരണം. കൊള്ളാം കേട്ടോ...
വീട്ടിലേ ഓര്‍മ്മ നല്ലപ്പോലുണ്ടല്ലേ. എഴുതിയാലേ ഓര്കൂ.
keepitup. thanks forthe comment NRP
സ്നേഹതീരം: ഹി ഹി അമ്മേടെ അടിക്കു കണക്കു നോക്കിയിരുന്നെ ഞാനിപ്പോ ഒരു കണക്കു മാഷ് ആയേനെ...
D'ganzz, Haddick : നന്ദി മാഷെ.
sak, സീക്ക്, പിരിക്കുട്ടി : നന്ദി ട്ടോ ഇനിയും വരണേ
ശംഭു: അതെ വല്ലാത്ത നൊസ്റ്റാള്‍ജിയ ആണ് ഈ ഓര്‍മ്മകള്‍ക്ക്
വിനയാ : ഇ പോസ്റ്റ് താങ്കളെ പുറകിലേക്ക് കൊണ്ട് പോഎയന്ന്നരിഞ്ഞതില് സന്തോഷം
NRP,രഘുനാഥന്: നന്ദി
mone ,post nannaayirikkunnu..oranpathu varsham pirakottu chinthippichhu ee post.ettanmmar unjaalilaadunnathu nokkinilkkunna oranjettu vayassukaariyil..enikku oonjaal vallaathha pediya..
really nostalgic kannaaaaaaa........
ഓണം വരുന്നേനു മുന്നെ ചെറുപ്പത്തിലെപ്പോഴൊ ആഘോഷിച്ച ഒരൂഞ്ഞാലാട്ടത്തിന്റെ ബാക്കി പത്രമായി നെഞ്ചിലൊരു വേദന ഇപ്പോഴുമുണ്ട്. അവിടെ ചെളിയൊന്നുമില്ലായിരുന്നു. മുട്ടൻ വെട്ടുകല്ലായിരുന്നു..
കുറേക്കാലത്തിനു ശേഷം അതെല്ലാം ഓർത്തുപോയി...
ആശംസകൾ.
ഓർമ്മകളുടെ ഊഞ്ഞാൽ മാനമുട്ടെ ഉയർത്തി നീ..നിനക്ക് എഴുത്ത് നന്നായി വഴങ്ങുന്നുണ്ട്.. ആശംസകൾ
വിജയലക്ഷ്മി ചേച്ചി: ഈ പോസ്റ്റ് ചേച്ചിയെ നല്ല ഓര്‍മ്മകളുടെ കുട്ടികാലതെക്ക് കൂട്ടി കൊണ്ട് പോയി എന്നറിഞ്ഞതില്‍ സന്തോഷം... ഒരു നിമിഷം എങ്കിലും കഴിഞ്ഞു പോയ കാലങ്ങള്‍ തിരികെ വന്നല്ല്ലോ
വക്കുടഞ്ഞ വാക്കുകള്‍ : നന്ദി
വീ കെ: അത് എഴുതി കൂടെ മാഷേ... ഓര്‍മ്മയില്‍ ഞങ്ങളും പങ്കു ചെരാമല്ലോ
വരവൂരാന്‍: നന്ദി മാഷെ....ഈ വാക്കുകള്‍ നല്ല പ്രോത്സാഹനം ആണ്..ഇനിയും വരണേ
എന്റെ വീട്ടിലും ഉണ്ട് തെക്കുവശത്ത് ഒരു പുളിമരം. ഓണത്തിന് അതില്‍ ഊഞ്ഞാലും കെട്ടുമായിരുന്നു. കുതിച്ച് ചെന്ന് പുളിയില പറിച്ചുകൊണ്ടുവരുന്നതായിരുന്നു എന്റെയും ചേട്ടന്റെയും പ്രധാനപരിപാടി. ഒരിക്കല്‍ ഞങ്ങള്‍ ഒന്നിച്ചാടുമ്പോള് ഊഞ്ഞാല് പൊട്ടി, താഴെ വീണു. അടുത്ത വര്‍ഷം മുതല്‍ 2-3 കയര്‍ പിരിച്ചിട്ടാണ് അച്ഛന് ഊഞ്ഞാല് കെട്ടിയത്. :-)
ബ്ലോഗര്‍ raadha പറഞ്ഞു...
കണ്ണാ പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ. ഇനിയും കാലം വൈകിയിട്ടൊന്നുമില്ല. വിട്ടു കൊടുക്കരുത്.
ഞാന്‍ ഇപ്പോഴും ഊഞ്ഞാല് കണ്ടാല്‍ ആടിയിരിക്കും!!!
ഈ പോസ്റ്റ് വായിച്ചപ്പോ ഒരു പാട് പ്രാവശ്യം ഊഞ്ഞാലില്‍ നിന്ന് താഴെ വീണ ഓര്‍മ്മകള്‍ തിരിയെ കിട്ടി. നന്ദി ട്ടോ.
July 7, 2009 8:02 AM
ഇവിടേക്കുള്ള ഒരു കമന്റ്(മുകളില്‍) എന്റെ അടുത്ത് ഇട്ടേച്ച് പോയി. അതൊന്ന് ഇവിടെ എത്തിക്കാന്‍ ഞാന്‍ പെട്ട് പാട്..
ഹാവൂ...സമാധാനമായി. ഇനി സന്തോഷത്തോടെ ബ്ലോഗ്ഗാം.
അപ്പൊ ഈ അനുഭവക്കുറിപ്പിനുള്ള എന്റെ സ്വന്തം കമന്റ്.
:- ഓരോരുത്തര്‍ക്കും ഊഞ്ഞാലില്‍ ആടിയതും ഇനി ആടാന്‍ ഇരിക്കുന്നതുമായ കഥകളെ പറയാനുള്ളൂ. ഞാനും അതു തന്നെ പറയാം.
ചെറുപ്പത്തില്‍ കാട്ട് വള്ളി കൊണ്ടൊരു ഊഞ്ഞാല് കെട്ടി. ആടുന്നതിനായി തയ്യാറായപ്പോഴേക്കും ഉമ്മ വള്ളി വെട്ടി മുറിച്ച് കൊണ്ട് പോയി. ആടാന്‍ കഴിയാത്തതിലല്ല സങ്ക്ടം.അത് പോലൊരു വള്ളി ഇനി വല്ല സൈലന്റ് വാലിയിലും തെരയേണ്ടി വരും എന്നതിലായിരുന്നു.
അങ്ങനെയുള്ള പഴം കഥകള്‍ ഓറ്മ്മിക്കാന് ഇങ്ങനെയുള്ള പങ്കു വക്കലുകള്‍ സഹായിക്കും. നന്ദി.
കണ്ണനുണ്ണി :) ഇനിയും സമയമുണ്ട് ട്ടോ. വിട്ടു കൊടുക്കാന്‍ പാടില്ല. ഊഞ്ഞാല് ആയാല്‍ വീഴും എന്ന് വെച്ച് ആരെങ്ങിലും ഊഞ്ഞാല് ആടാതെ ഇരിക്കാരുണ്ടോ? എനിക്ക് ഇപ്പോഴും ഊഞ്ഞാല് ഒരു വീക്നെസ് ആണ്. ഈ പോസ്റ്റ് വായിച്ചപ്പോ കുട്ടിക്കാലത്ത് ഒരു പാട് തവണ ഊഞ്ഞാലില്‍ നിന്ന് വീണതിന്റെ ഓര്മ വന്നു.
@OAB :) :) ഒരു പാട് നന്ദി ട്ടോ. ഇത് എങ്ങനെ പറ്റി?? ഞാനും വിചാരിച്ചു..എവിടെ പോയി എന്റെ കമന്റ് എന്ന് . എന്റെ ഒരു കാര്യമേ..!! വേറെ കമന്റ് ഒരെണ്ണം ഞാന്‍ ഇട്ടു..ഹി ഹി. അടിച്ചു മാറ്റിയിട്ട് ചുമട്ടു കൂലി ചോദിക്കുന്നോ? :P
ബിന്ദു : ഹി ഹി അപ്പൊ വീഴുന്നത് എല്ലാര്ക്കും ഒരു പതിവാണ് അല്ലെ...
രാധ: പക്ഷെ ആ പുളി മരം വെട്ടി കളഞ്ഞു രാധേ.. ഇനി അവിടെ ഊഞ്ഞാല് ഇടാന്‍ ഒക്കില്ലല്ലോ
OAB: ഹഹ വള്ളി കൊണ്ട് ഉള്ള ഊഞ്ഞാല് എന്തേ വീട്ടിലും ഇണ്ടായിരുന്നു
ഹി ഹി രാധ & OAB നിങ്ങള്‍ തമ്മില്‍ അടി ആയോ.....എനിക്ക് കമന്റ് ഇട്ടു... OAB ഒരു നല്ല കാര്യത്തിനല്ലേ .. ചുമട്ടു കൂലി ഞാന്‍ തരാന്നെ ...
കൊള്ളാം മാഷെ.. സ്വന്തം റെക്കോര്‍ഡ് ഭേദിക്കാന്‍ ഒരു ശ്രമം നടത്തിക്കൂടെ?
Really nostalgic
എന്തവാ, എന്ന തെക്കന്‍ മലയാളവും, തീരില്യ എന്നവടക്കന് മലയാളവൂം..എന്തായാലും കഥ ഗംഭീരം
പയ്യന്‍സേ .. ഹി ഹി ഇനി കഴിയില്ല.. ഊഞ്ഞാല് ഇടാന്‍ ആ പുളിമരം ഇന്നവിടെ ഇല്യ
ഫൈസല്‍ : നന്ദി സുഹൃത്തേ.. ഇനിയും വരണേ
ഗൌരിനാഥന്: ഹി ഹി മധ്യതിരുവിതാംകൂര്‍ കാരനായ ഞാന്‍ വള്ളുവനാടന്‍ ശൈലി പരീക്ഷിച്ചാല്‍ ഇതിനപ്പുറവും സംഭവിക്കും :) പിന്നെ അതും ഒരു രസല്ലേ..
ഹി..ഹി..:) കൊള്ളാാം. പിന്നെ ആ പട്ടിക്കുട്ടിയെ എന്തിനാ വെറുതെ കളിയാക്കുന്നത്. അതെന്ത് പിഴച്ചു ?
ഊഞ്ഞാലിൽ നിന്ന് വിട്ട് ചെളിയിൽ ലാൻഡ് ചെയ്യുന്ന ആ മുഹൂർത്തം മനസ്സിൽ കണ്ട് ചിരിക്കാൻ വയ്യ :)
താങ്കളുടെ ബ്ലോഗും എഴുത്തും ഈ വീഴ്ചകളും എല്ലാ ഇഷ്ടമായി ചെറുപ്പത്തിൽ എന്നെപ്പോലെ തന്നെ വെറും പാവമായിരുന്നല്ലേ..:)
ബാക്കി പോസ്റ്റുകളും വായിക്കാം പിന്നെ
അഭിനന്ദനങ്ങൾ ..വീണതിനല്ല. പോസ്റ്റുകൾക്ക്
എനിക്കുമുണ്ടായിരുന്നു വീട്ടിലൊരു പുളിയും പുളിയിലൊരൂഞ്ഞാലും...പക്ഷെ ഡൈവിങ്ങ് നടത്താൻ കഴിഞ്ഞിട്ടില്ല..നന്നായി ആശംസകൾ
ഊഞ്ഞാലിന്റെ കഥ വായിച്ചു.
ഇതുപോലെ രസകരമായി കഥപറയുന്ന മറ്റൊരാളെയും അറിയാം..
Post a Comment