Wednesday, April 22, 2009

വേനല്‍ മഴ

രണ്ട ഒരു ഏപ്രില്‍ പകലിനെ നനയിച്ച് വിരുന്നെത്തിയ മഴ. വിരസമായ ഒരു സായാഹ്നത്തിനു പുതിയ നിറം കൊടുത്തു കൊണ്ട് ആര്‍ത്തു പെയ്യുന്ന മഴയെ നോക്കി ചില്ലിട്ട വാതിലിന് ഇപ്പുറം എത്ര നേരം നിന്നു എന്നറിയില്ല. ഇടയ്ക്ക് അകത്തേക്ക് പാളി വീഴുന്ന മഴത്തുള്ളികളുടെ തണുപ്പ്. അകത്തേക്ക് അടിച്ചു കയറുന്ന തണുത്ത കാറ്റിന്‍റെ സുഖമുള്ള തലോടല്‍ അല്‍പ നേരത്തെക്കെങ്കിലും എന്നെ ഈ നഗരത്തില്‍ നിന്നും എന്‍റെ നാട്ടില്‍ എത്തിച്ചു. പാടവും തൊടിയും കുളവും നിറച്ചു രാപകല്‍ തകര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ രൌദ്ര ഭാവം ഇല്ല എങ്കിലും, കാറ്റിന്‍റെയും , മൂടല്‍ മഞ്ഞിന്റെയും അകമ്പടിയോടെ വന്ന ഈ വേനല്‍ മഴയ്ക്ക്‌ നാട്ടിലെ മഴക്കാലത്തിന്ടെ മാധുര്യം.

തറവാട്ടില്‍ വെറുതെ പുതച്ചു മൂടി കിടന്നു ജനാലയിലൂടെ തൊടിയില്‍ മഴ പെയ്യുനതു കണ്ടിരുന്ന ഒരു കുട്ടിക്കാലം എല്ലാവരെയും പോലെ എനിക്കും സ്വന്തമായിരുന്നു. പുതുമഴയില്‍ ഓടില്‍ നിന്നും വീഴുന്ന മഴവെള്ളം പല ചാലിട്ടു മുറ്റത്തു കൂടെ ഒഴുകുമ്പോള്‍ അതിലൂടെ കടലാസുതോണി ഒഴുക്കിവിട്ടിരുന്നത് , ചക്ക ഉപ്പേരിയും പോക്കറ്റില്‍ ഇട്ടു കൊണ്ട് അടുക്കള വാതിലില്‍ ഇരുന്നു മഴ കണ്ടത് ,ചേച്ചിയോട് വഴി നീളെ വഴക്കിട്ടു കൊണ്ടു മഴ നനഞു കടയില്‍ പോയിരുന്നത്, അവ്യക്തം എങ്കിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപാട് ഓര്‍മ്മകള്‍ മനസിലൂടെ മിന്നി മാഞ്ഞു.പെയ്തു തീര്‍ന്ന മഴയുടെ നനവില്‍ തൊടിയില്‍ നട്ടിരിക്കുന്ന കപ്പയുടെ ഇടയിലൂടെ ഓടുമ്പോള്‍ മുഖത്തേക്ക് തെറിച്ചു വീഴുന്ന വെള്ളത്തുള്ളികള്‍ഓര്‍മ വന്നപ്പോള്‍ അറിയാതെ മുഖം തുടച്ചു.

പഠനത്തിന്‍റെയും പരീക്ഷകളുടെയും നിയന്ത്രണങ്ങളില്ലാതെ പറന്നു നടക്കാവുന്ന മധ്യവേനലവധിക്കാലത്ത് ക്ഷണിക്കപെടാത്ത അതിഥിയായി കടന്നെത്തുന്ന വേനല്‍ മഴ ഇടയ്ക്കെങ്കിലും എന്നെ അലോസര പെടുത്തിയിരുന്നു മുന്‍പ്. കണികൊന്നയിലെ പൂക്കള്‍ എല്ലാം തല്ലികൊഴിക്കുന്ന തെമ്മാടി മഴയോട് ഒത്തിരി ദേഷ്യവും തോന്നിയിട്ടുണ്ട്‌ പലപ്പോഴും. പക്ഷെ ഇന്നീ കന്നഡ നാട്ടില്‍, നിരന്തരം ഒഴുകുന്ന നഗര തിരക്കിന്റെയും പാശ്ചാത്യ സംസ്കാരത്തെ നെഞ്ചോടു ചേര്‍ക്കുന്ന സമൂഹത്തിന്റെയും നടുവില്‍ ഈ വേനല്‍ മഴ എനിക്ക് ഏറെ പ്രിയപെട്ടതാവുന്നു. ഇനിയും നന്മയും നൈര്‍മല്യവും നഷ്ടപെട്ടിട്ടില്ലാത്ത നാടിന്റെ ഓര്‍മ പ്പെടുത്തലാവുന്നു . ഒരു നിമിഷമെങ്കിലും പുഴയും, കാവും, കുയിലുകളും കണികൊന്നയും , തെച്ചിയും, നന്ദ്യാര്‍വട്ടവും ഒക്കെ മനസ്സിനെ കുളിരണിയിക്കുംപോള്‍ ഈ മഴ തോരതെ, ഈ സായാഹ്നം ഇരുള്‍ വീഴാതെ ഇങ്ങനെ നിന്നെകില്‍ എന്ന് വെറുതെ എങ്ങിലും ഒരു നിമിഷം ആശിച്ചു പോവുന്നു.

കാട് കയറിയ ചിന്തകളില്‍ നിന്നും മടങ്ങി എത്തിയപ്പോഴേക്കും മഴ പെയ്തു തോര്‍ന്നിരുന്നു. മൂടികെട്ടിയ ആകാശവും, നനഞ സിമെന്റ് ബെന്ഞും , വഴിയില്‍ വീണു കിടന്ന നനഞ്ഞ വാക പൂക്കളും ബാക്കിയാക്കി കൊണ്ടു ...

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...