Saturday, May 2, 2009

നഷ്ടപ്പെട്ട വിഷു

ടുത്ത ആഴ്ച വിഷുവാണ്. നാട്ടില്‍ പോവാന്‍ ലീവും ടിക്കറ്റും എല്ലാം ശരിയായി. 5 ദിവസം കൂടി കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിക്കാം എന്ന ചിന്ത തന്നെ മനസ്സിന് കുളിര് പകരുന്നു . മ്മയും അച്ചനും നാട്ടിലേക്ക് ഇവിടെ നിന്നും മടങ്ങിയതിന് ശേഷം കുറച്ചു ദിവസമായി അനുഭവപ്പെടുന്ന ഒറ്റപെടലില്‍ നിന്നും മോചനമാവും നാട്ടിലേക്കൊരു യാത്ര. തും ഞാനേറെ ഇഷ്ടപെടുന്ന വിഷുവിനു ആവുമ്പോള്‍ മാധുര്യമേറും. നാട്ടിലെ തൊടികളില്‍ ഇപ്പൊ മാമ്പൂവിന്ടെ ഗന്ധമുണ്ടാവും. കിളിച്ചുണ്ടന്‍ മാവിലും മൂവാണ്ടന്‍ മാവിലും ഒക്കെ നിറയെ മാങ്ങകള്‍. കാറ്റില്‍ ഉതിര്‍ന്നു വീഴുന്ന കസ്തൂരി മാങ്ങ പെറുക്കാന്‍ പണ്ട് തറവാട്ടില്‍ ചേച്ചിയുമായി മത്സരമായിരുന്നു. രു കുഞ്ഞു കാറ്റ് ആ വഴി വന്നാല്‍ ഒറ്റ ഓട്ടം ആണ് മാന്ചോട്ടിലേക്ക്. ച്ചമാങ്ങ ഉപ്പും ചേര്‍ത്ത് കഴിക്കുന്നത്‌ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളം നിറയുന്നു.

വിഷുവിനു അതി രാവിലെ കുളിച്ചു ദിലീപും ഒത്തു ഏവൂര്‍ ക്ഷേത്രത്തില്‍ പോകണം . ടങ്ങി വന്നു ദിലീപിന്‍റെ അമ്മയ്ക്ക് കൈനീട്ടം കൊടുക്കണം. പിന്നെ ആ അമ്മ വിളമ്പി തരുന്ന സ്നേഹം ചേര്‍ത്തരച്ച ഇടലിയും ചട്നിയും. തിരികെ വീട്ടിലെത്തി അമ്മയ്ക്കും അച്ഛനും കൈനീട്ടം. മാമ്പഴ പുളിശ്ശേരിയും പച്ചടിയും ഇഞ്ചി കറിയും 2 കൂട്ടം പായസവും ഒക്കെ ചേര്‍ത്ത് സദ്യ. പിന്നെ സന്തോഷ്‌ ടാക്കീസില്‍ ദിലീപും ഒത്തു ഒരു സിനിമ. വൈകിട്ട് അമ്പലത്തില്‍... ഒരുപാട് നീളം ഉള്ള ഒരു വിഷു ദിനം മഴവില്‍ നിറങ്ങളില്‍ മനസ്സില്‍ നിറഞ്ഞു വന്നു .

കുട്ടിക്കാലം മുതല്‍ക്കെ വിഷു എനിക്കേറെ പ്രിയപെട്ടതാണ്. 2 മാസം നീളുന്ന വേനലവധിയുടെ ഇടയിലായി വരുന്നത് കൊണ്ട് വിഷുവിനു ഞങ്ങള്‍ കുട്ടികളുടെ വലിയ ഒരു സംഘം തന്നെ ഉണ്ടാവും തറവാട്ടില്‍ . മുതിര്‍ന്നവര്‍ തരുന്ന വിഷു കൈനീട്ടം എല്ലാം കൂട്ടി വെച്ച് പടക്കവും, ക്രിക്കറ്റ്‌ ബാളും.. ഐസ് ക്രീമും ഒക്കെ വാങ്ങി അടുത്ത ദിവസം ആവുമ്പോഴേക്കും കീശ വീണ്ടും കാലിയാക്കുന്നതായിരുന്നു എന്‍റെ ശീലം. പക്ഷെ കിട്ടുന്ന കാശൊക്കെ സൂക്ഷിച്ചു കൂട്ടി വെക്കുമായിരുന്നു രമ്യ ചേച്ചി. വിഷുവിനു രണ്ടു ദിവസം കഴിഞ്ഞു നാരങ്ങ മിട്ടായി വാങ്ങാന്‍ പോലും കാശില്ലാതെ നില്‍ക്കുന്ന എന്നെ നാണയത്തുട്ടുകള്‍ കാട്ടി കൊതിപ്പിക്കുന്ന ശത്രു. ഒടുവില്‍ ദേഷ്യം സഹിക്കാന്‍ വയ്യാതെ ഒന്ന് കൊടുക്കുമ്പോള്‍ കരഞ്ഞു കൊണ്ട് പോയി പരാതി പറഞ്ഞു അമ്മയുടെ കയ്യില്‍ നിന്നും തല്ലും വാങ്ങി തരും.ദൈവം ഇവളെ സൃഷ്ടിച്ചത് എന്‍റെ സന്തോഷം കളയാന്‍ മാത്രമാണൊ എന്ന് തോന്നിപോകും അപ്പോള്‍. പക്ഷെ 2 ദിവസം ചേച്ചി വീട്ടില്‍ ഇല്ലെങ്കില്‍ വിഷമം ആവും.ശത്രു ആണെങ്കിലും എന്നെയും വല്യ ഇഷ്ടംതന്നെ ആയിരുന്നു ചേച്ചിക്കും.

കുട്ടിക്കാലത്തെ വിഷു ഓര്‍മകളില്‍ മുങ്ങി ദൈര്‍ഖ്യം ഏറിയ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് ഇടിത്തീ പോലെ 'കോമറ്റ് ഡെമോ' കയറി വന്നത്.ലീവ് എടുക്കാന്‍ കഴിയാത്ത അവസ്ഥ. അതോടെ വിഷുവിനു ലീവ് എടുക്കാനുള്ള പദ്ധതികള്‍ തകിടം മറിഞ്ഞു. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആരോടൊക്കെയോ ഉള്ള ദേഷ്യം മനസ്സില്‍ തിളച്ചു മറിഞ്ഞു. ആരെ എങ്കിലും ഒന്ന് തല്ലിയിരുന്നെങ്കില്‍ അല്പം ദേഷ്യം കുറഞ്ഞേനെ എന്ന് തോന്നി.വിഷുവിനു തലേന്ന് ശൂന്യമായ മനസോടെ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ കണ്ണടച്ച് നാട്ടിലെ ഇടവഴികളെ പൊന്നണിയിക്കുന്ന കണികൊന്നകളും ഒരിക്കലും കണ്ടിട്ടില്ലാത്ത വിഷുപക്ഷിയുടെ ഇത് വരെ കേട്ടിട്ടില്ലാത്ത മനോഹര ഗാനവും ഒക്കെ വെറുതെ ഓര്‍ത്തു. പുലര്‍ച്ചെ അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ എന്തായാലും പോയി തൊഴണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. ഗൃഹാതുരത്വം മുറിവേല്‍പ്പിച്ച മനസ്സുമായി എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.
"കണി കാണും നേരം കമല നെത്രന്ടെ.. "
സെല്‍ ഫോണ്‍ നിര്‍ത്താതെ ചിലയ്ക്കുന്നത് കേട്ട് ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ സമയം എട്ടര. ധ്രിതിയില്‍ തയ്യാറായി ഓഫീസിലേക്ക് കുതിക്കുന്ന തിരക്കില്‍ വിഷുവിനായി ആകെ മാറ്റി വെച്ച ക്ഷേത്ര ദര്‍ശനവും മുടങ്ങിയത് വേദനയോടെ ഓര്‍ത്തു. അല്ലെങ്കില്‍ തന്നെ ഇനി എന്ത് വിഷു. കണികൊന്നയും, കണി വെള്ളരിയും കൈനീട്ടവും ഒന്നും ഇല്ലാതെ എന്ത് വിഷു എന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു ഞാന്‍. വളരെ തിരക്ക് പിടിച്ച ഒരു ഓഫീസ് ദിനമായിരുന്ന്നു അന്ന് കാത്തിരുന്നത്. ചെന്ന പാടെ നൂറു കൂട്ടം തിരക്കുകള്‍. മധ്യാഹ്നത്തിലെ 6 മണികൂറോളം നീണ്ട മടുപ്പിക്കുന്ന മീറ്റിങ്ങിനും ശേഷം രാത്രി ഒന്‍പതിന് ഓഫീസ് വിടുമ്പോള്‍ മനസ്സും ശരീരവും തളര്‍ന്നിരുന്നു. തളര്‍ന്നു കിടക്കയില്‍ വന്നു വീഴുമ്പോള്‍ മനസ്സില്‍ ഒരുപാടാഗ്രഹിച്ച ഒരു വസന്തം നഷ്ട്ടപെട്ട വേദനയായിരുന്നു. അപ്പ്രതീക്ഷിതമായി കിട്ടിയ വിലപെട്ട ഒരു കുഞ്ഞു വിഷു കൈനീട്ടം (അതെന്താണെന്ന് പിന്നീട് എപ്പോഴെങ്കിലും പറയാം ) നല്‍കിയ ഇത്തിരി സാന്ത്വനം മറക്കുവാന്‍ ആവില്ല.. എങ്കിലും നഷ്ടപെട്ട വിഷു ദിനം ഒരു വിങ്ങലായി മനസ്സില്‍ നിറഞ്ഞു നിന്നു.

മാമ്പൂവിന്റെ ഗന്ധവുമായി മാമലകള്‍ക്ക് അപ്പുറത്ത് നിന്നും നിന്നും മാടി വിളിക്കുന്ന മലയാള നാടിന്‍റെ ഓര്‍മയില്‍ മനസ്സില്‍ ഒരു വിഷുപക്ഷി തേങ്ങുന്നുണ്ടായിരുന്നു. എന്നെ പോലെ തന്നെ സ്വന്തം നാട്ടില്‍ നിന്ന് അകന്നു മറുനാട്ടില്‍ ചേക്കേറിയ അനേകായിരം മലയാളികള്‍ കേള്‍ക്കുന്നുണ്ടാവും അല്ലെ? വിഷുപക്ഷിയുടെ ഈ തേങ്ങല്‍...

27 comments:

Anonymous said...

ഒരു വിഷുവല്ലേ പോയുള്ളൂ. ഇനിയും വരും ഓര്‍മകളില്‍ കണിക്കൊന്ന വിരിയിക്കുന്ന വിഷു പുലരികള്‍.
പഴയ കാലങ്ങള്‍ ഇനിയും മടങ്ങി വരട്ടെ എന്നാശംസിക്കുന്നു.

Unknown said...

Kannaaaaaaaa......Good work....keep going da!Nalla bhsha......Allde very best!!

By Ashu

ഛരത് said...

മാമ്പൂവിന്റെ ഗന്ധവുമായി മാമലകള്‍ക്ക് അപ്പുറത്ത് നിന്നും നിന്നും മാടി വിളിക്കുന്ന മലയാള നാടിന്‍റെ ഓര്‍മയില്‍ മനസ്സില്‍ ഒരു വിഷുപക്ഷി തേങ്ങുന്നുണ്ടായിരുന്നു. എന്നെ പോലെ തന്നെ സ്വന്തം നാട്ടില്‍ നിന്ന് അകന്നു മറുനാട്ടില്‍ ചേക്കേറിയ അനേകായിരം മലയാളികള്‍ കേള്‍ക്കുന്നുണ്ടാവും അല്ലെ? വിഷുപക്ഷിയുടെ ഈ തേങ്ങല്‍...
കണ്ണാ ഇത് എനിക്കു ഇഷ്ട്ടപ്പെട്ടു കേട്ടോ. ആള് നല്ല നൊസ്റ്റാൾജിക്ക് ആണല്ലെ. എന്തായാലും ഈ പുതിയ സംരംഭത്തിനു എന്റെ സമ്പൂർണ്ണ പിന്തുണ.

കണ്ണനുണ്ണി said...

ആഷു... ചരത്...അഭിപ്രായങ്ങള്‍ക്കു നന്ദി... പേരറിയാത്ത സുഹൃത്തേ ..താങ്കള്‍ക്കും നന്ദി

അരങ്ങ്‌ said...

ഡയറിപ്പേജുകള്‍ ഏറെ മനോഹരമായിരിക്കുന്നു. ശരിക്കും കാല്‍പനികമായ അവതരണം. വിഷു മാത്രമല്ല എല്ലാ ആഘോഷങ്ങളും വിദൂരതകളില്‍ നൊമ്പരങ്ങള്‍ ബാക്കിയാക്കി പോവുകയാണ്‌. എന്നാലും ഓര്‍മ്മകളിലെ വിഷുവിന്‌ ആയിരം കണികൊന്നകളുടെ സൂര്യ തേജ്ജസ്സുള്ളപ്പോള്‍ സങ്കടങ്ങളില്ല.
സുന്ദരമായ എഴുത്ത്‌. ആന്മാര്‍ത്ഥത ഫീല്‍ ചെയ്യും വായിക്കുമ്പോള്‍.

കണ്ണനുണ്ണി said...

അരങ്ങു പറഞ്ഞത് ശരിയാണ്. ഓണവും, വിഷുവും, ഉത്സവങ്ങളും എല്ലാം മറുനാട്ടിലുള്ള മലയാളിക്കു ഗ്ഹൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപിടി ഓര്‍മകളാണ് . നന്ദി സുഹൃത്തേ

ഹരിശ്രീ said...

മനോഹരമായ എഴുത്ത്.ഗൃഹാതുരത നിറഞ്ഞു തുളുമ്പുന്നു... ആശംസകള്‍...

:)

ഹരിശ്രീ said...

മനോഹരമായ എഴുത്ത്. ഗൃഹാതുരത നിറഞ്ഞു തുളുമ്പുന്നു.
ആശസകള്‍....

Anil cheleri kumaran said...

കാലമിനിയും വരും, വിഷു വരും, വർഷം‌ വരും, തിരുവോണം വരും...... തീർ‌ച്ചയായും.
നല്ല ലാംഗ്വേജ്.. തുടരുക.

Rare Rose said...

വിഷുവും ഓണവും തുടങ്ങി പലയോര്‍മ്മകളുടെയും മധുരവും മനോഹാരിതയും നാട്ടില്‍ നിന്നകലുമ്പോഴാണു ഏറ്റവും കൂടുതല്‍ മനസ്സിലാവുക...അത് നന്നായി തന്നെ പകര്‍ത്തി വെക്കാന്‍ കഴിഞ്ഞിരിക്കുന്നു ട്ടോ..ആശംസകള്‍....

പ്രയാണ്‍ said...

കണ്ണനുണ്ണി ജീവിതം തുടങ്ങിയിട്ടല്ലെ ഉള്ളു.പണ്ടു ഞാനും (ഇപ്പൊഴും) ഇങ്ങിനെയൊക്കെയായിരുന്നു...കാലം ചെല്ലുമ്പോള്‍ എല്ലാം ശീലമായിക്കൊള്ളും.അല്ലാതെപറ്റില്ലല്ലൊ.ഞങ്ങളിപ്പോള്‍ കൂടുതല്‍ ആഘോഷിക്കാറ് ലോക്കല്‍ ആഘോഷങ്ങളാണ്.കൂട്ടത്തില്‍കൂടുന്നതും ഒരു രസം.

Anand Sivadas said...

വഴി മാറി കയറിയതാണ്, സഞ്ചരിക്കുന്ന വഴി ഒന്നുതന്നെ എന്ന് ഉള്ളില്‍ കടന്നപ്പോള്‍ മനസ്സിലായി. ഓണവും വിഷുവും ഓര്‍മ്മകള്‍ മാത്രമായി മാറുന്നു എന്ന തിരിച്ചറിവിന്റെ നൊമ്പരം ഒരു നെടുവീര്‍പ്പിലൂടെ പോലും മാറ്റാനവാതെ, "project schedules" പ്രകാരം ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന അനേകായിരം Mallus-ന്റെ ഒരേ വര്‍ണത്തില്‍ ചാലിച്ച ആത്മകഥ... :)

പാവപ്പെട്ടവൻ said...

മനോഹരമായ എഴുത്ത്
ആശംസകള്‍

, എന്ന് സ്വന്തം ഉണ്ണി said...

നല്ല ഒഴുക്കുണ്ട് കണ്ണാ ഈ എഴുത്തിനു.അഭിനന്ദനങ്ങള്‍ .ഇനിയും പ്രതീക്ഷിക്കുന്നു ,

പകല്‍കിനാവന്‍ | daYdreaMer said...

Good writing.. Keep it up..

ശ്രീ said...

എഴുത്ത് നന്നായിരിയ്ക്കുന്നു.

കണ്ണനുണ്ണി said...

ഹരിശ്രീ, കുമാരന്‍ ജി ..നന്ദി..
റോസ് .. പറഞ്ഞത് ..സത്യാണ്‌ട്ടോ..
പ്രയാന്‍...ചിലപ്പോള്‍ കുറച്ചു കാലം കഴിയുമ്പോള്‍ എല്ലാം ശീലമവും ആയിരിക്കും.. ല്ലേ
ആനന്ദ്‌.. , താങ്കള്‍ പറഞ്ഞത് ശരിയാണ്‌ട്ടോ..project schedules ..നിസ്ച്ചയിക്കുനത് പോലെ ആയി ജീവിത ക്രമം തന്നെ ...
പാവപ്പെട്ടവന്‍ ജി, പകല്കിനാവന്‍ ജി, ശ്രീ...നന്ദി..

കുക്കു.. said...

കണ്ണനുണ്ണി..നല്ല എഴുത്ത്...ബ്ലോഗ്‌ ന്റെ ലേയൌട്ട് നന്നായിട്ടുണ്ട്..
:)

Typist | എഴുത്തുകാരി said...

ഞാനിപ്പഴാ ഇതു കണ്ടതു്. സങ്കടായി ഇല്ലേ? പോട്ടെ, സാരല്യ, ഇനി അടുത്ത വര്‍ഷം വരാം. എന്നാലും ഒരു കുഞ്ഞു കൈനീട്ടം കിട്ടിയല്ലോ.

ramanika said...

ഇവിടെ വരന്‍ വൈകി
വിഷിവിനു പോകാന്‍ സാധികാതെ വന്നത് കൊണ്ട് നല്ലൊരു പോസ്റ്റ്‌ കിട്ടി
അടുത്ത വര്ഷം ഗംബിരമായ ഒരു വിഷു ഇപ്പോഴേ ആശംസിക്കുന്നു

Sureshkumar Punjhayil said...

Athe vaikippoyi... Nannayirikkunnu pakshe. Ashamsakal...!!!

SajanChristee said...

നന്നായിട്ടുണ്ട്
ആശംസകള്‍!!

എന്റെ ഓര്‍മ്മകള്‍ said...

Hi Kannan,

Nannnaayirikyunnu tuo.....
Natural real and fact.........
അപ്പ്രതീക്ഷിതമായി കിട്ടിയ വിലപെട്ട ഒരു കുഞ്ഞു വിഷു കൈനീട്ടം...
Athu parayaaraakumbol parayanam tuo...

Sivan

രാധിക said...

നാട്ടില്‍ നിന്നു പോന്നതോടെ എല്ലാം നഷ്ടപ്പെട്ടു തുടങ്ങി അല്ലേ??പുതു മണ്ണിന്ടേയും പാലപ്പൂവിന്ടെയും മണമൊക്കെ,,ഈ മണ്ണു പോലും ചവിട്ടാനില്ല പുറം നാട്ടില്‍ നിന്നെങനെ കിട്ടാനാ.......

ശ്രീ said...

:)

Dileep Krishna said...

:)

Sulfikar Manalvayal said...

ഓര്‍മകളിലെ വിഷു
കൂടെ സങ്കടത്തിന്റെ വിഷു
നന്നായി പറഞ്ഞു
ബാല്യ കാല സ്മരണകള്‍ അത് എന്നെയും കൂട്ടികൊണ്ട് പോയി കുട്ടികാലത്തേക്ക്
നല്ല എഴുത്ത്

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...