രണ്ടു പേര് തമ്മില്‍ വഴക്കിടുകയോ, തല്ലുണ്ടാകുകയോ ചെയ്യുമ്പോൾ പിടിച്ചു മാറ്റുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ മനസ്സിലാക്കിയത് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.
കായംകുളത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ച് ഏക്കറില്‍ പരന്നു കിടന്ന എന്റെ സ്കൂളില്‍ പേടിയുടെ കരി നിഴല്‍ പരത്തി കറങ്ങി നടന്ന ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ മാനേജര്‍ , ശ്രീ. ദിവാകരൻ സാര്‍.
സ്വന്തമായി കുട്ടികള്‍ ഇല്ലാതിരുന്ന ദുഃഖം, മാഷ് മാറ്റിയിരുന്നത് ആ സ്കൂളില്‍ വരുന്നതൊക്കെയും തന്റെ കുട്ടികള്‍ എന്ന വിശ്വാസത്തിലായിരുന്നു. സ്വതവേ വാത്സല്യ നിധിയായ അദേഹത്തിന്റെ പറമ്പിലെ ജാതിക്കയുടെയും ചാംബക്കയുടെയും രുചി അറിയാത്തവര്‍ സ്കൂളില്‍ ചുരുക്കം. പക്ഷെ ദേഷ്യം വന്നാല്‍ അംജത് ഖാനും അമരീഷ് പുരിയും പോലും മാറി നില്‍ക്കുന്നത്ര കടും കൈകള്‍ ചെയ്യാനും മാഷിനു ഒട്ടും മടിയുണ്ടായിരുന്നില്ല.
അന്നൊരിക്കല്‍ തന്റെ സ്കെച്ച് പെന്‍സില്‍ കട്ടെടുത്ത മനു.സി. നായരെ ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി മുട്ടുകാലു കേറ്റിയ 2.B യിലെ കിരണ്‍ വര്‍ഗീസിനെ രണ്ടു കയ്യും ചേര്‍ത്ത് പിടിച്ചു സ്കൂള്‍ ഗ്രൗണ്ടില്‍ പൊരി വെയിലത്ത് നിര്‍ത്തി പൊതിരെ തല്ലുന്ന മാഷിനെ അന്നവിടെ പഠിച്ചിരുന്ന ഒറ്റയാളും മറന്നിട്ടുണ്ടാവില്ല.
അങ്ങനെ തല്ലുകയും തല്ലിന്റെ പാപം ചാമ്പക്കയും ജാതിക്കയും കൊടുത്തു തീര്‍ക്കുകയും ചെയ്ത് മൂന്നരയടി നീളമുള്ള ചൂരലിന്റെ ബലത്തില്‍ ദിവാകരൻ സാര്‍ അജയ്യനായി കറങ്ങി നടക്കുന്ന കാലം.
സ്കൂള്‍ വിട്ടാല്‍ വൈകിട്ട് വീട്ടില്‍ പോവാന്‍ സ്കൂള്‍ ബസ് സെക്കന്റ് ട്രിപ്പ് വരണം. നാല് മണിക്ക് ഫസ്റ്റ് ട്രിപ്പ് പോവുന്ന ബസ് കായംകുളത്തിന്റെ പരിസര പ്രദേശങ്ങളില്‍ ഒക്കെ കറങ്ങി തിരിച്ചെത്തുമ്പോൾ അഞ്ച് കഴിയും. അത് വരെ സ്കൂള്‍ മുറ്റത്തെ ബദാം മരത്തില്‍ കല്ലെറിഞ്ഞും, ആൺകുട്ടികളുടെ ടോയിലെറ്റിന്റെ പരിസര പ്രദേശങ്ങളില്‍ കള്ളനും പോലീസും കളിച്ചും, കൂട്ടം കൂടിയിരിക്കുന്ന കുഞ്ഞു സുന്ദരികളുടെ തലയിലെ ഹെയര്‍ ബാന്‍ഡ് എടുത്തു കൊണ്ട് ഓടി അവരെ വഴക്കിടീച്ചും ഒക്കെ സമയം കളയണം. എന്നാല്‍ ഇത്തരം ചെറുകിട തരികിട പരിപാടികളില്‍ ഒന്നും ഒരു ഫൺ കണ്ടെത്താത്ത വിരുതന്മാര് സമയം കളഞ്ഞിരുന്നത് തല്ലു കൂടിയിട്ടായിരുന്നു. WWFഉം, ആക്ഷന്‍ ചാനലുകളും ഒന്നും അത്ര പോപ്പുലര്‍ അല്ലായിരുന്ന ആ കാലത്ത് അവരുടെ ഒക്കെ പ്രചോദനം മിഥുന് ചക്രബര്‍തിയും, ഋഷി കപൂറും, മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബൽറാമും ഒക്കെ ആയിരുന്നു.
തല്ലിന്റെ ആദ്യ പടിയായ കാരണം ഉണ്ടാക്കല്‍ താരതമ്യേന ഈസി ആണ്. പെന്‍സിലിന്റെ മുനയൊടിച്ചു, വാട്ടര്‍ ബോട്ടിലിന്റെ അടപ്പെടുത്ത് എറിഞ്ഞു, സ്കൂള്‍ ബാഗിന്റെ മുകളില്‍ മണ്ണ് വാരി ഇട്ടു തുടങ്ങിയ ഐ.പി.സി. ഒരുമാതിരി എല്ലാ വകുപ്പുകളിലും പെട്ട ക്രൂര കൃത്യങ്ങള്‍ ആരോപിച്ചു കോടതി വിചാരണയ്ക്ക് പോലും വിടാതെ നേരിട്ട് കൊട്ടേഷന്‍ കൊടുക്കും. കയ്യും കാലും പല്ലും ചിലപ്പോള്‍ കല്ലും വരെ ആയുധമാക്കിയുള്ള തല്ല് അവസാനിക്കുന്നത്, ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഷര്‍ട്ട് കീറുമ്പോഴോ , മൂക്കില്‍ നിന്ന് ചോര വരുമ്പോഴോ ഒക്കെ ആവും. എന്നാല്‍ ദിവാകരൻ സാര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച കണ്ണൂർ പോലെ ശാന്തമാണ്.
സ്ഥിരം തല്ല് വേദികള്‍ ആയ ബോയ്സ് ടോയിലെറ്റും ലൈബ്രറി നില്ക്കുന്ന രണ്ടു നില കെട്ടിടത്തിന്റെ പിറകു വശവും ഒക്കെ ഇത്തിക്കര പക്കിയെ പോലെ പാത്തും പതുങ്ങിയും റോന്തു ചുറ്റുന്ന മാഷ് തല്ലിന്റെ ഇടയിലേക്ക് ചാടി വീഴുന്നതും ക്ലൈമാക്സ് രംഗം കയ്യടക്കുന്നതും പെട്ടെന്നായിരിക്കും. ഒടുവില്‍ വാദിയും പ്രതിയും കാലിലെ ചുവന്നു തിണിര്‍ത്ത പാടും തടവി ഒരേ ശിക്ഷ ഏറ്റു വാങ്ങി ഏതെങ്കിലും തൂണില്‍ ചാരി നിന്ന് വിതുമ്പുന്ന സീനോടെ ആ തല്ല് നാടകം ബെല്ലടിച്ചു അവസാനിപ്പിക്കും.
പൊതുവേ ഇത്തരം തല്ലുകളില്‍ ഒന്നും എനിക്ക് അന്ന് തീരെ താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും പെൻസിലിന്റെയും റബ്ബറിന്റെയും അവകാശ തര്‍ക്കത്തില്‍ തല്ലി ചാകാന്‍ നില്ക്കുന്ന കൂട്ടുകാരെ ഇടയില്‍ വീണു പിടിച്ചു മാറ്റുന്നതും ,അത്തരം സമാധാന ശ്രമങ്ങള്‍ക്കിടയില്‍ പാളി പോവുന്ന ഒന്നോ രണ്ടോ ഇടി വാങ്ങി കൂട്ടുന്നതും ഇടയ്ക്ക് പതിവായിരുന്നു. ഇത്തരം ഒരു സമാധാന ശ്രമത്തിന്റെ സമ്മാനം മുഖത്ത് ചുവന്നു കിടന്നത് കണ്ടു അമ്മ പുളിവടി എടുത്തു ഒരിക്കല്‍ ശരിക്കൊന്നു പെരുമാറിയതിന് ശേഷം കുറെ നാള് എല്ലാം നിര്‍ത്തി വെച്ചെങ്കിലും ജാതകത്തില്‍ കേതു കൊടി കുത്തി നിന്ന ഒരു ജൂണ്‍ മാസത്തില്‍ വീണ്ടും ഒരു ഒത്തു തീര്‍പ്പിലേക്ക് ഞാന്‍ എടുത്തു ചാടി.
ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു വൈകുന്നേരത്തിലെ സ്കൂൾ നഴ്സറി കെട്ടിടത്തിന്റെ വരാന്തയായിരുന്നു രംഗം. സ്കൂള്‍ തുറന്നപ്പോ തനിക്കു പുതിയതായി വാങ്ങി തന്ന മള്‍ട്ടി കളര്‍ കുട അജീഷ് എടുത്തു മഴ വെള്ളത്തില്‍ ഇട്ടു എന്നാരോപിച്ച് കൊണ്ട് സന്ദീപാണ് അടിക്കു തുടക്കമിട്ടത്. തല്ലാനും അതിലേറെ തല്ലു കൊള്ളാനും മിടുക്കനായ അജീഷ് ആ വെല്‍ക്കം കാള്‍ രണ്ടു കയ്യും സന്ദീപിന്റെ കഴുത്തിന് കുത്തി പിടിച്ചു സ്വീകരിച്ചതോടെ പൊരിഞ്ഞ തല്ലായി.
എല്‍ കെ ജിയിലെ കുറെ കുഞ്ഞു കുട്ടികള്‍ അല്ലാതെ രംഗത്തിനു സാക്ഷിയായി ആകെ ഉള്ളത് ഞാനും രജത്തും മാത്രം. അടി ഉണ്ടാക്കുന്ന രണ്ടു പേരും എന്റെ ഉറ്റ ചങ്ങാതിമാരായത് കൊണ്ടും അടിയുടെ സ്കെയില്‍ ഇങ്ങനെ പോയാല്‍ രണ്ടിലൊരാളെ മിസ്സ് ആവും എന്ന് തോന്നിയത് കൊണ്ടും ഇടപെടാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
ചാടി നടുവില്‍ വീണു രണ്ടാളെയും പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടയില്‍ ഒന്ന് രണ്ടു ഇടിയും ചവിട്ടും കാര്യമായി കിട്ടിയതോടെ രജത് മെല്ലെ പിന്മാറിയെങ്കിലും ഞാന്‍ ശ്രമം തുടര്‍ന്നു.
കണ്ടകശ്ശനി കൊണ്ടല്ലേ പോവൂ !
ഒടുവില്‍ സര്‍വ്വശക്തിയും എടുത്തു രണ്ടാളെയും തള്ളി അകറ്റി
...ദേ കിടക്കുന്നു സന്ദീപ് പുറത്തെ ചെളി വെള്ളത്തില്‍.
എന്റെ സമയ ദോഷം കൊണ്ടോ, ലവന്റെ നല്ല സമയം കൊണ്ടോ എന്തോ ദിവാകരൻ സാറിന്റെ എന്‍ട്രി കൃത്യം ആ ടൈമില്‍ തന്നെ ആയിരുന്നു. നൊടിയിടയില്‍, അടി തുടങ്ങിയ സന്ദീപ് നിസ്സഹായനും, നിരപരാധിയുമായി!
അടി തടയാന്‍ ചെന്ന ഞാന്‍ അജീഷിനോപ്പം ചേര്‍ന്ന് ചങ്ങാതിയെ ചെളി വെള്ളത്തില്‍ തള്ളിയിട്ട ക്രൂരനായ വില്ലനായി ഉയർത്തപ്പെട്ടു.
അല്ലെങ്കിലും വില്ലന്‍ പറയുന്ന റീസണ്‍ വിശ്വസിക്കുന്ന പതിവ് പണ്ടേ നമ്മുടെ നാട്ടുകാർക്കില്ലല്ലോ ഇല്ലല്ലോ.
...പ്രെജുഡിസ്ഡ് ഫെല്ലോസ് !
ചുറ്റും നിറയെ ആള്‍ക്കൂട്ടം. കൊലപാതകം ചെയ്ത വില്ലനെ പോലെ എല്ലാവരും എന്നെ നോക്കുന്നു.
നിരപരാധിത്വം കരഞ്ഞു പറഞ്ഞിട്ടും വിശ്വസിക്കാന്‍ മാഷ് കൂട്ടാക്കിയില്ല. എല്ലാവരെയും സാക്ഷിയാക്കി ദിവാകരൻ സാറിന്റെ മൂന്നരയിഞ്ചു ചൂരല്‍ വടി മൂന്നു വട്ടം ഉയര്‍ന്നു താഴ്ന്നു. ഇടത്തെ തുടയില്‍ മൂന്നു പാടും അതിന്റെ നീറ്റലും ബാക്കിയായി. സന്ദീപിനെ പിടിച്ചെഴുനേൽപ്പിച്ചു ഷര്‍ട്ട് ഊരി പിഴിയുന്ന സരസ്വതി ചേച്ചിയെയും അവനെ ആശ്വസിപ്പിക്കുന്ന മാഷിനെയും എല്ലാത്തിനും മൂകസാക്ഷിയായ മഴയെയും ഒക്കെ ഒന്ന് കൂടെ നോക്കിയപ്പോഴേക്കും കണ്ണില്‍ നനവ് പടര്‍ന്നു കാഴ്ച മറച്ചിരുന്നു. തുടയിലെ നീറ്റലിനേക്കാള്‍ വേദനിച്ചത് ചെയ്യാത്ത തെറ്റിനുള്ള ശിക്ഷയായിരുന്നു.
പിന്നീട് വളര്‍ന്ന ശേഷവും പലപ്പോഴും വഴക്ക് നടക്കുന്നത് വെറുതെ നോക്കി നിന്നിട്ടുണ്ട്. അപ്പോഴൊക്കെ ഓര്‍മ്മയില്‍ വന്നത് മഴ തകര്‍ത്തു പെയ്ത ഒരു ജൂണിലെ ആ നഴ്സറി വരാന്തയായിരുന്നു.
ഗുണപാഠം: രണ്ടു പേര് തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
- കൈയും കെട്ടി നോക്കി നില്‍ക്കണം.
57 comments:
അന്ന് തല്ലിയെങ്കിലും അതിനു മുന്‍പും പിന്‍പും ഒരുപാട് തവണ മടിയിലെടുത്തു വെച്ചും , ചാമ്പക്ക കൊണ്ട് തന്നും എന്നെ സ്നേഹിച്ചിട്ടും ഉണ്ടായിരുന്നു സുകുമാരന്‍ സാര്‍. പാവം ഒത്തിരി നല്ല മനുഷ്യനായിരുന്നു...
തേങ്ങ എന്റെ വക. ഒന്നും അല്ലേലും ഒരു പാഠം പഠിച്ച കഥ അല്ലെ :)
നല്ല ഓർമ്മക്കുറിപ്പുകൾ. കുറച്ചുനേരത്തേക്ക് ഞാനും എന്റെ സ്കൂളിലേക്ക് പോയിരുന്നു കണ്ണനുണ്ണീ.
ഗുണപാഠം: രണ്ടു പേര് തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
- കൈയും കെട്ടി നോക്കി നില്‍ക്കണം.
Very Very Correct.
സുകുമാരന്‍ സാറിനെ പോലുള്ളവര്‍ നമ്മുടെ സ്കൂളിന് ആവശ്യമാണ്. കണ്ണാ, ഞാന്‍ പള്ളീപ്പാട് ആണ്. പഠിച്ചത് മുഴുവന്‍ കായംകുളത്താണോ..?
എന്റെ മനസ്സിലുമുണ്ട് കണ്ണനുണ്ണി ഇതുപോലെ വറുതെ കൊണ്ട് ഒരടിയുടെ പാട്.മൂന്നാം ക്ലാസ്സിലിരുന്ന് ഞാനിപ്പോഴും ഇടക്കൊക്കെ തടവിത്തണുപ്പിക്കാറുണ്ട് അത്.
അങ്ങനെ തല്ലു കൂടുന്ന ചങ്ങാതിമാരെ പിടിച്ച് മാറ്റാന്‍ ചെന്നിട്ട് വാദി പ്രതിയായി അല്ലേ?
അന്നത്തെ അദ്ധ്യാപകര്‍ക്ക് ശിക്ഷിയ്ക്കുന്ന അതേ അളവിലോ അതിലധികമായോ സ്നേഹിയ്ക്കാനും അറിയാമായിരുന്നല്ലോ.
വീണ്ടുമൊരു നിഷ്കളങ്ക കുട്ടിക്കാല പോസ്റ്റ് അല്ലേ കണ്ണനുണ്ണീ.:)
ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ഏല്‍ക്കേണ്ടി വരുന്നത് എപ്പോഴായാലും വിഷമം തന്നെ.അപ്പോള്‍ അന്നത്തെ കുഞ്ഞു മനസ്സിലുണ്ടായ സങ്കടം അറിയാന്‍ പറ്റുന്നുണ്ടു.
കണ്ണനുണ്ണി,
അന്നത്തെ കുട്ടികളെ പോലെയല്ല ഇന്നുള്ളവർ. രക്ഷിതാക്കളും ഒട്ടേറെ മാരി.. കഴിഞ്ഞ വർഷം ഞാൻ പഠിച്ച സ്കൂളിൽ ഒരു കുട്ടിയെ ഹെഡ് മിസ്റ്റ്രസ് തല്ലിയതിനു രക്ഷിതാവ് ചോദിക്കാൻ വരെ വന്നു. പാവം ടിച്ചർ, ഇപ്പോൾ ചൂരൽ കാണുമ്പോൾ തന്നെ ഭയമാണെന്നാ പറയുന്നേ.. പഴയ ഗുരു ശിഷ്യ ബന്ധം നഷ്ടപ്പെട്ടു.. നല്ല ഒരു പോസ്റ്റ്
ഓഫീസ് റൂമിലെ അലമാരയ്ക്ക് മുത്തം കൊടുക്കാന്‍ പറഞ്ഞ് തിരിയുമ്പോള്‍ പിറകില്‍ ചൂരല്‍ പതിപ്പിയ്ക്കുന്ന ഒരു മാഷിനെ ഓര്‍ത്തുപോയി :)
പക്ഷെ അദ്ദേഹത്തിനും എല്ലാവരോടും വലിയ സ്നേഹമായിരുന്നു :)
ഈ പോസ്റ്റ് സ്കൂള്‍ ജീവിതവും അന്നത്തെ അടിപിടികളും ഓര്‍മ്മിപ്പിച്ചു
നന്ദി
പക്ഷെ ദേഷ്യം വന്നാല്‍ അംജത് ഖാനും അമരീഷ് പുരിയും പോലും മാറി നില്‍ക്കുന്നത്ര കടും കൈകള്‍ ചെയ്യാനും മാഷിനു ഒട്ടും മടിയുണ്ടായിരുന്നില്ല.
ഹഹഹ് അത് കലക്കി.
പിന്നെ ഞങ്ങള്‍ കോമ്പസ് കൊണ്ട് കുത്തുന്ന ഒരു പതിവുണ്ട്. അത് കൂടാതെ സ്കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങിയ അടി സ്കൂള്‍ വിടുമ്പോള്‍ നിര്‍ത്തി വയ്ക്കും, എന്നിട്ട് വീട്ടിലോട്ടു പോകുന്ന വഴി കശുമാവിന് കാട്ടില്‍ വച്ച് ബാക്കി തല്ലി തീര്‍ക്കും. എന്തായാലും പലതും ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്.
ശെടാ! ഈ ഗുണപാഠം നേരത്തെ പറഞ്ഞ് തരണ്ടേ??
ഇനി ഞാനേറ്റു :)
രണ്ടു പേര് തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
ആ രഗമൊന്ന് കൊഴുപ്പിക്കാന്‍ വേണ്ട എല്ലാ സഹായസഹകരണങളും ചെയ്തുകൊടുക്കണം ആവശ്യത്തിന് മസാലയിട്ടുകൊടുക്കണം!
ഇല്ലങ്കില്‍ കണ്ണനുണ്ണിക്ക് കിട്ടിയതുപോലിരിക്കും :-)
ശരിക്കും ആ സ്കൂൾ കാലത്തേക്ക് കൊണ്ടുപോയി
aa sir nte adress onnu tharumo kannanunni. oru gift kodukkana.
സ്കൂള്‍ കുട്ടികളുടെ ചെയ്തികള്‍ അതുപോലെ പകര്‍ത്തി. ഇതിലെ ഗുണപാഠം കലക്കി.
കണ്ണനുണ്ണിക്ക് ആവശ്യമില്ലാതെ അടികിട്ടിയത് മാത്രം.... പോട്ടെ. കിട്ടിയത് കിട്ടി. ;-)
school padangal orupaadu padikkanulla sthalamaanu..
ishtaayi
"പിന്നീട് വളര്‍ന്ന ശേഷവും പലപ്പോഴും വഴക്ക് നടക്കുന്നത് വെറുതെ നോക്കി നിന്നിട്ടുണ്ട്"
:) അനുഭവം ഗുരു ആകണമല്ലോ, അല്ലേ?
കണ്ടകശ്ശനി കൊണ്ടല്ലേ പോവൂ !
:)
അതാണ് കണ്ണനുണ്ണി പറയുന്നത് കണ്ണുണ്ടായാല്‍ പോര കാണരുത് എന്ന് :-)
തല്ലുനാടകത്തിന്റെ ബാക്കി സുകുമാരന്‍ സാറിന്റെ കയ്യീന്നു മാത്രെ കിട്ടിയുള്ളോ.. വീട്ടീന്നൊന്നും കിട്ടീലേ.. കഷ്ടായി :)
ഏതായാലും ഗുണ്‍പാഠ് ഗലക്കി
ജീനിതത്തിന്റെ കൈലാസ ശ്രുങ്ങതിലെക് ഉള്ള തീര്‍ഥ യാത്രയുടെ ആദ്യപടി ; ചെയ്യാത്ത കുറ്റത്തിന് ശിക്ഷികപെടുന്ന ആദ്യ അനുഭവം ; ആദ്യത്തെ അനുരാഗം പോലെ ആലോചനാമൃതം ആണ്. ഇനിയും എത്ര ദൂരെ ആണ് ലക്ഷ്യം? കൈലാസ ശ്രുംഗം?
ഗുണപാഠം: തല്ല് ആസ്വദിക്കാന്‍ പറ്റുമെങ്കില്‍ നോക്കിനില്‍ക്കണം അല്ലെങ്കില്‍ പതുക്കെ തടിയൂരണം :)
ഹയ്യോ സങ്കടായി... കണ്ണനു തൊടേമ്മല് മൂന്നടിയെ കിട്ടീള്ളു.... കഷ്ടായി.... ഈ സുകുമ്മാരന്മാഷിന് ഇതെന്തിന്റെ കേടാ... ഒരഞ്ചാറെണ്ണം കൊടുക്കായിരുന്നില്ലെ നമ്മുടെ കണ്ണനല്ലെ.... :):):)
കണ്ണപ്പാ .. പൊസ്റ്റ് വയിച്ചപ്പൊ ആടി പാടി നടന്ന സ്കൂള്‍ ജീവിതം ഓര്‍മ്മ വന്നു!!
ഇതെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്...പക്ഷെ പ്രത്യഘാതം ഇതിലും ഭീകരം ആയിരുന്നു.
sukumaran sirintee karyam parayumpoo ippolum chooral kazhaayathintee neettal evidokkeyoo edukkunnuu... Hahah etrayaa vangii kootiyirikkunneeee....
പഴയ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി കണ്ണാ പോസ്റ്റ്! എത്രയെത്ര തല്ലുകള്! എല്ലാം ഓര്‍ത്തു കണ്ണാ....
അതിനു ശേഷമാണ് കണ്ണനുണ്ണി ഇത്ര മര്യാദക്കാരനായത്.അല്ലേ...
എത്ര ഓര്‍മ്മകള്‍..സ്കൂള്‍ കാലഘട്ടത്തെ!!!!!!!!!
അല്ലേലും വില്ലന്‍ പറയുന്ന റീസണ്‍ വിശ്വസിക്കുന്ന പതിവ് പണ്ടേ നമ്മുടെ നാട്ടില്‍ ഇല്ലല്ലോ.
അത് സാരമില്ലെന്ന്. ഒരിക്കല്‍ സംഭവിച്ച പോലെ എപ്പോഴും ഉണ്ടാകില്ല കണ്ണാ.
ഹിഹി നല്ല ഗുണപാഠം.
:)
ഒരു തല്ലു കിട്ടിയാല്‍ എന്താ നല്ലൊരു പാഠം പഠിച്ചില്ലേ
ഗുണപാഠം: രണ്ടു പേര് തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
- കൈയും കെട്ടി നോക്കി നില്‍ക്കണം.
hahaha.. ചിരിച്ച് ഒരു വിധമായി.. കുട്ടിക്കഥ കൊള്ളാം.
സ്കെച് പെന്‍സില്‍ കട്ടെടുത്ത മനു.സി. നായരെ ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി മുട്ടുകാലു കേറ്റിയ 2.B യിലെ കിരണ്‍ വര്‍ഗീസിനെ രണ്ടു കയ്യും ചേര്‍ത്ത് പിടിച്ചു സ്കൂള്‍ ഗ്രൗണ്ടില്‍ പൊരി വെയിലത്ത് നിര്‍ത്തി പൊതിരെ തല്ലുന്ന മാഷിനെ കണ്ടപ്പോ ആള്‍ക്ക് ദൈവം കുട്ടികളെ കൊടുക്കാത്തത് അറിഞ്ഞു തന്നെ ആണെന്ന് തോന്നിപോയി.
ഇതില്‍ എവിടെയോ ഒരു വശപ്പിശകില്ലേ... ഈ മനുവാണോ നമ്മുടെ അരുണ്‍ കായംകുളം എന്ന മനു? ഹി ഹി ഹി ...
കണ്ണന്റെ നിഷ്കളങ്കമായ മറ്റൊരു പോസ്റ്റ് കൂടി... ആശംസകള്‍...
അടി കൊണ്ടാലെന്താ, ഭാവിയിലേക്കു മുഴുവന്‍ ഉപകാരമുള്ള ഒരു ഗുണപാഠം കിട്ടിയില്ലേ!
ennittu ? ninakku chambakka enkilum kittiyo ?
thallo medichu ...
ഗുണപാഠം: രണ്ടു പേര് തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
- കൈയും കെട്ടി നോക്കി നില്‍ക്കണം
അങ്ങിനെ അല്ല കണ്ണനുണ്ണി
രണ്ടു പേര് തമ്മില്‍ ഉള്ള വഴക്ക് ഒരു വഴിക്കാവുന്ന വരെ നമ്മള് നോക്കി നിക്കണം, പിന്നെ സുകുമാരന്‍ സാറിനെ വിളിച്ചു കാണിക്കണം.
പലതും ഓര്‍മിപ്പിച്ചു ഈ പോസ്റ്റ് :)
ഗുണപാഠം: രണ്ടു പേര് തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
- കൈയും കെട്ടി നോക്കി നില്‍ക്കണം.
നേരാ കണ്ണനുണ്ണീ.
ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു സംഭവമുണ്ട്. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ താമസിച്ചിരുന്ന കോളനിയില്‍ രണ്ടു ഗൃഹനാഥന്മാര് തമ്മില്‍ ഭയങ്കര വഴക്ക്. അതിലൊരാള്‍ റിട്ടയേഡു കേണലായിരുന്നു. ആ വീടുകളില്‍ ഒന്നില്‍ കുടുംബസമേതം വാടകയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ അവരെ പിടിച്ചു മാറ്റാന്‍ ചെന്നു. വഴക്കിനിടയില്‍ ദേഷ്യം കൊണ്ട് കണ്ണ് കാണാതായ കേണല്‍ തോക്കെടുത്ത് വെടിവെച്ചു. കൊണ്ടത് പിടിച്ചു മാറ്റാന്‍ ചെന്നയാള്‍ക്ക്, ഹോസ്പിറ്റലില്‍ എത്തിക്കും മുന്‍പേ അയാള്‍ മരിച്ചു. അയാളുടെ വിധവയായ ഭാര്യയയൂം രണ്ടു ചെറിയ കുട്ടികളെയും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം വരും.
നല്ല പോസ്റ്റ്.
വെറുതെ കണ്ടു നിന്നാല്‍ മാത്രം പോരാ,
അടി ഒന്ന് ചൂടാക്കുകയും വേണം. നല്ല പോസ്റ്റ്
Kannanunni rocks again...
Nice one..
ചിരിച്ചോണ്ടാ വായിച്ചു തുടങ്ങിയത്. പക്ഷെ അവസാനം സങ്കടമായി. തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെടുന്നത് വേദനയുള്ള കാര്യമാണ്.
എന്തു ചെയ്യാം, കണ്ണപ്പാ, നിരപരാധികൾക്കൊക്കെ പണ്ടേ പുല്ലു വിലയാ!
ഞാനും ഒരു നിരപരാധി ആയിരുന്നു ഒരു കാലത്ത്!
ആ കഥ
ഇവിടെയുണ്ട്.
നേഹെ: തേങ്ങ എടുത്തു വെച്ചോ ചമ്മന്തി അരയ്ക്കാം :) മീന്‍ കൂട്ടാനോ യോഗമില്ലാ...:(
അപ്പു മാഷെ : സന്തോഷം ണ്ട് ട്ടോ... ഇഷ്ടയെന്നറിഞ്ഞതില്‍
ജോ: പിന്നല്ലാതെ.....ഹിഹി
ടോംസ് : പത്തു പതിനാലു വര്‍ഷം കായംകുളത് പഠിച്ചു... ആഹ പള്ളി പാട് കാരനാണോ...അയലോക്കം ആണല്ലോ...
പ്രയാന്‍ ചേച്ചി : അതൊരു കഥയോ കവിതയോ ആയി ഞങ്ങളൂടെ കേക്കട്ടെന്നെ
ശ്രീ: അത് ശരിയാ.. അന്നൊക്കെ അധ്യാപകര്‍ക്ക് കുട്ടികള്‍ സ്വന്തം മക്കളെ പോലെ ആയിരുന്നു എന്ന് പറയാം.
റോസ്: അതെ... ഇതെഴുതിയപ്പോ ഇടയ്ക്ക് ഞാന്‍ നിര്‍ത്തി വെച്ച് കുറെ നേരം കുഞ്ഞു സ്കൂള്‍ കാലം ഒക്കെ ഒര്തോണ്ട് ഇരുന്നു...
മനോരാജ്: ശരിയാ.. ഇപ്പൊ എല്ലാം കച്ചവടം ആയി.. കുട്ടികളും ഒരുപാട് മാറി.. ആത്മാര്‍ഥത ഇല്യാത്ത പോലാ ഒന്നിനോടും
വേദ വ്യാസന്: ഹഹ മാഷുംമാര്ടെ ഓരോ നമ്പരുകള്‍
രമണിക : നന്ദി മാഷെ
കുറുപ്പേ : അപ്പൊ പണ്ടൊരു കൊച്ചു ഗുണ്ട ആയിരുന്നു ല്ലേ..
അരുണേ: ഏറ്റല്ലോ ..അത് മതി
ഭായ്: ഞാന്‍ അതുടെ എഴുതണം എന്ന് വിചാരിചെയാ ...ഗുണ പാടത്തില്‍
തേനിയമ്മേ : ചെവിക്കു പിടിച്ചു പുഴയില്‍ എറിയും..... ഗ്ര്ര്ര്...
സുകന്യ ചേച്ചി : ആര് പറഞ്ഞു ആവശ്യം ഇലെന്നു.. എനിക്ക് ഒരദീടെ കുറവുണ്ടായിരുന്നു.. അത് കിട്ടിയപ്പോ ഞന്‍ മാറി...
ദി മാന്‍ : ആന്നേ..എത്രയാ പടിചെക്കണേ
വശം വഥന്‍ : ആണ്....ഗുരു തന്നെ
ശ്രദ്ധേയന്‍: കൊണ്ട് പോയില്ലെല്ലും...തന്നിട്ട് എങ്കിലും പോവും
ഒഴാക്കാന് : ഹിഹി
കിച്ചു : വീട്ടിനു കിട്ടിയേ എഴുതാന്‍ പോയാല്‍ ബ്ലോഗ് ഇത് പോരെന്നെ...
ധൂമ കേതു : അടി മേടിക്കാന്‍ ഞാനില്ലേ...ഹിഹി
തെച്ചി കോടന്: ഇപ്പൊ അത്രേ ഉള്ളു മാഷേ
സന്തോഷേട്ട: ഉവ്വോ... ഗ്ര്ര്ര്... ഇടിച്ചു മൂക്ക് ചമ്മന്തി ആക്കുവേ...
ഉപ്പായി: അപ്പൊ അന്ന് എന്താ ഉണ്ടായേ...?
ഹവ്ക്കെ...മോനെ... എന്നിട്ടും നീ നന്നയില്ലല്ലോടാ
വാഴേ : നന്ദി മാഷെ.. ഇഷ്ടയെന്നറിഞ്ഞതില്‍ സന്തോഷം
റോസാപൂക്കള്‍ : ആരാ പറഞ്ഞെ ഞാന്‍ മര്യാധക്കാരന്‍ ആയെന്നു.. ഹഹ
രാംജി: ആന്നേ..ശരിയാ
മുരളി : നന്ദി
നന്ദന് : അതെ അതെ
കുമാരേട്ടാ: നന്ദി
വിനുവേട്ടാ: ഹഹ ആ മനുവല്ലാട്ടോ ഈ മനു.. ഇത് 2.ബി യിലെ മനുവാ.. ആയ മനു പഠിച്ചേ ൨.ഡി യില്‍ ആയിരുന്നു
എഴുത്തുകാരി ചേച്ചീ : സത്യവാ..വല്യൊരു തിരിച്ചറിവാരുനു
ചേച്ചി പെണ്ണ് : ഒത്തിരി കിട്ടിട്ടുണ്ട്.. ആ സാറിനു എന്നെ ഒത്തിരി ഇഷ്ടവാരുന്നു...
ലംബന്‍: വളരെ ശരിയാട്ടോ
ഹട്ടോക്: അടി കിട്ടിയേ കഥ തന്നെ അല്ലെ.. എനിക്കറിയാം..
ശ്രീനന്ദ: കഷ്ടായീലോ അത്..പാവം .
ജിമ്മി : നന്ദി
ശിവ: വിഷമിക്കണ്ട മാഷെ.. മൂന്നു അടി അല്ലെ.. പിടിക്കപെടാത്ത വേറെ എന്തേലും കുറ്റത്തില്‍ അതങ്ങ് വക വെച്ചു ഞാന്‍..
ജയന് ചേട്ടാ: ഹഹ ഞാനും വല്ലപ്പോഴും ഒക്കെ നിരപരാധി ആയിരുന്നു
മൂന്നു കിട്ടീട്ടാണെങ്കിലും ഗുണപാഠം ഒന്ന് പഠിച്ചൂല്ലൊ....!!!
ആശംസകൾ...
തല്ലുകൊള്ളി!!
~::D
Lots of nostalgia in your writings. I love the way you narrate it. Great. Keep it up.
എനിക്കും കിട്ടിയിട്ടുണ്ട് തെറ്റ് ചെയ്യാതെ ഉള്ള അടി സ്കൂളില്‍ നിന്ന്!! ഹോ അന്നനുഭവിച്ച വിഷമം. ഇന്നും ആ ടീച്ചറിനെ കണ്ടാല്‍ കുത്തി കൊല്ലണം എന്നുണ്ട്..grrrrr
കണ്ണന്റെ പോസ്റ്റ് ആ സ്കൂള്‍ കാലങ്ങളിലേക്ക് കൊണ്ട് പോയി!!
ഈ ഗുണപാഠം എന്റേത് കൂടിയാ :( കണ്ണനുണ്ണി രണ്ടാം ക്ലാസ്സില്‍ മനസ്സിലാക്കി ,ഞാന്‍ ഇത് മനസ്സിലാക്കീതു ഡിഗ്രീല...ഞാന്‍ പഠിച്ച ഗുണപാഠം കൂടെ പറയാം;ആര് അടിയുണ്ടാക്കിയാലും ഏതു പക്ഷത്തും നില്‍ക്കരുത്,അവസാനം കൊണ്ടവരും കൊടുത്തവരും ജോയിന്റ് ആവും നമ്മള് ശശി ആവും :(
അങ്ങനെ തന്നെ വേണം.. വല്ല ആവശ്യവും ഉണ്ടായിരുന്നോ.. ആ സുകുമാരന്‍ മാഷെ സമ്മതിക്കണം.. :)
കണ്ണനുണ്ണിയുടെ പോസ്റ്റിന്റെ മുഖമുദ്രയായ നിഷ്കളങ്കത ഒട്ടും ചോര്‍ന്നു പോകാത്ത നല്ല പോസ്റ്റ്.
നല്ല ഓർമ്മക്കുറിപ്പുകൾ...
ഓര്‍മകളിലേക്കൊരു യാത്ര... തലശ്ശേരി സെന്റ് ജോസഫ്സിലെ അഞ്ചാം ക്ലാസ്സുകാരനായി...
Nice title...and moral..i thnk this story shd b included in school syllabus..so that new generation can apply these morals in their school life..
Post a Comment