എങ്ങനെ ചിരിക്കാതിരിക്കും... കാരണം ഞാന്‍ ആദ്യത്തെ സിഗരറ്റ് വലിക്കുംപോ പ്രായം മൂന്നു വയസ്സ്...ഹിഹി
ഓര്‍മ്മവെച്ച നാള് മുതല്‍ കണ്ടു തുടങ്ങിയതാണ് സിഗരറ്റുകള്‍. മിലിട്ടറിക്കാരന് ചിറ്റപ്പന് വലിക്കുന്ന ചാര്‍മിനാറും , പണിക്കരേട്ടന് വലിക്കുന്ന പനാമയും, പറമ്പ് കിളയ്ക്കാന്‍ വരുന്ന കുട്ടപ്പന് ചേട്ടന് കന്ഗാരുവിനെ പോലെ കൈലി മുണ്ടില്‍ തിരുകി വെച്ചിരുന്ന കാജ ബീഡിയും ഒക്കെ തീരെ ചെറുപ്പം മുതലേ എന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പകുതി എരിഞ്ഞ ബീഡിക്കുറ്റി നീട്ടി വലിച്ചു തീവണ്ടി പോലെ പുക വിട്ടു തൂമ്പയും പിടിച്ചു നെഞ്ചും വിരിച്ചു നില്ക്കാറുണ്ടായിരുന്ന കുട്ടപ്പന് ചേട്ടന്, ആ ഒറ്റ ആക്ഷന്‍ കൊണ്ട് തന്നെ എനിക്കന്നു ഒരു ഹീറോ ആയിരുന്നു. എന്റെ അപ്പൂപ്പനും, വടക്കേലെ ബാലന് മാഷും ഒഴികെ അന്ന് ഞാന്‍ കണ്ടിട്ടുള്ള തലമുതിര്‍നവരെല്ലാം പുകവലി ശീലമുള്ളവരായിരുന്നു. അത് കൊണ്ട് തന്നെ ആണ്‍കുട്ടി ആവണമെങ്കില്‍ പുകവലിക്കണം എന്ന സിദ്ധാന്തം ഞാന്‍ പണ്ടേ മനസ്സില്‍ കുറിച്ചിട്ടു.
ഒടുവില്‍ ആഗ്രഹം കണ്ട്രോള് വിട്ടപ്പോള്‍ ഒരീസം മടിച്ചു മടിച്ചു നാണം കുണുങ്ങി നിന്ന് അമ്മയോട് ആഗ്രഹം അറിയിച്ചു.
സിഗരറ്റ് വലിക്കണം!
ഇത്തിരി ഇല്ലാത്ത ചെക്കന്റെ ഒത്തിരി വല്യ ആഗ്രഹം കേട്ട് അമ്മേടെ മുഖം ചുവന്നു. വടിയെടുക്കാന്‍ പുളിന്ചോട്ടിലേക്ക് നടക്കണം എന്ന് അമ്മ മനസ്സില്‍ ചിന്തിച്ച നിമിഷം തന്നെ കണ്ണന് അവിടുന്ന് സ്കൂട്ടായി. പിന്നെ പൊങ്ങിയത് അമ്മൂമ്മയുടെ മുന്നില്‍. പരമാവധി ദയനീയ ഭാവം മുഖത്ത് വരുത്തി അവിടെ അടുത്ത നിവേദനം കൊടുത്തു.
'മോനെ വല്യ ആളുകളെ സിഗരട്ട് വലിക്കാന്‍ പാടുള്ളു.. നീ ചെറിയ കുട്ട്യല്ലേ..തലമുതിര്‍ന്നു വരുമ്പോ വലിക്കാം ട്ടോ..' അമ്മൂമ്മയുടെ സ്നേഹത്തോടെ ഉള്ള ഉപദേശം.
ഓ പിന്നെ ഇത്തിരി ഇല്ലാത്ത ഞാന്‍ ഇനി എന്ന് തലമുതിര്‍ന്നു വരാനാ.. ഒരു പൊടി മീശ എങ്കിലും കിളിര്‍ക്കാന്‍ ഇനിയും കൊല്ലം എത്ര കഴിയണം. എന്റെ ആഗ്രഹത്തെ തന്ത്രപരമായി ഒതുക്കാനുള്ള അമ്മൂമ്മയുടെ അടവാണതെന്ന് മനസ്സിലായപ്പോള്‍ എന്തെന്നില്ലാത്ത നീരസവും ദേഷ്യവും തോന്നി.
ഇനി സമാധാനത്തിന്റെ പാത മതിയാവില്ല എന്ന് മനസിലായതോടെ വജ്രായുധം പുറത്തെടുത്തു. രാവിലെ കഴിച്ച ഒന്നര ദോശ പകര്‍ന്നു തന്ന മുഴുവന്‍ ആരോഗ്യവും എടുത്തു വലിയ വായിലെ കാറി കൂവി. പത്ത് മിനിറ്റിലേറെ നീണ്ട ഒപ്പറേഷന് എന്തായാലും വിജയം കണ്ടു. അന്ന് വൈകിട്ട് തന്നെ സിഗരട്ട് ശരിയാക്കാം എന്നും... പകരം ആ ഒറ്റ തവണ കൊണ്ട് ആഗ്രഹം തീര്‍ത്തോളാം എന്നും പരസ്പര ഉടമ്പടി ഒപ്പ് വെച്ച് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു ഞാന്‍ അടുക്കളയിലേക്കും, അമ്മൂമ്മ പറമ്പിലേക്കും പോയി.
പിന്നീടുള്ള കുറെ മണിക്കൂറുകള്‍ ശരിക്കും ഇഴഞ്ഞാണ് നീങ്ങിയതെന്കിലും ഞാന്‍ കാത്തിരുന്ന ആ മുഹൂര്‍ത്തം ഒടുവില്‍ വന്നെത്തി. പറമ്പിലെ പണിക്കാരിയെ വിട്ടു വാങ്ങിപ്പിച്ച പനാമാ സിഗരറ്റുമായി അമ്മൂമ്മ സിറ്റൌട്ടില്‍ ഹാജര്‍. വെള്ള പനാമ കണ്ടു ചാടി വീഴാനുള്ള ആക്രാന്തം തോന്നിയെങ്കിലും ജാഡ കുറയ്ക്കാതെ ഞാന്‍ ചുറ്റുവെട്ടത്തു വന്നു കറങ്ങി നിന്നു. വീട്ടിലുള്ളവരും പറമ്പിലെ പണിക്കാരും വഴിയെ പോയവരും ഒക്കെ കാഴ്ചക്കാരായി ചുറ്റുമുണ്ട്. ചിറ്റപ്പന് ഒരു ക്യാമറയും റെഡി ആക്കി വന്നു നോക്കി ഇരിക്കുന്നു.
എന്റെ ഹീറോ ആയ കുട്ടപ്പന് ചേട്ടന് തന്നെ സിഗരട്ട് കത്തിച്ചു കയ്യില്‍ തന്നു. തലയില്‍ കൈവെച്ചു അനുഗ്രഹം മേടിച്ചു രണ്ടു കയ്യും നീട്ടി വാങ്ങണം എന്ന് തോന്നിയെങ്കിലും ജാഡ കളയാന്‍ പാടില്ലല്ലോ. അത് കൊണ്ട് ഇടതു കയ്യുടെ രണ്ടു വിരലുകല്‍ക്കിടയിലായി തിരുകികൊണ്ട് കൌബോയ് സ്റ്റൈലില്‍ സിഗരട്ട് വാങ്ങി.
നെന്ജൊക്കെ പരമാവധി വിരിച്ചു നിന്നു ഒരു കയ്യ് പിറകില്‍ കുത്തി മറ്റേ കയ്യില്‍ സിഗരറ്റും മുഖത്ത് ' ഞാന്‍ ആരാ മോന്' എന്ന ഭാവവും ഒക്കെ ആയി നില്ക്കുന്ന കണ്ണനെ കണ്ടപ്പോ എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കണ്ടത് ആരാധനയാണോ...അത്ഭുതമാണോ അതോ..ചിരി കഷ്ടപ്പെട്ട് കടിച്ചു പിടിച്ചതാണോ എന്ന് ശരിക്കങ്ങട് മനസ്സിലായില്ല.
'നോക്കി നില്‍ക്കാതെ വലിക്കെടാ...' ഒറ്റക്കണ്ണടച്ചു ക്യാമറയും പിടിച്ചു നിന്ന ചിറ്റപ്പന് ക്ഷമ നശിച്ചു.
എന്നാ പിന്നെ താമസിക്കണ്ട...റെഡി വണ്‍ ടൂ ത്രീ സ്റ്റാര്‍ട്ട്...
സിഗരട്ട് ചുണ്ടില്‍ ചേര്‍ത്ത്.. സര്‍വ്വ ശക്തിയും പിടിച്ചു അകത്തേക്ക് ഒറ്റ വലി.
ന്റമ്മേ...!
കുറെ പുകയില പൊടിയും പുകയും ഒക്കെ ചേര്‍ന്ന് അകത്തോട്ടു കേറി പോയി...
കണ്ണൊക്കെ ചുവന്നു നിറഞ്ഞു വരുന്നു. തിരികെ പുക വിടുന്നതിനു മുന്‍പ് തന്നെ ചുമച്ചതോടെ പകുതിയിലധികം പുകയും അകത്തു തന്നെ സെറ്റില്‍ ആയി... എല്ലാവരുടെയും ചിരി കണ്ടിട്ട് വാശിക്ക് വീണ്ടും ഒന്ന് കൂടെ വലിചെന്കിലും അത് വേണ്ടായിരുന്നു എന്ന് ഉടനെ തന്നെ തോന്നി.
കയ്പ്പും...ചവര്‍പ്പും ചുമയും ആകെ കൂടി ശ്വാസം മുട്ടുന്ന പോലെ തോന്നിയതോടെ സിഗരട്ട് ദൂരെ കളഞ്ഞു തിണ്ണയില്‍ പോയി ഇരുന്നു. അയ്യേ.. ഇത്ര വൃത്തികെട്ട സാധനവാണോ ഇവരൊക്കെ ഇത്രേം ജാഡ കാണിച്ചു വലിക്കുന്നെ. ഇതിലും ഭേദം പേപ്പറ് ചുരുട്ടി വലിക്കുന്നെ ആയിരുന്നു. തലയ്ക്കു എന്തോ പോലെ...എവിടെയെങ്കിലും ഒന്ന് ചാരി ഇരുന്നാലോ എന്നൊരു തോന്നല്‍
എങ്ങനെ ഒണ്ടു മോനെ സിഗരട്ട്..? കുട്ടപ്പന് ചേട്ടന്റെ മുഖത്ത് എസ് എസ് എല്‍ സി പരീക്ഷ മൂന്നാം തവണയും എഴുതി റിസല്‍റ്റ് അറിയാന്‍ നില്ക്കുന്ന കിഴക്കേലെ ബിനി ചേച്ചിയുടെ മുഖത്ത് കാണുന്ന ആകാംക്ഷ.
പിന്നേ.. ഡെയിലി രണ്ടു കെട്ടു കാജാ ബീഡി വലിച്ചു തള്ളുന്ന ഇങ്ങേരു ഇനിയിപ്പോ ആകെ രണ്ടു പുകയെടുത്ത ഞാന്‍ പറഞ്ഞിട്ട് വേണോ എങ്ങനെ ഒണ്ടെന്നു മനസിലാക്കാന്‍.
നീ പോടാ..പട്ടീ..!
പെട്ടെന്നുള്ള എന്റെ സ്നേഹം നിറഞ്ഞ കുഞ്ഞു മറുപടിയില്‍ അന്തം വിട്ടു നിന്നു പോയ പാവം എന്റെ എക്സ്- ഹീറോയുടെ മുഖം കണ്ടതോടെ ബാക്കി ഉള്ളവര്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല.
അങ്ങനെ മൂന്നാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും...രണ്ടു പുകയെടുത്തു ചിലങ്ക അഴിച്ചു വെച്ച ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടെ അതെ അരങ്ങില്‍ ഒന്ന് കയറാന്‍ ധൈര്യം കാട്ടിയത് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു. എങ്കിലും നിക്കറും കുട്ടി ബനിയനും ഇട്ട് , ഉണ്ട കണ്ണും തുറന്നു പിടിച്ചു സര്‍വ്വ ശക്തിയും എടുത്തു സിഗരറ്റ് വലിക്കുന്ന മൂന്നു വയസ്സുകാരന്റെ ചിത്രം കുഞ്ഞനിയന്മാരൊക്കെ ഇപ്പോഴും അസൂയയോടെ നോക്കാറുണ്ട്. ചേട്ടന് പണ്ടേ ആള് പുലിയായിരുന്നു...ല്ലേ..എന്നൊരു ഭാവത്തില്‍...
83 comments:
ഒരു കുഞ്ഞു ഓര്‍മ്മപെടുത്തല്‍ കൂടി : പുകവലി ആരോഗ്യത്തിനു ഹാനികരം
കണ്ണന് ഇപ്പൊ നല്ല കുട്ട്യാട്ടോ :)
കണ്ണാ,കമണ്റ്റ് കടിഞ്ഞൂല്‍ ആവട്ടെ.നന്നായി പോസ്റ്റ് നേക്കാള്‍ ഇപ്പോള്‍ നല്ല കുട്ടി ആയതു.
കള്ള് കുടിക്കണം എന്ന് കൂടി ആവശ്യപ്പെടാമായിരുന്നു!
ആഹാ!!
ക്യാമറയുമായി ചിറ്റപ്പന്, കാഴ്ചക്കാര്‍ ചുറ്റിനും.
ഒരു ഗ്ലാസില്‍ കള്ള്, കൂടെ കപ്പയും.
ഗ്ലാസെടുക്കുന്നു, ഒരു വിരല്‍ വെച്ച് സ്വല്പം തെറിപ്പിക്കുന്നു, പിന്നെ ഒറ്റവലി!!
വാവൂഊഊ!!
ഒരു പോസ്റ്റിനുള്ള വക ആയേനെ!!
കണ്ണനുണ്ണി,
രസിപ്പിച്ചൂട്ടോ ഈ പോസ്റ്റ്.
പിന്നെ...
"പുകവലി ആരോഗ്യത്തിനു ഹാനികരം"
അത് ആരോഗ്യത്തിനല്ലേ, നമുക്കല്ലല്ലോ??
:)
അന്നെടുത്ത ആ ഫോട്ടോ കൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍......എന്ത് രസമായിരുന്നേനെ :)
കുട്ടപ്പന് ചേട്ടന്റെ മുഖത്ത് എസ് എസ് എല്‍ സി പരീക്ഷ മൂന്നാം തവണയും എഴുതി റിസല്‍റ്റ് അറിയാന്‍ നില്ക്കുന്ന കിഴക്കേലെ ബിനി ചേച്ചിയുടെ മുഖത്ത് കാണുന്ന ആകാംക്ഷ
ഹ ഹ ഹാ..
ഞാനാദ്യം വലിക്കുന്നത് 7 വയസ്സുള്ളപ്പോഴാ..
അത് റോത്ത് മാന്‍സ്..അതും പബ്ലിക്കായി ഞങളുടെ ഗ്രാമത്തിലെ പൊതു വീഥിയിലൂടെ...
ഇത് വായിച്ചപ്പോള്‍ എനിക്കതാണ് ഓര്‍മ്മവന്നത്...
ഇപ്പോള്‍ 3 വയസ്സുള്ള കുട്ടികള്‍ ഈസിയായി ഒറ്റയിരിപ്പിന് 10 എണ്ണം വലിക്കും...:-)
സംഭവം രസകരം തന്നെ, കണ്ണനുണ്ണീ...
സിഗററ്റ് വലിയ്ക്കുന്ന ആ 3 വയസ്സുകാരന്റെ ഫോട്ടോ സൂക്ഷിച്ചു വച്ചിട്ടുണ്ടോ? :)
ഞാനും കുഞ്ഞായിരുന്നപ്പോള്‍ (ഏതാണ്ട് അഞ്ച്- ആറ് വയസ്സു കാണണം) സിഗററ്റ് ആണെന്ന ഭാവത്തില്‍ പത്രക്കടലാസ് ചുരുട്ടി കത്തിച്ച് വലിച്ച് നോക്കിയിട്ടുണ്ട്. അന്ന് കുറേ പുക വലിച്ച് ഉള്ളില്‍ കയറ്റി കുറെനേരം ചുമച്ചും കരഞ്ഞും നടക്കേണ്ടി വന്നു. അതോടെ ആ പരിപാടി തന്നെ എന്നെന്നേയ്ക്കുമായി നിര്‍ത്തി :)
ആ സംഭവം ഓര്‍മ്മിപ്പിച്ചു, ഈ പോസ്റ്റ്.
cinemayiley oru scene kanunna poley njan picturise cheythanu njan vayichathu....valarey nannyitund....
പുകാന്വേഷണ പരീക്ഷണം രസ്സായി ആശംസകള്‍
നല്ല രസികന്‍ പോസ്റ്റ്..
:)
..................
കണ്ണന് ഇപ്പൊ നല്ല കുട്ട്യാട്ടോ..പറഞ്ഞത് നന്നായി!!..ഇല്ലേല് എല്ലാവരും തെറ്റിദ്ധരിച്ചേനെ
;)
ഓർമ്മകൾക്കെന്തൊരു സുഗന്ധം...പനാമതൻ നഷ്ട സുഗന്ധം..
മൂന്നു വയസുകാരന്റെ പുകവലി പരീക്ഷണം പെരുത്തിഷ്ടായി.....
ഇനിയും തുടരുക ആശംസകൾ...
(പുകവലിയല്ല എഴുത്ത്:))
കുട്ടപ്പന് ചേട്ടന്റെ മുഖത്ത് എസ് എസ് എല്‍ സി പരീക്ഷ മൂന്നാം തവണയും എഴുതി റിസല്‍റ്റ് അറിയാന്‍ നില്ക്കുന്ന കിഴക്കേലെ ബിനി ചേച്ചിയുടെ മുഖത്ത് കാണുന്ന ആകാംക്ഷ.
കണ്ണപ്പോ അത് കലക്കി ഒരു ഒന്ന് ഒന്നര ഒന്നേ മുക്കാല്‍ അലക്ക്. അല്ലേല്‍ വേണ്ട രണ്ടു തികച്ചു തന്നു
അല്ല നിന്റെ മാമ്മന്‍ ആള് കൊള്ളാല്ലോ, പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു, തള്ളെ തന്നെ.
(എനിക്ക് പിന്നെ ഇതുമായി ബന്ധമില്ല, നമ്മള്‍ക്ക് പഥ്യം അരുണ്‍ കമന്റില്‍ സൂചിപ്പിച്ചു)
എങ്ങനെ ഒണ്ടു മോനെ സിഗരട്ട്..? കുട്ടപ്പന് ചേട്ടന്റെ മുഖത്ത് എസ് എസ് എല്‍ സി പരീക്ഷ മൂന്നാം തവണയും എഴുതി റിസല്‍റ്റ് അറിയാന്‍ നില്ക്കുന്ന കിഴക്കേലെ ബിനി ചേച്ചിയുടെ മുഖത്ത് കാണുന്ന ആകാംക്ഷ. .. ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട സംഭവം .. എനിക്കേതായാലും വലി ഭാഗ്യം ഉണ്ടായിട്ടില്ല .. :(
ഹി ഹി പുക വലിച്ചു കേറ്റി വയറും കണ്ണും അഞ്ഞൂറിന്റെ ബള്‍ബ് പോലെ പുറത്തേയ്ക്ക് തള്ളി നില്ക്കുന്ന കണ്ണനുണ്ണിയുടെ രൂപം ഓര്‍ത്തിട്ടു ചിരി നില്കുന്നില്ല. അകത്തു പോയ പുക എതിലേയാ പുറത്തേയ്ക്ക് പോയത്? ങേ?
അനിയാ സുപ്പർ
മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു
...ആശംസകൾ
കണ്ടാല്‍ പറയുകയേ ഇല്ല ഇത്ര വില്ലന്‍ ആണെന്ന്. ആ അനുഭവത്തോടെ പുകവലി ഉപേക്ഷിക്കണ്ടതല്ലേ?
Marlboro ഉണ്ടോ Dude, ഒരു Zippo എടുക്കാന്‍ ?
മൂന്നിന്റെ മൂക സാഹസങ്ങള്‍ എന്ന് ഞാന്‍ പേരിട്റെനെ .
ആ പ്രായത്തില്‍ ആദ്യം നല്ല പനങ്കള്ള് കുടിച്ചു പൂസായ ഓര്‍മ്മകള്‍ പുനെര്ജെനിച്ചു വായിച്ചപ്പോള്‍ .
നല്ല കുറെ ഓര്‍മ്മകള്‍ എങ്കിലും , അങ്ങനെ ; അല്ലെ?
വളരെ നന്നായിരിക്കുന്നു
ഹഹഹ്.. ആളു കൊള്ളാല്ലോ.. രസായിട്ടുണ്ട് എഴുത്ത്.
“ആണ്‍കുട്ടി ആവണമെങ്കില്‍ പുകവലിക്കണം എന്ന സിദ്ധാന്തം ഞാന്‍ പണ്ടേ മനസ്സില്‍ കുറിച്ചിട്ടു“
ഇങ്ങനെ ഒരു ധാരണ മുമ്പുണ്ടായിരുന്നു.
അതിനാല്‍
ഞാന്‍ ബാപ്പ വലിച്ചതിന്റെ കുറ്റി വലിച്ചാ തുടക്കം
കുറിച്ചത്.
ഇപ്പോഴില്ല.
നല്ല ഓര്‍മ്മപ്പെടുത്തല്‍....
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ആദ്യമായി സിഗരറ്റ് വലിച്ചത് ആയിരത്തിത്തൊള്ളായിരത്തി എഴുപത്തെട്ടിൽ (1978)ആണ്. അന്നെനിക്ക് മൂന്നോ നാലോ മാസം ആണു പ്രായം.. അമ്പത്താറിന്റന്നു പേരു വിളി നടക്കുമ്പോൾ പൂത്താറക്കാവിലെ മിലിട്ടറിയമ്മാവൻ ശങ്കരൻ കിഴക്കേ ഇറയത്തെ കോലായിലിരുന്ന വലിച്ചു വിട്ട ചാർമിനാർ പുക എന്റെ നാസികാ രസനാഗ്രങ്ങളിൽ ഉണ്ടാക്കിയ പ്രചോദന പ്രേരണ പ്രക്രിയ മൂലമാവാം ഞാൻ നിർത്താതെ നാലു ദിവസം കരഞ്ഞുവെന്നും പിന്നെ എന്റെ തന്നെ മറ്റൊരമ്മാവനായ ഇട്ട്യാതി ഒരു കത്തിച്ച കാജാ ബീഡി ചുണ്ടിൽ തിരുകിയെന്നും ഞാൻ നിർത്താതെ നാലു പുക വലിച്ചു വിട്ടുവെന്നും പിന്നെ കരച്ചിൽ നിർത്തിയെന്നും ആരോ പറഞ്ഞ കഥ ഇപ്പോൾ ഈ ‘കണ്ണകഥനം’ വായിച്ചപ്പോൾ ഇന്നലെയെന്ന പോലെ ഓർമ്മയിൽ തെളിയുന്നു..നന്ദി കണ്ണാ..നന്ദി.!
അതൊക്കെ പോട്ടെ..ഇപ്പോളും വലിയുണ്ടോ??
അനുഭവം നന്നായി ട്ടാ ആശംസകൾ!!
കുട്ടിക്കഥകള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടാക്കുന്നു കണ്ണാ
എന്നാലും ഗുരുവിനെ പട്ടീന്ന് വിളിച്ചുകളഞ്ഞല്ലോ..മോശം..മോശം
എന്നാലും ഗുരുവിനെ പട്ടീന്ന് വിളിച്ചുകളഞ്ഞല്ലോ..മോശം..മോശം
അപ്പൊ കുഞ്ഞായി ഇരുന്നപ്പോ തന്നെ തുടങ്ങി അല്ലെ പരിപാടി. ഇപ്പൊ എത്രയാണ് ഒരു ദിവസം തീര്‍ക്കുന്നത് ?
നേഹ: സര്ട്ടിഫിക്കടിനു താങ്ക്സ് ...ഹിഹി
അരുണേ: ഹഹ അത് പിന്നാലെ വരുനുണ്ട്....കല്ല് കുടി ഇല്ലാത്ത ' മദ്യ തിരുവിതാംകൂറ്' കാരനോ.. നല്ല കഥയായി
ജോ: ഓഹ്ഹോ.... ഇപ്പൊ വീട്ടില്‍ മാത്രം ഉള്ള കളിയാക്കല്‍ ഇനി ബൂലോകത്ത് മുഴുവന്‍ ആവട്ടെ എന്ന്. അല്ലെ
ഭായ്: ഇപ്പോഴത്തെ പിള്ളേര് ജെന്‍-Y അല്ലെ ...
ശ്രീ: പക്ഷെ ഞാന്‍ അന്ന് നിര്‍ത്തി എങ്കിലും വീണ്ടും വളര്ന്നപ്പോ ഒന്നുടെ പരീക്ഷിച്ചു...:)
കാവുട്ടി: ഇതിലെ വന്നതിനു നന്ദി...ഇനിയും വരണേ ട്ടോ
ദി മാന്‍ ടോ വോക്ക് വിത്ത്: നന്ദി മാഷെ
കുക്കൂ: നാരങ്ങ മിട്ടായി വാങ്ങി തരട്ടോ...അല്ലെ വേണ്ട പഴശ്ശി രാജയുടെ കഥ പറഞ്ഞു തരാം :)
താരകന്: അത് കലക്കി
ചാണക്യന്: ഇഷ്ടായെന്നറിഞ്ഞതില് സന്തോഷം മാഷെ
കുറുപ്പേ: മാമന് ആയ അങ്ങനെ വേണം ...അല്ല പിന്നെ
ഹാഫ് കള്ളന്: ഛെ...ഷെയിം ഷെയിം...
രഘു മാഷെ: അത് കഥയുടെ contextinu പുറത്താ...ഇടി ഇടി :)
വരവൂരാന്‍: നന്ദി
സുകന്യ: ശ്ശൊ അല്ലന്നേ.. അത്ര വില്ലന്‍ ഒന്നും അല്ലന്നേ.. പാവം ആന്നേ...
ആഷ്ലി: പിന്നെന്താ...ദിപ്പോ തരാം
ധ്രുവം ചേട്ടാ: ഞാന്‍ അതും ചെയ്തിട്ടുണ്ട് ന്നെ.. ഹിഹി ഇഷ്ടയെന്നരിഞ്ഞതില്‍ സന്തോഷം
കുമാരേട്ടാ: നന്ദി
ഓ എ ബി : ബാപ്പയുടെ കാലടി പാടുകള്‍ പിന്തുടരുന്നത് ഒരിക്കലും തെറ്റല്ല... അടിയുടെ പാട് വരാതെ നോക്കിയാല്‍ മതി :)
hshshs: ആള് പുലി തന്നെ ട്ടോ
വീരു: ഇപ്പൊ ഇല്യ മാഷെ ...
ജയ: നന്ദി
റോസാപ്പൂക്കള്‍: അല്ലാണ്ടെ പിന്നെ കുട്ടീന്ന് വിളിക്കാന്‍ പട്ടുലല്ലോ.. കാരണം അവിടെത്തെ ഏറ്റോം ചെറിയ കുട്ടി ഞാനല്ലേ
നന്ദന്: വളര്ന്നപ്പോ നന്നയെന്നെ.. ഇപ്പൊ ഒന്നും ഇല്യ
ഹ ഹ..അത് കലക്കി. പറ്റാത്ത പണി ആണെന്ന് മനസ്സിലായില്ലെ..മൂന്നു വയസ്സുകാരന് സിഗരട്ട് വലിക്കുന്ന കാര്യം ആലോചിച്ചിട്ട് തന്നെ ചിരി വരുന്നു...അപ്പൊ ആ ഫോട്ടോ കൂടെ കൊടുക്കണ്ടതായിരുന്നു.
ആണ്കുട്ടിയാവണമെങ്കില് പുകവലിക്കണമെന്ന സിദ്ധാന്തം പൊളിച്ചെഴുതാന്‍ ഈ 'കടിഞ്ഞൂല്‍ വലി' കാരണമാക്കിയല്ലോ.. അതേതായാലും നന്നായി...
ചേട്ടന് പണ്ടേ ആള് പുലിയായിരുന്നു...ല്ലേ..
നല്ല പോസ്റ്റ് .. കണ്ണാ .. പതിവുപോലെ .....
ന്നാലും മൊട്ടേന്നു വിരിയണ മുമ്പേ സിഗരട്ട് പരീക്ഷിക്കണ്ടാര്ന്നു ....
വലിയ്ക്കാൻ ആഗ്രഹം തുടങ്ങിയ പ്രായം എന്തായാലും കൊള്ളാം. !! ഹ..ഹ.
ഇപ്പോൽ വലിയില്ലാത്തത് നന്നായി.
ആശംസകൾ
വലിക്കുമ്പോൾ അപ്പോൾ തന്നെ വലിക്കണം
മൂന്നാം വയസ്സില്‍ ഞാനും വലി തുടങി എന്ന് ചരിത്രം പറയുന്ന ഉമ്മ പറയുന്നു.ഈ വലി അല്ല,ശ്വാസം കിട്ടാന്‍ വേണ്ടിയുള്ള ആഞ്ഞുവലി.
സിഗററ്റിന്റെ അവസാനത്തെ പുകയാണ് ആഞ്ഞുവലിക്കാൻ എല്ലാരും ആക്രാന്തം കാട്ടുന്നന്നത് എന്നായിരുന്നു എന്റെ വിശ്വാസം..
അപ്പോൾ ആദ്യത്തെതിനും ഉണ്ട് അല്ലെ ആക്രാന്തം?!
:)
നല്ല ബെസ്റ്റ് അമ്മൂമ്മ, കണ്ണന്റെ മോഹം സാധിപ്പിച്ചു തന്നൂല്ലോ!
പോസ്റ്റ് ശരിക്കും രസിപ്പിച്ചു
ആ മോഹം അന്നേ തീര്‍ത്തു തന്ന അമ്മൂമ്മ ആള് കൊള്ളാം
ഹൊ
എന്റമ്മോ.....
:) ;)
ആ ഫോട്ടോ ഒന്നു തര്വോ മാഷേ.....
മൂന്നു വയസ്സില്‍ വലിച്ച സിഗരറ്റ് സംഭവം ഇപ്പോ ഓര്‍ത്തെടുത്തു കുഴപ്പമില്ല. പക്ഷെ കോളേജു കാലത്ത് വീണ്ടും വലിച്ചു നോക്കി എന്നൊക്കെ തട്ടിവിട്ടിട്ടുണ്ടല്ലൊ... അതിനര്‍ത്ഥം... ഇപ്പോഴും ചുണ്ടത്ത് അതും (സിഗരറ്റ്) കോര്‍ത്താണ് നടപ്പ് എന്നല്ലേ.... അല്ലേ ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.. നീ മൊത്തം ഒരു സിഗരറ്റോളം ഉണ്ടോ... സിഗരറ്റും വലിച്ച് ഈ വഴിയെങ്ങാനും വന്നാല്‍ നിന്റെ ചെവി ഞാന്‍ പൊന്നാക്കിക്കളയും കാന്താരി.... നീര്‍ക്കോലി മ്ഹ് ഗര്‍.. ഗര്‍..ര്‍... ര്‍.....
നന്നായിട്ടുണ്ട്! നല്ല കഥ!
'മോനെ വല്യ ആളുകളെ സിഗരട്ട് വലിക്കാന്‍ പാടുള്ളു.. നീ ചെറിയ കുട്ട്യല്ലേ..തലമുതിര്‍ന്നു വരുമ്പോ വലിക്കാം ട്ടോ..'
ഇങ്ങനെ ഉപദേശം കിട്ടും ന്നു അറിയ്യവുന്നത് കൊണ്ട്....ആരെയും കാണിക്കാതെ ബീഡി വലിച്ചു തള്ളുന്ന വടക്കേതിലെ അപ്പൂപ്പനെ മനസ്സില്‍ ധ്യാനിച്ച് ..മുറി ബീഡികള്‍ വലിച്ചു തുടങ്ങി ....പിന്നെ മുതിര്‍ന്നപ്പോള്‍ ശീലമായി കൂടെ കൂടി ...ഇടയ്ക്ക് കുറച്ചു കാലം ഉപെഷിച്ചു.....പിന്നേം തുടങ്ങി ....ഇനി നിര്ത്തികളയാം അല്ലെ കണ്ണാ ....... ന്നാ....അങ്ങനെ തന്നെ ...യേത് ...
മോനെ അരുണേ... :)
Guruthwam venam engile ellam nannavoo...
oru valikaran akan pataththathil vishamama undo ?
ത്രിശുര്‍ക്കാരന്‍: ഉവ്വ ഉവ്വ ഫോട്ടോ കൊടുത്തത് തന്നെ..:-)
ജോയി ചേട്ടാ: നന്ദി
ഉഗാണ്ട രണ്ടാമന്: പിന്നല്ലാതെ
ചേച്ചി പെണ്ണ് : സംഭവിച്ചു പോയില്യെ ചേച്ചി...പറഞ്ഞിട്ട് കാര്യോണ്ടോ
വശം വദന്‍ : ഹിഹി :)
എരക്കാടന്‍: നന്ദി
അരീക്കോടന്‍: അതെന്തു പറ്റി മാഷെ ?
കുമാര്‍: ഹിഹി ആക്രാന്തം എല്ലാത്തിനും ഒണ്ടല്ലോ
എഴുത്തുകാരി ചേച്ചി : മം അമ്മൂമ്മ അല്ലേലും ബെസ്റ്റ് ആ
രമണിക: നന്ദി മാഷെ
മത്താപ്പ് : ഒരു രക്ഷേം ഇല്യ മാഷെ
സന്തോഷേട്ടാ: ഞാന്‍ ഇപ്പൊ വലിക്കാറില്ല...കോളേജില്‍ വെച്ച് ഇടയ്ക്ക് ഒന്ന് പരീക്ഷിച്ചിരുന്നു എന്നെ ഉള്ളു
ചിതല്: നന്ദി ഇതിലെ വന്നതിനു
ഭൂതത്താന്‍: നിര്‍ത്താന്‍ പറ്റും മാഷെ...ശ്രമിക്കാത്തത് കൊണ്ട...നിര്തെന്നെ
പിന്: ഹഹ അങ്ങനെ ഒരു വിഷമം ഇല്യ മാഷെ...
ശ്രീനു: ഡാ രാജേഷേ...നീ എങ്ങനെ ഇവിടെ എത്തി...
nallakutti aayathu kollam allengil nerathe ticket kittiyene manasilayille paralokathekku pokane!!!!!!!!!!
ചിരിച്ചു രസിച്ചു ഉണ്ണിയെ..ചിറ്റപ്പന് എടുത്ത ഫോട്ടോ എന്തിയെ?
നന്ദി..
മറന്നു തുടങ്ങിയ ആദ്യപുകവലിയെ പറ്റി ഓര്‍മ്മിക്കാന്‍ ഒരു കാരണമായി ഈ പോസ്റ്റ്..
കണ്ണന് ആള് കൊള്ളാലോ ......
നല്ല രസമുണ്ട് ബാല്യ കാല സ്മരണകള്‍ !!!
ആ ഫോട്ടോ കൂടെ ഇട്ടിരുന്നെങ്കില്‍ പൂര്‍ണ്ണമാകുമായിരുന്നു :)
ഹഹ ഹ അപ്പൊ കണ്ണന് എന്തായാലും സിഗരറ്റ് വലി തുടങ്ങിയത് നാലാളെ കാണിച്ചു കൊട്ടും കുരവയുമായിട്ടന് ല്ലേ. അന്നേ ഗിന്നസ് ബുക്കില്‍ വരേണ്ടതായിരുന്നു..പോസ്റ്റ് ഇഷ്ടപ്പെട്ടു ട്ടോ. കുട്ടിത്തത്തിന്റെ കുരുകുരുത്തക്കേട് ഇനിയും തുടരട്ടെ.
എന്താ ആ പടം കൂടി ഇടാത്തത്?
ജോറായേനേ
കൊച്ചുന്നാളില് വഴിനടന്നു പോകുമ്പോള്‍ ആളുകള്‍ സോഡ കുടിക്കുന്നതു കണ്ട് കൊതിമൂത്ത്, ഒരു ദിവസം ചേട്ടനോട് വഴക്കിട്ടു സോഡ വാങ്ങി കുടിച്ചതോര്മ്മ വന്നു. അതുവരെ എന്റെ വിചാരം സോഡയ്ക്ക് മധുരമാണെന്നയിരുന്നു. ദാഹിക്കുന്നേ ദാഹിക്കുന്നേ നടക്കാന്‍ വയ്യായെ എന്നു നിലവിളിച്ച എനിക്ക് ഒരിറക്കു ക്ടീക്കുന്നതിനു മുമ്പേ ദാഹം പമപ കടന്ന വേല
അന്ന് വലിച്ച് വിഷമിച്ചത് കൊണ്ട് ഇന്ന് വലിച്ച് വിഷമിക്കാതിരിക്കുന്നു. നന്നായി കണ്ണനുണ്ണീ...
സിഗരറ്റുവലി ആരോഗ്യത്തിന് നന്നല്ല. ചെറുപ്പത്തിലേ ബീഡിവലിച്ചതുകാരണം എനിക്ക് ഇന്ന് ശ്വാസതടസമുണ്ട്, ഇടവിട്ട ചുമയും. അന്ന് അതൊന്നും ഗൌനിച്ചില്ല.
പ്രായത്തെ മാനിച്ചെങ്കിലും എന്റെ വാക്കുകള്‍ നിങ്ങള്‍ ഗൌരവമായി എടുക്കണം. സിഗരറ്റ് നിര്‍ത്തണം.
കണ്ണനുണ്ണി ആളു കൊള്ളാലോ...വീട്ടുകാരെ ഞാന്‍ സമ്മതിച്ചു.....എല്ലാകാര്യത്തിലും ഈ സപ്പോര്‍ട്ടുണ്ടോ.......:)
ഉണ്ണിമോള്: സത്യാട്ടോ....ശ്ശൊ ഭാഗ്യായി ല്ലേ
ബൊന്സ്: അമ്മയുടെ ആല്‍ബത്തില്‍ ഇപ്പോഴും ഉണ്ട്
ഷൈന്‍: ശ്ശൊ അപ്പൊ പുകവലി വീണ്ടും തുടങ്ങാന്‍ പോവ്വാണോ
കഥയില്ലാതവള്: നന്ദി :)
നിരക്ഷരന്: മാഷെ ,ആല്ബതിലാ ...സോഫ്റ്റ് കോപ്പി ഇല്യ
രാധ: ഹിഹി ചേച്ചി ... ഗിന്നെസ്സ് ബുക്കില്‍ വരണ്ടാതാ ശരിയാ
പണിക്കരെട്ട : :) നന്ദി
വിനുവേട്ടാ : നന്ദി
പ്രയാന്‍: അതെ ചേച്ചി
സോമശേഖരന്‍: മാഷെ..ഈ സ്നേഹത്തോടെ ഉള്ള ഉപദേശത്തിനു നന്ദിയുണ്ട്..
പക്ഷെ ഞാന്‍ സിഗരറ്റ് വലിക്കാറില്ല. അതിന്റെ പുക അടുത്ത് വരുന്നത് തന്നെ ഇഷ്ടമല്ല
അമ്മൂമ്മ കൊള്ളാം.... കൊച്ചുമകന് വാശി പിടിച്ചപ്പോഴേ സിഗരെറ്റ് വാങ്ങി തന്നല്ലോ......
ഇനി വലിച്ചാല്‍ അടി വാങ്ങുമേ....
എഴുത്ത് നന്നായി....
ഇനിയും ഈ വഴി വരാം...
ആശംസകള്‍....
കണ്ണാ നീ പുലിയാണ്..അല്ല പുപ്പുലി..മൂന്നാമത്തെ വയസ്സിൽ തന്നെ സാധിച്ചു ലേ...
ഒരു സിനിമയിൽ കാണുന്നപോലുണ്ട് ഓരോ രംഗങ്ങളും...അസ്സലായി
കണ്ണനുണ്ണി വെറും ഒരു ഉണ്ണി അല്ലെന്നു തെളിയിച്ചു.. എന്നാലും എന്തു നല്ല വീട്ടുകാറ്.. മോനു സിഗരറ്റ് വലിക്കണം എന്നു പറഞ്ഞപ്പോ വാങ്ങിച്ചു കൊണ്ടു വരുക മാത്രമല്ല.. ഫോട്ടൊയും എടുത്തു വച്ചിരിക്കുന്നു..
നമിച്ചിരിക്കുന്നണ്ണാ.. നമിച്ചിരിക്കുന്നു..
ഫാഗ്യവാന് തന്നെ.. ആ ഫോട്ടൊ ഒന്നു അപ്ലോഡ് ചെയ്തിട്ടു കൂടെ..
അമ്മൂമ്മയോടു ആരാധന തോന്നി ട്ടോ,വാങ്ങി തന്നൂലോ...സിഗരറ്റ് ആരോഗ്യത്തിനു ഹാനികരം എന്നതൊക്കെ ശരി തന്നെ,ന്നാലും അതിന്റെ പുക ഇങ്ങനെ പോണ കാണാന്‍ നല്ല രസല്ലേ..
ആ ഫോട്ടോ ഇടാത്തത്തില്‍ ശക്ത്തവും വ്യക്തവുമായി പ്രതിഷേധിക്കുന്നു.....
പിന്നെ ചേട്ടന് പുലി അല്ല കേട്ടോ പുപ്പുലിയാ....
ഹ ഹ..
കണ്ണാ കണ്ണന് ആളൊരു പുലിക്കുട്ടിതന്ന്യാ ട്ടോ. എന്നാലും ക്രെഡിറ്റ് കണ്ണന്റെ വാശി ഒടുവില്‍ സമ്മതിച്ചുതന്ന മുത്തശ്ശിക്കുള്ളതാ. അവര്‍ സത്യത്തില്‍ വലിയൊരു ചൈല്‍ഡ് സൈക്കോളജിസ്റ്റ് തന്ന്യാ ട്ടോ. അന്നാ വാശി സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഒരുവേള ഇന്നു കണ്ണന് ആരായേനേ???? കണ്ണന്റെ ഈ ബാല്യകാലസ്മരണയുടെ തുടക്കം എന്നെ ഏറെ ചിരിപ്പിചു. കാരണം നിലാവുള്ളൊരു രാത്രിയില്‍ ഒരു പ്ലേറ്റില്‍ കുറച്ചു മിസ്ചറും വേറൊരു പ്ലേറ്റില്‍ അച്ചാറും ഒപ്പം രണ്ടു ഗ്ലാസ് പനങ്കള്ളുമായി വീടിന്റെ ടെറസ്സിനുമുകളില്‍ കമ്പനികൂടാന്‍ കയറിപ്പോയ എന്റെ അമ്മാവന്റെയും സുഹൃത്തിന്റെയും ചിത്രം ഓര്‍ത്തുപോയി.
ആ ചിത്രം???? പിന്നെ എന്റെ ഒരു സുഹൃത്ത് കള്ളുകുടിച്ചതും ഇതുപോലെയാ.. അച്ചനും കൂട്ടുകാരും വീട്ടിലിരുന്ന് ഓരൊ മുന്തിയ സംഭവം പെഗ് പെഗായിട്ട് കമിഴ്തുന്നത് കണ്ട നമ്മടെ താരത്തിനും ഒരാഗ്രഹം. അങ്ങനെ അച്ചന്റെ കൂട്ടുകാരെല്ലാരും പോയപ്പോ നേരെ ചെന്നു ആഗ്രഹം ബോധിപ്പിച്ചു. എന്നാ കഴിച്ചോളാനച്ചനും. താരം നേരെ കുപ്പീന്ന് ഒരു ഗ്ലാസ് നിറച്ചൊഴിച്ച് ആക്രാന്തത്തിലൊരു വലി. ആദ്യ സിപ്പ് ഒരു ഗ്ലാസ് ഓണ്‍ ദ റോക്സ് ആയതിനാല്‍ പകുതിയെത്തിയപ്പോഴേക്കും കുടലുകത്തി വീടിനും ചുറ്റും ഓട്ടം തുടങ്ങീ. പാവം സോഡ്യോ വെള്ള്മോ ചേര്‍ത്ത് മയപ്പെടുത്തേണ്ട ഒരു ഹൈലി കോണ്ട്സന്റ്റേറ്റഡ് സാധനമാണെന്നവള്ക്കന്നറിയില്ലായിരുന്നൂ. അതോടേ അവളുടെ ആ പൂതി കെട്ടൂ .
kure naalinu sesham chirikkaaaanaaayi....
jennyeee pani indakki vakkuo..jennye kananamenkil ivide varanamenkil oru quotation erpadu cheythitte ini varooo..pandaram...nnalum jennyee muthirnnavare keri pattinnu vilikkya..nde guruvayurappa kaalam pona pokkee...pinne photokanda ilam thalamurakkar "chettan pande puliaayirunno" ennu paranjathu mathram manassilayillya...athil oru mistake indu..ippo jenny oru puli aanennu indirect aayi parayunna pole..venda mone dinesaa eliye aarum innuvare puli ennu vilicha charithram illya..hehehee
മിഥുന്: ഇതിലെ വന്നതിനു നന്ദി മാഷെ...ഇനിയും വരണേ
കുഞ്ഞായി: ശ്ശൊ എനിക്ക് വയ്യ.. ഞാന്‍ പുലിയാ ല്ലേ..:)
കിഷോര്‍: നന്ദി ... ആ ഫോട്ടോ ഇനിയൊരിക്കല്‍ കാണിക്കാം ട്ടോ
ജെന്ശിയ: പണ്ടെനിക്ക് ഇഷ്ടാരുനു സിങരെത്റ്റ് പുക കാണുന്നതൊക്കെ. ഇപ്പൊ അടുതുടെ പോയാല്‍ ശ്വാസം മുട്ടും .മുരളി :) ഹിഹി
കുഞ്ഞിയമ്മ: ഹ്മം എന്റെ അമ്മമ്മ തന്നെ പുലികുട്ടി....
കുരുത്തം കെട്ടവന്: ഞാന്‍ ആദ്യായി കല്ല് കുടിച്ചതും അങ്ങനെ ഒക്കെ തന്ന്യാ..ബ്ലാക്ക് ലേബല്‍...പക്ഷെ പാമ്ബാവാതെ രക്ഷപെട്ടാരുന്നു.
രാമകൃഷ്ണ: നന്ദി ഇതിലെ വന്നതിനു. ഇനിയും വരണേ
ജെന്നിയെ : ഇടി വേണോ...എന്റെ അമ്മാമ്മയെ വല്ലോം പറഞ്ഞാല്‍ ഉണ്ടല്ലോ...ഗ്ര്ര്ര്
ഞന്‍ പാല് ഇല് ഒരു offline ഇട്ടിണ്ട് നോക്കുട്ടോ..
കണ്ണനുണ്ണീ, രണ്ടു പാരഗ്രാഫേ ആയുള്ളൂ. കൊള്ളാം! ഇനി ബാക്കി വായിച്ചിട്ടു പറയാം.
kannanunni nee puli thanne puli...
അമ്മൂമ്മ ഇതാണ്, കൊച്ചുമോന്റെ ആഗ്രഹം എന്തായാലും അമ്മൂമ്മ റെഡി അല്ലെ ...
സിഗരറ്റിന്റെ കാര്യമേ പറഞ്ഞുള്ളൂ ... ഏഴാം വയസ്സിലെ കള്ള് കുടീടെ വിട്ടുപോയോ ...
ഈ പോസ്റ്റ് കണ്ണനുണ്ണി സ്റ്റൈലിൽ ഏശിയില്ല കേട്ടൊ
വലിച്ചുനീട്ടിയ ഒരു പ്രതീതി...
മൊരിഞ മഞ്ഞക്കാജയുടെ പുക ആരേയാണ് ഹരം കൊള്ളിക്കാത്തത്?
ഫോട്ടോ എടുത്തു എന്ന് പറഞ്ഞത് നുണയാണ് അല്ലെ? പഴയ കുറെ കാര്യങ്ങള്‍ ഓര്‍ത്തു. നന്നായിരിക്കുന്നു.
ഹ ഹ.. ഇപ്പം ഒരു ദിവസം എത്ര സിഗറട്ട് തീര്‍ക്കും കണ്ണാ?
നന്നായിരിക്കുന്നു കടിഞ്ഞൂല്‍ സിഗരറ്റിന്റെ ഓര്‍മ്മ...
ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു..
എല്ലാവരുടെയും ജീവിതത്തിലുണ്ടെന്നുതോന്നുന്നു
കുറെ പുകവലി ഓര്‍മ്മകള്‍...
കുഞ്ഞിലെ..ചോറും കൂട്ടാനും വെച്ചുകളിക്കുമ്പോള്
അച്ഛന്റെ റോളില്‍ ഞാനും പേപ്പര്‍ ചുരുട്ടി വലിച്ചത്
ഓര്‍ക്കുന്നു...
(പെണ്ണാണെങ്കിലും അന്നും ഇന്നും കുറച്ച് ഹോര്‍മോണ്‍ കൂടുതലാണോന്നൊരു സംശയംണ്ട്...എനിക്കല്ലാട്ടോ...ബാക്കി എല്ലാര്ക്കും!!!!)
എങ്കിലും ഒന്നുശരിയാണ്...
അത് അത്ര നല്ലതല്ല..ഏത്? ഈ പുകവലിയേ...
സിഗരറ്റ് വലിക്കുമ്പോഴല്ലേ പ്രശ്നമുള്ളൂ.......കടലാസ് ചുരുട്ടി വലിക്കായിരുന്നില്ലേ..?
അങ്ങനെ ഞാനും ഒത്തിരി വലിച്ചിട്ടുണ്ട്.
എന്തായാലും സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം തീര്‍ന്നില്ലേ..അതു മതി.
aa photo koode aavamayirunnu.. :)
ഹൊ മൂന്നു വയസ്സില്‍ വന്ന ആഗ്രഹമേ ഗുരുവേ നമ.ഭയങ്കരം അണ്ണാ ഏതായാലും ഇന്ന് വലിക്കുമ്പഴൊക്കെ ചിരിക്കാന്‍ ഒരു കൊളായി
അന്നേ വിരുതനാണല്ലേ?
ആ പടം കൂടിയിട്ടിരുന്നെങ്കില്‍ കുറച്ചൂടി ജോറായി ചിരിക്കാമായിരുന്നു.
Post a Comment