Saturday, July 26, 2014

കടമ്പനാട്ടെ ജാനുവമ്മൂമ്മ

                     അച്ചമ്മേടെ കസിന്‍ സിസ്റ്റര്‍ ആയിട്ട് വരും കടമ്പനാട്ടെ സുധാകരന്‍ ചിറ്റപ്പന്റെ അമ്മ ജാനുവമ്മൂമ്മ. പണ്ട് ഒന്നിച്ച് ഇന്‍ പിന്‍ സെറ്റിപ്പിന്‍ കളിച്ചു വളർന്നവരാണ് രണ്ടാളും. അത് കൊണ്ട് തന്നെ കൊല്ലത്തില്‍ ഒന്ന് രണ്ടു വട്ടമെങ്കിലും അച്ഛമ്മയെ കാണാന്‍ ജാനുവമ്മൂമ്മ തറവാട്ടില്‍ വരും. വൈകിട്ട് ആറരയ്ക്ക് തുടങ്ങി  ഏഴിന് അവസാനിക്കുന്ന  അച്ഛമ്മയുടെ ട്വെന്റി ട്വെന്റി നാമജപം ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ പിന്നെ  ടെസ്റ്റ്‌ മാച്ച് പോലെ നീളും. പണ്ടത്തെ രണ്ടു കച്ചേരി ഭാഗവതര്‍മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയാല്‍ നടത്തുന്ന റിലേ കച്ചേരി പോലെ വിഷ്ണു സ്തോത്രങ്ങളും, ദുര്‍ഗാ സൂക്തങ്ങളും പിന്നിട്ടു ഹരിഹര സ്തുതിയില്‍ മംഗളം പാടി കൊടിയിറങ്ങുമ്പോള്‍ അത്താഴം കഴിഞ്ഞു മറ്റുളളവര്‍ കിടന്നിട്ടുണ്ടാവും.





ഭക്തിയിലും അന്ധവിശ്വാസത്തിലും അച്ഛമ്മയെ പലപ്പോഴും കടത്തി വെട്ടുമെങ്കിലും ജാനുവമ്മൂമ്മ കുറച്ചൊക്കെ മോഡേണ്‍ ആയിരുന്നു. ശനി ദേവന്റെയും രാഹു കേതുക്കളുടെയും കഥ പറയുന്നതിനൊപ്പം മോഹന്‍ലാലിന്റെയും, അമലയുടെയും പിന്നെ ഫെയര്‍ ആന്‍ഡ് ലൌലിയുടെയും ഒക്കെ കടുത്ത ഒരു ഫോളോവര്‍ കൂടിയായിരുന്ന അത്ഭുത പ്രതിഭാസം.  ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പിന്നെ സുഖമാണ്. ഞങ്ങളെ ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ റിപ്ലേ കമന്റ്റ്  ഇട്ടോളും  എന്ന് മാത്രമല്ല വീട്ടിൽ പൊതുവേ നിരോധിക്കപെട്ടിട്ട് ഉള്ള എല്ലാ തരികിടകൾക്കും അണ്‍ കണ്ടീഷണൽ സപ്പോർട്ടും അടുക്കളയിൽ നിന്നും കട്ടെടുക്കുന്ന കട്ട ശർക്കരയുടെ ഷെയറും  തന്ന് ഞങ്ങളെ ഹാപ്പി ആക്കി നിർത്തുന്നതിൽ അമ്മൂമ്മ എന്നും അത് കൊണ്ട് തന്നെ  കുട്ടി പട്ടാളത്തിന്റെ ലൈക്കും കമ്മ്യൂണിറ്റി സപ്പോര്‍ട്ടും ജാനുവമ്മൂമ്മയ്ക്ക് എന്നും വേണ്ടുവോളം ഉണ്ടായിരുന്നു.

അങ്ങനെ ടോട്ടലി  ആളൊരു അടിപൊളി ക്യാരക്ടര്‍ ആണെങ്കിലും മേടമാസമായാല്‍ ചെറിയൊരു ഭാവപകര്‍ച്ച  ഉണ്ടാവുക പതിവാണ്. തലയിലെ ഒന്നോ രണ്ടോ സ്ക്രൂ ചൂട് തട്ടി ചെറുതായി ഒന്ന് ലൂസ് ആവുന്നത് ആണെന്ന് ഉണ്ണി കൊച്ചച്ചന്‍ കളി പറയാറുണ്ട്‌. ഏറിയാല്‍ ഒരു പത്തു ദിവസം, അത്രയെ ഉള്ളു, ആളൊരു പത്തു നാല്‍പ്പതു കൊല്ലം പിന്നിലേക്കങ്ങു പോവും. ആ സമയത്ത് ഏറ്റവും സ്നേഹവും അനുസരണയും അച്ഛമ്മയോട്‌ ആയതിനാല്‍ മേടം തുടങ്ങിയാല്‍ ജാനുവമ്മൂമ്മയെ സുധാകരന്‍  ചിറ്റപ്പൻ കുറച്ച് ദിവസത്തേയ്ക്ക്  ഞങ്ങളുടെ തറവാട്ടിലേക്ക് 'സുഖവാസ'ത്തിന്‌ അയക്കുക പതിവായിരുന്നു 

'ഫോമില്‍' ആയി കഴിഞ്ഞാല്‍ പിന്നെ ഒരു ജാതി സീരിയസ് ആറ്റിറ്റ്യൂഡ് ആവും ആയമ്മക്ക്‌. എപ്പോഴും പിറ് പിറുത്തു കൊണ്ട് വീട്ടിനകത്ത് നടന്നു കൊണ്ടേ ഇരിക്കും. ഇടയ്ക്ക് വാതില്‍ക്കല്‍ പോയി സൂക്ഷിച്ചു നോക്കി നില്‍ക്കും. വെട്ടുകത്തി, കോടാലി, കമ്പിപ്പാര തുടങ്ങിയ സാധനങ്ങള്‍ക്ക് ആ ദിവസങ്ങില്‍ വീട്ടില്‍ നിരോധനമാണ് . നാല്‍പ്പതു കൊല്ലം  മുന്‍പ് അഷ്ടമുടിക്കായലിന് തീരത്ത് ഏക്കറു കണക്കിന് പരന്നു കിടന്നിരുന്നതായി  പറയുന്ന തറവാട്ടു സ്വത്തിന്റെ ഭരണക്കാരിയായാണ് പിന്നെ കുറെ ദിവസം അമ്മൂമ്മയുടെ നടപ്പ്. ആരെയും വിശ്വാസമില്ല. പറമ്പില്‍ പണിക്കു വന്നിരുന്ന  ശങ്കരന്‍ മൂപ്പരെ കള്ളനെന്നു പറഞ്ഞു കല്ലെടുത്ത്‌ എറിഞ്ഞു ഓടിച്ചു. പുല്ലരിയാന്‍ വന്ന ചെല്ലമ്മയെ ഒരിക്കല്‍ പിറകില്‍ നിന്ന് മടല് കൊണ്ട് തലക്കടിച്ചു. അങ്ങനെ തന്റെ പുരയിടത്തിന്റെ നാലതിരിന്റെയും സുരക്ഷിതത്വത്തെ കുറിച്ച് ജാഗരൂകയായി ചുറ്റി കറങ്ങുന്ന ജാനുവമ്മൂമ്മയുടെ അടുത്തേക്ക് ആ ടൈമില്‍ എന്നെ അമ്മ വിടുന്നത് പതിവില്ല. ( തെണ്ടി ചെക്കനെന്നു പറഞ്ഞു എടുത്തു കിണറ്റില്‍ ഇട്ടാലോ എന്നൊരു ഭയം.. ആകെ ഒന്നല്ലേ ഉള്ളു ).

അങ്ങനെ ഇൻ-ഫോമിൽ നില്‍ക്കുന്ന സൂര്യന്‍ സിക്സും ഫോറും അടിച്ചു  തകര്‍ത്തു ബാറ്റ് ചെയ്യുന്ന ഒരു മേടമാസം. പതിവ് പോലെ തറവാടിന്റെ സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ആയി ജാനുവമ്മൂമ്മ രണ്ടു ദിവസം മുന്‍പ് വന്നു ചാര്‍ജ് എടുത്തിട്ടുണ്ട് . പക്ഷെ ഇത്തവണ ആളിത്തിരി സൈലന്റ് ആണെന്ന സമാധാനത്തില്‍ ആണ് എല്ലാവരും. സ്ഥിരം  തെക്ക് വടക്ക് റോമിങ്ങില്ല . ആഹാരം കൊടുത്താല്‍ മിണ്ടാതെ ഇരുന്ന്  കഴിക്കും. സമയത്തിന് കുളിയും ഉറക്കവും ഉണ്ട്. അത് കൊണ്ട് അച്ഛമ്മയും മൊത്തത്തില്‍ ഹാപ്പി. പക്ഷെ വരാനിരിക്കുന്ന സുനാമിക്ക് വേണ്ടി കടല് ഇത്തിരി പിറകോട്ടു മാറിയ  സൈലൻസ് ആയിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല.

ഡെയിലി ആക്ടിവിറ്റിസിനു വേണ്ടി എല്ലാവരും റെഡി ആവുന്ന പിറ്റേ ദിവസം പ്രഭാതം. ഞാന്‍ പതിവ് പോലെ മനസ്സില്ലാമനസ്സോടെ പല്ല് തേക്കുന്നു. രമ്യ ചേച്ചി എനിക്കന്നു തല്ലു മേടിച്ചു തരാനുള്ള വകുപ്പലോചിക്കുന്നു. അമ്മയും  അപ്പച്ചിമാരും അടുക്കളയില്‍ സാംബാർ ചട്ടിയോടും അരിക്കലത്തിനോടും മത്സരിക്കുന്നു. ശരപഞ്ചരത്തിലെ ജയനെ പോലെ ടോപ്‌ ലെസ്സ് ആയി നിന്ന് തന്റെ ബജാജ് സ്കൂട്ടര്‍കഴുകുന്ന  ഉണ്ണി കൊച്ചച്ചന്‍.
അച്ഛമ്മ വായില്‍ വെച്ച് കൊടുക്കുന്ന ഇഡ്ഡലി ആര്‍ക്കോ വേണ്ടി എന്ന പോലെ ചവച്ചരച്ചു കൊണ്ട് അടുക്കളപ്പടിയില്‍ എല്ലാം നോക്കി കണ്ട് എന്നാൽ 'ഇതൊക്കെ എന്ത്' എന്ന  ഭാവത്തിൽ ഇരിക്കുന്നു ജാനുവമ്മൂമ്മ.
അച്ചാച്ചന്‍ തന്റെ പതിവ് ജനസേവനത്തിനുള്ള പുറപ്പാടിന്റെ ആദ്യ പടിയായ വിശാലമായ കുളി കഴിഞ്ഞു തലതുവർത്തി കൊണ്ട്  അടുക്കള മുറ്റത്തേക്കിറങ്ങി. ഇഞ്ചി തിന്ന കുരങ്ങിനെ പോലെ ഇരുന്നു ഇഡ്ഡലി കഴിക്കുന്ന ജാനുവമ്മൂമ്മയെ കണ്ടു അച്ചാച്ചന്‍ ഒന്ന് ചിരിച്ചോ എന്ന് സംശയം.

എന്തായാലും സൈക്കൊസിസില്‍ നിന്ന് ന്യൂറോസിസിലേക്ക് കടന്നു ഇനിയെന്ത് ചെയ്യണം   എന്നറിയാതെ , മണ്ണെണ്ണയില്‍ വീണ പടക്കം പോലെ ഇരുന്ന ജാനുവമ്മൂമ്മയ്ക്ക് എറിഞ്ഞു കൊടുത്ത തീപ്പൊരി ആയിപോയി ആ ചിരി എന്ന് പറയാം .

തോം തോം തോം..

ഒരു നിമിഷം...
ഇഡ്ഡലി പാത്രത്തെയും അത് പിടിച്ചിരുന്ന അച്ചമ്മയേം തട്ടി എറിഞ്ഞു , അടുക്കള വാതിലില്‍ ചാരി വെച്ചിരുന്ന ഉലക്കയും കയ്യിലേന്തി ഡാ.. എന്ന് അലറിക്കൊണ്ട്‌ അച്ചച്ചന്റെ മുന്നിലേക്ക്‌ ജാനുവമ്മൂമ്മ ചാടി വീണത്‌ പെട്ടെന്നായിരുന്നു. ആട്ടിന്‍ കുട്ടിയെ കണ്ട ഇറച്ചി വെട്ടുകാരന്റെ ഭാവം കണ്ണില്‍.

"... വിടമാട്ടെ ....."

ഫോര്‍ എ സെക്കന്റ്‌, സ്റ്റില്‍ അടിച്ചു നിന്നെങ്കിലും തന്റെ ജീവന്‍ ഒരു ഉലക്കമേല്‍ തീരാന്‍ പോവുന്നു എന്ന ഭീകര സത്യം അച്ചച്ചനെ ധീരനാക്കി. തല തുവർത്തിയ തോര്‍ത്തും വലിച്ചെറിഞ്ഞു കുളിമുറിയിലേക്ക് ഓടിക്കയറിയ അച്ചച്ചന്റെ ചുവടൊന്നു പിഴച്ചത് പക്ഷെ പെട്ടെന്നായിരുന്നു. റണ്‍ ഔട്ട്‌ ഒഴിവാക്കാന്‍ ക്രീസിലേക്ക് നീട്ടി ഡൈവ് ചെയ്യുന്ന ബാറ്റ്സ്മാനെ പോലെ കുളിമുറിപ്പടിയില്‍ നിന്ന് അച്ചാച്ചന്‍ തൊഴുത്തിന് മുന്നിലേക്ക്‌ തെന്നി വീണു.

"....ജാനൂ....." 
തന്റെ മുഴുവൻ സ്നേഹവും എടുത്ത് ദയനീയമായി അച്ഛമ്മ ജാനുവമ്മൂമ്മയെ തിരികെ വിളിച്ചു. ഒരു നിമിഷം പകച്ചു നിന്നെങ്കിലും, പതിയെ, വളരെ പതിയെ അക്രമ വാസന ഉപേക്ഷിച്ചു സെഞ്ച്വറി അടിച്ച സച്ചിനെ പോലെ ഉലക്കയും ഉയര്‍ത്തി പിടിച്ചു  മുകളിലേക്ക് ഒന്ന് നോക്കി, കണ്ടു നിക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ, ജാനുവമ്മൂമ്മ പിറ് പിറുത്തു കൊണ്ട് തിരികെ അടുക്കളയിലേക്കു കയറിപ്പോയി.


കത്തിക്കും  കമ്പി പാരയ്ക്കും  ഒപ്പം ഉലക്കക്കും അന്ന് തന്നെ തട്ടിന്‍ പുറത്തേക്കു പ്രൊമോഷന്‍ ലഭിച്ചു. പണിക്കര് ചേട്ടന്‍ ഏര്‍പ്പാടാക്കിയ ഗോവിന്ദന്‍ വൈദ്യന്‍ പതിനഞ്ചു ദിവസം ഉഴിഞ്ഞതിന്റെ ഗുണം കൊണ്ട് അച്ചാച്ചന്‍ നിലത്തു വീണ്ടും മെല്ലെ കാലു കുത്തി പിച്ച വെച്ച് നടക്കാന്‍ തുടങ്ങി. കസിൻസിസ്റ്റർ  അല്ല  അച്ചച്ചന്റെ കാലാണ്  പ്രധാനം എന്ന്  അച്ഛമ്മ തിരിച്ചറിഞ്ഞത് കൊണ്ടാവാം, വര്‍ഷാ വർഷം നടത്തപ്പെട്ടിരുന്ന ജാനുവമ്മൂമ്മയുടെ വെക്കേഷൻ  പരിപാടി അതോടെ അവസാനിച്ചു. ജാനുവമ്മൂമ്മ പിന്നെ തറവാട്ടിലോട്ട് വന്നത് പത്തു വര്‍ഷത്തോളം കഴിഞ്ഞ്  ആണെന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ അത് മേടത്തിൽ ആയിരുന്നില്ല, മഴ തകര്‍ത്തു പെയ്യുന്ന ഒരു 'ഇടവപ്പാതിക്കായിരുന്നു' എന്ന് മാത്രം.

53 comments:

കണ്ണനുണ്ണി said...

പല പല കാരണങ്ങള്‍ കൊണ്ട് പോസ്റ്റ്‌ ഇടുന്നതൊക്കെ കുറഞ്ഞു. എങ്കിലും പുതുവര്‍ഷത്തില്‍ കുറെയൊക്കെ വീണ്ടും തിരിച്ചു കൊണ്ട് വരണം എന്ന് കരുതുവാ..
ദെ അതോണ്ട് ഈ ജാനുവമ്മൂമ്മയെ ആദ്യായി അങ്ങട് അവതരിപ്പിക്കുന്നു .

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

ശ്രീ said...

അച്ഛച്ചന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു... ല്ലേ?
:)


പുതുവത്സരാശംസകള്‍!

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Naushu said...

:)

പുതുവത്സരാശംസകള്‍

Jishad Cronic said...

പുതുവത്സരാശംസകള്‍!

Unknown said...

നന്നായിട്ടുണ്ട്.
പുതുവത്സരാശംസകള്‍ !!

പ്രവാസി said...

ഈ വർഷം കുറേ പോസ്റ്റുകൾ ഉണ്ടാകട്ടെ..പുതുവത്സരാശംസകൾ..

Anonymous said...

belated happy newyear

Sukanya said...

എന്‍റെ അഭിപ്രായത്തില്‍ ജാനുവമ്മൂമ്മക്ക് കുഴപ്പം ഒന്നും ഇല്ല. പക്ഷെ കുഴപ്പം ഉണ്ടെന്നു ആളുകള്‍ പറയുന്നെണ്ടെന്നു അറിയാമായിരിക്കും. അച്ഛച്ഛന്റെ ചിരി കണ്ടപ്പോള്‍ പാവം നിയന്ത്രണം വിട്ടു.
കണ്ണനുണ്ണി ഓടി രക്ഷപ്പെട്ടോ? എവിടെയായിരുന്നു?

Echmukutty said...

പാവം! അച്ചാച്ചൻ.
ജാനുവമ്മൂമ്മയുടെ ഈ പോസ്റ്റ് നന്നായി.

അപ്പോ കൂടുതൽ കൂടുതൽ പോസ്റ്റുകൾ വരട്ടെ.വായിയ്ക്കാൻ ആളുണ്ട്.

പിന്നെ പുതുവർഷം പോസ്റ്റുകളാലും കൂടി സമ്പന്നമാകട്ടെ എന്നും ആശംസിയ്ക്കുന്നു.

അരുണ്‍ കരിമുട്ടം said...

ജാനുവമ്മൂമ്മ പിന്നെ തറവാട്ടിലോട്ട് വന്നത് പത്തു വര്‍ഷത്തോളം കഴിഞ്ഞു ആണെന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ അത് മഴ തകര്‍ത്തു പെയ്യുന്ന ഒരു 'ഇടവപ്പാതിക്കായിരുന്നു' എന്ന് മാത്രം.


നല്ല എന്‍ഡിംഗ്!! (അതേ പോലെ പോസ്റ്റും)
:)

പഴയ ഫോം ഇപ്പോഴുമുണ്ട് കണ്ണനുണ്ണി, ധൈര്യമായി തുടരട്ടെ..

റോസാപ്പൂക്കള്‍ said...

കണ്ണനുണ്ണീ...ശരിക്കും ചിരപ്പിച്ചു കളഞ്ഞു.
മണിച്ചിത്രതാഴ് സ്റ്റൈല്‍ കലക്കി

jayanEvoor said...

അങ്ങനെ പുലികൾ ഓരോന്നായി ‘മട’കളിൽ നിന്നു പുറത്തു വരട്ടെ!

(വാഴക്കോടൻ മുകളിൽ കമന്റിട്ടതുകണ്ടു. ഉടൻ പോസ്റ്റിടും എന്നാശിക്കുന്നു.)

നല്ല നാടൻ ഓർമ്മക്കുറിപ്പ്.

പുതുവത്സരാശംസകൾ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറേ നാളായി കാണാനില്ലായിരുന്നല്ലൊ.

പുതുവല്‍സരാശംസകള്‍.

ഇനിവിമര്‍ശിക്കണമല്ലൊ അല്ലെ? :)

"എപ്പോഴും പിറ് പിറുത്തു കൊണ്ട് വീട്ടിനകത്ത് നടന്നു കൊണ്ടേ ഇരിക്കും"

നടന്നുകൊണ്ടെങ്ങനാ ഇരിക്കുന്നത്‌ നടന്നു കൊണ്ട്‌ നടക്കട്ടെ

ഞാന്‍ ഓടി :))

ആത്മ/പിയ said...

പതിവുപോലെ, സരസവും സരളവുമായ എഴുത്ത്!
അഭിനന്ദനങ്ങളും!
പുതുവത്സരാശംസകളും!

SUJITH KAYYUR said...

nava valsara ashamsa

ആളവന്‍താന്‍ said...

ആ അമ്മൂമ്മ ആളു കൊള്ളാമല്ലോ. ഇപ്പോള്‍ ഉണ്ടോ?

Muralee Mukundan , ബിലാത്തിപട്ടണം said...

കടമ്പനാട്ടെ എല്ലാബന്ധുജനങ്ങളേയും കൂട്ടി പുതുവർഷത്തിൽ ചിരിപടർത്തിയ അസ്സല്ല് നർമ്മക്കാഴ്ച്ചകൾ തന്നെയിത് കേട്ടൊ കണ്ണാ
പിന്നെ
കണ്ണനുണ്ണിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം

പട്ടേപ്പാടം റാംജി said...

മനസ്സില്‍ മായാതെ കിടക്കുന്ന ഓരോര്മ്മക്കുറിപ്പ്‌ പോലെ ഒഴുകി നീങ്ങിയ വായന സമ്മാനിച്ചു.പാവം അച്ചാച്ചന്‍.
പോസ്റ്റുകള്‍ കാണാത്തത് എന്താണെന്ന് ആലോചിച്ചിരിക്കയായിരുന്നു.
പുതുവല്‍സരാശംസകള്‍.

Manoraj said...

ഉപമയും ഉല്‍‌പ്രേക്ഷയും ഒന്നും നഷ്ടമായിട്ടില്ലെന്ന് കണ്ണനുണ്ണി വീണ്ടും അടിവരയീടുന്നു. ഹൌവെവര്‍ ഇപ്പോള്‍ ഈ ജാനുവമ്മൂമ്മയുടെ അവസ്ഥ എന്താ.. ?

പോസ്റ്റ് നന്നായി കണ്ണാ. തുടരുക. ഈ വര്‍ഷം വര്‍ഷഗീതത്തിന്റേതാ‍വട്ടെ എന്നാശംസിക്കുന്നു.

പ്രയാണ്‍ said...

ഇങ്ങിനെ സസ്പെന്‍സില്‍ നിര്‍ത്തിയതു നന്നായില്ല കണ്ണനുണ്ണി...അതൂടെ പറയാരുന്നു......തുടര്‍ച്ച വേഗം തന്നെ പ്രതീക്ഷിക്കുന്നു..........:)

Unknown said...

എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

തെണ്ടി ചെക്കനെന്നു പറഞ്ഞു എടുത്തു കിണറ്റില്‍ ഇട്ടാലോ എന്നൊരു ഭയം.. ആകെ ഒന്നല്ലേ ഉള്ളു

Ittirunnel kanamauirunnu...

രാജീവ്‌ .എ . കുറുപ്പ് said...

വെട്ടുകത്തി, കോടാലി, കമ്പിപ്പാര തുടങ്ങിയ സാധനങ്ങള്‍ക്ക് ആ ദിവസങ്ങില്‍ വീട്ടില്‍ നിരോധനമാണ് .

ഉലക്ക മാത്രം മറന്നല്ലേ, ഇനി ഒന്ന് കൂടി ഉണ്ട്, അരകല്ലിന്റെയും ആട്ടു കല്ലിന്റെയും കുഴവി, ജാഗ്രതൈ

മഹേഷ്‌ വിജയന്‍ said...

പ്രിയ കണ്ണനുണ്ണി,
നവവല്സരാസംസകള്‍ നേരുന്നു..
പോസ്റ്റ് നന്നായിരിക്കുന്നൂ...
അല്പം കൂടി മലയാളീകരിക്കാമെന്കില് വായന സുഖം കൂടുമെന്ന് തോന്നുന്നു..

ഭായി said...

മഴവെള്ളം തലയിൽ വീണാൽ ജാനുവമ്മക്ക് പ്രശ്നമൊന്നുമില്ലായിരിക്കും എന്ന് വിശ്വസിക്കുന്നു:)
കൊള്ളാം കണ്ണനുണ്ണീ നന്നായിട്ടുണ്ട്!

പുപ്പുതുവത്സരാശംസകൾ...

Unknown said...

paavam ammumma .........

Anonymous said...

കണ്ണന് ഉണ്ണിയുടെ പുതു വത്സരാശംസകള്‍ ,
പാവം ജാനു അമ്മൂമ്മ .പോസ്റ്റ്‌ നന്നായി..

siya said...

വര്‍ഷഗീതത്തില്‍ ഒരു പോസ്റ്റ്‌ ,എഴുതാന്‍ തോന്നിയതിന് ആദ്യം തന്നെ നന്ദി .പിന്നെ പുതുവര്‍ഷ ആശംസകളും ..ഈ പോസ്റ്റ്‌ വായിച്ചപോള്‍ എനിക്ക് അറിയുന്ന ഒരു ദേവകി ടീച്ചര്‍ നെ ഓര്‍മ വന്നു ..ഇതുപോലെ ജാനുവമ്മൂമ്മ പോലെ ആണ് .എന്തോ ഒരു ദിവസം ദേവകി ടീച്ചര്‍ കിണറ്റില്‍ ചാടി മരിച്ചു ...




അവര് എന്‍റെ വീട്ടില്‍ വരുമ്പോള്‍ വീട്ടിലെ ജാതികാ കുറെ കൊണ്ടു പോകും .ഗുരുവായൂര്‍ ഉള്ള അവരുടെ വീട്ടില്‍ കൊണ്ട് പോയി വയ്ക്കും , ആര്‍ക്കും അത് കൊടുക്കില്ല ,വയറു വേദന വരുമ്പോള്‍ കഴിക്കാന്‍ ആണെന്ന് പറയും .എന്‍റെ അമ്മാമ്മയുടെപ്രിയ കൂട്ട് കാരി ആയിരുന്നു. ടീച്ചര്‍ ക്ക് ഒരു വിശ്വാസം ആയിരുന്നു .വീട്ടിലെ ജാതിക കഴിച്ചാല്‍ വേദന ഉണ്ടാവില്ല എന്ന് .അവര് രണ്ടുപേരും കൂടി ഇതുപോലെ പഴയ പാട്ട് ഒക്കെ പാടും .

എന്‍റെ അമ്മാമ്മ ക്ക് മരിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് വരെ പഴയ കാര്യകള്‍ മാത്രം ഓര്‍മ്മ ഉണ്ടായിരുന്നു ഉള്ളു .അതില്‍ ഈ ടീച്ചര്‍ നെ കുറിച്ച് പറയാത്ത ഒരു ദിവസവും ഉണ്ടായിരുന്നില്ല ..ദേവകി ,നീ കടലമിട്ടായി എനിക്ക് തരാതെ മുഴുവന്‍ കഴിക്കണം ,എന്നിട്ട് വേണം നിനക്ക് വയറു വേദന എന്നും പറഞ്ഞു നടക്കാന്‍ ...ഇത് ആയിരുന്നു എനും പറഞ്ഞു കൊണ്ടിരുന്നത്..

കണ്ണനുണ്ണി said...

ശ്രീ: അതെ..കഷ്ടിച്ചു രക്ഷപെട്ടു .
വാഴക്കോടന്‍: നന്ദി മാഷെ
നവ്ഷു, ജിഷാദ് : നന്ദി
ഗന്ധര്‍വന്‍,പ്രവാസി, കാ‍ന്താരി : നന്ദി
സുകന്യ : ഞാന്‍ അവിടെ ഉണ്ടായിരുന്നല്ലോ. പല്ല് തെക്കാണോ വേണ്ടയോ എന്ന് ചിന്തിചോണ്ട്. കണ്ടില്യെ
എച്ച്മുകുട്ടി : നന്ദി...
അരുണ്‍ : ഹിഹി നന്ദി. ഫോം ഉണ്ടായിട്ടു കാര്യമില്ലല്ലോ... ഓര്മ്മയൊക്കെ കുറഞ്ഞു.
റോസാപ്പൂക്കള്‍ : നന്ദി
ജയന്‍ ചേട്ടാ: നന്ദി.. പറഞത് പോലെ ക്രിസ്ത്മസിനു പറ്റിയില്ലെങ്കിലും ഞാന്‍ ന്യൂ ഇയര്‍ ഇന് വാക്ക് പാലിച്ചിട്ടുണ്ട് ട്ടോ.
പണിക്കര് ചേട്ടാ: നന്ദി.. ആ ചോദ്യം ഞാന്‍ കേട്ടില്ലാ... ഹിഹി
ആത്മ : നന്ദി
സുജിത് കയ്യൂര്‍: നന്ദി
വിമല്‍ : ഇപ്പൊ ഒണ്ടു പക്ഷെ തീര്‍ത്തും വയ്യാണ്ടായി. വീട് വിട്ടു ഇറങ്ങാറില്ല. ഞാന്‍ അവസാനം കണ്ടത് രണ്ടു വര്ഷം മുന്പാ.
മുരളി ചേട്ടാ: നന്ദി ...

കണ്ണനുണ്ണി said...

റാംജി : സമയവും, മൂടും ഒക്കെ പ്രശ്നങ്ങളാണ്. എങ്കിലും കുറെയൊക്കെ മുടങ്ങാതെ എഴുതാന്‍ ശ്രമിക്കാം
മനോ : നന്ദി .. വര്‍ഷഗീതം അണയാതെ നോക്കണമല്ലോ ... :)
പ്രയാന്‍ ചേച്ചി: ഹിഹി ഇത്രേ ഉള്ളു ... ഇനി ബാക്കി ഇല്ല :)
ടോംസ്: നന്ദി
കിഷോര്‍: ഇട്ടിരുന്നെങ്കില്‍ കിണറ്റിലെ വെള്ളം വെറുതെ പാഴായി പോയേനെ.
കുറുപ്പേ: അച്ചാച്ചന്‍ മരിച്ചു പോയി നാല് കൊല്ലം മുന്‍പ് . അതോണ്ട് ഇനി പറഞ്ഞിട്ട് കാര്യില്ല.
മഹേഷ്‌: നന്ദി ... നിര്‍ദേശം ശ്രദ്ധിക്കാം ട്ടോ.
ഭായി: ചൂട് വെള്ളം അല്ലെങ്കില്‍ നോ പ്രോബ്ലം :)
നികു : നന്ദി
സുരേഷ്: നന്ദി
ഉണ്ണിയമ്മേ : നന്ദി ...ട്ടോ :)
സിയാ : നന്ദി.. ഒന്നോര്‍ത്താല്‍ അവരൊക്കെ വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മയാ ല്ലേ

കണ്ണനുണ്ണി said...

കുറെ നാളുകള്‍ക്കു ശേഷം ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ ആകാംക്ഷയുണ്ടായിരുന്നു മുന്‍പുണ്ടായിരുന്ന സ്വീകാര്യത ഉണ്ടാവുമോ എന്ന്.
പക്ഷെ പഴയത് പോലെ തന്നെ ഈ പോസ്ടിനെയും സ്വീകരിച്ച കൂട്ടുകാര്‍ക്ക് വളരെ നന്ദി.

Anil cheleri kumaran said...

തിരിച്ച് വരവ് കലക്കി.

ചെലക്കാണ്ട് പോടാ said...

ജസ്റ്റ് മിസ്സ്ഡ്.......

G.MANU said...

Back with a bang!

Happy newyear unni..

അനീസ said...

കണ്ണനുണ്ണി ക്ക് ഒന്നും പറ്റിയില്ലേ

Manju Manoj said...

കണ്ണനുണ്ണിയുടെ പോസ്റ്റില്‍ ആദ്യമായാണ് ഞാന്‍ കമന്റ്‌ ഇടുന്നത്.നൊസ്റ്റാള്‍ജിയ തോന്നുന്ന പോസ്റ്റ്‌.എല്ലാവരെയും എവിടെയൊക്കെയോ കണ്ടു മറന്ന പോലെ..... വളരെ നന്നായി...

Unknown said...

എനിക്ക് ചിരി വന്നില്ല,,
എന്നാ സങ്കടവും വന്നില്ല,,
എന്നാലും ഒരു വിഷമം പോലെ,,

പുതുവത്സരാശംസകള്‍...

Unknown said...

തിരിച്ചു വരവ് നന്നായി.
ഈ വര്ഷം കണ്ണനുണ്ണിയുടെതാകട്ടെ എന്നാശംസിക്കുന്നു.

ഒഴാക്കന്‍. said...

കണ്ണാ അപ്പൊ ഈ വര്‍ഷവും കണ്ണന്‍ തകര്‍ക്കട്ടെ എന്നോരാശംസ ..

shahir chennamangallur said...

നല്ല എഴുത്ത്. വായിച്ചു കഴിഞ്ഞത് അറിഞില്ല.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അതിഗംഭീരമായിട്ടുണ്ട് ആഖ്യാനം. ആസ്വദിച്ചു ചിരിച്ചു. നന്ദി.

ramanika said...

പോസ്റ്റ് നന്നായി.
happy 2011!

Nandan said...

ജാനുവംമൂമ്മ ഇപ്പോഴും ജീവനോടെ ഉണ്ടോ?

Sreejith. K. K. said...

"തന്റെ ജീവന്‍ ഒരു ഉലക്കമേല്‍ തീരാന്‍ പോവുന്നു എന്ന ഭീകര സത്യം അച്ചച്ചനെ ധീരനാക്കി". നന്നായിട്ടുണ്ട്

Sathees Makkoth said...

ജാനുവമ്മൂമ്മ കലക്കി.:)

Unknown said...

such a wonderful post sharing with us...thanks.
Kerala board SSLC Result 2017
Maharashtra SSC result 2017
Manipur HSLC 10th result 2017
Meghalaya Board SSLC Result 2017
MBSE HSLC Result 2017
MPBSE 10th result 2017

Unknown said...

this is a good post..thanks
UPSSSC Lower Subordinate Services Answer Key 2017
BPSC Judicial Service Answer Key 2017
OFB Trade Apprentice Answer Key 2017
CIL Management Trainee Answer Key 2017
HPCET Admit card 2017
JEE Main 2017 Answer key

Unknown said...

Sharing with us great information..
JEE Main Result 2017
GITAM GAT Result 2017
KPSC Excise SI Guard Admit Card 2017
AIIMS PG Admit Card 2017 for July Session
NEET Answer key 2017 by Career Point
How to download NEET Admit card on 15th April

Unknown said...

JEE Advanced Result 2017
JEE Advanced Cut Off 2017
NEET Cut off Marks 2017
NEET Result 2017
Leaders are losing control
Google Fuchsia – Google’s New Operating System

Lonely soul said...

FOR MORE DETAILS PLEASE CLICK HERE

online taxi service

Shirley B. Houghton said...

Found your post interesting to read. I cant wait to see your post soon. Good Luck for the upcoming update.This article is really very interesting and effective. Visit my article giving information about 10 Easy Ways To Get Free PayPal Money And Gift Cards In 2019

Michel lio said...

Really very happy to say, your post is very interesting to read. I never stop myself to say something about it. You're doing a great job. Keep it up. here I also have new game if you are interested here to android emulator visit my site for wonderful game for gamer.

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...