Sunday, November 20, 2011

കള്ളിയങ്കാട്ടു സരസ്വതി

                            തറവാട്ടിന്റെ തെക്കേ പറമ്പില്‍ അല്പം അകലെ മാറിയാണ് കുടുംബക്ഷേത്രം..ഭദ്രകാളി ആണ് പ്രതിഷ്ഠ. അതിന്റെ തൊട്ടു തെക്കായിട്ടു കാവും കുളവും ഉണ്ട്..പനയും പാലയും ഉണ്ട്.. പറമ്പും ചിറയും ഒക്കെ കൂടെ രണ്ടു രണ്ടര ഏക്കര്‍ വരും. അതത്രെയും ആള്‍പ്പെരുമാറ്റം കുറവുള്ള സ്ഥലം ആണ്. തെങ്ങും തേക്കും ഒക്കെ ഇടതൂര്‍ന്നു നില്‍ക്കുന്നു. നമ്മുടെ ടെലിവിഷന്‍ സീരിയലിലെ ഒക്കെ ഒരു ട്രെന്‍ഡ് വെച്ച് നോക്കിയാല്‍ ഒരു ആവറേജ് യക്ഷിക്ക് അഴിഞ്ഞാടാന്‍ പറ്റിയ സെറ്റപ്പ്‌. രാവിലെ ചിറയ്ക്കല് പാല് കൊടുക്കാന്‍ പോയ അപ്പുവേട്ടനാണ് സംഗതി ആദ്യം കണ്ടത് ..തറവാടിന്റെ തെക്കേ തൊടിയിലെ കാവിന്റെ അടുത്ത് നിൽക്കുന്നു ഒരു കക്ഷി.. ...സാക്ഷാൽ യക്ഷി!. ആദ്യം ആരും വിശ്വസിച്ചില്ല.. പിന്നെ പിന്നെ പലരും അതെ ടൈമില്‍ ആ പരിസരത്തൊക്കെ തന്നെ പുള്ളിക്കാരിയെ കാണാന്‍ തുടങ്ങിയതോടെ സംഭവം കേറി അങ്ങ് സീരിയസ് ആയി. പോരെങ്കില്‍ നമ്മുടെ നാട്ടുകാരല്ലേ....കറുത്ത ചോറ് തിന്നാല്‍ കാക്കയെ തിന്നു എന്ന് പറഞ്ഞു പരത്തും. അങ്ങനെ കഥകള് ഒരുപാട് ഉണ്ടായി. അമ്പലത്തിലെ കാളിയുടെ പി എ ആണത്രേ...ടി കക്ഷി..കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ്‌ സില്ലി വര്‍ക്സ് ഒക്കെ ഔട്ട്‌ സോഴ്സ് ചെയ്യുന്നത് ഈ പുള്ളിക്കാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം എത്തിക്കുന്നത്. അതോടെ പറമ്പിന്റെ തെക്കേ അതിരിലൂടെ ഉള്ള നാട്ടുവഴിയില്‍ ആള്‍പ്പെരുമാറ്റം സൂര്യന്‍ നേരെ ചൊവ്വേ മുകളില്‍ ഉള്ളപ്പോ മാത്രമായി ചുരുങ്ങി. നാട്ടിലെ പ്രധാന ധൈര്യശാലിയായ പണിക്കരേട്ടന്‍ പോലും സ്ഥിരമായി ബീഡി വാങ്ങാന്‍ പോവുന്ന റൂട്ട് മാറ്റി നേരം ഇരുട്ടിയാല്‍ ബീഡി വേണ്ട മുറുക്കാന്‍ മതി എന്ന തീരുമാനത്തില്‍ എത്തി ചേര്‍ന്നു. അപ്പുവേട്ടന്‍ യക്ഷിയുമായുള്ള ഫേസ് ടൂ ഫേസ് കഴിഞ്ഞതിന്റെ ഷോക്കില്‍ പനിച്ചു കിടപ്പാണ് എന്നറിഞ്ഞത് മുതല്‍ ഞാന്‍ തെക്കേ പറമ്പില്‍ എന്നല്ല വീടിന്റെ തെക്കേ മുറിയിലോട്ട് തന്നെ ഒറ്റയ്ക്ക് പോവുന്നത് നിര്‍ത്തി. കുഞ്ഞു പിള്ളേരുടെ ഇളം ചോരയൊക്കെ ഷാര്‍ജാ ഷേക്ക്‌ പോലെ ആവും യക്ഷിക്ക്. അങ്ങനെ ഇപ്പൊ ഒരു കള്ള യക്ഷിയും എന്റെ ഇറച്ചി കൊണ്ട് ഓസിനു കട്‌ലെറ്റ്‌ കഴിക്കണ്ട എന്നൊരു വാശി. മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ മാങ്ങാ വീണെന്ന് പറയുന്ന പോലെ ആയി അച്ഛമ്മയുടെ കാര്യം..പണ്ട് മുതലേ പ്രശ്നം വെപ്പ്, പൂജ, കവടി നിരത്തല്‍, വഴിപാടു തുടങ്ങിയ നാടന്‍ കലകളോട് ഒക്കെ വല്ലാത്തൊരു അറ്റാച്മെന്റ് ഉള്ള ആളാണ്. ഇത് കൂടെ ആയപ്പോ ഹാപ്പി ആയി. അതോടെ പുതിയതായി റിലീസ് ആയ യക്ഷിയുടെ സോഴ്സ് ആന്‍ഡ്‌ ടാര്‍ജറ്റ്‌ എന്താണെന്ന് അറിയാന്‍ വേണ്ടി ഡെയിലി ജ്യോത്സ്യന്മാരുടെ വീട് തേടി പോവുക എന്നതായി പാവം അച്ചാച്ചന്റെ ന്യൂ അസ്സയിന്മെന്ട്. വീട്ടിലുള്ള അച്ചമ്മയെക്കള്‍ തെക്കേ പറമ്പില്‍ കറങ്ങി നടക്കുന്ന യക്ഷി അല്ലെ ബെറ്റര്‍ ചോയ്സ് എന്ന് വരെ അച്ചാച്ചന്‍ ചിന്തിച്ചു തുടങ്ങിയ സമയം.. ആ സമയത്താണ് പട്ടാളത്തില്‍ ഹവില്‍ദാര്‍ ആയ ചിറ്റപ്പന്‍ ലീവില്‍ നാട്ടില്‍ വരുന്നത്. ആറടി പൊക്കവും, അതിനൊത്ത തടിയും , തടിക്കു ചേര്‍ന്ന ധൈര്യവും ഒക്കെ ഉള്ള ചിറ്റപ്പന്‍ നാട്ടിലെ ഒരു ലോക്കല്‍ ഹീറോ തന്നെ ആയിരുന്നു. വന്ന അന്ന് തന്നെ പാലപ്പൂവിന്റെ മണവും ചോരയുടെ നിറവുമുള്ള യക്ഷിക്കഥകള്‍ ചിറ്റപ്പന്റെ ചെവിയിലും ചൂടായി പകര്‍ന്നു കൊടുത്തു അച്ഛമ്മ. കൂട്ടത്തില്‍ ഒരു ഉപദേശവും... "രാഘവാ ...നിന്‍റെ കുട്ടിക്കളിയൊന്നും യക്ഷിയമ്മയോട് വേണ്ട....അതേ കാളീടെ സ്വന്തം ആളാ..." മായാവിയും ലുട്ടാപ്പിയും ഒക്കെ ഒരുപാട് വായിച്ചു ശീലമുള്ളത് കൊണ്ടോ അതിർത്തിയിൽ യുദ്ധം ചെയ്ത് പേടി മാറിയത് കൊണ്ടോ എന്തോ ചിറ്റപ്പന് യക്ഷിയോട് അത്ര പേടിയൊന്നും തോന്നിയില്ല. മാത്രമല്ല കഥകളില്‍ മാത്രം വായിച്ചിട്ടുള്ള ഈ ടീമിനെ ഒന്ന് നേരില്‍ കാണണം എന്ന ആഗ്രഹവും മൂപ്പര്‍ക്കുണ്ടായി. അങ്ങനെ 'ഓപറേഷന്‍ തെക്കെപ്പറമ്പ് ഗോസ്റ്റ്‌ ' എന്ന പദ്ധതി പട്ടാളക്കാരന്റെ നേതൃത്വത്തില്‍ തയ്യാറായി . ഒപ്പറേഷന്റ്റെ ആദ്യ ദിനം ചിറ്റപ്പന്‍, വടക്കേതിലെ രമേശേട്ടന്‍, മുരളിച്ചേട്ടൻ എന്നിവരടങ്ങുന്ന ത്രീ മെന്‍ ആര്‍മി ഉറക്കം വെടിഞ്ഞു തെക്കേ പറമ്പില്‍ കാത്തിരുന്നെങ്കിലും യക്ഷി അന്ന് സിക്ക് ലീവ് ആയതു കൊണ്ടോ എന്തോ ദര്‍ശന ഭാഗ്യം ഉണ്ടായില്ല. പക്ഷെ രണ്ടാം ദിനം അങ്ങനെ ആയിരുന്നില്ല. നേരം വെളുപ്പിന് നാലരയോട് അടുത്ത സമയം. അമ്പലത്തിന്റെ കിഴക്കേ വഴിയില്‍ അതാ ഒരു രൂപം മെല്ലെ നീങ്ങുന്നു. നേരിയ മഞ്ഞുള്ളതിനാല്‍ ഒന്നും വ്യക്തമാവുന്നില്ല. ഫ്രീസറില്‍ കയറ്റി രണ്ടു മണിക്കൂര്‍ വെച്ചിട്ട് എടുത്ത കവറ് പാല് പോലെ തണുത്തു ഐസായി കിടുകിടാ വിറയ്ക്കുന്ന മുരളിച്ചേട്ടനെയും രമേശേട്ടനെയും, രണ്ടു കയ്യിലായി പിടിച്ചു വലിച്ചു കൊണ്ട് ചിറ്റപ്പന്‍ മുന്‍പോട്ടു നീങ്ങി. അല്പം അടുത്തെത്തിയതോടെ കാഴ്ച കൂടുതല്‍ വ്യക്തമായി. കിഴക്കോട്ടുള്ള വഴിയിലൂടെ മുന്‍പോട്ടു നീങ്ങുന്ന സ്ത്രീ രൂപം. തലയില്‍ കാര്യമായി എന്തോ ചുമന്നു കൊണ്ട് പോവുന്നുണ്ട്... കള്ളിമുണ്ടും ബ്ലൌസുമാണ് വേഷം !!! യക്ഷിമാരുടെ യുണിഫോം മാറിയോ അപ്പൊ ? കഥകളില്‍ വായിച്ചറിഞ്ഞ കള്ളിയങ്കാട്ടു നീലി ഉള്‍പ്പടെയുള്ള യക്ഷികളുടെ അടിപൊളി ഫിഗറും നിറവും ഒന്നുമായിരുന്നില്ല നമ്മുടെ കഥാനായികയ്ക്ക്. പുഞ്ചപ്പാടത്ത് തെങ്ങും മടലില്‍ കീറ ഷര്‍ട്ട്‌ ഇട്ടു മുകളില്‍ ചട്ടി കമിഴ്ത്തി ഉണ്ടാക്കുന്ന കണ്ണേറ് കോലം പോലൊരു രൂപം. എരുത്തിലില്‍ കാടി തിളപ്പിക്കുന്ന കരി കലത്തിന്റെ നിറം. എല്ലും തോലുമായ യക്ഷിയെ ശരിക്ക് കണ്ടതോടെ പേടി മാറി പല്ലും നഖവും വീണ്ടെടുത്തു മുരളിച്ചേട്ടൻ മുന്നോട്ടു കുതിച്ചു. രമണിച്ചേച്ചീ ..!!!!...ഒന്നവിടെ നിന്നെ.. ഞെട്ടിത്തരിച്ചു നിന്ന പാവം യക്ഷിയുടെ കയ്യില്‍ നിന്ന് തലയിലിരുന്ന ഓലമടലും കൊതുമ്പും താഴെ വീണു. ചായക്കടയമ്മ എന്ന ഓമനപ്പേരില്‍ നാട്ടില്‍ അറിയപ്പെടുന്ന രമണിച്ചേച്ചി. ചായക്കടക്കാരന്‍ സഹദേവേട്ടന്റെ ഭാര്യ. നാട്ടുകാരെ കിടുകിടെ വിറപ്പിച്ച യക്ഷി !! സ്വന്തം പറമ്പില്‍ അടുപ്പില്‍ വെക്കാന്‍ ചൂട്ടു കിട്ടാത്തത് കൊണ്ട് തറവാട്ടിലെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന കൊതുമ്പു പെറുക്കാന്‍ അതിരാവിലെ പുള്ളിക്കാരിക്കൊരു കറക്കം തുടങ്ങിയിട്ട് കൊറച്ചു നാളായിരുന്നു. പിന്നെ യക്ഷിയെ പേടിച്ചു അത് വഴി ആള് കുറഞ്ഞതോടെ സുഖം...അടിപൊളി കളക്ഷന്‍ ..നോ ടെന്‍ഷന്‍. എന്തായാലും ചിറ്റപ്പനും, മുരളിച്ചേട്ടനും, രമേശേട്ടനും നാട്ടില്‍ വീണ്ടും ഇൻസ്റ്റന്റ് ഹീറോകളായി മാറി. അച്ചാച്ചന്റെ ജ്യോത്സ്യനെ തേടിയുള്ള ഓട്ടത്തിനും ഒരു ബ്രേക്ക്‌ ആയി. ഞാനൊക്കെ പിന്നെ ഫുള്‍ ടൈം തെക്കേ പറമ്പിലായി കളി. തെക്കേ വഴിയില്‍ ജനസന്ചാരം വീണ്ടും പഴയപടി തിരക്കേറിയതായി. പണിക്കരേട്ടന്‍ പുതിയതായി തുടങ്ങിയ മുറുക്കിനോടൊപ്പം പഴയ ബീഡി വലി പുനരാരംഭിച്ചു. അങ്ങനെ അന്നു മുതല്‍ നാട്ടില്‍ ഒരു വാമൊഴി ഉണ്ടായി.. 'കള്ളിയങ്കാട്ട് നീലിക്ക് കടമറ്റത്തച്ഛനാണേല്‍, ചായക്കട രമണിക്ക് ത്രിമെന്‍ ആര്‍മി'

77 comments:

കണ്ണനുണ്ണി said...

അന്‍പത്തൊന്നു അക്ഷരങ്ങള്‍ കൊണ്ട് ഞാന്‍ കാട്ടുന്ന പൊട്ടത്തരങ്ങള്‍ ഇത് വരെ ക്ഷമിച്ചു കണ്ടു നില്‍ക്കുകയും പ്രോല്‍സാഹിപ്പിക്കുകയും , വിമര്‍ശിക്കുകയും ഒക്കെ ചെയ്ത എല്ലാവര്‍ക്കും നന്ദി.
ആ കൂട്ടത്തിലേയ്ക്ക് ഈ സരസ്വതിയെ കൂടി കൂട്ടുമല്ലോ.

അരുണ്‍ കായംകുളം said...

അതോടെ പുതിയതായി റിലീസ് ആയ യക്ഷിയുടെ സോഴ്സ് ആന്‍ഡ്‌ ടാര്‍ജറ്റ്‌ എന്താണെന്ന് അറിയാന്‍ വേണ്ടി ഡെയിലി ജ്യോത്സ്യന്മാരുടെ തേടി പോവുക എന്നതായി പാവം അച്ചാച്ചന്റെ ന്യൂ അസ്സയിന്മെന്ട്.

ഹ..ഹ..ഹ

ഈ യക്ഷി പിടിച്ചാല്‍ ബാധ കേറി എന്നാ പറയുന്നത്, അങ്ങനെ വല്ല സംഭവവും ഉണ്ടായോ?

Anonymous said...

എന്തായാലും യക്ഷിയെ പിടിച്ചത് അച്ഛമ്മയുടെ ഭാഗ്യം, അല്ലങ്കില്‍ അച്ചാച്ചന്‍ ബെറ്റര്‍ ചോയ്സ് തിരിച്ചറിഞ്ഞു ക്രെഡിറ്റ്‌ സ്വന്തമാക്കിയേനെ

ഹാഫ് കള്ളന്‍||Halfkallan said...

വെള്ളമുണ്ടു ആണ് സരസ്വതി ചേച്ചി ഉടുതിരുന്നതെന്കില്‍ .. ത്രീ മെന്‍ ആര്‍മിയില്‍ എത്ര പേര്‍ ബാക്കി കണ്ടേനെ ?? :-)

ഭായി said...

കണ്ണാ... കണ്ണന്‍ ഒരു ഭൂലോക സംഭവം തന്നെയാ....കേട്ടോ..
സാധനം കിടു കിടുപ്പന്‍

ഭായി said...

തങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു.
ഭാവിയില്‍ ഫുള്‍ സെറ്റപ്പിനായി ശ്രമിക്കാം.
വീണ്ടും വരിക...

നന്ദി നംസ്കാരം..

വശംവദൻ said...

:)

'ഓപറേഷന്‍ തെക്കെപ്പറമ്പ് ഗോസ്റ്റ്‌ ' നന്നായിട്ടുണ്ട്.

രാജീവ്‌ .എ . കുറുപ്പ് said...

കണ്ണപ്പ നന്നായി, കള്ളിയങ്കാട്ടു സരസ്വതി തകര്‍ത്തു, കുറച്ചു ഐ ടി പ്രയോഗങ്ങള്‍ നര്‍മത്തില്‍ ചലിച്ചത് സൂപ്പര്‍,
എന്റെ വീടിനടുത്തും ഇത് പോലെ ഒരു കാവുണ്ട്, അവിടെയും ഇത് പോലെ ഒരു യക്ഷി കറങ്ങി നടക്കും, ഈ കാവിനു നടുവിലൂടെ ആണ് റോഡ്‌ പോവുന്നത്. പലരും പറയും രാത്രിയില്‍ റോഡ്‌ ക്രോസ് ചെയ്തു ഒരു സ്ത്രീ കാവിനുള്ളിലേക്ക് പാസ്‌ ചെയ്യും എന്ന്. അതോടെ ആ റോഡിലൂടെ ആരും യാത്ര ഇല്ലാ. പിന്നീട് കണ്ടു പിടിച്ചു, ഒരു ഭ്രാന്തി ആയിരുന്നു അത്.

(അമ്മയാണെ സത്യം ഞാന്‍ തെക്കേ പറമ്പില്‍ എന്നല്ല വീടിന്റെ തെക്കേ മുറിയിലോട്ട് തന്നെ ഒറ്റയ്ക്ക് പോവുന്നത് നിര്‍ത്തി. ) പലതും ഓര്‍ത്തു മച്ചൂ ഹ ഹ ഹ ഹ

Anand Sivadas said...

നര്‍മ്മം സീരീസ്‌ലെ എല്ലാ പോസ്ടിങ്ങും ഒന്നിനൊന്നു മെച്ചം...
എല്ലാം ഇഷ്ടമായി! കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്നിരുന്ന മാടനെ പറ്റിയുള്ള പുളുക്കഥകള്‍ ഓര്‍മവന്നു... എന്നെങ്കിലും മാടനെ നേരിട്ടു കാണണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു...
IT യില്‍ വന്നപ്പോ കണ്ടു മാടനേം മരുതയെം ഒക്കെ ജീവനോടെ, പല പല രൂപങ്ങളില്‍; ഭാവങ്ങളില്‍...

കണ്ണന് അഭിനന്ദനങ്ങള്‍! :)

മുരളി I Murali Mudra said...

പെരുകെട്ടപ്പോ ഞാന്‍ കരുതി നമ്മുടെ നീലി ചേച്ചിയുടെ അനിയത്തിയോ മറ്റോ ആയിരിക്കുമെന്ന്...
എന്തായാലും സംഭവം കൊള്ളാം കേട്ടോ..

രഞ്ജിത് വിശ്വം I ranji said...

അവസാന ഭാഗം വായിച്ചപ്പോള്‍ ചോട്ടാ മുംബൈ എന്ന സിനിമയുടെ അവസാന ഡയലോഗുകള്‍ ആണ് ഓര്മ്മ വന്നത്. കണ്ണനുണ്ണീടെ കുട്ടിക്കാലത്തും നാട്ടില്‍ മാടനും മറുതയുമൊക്കെ ഉണ്ടായിരുന്നോ..ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും അവരൊക്കെ പണ്ടേ സ്ഥലം വിട്ടിരുന്നതിനാല്‍ മാടന്‍ കഥകളൊന്നും ഓര്‍മ്മകളിലില്ല..

hshshshs said...

കിടിലൺ കഥ !!

Unknown said...

ഒരുപാട് യക്ഷിക്കഥകള്‍ കേട്ടിട്ടുണ്ട്, കൂട്ടത്തില്‍ രസകരമായ ഒന്നും കൂടി :) നന്നായിട്ടുണ്ട്

ramanika said...

കള്ളിയങ്കാട്ട് നീലി
'ഓപറേഷന്‍ തെക്കെപ്പറമ്പ് ഗോസ്റ്റ്‌ '
ത്രിമെന്‍ ആര്‍മി'

സംഭവം ജോര്‍
കലക്കി !

Ashly said...

nice....liked it, esply, the "Source and Destination"

krish | കൃഷ് said...

:)

കുക്കു.. said...

അതെ അതെ അല്ലേല്‍ ..ആര്‍ക്കാ ഇപ്പൊ യക്ഷിയെ പേടി....!!!
കഥ നന്നായിട്ടുണ്ട്.
:)

സന്തോഷ്‌ പല്ലശ്ശന said...

കണ്ണാ സത്യം മാത്രം പറയാം..... എന്നോട്‌ വിരോധം ഒന്നു തോന്നരുത്‌... മുഴുവന്‍ വായിച്ചു..... വീണ്ടും വീണ്ടും വായിച്ചു...തിരിച്ചും മറിച്ചും വായിച്ചു...ഈ.....പോസ്റ്റ്‌....എനിക്ക്‌ ....അങ്ങട്‌ പിടിച്ചെടാ.. ചെക്കാ..."റൊമ്പ പ്രമാദമായിരുക്ക്‌"...ഇത്‌ നിന്‍റെ മറ്റൊരു മാസ്റ്റര്‍ പീസ്‌..... ആ ചിറ്റപ്പന്‍റെ ഇത്തിരിപോലും മണം (ധൈര്യം) നിനക്കു കിട്ടീട്ടില്ല. ഇങ്ങിനെ ഒരു പേടിത്തൊണ്ടനായല്ലൊ നീ...ഷേം ഷേം....പപ്പി ഷേം. അയ്യേ കൂയ്‌........

abhi said...

പ്രയോഗങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട് എങ്കിലും ക്ലൈമാക്സ്‌ മുന്‍ പോസ്റ്റുകളുടെ അത്രയും അങ്ങട് പോര !
എങ്കിലും വായന സുഖം ഉണ്ട് :)

വീകെ said...

യക്ഷിക്കഥ കലക്കീട്ടൊ...

ആശംസകൾ.

രഘുനാഥന്‍ said...

കണ്ടോ കണ്ടോ പട്ടാളക്കാരന്റെ ധൈര്യം..!!ഈ യക്ഷിയും പ്രേതവുമൊക്കെ ഞങ്ങള്‍ പട്ടാളക്കാര്‍ക്ക് പുല്ലാ.. വെറും തൃണം, ഗ്രാസ് , പുല്ല്...!!!!!

keraladasanunni said...

കണ്ണനുണ്ണി, അസ്സലായി കേട്ടോ.
palakkattettan

കണ്ണനുണ്ണി said...

അരുണേ: ഉവ്വ ഒരു ബാധ തന്നെ.. :-)

നെഹെ: പിന്നല്ലാതെ...

ഹാഫ്‌ കള്ളന്‍: രിലവന്റ്റ്‌ ആയ ചോദ്യം :-)

സുനിലേ: ഇതിലെ ആദ്യം ആണല്ലേ...വന്നതിനു നന്ദി ട്ടോ

വശംവഥന്‍ : നന്ദി :-)

കുറുപ്പേ : ഒന്നും പറയണ്ടാ ...നാട്ടുകാര് അങ്ങോട്ട്‌ അടുത്ത്തില്ലെലും കുറുപ്പ് പിന്നെ കൊറേ നാള് ആ ഏരിയയില്‍ ചുറ്റി കറങ്ങി എന്ന കഥ ഒക്കെ എനിക്കറിയാം...ഭ്രാന്തിയെ പോലും വെറുതെ വിടരുത് ട്ടോ ..ഹിഹി :)

ആനന്ദ്‌: അത് സത്യം ആണ് ട്ടോ.. നമ്മടെ ഈ പ്രോഫെഷനില്‍ കാണാത്ത കുട്ടിച്ചാത്തന്മാര്‍ കുറയും... ചാത്തന്‍ സേവയും പലതവണ കണ്ടു മടുത്തതാ അല്ലെ :-)

മുരളി നായര്‍: നന്ദി മാഷെ

വാഴക്കോടന്‍ ‍// vazhakodan said...

'കള്ളിയങ്കാട്ട് നീലിക്ക് കടമറ്റത്തച്ഛനാണേല്‍, ചായക്കട സരസ്വതിക്ക് ത്രിമെന്‍ ആര്‍മി'

പെരുത്ത് ഇഷ്ടായീ ട്ടോ. രസികന്‍

കണ്ണനുണ്ണി said...

രഞ്ജിത്ത് : ശരിയാണ്‌ട്ടോ..ഞാനും ഇപ്പോഴാ ശ്രദ്ധിച്ചേ..എന്ടിംഗ് അങ്ങനെ ഉണ്ട്

hshs: നന്ദി മാഷെ

വ്യാസാ: ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം :)

രമണിക: നന്ദി മാഷെ :)

haddok, കൃഷ്‌: നന്ദി

കുക്കുവേ : പിന്നല്ലാതെ..ഇപ്പൊ ഇപ്പൊ യക്ഷിയെ കണ്ടാ പിന്നെ ചിരി നിര്‍ത്താന്‍ പറ്റില്ല...ഡെയിലി ഏഷ്യാനെറ്റിലെ ഒരു പ്രേതത്തെ കണ്ടില്ലേ എന്റെ അമ്മയ്ക്ക് ഉറക്കം പോലും വരുല

സന്തോഷേട്ടാ: ഇഷ്ടായെന്നരിനജ്തില്‍ ഒത്തിരി സന്തോഷം ട്ടോ. പിന്നെ ഞാനൊക്കെ വളര്‍ന്നു വരനെനു മുന്നേ യക്ഷിയെ കണ്ടു പിടിച്ചത് യക്ഷിടെ ഭാഗ്യം.. അല്ലെ എവിടം കൊണ്ടെങ്ങും നിലക്കതില്ലാരുന്നു.

അഭി: ശരിയാണ്...ക്ലൈമാക്സ്‌ കുറച്ചു കൂടെ പോലിപ്പിക്കമായിരുന്നു എന്ന് ഇപ്പോള്‍ തോനുന്നു...അടുത്തതില്‍ പരിഹരിക്കാം

വീ കെ : നന്ദി

രഘുമാഷേ: അങ്ങനെ അല്ല പറയണ്ടേ...പട്ടാലക്കരിലും ചിലപ്പോ ധൈര്യം ഉള്ളവര് ഉണ്ടാവും.. അങ്ങനെ ( തമാശ ആണ് ട്ടോ )

keraladaasanunni : ഏട്ടാ..നന്ദി ട്ടോ

കണ്ണനുണ്ണി said...

വാഴക്കോടാ: എന്റെ രണ്ടു നന്ദി കമന്റിന്റെ ഇടയ്ക്ക് വന്നു കേറിയോ കമന്റ്...ഹിഹി
അതോണ്ട് ഒരു സ്പെഷ്യല്‍ നന്ദി...നിങ്ങളൊക്കെ ഇഷ്ടായി ...നന്നായി എന്ന് പറയുമ്പോ ..ഭയങ്കര സന്തോഷവും ആത്മ വിശ്വാസവും തോന്നുവാ..ഇനിയും എഴുതാന്‍..സത്യം..

Anil cheleri kumaran said...

ഈ കുഞ്ഞി പിള്ളേരുടെ ചോരയൊക്കെ ഷാര്‍ജാ ഷേക്ക്‌ പോലെ ആവും യക്ഷിക്ക്. അങ്ങനെ ഇപ്പൊ ഒരു കള്ള യക്ഷിയും എന്‍റെ ഇറച്ചി കൊണ്ട് ഓസിനു കട്‌ലെറ്റ്‌ കഴിക്കണ്ട...
കലക്കി.. കടമറ്റത്ത് ഉണ്ണീ... അടി പൊളി പൊസ്റ്റ്.

Nandan said...

സരസ്വതിയെ പിടിച്ചു പാല മരത്തില്‍ തറക്കും എന്നാ കരുതിയെ

നീര്‍വിളാകന്‍ said...

വായിച്ചു വന്നപ്പോള്‍ ക്ലൈമാക്സില്‍ ഒര്‍ജിനല്‍ യക്ഷി തന്നെ പ്രത്യക്ഷപ്പെടും എന്ന്..... എന്തായാലും കിടുക്കന്‍ ഹാസ്യം.... വിശാലാക്ഷനും, കുറുമാനുംമൊക്കെ പിന്മാറിയതിന്റെ കേട് തീര്‍ക്കാന്‍ ബൂലോകത്തില്‍ താങ്കളെ പോലുള്ളവര്‍ ബാക്കിയുണ്ട് എന്നതു തന്നെ ആശ്വാസം!

വയനാടന്‍ said...

കുര്യാക്കോസ്‌ മേനോൻ, മേരിത്തമ്പുരാട്ടി എന്നൊക്കെപ്പോലുള്ള തലക്കെട്ടു കണ്ടു കേറിയതാണേ.
സംഗതി ഉഗ്രൻ:)

മാണിക്യം said...

സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം എത്തിക്കുന്നത്. ....

സാമ്പത്തികമാന്ദ്യം വരുന്ന വഴി
യക്ഷികഥ കൊള്ളാം

dhooma kethu said...

പൊട്ടി തകരുന്ന കുമിളകളുടെ ദുഘഭാരം ആര് അറിയുന്നു?
അതോണ്ട് ആണ് എനിക്ക് സങ്കടം . അതിനു കൂട്ട് നിന്ന മൂന്നാള്‍ പടയാളികള്‍ ചെയ്ത ദ്രോഹം എങ്ങനെ ക്ഷെമികും?
ഒരു ജീവിതം മുഴുവന്‍ കുളിര് കോരുന്ന സാന്ത്വന ഭാവത്തിന്റെ കടക്കു അല്ലെ അവര്‍ കത്തി വെച്ചത്?
എനിക്ക് യെക്ഷിയെ വേണം ; തന്നെ തീരൂ തന്നെ തീരൂ യെക്ഷിയെ തിരിച്ചു തന്നെ തീരൂ
അന്നേ തീരൂ അന്നേ തീരൂ എന്റെ സമരം അന്നേ തീരൂ

ചേച്ചിപ്പെണ്ണ്‍ said...

അമ്പലത്തിലെ കാളിയുടെ പി എ ആണത്രേ...ടി കക്ഷി..കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ്‌ സില്ലി വര്‍ക്സ് ഒക്കെ ഔട്ട്‌ സോഴ്സ് ചെയ്യുന്നത് ഈ പുള്ളികാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം എത്തിക്കുന്നത്.
..........എനിക്ക് ചിരിക്കാന്‍ വയ്യ
ഉണ്ണീ ....

Sukanya said...

ഇങ്ങനെ എത്ര സരസ്വതിമാര്‍ യക്ഷിയെ കൂട്ടുപിടിച്ച് വിലസുന്നുണ്ടാകും അല്ലെ?
"കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ്‌ സില്ലി വര്‍ക്സ് ഒക്കെ ഔട്ട്‌ സോഴ്സ് ചെയ്യുന്നത് ഈ പുള്ളികാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം എത്തിക്കുന്നത്."

ഗംഭീരം ഈ എഴുത്ത്‌.

കുളക്കടക്കാലം said...

ആക്ഷേപവും...ഹാസ്യവും നന്നായിട്ടുണ്ട്.... കള്ളിയങ്കാട്ടിന്റെ മുഴുവന്‍ അവകാശവും ഇതുവരെ നീലിക്കായിരുന്നു.ഇനി അത് കാളിക്കുകൂടി പങ്കുവയ്ക്കട്ടെ ...

കണ്ണനുണ്ണി said...

കുമാരേട്ടാ: നന്ദി ..പിന്നെ എന്നെ കള്ളിയങ്കാട്ടു ആക്കണ്ട... ഞാന്‍ പാവം

നന്ദന്‍: ഞാനും അങ്ങനാ കരുതിയെ ആദ്യം... :)

നിര്‍വിളാകന്‍: ആദ്യായി ആണല്ലേ ഇതിലെ.. നന്ദി മാഷെ . ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം

വയനാടന്‍: :നന്ദി )

മാണിക്യം: സാമ്പത്തിക മാന്ദ്യം എന്ന പോയിന്റ്‌ ഇപ്പോഴാ ഓര്‍ക്കുന്നത് ..അല്ലെ അതുടെ ഒന്ന് തൊട്ടു പോവാമായിരുന്നു...ശ്ശെ

കണ്ണനുണ്ണി said...

ധ്രുവം ചേട്ടാ: തന്നെ തീരൂ എന്ന് പറഞ്ഞാല്‍ ഒരു വഴിയും ഇല്ല.. ഒരു വര്ഷം മുന്‍പ് ചായക്കട അമ്മ മരിച്ചു പോയി...ഹാര്‍ട്ട്‌ അറ്റാക്ക് ആയിരുന്നു

ചേച്ചിപ്പെണ്ണ്: ഹി ഹി..സന്തോഷം ചിരിക്കണേ കാണുമ്പോ :)

സുകന്യ: നന്ദി ട്ടോ

കുളക്കടക്കാലം: അല്ലേല്ലും കാളി ഇല്ലേല്‍ എന്ത് നീലി

അഭി said...

സംഭവം കലക്കി

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ...നല്ല രസികന്‍ അവതരണം...

Anonymous said...

കള്ളിയങ്കാട്ടു സരസ്വതി കലക്കി കണ്ണാ.
വിനയ്‌

ആര്‍ദ്ര ആസാദ് / Ardra Azad said...

ബെസ്റ്റ് നാടും നാട്ടുകാരും...

കൂട്ടുകാരൻ said...

നല്ല അവതരണം....:)

Tomkid! said...

കൊള്ളാം നല്ല വിവരണം...

ചില ഉപമകള്‍ ഒരു രക്ഷയുമില്ല...

:)

Typist | എഴുത്തുകാരി said...

അഛമ്മയേക്കാള്‍ ബെറ്റര്‍ ചോയ്സ് യക്ഷിയാണോന്നുവരെ ചിന്തിച്ചു അപ്പൂപ്പന്‍.. കണ്ണനുണ്ണീ, ഗംഭീരം.

poor-me/പാവം-ഞാന്‍ said...

Salutes to Saraswathi....

പാവത്താൻ said...

ഒരു യക്ഷിയെ നേരിട്ടൊന്നു കാണാന്‍ കൊതിയായിട്ടു വയ്യേ....

കണ്ണനുണ്ണി said...

അഭി : നന്ദി
അരീക്കോടന്‍ മാഷെ :)
വിനയ്‌: നന്ദി
ആര്‍ദ്ര: ഹിഹി
കൂട്ടുകാരന്‍: നന്ദി
ടോം: :)
എഴുത്തുകാരി ചേച്ചി : ഹിഹി അപ്പോപ്പന്റെ ഒരു കാര്യം
പാവം ഞാന്‍: :)
പാവത്താന്‍: ഹിഹി ഒരു നാല് മണിക്ക് എണീറ്റ്‌ നാടിടവഴി കൂടെ ഒന്ന് നടന്നു നോക്കേനെ

സ്വതന്ത്രന്‍ said...

അമ്പലത്തിലെ കാളിയുടെ പി എ ആണത്രേ...ടി കക്ഷി..കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ്‌ സില്ലി വര്‍ക്സ് ഒക്കെ ഔട്ട്‌ സോഴ്സ് ചെയ്യുന്നത് ഈ പുള്ളികാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം എത്തിക്കുന്നത്.

ഈ പാരഗ്രഫ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.....

raadha said...

എനിക്ക് പണ്ട് മുതലേ യക്ഷി കഥകള്‍ ഒരു പാട് ഇഷ്ടമാണ്. ഇനി എങ്ങാന്‍ കഴിഞ്ഞ ജന്മത്തില്‍ യക്ഷി ആയിരുന്നോ എന്തോ? ഹ ഹ. എന്തായാലും കണ്ണന്റെ പോസ്റ്റ്‌ ഒത്തിരി ഇഷ്ടത്തോടെ ആണ് വായിച്ചത്. എനിക്ക് പക്ഷെ യക്ഷികളെ പേടി ആണ് ട്ടോ. സത്യം!

കുറ്റക്കാരന്‍ said...

കൊള്ളാം മാഷെ ...സംഭവം കലക്കി ,അച്ചാമ്മയെക്കുറിച്ചുള്ളഅവതരണം പഴയ കുറെ നല്ല ഒര്‍മ്മകളിലെക്ക് കൂട്ടികൊണ്ട് പോയി..
ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട ക്യരക്റ്റര്‍ അഛ്മ്മയാണ്..

Aisibi said...

:) യക്ഷികൾക്കും ജീവിക്കണ്ടെ? ഇപ്പം സീരിയലിലും മാർകറ്റ് ഇടിവാ...

പ്രയാണ്‍ said...

കള്ളിയങ്കാട്ടു നീലിക്കൊരു സലാം............സമ്മതിച്ചിരിക്കുന്നു.

കുരാക്കാരന്‍ ..! said...

:)

Liju Kuriakose said...

നീലിയായ നമഹ:

shajkumar said...

.അടിപൊളി കളക്ഷന്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എടൈ ഉണ്ണിക്കണ്ണാ നീ ആള് കൊള്ളാമല്ലോ.. വളര നന്നായി എഴുതിയിരിക്കുന്നു . എനിക്കിഷ്ടപ്പെട്ടു . നല്ല ഒഴുക്കുള്ള ശൈലി . രസകരമായ അവതരണം.
അങ്ങട് അലക്ക് കുട്ടാ .. അല്ല പിന്നെ ..

vinus said...

സംഭവം ഉഗ്രന്‍ എന്ന് പറഞ്ഞാ കിടിലന്‍.യക്ഷി കഥ വായിച്ചു ചിരിച്ചത് ആദ്യം

കണ്ണനുണ്ണി said...

സ്വതന്ത്രന്‍: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ
രാധ: പല യക്ഷികളും സരസ്വതി ചേച്ചിയെ പോലെ ആവും ന്നെ.. പേടിക്കണ്ട..
കുറ്റക്കാരന്‍: അച്ഛമ്മ അല്ലേലും ഒരു ഒന്നൊന്നര ക്യാരക്ടര്‍ തന്നെ ആണേ :)
ഐസിബി: ഹിഹി എന്നാലും
പ്രയാന്‍ ജി: നന്ദി
കുരാക്കാരന്‍: :)
അച്ചായന്‍: സ്വാഹാ
ഷാജ്: നന്ദി
ശാരദ നിലാവ് : നന്ദി ട്ടോ... ഹിഹി കേക്കുമ്പോ സന്തോഷം ണ്ട്
വിനൂസ്: ഇപ്പൊ ടിവിയിലൊക്കെ വരണ യക്ഷി കഥ കണ്ട ആരാ തലകുത്തി നിന്ന് ചിരിക്കാതെ..അത്ര കോമഡി അല്ലെന്നേ :)

T.A. RASHEED said...

plz........kannanunni chittappane randu dhivasathekku onnuvittutharaamo njangalude nattile oru yekshiye othukkaanaaney kaaranam salvrtharaaya yuvaakkale aval vazhi pizhappikkunnu................

Unknown said...

സംഭവം കൊള്ളാം കേട്ടോ..

Prakash : പ്രകാശ്‌ said...

താങ്കളുടെ ബ്ലോഗ്‌ കാണാന്‍ ഇടയായതില്‍ വളരേ സന്തോഷം. മനോഹരം ആയിരിക്കുന്നു ശൈലി .

ഏറനാടന്‍ said...

നല്ല ശേലുള്ള കഥ! ഇനീം വരാം. രസോണ്ട് വായിക്കാന്‍.. ഭാവുകങ്ങള്‍..

വിഷ്ണു | Vishnu said...

കണ്ണാ. അസ്സലായി ട്ടോ...കാവിന്റെ പടം കൂടി ചേര്‍ക്കാമായിരുന്നു

മുഫാദ്‌/\mufad said...

പേടിപ്പിക്കാത്ത യക്ഷിക്കഥ...

കുഞ്ഞായി | kunjai said...

നര്‍മ്മത്തില്‍ ചാലിച്ച അവതരണം ജോറായിട്ടാ

Muralee Mukundan , ബിലാത്തിപട്ടണം said...

മടലുപെറുക്കി സ്വരസതിക്ക്
കുടലയക്ഷി കറിക്കൂട്ട്..
ഉഗ്രൻ കലക്കീട്ട്ണ്ട്ഡുണ്ണീ.......

ശ്രീ said...

ഹ ഹ. ചായക്കടയിലെ യക്ഷി! കൊള്ളാം :)

skcmalayalam admin said...

gud,....keep it up,..

skcmalayalam admin said...

evidunnani,... template? pls,.inform me,.....

കണ്ണനുണ്ണി said...

റഷീദ്: ചിറ്റപ്പനിപ്പൊ യക്ഷി പിടിത്തത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യ്തു
ജിമ്മി : നന്ദി
പ്രകാശ്‌: നന്ദി ..ഇനിയും വരണേ
ഏറനാടന്‍: മാഷെ നന്ദി
വിഷ്ണു: ശരിയാണ് ഞാനും ആലോചിക്കാറുണ്ട്..നാട്ടിലെ കഥകള്‍ പര്യയുംപോ ആ സ്ഥലങ്ങള്‍ കൂടെ ചെര്‍ത്ത്തിരുനെന്ന്കില്‍ ഇത്തിരി കൂടെ നന്നാവും എന്ന്.
മുഫാദ്‌: നന്ദി
കുഞ്ഞായി: നന്ദി
ബിലാത്തി പട്ടണം: ഹിഹി അത് കലക്കി
ശ്രീ: നന്ദി
ശ്രീജിത്ത്‌: നന്ദി, ഏതോ സൈറ്റില്‍ കേറിയപ്പോ കിട്ടിയതാ മാഷെ

Naushu said...

നന്നായിട്ടുണ്ട് !

:)

മനോജ് കെ.ഭാസ്കര്‍ said...

ഇഷ്ടായി....

keraladasanunni said...

പാവം സരസ്വതി യക്ഷിയെ ആണിയടിച്ചു തറച്ച ത്രീ മെന്‍ ആര്‍മി ശ്വാസം നിലച്ച് മരിച്ചു പോകും.
രസകരമായ എഴുത്ത്.

പൊട്ടന്‍ said...

എല്ലവാര്‍ക്കും അറിയാവുന്ന കഥയല്ലേ? പക്ഷെ പ്രയോഗങ്ങള്‍ കൊണ്ട് മൊത്തം വായിപ്പിച്ചു കളഞ്ഞു.

annyann said...

:)

വിധു ചോപ്ര said...

പുതുമയൊന്നുമില്ലല്ലോ. സാരമില്ല.
ആശംസകൾ.
സ്നേഹപൂർവ്വം വിധു

krish | കൃഷ് said...

കള്ളിയങ്കാട്ട് സരസൂ..ഹാൻഡ്സ് അപ്പ്.
ഒരു പട്ടാളക്കാരൻ വന്ന് കള്ളിയങ്കാട്ട് സരസൂന്റെ പണി കൊളമാക്കീല്ലേ.
:)

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...